അമ്മുക്കുട്ടി: ഭാഗം 6

അമ്മുക്കുട്ടി: ഭാഗം 6

എഴുത്തുകാരി: റിയ ഡാനിയേൽ പാലക്കുന്നിൽ

“അച്ഛാ….. മുത്തശ്ശി….. ദേ ആരൊക്കെയോ വന്നേക്കുന്നു…..” ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അവരോട് അകത്തേക്ക് പോലും ഇരിക്കാൻ പറയാതെ അമ്മു ഉള്ളിലേക്ക് ഓടി കയറി. ഇത്തവണ ഞെട്ടിയത് അഭിജിത്ത് ആണ്. ഒരേ ക്ലാസ്സിൽ അധ്യാപകനും വിദ്യാർത്ഥിയും ആയിരുന്നിട്ട് കൂടി അവൾ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം കാണിച്ചില്ലല്ലോ. ” അല്ല…. എങ്ങനെ കാണിക്കും…അമ്മാതിരി നല്ല അനുഭവങ്ങൾ ആണല്ലോ അവൾക്ക് ഞാൻ കൊടുത്തിട്ടുള്ളത് ” അഭിജിത്ത് സ്വയം പറഞ്ഞു. ” അല്ല……. ഇതാരൊക്കെയാ വന്നിരിക്കുന്നത്…… ” അമ്മുവിന്റെ സംസാരം കേട്ട് അകത്തേക്ക് കയറി വന്ന കൃഷ്ണൻ അത്ഭുതത്തോടെ വന്നവരെ നോക്കി. ” എത്ര നാളെയെടോ കണ്ടിട്ട്… ഇതെവിടെ ആയിരുന്നു…. ”

കൃഷ്ണൻ അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. നിറഞ്ഞ ചിരിയോടെ ഇരുവരും പരസ്പരം കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു. അമ്മുവും മുത്തശ്ശിയും ഒന്നും മനസിലാക്കാതെ പരസ്പരം നോക്കി.. ” വരൂ… വരൂ…. എന്താ പുറത്ത് തന്നെ നിന്നത്.. അകത്തേക്ക് കയറി ഇരിക്ക് ദാമോധരാ…” കൃഷ്ണൻ വന്നവരെ അകത്തേക്ക് ക്ഷണിച്ചു. ” അമ്മേ.. ഇത് ആരാണെന്ന് മനസിലായോ ” കൃഷ്ണൻ അയാളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ചോദിച്ചു. ” ഇല്ല… ” മുത്തശ്ശി പറഞ്ഞു. ” ഇത് ദാമോദരൻ തമ്പി…. ഞാൻ കോഴിക്കോട് ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് എന്റെ സഹപ്രവർത്തകൻ ആയിരുന്നു. മാത്രമല്ല ഞാൻ അന്ന് താമസിച്ചിരുന്നത് ദാമോധരന്റെ ഒപ്പം ആയിരുന്നു. ” കൃഷ്ണൻ പറഞ്ഞു. ”

ആഹ്…. ഓർമയുണ്ട്….. അന്ന് നിന്റെ കല്യാണത്തിന് ചുക്കാൻ പിടിച്ചതും എല്ലാം മംഗളമായി നടക്കാൻ മുൻപന്തിയിൽ നിന്നതും എല്ലാം ഇവനല്ലേ…… ഈശ്വരാ… എത്ര നാളായി കുഞ്ഞേ നിന്നെ കണ്ടിട്ട്…..” മുത്തശ്ശി അയാളുടെ കവിളിൽ കൈകൾ വെച്ച് പറഞ്ഞു. ” കോഴിക്കോട് നിന്ന് ട്രാൻസ്ഫർ ആയതിൽ പിന്നെ താൻ എവിടെ ആണെന്ന് ഒരു വിവരവും ഇല്ലായിരുന്നു… ഒന്ന് രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞതോടെ ഞാനും ട്രാൻസ്ഫർ ആയി. പത്തനംതിട്ടയിലേക്ക് പോരുന്നു.പിന്നെ അവിടെ ആയി ജീവിതം ” ദാമോദരൻ പറഞ്ഞു. “കോഴിക്കോട് നിന്ന് ട്രാൻസ്ഫർ ആയി വന്നു കുറച്ചു നാളുകൾക്ക് ഉള്ളിൽ ആയിരുന്നു രാഖിയുടെ മരണം….ഒന്നും അറിയാത്ത പ്രായത്തിൽ ഒരു മോളെയും തന്നെ അവളെങ്ങ് പോയി..അവൾ പോയതോടെ പിന്നെ കുറച്ചു നാൾ ഞാൻ എങ്ങും പോയിട്ടില്ല ദമോധരാ…

