സിന്ദൂരരേഖയിൽ: ഭാഗം 20

സിന്ദൂരരേഖയിൽ: ഭാഗം 20

എഴുത്തുകാരി: സിദ്ധവേണി

പിന്നെ പിന്നെ നിമിയെ കൊണ്ട് അധികം ശല്യമൊന്നും അമ്മുവിന് ഉണ്ടായില്ല… അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ അടുക്കളയിൽ എന്തോ ജോലിയിൽ നില്കുകയായിരുന്നു അമ്മു… ഓരോന്ന് ചെയ്തുകൊണ്ട് നിൽക്കുന്നതിന്റെ ഇടയിൽ ആണ് മേളിൽ നിന്ന് വസുവിന്റെ വിളി വന്നത്… ചേച്ചി ഏട്ടൻ വിളിക്കുവാ ഞാനൊന്ന് പോയിട്ട് വരാമേ… അല്ല കുഞ്ഞേ… സാറിനുള്ള കോഫി… ആഹ് അത് ഞാൻ മറന്നു അതിങ്ങു തന്നേക്ക് ചേച്ചി… ഞാൻ കൊടുത്തേക്കാം… അതും കൊണ്ട് മേളിലേക്ക് അവൾ കേറിപോയി…

പക്ഷെ സ്റ്റെപ് കേറി മേളിൽ എത്തിയതും അവളുടെ കാല് സ്ലിപ്പ് ആയതും ഒരുമിച്ചായിരുന്നു… ആാാ… വസുവേട്ടാ… വിളികേട്ട് മുറിയിൽ നിന്ന് ഇറങ്ങി വന്നതും… അവൻ കണ്ടത് സ്റ്റെപ്പിന്റെ താഴെ കിടക്കുന്ന അമ്മുവിനെയാണ്… നെറ്റി ചെറുതായിട്ട് പൊട്ടി അവിടെ മൊത്തം ചോര കൊണ്ട് നിറഞ്ഞു… താഴെക്ക് വേഗം തന്നെ ഓടി ഇറങ്ങിയ അവൻ ആ സ്റ്റെപ്പിൽ കിടന്ന എണ്ണ ശ്രേദ്ധിച്ചു…

പക്ഷെ അത് ഗൗനിക്കാതെ അവൻ അവളുടെ അടുത്തേക്ക് ഓടി.. അമ്മു… മോളെ… കണ്ണ് തുറക്ക്… തട്ടി വിളിച്ചിട്ടും അനക്കം ഒന്നും ഉണ്ടായില്ല… അപ്പോഴേക്കും അഗ്നിയും നിഷയും നിമിഷയും ഒക്കെ അവിടെ എത്തി… അമ്മു… അമ്മു… വിളിക്കണ്ട… ചിലപ്പോ തട്ടിപോയി കാണും… 😏 അഗ്നിയുടെ വാക്കുകൾ കേട്ടതും അവൻ ചാടി എണീറ്റ് അവന്റെ കോളറിൽ കുത്തി പിടിച്ചു …. ഏട്ടനായി പോയി അല്ലെങ്കിൽ ഈ പറഞ്ഞതിന് എന്റെ കൈ പ്രതികരിച്ചേനെ… വസു…

നിന്റെ ഏട്ടനാണ്… പിറകിൽ നിന്ന മാധവൻ അത് പറഞ്ഞു…അതേയ് ഏട്ടനാ അതുകൊണ്ടാ ഞാൻ ഒന്നും വേണ്ടാ എന്ന് വെക്കുന്നെ…😬 അവളെയും വാരിയെടുത്ത് കാറിലേക്ക് കിടത്തി മുകളിൽ നിന്നും കുഞ്ഞിനേയും എടുത്ത് അവൻ വേഗം ഹോസ്പിറ്റലിലേക്ക് വച്ചു പിടിച്ചു… ***********

