സ്മൃതിപദം: ഭാഗം 18

സ്മൃതിപദം: ഭാഗം 18

എഴുത്തുകാരി: Jaani Jaani

വണ്ടി ഓടിക്കുമ്പോഴും അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയുണ്ട്. ഒന്ന് രണ്ട് വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട് പെട്ടെന്നാണ് ഓപ്പോസിറ് സൈഡിലുള്ള ഒരു ലോറി തന്റെ നേരെ വരുന്നത് കാർത്തി കണ്ടത് അതിന്റെ വെളിച്ചം കാരണം അവന് മുന്നോട്ട് നോക്കാൻ പറ്റാത്ത അവസ്ഥയായി എങ്കിലും തനിക്ക് നേരെ തന്നെയാണ് അത് വരുന്നതെന്ന് അറിഞ്ഞു അവൻ വണ്ടി സൈഡിലേക്ക് തിരിച്ചു. നിയന്ത്രണം വിട്ട വണ്ടി നേരെ വീണത് അടുത്തുള്ള പുഴയിലേക്കാണ്…

പക്ഷെ അത് പ്രതീക്ഷിച്ചത് പോലെ കാർത്തി പുറത്തേക്ക് എടുത്ത് തുള്ളിയെങ്കിലും അവന്റെ തല അടുത്തുണ്ടായ പോസ്റ്റിലാണ് അടിച്ചത്.. തലയിൽ നിന്നും രക്തം വാർന്ന് ഒഴുകികൊണ്ടേയിരുന്നു കണ്ണേട്ടാ…….. ഐഷു ഉറക്കിൽ നിന്ന് ഞെട്ടി എഴുന്നേറ്റു അവളാകെ വിയർത്തു കുളിച്ചിട്ടുണ്ട് നന്നായി കിതക്കുന്നുമുണ്ട് ഒപ്പം തന്നെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ട്. കുറച്ചു സമയം അവള് ആ ഇരുപ്പ് തന്നെ തുടർന്നു പിന്നെ എന്തോ ഓർത്തു പെട്ടെന്ന് ഫോൺ എടുത്ത് കാർത്തിയെ വിളിച്ചു.

ഫുൾ റിങ് ചെയ്‌തെങ്കിലും അവൻ കോൾ എടുത്തില്ല അടുത്ത തവണ വീണ്ടും കോൾ ചെയ്തു ഫസ്റ്റ് ബെല്ലിന് തന്നെ അവനെടുത്തു എന്താ ഡാ എന്ത് പറ്റി എടുത്ത ഉടനെ കാർത്തി ചോദിച്ചു അവന്റെ ശബ്ദം കെട്ടതും അവള് പൊട്ടിക്കരഞ്ഞു കുഞ്ഞുസേ എന്താ ഡാ കാർത്തിയുടെ ശബ്ദവും നേർത്തിരുന്നു മറുപടിയൊന്നും കൊടുക്കാതെ ഐഷു എങ്ങി എങ്ങി കരഞ്ഞു കൊണ്ടിരുന്നു കരയല്ലേ ഡാ പ്ലീസ് എനിക്ക് ഇത്‌ കേൾക്കാൻ കഴിയുന്നില്ല കാർത്തിയുടെ ശബ്ദത്തിലും സങ്കടം നിഴലിച്ചിരുന്നു പതിയെ പതിയെ അവളുടെ കരച്ചിൽ കുറഞ്ഞു വന്നു

ഇപ്പൊ ഏങ്ങലടികൾ മാത്രമായി അൽപസമയത്തിന് ശേഷം അതും നിന്നു എന്താ ഡാ എന്ത് പറ്റി പെട്ടെന്ന് ആകുലതയോടെയുള്ള അവന്റെ ചോദ്യം വീണ്ടും നോവ് ഉണർത്തി കണ്ണേട്ടാ…. ഓ.. പറയടാ ഏട്ടൻ എവിടെ എത്തി ഞാൻ ദേ വീട്ടിൽ എത്തി ഇപ്പൊ റൂമിൽ കേറി എന്താ എന്നെ വിളിക്കാഞ്ഞേ വീണ്ടും ഏങ്ങലടി ഉയർന്നു കുഞ്ഞുസേ ഞാൻ ഇപ്പൊ എത്തിയതല്ലേയുള്ളൂ ഡോർ തുറന്ന് റൂമിൽ എത്തി നിന്നെ വിളിക്കാമെന്ന് വെച്ചു അപ്പോഴേക്കും നിന്റെ കോൾ വന്നു കിച്ചുവിനെ ഉണർത്താതെ ഇരിക്കാൻ ഞാൻ വേഗം സൈലന്റ് ആക്കി ഡോർ തുറന്നതാണ്.

