നിനക്കായ് : ഭാഗം 44

നിനക്കായ് : ഭാഗം 44

എഴുത്തുകാരി: ഫാത്തിമ അലി

“ഡീ…നീയെന്താ ഇവിടെ….?” ദേഷ്യത്തോടെ അന്നമ്മയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചതും അവൾ അവനെ ഇറുകെ പുണർന്ന് അവന്റെ നെഞ്ചിലേക്ക് തല ചേർത്ത് വെച്ചിരുന്നു.. പെട്ടെന്നുള്ള അവളുടെ പ്രവർത്തിയിൽ അമ്പരന്ന് നിന്ന അലക്സ് അന്നമ്മയെ പിടിച്ച് മാറ്റാൻ ഒരുങ്ങിയെങ്കിലും അവൾ ഒരടി പോലും മാറിയില്ല…

ഒന്ന് കൂടി ഇറുകെ അലക്സിനെ പുണർന്ന് അവനിലേക്ക് ചേർന്ന് നിന്നു… ശരീരത്തിലെ വെള്ളത്തുള്ളികളാൽ നനഞ്ഞിരുന്ന ടീ ഷർട്ടിലേക്ക് മുഖം അമർത്തിയ അന്നമ്മയെ തിരിച്ച് പുണരാനായി അവന്റെ ഹൃദയം ആഗ്രഹിച്ചെങ്കിലും തലച്ചോർ അതിന് അനുവദിച്ചില്ല…

അവളുടെ ദേഹത്തെ ഇളം ചൂട് തണുത്ത് കിടക്കുന്ന അവന്റെ ശരീരത്തിലേക്ക് സാവധാനം പടരുന്നത് അലക്സ് അറിയുന്നുണ്ടായിരുന്നു… “ഇച്ചായാ….” അന്നമ്മ പതിയെ മുഖമുയർത്തിക്കൊണ്ട് അലക്സിനെ നോക്കിയെങ്കിലും അവൻ അവളെ ശ്രദ്ധിക്കാതെ മറ്റെവിടേക്കോ നോട്ടമെറിഞ്ഞ് നിന്നു… “എന്നെ നോക്ക്….” പരിഭവത്തോടെ അവൾ അവന്റെ താടിയിൽ പിടിച്ച് തനിക്ക് നേരെ തിരിച്ചു… “എന്നാത്തിനാ ഇച്ചായാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ…?” അലക്സിന്റെ മുഖം കൈകളിൽ ഒതുക്കിക്കൊണ്ട് നേർത്ത സ്വരത്തിൽ ചോദിച്ചതും അവൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു…. “ഒന്നും വേണ്ട…എന്നെ കാണുമ്പോ മുഖം തിരിച്ച് നടക്കാതിരുന്നാ മതി…പ്ലീസ്…

എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല….അത് കൊണ്ടാ….” അന്നമ്മയുടെ കണ്ണുകളിലെ നനവ് കാണെ നെഞ്ചിൽ വല്ലാത്തൊരു നോവ് വന്ന് നിറയുന്നത് പോലെ അവന് തോന്നി.. “അന്നാ…എനിക്ക് നിന്നെ…” അലക്സ് എന്തോ പറയാൻ ഒരുങ്ങിയതും അവൾ ചുണ്ടുവിരൽ അവന്റെ ചുണ്ടിന് കുറുകെ ആയി വെച്ച് അതിന് തടസ്സമിട്ടു… “ശ്ശ്….വേണ്ട…ഒന്നും പറയണ്ട….എന്നെ ഇച്ചായന് ഇത് വരെ അംഗീകരിക്കാൻ പറ്റിയിട്ടുണ്ടാവില്ല അല്ലേ…സാരമില്ല…

കാത്തിരുന്നോളാം…എത്രനാൾ വേണമെങ്കിലും… പക്ഷേ എന്നെ ഇഷ്ടമല്ലെന്ന്…എന്നെ ഒരിക്കലും സ്നേഹിക്കാൻ പറ്റില്ലെന്ന്…അത് മാത്രം പറയരുത്… അത് കേൾക്കുമ്പോ നെഞ്ച് പൊട്ടി പോവുന്ന പോലെ തോന്നും ഇച്ചായാ…” പതിയെ ആണെങ്കിലും അവളുടെ സ്വരത്തിലെ ഇടർച്ച അലക്സിന് മനസ്സിലാക്കാൻ സാധിച്ചിരുന്നു…