മിക്കവാറും തീർന്ന് കാണും അവൾ…😏അനക്കം ഒന്നുമില്ലല്ലോ.. നിമി… വേഗം സ്റ്റെപ്പില്ലുള്ള എണ്ണ തുടച്ചു കളഞ്ഞേക്ക്… പട്ടിയുടെ ജന്മമാണ് അവൻ… അത് കണ്ടുപിടിക്കും.. ഉവ്വ് ഏട്ടാ അത് ഞാൻ തുടച്ചു… തെളിവ് ഒന്നും ബാക്കിയില്ലല്ലോ? ഇല്ല…😏 ഒരു തെളിവുകളും ഇല്ല 😏 ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്നേ തന്നെ മനുവും സുമയും അവിടെ എത്തിയിരുന്നു… സുമ ഓടി വന്ന് കുഞ്ഞിനെ കൈയിൽ എടുത്തു… അപ്പോഴേക്കും ദേവൂട്ടി നിർത്താതെ കരയുന്നുണ്ടായിരുന്നു.. അമ്മുനെയും കൊണ്ട് വസു അകത്തേക്കാണ് ഓടിയത്.. അപ്പോഴേക്കും ഡോക്ടർ അവളെ icu വിൽ കേറ്റി.. ക്ഷമ നശിച്ചു അതിന്റെ മുന്നിൽകൂടെ നടക്കുമ്പോഴും അവന്റെ മനസ്സിൽ അമ്മു മാത്രമായിരുന്നു… ഒരു മണിക്കൂർ കഴിഞ്ഞാണ് ഡോക്ടർ ഇറങ്ങി വന്നത്.. ഡോക്ടർ… അവൾക്ക്? എൻ്റെ സാറെ പേടിക്കാൻ ഒന്നുമില്ല…

വീണ വീഴ്ച്ചയിൽ നെറ്റി എവിടെയോ ഒന്ന് ചെറുതായി തട്ടിയതെ ഉള്ളു.. ചെറിയ മുറിവാണ്.. സിവിയർ ഇഞ്ചുറി ഒന്നുമല്ല അതിന് ഇങ്ങനെ പേടിക്കണ്ട… രണ്ട് സ്റ്റിച്ച് ഇട്ടിട്ടുണ്ട് നെറ്റിയിൽ.. പിന്നെ വീണതിന്റെ പേടി അതാ ബോധം പോയത്.. കൂടിപ്പോയാൽ ഒരു രണ്ട് മണിക്കൂർ… ബോധം വിഴുമ്പോ കൊണ്ടുപോകാം വീട്ടിലേക്ക്… അത് കേട്ടപ്പോഴാ അവന് ശെരിക്കും സമാധാനം വന്നത്.. വസു…എങ്ങനെയാ അവൾ വീണത്? അടുത്തേക്ക് വന്ന മനുവിന്റെ വക ആയിരുന്നു ആ ചോദ്യം… പെട്ടന്ന് വസുവിന്റെ മുഖം വലിഞ്ഞു മുറുകുന്നത് അവൻ ശ്രേദ്ധിച്ചു… അളിയാ… ഞാൻ ഞാനിപ്പോ വരാം.. നിങ്ങൾ ഇവിടെ കാണുമല്ലോ? മ്മ്മ്.. പോയിട്ട് വാ വസു… 🤍🤍 ഡൈനിങ്‌ ടേബിളിൽ ഇരുന്ന് വട്ടമേശ സമ്മേളനം നടത്തികൊണ്ട് ഇരിക്കുവാണ് നമ്മുടെ വില്ലന്മാർ എല്ലാം..

അപ്പോഴാണ് വസുവിന്റെ കാർ വീടിന്റെ വെളിയിലേക്ക് വന്ന് നിർത്തിയത്… ഓഹ് ഇത്ര പെട്ടന്ന് കേട്ടി എടുത്തോ 😏 അകത്തേക്ക് കേറിവന്ന വസുവിനെ കണ്ടായിരുന്നു അഗ്നി ആ ചോദ്യം ചോദിച്ചത്.. മേളിലേക്ക് കേറി പോകാൻ പോയതും അഗ്നി വീണ്ടും എന്തോ പറയാനായി തുടങ്ങി… ചത്തോ ടാ ആ തെരുവ് പട്ടി 😏 അതോ ചാവാൻ കിടക്കുവാണോ…😏 അപ്പോഴേക്കും ബാക്കിയുള്ളവരുടെ ചിരിയും അവിടെ ഉയർന്നു കേട്ടു… എല്ലാം കൂടെ അവന്റെ തലക്ക് വട്ട് പിടിക്കും പോലെ തോന്നി അതിന്റെ പ്രതിഫലനം ആയിട്ട് അടുത്തിരുന്ന ഫ്ലവർവൈസ് അവൻ എറിഞ്ഞുടച്ചു… ആാാാ…. അവന്റെ ഈ മാറ്റം ഒരുപാട് തവണ കണ്ടിട്ടുള്ളത് കൊണ്ട് നിമിക്ക് ഉള്ളിൽ ഒരു പേടി ഉടലെടുത്തു തുടങ്ങിയിരുന്നു… മതി…