വീട്ടിൽ തന്നെ ആയിരുന്നു… അമ്മയുടെ നിർബന്ധം കൊണ്ടാണ് വീണ്ടും ജോലിക്ക് പോവാൻ തുടങ്ങിയത്… അതിനിടയിൽ പഴയ ബന്ധങ്ങളും സൗഹൃദങ്ങളും ഒക്കെ വിട്ട് പോയി….” കൃഷ്ണൻ പെട്ടന്ന് നിശബ്ദനായി. ” അതൊക്കെ പോട്ടെ… തന്റെ ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തെടോ… ” കൃഷ്ണൻ വിഷയം മാറ്റികൊണ്ട് പറഞ്ഞു ” അതെന്ത് വർത്താനം ആണെടോ…. എന്നെയും എന്റെ കുടുംബത്തെയും തനിക്കും അമ്മയ്ക്കും ഒന്നും അറിയാത്തത് ആണോ… ” ദാമോദരൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ” ഞങ്ങൾക്ക് അറിയാം… പക്ഷെ അറിയാത്ത ഒരാൾ ഇവിടെ ഉണ്ടല്ലോ… ” കൃഷ്ണൻ അമ്മുവിനെ നോക്കികൊണ്ട് പറഞ്ഞു. ദാമോധരന്റെയും രേണുകയുടെയും കണ്ണുകൾ അമ്മുവിലേക്ക് നീണ്ടു. ” എന്റെ മോളാ….

അമ്മൂട്ടി.. ” കൃഷ്ണൻ വാത്സല്യത്തോടെ പറഞ്ഞു. ” ഇങ്ങു അടുത്ത് വാ… ” ദാമോദരൻ വിളിച്ചതും അവൾ അടുത്തേക്ക് ചെന്നു. ” വീട്ടിൽ ഒരു ഗസ്റ്റ് വന്നാൽ ഇങ്ങനെ ആണോ…. കതകും തുറന്ന് ഇട്ടിട്ട് ഒറ്റ ഓട്ടം ആയിരുന്നല്ലോ… ” അയാൾ ചിരിയോടെ ചോദിച്ചു. അമ്മു ചമ്മലോടെ മുഖം കുനിച്ചു. ” ഇതെന്റെ ശ്രീമതി., രേണുക. ഹൌസ് വൈഫ്‌ ആണ്. ഇത് മകൻ അഭിജിത്ത്. അവൻ അധ്യാപകൻ ആണ്. ഇവിടുത്തെ കോളേജിൽ ആണ് ജോലി.” അയാൾ അമ്മുവിന് വേണ്ടി രണ്ടുപേരെയും പരിചയപ്പെടുത്തികൊണ്ട് പറഞ്ഞു. അവൾ മെല്ലെ തലയാട്ടി. അഭിജിത്തിന് നേരെ ഒരു കൂർത്ത നോട്ടം നൽകി. അവനും കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി. ” ഞാൻ ചായ എടുക്കാം… നിങ്ങൾ സംസാരിച്ചു ഇരിക്ക്. ” മുത്തശ്ശി അവരോട് പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നീങ്ങി. ” വാ മോളെ…