അതാ ആദ്യത്തെ തവണ വിളിച്ചപ്പോൾ എടുക്കാതിരുന്നേ ഹ്മ്മ് അവള് ഒന്ന് മൂളി എന്ത് സ്വപ്നമാ എന്റെ കുഞ്ഞുസ് കണ്ടത് പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു ഒ.. ഒന്നുമില്ല കള്ളം പറയേണ്ട കുഞ്ഞുസേ എനിക്ക് എന്തേലും അപകടം പറ്റുന്നതാണോ കണ്ടത് അവൻ അത് പറഞ്ഞതും അവള് വീണ്ടും കരച്ചിൽ തുടങ്ങി മതി മതി കരഞ്ഞത് അതൊരു സ്വപ്നമല്ലെ ഡാ അത് വിട്ടേക്ക് കണ്ണേട്ടാ… എന്താടാ.. എനിക്ക് ഏട്ടനെ കാണണം ങേ ഇപ്പൊ ഈ പാതിരാത്രിക്കോ കാർത്തി ഞെട്ടികൊണ്ട് ചോദിച്ചു ഹ്മ്മ് അവള് സങ്കടത്തോടെ മൂളി

എന്നാ ഫോൺ വെക്ക് ഞാൻ ഇപ്പൊ വരാം അയ്യോ ഇവിടേക്ക് വരേണ്ട ഐഷു പെട്ടെന്ന് ഞെട്ടി കൊണ്ട് പറഞ്ഞു പിന്നെ അവിടെ വരാതെ നിന്നെ എങ്ങനെ കാണാനാ കാർത്തിയും സംശയത്തോടെ ചോദിച്ചു അത് അത് വീഡിയോ കോൾ ചെയ്യുമോ എന്റെ കുഞ്ഞുസേ ഇതിനാണോ നീ ഇത്രയും ബിൽഡ് അപ്പ്‌ ഇട്ടത് കാർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു ആ ചിരി ഐഷുവിലും ഒരു ഉണർവ് പടർത്തി ഒന്നും പറയാതെ അവള് കോൾ കട്ട്‌ ചെയ്തു. അപ്പോഴേക്കും കാർത്തി വീഡിയോ കോൾ ചെയ്തിരുന്നു അവനെ കണ്ടപ്പോൾ വീണ്ടും ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞു

സ്‌ക്രീനിലൂടെ അവന്റെ മുഖത്തു തോട്ടു എന്റെ കുഞ്ഞുസേ ഇതിന് മാത്രം കരയാൻ എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത് അതൊരു സ്വപ്നമല്ലേ ഹ്മ്മ് പിന്നെ രണ്ട് പേരും ഒന്നും മിണ്ടിയില്ല കണ്ണോട കണ്ണ് നോക്കിയിരുന്നു കരഞ്ഞു കരഞ്ഞു ഐഷുവിന്റെ കണ്ണുകൾ ജീവനില്ലാത്തത് പോലെയുണ്ട് എങ്കിലും അവനെ കണ്ടപ്പോൾ ആ കണ്ണുകളിൽ ഒരു മാറ്റമുണ്ട്, പ്രതീക്ഷിക്കാതെ തിരിച്ചു കിട്ടിയ എന്തോ ഒന്ന് പോലെ. മുടിയൊക്കെ ആകെ നാശകോശമായിട്ടുണ്ട് ഷാംപൂ ഇട്ടത് കൊണ്ട് ആകെ പാറി പറന്നാണ് ഉള്ളത് എന്റെ പെണ്ണെ നീ ആ മുടി ഒന്ന് കെട്ടി വെക്ക് അത് ഇങ്ങനെ പാറി പറന്നു കളിക്കുമ്പോൾ അതിലേക്ക് മുഖം പൂഴ്ത്താൻ തോനുന്നു