ഇപ്പൊ ഈ നിമിഷം ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ… ഈ വൈസിന്റെ അവസ്ഥ ആയിരിക്കും… കേട്ടല്ലോ… നീ എന്തിനാ അതിന് ഞങ്ങളോട് ചാടി കടിക്കുന്നെ… പറയുന്ന കേട്ടാൽ തോന്നും അവളെ നമ്മളാണ് തള്ളി ഇട്ടത് എന്ന്… അഗ്നിയേട്ടാ മതി… അങ്ങനെ നിർത്താനല്ല ഞാൻ പറഞ്ഞു തുടങ്ങിയത്… ബോധവും വിവരവും ഇല്ലാതെ നടന്ന് എവിടെ എങ്കിലും അവൾ വീണിട്ട് ഇപ്പൊ നിന്റെ ദേഷ്യം മുഴുവനും ഞങ്ങൾക്കൊ… ഇത് നല്ല കൂത്ത്…😏 ആണോ… അപ്പൊ അവൾ വീണത്തിൽ നിങ്ങൾക്ക് ആർക്കും പങ്കില്ല എന്നുള്ളത് 100% ഉറപ്പാണെ? ആ.. അതേയ്… അല്ലെന്ന് നിനക്ക് തെളിയിക്കാൻ പറ്റുമോ? തെളിയിച്ചാൽ? അതിന് ഞങ്ങളല്ലല്ലോ ഒന്നും ചെയ്തത്…😏 അഗ്നിയുടെ അടുത്തേക്ക് നടന്ന് വരുന്ന വസുവിനെ കണ്ടപ്പോഴേ എല്ലാര്ക്കും ഒരു പേടി തുടങ്ങി… ഇങ്ങോട്ട് വാടി…😡😡😡

അതും പറഞ്ഞു അഗ്നിയുടെ പിറകിൽ നിന്ന നിമിയെ അവൻ കൈയിൽ പിടിച്ചു മുന്നിലേക്ക് ഇട്ടു… പറ എന്താ സംഭവിച്ചത് എന്ന്.. എ… എന്ത് സംഭവിക്കാൻ?😟😦😧 നീയായിട്ട് പറഞ്ഞാൽ നിനക്ക് കൊള്ളാം… എന്നെകൊണ്ട് വെറുതെ…🤧 പറ… അമ്മു എങ്ങനാ വീണത്? അ… അറിയില്ല… പറഞ്ഞു തീർന്നതും അവൾക്ക് കരണം പുകച്ചൊരു അടിയായിരുന്നു കിട്ടിയത്… പറ… അവളെങ്ങനെയാ വീണത് എന്ന്? അ… അറിയില്ല…😧😦 വീണ്ടും അവന്റെ കൈ അവളുടെ അടുത്ത കരണത്തിൽ പതിഞ്ഞു… തല്ലല്ലേ വസു… ഞാനാ… ഞാൻ സ്റ്റെപ്പിൽ എണ്ണ വീഴ്ത്തിയിരുന്നു… അവൾ വീഴാൻ വേണ്ടി…😭😭 കേട്ടല്ലോ?😏 അഗ്നിയേട്ടൻ കേട്ടല്ലോ ഭാര്യാ സഹോദരിയുടെ ലീലാവിലാസങ്ങൾ…