ഇവിടെ ഇരിക്ക് ” രേണുക അമ്മുവിനെ വിളിച്ചു അവർക്ക് അരികിലായി ഇരുത്തി. ” മോൾ ഇപ്പൊ എന്ത് ചെയുന്നു… ” ” ഞാൻ ഡിഗ്രി… ഫസ്റ്റ് year പഠിക്കുന്നു…. ” അവൾ മെല്ലെ പറഞ്ഞു. ” ഏത് കോളേജിലാ മോളെ ” ദാമോദരൻ ചോദിച്ചു. ” st. ആന്റണിസ് കോളേജ്. ” ” ഏഹ്….. ഇവനും ആ കോളേജിൽ ആണല്ലോ…… ” അയാൾ അത്ഭുതത്തോടെ പറഞ്ഞു. ” മ്മ്… എന്നെ പഠിപ്പിക്കുന്ന സർ ആണ്…. ” അമ്മു മുഖം കുനിച്ചു പറഞ്ഞു. എല്ലാവരും അഭിജിത്തിനെ നോക്കി. ” എന്റെ സ്റ്റുഡന്റ് ആണ്.. ” അവനും പതിയെ പറഞ്ഞു. ഒന്ന് രണ്ടു നിമിഷം എല്ലാവരും മുഖത്തോട് മുഖം നോക്കി ഇരുന്നു. പിന്നെ അതൊരു പൊട്ടിച്ചിരി ആയി മാറി. ” എന്താ…. എല്ലാരും കൂടെ പറഞ്ഞു ചിരിക്കൂന്നേ… ” മുത്തശ്ശി എല്ലാർക്കുമുള്ള ചായയുമായി അങ്ങോട്ടേക്കെത്തി ചോദിച്ചു. ” അമ്മ അറിഞ്ഞോ കോമഡി….

നമ്മുടെ അമ്മൂട്ടിയും അഭിയും ഒരേ കോളേജിലാ…. ഒരു ക്ലാസ്സിലെ അധ്യാപകനും വിദ്യാർത്ഥിയും…. ” കൃഷ്ണൻ പറഞ്ഞു. ” ഏഹ്… എന്നിട്ടാണോ ഇവര് രണ്ടും ഒരു പരിചയവും ഇല്ലാത്തവരെ പോലെ ഇത്ര നേരം നിന്നത്… ” മുത്തശ്ശിയും ചിരിച്ചു. ” അതെന്തായാലും കൊള്ളാം…. നമ്മൾ ഇങ്ങോട്ടേക്കു ആണ് വരുന്നതെന്ന് പറഞ്ഞപ്പോ നിനക്ക് അറിയാരുന്നോ അഭി…. ഇത് അമ്മുവിന്റെ വീടാണെന്ന്… ” രേണുക ചോദിച്ചു. ” ഇല്ല അമ്മ… ” അവൻ സൗമ്യമായി പറഞ്ഞു. ” എന്നാലും നിങ്ങൾ രണ്ടും കൊള്ളാമല്ലോ…. ഇത്രേം നേരം ആയിട്ടും പരിചയം കാട്ടാതെ നിന്നത്…… ” ദാമോദരൻ അതിശയം പ്രകടിപ്പിച്ചു. ” ഹും… ഇതല്ല…. ഇതിനപ്പുറത്തെ പരിചയം ഞങ്ങൾ തമ്മിൽ ഉണ്ടെന്ന്” പറയാൻ അമ്മുവിന് തോന്നി.

പക്ഷെ അവൾ ചിരിച്ചു കൊണ്ട് മിണ്ടാതെ ഇരുന്നു. ” ഇതിപ്പോ എങ്ങനെ ആണെടോ എന്റെ വീട് കണ്ടെത്തി വന്നത്…. അത് പറഞ്ഞില്ലല്ലോ ” കൃഷ്ണൻ ചോദിച്ചു. ” അതല്ലേ രസം… ഞാൻ കഴിഞ്ഞ വർഷം റിട്ടയർ ആയി. റിട്ടയേർമെന്റ് ലൈഫ് അടിച്ചു പൊളിക്കാമെന്ന് കരുതി ഇരുന്നപ്പോഴാ അഭിയ്ക്ക് ജോലി ഇവിടുത്തെ കോളേജിൽ ആയത്. എങ്കിൽ പിന്നെ അവനെ ഒറ്റയ്ക്ക് വിടാതെ ഞങ്ങളും കൂടി ഇങ്ങു വന്നേക്കാം എന്ന് തോന്നി. ” ദാമോദരൻ ചായ കുടിച്ചു കൊണ്ട് പറഞ്ഞു. ” ഇവിടെ അടുത്ത സ്ഥലത്തു ആയിരുന്നു ഞങ്ങൾ ഒരു റെന്റ് വീട്ടിൽ താമസിച്ചിരുന്നത്. അവിടെ ഉടമസ്ഥനു ചില പ്രോബ്ലെംസ് ഉണ്ടായത് കാരണം വീട് മാറേണ്ടി വന്നു. അങ്ങനെ വീട് മാറി ദേ ഇവിടെ അടുത്ത് എത്തി..വന്നിട്ട് രണ്ടു ദിവസം ആയതേ ഉള്ളു.