അവൻ വേദനയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി… അലക്സിന്റെ കണ്ണുകളിലെ സങ്കടം കണ്ടതും അന്ന വിതുമ്പാൻ തുടങ്ങുന്ന ചുണ്ടുകൾ കൂട്ടി പിടിച്ച് കരച്ചിലിനെ അടക്കി നിർത്തി… പെരുവിരലിൽ ഉയർന്ന് അവന്റെ ഇരുകണ്ണുകളിലും അവൾ ചുണ്ടുകൾ ചേർത്തു.. “ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഇച്ചായാ…ഒന്നിന്റെ പേരിലും എന്നെ അകറ്റി നിർത്തെരുതെന്ന് പറയണമെന്ന് തോന്നി…അതാ ഓടി വന്നത്….എന്ന് കരുതി ഇനി ഞാൻ പറഞ്ഞത് ആലോചിച്ച് സങ്കടപ്പെടാനൊന്നും നിൽക്കരുത്…” നെറ്റിയിലേക്ക് വീണ് കിടക്കുന്ന നനഞ്ഞ മുടിയെ വകഞ്ഞ് മാറ്റിക്കൊണ്ട് അവിടെ ചുണ്ടുകൾ അമർത്തി അന്ന പറഞ്ഞു… അലക്സ് അപ്പോഴും കണ്ണുകൾ തുറക്കാതെ നിൽക്കുകയായിരുന്നു… “I will have to tell you: you have bewitched me, body and soul, and I love, I love, I love you. I never wish to be parted from you…..”

അവന്റെ കാതിനരികിൽ കാറ്റുപോലെ മൊഴിഞ്ഞതും അലക്സ് കണ്ണുകൾ ചിമ്മി തുറന്നു… സ്വതവേയുള്ള കുസൃതി ചിരി നിറച്ച് കൊണ്ട് നിൽക്കുന്ന അന്നയെ കാണെ അവന്റെ ഉള്ളിൽ ഒരു മഞ്ഞ് വീണ സുഖം തോന്നി… “അപ്പോ ഞാനിറങ്ങുവാണേ….പറഞ്ഞത് മറക്കണ്ട…ഇനി എങ്ങാനും എന്നെ കാണാത്ത ഭാവത്തിൽ നടന്നാൽ കോളേജ് ആണ് പബ്ലിക്ക് പ്ലേസ് ആണ് എന്നൊന്നും ഞാൻ നോക്കില്ല… കേറി ഉമ്മ വെച്ച് കളയും…ജാഗ്രതേ…” കുറുമ്പോടെയുള്ള അവളുടെ വാക്കുകൾ കേട്ട് അലക്സിന്റെ ചുണ്ടിലും ചെറു പുഞ്ചിരി വിരിഞ്ഞു… “ആ പിന്നേ…വേറൊരു കാര്യം…ഇനി മുതൽ കോളേജിൽ വരുമ്പോ നോക്കിയും കണ്ടും വേണം വരാൻ….ഒരു ഡബ്ൾ എക്സ് എൽ ഷർട്ടും പഴയ ജയന്റെ ഒക്കെ കാലത്തുള്ളത് പോലെയുള്ള പാന്റ്സും ഇട്ട് വന്നാ മതി…

