ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 31

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ഡാ.. നിരഞ്ജന… നാളെയല്ലേ നവിയുടെ ഹോസ്പിറ്റൽ ഇനോഗുറേഷൻ… എങ്ങനാ.. പോകണ്ടേ…”ആര്യന്റെ ചോദ്യത്തിൽ രാവിലെ പ്രാതലിനു കഴിച്ചു കൊണ്ടിരുന്ന ദോശ കഷ്ണം വായിലേക്ക് വെയ്ക്കാതെ കയ്യിൽ തന്നെ വെച്ചു ഇരുന്നു പോയി നിരഞ്ജന…. “എന്തെ… പോകണ്ടേ…”???ആര്യൻ വീണ്ടും ചോദിച്ചു.. “മ്മ്… പോകാതെ പറ്റില്ലല്ലോ ആര്യൻ… നവി നമ്മളെ മാത്രമല്ലേ വിളിച്ചിട്ടുള്ളു… ചെന്നില്ലെങ്കിൽ വിഷമമാവില്ലേ… But at the same time, I can’t face him… Aryan…”..

നിരഞ്ജന അതോർക്കാൻ പോലും ഇഷ്ടപ്പെടാതെ ഡൈനിങ് ടേബിളിലേക്ക് മുഖം ചേർത്തു വെച്ചു കിടന്നു … “കൂൾ ഡാ… എന്തായാലും പോകാം..”ആര്യൻ നിരഞ്ജനയുടെ തോളിൽ തട്ടി കൊണ്ട് ഡോക്ട്ടേഴ്‌സ് കോട്ട് എടുത്ത് കൈത്തണ്ടയിലിട്ട് കൊണ്ട് പുറത്തേക്കിറങ്ങി… എന്തോ ഒന്ന് കഴിച്ചെന്നു വരുത്തി നിരഞ്ചനയും….🌷🌷

പിറ്റേദിവസം വെളുപ്പിന് കോട്ടയത്തിനു തിരിക്കുമ്പോഴും നിരഞ്ജനയുടെ അസ്വസ്ഥത മാറിയിട്ടില്ലായിരുന്നു…. മണിക്കൂറുകൾക്കൊടുവിൽ ഇനോഗുറേഷൻ സമയത്തിനും മുൻപേ ആ വലിയ ഹോസ്പിറ്റൽ സമൂച്ചയത്തിന്റെ പ്രധാന കവാടത്തിനു മുന്നിൽ സ്വർണലിപികളിൽ എഴുതി വെച്ചിരുന്ന “പാലാഴി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് “എന്ന പേര് വായിച്ചപ്പോഴേ നിരഞ്ജനയ്ക്ക് ഹൃദയമിടിപ്പ് കൂടി… നവി തിരക്കിലായിരുന്നു…. ആര്യനെയും നിരഞ്ജനയെയും കണ്ടു അതിനിടയിൽ അവനൊന്നു ഓടി വന്നു… അവനെ കണ്ട നിരഞ്ജനയുടെ നെഞ്ച് തകർന്നുപോയി…

പഴയ നവിയുടെ ഒരു പ്രേതം പോലെ… ആ പഴയ തേജസും ഭംഗിയുമൊന്നുമില്ല…ആകെ കോലം കെട്ട ഒരു രൂപം… “ഡാ നിങ്ങളിരിക്ക്… ഞാൻ എല്ലാവരെയും ഒന്ന് നോക്കീട്ടൊക്കെ വരാവേ…”നവി പുഞ്ചിരിയോടെ പറഞ്ഞു “ഓക്കേ ഡാ… നീ പതിയെ വന്നാൽ മതി..”ആര്യൻ മറുപടി നൽകി…. ഫങ്ഷൻ ഒക്കെ കഴിഞ്ഞു പ്രമുഖ വ്യക്തികളെയൊക്കെ പറഞ്ഞയച്ചിട്ട് നവി അവരുടെ അടുത്തെത്തി… അച്ഛമ്മയെയും അച്ഛനെയും ഒപ്പം കൂട്ടിയിരുന്നു… പരസ്പരം പരിചയപ്പെടുത്തി കൊടുത്തിട്ട് അവരെയും കൊണ്ട് നവി തന്റെ റൂമിലേക്ക് പോയി… പോകുന്ന പോക്കിൽ നിരഞ്ജന അവിടെ മുൻനിരയിൽ കസേരകളിലിരിക്കുന്ന ആൾക്കാരെ ഒന്ന് പാളി നോക്കി… നിരഞ്ജന നോക്കുന്നത് കണ്ടു നവി അങ്ങോട്ടേക്ക് നോക്കി…