ഇവിടെ അടുത്തുള്ളവരെ ഒക്കെ പരിചയപ്പെട്ടപ്പോഴാ താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. അപ്പൊ പിന്നെ ഒട്ടും വൈകാതെ ഇങ്ങു വന്നു തനിക്ക് ഒരു സർപ്രൈസ് തരാമെന്ന് തോന്നി. ” ദാമോദരൻ ചിരിച്ചു. ” അത് ശെരി… അപ്പൊ മാളിയേക്കാൾ വീടിന് തൊട്ടപ്പുറത്ത് പുതിയ താമസക്കാർ വന്നു എന്ന് പറഞ്ഞത് താൻ ആയിരുന്നു അല്ലെ.. ” കൃഷ്ണൻ പറഞ്ഞു. ” അതേടോ.. വന്നു കഴിഞ്ഞിട്ട് രണ്ട് ദിവസം ആയതേ ഉള്ളെങ്കിലും ഞങ്ങൾക്കീ നാടങ്ങു വല്ലാതെ ഇഷ്ടമായി.. ശാന്തമായ അന്തരീക്ഷം… നല്ല അയൽക്കാർ.. അടുത്ത് താനും കുടുംബവും…. എല്ലാം കൊണ്ടും എനിക്ക് ഇവിടങ്ങു വല്ലാതെ ബോധിച്ചു.” അയാൾ പറഞ്ഞു. ” അതെ… താമസിക്കാൻ പറ്റിയ അന്തരീക്ഷം ആണിവിടെ… ഇനിയിപ്പോ നിങ്ങൾ കൂടി ഉണ്ടല്ലോ….

അത് എന്തായാലും നന്നായി…ഞങ്ങൾക്ക് പുതിയ അയൽക്കാരും ആയി. ” കൃഷ്ണൻ പുഞ്ചിരിച്ചു. എല്ലാവരും കൂടി ഇരുന്നു പഴയ ഓരോ കാര്യങ്ങളും വിശേഷങ്ങളും പറഞ്ഞു ചായ കുടിച്ചുകൊണ്ടിരുന്നു. അമ്മു ചായ കുടിക്കുന്നതിനിടയിൽ അഭിയെ ഒളികണ്ണിട്ട് നോക്കി. അവൻ തിരികെ അമ്മുവിനെയും. ” എന്തെ നോക്കുന്നത് ” അമ്മുവിന്റെ നോട്ടം കണ്ടതും ദാമോദരൻ ചോദിച്ചു അവൾ ഒന്നുമില്ലന്ന് ചുമൽ കൂച്ചി കാണിച്ചു. ” നിങ്ങൾ എന്തിനാ മക്കളെ ഇങ്ങനെ ബലം പിടിച്ചു ഇരിക്കുന്നെ…. ഇത് ക്ലാസ്സ്‌ ഒന്നും അല്ലല്ലോ.. ഇവിടെ നിങ്ങൾ അധ്യാപകനും വിദ്യാർത്ഥിയും അല്ല…. നീ അഭിയും ഇവൾ നമ്മുടെ അമ്മുവും… അത്രേ ഉള്ളു…. നിങ്ങൾക്ക് ഒന്ന് പരസ്പരം മിണ്ടിക്കൂടെ.. ” രേണുക രണ്ടു പേരെയും നോക്കികൊണ്ട് പറഞ്ഞു. ” ഹും…. എനിക്കൊന്നും മിണ്ടേണ്ട ഈ ചെകുത്താനോട്…