അവൻ കുസൃതിയോടെ പറഞ്ഞു കണ്ണീർ വീണ ആ കവിളുകളിൽ ചുവപ്പ് പടർന്നു തുടങ്ങിയിരുന്നു. ചിന്തകൾ വഴി മാറാൻ തുടങ്ങി ഇപ്പൊ അവിടെ സങ്കടമില്ല മറിച്ചു പ്രണയമാണ് അവന്റെ ഓരോ വാക്കുകളും അവളിൽ സന്തോഷം നിറക്കുന്നതായിരുന്നു. കുറെ സമയം പരസ്പരം സംസാരിച്ചും ഒന്നും സംസാരിക്കാതെയും അവര് തള്ളി നീക്കി. അവസാനം ഐഷു പറഞ്ഞിട്ടാണ് കാർത്തി ഫോൺ വച്ചത് രാവിലെ തന്നെ ഐഷു ജോലിയൊക്കെ തീർത്തു കാർത്തി വാങ്ങി കൊടുത്ത കസവു ബോർഡറുള്ള സെറ്റ് സാരീ ഉടുത്തു ദാവണി ഉടുത്തു ശീലമുള്ളത് കൊണ്ടും അവൾക്ക് സാരീ ഉടുക്കാൻ അറിയാം.

പച്ച കളർ ബ്ലൗസാണ് അവരുടെ ക്ലാസ്സിലെ കോഡ്. സുമ അത് ഇന്നലെ സ്റ്റിച്ച് ചെയ്ത് കൊടുത്തിരുന്നു. ബ്ലൗസിന് അങ്ങനെ പ്രതേകിച്ചു അലങ്കാരങ്ങൾ ഒന്നുമില്ല. മുടി കുളിപ്പിന്നൽ കെട്ടി അഴിച്ചിട്ടു ചെറിയൊരു കറുത്ത പൊട്ട് തൊട്ട് അതിന് മുകളിൽ ചന്ദന കുറിയും വരച്ചു കണ്ണുകളിൽ കട്ടിയായി മഷി എഴുതി, ഇന്നലെ കരഞ്ഞതിന്റെ എല്ലാ ലക്ഷണവും കണ്ണുകളിൽ തെളിയുന്നുണ്ടായിരുന്നു അത് മറക്കാൻ എന്നോണമാണ് കട്ടിയിൽ കണ്ണ് എഴുതിയത്. ഇന്നലെ കരഞ്ഞതിന്റെയോ ഷാംപൂ ഉപേയാഗിചിട്ടോ ഐഷുവിന് നന്നായി തലവേദനിക്കുന്നുണ്ടായിരുന്നു.

എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവള് ഇറങ്ങി കുഞ്ഞേച്ചി u look beautiful ഐഷുവിനെ കണ്ട ഉടനെ അനു പറഞ്ഞു അപ്പോഴാണ് അച്ചുവും ഒരുങ്ങി ഇറങ്ങിയത് ഉണ്ണിക്കണ്ണന്റെ ചിത്രം ബോർഡർ ആയിട്ടുള്ള സാരിയാണ് അച്ചുവിന്റെ വേഷം അതിന് മാച്ചായ നീല കളർ ബ്ലൗസ് കഴുത്തിനും കൈയിലുമൊക്കെ മുത്തുകളും കണ്ണാടിയുമൊക്കെ പിടിപ്പിച്ചിട്ടുണ്ട്. അവൾക്ക് ആ സാരീ നന്നായി ചേരുന്നുണ്ട് ഇന്നത്തെ വേഷത്തിന് മാച്ചായ മിനിമം മേക്കപ്പ് മാത്രമേ യൂസ് ചെയ്തിട്ടുള്ളു കണ്ണൊക്കെ വാലിട്ട് എഴുതിയിട്ടുണ്ട് വെള്ള സ്റ്റോൺ അവളുടെ നെറ്റിയിൽ നിന്ന് തിളങ്ങുന്നുണ്ട്.