മുടിയും താടിയും ജെൽ തേച്ച് ഒതുക്കി വെക്കണ്ട…പിന്നെ… ആ…അടുപ്പീന്ന് കുറച്ച് കരി വാരി മുഖത്ത് തേച്ചോ…” അലക്സ് ഇവളിത് എന്ത് തേങ്ങയാ പറയുന്നതെന്ന ഭാവത്തിൽ കണ്ണ് മിഴിച്ച് നോക്കുന്നുണ്ട്… “എന്താ ഇങ്ങനെ തുറിച്ച് നോക്കുന്നേ…ഫസ്റ്റ് ഡേ തന്നെ ഉള്ള പിടക്കോഴികൾ മൊത്തം നിങ്ങളെ ചുറ്റിലും കൂടി നിക്കുന്നത് ഞാൻ കണ്ടായിരുന്ന…അയ്യ…അവരോടൊക്കെ എന്താ ചിരിയും സംസാരവും…എന്നെ കണ്ടാ മാത്രം ചെകുത്താൻ കുരിശ് കണ്ട പോലെയാ…” അന്നമ്മയുടെ കുശുമ്പ് കുത്തിയുള്ള സംസാരവും അവളുടെ മുഖഭാവവും അലക്സ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു… “ഇനി അവരോടൊക്കെ കൊഞ്ചി കുഴഞ്ഞ് നിൽക്കുന്നത് ഞാൻ കാണട്ടേ…ബാക്കി അപ്പോൾ തരാം…”

ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞ് മുഖം തിരിച്ച് അന്നമ്മ റൂമിന് പുറത്തേക്ക് പോയി… അവളുടെ പോക്ക് കണ്ട അലക്സ് ചെറു ചിരിയോടെ മുടി ഒന്ന് കോതി ഒതുക്കി അന്നമ്മക്ക് പിന്നാലെ ചെന്നു… “വല്യമ്മച്ചീടെ അന്നക്കൊച്ച് എവിടെ പോയതായിരുന്നു…?” കിച്ചണിലെത്തിയ അന്നമ്മ വല്യമ്മച്ചിയുടെ അടുത്തേക്ക് ചെന്ന് അവരുടെ കഴുത്തിലൂടെ കൈയിട്ട് കവിളിൽ അമർത്തി ഉമ്മ വെച്ചു… “ഒരു ഫോൺ വന്നിരുന്നു വല്യമ്മച്ചി….” അന്നമ്മ പറഞ്ഞത് കേട്ട് കിച്ചൺ സ്ലാബിൽ ഇരുന്ന് കായ വറുത്തത് കഴിച്ച് കൊണ്ടിരുന്ന ശ്രീ ആക്കി ചിരിച്ചു… അവളുടെ ചിരി കണ്ട് അന്നമ്മ കണ്ണിറുക്കി കാണിച്ച് ശ്രീക്ക് അടുത്തായി ചെന്നിരുന്നു… അപ്പോഴേക്കും അലക്സും അവിടേക്ക് വന്നിരുന്നു…

“ആഹാ…ഇവളുടെ കൂടെ നീയും ഉണ്ടായിരുന്നോ…?” അലക്സ് കിച്ചണിലേക്ക് വന്നപ്പോഴാണ് അന്നമ്മയുടെ കൂടെ ശ്രീയും ഉണ്ടെന്ന കാര്യം അറിഞ്ഞത്…. “നിന്നോട് ഞാൻ എത്ര ദിവസായി മാളൂട്ടിയെ കാണണം എന്ന് പറയുന്നു…അവൻ നാളെ കൊണ്ട് വരാം എന്ന് പറയും എന്നല്ലാതെ കൊണ്ടുവരില്ല…ഇപ്പോ എന്റെ അന്നക്കൊച്ച് കണ്ടില്ലേ പറയാതെ തന്നെ മാളൂനെയും കൊണ്ടാ വന്നത്.. അവളെ കണ്ട് പഠിക്ക് നീ…” അലക്സിന്റെ കൈയിൽ പിച്ചിക്കൊണ്ട് വല്യമ്മച്ചി പറഞ്ഞതും അവൻ വേദന എടുത്ത് അന്നമ്മയെ ഇടം കണ്ണിട്ട് നോക്കി… അവൾ ഇതൊന്നും ശ്രദ്ധിക്കാതെ ചേടത്തി കൊടുത്ത പലഹാരം അകത്താക്കുന്ന തിരക്കിലായിരുന്നു… “അന്നമോളേ…മാളൂട്ടിയെയും കൊണ്ട് ഇടക്ക് ഇങ്ങോട്ട് വരണേ…”