“അപ്പൂപ്പനും അമ്മയും ചേച്ചിയുമാടാ…” “ചേച്ചി വന്നാരുന്നോ.. നവി…”?? നിരഞ്ജന ചോദിച്ചു.. “മ്മ്… ഒരാഴ്ചയായി… ഇനി കുറച്ച് നാൾ ഉണ്ടാവും ഇവിടെ..ബാക്കിയുള്ളതിന്റെ കൂടെ പണിയൊക്കെ തീർന്നു കഴിഞ്ഞേ പോകൂ…” “ഹസ്ബൻഡ്…?????” “വന്നില്ല…” മൂവരും കൂടി MD യുടെ ക്യാബിനായ നവിയുടെ റൂമിലേക്ക് കയറി… ആഡംബരത്തിന്റെ ഒരു കുത്തൊഴുക്ക് തന്നെ ആ ഹോസ്പിറ്റൽ മൊത്തം കാണാനുണ്ടായിരുന്നു…

“വീട്ടിൽ പോയി ഭക്ഷണമൊക്കെ കഴിച്ചിട്ട് പോകാം കേട്ടോ… “നവി പറഞ്ഞു.. “ഓഹ്.. ആയിക്കോട്ടെ.. ഇനി അതിനൊരു കുറവ് വരുത്തണ്ടാ…”ആര്യൻ മറുപടി നൽകി.. “ബാക്കി സെക്ഷനോക്കെ പണി കഴിഞ്ഞു കിടക്കുവല്ലേ.. നവി…” “മ്മ്.. ഇന്റീരിയറോക്കെ ബാക്കിയുണ്ട്..

മാക്സിമം ഏഴെട്ട് മാസത്തിനുള്ളിൽ തീരും…” “അപ്പോയ്ന്റ്മെന്റ്സ് ഒക്കെ കഴിഞ്ഞോ..??” “യാ.. അലോപ്പതിടെ ഓൾമോസ്റ്റ്..ബാക്കി വിങ്സിന്റെ തുടങ്ങാൻ പോകുന്നേയുള്ളൂ.. അഡ്വർടൈസമെന്റ് കൊടുക്കണം..” “പിന്നെ.. തൃശൂർ വിട്ട് ആര്യന് വരാൻ താല്പര്യമുണ്ടെങ്കിൽ യു ക്യാൻ ജോയിൻ വിത്ത്‌ മി… ആര്യൻ.. നിരഞ്ജനയെ ഞാൻ നിർബന്ധിക്കില്ല.. Bcoz ഗവ സർവീസിൽ നിന്ന് വിട്ട് പോരണ്ടാ…അതെന്തോ എനിക്കത്ര താല്പര്യം ഇല്ല…എന്റെ അവസ്ഥ പിന്നെ ഇങ്ങനെ ആയിപ്പോയി..” “നവി റിസൈൻ ചെയ്തോ..”?? “മ്മ്… ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല… അപ്പൂപ്പൻ എന്ന സെന്റിമെൻറ്സ്.. ഇപ്പൊ വയ്യാതെയും കൂടി ഇരിക്കുന്നത് കൊണ്ട് കേൾക്കാതിരിക്കാൻ പറ്റില്ല… ”

“എനിക്കാരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കാൻ കഴിയില്ല നിരഞ്ജന.. എന്റെ ജീവൻ കൊടുത്തും ഞാൻ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രെമിക്കും..”നവി ഏതോ ആലോചനയിൽ മുഴുകിയാണ് അത് പറഞ്ഞത്… എന്തോ നവിയുടെ ആ വാക്കുകൾഒരു വലിയ അമ്പ് വന്നു തന്നിലേക്ക് തറയ്ക്കും പോൽ തോന്നി നിരഞ്ജനയ്ക്ക്.. അറിയാതെ അവളുടെ നോട്ടം ആര്യനിലേക്ക് ചെന്നു.. അതേസമയം തന്നെ ആര്യനും അവളെ നോക്കി.. “നവി.. ഇങ്ങനെയൊക്കെ മതിയോ.. ജസ്റ്റ് തിങ്ക് എബൌട്ട്‌ യുവർ മാര്യേജ്…”ആര്യൻ വിഷയം മാറ്റി “എല്ലാം അറിയാവുന്ന നിങ്ങൾ തന്നെ ഇങ്ങനെ പറയല്ലേ…പ്ലീസ്‌…എനിക്ക് കഴിയില്ലതിന് .. അവളെയല്ലാതെ…മറ്റൊരാൾ…”നവിയുടെ ശബ്ദം ഇടറിപ്പോയി…

