സിന്ദൂരരേഖയിൽ: ഭാഗം 21

സിന്ദൂരരേഖയിൽ: ഭാഗം 21

എഴുത്തുകാരി: സിദ്ധവേണി

തലയിൽ കൈവച്ചു വസു താഴേക്ക് ഇരുന്ന്… എനിക്ക് അറിയാം.. നിമി അവളാണ്… അവൾ… ഒരലർച്ചയോടെ അതും പറഞ്ഞവൻ ചാടി എണീറ്റു… വെളിയിലേക്ക് ഓടി ഇറങ്ങാൻ നിന്ന വസുവിന്റെ പിറകെയായി മനുവും ഇറങ്ങി… വസു എവിടെക്കാ… നിമി നിക്ക് അവളെ ഒന്ന് കാണണം…😠😡 ഞാനും വരുന്നു നീ ഒറ്റക്ക് പോണ്ട… എന്തും ചെയ്യാൻ മടി ഇല്ലാത്ത കൂട്ടങ്ങൾ ആണ്…😟 അവന്റെ കൂടെയായി മനുവും വണ്ടിയിലേക്ക് കേറി… സ്റ്റീയറിങ്ങിൽ മുറുകുന്ന വസുവിന്റെ കൈയും കാറിന്റെ സ്പീഡിൽ നിന്നും മനസ്സിലാക്കാമായിരുന്നു അവന്റെ മനസ്സ് തിളച്ചു മറിയുന്നത്..

അതൊക്കെ പേടിയോടെ നോക്കി മനുവും ഇരുന്നു… അവന്റെയും മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു അമ്മുവും കുഞ്ഞും… വേഗത്തിൽ കാർ കൊണ്ട് ഒരു വല്യ വീടിന്റെ മുന്നിലായി വസു ചവിട്ടി നിർത്തി… വേഗം തന്നെ അങ്ങോട്ടേക്ക് അവൻ കേറിപോയി…പിറകെ ആയി മനുവും. അകത്തേക്ക് കേറിയ വസു കണ്ടത് സോഫയിൽ ചാരി കണ്ണും അടച്ചിരിക്കുന്ന നിമിയെ ആണ്… നിമി….😡 ആ വിളിയിൽ ഞെട്ടി കണ്ണ് തുറന്ന് നോക്കിയ അവൾ കണ്ടത് ദേഷ്യത്തിൽ ചുവന്ന് നിൽക്കുന്ന വസുനെ ആണ്.. എന്തോ ഒരുതരം പേടി അവളിൽ വന്ന് നിറഞ്ഞു… എ… എന്താ… ഇപ്പൊ?😳 അവളുടെ അടുത്തേക്ക് വന്ന് വസു അവളുടെ കവിളിൽ ഒരൊറ്റ അടി…

അതിന്റെ എഫക്റ്റിൽ അവൾ താഴേക്ക് വീണ് പോയി… അതിന് കൂടായി അവളുടെ കണ്ണിൽ നിന്ന് കണ്ണീരും പുറത്തേക്ക് കുതിച്ചു… വസിഷ്ട്…😟 അടുത്തേക്ക് ഓടി വന്ന മാധവൻ താഴെ വീണ് കിടക്കുന്ന നിമിയെ പിടിച്ചു എണീപ്പിച്ചു.. അപ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു… എന്തിനാ… ഇങ്ങനെ ശിക്ഷിക്കാൻ എന്റെ കുട്ടി എന്താ നിന്നോട് ചെയ്തത്… നിങ്ങൾക്ക് ആരെങ്കിലും ശല്യമായി അവളിപ്പോ വരുന്നുണ്ടോ? പിന്നെ എന്തിന്റെ പേരിലാ നീയ് ഇവളെ മേത്ത് കൈ വച്ചത്… നിമിഷയെ നെഞ്ചോട് ചേർത്ത് മാധവൻ ചോദിച്ചു.. തല്ലുവല്ല കൊല്ലണം ഇവളെ… പറയടി അമ്മുവും കുഞ്ഞും എവിടെയാ.. അതിന് ഇവിടെ വന്ന് വേണോ ചോദിക്കാൻ.. എന്റെ കുഞ്ഞിനെ തല്ലിയാൽ നിനക്ക് അമ്മുനെ കിട്ടുമോ..