കുറച്ച് സമയം കൂടെ അവിടെ ചിലവഴിച്ച് പോവാനിറങ്ങുക ആയിരുന്നു അവർ… വല്യമ്മച്ചി ശ്രീയുടെ കവിളിൽ തലോടി മറു കൈയാൽ അന്നമ്മയുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു… “അതിനെന്താ വല്യമ്മച്ചി….വല്യമ്മച്ചിക്ക് ഇവളെ കാണാൻ തോന്നുമ്പോഴൊക്കെ പറഞ്ഞാ മതി…ഞാൻ കൊണ്ട് വരാമേ….” അന്നമ്മ അവരുടെ കവിളിൽ ചെറുതായി പിച്ചി പറഞ്ഞതും അവർ ചിരിയോടെ അവളെ തലോടി…. പുലിക്കാട്ടിലെ കാർ അവിടെ ഉള്ളത് കൊണ്ട് അലക്സ് ആണ് അവരെ രണ്ട് പേരെയും കൊണ്ട് വിട്ടത്… ***** ഹോസ്പിറ്റലിലും കൺസ്ട്രക്ഷൻ നടക്കുന്നിടത്തും പോയി രാത്രി വൈകിയാണ് സാം ഫ്ലാറ്റിലേക്ക് എത്തിയത്.. റൂമിൽ ചെന്ന് ഫ്രഷ് ആയി എന്നത്തേയും പോലെ ശ്രീയെ വിളിച്ചു… ഫോൺ കട്ട് ചെയ്ത് കഴിഞ്ഞതും ഇവിടെ നിന്നാൽ അവളെ കാണാൻ കഴിയില്ലല്ലോ എന്ന കാര്യം ഓർത്ത് അവന് പിന്നെ കിടപ്പുറച്ചില്ല… ജീപ്പും എടുത്ത് വേഗം പുലിക്കാട്ടിലേക്ക് തിരിച്ചു…

ടെറസിലൂടെ ചെന്ന് ഡോർ തുറക്കാനായി നോക്കിയപ്പോഴേക്കും അകത്ത് നിന്ന് ആരോ അത് ഓപ്പൺ ചെയ്ത് തന്നിരന്നു… “എന്നതാ കൊച്ചേ…നിനക്ക് ഉറക്കമൊന്നും ഇല്ലേ…?” സാമിനെ നോക്കി ഇളിച്ച് കൊണ്ടിരുന്ന അന്നമ്മയെ കണ്ട് അവൻ ചോദിച്ചു… “ഓ…ഒരു ഫിലിം കണ്ട് ഇരുന്നു…” “മ്മ്…ചെന്ന് കിടന്നോ…ഗുഡ് നൈറ്റ്….” “ഗുഡ് നൈറ്റ് ഇച്ചേ…” അന്നമ്മ റൂമിലേക്ക് പോയതും സാം ബാൽക്കണിയിലെ ഡോർ ലോക്ക് ചെയ്ത് അവന്റെ റൂമിലേക്ക് പോയി… രാവിലെ എഴുന്നേറ്റ് ജോഗ്ഗിങ്ങിന് പോവാൻ ഇറങ്ങിയതും തന്നെയും കാത്തെന്ന പോലെ സ്റ്റെയറിനടുത്ത് ട്രാക്ക്സ്യൂട്ടും ഇട്ട് അന്നമ്മ നിൽപ്പുണ്ടായിരുന്നു… അവളെ കണ്ട് അമ്പരന്ന് നിന്ന സാം കണ്ണൊക്കെ നന്നായി തിരുമ്മി ഒന്ന് കൂടെ നോക്കി… “കർത്താവേ…നീ എന്താ ടീ ഈ നേരത്ത്….?”