എന്ത് പറയണം എന്നറിയാതെ അഗ്നി തല താഴ്ത്തി നിന്നതല്ലാതെ വേറേ ഒന്നും മിണ്ടിയില്ല… ഇനി ഞാൻ പറയുന്നത് കേട്ടോ.. രണ്ടുമണിക്കൂർ… രണ്ടേ രണ്ട് മണിക്കൂർ… അതിന് മുന്നേ ഈ വീട്ടിൽ നിന്നും ഇറങ്ങിക്കോണം അച്ഛനും മക്കളും എല്ലാം… ഇനി ഇവിടെ ഒരെണ്ണത്തിനെ എങ്കിലും ഞാൻ കണ്ടാൽ… ഇപ്പൊ ഇവൾക്ക് ഇട്ട് കിട്ടിയാതാകും ബാക്കി ഉള്ളോർക്ക്.. വസു… എന്റെ ബന്ധുക്കൾ ആണ് ഇവർ… ആ ഇവരെ പറഞ്ഞു വിടാൻ നീയാരാ? ഇതെന്റെ പേരിലുള്ള വീടാ… അച്ഛൻ മരിക്കും മുന്നേ സ്വത്തുകൾ എല്ലാം എന്റെ പേരിൽ എഴുതി വച്ചത് ഏട്ടനും കൂടെ അറിഞ്ഞതല്ലേ.. പിന്നെ ഈ ചോദ്യം ഇവിടെ ചോദിക്കാൻ തന്നെ എന്ത് പ്രസക്തി ആണ്? ഇവർ ഇവിടുന്ന് എങ്ങോട്ടും പോകില്ല…

ഞാൻ ഇവിടെ ഉള്ളെടുത്തോളം കാലം ഇവരും എന്റെ കൂടെ ഈ വീട്ടിൽ കാണും…😏 അതിന് ഏട്ടനോട് ആരാ ഇവിടെ നിൽക്കാൻ പറഞ്ഞെ? നേരുത്തേ പറഞ്ഞ രണ്ട് മണിക്കൂറിൽ ഏട്ടനും പെടും ഏട്ടത്തിയും പെടും ഈ മൂന്ന് പേരും പെടും…😏 വസു…😡 സോറി വസിഷ്ട്… ഇപ്പൊ മുന്നിൽ ഉള്ളത് അവനാ വസു അല്ല… അതോണ്ട് ഞാൻ വരുമ്പോൾ ഇവിടെ നിങ്ങൾ ഒറ്റ ഒരെണ്ണത്തിനെ കണ്ട് പോകരുത്… അതുമാത്രമല്ല ഓഫീസിലും ഇനി ഏട്ടന്റെയും നിമിയുടെയും ആവിശ്യം ഇല്ല.. നോക്കി നടത്താൻ ഞാനുണ്ട്… അതും പറഞ്ഞവൻ വെളിയിലേക്ക് ഇറങ്ങി പോയി…

ഉച്ചയോടെ അടുപ്പിച്ചാണ് അവർ തിരികെ വീട്ടിലേക്ക് വന്നത്… കൂടെ മനുവും സുമയും ഒകെ ഉണ്ട്.. കേറി വാ അമ്മേ… നിങ്ങൾ പൊക്കോ ഇതിന് അപ്പുറത്തേക്ക് പ്രവേശനം ഇല്ലല്ലോ ഞങ്ങൾക്ക്…🙂നിങ്ങൾ പൊക്കോ മക്കളെ.. അതും പറഞ്ഞു മനുവും സുമയും പോകാനായി തിരിഞ്ഞു… അമ്മേ… ഇവിടിപ്പോ ആരുമില്ല… ആരും അധികാരം പറഞ്ഞു നിങ്ങളെ വെളിയിൽ ആക്കുകയും ഇല്ല.. നിങ്ങൾ വന്നോ… മനുവിനെ പോലെ കണ്ടാൽ മതി… കേറി വാ… അവരൊക്കെ എവിടെ പോയി വിച്ചേട്ടാ? പോയി… അതെന്ന ഏട്ടാ? പോയി അത്ര തന്നെ….കാര്യം ഒന്നുമെനിക്ക് അറിയില്ല… പിന്നെ അവൻ അതിനെ കുറിച്ച് ഒന്നും സംസാരിക്കാൻ നിന്നില്ല… വൈകുംനേരം സുമയും മനുവും ഇറങ്ങും വരെ അവൻ അവന്റെ പഴയെ അമ്മുവിനെ തിരികെ കിട്ടിയ ഒരു അനുഭൂതി ആയിരുന്നു…