നിരഞ്ജനയുടെ തല താഴ്ന്നു പോയി.. അവൾ നവി കാണാതെ ആര്യന്റെ കയ്യിൽ അമർത്തിപ്പിടിച്ചു… നിറഞ്ഞു തുളുമ്പിയ കണ്ണുകൾ നവിയെ അറിയിക്കാതെ തുടച്ചു മാറ്റുമ്പോൾ നെഞ്ചകം വല്ലാതെ വിറങ്ങലിച്ചു പോയിരുന്നു അവളുടെ… “നവി.. നവിക്ക് അവളെ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും… പക്ഷെ അവൾക്ക് നവിയിലേക്കുള്ള ദൂരം വളരെ ചെറുതാണ്… കോട്ടയത്തെ ഈ ഹോസ്പിറ്റലിലേക്ക് അന്വേഷിച്ചു വന്നാൽ മതി ഗൗരിക്ക്.. അതിനു ശ്രേമിക്കാത്ത പക്ഷം അതങ്ങു മറന്നേക്കുന്നതല്ലേ നല്ലത്… അല്ലെങ്കിൽ അവൾ ഒന്ന് വിളിക്കുകയെങ്കിലും ചെയ്യില്ലേ.”ആര്യൻ നവിയുടെ മനസ്സറിയാൻ ഒന്ന് ചൂഴ്ന്നു നോക്കി…

“നോ.. ആര്യൻ.. അവൾക്കീ ഹോസ്പിറ്റലിനെ കുറിച്ചൊന്നും അറിയില്ല.. ഇതിന്റെ പണി തുടങ്ങിയ സമയത്തല്ലേ ഞാനവിടെ നിന്ന് പോന്നത്.. അവളോട്‌ ഇതെപ്പറ്റി ഒന്നും ഞാൻ പറഞ്ഞിട്ടില്ല.. മാത്രമല്ല അന്നെന്റെ മനസ്സിൽ പോലുമില്ലായിരുന്നു ഇതുപോലൊരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നതിനെ കുറിച്ച്.. കാലം പക്ഷെ എന്നെ ഇവിടെ ഇരുത്തിച്ചു.. ഫെയിറ്റ്…അല്ലാതെന്താ പറയുക…അവൾക്ക് പക്ഷെ എന്നെയൊന്നു ഫോൺ വിളിക്കാം… ഒരോ പരിചയമില്ലാത്ത നമ്പറിൽ നിന്നും കോൾ വരുമ്പോഴും എന്ത് നെഞ്ചിടിപ്പോടെയാണ് ഞാൻ അറ്റൻറ്റ് ചെയ്യുന്നേന്ന് അറിയോ..

“നവി ഒരു ദീർഘനിശ്വാസം എടുത്തു…. വീണ്ടും കുറെ നേരം കൂടി അവർ സംസാരിച്ചിരുന്നു.. ഉച്ചയോടെ നവിയുടെ വീട്ടിൽ ചെന്നു ലഞ്ചും കഴിച്ചിട്ടാണ് അവർ മടങ്ങിയത്… മടക്കയാത്രയിൽ ഉടനീളം നിരഞ്ജന അസ്വസ്ഥ ആയിരുന്നു… നവിയുടെ രൂപവും സംസാരവും ഗൗരിയെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പും അവളിൽ സങ്കടം നിറച്ചു… പിന്നീടുള്ള ദിവസങ്ങളും അങ്ങനെയൊക്കെ തന്നെയങ്ങു പോയി… ………………………………….❣️