അല്ലെങ്കിൽ തന്നെ എന്ത് മിണ്ടാൻ..ഇന്നലെ പഠിപ്പിച്ച പാഠത്തിലെ ഡൗട്ടോ.. ” അമ്മു പുച്ഛത്തോടെ മനസ്സിൽ ഓർത്തു. ” അമേയ…. ഈ വീടൊക്കെ ഒന്ന് ചുറ്റി കാണിക്കാമോ… ” അഭിജിത്ത് പറയുന്നത് കേട്ട് അമ്മുവിന്റെ ചുണ്ടുകൾ കോടി വന്നു. ” ചുറ്റി കാണാൻ ഇതെന്താ പാർക്കോ…. അല്ലെങ്കിൽ തന്നെ ഇങ്ങേരുടെ ക്ലാസ്സിൽ ഇരുന്ന് തല ചുറ്റുവാ…. അധികം ചുറ്റിക്കല്ലേ ചെകുത്താനെ…. ” മനസ്സിൽ പിറുപിറുത്തുകൊണ്ട് അമ്മു ചായക്കപ്പ് താഴെ വെച്ചു. ” ചെല്ല് മോളെ… അവനീ ചർച്ചകളും പഴയ കാര്യങ്ങളും ഒക്കെ കേട്ട് ബോറടിക്കുന്നുണ്ടാവും… കുറെ നേരം ആയില്ലേ തുടങ്ങിയിട്ട്.. ” ദാമോദരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ” വാടോ… നമുക്കീ വീടും പരിസരവും ഒക്കെ കാണാം… ” അഭിജിത്ത് സൗമ്യമായി പറഞ്ഞു. ”

വേണേൽ പോയി ഒറ്റയ്ക്ക് കാണെടോ… ഞാൻ ഇതൊക്കെ എന്നും കാണുന്നതാ… ” അമ്മു മനസ്സിൽ പറഞ്ഞു. ” ചെല്ല് അമ്മു… ” മുത്തശ്ശി കൂടി നിർബന്ധിച്ചതോടെ അമ്മു മനസില്ലാ മനസോടെ എഴുന്നേറ്റു അകത്തേക്ക് നടന്നു. ” ഈ വീട് എത്ര square feet ആണ്. ” ഓരോ മുറികളായി കാണുന്നതിനിടയിൽ അഭിജിത്ത് ചോദിച്ചു. ” എന്തെ വാങ്ങാൻ വല്ല പ്ലാനും ഉണ്ടോ ” അവൾ മനസ്സിൽ ചിന്തിച്ചു. ” ആ എനിക്കെങ്ങും അറിയില്ല… ” അവൾ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു. അവൻ അവളെ ഒന്ന് തറപ്പിച്ചു നോക്കി. ” ഇയാള് നോക്കി കണ്ണുരുട്ടുകയൊന്നും വേണ്ട…. അതൊക്കെ തന്റെ ക്ലാസ്സിൽ മതി …. ഇതേ എന്റെ വീടാ…. കേട്ടൊടോ…. ” അമ്മു വീണ്ടും മനസ്സിൽ പറഞ്ഞു. ഓരോ മുറികളും കണ്ടു അവർ മെല്ലെ stair കയറി മുകളിലേക്ക് പോയി.

വീടിന്റെ ഇന്റീരിയറിനെകുറിച്ചും, മറ്റും അഭി ഒരൊന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അമ്മു വലിയ താല്പര്യം ഇല്ലാത്ത പോലെ മറുപടി പറഞ്ഞു കൊണ്ട് പിന്നാലെ നടന്നു. ” ഇതാണോ തന്റെ മുറി…. ” അവളുടെ മുറിക്ക് ഉള്ളിലേക്ക് കയറികൊണ്ട് അഭി ചോദിച്ചു. ” ആം… ” ” നല്ല അടുക്കും ചിട്ടയും ഉള്ള കൂട്ടത്തിൽ ആണല്ലോ…. ” അവളുടെ അലംകോലം ആയികിടക്കുന്ന മുറി കണ്ടുകൊണ്ട് അഭിജിത്ത് ചിരിയോടെ പറഞ്ഞു. ” ആ….. എനിക്ക് ഇപ്പൊ ഇങ്ങനെ ഒക്കെയേ പറ്റു…. ” അവൾ ചുണ്ടുകൾ കൂർപ്പിച്ചു പറഞ്ഞു. ഒരു നിമിഷം അവൻ അവളെ നോക്കി നിന്നു. ” ഹു…. ചെകുത്താന്റെ നോട്ടം കണ്ടില്ലേ…. ഒന്ന് ഇറങ്ങി പോടോ എന്റെ മുറിയിൽ നിന്ന്… ”