പിന്നെ പിന്നെ ദിവസങ്ങൾ ഒകെ കഴിഞ്ഞു… നെറ്റിയിലെ സ്റ്റിച്ചും ഒക്കെ എടുത്ത് അമ്മുവും ഉഷാറായി… പിന്നെ അങ്ങോട്ട് ഉള്ള ദിവസങ്ങൾ അവരുടെ പ്രണയത്തിന്റെ ദിവസങ്ങൾ ആയിരുന്നു… കണ്ണ് കൊണ്ടുള്ള നോട്ടങ്ങൾ മുതൽ ഓരോ വാക്കിലൂടെ വരെ പരസ്പരം പങ്കുവക്കുന്ന പ്രണയം… പക്ഷെ ഇത്രയൊക്കെ ആയിട്ടും നമ്മുടെ വില്ലത്തി അടങ്ങിയില്ല എന്ന് സാരം… അഗ്നിയേട്ടാ… നിക്ക് വേണം അവനെ… നിക്ക് വേണം… മോളെ നീയിങ്ങനെ വാശി പിടിക്കല്ലേ അവർ സന്തോഷത്തോടെ ജീവിക്കട്ടെ… ഇനിയൊരു ശല്യത്തിന് നമ്മൾക്ക് പോണ്ട… നിമിയുടെ ഭ്രാന്തായ അവസ്ഥ കണ്ടാണ് മാധവൻ പറഞ്ഞത്… വേണ്ട… ഞാൻ ആഗ്രഹിച്ചതാ അവനെ അവളെ പോലെ ഒന്നും രണ്ടും വർഷമല്ല കഴിഞ്ഞ 7 വർഷമായി അവനെ സ്നേഹിക്കുന്ന എന്നിക്കല്ലേ അവനെ കിട്ടാനുള്ള യോഗ്യത…

അതോ അവൾക്കൊ? മോളെ നീ ഇങ്ങനെ… അഗ്നിയേട്ടാ… നിക്ക് വേണം വസുനെ നിക്ക് വേണം… കസേരയിൽ ഇരുന്ന അവന്റെ കാലിൽ പിടിച്ചു അവൾ കരഞ്ഞു… നിമി ഇല്ല… എന്നെകൊണ്ട് പറ്റില്ല… ഒരുപാട് ദ്രോഹിച്ചതാ അവനെ ഇനി വയ്യ… അതും പറഞ്ഞവൻ എണീറ്റു പോയി… നിമി എല്ലാം കേട്ട് തകർന്നവളെ പോലെ അവിടെ അങ്ങ് ഇരുന്നു.. അങ്ങനെ മൂന്ന് മാസങ്ങൾ കടന്ന് പോയി… അങ്ങനെയിരിക്കെ ഒരു ദിവസം..മുറിയിൽ അവളുടെ മടിയിൽ തലയും വച്ച് ദേവൂനെ നെഞ്ചിലും ചേർത്ത് കിടക്കുവാ വസു… ഓരോന്ന് പറഞ്ഞു രണ്ടുപേരും ഇരിപ്പുണ്ട്. ദേ… ഏട്ടാ നിങ്ങളെ ഫോൺ അടിക്കുവാ..ഓഫീസിൽ നിന്നാണ് എന്ന് തോന്നുന്നു.. ഹെലോ.. …………….. Yes… Is everything fine? …………… I need the complete evidence… ………….. Ok… I’ll be there within 15 minutes…