ദേ എല്ലാം നശിച്ചു നിൽകുവാ ഞാൻ വേഗം പറ അവരെ എവിടെയാ നിങ്ങൾ ഒളിപ്പിച്ചത്?😡 നിമിയുടെ കവിളിൽ കുത്തി പിടിച്ചു അവൻ അലറി… വ… സു… വസു… ഞാൻ… ഞാനല്ല… വിടെടാ… വിടാൻ… അവന്റെ കൈ തട്ടി എറിഞ്ഞുകൊണ്ട് മാധവൻ പറഞ്ഞു… നിനക്ക് എങ്ങനെ അറിയാം അവർ എവിടെയാ എന്ന്… നിങ്ങൾ അറിയാതെ ഒന്നും നടക്കില്ല… പറ എവിടെയാ… ഇനിയും പറഞ്ഞില്ലെങ്കിൽ ഈ വീടോടുകൂടി ഞാൻ കത്തിക്കും… പറ.. സത്യമാണ് വസു അച്ഛൻ പറഞ്ഞത്… ഇവിടെ ആരും അവളെ ഒളിപ്പിച്ചിട്ടൊന്നുമില്ല… പിന്നെ നിങ്ങളുടെ ഇടയിൽ ഇനിയൊരു പ്രേശ്നത്തിന് ഞാനോ ഇവിടെയുള്ള ആരും വരില്ല.. പ്രസംഗിക്കല്ലേ നിന്ന്…സത്യം പറ…എന്റെ സകല നിയന്ത്രണം വിട്ടാ ഞാനിവിടെ നിൽകുന്നെ…. സത്യമാണ് വസു…

ഞങ്ങൾക്ക് അറിയില്ല.. ആാാ… പിന്നെ നിങ്ങളൊന്നും അറിയാതെ അവളെവിടെ പോയി?😡😭 സത്യമാണ് വസു… എന്നേ വിശ്വസിക്കു… ഞാനിപ്പോ പണ്ടത്തെ നിമി അല്ല… ഒരുപാട് മാറി… പിന്നെ എവിടെ പോയെടി അവൾ.. നിക്ക് അറിയാം കളിക്കുവാ…എല്ലാരും എന്റെ ജീവിതം വച്ചു കളിക്കുവാ 😡 അവൾക്കൊ കുഞ്ഞിനോ ഒരു പോറൽ എങ്കിലും ഏറ്റിട്ടുണ്ടെങ്കിൽ കൊല്ലും ഞാൻ എല്ലാത്തിനെയും.. വസുവാ ഈ പറയുന്നേ മറക്കണ്ട…. അതും പറഞ്ഞു അവിടെന്ന് ഇറങ്ങാൻ പോയതും വന്റെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു… Unknown number ആയിരുന്നതിനാൽ അവൻ അത് എടുത്തില്ല… പക്ഷെ വീണ്ടും അവന്റെ ഫോണിലേക്ക് ആ നമ്പറിൽ നിന്നും ഒരു കാൾ വന്നു… ആരാ…😡

വി… വിച്ചേട്ടാ… ഞ… ഞാനാ… അമ്മു.. അവളുടെ വിറക്കുന്ന ശബ്ദം കേട്ടതും അവന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി… അവന്റെ ചെന്നിയിൽ കൂടെ വിയർപ്പ് ഊർന്ന് ഇറങ്ങി… എ..ഏട്ടാ… നീ എവിടെയാ അമ്മു… എന്താ… എന്താ നിന്റെ ശബ്ദം ഇങ്ങനെ… ഈ… ഈ… ഫോൺ ആരുടെയാ?? ശ്വാസം പോലും എടുക്കാതെ വസു അവളോട് ചോദിച്ചു… ഞാൻ നമ്മുടെ… ഓഫീസിലെ ഗോഡൗൺ അവിടെ… അവിടെയാണ് ഏട്ടാ… നിക്ക് പേടിയാകുവാ…ഇവിടെ… അമ്മു… നീ എങ്ങനെ അവിടെ എത്തി? ദേവൂട്ടി… അവൾ എവിടെ? അ… അറിയില്ല ഏട്ടാ… ഏട്ടൻ ഒന്ന് വേഗം വരുമോ… നിക്കി… നിക്ക് പേടിയാ.. അവർ അവരെന്നെ… ഞാൻ… ഇപ്പൊ ഇപ്പൊ വരാം.. കേട്ട പാതി കേൾക്കാത്ത പാതി വസു വേഗം അവിടെ നിന്ന് ഇറങ്ങി… വസു… പോകാനായി തിരിഞ്ഞ വസു നിമിയുടെ വിളി കേട്ട് നിന്നു പിന്നെ എന്ത് എന്നർത്ഥത്തിൽ തിരിഞ്ഞു നോക്കി..