അവൾ മനസ്സിൽ പിറുപിറുത്തുകൊണ്ട് തിരികെ നടന്നതും അവളുടെ കയ്യിൽ അഭിജിത്തിന്റെ പിടി വീണതും ഒന്നിച്ചു ആയിരുന്നു. നിമിഷ നേരത്തിനു ഉള്ളിൽ തന്നെ അവളുടെ വയറിലൂടെ കൈ ചുറ്റി അഭി അവളെ പൊക്കി എടുത്തു. എന്താണെന്ന് മനസിലാകും മുന്നേ അഭി അവളെ ഭീതിയിലേക്ക് ചേർത്ത് നിർത്തി. അവൾക്ക് ഇരു വശവും കൈകൾ കുത്തി അവളുടെ മുഖത്തേക്ക് നോക്കി. ഇടത് കൈകൊണ്ട് അവൻ വാതിലിനു കുറ്റിയും ഇട്ടു. അമ്മു എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാതെ അവന്റെ മുഖത്തേക്ക് നോക്കി നിന്നു. ” എന്താടി നിനക്ക് എന്നെ കാണുമ്പോ ഇത്ര തിളപ്പ്…. ” അവളുടെ മുഖത്തിന് അടുത്തേക്ക് തന്റെ മുഖം ചേർത്ത് വെച്ച് അഭി ചോദിച്ചു. ഭയം കൊണ്ടോ ടെൻഷൻ കൊണ്ടോ എന്താണെന്നു അറിയില്ല അമ്മുവിന്റെ ഒച്ച പോലും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.. ”

ഞാൻ വന്നത് നിനക്ക് തീരെ ഇഷ്ടം ആയില്ല… അല്ലെ… ” അവൻ ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു. അമ്മു ഒന്നും മിണ്ടാതെ നിന്ന് വിയർത്തു. ” ഇഷ്ടപ്പെടുത്താൻ എനിക്കറിയാം… കേട്ടോടി കുട്ടി പിശാശേ…. ” ” നീ പോടാ ചെകുത്താനെ… ” എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവനെ പിന്നിലേക്ക് തള്ളി മാറ്റി അമ്മു കതകിന്റെ കുറ്റി വലിച്ചു തുറന്നു. വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും അവളുടെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചുകൊണ്ടു അഭി അവളുമായി അകത്തേക്ക് കയറി. ” വിടെടാ…. എന്നെ വിടാൻ… ” അമ്മു കുതറി. ” അടങ്ങു പെണ്ണെ… ” അഭി കതകിന്റെ കുറ്റി ഇട്ടുകൊണ്ട് അവളെ പുഷ്പം പോലെ പൊക്കി എടുത്തുകൊണ്ടു പോയി കട്ടിലിലേക്ക് കിടത്തി. ”

ഞാൻ അച്ഛനെയും മുത്തശ്ശിയെയും വിളിക്കും… ” അവൾ അവന്റെ കയ്യിൽ കിടന്നു കുതറിക്കൊണ്ട് പറഞ്ഞു. ” പിന്നെ… അച്ഛനും മുത്തശ്ശിയ്ക്കും കാണാൻ പറ്റിയ സീൻ അല്ലെ ഇത്… ഈ കവിളിൽ ഉമ്മ ഒരുമ്മ തന്നാൽ വിടാം” അവൻ ഒന്നുകൂടി അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു. ” വിടെടാ പട്ടി എന്നെ….. ” അവൾ അല്പം ഉച്ചത്തിൽ പറഞ്ഞതും അവന്റെ കൈകൾ അയഞ്ഞു…. തുടരും…

അമ്മുക്കുട്ടി: ഭാഗം 2

Share this story