എന്താ എന്താ പറ്റിയെ ഏട്ടാ? ഇന്നത്തോടെ എല്ലാം കലങ്ങി തെളിയും അമ്മു… കുറച്ചുനാളായി മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ഒക്കെ ഇന്ന് മനസിലാക്കും… എന്ത് കലങ്ങി തെളിയുന്ന കാര്യമാണ്‌? എന്റെ അമ്മുട്ടിക്ക് എല്ലാം ഇന്ന് രാത്രിയോടെ മനസിലാക്കും… ഇപ്പൊ ഞാനൊന്ന് ഓഫീസ് വരെ പോട്ടെ… അപ്പോ ഞാൻ വരണ്ടേ? വേണ്ടല്ലോ… അമ്മ ഒറ്റക്ക് അല്ലെടി? ഇനിയിപ്പോ നീയുംകൂടെ വന്നാൽ… അയ്യോ അത് മറന്ന് പോയി… ഏട്ടൻ പോയിട്ട് വാ… ഞാനിവിടെ നിന്നോളാം… ഞാൻ പോയി ഒരു 2 hrs അതിനുള്ളിൽ തന്നെ തിരിച്ചു വന്നേക്കാം… എന്നാ ശെരി… നീപോയി നിക്ക് ചൂടോടെ ഒരു കോഫി കൊണ്ട് വാ…

തലക്ക് ഒരു ചെറിയ ഭാരം പോലെ… ഒകെ… കുഞ്ഞിനെ നോക്കുവോ ഞാൻ ഇപ്പോ വരാം… അതും പറഞ്ഞവൾ താഴെ ചെന്ന് ഒരു കപ്പിൽ കോഫിയുമായി വന്നു… അതും കുടിച്ചു കുഞ്ഞിന്റെയും അവളുടെയും നെറ്റിയിൽ ഒന്നമർത്തി മുത്തി കാറും എടുത്ത് വേഗം തന്നെ പോയി… കുഞ്ഞിനേയും കളിപിച്ചു ഇരുന്നപ്പോഴാണ് ആരോ കാളിങ് ബെൽ അടിക്കുന്നത്… കുഞ്ഞിനേയും കൊണ്ട് ആരാണ് എന്നറിയാൻ വേണ്ടി അവൾ താഴേക്ക് ഇറങ്ങി…

അതെ സമയം വസു ഓഫീസിലുള്ള cctv ഫുറ്റേജ് നോക്കുന്ന തിരക്കിലായിരുന്നു… താൻ അറിയാതെ തന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ നോക്കുന്ന തിരക്കിലായിരുന്നു വസു… അത് കണ്ടപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ അവന് മനസിലായി… അതിന്റെ പ്രതിഫലനം എന്നോണം അവന്റെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു… തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയത്തും അവന്റെ മനസ്സിൽ പല തരം ചിന്തകൾ ആയിരുന്നു… അപ്പോഴാണ് അന്നത്തെ ആക്സിഡന്റിന്റെ മുന്നേ അച്ഛനെ കണ്ടതും അയാൾ എന്തൊക്കെ പറഞ്ഞതും അവൻ ഓർത്തത് എടുക്കാൻ ശ്രേമിച്ചത്… ഈശ്വരാ… ബാക്കി എല്ലാ കാര്യങ്ങളും ഓർമ്മവന്നു അന്ന് അച്ഛൻ എന്നേ വിളിച്ചു സംസാരിച്ചതുമാത്രം…

ഇതെന്ത് പരീക്ഷണം ആണ് ദൈവമേ. എത്രയൊക്കെ അവൻ ഓർക്കാൻ നോക്കിയപ്പോഴും അവന്റെ മനസ്സ് മുഴുവനും ശൂന്യം ആയിരുന്നു… പക്ഷെ ഒരു സിനിമ പോലെ അവന്റെ മുന്നിൽ അന്നത്തെ ആക്സിഡന്റ് തെളിഞ്ഞു വന്നു… അച്ഛനും അമ്മയും സേവിയേയും കൊണ്ട് താൻ ഒട്ടിച്ചിരുന്ന കാർ NH റോഡിലേക്ക് കേറിയതും തൊട്ട് പിറകിലായി വന്ന ഒരു ലോറി വണ്ടിയുടെ പിറകിൽ ഇടിച്ചതും ഒക്കെ ഒരു മിന്നായം പോലെ അവന്റെ മുന്നിൽ വന്നു… കണ്ണടയും മുന്നേ അവൻ കണ്ടത് റോഡിലേക്ക് തെറിച്ചു വീണ പത്മനാഭന്റെ വയറിലൂടെ കേറി ഇറങ്ങുന്ന ലോറിയായിരുന്നു… അപ്പോഴേക്കും അവന്റെ കണ്ണ് പൂർണമായും അടഞ്ഞിരുന്നു… അച്ഛാ…… ഒരു അലർച്ചയോടെ അവൻ വണ്ടി ചവുട്ടി നിർത്തി…