ആറ് മാസങ്ങൾ വീണ്ടും കടന്ന് പോയി… ഒരുദിവസം രാവിലെ കോഫിയുമായി വന്നു സിറ്റ് ഔട്ടിൽ പത്രം വായിക്കാനിരിക്കുകയായിരുന്നു നിരഞ്ജന.. പെട്ടെന്നാണ് ആ പത്രപ്പരസ്യം അവളുടെ കണ്ണിലുടക്കിയത്… “Urgently wanted the following candidates for Palazhi Group of Hospitals Kottayam..” നിരഞ്ജന താഴോട്ടു വായിച്ചു നോക്കി.. ആയുർവേദ, ഹോമിയോ, സിദ്ധ സെക്ഷനിലേക്കാണ് ഡോക്ടർസിനെയും ഫാർമസിസ്റ്റിനെയും മറ്റു സ്റ്റാഫ്സിനെയുമൊക്കെയാണ് വിളിച്ചിരിക്കുന്നത്.. അക്കോമഡേഷൻ ഫെസിലിറ്റി ഉണ്ട്.. പാലാഴിക്കാരുടെ ഹോസ്പിറ്റൽ ആയതു കൊണ്ട് പിന്നെ സാലറിക്ക് പഞ്ഞമുണ്ടാവില്ല.. അവളോർത്തു..

അവൾ ബാക്കിയുള്ള പത്രങ്ങൾ കൂടി എടുത്തു നോക്കി.. എല്ലാത്തിലുമുണ്ട് ഇതേ പരസ്യം.. അവളുടെ മിഴികൾ വീണ്ടും ആയുർവേദ സെക്ഷനിലേക്ക് വേണ്ട ഫാർമസിസ്റ്റിന്റെ ഒഴിവിൽ തന്നെ കുരുങ്ങി കിടന്നു… അപ്പോഴാണ് ജോഗിങ് കഴിഞ്ഞു ആര്യൻ എത്തിയത്… അവളുടെ പത്രത്തിലേക്കുള്ള തുറിച്ചു നോട്ടം കണ്ടു ആര്യൻ അത് വലിച്ചെടുത്തു വായിച്ചു… ആകാംഷ നിറഞ്ഞ കണ്ണുകളോടെ ആര്യൻ അവളെ നോക്കി… അവളും ആര്യനെ നോക്കിയിരിക്കുകയായിരുന്നു… “അപ്പോൾ എന്താ ഉദ്ദേശം നിരഞ്ജന മാഡം..”ആര്യൻ പുറകിൽ വന്നു നിന്ന് കൊണ്ട് അവളുടെ ഇരുതോളിലും പിടിച്ചമർത്തി കൊണ്ട് ചോദിച്ചു.. നിരഞ്ജന തല തിരിച്ചു അവനെ നോക്കി..

“ഒരോ ആളും നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് എന്തെങ്കിലും ഒരു കർത്തവ്യ നിർവ്വഹണത്തിനായാവും… തിരിച്ചു നമ്മളും… നവിയുടെ ജീവിതത്തിൽ ഇന്ന് മുതൽ നിനക്കൊരു പ്രാധാന്യം ഉണ്ട്.. നിന്നിലൂടെ മാത്രമേ നവിയുടെ ഒരാഗ്രഹം പൂർത്തിയാവൂ… അതിനായാവും നീ നവിയുടെ ലൈഫിൽ ഒരു ഫ്രണ്ടായി എത്തപ്പെട്ടത് …ഇനി വൈകണ്ടാ… നിന്റെ റോൾ നീ ബെറ്റർ ആയി നിർവഹിക്കുക… കേട്ടിട്ടില്ലേ..”No One can play your role better than you..”ഇനി നിന്റെ കോർട്ടിലാ പന്ത്… ഓക്കെ…” “ഗൗരി സമ്മതിക്കുവോ..”?നിരഞ്ജന സംശയത്തോടെ ആര്യനെ നോക്കി.. “അറിയിക്കണ്ടാ… ഇന്റർവ്യു അറ്റന്റ് ചെയ്യിക്കുക.. ആയുർവേദ സെക്ഷനല്ലേ നവി പെട്ടെന്നറിയാൻ വഴിയില്ല..

നമ്മൾ അവിടെ എത്തിച്ചു കൊടുക്കുക.. അവർക്ക് ഒന്നിക്കാൻ വിധിയുണ്ടെങ്കിൽ അവർ കണ്ടുമുട്ടട്ടെ…ഒന്നിക്കട്ടെ… പിന്നെ പണ്ടത്തെ ഒന്നുമല്ലാത്ത ഗൗരിയെ അല്ലല്ലോ… സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള യോഗ്യതയുള്ള ഗൗരിയെയല്ലേ നമ്മൾ നവിയുടെ മുന്നിലെത്തിക്കുന്നെ…അതിന്റെ ക്രെഡിറ്റ് നമുക്കാ..”ആര്യൻ പറഞ്ഞു നിർത്തി… പിന്നെയെല്ലാം പെട്ടെന്നായിരുന്നു… ഗൗരിയുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റുകൾ എല്ലാം വാങ്ങി ഡീറ്റെയിൽസ് ഒക്കെ നിരഞ്ജന തന്നെ ഓൺലൈനായി അപ്പ്ലൈ ചെയ്തു..