“ചുമ്മാ…ഉറക്ക് തെളിഞ്ഞപ്പോ ഇച്ചേടെ കൂടെ ജോഗ്ഗിങ്ങിന് വരാമെന്ന് തോന്നി…” “ഈശോയേ…എന്റെ അന്നമ്മ നന്നായോ…?” “കളിയാക്കാതെ വാ ഇച്ചേ…സമയം പോവുന്നൂ…” അന്നമ്മ സാമിനെയും പിടിച്ച് വലിച്ച് താഴേക്ക് ഇറങ്ങി… ഉമ്മറത്ത് ഇരുന്ന മാത്യൂവും റീനയും അന്നമ്മയെ കണ്ട് മിഴിച്ച് നോക്കുന്നുണ്ടെങ്കിലും അവൾ അതൊന്നും കാര്യമാക്കാതെ ഷൂ ലൈസ് കെട്ടി… “ഇവളിത് എങ്ങോട്ടാ സാമേ…?” “പച്ചക്കറി വാങ്ങിക്കാൻ….എന്നെ കളിയാക്കാതെ ഇടക്കൊക്കെ സ്വന്തം ശരീരം ശ്രദ്ധിക്കാൻ നോക്ക് പപ്പായി….” മാത്യൂവിനെ നോക്കി പുച്ഛിച്ച് അന്നമ്മ മുൻപേ നടന്നു… “അല്ല കുഞ്ഞാ….ഇത്രയും നാൾ ഇല്ലാത്ത ശീലം എന്താ ഇപ്പോ പെട്ടെന്ന് ഒരു ദിവസം പൊട്ടി മുളച്ചത്…?” “ഒരു ചെയിഞ്ച് ആർക്കാണ് ഇഷ്ടമല്ലാത്തത് ഇച്ചേ…” “മ്മ്….മ്മ്…” അന്നമ്മയെ നോക്കി വിശ്വാസം വരാത്ത മട്ടിൽ ഒന്ന് മൂളി… “ഇച്ചേ വെയ്റ്റ്….”

ഷേർളിയുടെ വീടിന് മുന്നിലെത്തിയതും മുൻപേ ആയി നടന്ന് പോവുന്ന സാമിന്റെ കൈകളിൽ പിടിച്ച് നിർത്തി…. അവൻ കാര്യമറിയാതെ അന്നമ്മയെ നോക്കിയെങ്കിലും അവൾ ഒന്ന് സൈറ്റ് അടിച്ച് കാണിച്ച് ഷേർളിയുടെ വീടിന് നേരെ നോക്കി വിസിലടിച്ചു… ഒരു നിമിഷം കഴിഞ്ഞതും തുറന്നിട്ട ഫ്രണ്ട് ഡോറിലൂടെ ട്രാക്ക് പാന്റും ഹൂഡിയും ഇട്ട് പുറത്തേക്ക് ഇറങ്ങിയ ശ്രീയെ കണ്ട് സാം വാ തുറന്ന് നിന്നു… “അന്നമ്മോ…യൂ ആർ ദ ഗ്രേറ്റ്….” ഒരു നിമിഷത്തെ ഞെട്ടലിൽ നിന്നും മുക്തനായതും സാം സന്തോഷം കൊണ്ട് അന്നമ്മയെ കെട്ടി പിടിച്ചു… ശ്രീ സ്റ്റെപ്പിൽ ഇരുന്ന് ഷൂ ലൈസ് കെട്ടുന്നത് കൊണ്ട് അവന്റെ പരാക്രമങ്ങളൊന്നും കണ്ടിരുന്നില്ല… “ഇച്ചേ…ഡീസന്റാവ്…ഡീസന്റാവ്….” “ഓ…സോറി…” ശ്രീ അവരുടെ അടുത്തേക്ക് വരുന്നത് കണ്ടതും സാം ഉള്ളിലെ സന്തോഷം പുറത്ത് പ്രകടപ്പിക്കാതെ ചെറിയൊരു ചിരിയോടെ അവളെ നോക്കി…

“ഗുഡ് മോണിങ് ഗായ്സ്…” “ഗുഡ് മോണിങ്…ഇതൊരു സർപ്രൈസ് ആണല്ലോ ടോ….ദേ ഈ പെണ്ണിനോട് ഞാൻ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്… എന്റെ കൂടെ ജോഗ്ഗിങിന് വരാൻ പറഞ്ഞാ കേൾക്കില്ല….ഇന്ന് ഇത് എന്ത് പറ്റിയതാ…?” “ഏയ്…അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല…ഞാൻ ഇവിടുത്തെ സ്ഥലങ്ങൾ ഒന്നും അധികം കണ്ടിട്ടില്ലല്ലോ…. അപ്പോ ഇവളാണ് രാവിലെ ഇച്ചായന്റെ കൂടെ ജോഗ്ഗിന് പോവാം എന്ന് പറഞ്ഞത്…” ശ്രീ അന്നമ്മയുടെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു…. പക്ഷേ അവൾ പറഞ്ഞത് മുഴുവനായും സാം കേട്ടിരുന്നോ എന്ന് സംശയമാണ്…അവന്റെ മനസ്സ് മുഴുവനും അവളുടെ ഇച്ചായാ എന്ന വിളിയിൽ മാത്രം കുരുങ്ങി കിടന്നിരുന്നു…