പതിയെ സ്റ്റീയറിങ്ങിലേക്ക് അവൻ തല ചേർത്തു വച്ചു… അപ്പോഴേക്കും അവൻ നന്നായി വിയർത്തു കുളിച്ചു.. അവന്റെ ചെന്നിയിൽ കൂടെ വിയർപ്പ് ഒഴുകി ഇറങ്ങി… അതുപോലെ പൊട്ടുന്ന തലവേദന.. വേദനയുടെ കാഠിന്യത്തിൽ അവന് ചുറ്റും ഉള്ളത് പോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല… അതുപോലെ ചെവിയിൽ ആരോ മുളുന്ന പോലെ ഒരു ശബ്ദവും… കണ്ണടച്ചു കുറച്ച് നേരം കൂടെ അവൻ അവിടെ കിടന്നു.. വീട്ടിൽ അമ്മുവും കുഞ്ഞും ഒറ്റക്കാണ് എന്നൊരു ഓർമ്മ വന്നപ്പോഴാണ് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തത്… വീടിന്റെ മുറ്റത്തേക്ക് വണ്ടി കൊണ്ട് കേറിയപോഴേക്കും വേറൊരു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു… അതിൽ നിന്നും മനുവും സുമയും ഇറങ്ങി…

കറക്ട് സമയത്താണല്ലോ വസു നമ്മൾ വന്നത്… അല്ല നിങ്ങൾ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ? ഓഹ്.. ഇവിടെ അമ്മക്ക് മോളെ കാണാതെ ഇരിക്കാൻ വയ്യ എന്ന്… ഒരേ നിർബന്ധം ഇന്ന് തന്നെ വന്ന് അവളെയും കുഞ്ഞിനേയും കാണണം എന്ന്… അതോണ്ട് പിടിച്ച പിടിയാലേ എന്നേ ഇങ്ങോട്ട് കൊണ്ടുവന്നു… ആഹാ… കേറി വാ അകത്തേക്ക്… അമ്മു… അകത്തേക്ക് കേറികൊണ്ട് വസു വിളിച്ചു… അമ്മുവേ… അകത്തു ആകും അളിയോ.. വിളിച്ചു കൂവണ്ട… ആ പെണ്ണ് ഒരു പൊട്ടിയാ… കുഞ്ഞിനെ നോക്കി ഇരുന്നാൽ ഭൂമി കുലുങ്ങിയാലും അറിയില്ല.. അത് ശെരിയാ… ആരുമില്ല ഒറ്റക്ക് ആണ് അതോണ്ട് പോകാൻ നേരം അടച്ചിട്ടു പോകാൻ അവൾ തന്നെ ആണ് പറഞ്ഞത്… എന്നിട്ടിപ്പോ മലർക്കേ തുറന്ന് ഇട്ടേക്കുന്നത് കണ്ടില്ലേ…