ഇന്റർവ്യൂ ദിവസം വെളുപ്പിന് നിരഞ്ജന തന്നെയാണ് അവളെയും കൊണ്ട് പോയത്… കാറിലിരുന്നാണ് ഗൗരി കോട്ടയത്ത് ഒരു ഹോസ്പിറ്റലിലേക്കാണ് പോകുന്നത് എന്നറിഞ്ഞത്… “വേണ്ടായിരുന്നു നിരഞ്ജനേച്ചി..നവിയേട്ടന്റെ നാടല്ലേ അത് …” “അതൊന്നും ഓർത്ത് നീ പേടിക്കണ്ടാ.. നവി നാട്ടിലില്ല.. സ്റ്റേറ്റ്സിലാ…”അപ്പൊ അങ്ങനെ പറയാനാണ് നിരഞ്ജനയ്ക്ക് തോന്നിയത്.. ഗൗരി പിന്നെയൊന്നും ചോദിച്ചില്ല.. സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ നെഞ്ചോടു ചേർത്തു വെച്ചു മിഴികളടച്ചിരുന്നു അവൾ… ………………………………………🌷🌷

പാലാഴി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ആയുർവേദ സെക്ഷന്റെ കവാടത്തിലൂടെ അവിടുത്തെ പാർക്കിങ് ഏരിയയിലേക്ക് കാർ കൊണ്ട് നിർത്തിയ ശേഷം ‘താനിവിടെ വെയിറ്റ് ചെയ്യാം..പോയി വരൂ’..എന്ന് പറഞ്ഞു നിരഞ്ജന ഗൗരിയോട്… ഗൗരി ഗ്ലാസ്‌ ഡോറിനടുത്തു നിന്ന സെക്ക്യൂരിറ്റിയോട് ഇന്റർവ്യൂ നടക്കുന്ന ഫ്ലോർ ചോദിച്ചിട്ട് അവിടേക്കുള്ള ലിഫ്റ്റ് കയറി… ആ പോർഷനിലേക്ക് ചെന്നപ്പോഴേ കണ്ടു ഫയലും മടിയിൽ വെച്ചു ഇരിക്കുന്ന മുപ്പതോളം ഉദ്യോഗർത്ഥികളെ… അവിടെ കണ്ട ഒരു കസേരയിലേക്ക് ഗൗരിയും ഇരുന്നു…

“ഡോക്ടർ നവനീത്….” ലഞ്ച് ബ്രെക്കിന്റെ സമയത്ത് തന്റെ ക്യാബിനിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്ന നവിയെ പുറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് അവൻ തിരിഞ്ഞു നോക്കി… ആയുർവേദ സെക്ഷൻ ചീഫ് ഡോക്ടർ സുധാകർ മേനോനായിരുന്നു അത്… “യെസ് ഡോക്ടർ…”നവി അയാൾക്ക് ഹസ്തദാനം നൽകി… “എനിക്ക് ഉച്ചക്ക് ശേഷം ലീവ് വേണം.. വൈഫിന്റെ അച്ഛനു സുഖമില്ലാന്ന് ഫോൺ വന്നു… വൈഫ് ഹൗസ് വരെ പോകണം.. അവളവിടെ കരച്ചില് തുടങ്ങി..” “യെസ് ഡോക്ടർ.. യു ക്യാരി ഓൺ..”നവി പുഞ്ചിരിച്ചു.. “അതല്ല.. ഡോക്ടർ… ഇന്ന് ഫാർമസിസ്റ്റ് ഇന്റർവ്യൂ നടക്കുകയാണ്..