ചുണ്ടിൽ ലൈറ്റായി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്. ഒരു കൈയിൽ ബ്ലാക്ക് സ്ട്രാപ്പ് വാച്ചും മറ്റേ കൈയിൽ ഒരു ചൈനുമുണ്ട്. നിന്റെ കുഞ്ഞേച്ചി ബ്യൂട്ടിഫുൾ ആണെങ്കിൽ ഞാനോ അച്ചു അനുവിനോട് വന്നു ചോദിച്ചു കുഴപ്പമില്ല അനു താല്പര്യമില്ലാതെ പറഞ്ഞു അതെന്താ നീ അങ്ങനെ പറഞ്ഞെ ഒന്നുമില്ലേലും അവളെക്കാൾ ഞാൻ ആണല്ലോ ഗ്ലാമർ ഐഷുവിനെ പുച്ഛത്തോടെ നോക്കി അനു പറഞ്ഞു ദേ ചേച്ചി വെറുതെ ഒരു വഴക്കിനു നിൽക്കരുത് അനു ദേഷ്യത്തോടെ പറഞ്ഞു ഞാൻ പറയുന്നതാണോ ഇപ്പൊ കുഴപ്പം നീ കാണിക്കുന്നത് അല്ലെ നിന്റെ സ്വന്തം ചേച്ചിയായ എന്നോട് നിനക്ക് എന്തേലും സ്നേഹമുണ്ടോ Do u konow one thing ചേച്ചി ഇങ്ങോട്ട് കിട്ടുന്നതെ അങ്ങോട്ടും തിരിച്ചു കിട്ടു അവളെ നോക്കി ഒന്ന് പുച്ഛിച്ചു

പിന്നെ വീണ്ടും തുടർന്നു എപ്പോഴെങ്കിലും നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ ഒന്ന് ചേര്ത്ത നിർത്തിയിട്ടുണ്ടോ എന്നോട് സംസാരിക്കാറുണ്ടോ അത് പറയുമ്പോൾ അനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു കണ്ണിൽ ഒരു നീർ തിളക്കവും.. അച്ചുവിന്റെ മനസ്സും അവൻ പറയുന്നത് ചിന്തിക്കുകയായിരുന്നു അപ്പോഴേക്കും സന്ദീപിന്റെ കാർ വന്നു അവരെ ഒന്ന് നോക്കി അവള് പോയി അനു ഐഷു അവന്റെ തോളിൽ പിടിച്ചു പിന്നെ സുമയോട് പറഞ്ഞു അവര് അവിടുന്ന് ഇറങ്ങി കിട്ടുന്നത് മാത്രമേ തിരിച്ചു കൊടുക്കു എന്ന് ഒരിക്കലും പറയരുത് അതൊരിക്കലും സ്നേഹം കൊണ്ടാവില്ല വെറും കടപ്പാടിന്റെ പുറത്താകും.

തിരിച്ചു കിട്ടിയില്ലെങ്കിലും നമ്മുടെ സ്നേഹത്തിൽ ഒരു കുറവും വരരുത് അത് നിന്റെ ചേച്ചിയാണ് അതായത് അമ്മക് തുല്യം. എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ നീ ഒരിക്കലും നിന്റെ ചേച്ചിയെ വെറുക്കരുത്. ഇനി എന്നും ചേച്ചിയോട് സംസാരിക്കണം എന്നോട് മിണ്ടുന്നതു പോലെ, നീ ചേച്ചിയെ കുറ്റം പറഞ്ഞല്ലോ ആ നീ എപ്പോഴെങ്കിലും ചേച്ചിയോട് സംസാരിച്ചിട്ടുണ്ടോ ആദ്യം നീ ചേച്ചിയോടുള്ള ആറ്റിട്യൂട് മാറ്റ് എന്നിട്ട് ഒന്ന് സ്നേഹിച്ചു നോക്ക് നിനക്ക് നിന്റെ ചേച്ചിയെ കിട്ടും അപ്പോഴേക്കും അവര് ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു കാർത്തി അവിടെ ബൈക്കിൽ ഇരിപ്പുണ്ട് ഒരു കരിമ്പച്ച കളർ ഷർട്ടും മുണ്ടുമാണ് വേഷം നെറ്റിയിൽ എപ്പോഴത്തെയും പോലെ കറുപ്പ് കുറി വരച്ചിട്ടുണ്ട്.