ഞാനല്ല വസു… ഞാൻ ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു ശല്യമായി വരില്ലട്ടോ… ഇന്ന് വൈകുംനേരത്തെ ഫ്ലൈറ്റിൽ ഞാൻ പോക്കും കാനഡക്ക്… ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകുമോ എന്നറിയില്ല… ഇനി കാണുമോ എന്നും അറിയില്ല… സ്നേഹിച്ചില്ലെങ്കിലും എന്നേ വെറുക്കല്ലേ ടാ… ഒരുപാട് തെറ്റുകൾ ചെയ്ത് കൂട്ടിയിട്ടുണ്ട്… സോറി… അതിൽ പോവില്ല എന്നറിയാം എന്നാലും…🙂 സോറി ഞാൻ അറിയാതെ നേരുത്തേ.. ഏയ് നിന്നെ കുറ്റം പറയാൻ പറ്റില്ലല്ലോ നിങ്ങളുടെ കഥയിൽ വില്ലത്തി ഞാനല്ലേ 🙂 അതും പറഞ്ഞവൾ അകത്തേക്ക് കേറിപോയി… വസു ആണെങ്കിൽ അവളെ അടിച്ചതും വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതും ഓർത്തു ഒരുമാതിരി ആയിപോയി… മനുവിന്റെ വിളിയാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…. പോണ്ടെടാ? മ്മ്മ്… വാ വേഗം കേറു. ഓഫിസിലേക്ക് അവന്റെ വണ്ടി പാഞ്ഞടുത്തു…

അവിടെ എത്തിയപ്പോഴും ആരെയും കാണാൻ ഇല്ലായിരുന്നു… ( ടോട്ടൽ മൂകാവസ്ഥ 😁) അടഞ്ഞു കിടന്ന ഗോഡൗണിലെ ഡോർ കണ്ടപ്പോ അവൻ ഒന്ന് സംശയിച്ചു പക്ഷെ അകത്തു നിന്ന് എന്തൊക്കെയോ തട്ടും മുട്ടും ഒക്കെ അവന് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു… വസു എനിക്ക് എന്തോ ഒരു പന്തികേട് മണക്കുന്നുണ്ട്… ഞാൻ ഇവിടെ നിൽക്കാം നീയ് അകത്തേക്ക് കേറിക്കോ… ഇനി എങ്ങാനും.. എനിക്കും അതാ തോന്നുന്നേ നീയും കൂടെ അകത്തേക്ക് കേറി വന്നാൽ ചിലപ്പോ.. ഞാൻ ആദ്യം പോകാം… ആദ്യമേ വസു ഗോഡൗൺ ലെ ഷട്ടർ തുറന്ന് കേറി… അകത്ത് ഒരു അനക്കവും കേട്ടില്ല അവിടെ ആരും ഉള്ളതായിപ്പോലും അവന് തോന്നീല… പിന്നെ എന്തോ ഓർത്തെന്നോണം അവൻ മേളിലേക്കുള്ള സ്റ്റെപ് കേറി… രണ്ടാമത്തെ നിലയിലും അവസ്ഥ ഏകദേശം ഒരുപോലെ ആയിരുന്നു ആരെയും കണ്ടില്ല..