സാമിന്റെ കിളി പോയുള്ള നിൽപ്പ് കണ്ട് അന്നമ്മ ശ്രീ കാണാതെ അവന്റെ കൈയിൽ ഒരു നുള്ള് വെച്ച് കൊടുത്തു… “എന്നാ നമുക്ക് തുടങ്ങാ ലേ ഇച്ചേ…” അന്നമ്മ അവനെ നോക്കി കടുപ്പിച്ച് പറഞ്ഞതും സാം ശ്രീയിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു… “ആഹ്…വാ…” അവർ റോഡിൽ നിന്ന് കുറച്ച് വിട്ട്മാറി ഒരുപാർക്ക് പോലുള്ള സ്ഥലത്തേക്കാണ് പോയതാ… രണ്ടാ സൈഡിലും മരങ്ങൾ വെച്ച് പിടിപ്പിച്ച് അതിനാ നടുക്കായി ഫൂട്ട് പാത്ത് നിർമിച്ചിട്ടുണ്ട്… അവർ മൂന്ന് പേരും ജോഗിങ് തുടങ്ങി…ഓടി കുറച്ചങ്ങ് എത്തിയതും അന്നമ്മയുടെ സൗണ്ട് കേൾക്കാതെ വന്നപ്പോഴാണ് സംസാരം നിർത്തി അവർ രണ്ടു പേരും തിരിഞ്ഞ് നോക്കുന്നത്….

കുറച്ച് പിന്നിലായി ഒരു കൈ കൊണ്ട് മരത്തിലും മറു കൈ ഇടുപ്പിലും പിടിച്ച് വളഞ്ഞ് നിന്ന് കിതക്കുകയാണ് അവൾ… സാമും ശ്രീയും തിരിച്ച് അന്നമാമയുടെ അടുത്തേക്ക് ഓടി ചെന്നു… “എ..ന്നെ..ക്കൊണ്ട്…ഇനി…ഓടാ..ൻ…വയ്യായേ….” കിതപ്പോടെ പറഞ്ഞത് കേട്ട് സാമും ശ്രീയും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി… “ചിരിക്കല്ല…പട്ടികളേ…ഒരടി… മുന്നോട്ട്… നടക്കാൻ…പറ്റില്ല…”  “അതൊന്നും പറ്റില്ല…മോള് വാ…വന്നേ…” സാം അന്നമ്മയുടെ കൈ പിടിച്ച് വലിച്ചതും അവൾ ദയനിയമായി ശ്രീയെ നോക്കി… അവളും കൈ ഒഴിഞ്ഞതോടെ അന്നമ്മ അവരോടൊപ്പം നടക്കാൻ തുടങ്ങി…

കുറച്ച് ഓടിയതും വീണ്ടും നിന്ന് കിതക്കാൻ തുടങ്ങിയ അന്നമ്മയുടെ പിന്നിൽ പോയി നിന്ന് സാം രണ്ട് കൈകൾ കൊണ്ടും അവളെ തള്ളി മുന്നോട്ട് നടത്തിച്ചു… അവരെ നോക്കി ചെറു ചിരിയോടെ ശ്രീയും പിന്നാലെ തന്നെ നടന്നു… “ഇച്ചേ…മതി…പ്ലീസ്…” “മ്മ് ഇന്നൊരു ദിവസം ഇത്ര മതി….നാളെ മുതൽ ഇനി എല്ലാ ദിവസവും എന്റെ കൂടെ ജോഗ്ഗിങ്ങിന് വന്നേ പറ്റു…കേട്ടല്ലോ…” “ഐഡിയ എന്റെത് ആയിപോയി…അല്ലായിരുന്നേൽ കാണായിരുന്നു…😬..” “എന്തോ…എന്തെങ്കിലും പറഞ്ഞായിരുന്നോ…?” “ഏയ്…ഇല്ല….” സാം അവളെ നോക്കി ഒന്ന് മൂളിക്കൊണ്ട് മുൻപേ നടന്നു… അന്നമ്മ ശ്രീയുടെ കൈ പിടിച്ച് അവന് പിന്നാലെ ചെന്ന് മറു കൈയാൽ സാമിന്റെ കൈകളിലൂടെയും ചുറ്റി പിടിച്ച് കൊണ്ട് തിരിച്ച് വീട്ടിലേക്ക് നടന്നു… **** ദിവസങ്ങൾ കടന്ന് പോയി…

ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞതും ശ്രീയുടെ ഫോണിലേക്ക് അന്നമ്മ വിളിച്ചു.. “എന്താ അന്നക്കുട്ടീ….?” “ദച്ചൂസേ…നമുക്കൊരു നൈറ്റ് ഡ്രൈവിന് പോയാലോ…?” “നൈറ്റ് ഡ്രൈവിനോ…?പെട്ടെന്ന് ഇതെന്ത് പറ്റി…?” “ഒന്നുമില്ല…ഇന്ന് ഇച്ചായൻ വന്നിട്ടുണ്ട്…അപ്പോ ഒരു ആഗ്രഹം…ഒന്ന് നൈറ്റ് ഡ്രൈവിന് പോവാൻ….” “എന്നാ നിങ്ങൾ പോയി വാ…” “അയ്യടാ…നീയില്ലാതെയോ…പറ്റില്ല..എന്റെ പൊന്ന് മോള് ഒഴിവ് ഒന്നും പറയണ്ട…വേഗം നമ്മൾ കഴിഞ്ഞ തവണ ഷോപ്പിങിന് പോയപ്പോ വാങ്ങിയ ഷർട്ടും പാന്റ്സും ഇട്…ഓൺലീ ഫൈവ് മിനുട്ട്സ്…അതിനുള്ളിൽ താഴേക്ക് വരണം…” ശ്രീക്ക് മറുപടി പറയാൻ പോലും സമയം കൊടുക്കാതെ അന്നമ്മ ഫോൺ കട്ട് ചെയ്തു…

ഇതിനിടക്ക് പലപ്പോഴായി നാല് പേരും കൂടെ ഔട്ടിങിന് പോവാറുണ്ടായിരുന്നു… എന്നാൽ ആദ്യമായിട്ടാണ് ഒരു നൈറ്റ് ഡ്രൈവ്…അന്നമ്മയെ പിണക്കണ്ട എന്ന് കരുതി ശ്രീ വേഗം ചെന്ന് ആംഗിൾ ലങ്ത്ത് ജീൻസും വൈറ്റ് കളറിലുള്ള ഷർട്ടും എടുത്തിട്ടു… ആദ്യമായി അത്തരത്തിലുള്ള ഡ്രസ് ഇടുന്നത് കൊണ്ട് ഒരു ചമ്മൽ തോന്നിയിരുന്നു…പിന്നെ രണ്ട് മൂന്ന് തവണ മിററിൽ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് അടി മുടി നോക്കി… ഒടുവിൽ കൊള്ളാമെന്ന് തോന്നിയതും കോംപ് എടുത്തി മുടി ചീകി പോണി ടൈൽ ആക്കി കെട്ടി വെച്ചു…

ഷേർളിയും തോമസും കിടന്നിട്ടുണ്ടാവും എന്ന് അറിയാവന്നത് കൊണ്ട് ശബ്ദം ഉണ്ടാക്കാതെ താഴെ ചെന്ന് ഡോർ ഓപ്പൺ ചെയ്ത് പുറത്തേക്ക് ഇറങ്ങി… പതിവില്ലാത്ത വിധം തന്റെ ഹൃദയം മിടിക്കുന്നത് ശ്രീ അറിയുന്നുണ്ടായിരുന്നു… നെഞ്ചിന് മുകളിൽ കൈ വെച്ച് കണ്ണുകൾ അടച്ച് ഒരു നിമിഷം ശ്വാസം ആഞ്ഞ് വലിച്ചു… ഒന്ന് നോർമൽ ആയതും അവൾ ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്ത് മുറ്റത്തേക്ക് നടന്നു…..തുടരും

നിനക്കായ് : ഭാഗം 43

Share this story