അവരെ നോക്കി ഒന്ന് ചിരിച്ചു ഐഷുവിനെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു മീശ പിരിച്ചു. ഐഷു വേഗം തല കുനിച്ചു നിന്നു കുഞ്ഞേച്ചി പറഞ്ഞതൊക്കെ ശെരിയാണ് ബട്ട്‌ ഐ can’t accept her അനു ഒരു മുഷിച്ചലോടെ പറഞ്ഞു അനു നീ ആദ്യമേ അങ്ങനെ ചിന്തിക്കുന്നത് കൊണ്ടാണ് ഇപ്പൊ എന്റെ മോൻ ഒന്നും ആലോചിക്കേണ്ട കൂട്ടുകാരുടെ കൂടെ പോയി ഓണം ആഘോഷിക് സ്കൂൾ ലൈഫിലെ ലാസ്റ്റ് ഓണം അല്ലെ അതോണ്ട് മൈൻഡ് ഫ്രീ ആക്കി വെക്ക് ഓക്കേ ഹ്മ്മ് കാർത്തിയുടെ അടുത്ത് പോയി വിശേഷം പറഞ്ഞു രണ്ട് പേരോടും പറഞ്ഞു അവന്റെ ഫ്രണ്ട്സിന്റെ കൂടെ പോയി എന്റെ കുഞ്ഞുസ് ഇന്നലെ ഉറങ്ങിട്ടെ ഇല്ലാ അല്ലെ അവളുടെ കണ്ണും മുഖവുമൊക്കെ കണ്ട് കാർത്തി ചോദിച്ചു ഉറങ്ങി പിന്നെ ഒന്നും പറയാതെ അവള് ബാക്കിൽ കേറി.

വൺ സൈഡ് ഇരിക്കുന്നത് കൊണ്ട് നല്ല പേടിയുണ്ട് അവന്റെ ഷോൾഡറിൽ മുറുക്കെ പിടിച്ചാണ് ഇരിക്കുന്നത് സാരിയൊക്കെ ഒതുക്കി പിടിച്ചിട്ടുണ്ട് കുഞ്ഞുസേ എനിക്ക് പേടിയാവുന്നു കണ്ണേട്ടാ വീഴാൻ പോകുന്നത് പോലൊരു ഫീൽ അവളുടെ കണ്ണിലെ പേടിയും ഓരോ വളവിലും വണ്ടിയുടെ കൂടെ അവളും കൂടെ വളയുന്നുണ്ട് അത് കണ്ടാണ് കാർത്തി അവളെ വിളിച്ചത് കാർത്തി പെട്ടെന്ന് വണ്ടിയൊതുക്കി ഷോൾഡറിലുള്ള അവളുടെ കൈ എടുത്ത് അവന്റെ വയറിൽ വച്ചു വട്ടം പിടിച്ചിരിക്കാൻ പറഞ്ഞു, ആദ്യം ഒരു മടി തോന്നിയെങ്കിലും പേടി കൊണ്ട് അവള് കൈ അങ്ങനെ തന്നെ വച്ചു അവന്റെ പുറത്ത് തല വച്ചു.

ഇപ്പൊ പേടി മാറിയോ കുഞ്ഞുസേ അവന്റെ നെഞ്ചിലെ താളം തന്റെ കൈയിൽ തട്ടുന്നതും അറിഞ്ഞു അവന്റെ പുറത്തു ചാരി കിടക്കുകയാണ് അവൾ ഹ്മ്മ് ഒന്ന് കൂടെ ആ കൈ അവന്റെ നെഞ്ചിൽ ചേര്ത്ത വച്ചു അവനും ആ കൈയിൽ ഒന്ന് പിടിച്ചു കുറച്ചു സമയം കഴിഞ്ഞതും വണ്ടി നിർത്തിയത് അറിഞ്ഞു അവള് തലയുയർത്തി നോക്കി അമ്പലത്തിന്റെ മുന്നിലാണ് നിർത്തിയത് എന്താ ഇവിടെ സംശയത്തോടെ അവള് ചോദിച്ചു പൂ വാങ്ങിക്കാൻ അവള് നെറ്റി ചുളിച്ചു അവനെ നോക്കി എന്റെ കുഞ്ഞുസേ സാധാരണ അമ്പലത്തിൽ എന്തിനാ വരുന്നത് വാ അതും പറഞ്ഞു അവൻ അവൾക്ക് നേരെ കൈ നീട്ടി ഇന്ന് നീ തല കുളിച്ചില്ലേ അവളെ കുസൃതിയോടെ നോക്കി ചോദിച്ചു