ഷാർപ് വൺ തെർട്ടി ഓൺവേർഡ്‌സ്…ആരെങ്കിലും അവിടില്ലാതെ…. നിജയും ലീവാണിന്ന്…” “ഓഹ്..”നവി ഒന്നാലോചിച്ചു… “ഡോണ്ട് വറി ഡോക്ടർ… I will manage…”നവി വീണ്ടും ഷേക് ഹാൻറ്റിനായി സുധാകർ മേനോന്റെ നേരെ കൈകൾ നീട്ടി. സത്യത്തിൽ മണിക്കൂറുകൾ നീണ്ട ഒരു സർജറിക്ക് ശേഷം വീട്ടിലേക്ക് വിശ്രമിക്കാൻ പോകുകയായിരുന്നു നവി.. നവി പിന്നെ കാന്റീനിലേക്ക് ചെന്നു അല്പമെന്തോ കഴിച്ചെന്നു വരുത്തി ആയുർവേദ സെക്ഷനിലേക്കുള്ള ഡോക്ടർസ് കോറിഡോറിലൂടെ നടന്നു ഇന്റർവ്യൂ റൂമിന്റെ പുറകിലെ ഡോറിലൂടെ അകത്തു പ്രവേശിച്ചു…

ഡോക്ടർ സുധാകർ മേനോന്റെ പ്രൈവറ്റ് സെക്രട്ടറിയായ മീര സിസ്റ്റത്തിൽ എല്ലാ കാൻഡിഡേറ്റ്സിന്റേം ഡീറ്റെയിൽസ് ഓർഡറിലാക്കി ഇരിപ്പുണ്ടായിരുന്നു… ഒപ്പം ജൂനിയർ ആയുർവേദിക് ഡോക്റ്റേഴ്‌സ് ആയ മൗഷ്മിയും കിരൺദാസും.. നവിയെ കണ്ടതും എല്ലാവരും എഴുന്നേറ്റു… “ഇരുന്നോളൂ….”എന്ന് നവി കൈകൊണ്ടു കാണിച്ചു… “വിളിക്കട്ടെ ഡോക്ടർ…”മീര ചോദിച്ചു… “യെസ്.. പ്ലീസ്‌ സ്റ്റാർട്ട് …”നവി ചീഫ് ഡോക്ടറുടെ ചെയറിലേക്കിരുന്നു കൊണ്ട് പറഞ്ഞു … അവൻ നന്നേ ക്ഷീണിതനായിരുന്നു… ഡോറിൽ നിന്നിരുന്ന ഓഫീസ് സ്റ്റാഫായ സുരേഷേട്ടനെ നോക്കി മീര ആദ്യത്തെ ആളുടെ പേര് പറഞ്ഞു..

പത്തു പതിനഞ്ചു പേർ വന്നു പോയി… ആരിലും നവി വലിയ സാറ്റിസ്ഫൈഡ് ആയില്ല… പതിനെട്ടാമത്തെ ആളും വന്നു പോയപ്പോൾ നവി പതിയെ ചെയറിന്റെ ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു കണ്ണുകളടച്ചു കിടന്നു… “ഡോക്ടർ.. Are you ok…??അടുത്തയാളെ വിളിക്കട്ടെ…”മീര ചോദിച്ചു… “യെസ്…”നവി മിഴികളടച്ചു കൊണ്ട് തന്നെ പറഞ്ഞു… മീര ഡോറിന് നേരെ നോക്കി കൊണ്ട് പറഞ്ഞു… “വൺ മിസ് ദേവഗൗരി വാര്യർ,, ഫ്രം തൃശൂർ….” ചില്ലുവാതിൽ പകുതി തുറന്നു പിടിച്ചു ഓഫീസ് സ്റ്റാഫ് സുരേഷേട്ടൻ പുറത്തേക്ക് നോക്കി പറഞ്ഞു…

“ദേവഗൗരി വാര്യർ ” തൃശൂർ…. ഫയൽ നെഞ്ചോടു ചേർത്തു ഒരു ദീർഘ നിശ്വാസമെടുത്ത് ഗൗരി എഴുന്നേറ്റു.. സുരേഷേട്ടൻ തുറന്നു പിടിച്ച ചില്ലുവാതിലിനു അകത്തേക്കവൾ പ്രവേശിച്ചു….ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്നവരെ ഒന്ന് പാളി നോക്കി… ❤️””””എവിടെ നിന്നോ എത്തിയൊരു ചെമ്പക മണമുള്ള കാറ്റ് നവിയുടെ നാസികയെ തൊട്ട് തഴുകി കടന്ന് പോയതും അപ്പോൾ തന്നെയായിരുന്നു…””””””❤️… ദിവ്യ…..

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 30

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!