പക്ഷെ മേളിലതെ നിലയിൽ നിന്നും എന്തോ വീഴുന്ന പോലെ ഒരു സൗണ്ട് കേട്ട അവൻ അവിടേക്ക് ഓടി കേറി… അമ്മു….😟 അനക്കം ഒന്നും കേൾക്കുന്നില്ല… വീണ്ടും അവൻ അവിടെ ഒകെ ഓടി നടന്നു അവളെ അന്വേഷിച്ചു… അപ്പോഴാണ് ദേവൂന്റെ കരച്ചിൽ അവന്റെ കാതിൽ എത്തിയത്… ദേവു… മോളെ… അതും പറഞ്ഞവൻ ആ ശബ്ദതിന്റെ പിറകെ ഓടി… അത് ചെന്ന് നിന്നത് അവിടത്തെ ഓപ്പൺ ടെറസിൽ ആണ്… അവൻ നോക്കിയപ്പോൾ അമ്മു അവിടെ ബോധം ഇല്ലാതെ കിടപ്പുണ്ട്… പക്ഷെ അവിടെ ഒന്നും കുഞ്ഞിനെ കണ്ടേ ഇല്ല… അമ്മു… അമ്മു കണ്ണ് തുറന്ന് നോക്കിയേ… ഞാനാ… വസു… നോക്ക് മോളെ.. അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ട് അവൻ വാവിട്ട് കരഞ്ഞുകൊണ്ട് ഇരുന്നു… അമ്മു…. മോളെ നോക്ക് ഞാനാ.. വസുവാടി… അവൻ അവളെ കുലുക്കി വിളിച്ചുകൊണ്ടു ഇരുന്നു…

അപ്പോഴാണ് അവൻ അത് ശ്രേദ്ധിച്ചത് അവളുടെ കവിളിൽ തിണർത് കിടക്കുന്ന കൈവിരൽ പാടും ചുണ്ടിലൂടെ പടർന്നിറങ്ങിയ ചോരപാടും… അത് കാണെ അവന്റെ ഉള്ളിൽ എന്തെന്നില്ലാതെ ദേഷ്യം വന്നു… ഒരുപാട് നേരം അവളെ അവൻ കുലുക്കി വിളിച്ചോണ്ടേ ഇരുന്നു… തുറക്ക് അമ്മു… പ്ലീസ്… എന്നേ ഇങ്ങനെ വിഷമിപ്പിക്കാതെ…നിക്ക് വട്ട് പിടിക്കും…😭 അവളെ നെറ്റിയിൽ നെറ്റി ചേർത്തുവച്ചു അവൻ കരഞ്ഞു.. അവന്റെ കണ്ണീർ അവളുടെ കണ്ണിൽ പതിച്ചതും അവൾ പതിയെ കണ്ണ് തുറന്നു… അപ്പോഴും അവൾ അവന്റെ കരവലയത്തിൽ തന്നെയായിരുന്നു… വി.. വിച്ചേട്ടാ… വിതുമ്പുന്ന ചുണ്ടുകളോടെ അവൾ അവനെ വിളിച്ചു…

അമ്മു… എങ്ങനാ നീയ് ഇവിട്ർ വന്നേ? ആരാ കൊണ്ട് വന്നേ? ഏട്ടാ മോള്… അയാളുടെ കൈയിലാണ് കുഞ്ഞ് 😭😭 ആരാ അമ്മു ആരാ? ഞാൻ തന്നെയാണ്… തൊട്ട് പിറകിൽ നിന്ന് കേട്ട ശബ്‌ദം ആരുടെയാണ് എന്നറിയാൻ വസുവിനും ഒരുപ്പാട് നേരം ഒന്നും വേണ്ടി വന്നില്ല… ഏട്ടാ…. അതെ ഏട്ടൻ തന്നെ 😏 നിങ്ങളാണോ ഇവളെ?😡 പിന്നെ അല്ലാതെ… ഇവളെ വേണ്ട വേണ്ടാ എന്നോരായിരം തവണ പറഞ്ഞതല്ലേ വസു… എന്നിട്ട് നീ കേട്ടോ? നിങ്ങൾ ഒരു മനുഷ്യനാണോ? ഞാൻ നിങ്ങളുടെ അനിയൻ അല്ലെ… ആ എന്റെ ജീവിതം നശിപ്പിക്കാൻ ആയിട്ട്…😡 ഹ ഹ ഹ… പൊട്ടിച്ചിരിയോടെ അയാൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു…… തുടരും

സിന്ദൂരരേഖയിൽ: ഭാഗം 20

Share this story