ഹ്മ്മ് എന്താ ടാ ഒരു ഉഷാറില്ലാതെ എന്നെ കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷമൊന്നും ഈ കണ്ണുകളിൽ ഇല്ലല്ലോ എന്ത് പറ്റി അത് ചോദിച്ചതും ഐഷു അവന്റെ നെഞ്ചിൽ ചാരി കരയാൻ തുടങ്ങി വർക്കിംഗ്‌ ടെ ആയത് കൊണ്ട് അധികം തിരക്കൊന്നുമുണ്ടായില്ല അവൻ വേഗം അവളെയും കൊണ്ട് കുളത്തിൽ പോയി അവിടെ മതിൽ ചാരി നിന്നു കുഞ്ഞുസേ.. അവൻ അവളുടെ മുഖം പൊന്തിച്ചു അവളെ അടർത്തി മാറ്റി അവള് വീണ്ടും അവന്റെ നെഞ്ചിൽ ചാരി നിന്നു കുറച്ചു സമയം ഞാൻ ഇങ്ങനെ നിൽക്കട്ടെ കണ്ണേട്ടാ…. അത് കേട്ടതും അവള് അവനെ നെഞ്ചോട് ചേര്ത്ത നിർത്തി അവളുടെ പുറത്തു തട്ടി കൊണ്ട് നിന്നു.

കണ്ണേട്ടാ.. അവനിൽ നിന്ന് അടർന്നു മാറി അവള് വിളിച്ചു ഹ്മ്മ് അവളുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് മൂളി എനിക്ക് കണ്ണേട്ടന്റെ നെറ്റിയിൽ ചുംബിക്കണം അത് കെട്ട് അവൻ അത്ഭുതത്തോടെ അവളെ നോക്കി അതിനെന്തിനാ ചോദിക്കുന്നെ ചെയ്തുടെ അവളോട് കുറുമ്പൊടെ പറഞ്ഞു എനിക്ക് എത്തില്ലല്ലോ അവള് അവനെ സങ്കടത്തോടെ നോക്കി ചുണ്ട് മലർത്തി പറഞ്ഞു ഓ അതാണോ ഈ ഫോര്മാലിറ്റി ഒക്കെ അതും പറഞ്ഞു അവൻ അവൾക്ക് നേരെ തല കുനിക്കാൻ പോയി തല കുനിക്കേണ്ട അവള് വേഗം പറഞ്ഞു. അവൻ അവളെ സംശയത്തോടെ നോക്കി പിന്നെ ഒരു ചിരിയോടെ അവളുടെ ഇടുപ്പിൽ പിടിച്ചു ഉയർത്തി. ഐഷു അവന്റെ നെറ്റിയിൽ ചുണ്ട് ചേര്ത്ത കുറച്ചു സമയം അങ്ങനെ തന്നെ നിന്നു.

ഇന്നലെ ഞാൻ എത്ര പേടിച്ചെന്ന അറിയോ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു പറഞ്ഞു ഞാൻ പറഞ്ഞതല്ലേ ഇനി അത് ഓർക്കേണ്ട എന്ന് അതും പറഞ്ഞു അവളെ താഴെ ഇറക്കി ഹ്മ്മ് തലവേദനയുണ്ടോ അവളുടെ നെറ്റിയിൽ തൊട്ട് കൊണ്ട് ചോദിച്ചു ഹ്മ്മ് വൈകുന്നേരം പോയ ഉടനെ എണ്ണ തേച്ചു തല കുളിക്കണം ഇന്ന് രാവിലെ എന്തെ തേക്കാഞ്ഞേ അഞ്ചു ഇന്നലെ പറഞ്ഞതല്ലേ അത് അതോണ്ട് ആരെന്തു പറഞ്ഞാലും നിനക്ക് പറ്റില്ലെങ്കിൽ അത് ചെയ്യേണ്ട കേട്ടല്ലോ അവളുടെ താടി ഉയർത്തി കൊണ്ട് പറഞ്ഞു ഹ്മ്മ് വാ തൊഴുതിട്ട് വരാം അയ്യടാ അങ്ങനെ അങ്ങ് പോയാലോ അവളെ അവനോട് ചേര്ത്ത നിർത്തി പറഞ്ഞു