ഇവളെ ഇന്ന് ഞാൻ നോക്കിക്കോ… ഏയ് ഒന്നും പറയണ്ട… ഇന്നിനി കരയാൻ അതുമതി അവൾക്ക്… ഏയ്… ഇപ്പോ അങ്ങനെ ഒന്നുമില്ല മനു… ഞാൻ ഒരുവിധം മാറ്റി എടുത്തു… അല്ല… പിന്നെ ഇപ്പൊ പ്രശ്നം ഒന്നുമില്ലേ നിമി? ഇല്ല… പക്ഷെ പിറകിൽ നിന്ന് എല്ലാരും നല്ല പ്ലാനിങ്ങിൽ ആകും… എപ്പോ വേണോ പണി കിട്ടും… ഏയ്‌… അങ്ങനെ ഒന്നും ഉണ്ടാകില്ല… ഇനിയിപ്പോ നിങ്ങളെ കൂടെ ഒരു തണലായി ഞാനും ഉണ്ട്… അപ്പോ പിന്നെ എന്ത് ഉണ്ടെങ്കിലും നമ്മൾക്ക് ഒരുമിച്ചു നേരിടാം എന്തേ? ഒരുപക്ഷെ നിങ്ങൾ ഇല്ലായിരുന്നെങ്കിൽ അമ്മു… അവളെ നിക്ക് കിട്ടില്ലായിരുന്നു… ഒരുപാട് നന്ദി ഉണ്ട് അമ്മേ… അവരെ എനിക്ക് തിരിച്ചു തന്നതിന്… സുമയുടെയും മനുവിന്റെയും കൈ രണ്ടും കൂട്ടി പിടിച്ചു വസു പറഞ്ഞു… ഏയ്യ്… അവൾ എനിക്ക് എന്റെ മോള് തെന്നെയാ…

ഞാൻ പ്രസവിച്ചില്ലെങ്കിലും അവളേ കുഞ്ഞിലേ മുതലേ നോക്കിയതും വളർത്തിയതും ഒകെ ഞാൻ ആണ്… അപ്പോ അവൾക് ഒരു പ്രശ്നം വന്നപ്പോ ഞാൻ അല്ലാണ്ട് വേറേ ആരാ ഉണ്ടാവേണ്ടത്… പിന്നെ വസു അളിയോ ചെറിയ ചില കള്ളത്തരം ഒകെ പറയേണ്ടി വന്നു.. അല്ലെങ്കിൽ അവൾ നിന്നെ അന്വേഷിച്ചു നേരെ വില്ലന്മാരുടെ അടുത്തേക്ക് വന്നേനെ… അതെന്തായാലും നന്നായി… അല്ലെങ്കിൽ ചിലപ്പോ… ഇപ്പോഴും ഞാൻ ഒന്നും അറിയില്ലായിരുന്നു… ആഹ്… നിങ്ങൾ ഇരിക്കു…ഞാൻ അവളെ വിളിച്ചിട്ട് വരാം… മേളിൽ മുറിയിലേക്ക് കേറാൻ വേണ്ടി വസു തിരിഞ്ഞതും അവന്റെ കണ്ണ് ഉടക്കിയത് സോഫയുടെ പിറകെ മറിഞ്ഞു കിടക്കുന്ന ഒരു വല്യ ഫ്ലവർ വെയ്സിലേക്കാണ്…

പെട്ടന്ന് അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി… എന്തോ അരുതാത്തത് സംഭവിച്ചു എന്ന് മനസ്സ് പറയും പോലെ..നെഞ്ചിൽ കൈവച്ചു അവൻ പതിയെ അങ്ങോട്ടേക്ക് നടന്ന് അടുത്തു… മറിഞ്ഞു കിടക്കുന്ന ഒരു ഫ്ലവർ വേയ്‌സ് അതിന്റെ അടുത്തായിട്ട് വീണ് പൊട്ടി കിടക്കുന്ന ഗ്ലാസ്‌ ജാറും… പോരാത്തതിന് അവിടെ ഇവിടെ ആയി രക്തതുള്ളികളും ഒക്കെ ഉണ്ട്… എന്റെ ദൈവമേ… ചതിച്ചല്ലോ… വസുവിന്റെ അലർച്ച കേട്ടാണ് മനുവും സുമയും അങ്ങോട്ടേക്ക് വന്നത്… വസു… അമ്മു… അവളെ ആരോ… അറിയില്ല മനു… എനിക്ക് ഒന്നും അറിയില്ല… തലയിൽ കൈവച്ചു അവൻ താഴേക്ക് ഇരുന്ന്… എനിക്ക് അറിയാം.. നിമി അവളാണ്… അവൾ… ഒരാലർച്ചയോടെ അതും പറഞ്ഞവൻ ചാടി എണീറ്റു…….. തുടരും

സിന്ദൂരരേഖയിൽ: ഭാഗം 19

Share this story