ഇനി എന്താ അതോ അതില്ലേ അവൻ വേഗം അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി അവള് വേഗം കണ്ണടച്ചു നിന്നു ആ കണ്ണിലും അവന്റെ ചുണ്ടുകൾ അമർന്നു ഇന്നലെ നിന്റെ കരഞ്ഞു കലങ്ങിയ മുഖം കണ്ടപ്പോൾ എനിക്ക് എന്തോരം വിഷമം ആയെന്നോ അപ്പോൾ തന്നെ വന്നു നിന്നെ വാരിപുണരാൻ തോന്നിയിരുന്നു പക്ഷെ രാത്രിയല്ലേ ആരെങ്കിലും കണ്ടാലോ നിനക്ക് തന്നെയല്ലേ പ്രശ്നം അതാണ് അടങ്ങി ഇരുന്നേ ഇനി ഇങ്ങനെയൊന്നും കരയല്ലേ എന്റെ പെണ്ണെ ഞാൻ ഉണ്ടാവും എന്നും നിന്റെ കൂടെ ഇപ്പൊ നീ ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട് ഹ്മ്മ് സാരില്ല ഇനി കൂടിപോയാൽ 15 ദിവസം അത്രയല്ലേയുള്ളൂ.

ഓരോ ദിവസവും എണ്ണി എണ്ണി കാത്തു നിൽക്കുകയാ അവളുടെ നെറ്റിയിൽ വീണ്ടും മുകർന്നു കൊണ്ട് പറഞ്ഞു ഞാനും കാത്തിരിക്കുകയാ ഈ നെഞ്ചോട് ചേരാൻ അവന്റെ നെഞ്ചിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു അമ്പലത്തിൽ തൊഴുതു കൊണ്ട് നിൽക്കുമ്പോഴാണ് കഴുത്തിൽ ഒരു തണുപ്പ് പടരുന്നത് അറിഞ്ഞേ. കണ്ണ് തുറന്നപ്പോൾ അവളെ നോക്കി ചിരിച്ചു കൊണ്ട് കൊളുത്തു മുറുക്കുന്ന കാർത്തിയെയാണ് കണ്ടത്. ഐഷു ഞെട്ടി അവനെ നോക്കി ഈ കഴുത്തു ഇങ്ങനെ ഒന്നുമില്ലാതെ കിടക്കുന്നത് കാണുമ്പോൾ എന്തോ പോലെ അതാണ് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ഐഷു കണ്ണ് നിറച്ചു അവനെ നോക്കി എന്റെ കുഞ്ഞുസേ താലി ഒന്നുമല്ല കെട്ടിയത് അത് നോക്ക് അത്ര വരെ അവളും നോക്കിയില്ല

അവൻ എന്താ കിട്ടിയതെന്ന് താലിയാണെന്നാണ് അവളും കരുതിയത് ഒരു ഗോൾഡൻ ചെയിൻ അതിന് ഓടക്കുഴലിന്റെ ലോക്കറ്റും അവള് കാർത്തിയെ നോക്കി അത് എന്റെ അമ്മയുടെ ചെയിനാണ് ലോക്കറ്റ് എന്റെയും അന്നേ നിന്റെ ഒഴിഞ്ഞ കഴുത്തു കണ്ടപ്പോൾ കെട്ടി തരണമെന്ന് തോന്നി ഇപ്പോഴാ അതിന് സമയമായത് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു കണ്ണ് നിറഞ്ഞെങ്കിലും അവളും അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു….തുടരും…..

സ്മൃതിപദം: ഭാഗം 17

Share this story