ആദിശൈലം: ഭാഗം 14

ആദിശൈലം:  ഭാഗം 14

എഴുത്തുകാരി: നിരഞ്ജന R.N

ഹായ് അല്ലു…. പറയ് ജോയിച്ചാ……. എനിക്കൊരു നമ്പർ ട്രേസ് ചെയ്ത് തരണം…… ശ്രീയുടെ ഫോണിന്റെ ലൊക്കേഷൻ അറിയാൻ എസിപി ആയ ജോയ് നെ വിളിച്ചതാണ് കണ്ണൻ….. അലോകിന്റെ ശബ്ദത്തിലെ ഗാംഭീര്യം ജോയ്ക്ക് അത്ഭുതമുണ്ടാക്കി….. എന്താടാ……….. ജോയ്…….. വിത്ത് ഇൻ ടെൻ മിനിട്സ് എനിക്ക് കറക്റ്റ് ലൊക്കേഷൻ കിട്ടിയിരിക്കണം……. അവൻ അലറുകയായിരുന്നു…………….. ഓക്കെ. ഞാൻ നിന്നെ വിളിക്കാം… അലോകിന്റെ ശബ്ദത്തിൽ തന്നെ വിഷയത്തിന്റെ പ്രാധാന്യം ജോയിക്ക് മനസ്സിലായി………. ഹേയ് പ്രകാശ്…. എസിപി ജോയ് ഹിയർ.. ഞാൻ തനിക്കൊരു നമ്പർ വാട്സ്ആപ് ചെയ്തിട്ടുണ്ട്….. എത്രയും പെട്ടെന്നെനിക്ക് ലൊക്കേഷൻ അറിയണം………….. അലോക് അയച്ചുകൊടുത്ത നമ്പർ ജോയ് സൈബർ ഡിപാർട്മെന്റിലെ ഒരാൾക്ക് കൈമാറി……… മാധു… എനിക്ക് അർജന്റായി പോകണം… വണ്ടി ഞാൻ എടുത്തിട്ടുണ്ട് ഏടത്തിയുടെ ഫോൺ ഏടത്തിയുടെ വണ്ടിയിൽ വെച്ചേക്കാം……. ഡാ..അത്…. മാധു മറിച്ചെന്തെങ്കിലും പറയുംമുൻപേ അവൻ കാൾ കട്ട് ചെയ്തിരുന്നു…….. കാർ സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ ജോയുടെ കാൾ വന്നു…… അല്ലു ആ നമ്പർ ഹാർബറിനടുത്തുള്ള എ.കെ ബിൽഡിങ്സിലാണ് ലൊക്കേഷൻ കാണിക്കുന്നത്………… ഡാ… അത്.. ജോയ് മറ്റെന്തെങ്കിലും പറയുന്നതിനുമുന്പേ അല്ലുവിന്റെ കാർ സ്റ്റാർട്ട് ആയിരുന്നു………………. നേരെ അങ്ങോട്ടേക്ക് പോകുമ്പോൾ കാതിൽ അവളുടെ ആ നിലവിളിശബ്ദം മുഴുകികൊണ്ടിരുന്നു…………

അതോടെ ഗിയറിൽ അവന്റെ കൈ വീണു………………………… നിങ്ങളൊക്കെയാരാ…. എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നേ…………. ആ ഒഴിഞ്ഞകെട്ടിടത്തിനുള്ളിൽ കുറെ ആൾക്കാരുടെ നടുക്കായി അവളിരുന്നു….. ……… ഞാൻ പറഞ്ഞാൽ മതിയോ…….. പെട്ടെന്നൊരു ശബ്ദം അവിടെ മുഴങ്ങി… അതുകേട്ടവൾ തിരിഞ്ഞുനോക്കി…………….. തിളങ്ങുന്ന ഒരു ജുബ്ബയും കൈയിലെ സ്വർണ്ണബ്രയ്സ്ലെറ്റും അണിഞ്ഞ് വഷളൻ ചിരിയുമായി നിന്ന അയാളെ തിരിച്ചറിയാൻ അവൾക്ക് പ്രയാസമൊന്നുമുണ്ടായില്ല…… …….. നിങ്ങൾ… നിങ്ങൾ……. അയാൾക്ക് നേരെ വിരൽചൂണ്ടി അവൾ എന്തോ പറയാൻ ശ്രമിച്ചു……. അതേടി….. ഞാൻ തന്നെ….. നീ കാരണം ജയിലിൽ കിടക്കേണ്ടിവന്ന ഡേവിD‌…. അയാളുടെ ആ പേര് കേട്ടതും അവളുടെ മുഖം വലിഞ്ഞുമുറുകി…. കണ്ണിൽ വെറുപ്പ് നിറഞ്ഞു…അഴിച്ചുവിടേടോ എന്നെ………… കൈയിലെ കെട്ടിലേക്ക് നോക്കി അവൾ പറഞ്ഞതിന് പിന്നാലെ ആ പരുക്കൻ കൈകൾ അവളുടെ മുഖത്ത് വീണു ………. ആഹ്……….. നിലത്തേക്ക് വീണ അവളെ അയാൾ ഒരു ഭ്രാന്തനെപ്പോലെ നോക്കി ചിരിച്ചു…….. അച്ചോടാ, മോൾക്ക് വേദനിച്ചോ……….. പോട്ടെട്ടോ….. ഈ അച്ചായൻ മോളെ ഇനി വേദനിപ്പിക്കില്ല………………. പകരം സന്തോഷിപ്പിക്കാം….. അയാളുടെ കണ്ണുകൾ അവളെ കൊത്തിപ്പറിക്കുകയായിരുന്നു…. തലമുടികളിലൂടെ തലോടി ആ കൈകൾ അവളുടെ കവിളിൽ തട്ടിനിന്നു…………….. അറപ്പോടെ മുഖം തിരിച്ചപ്പോഴും അവളുടെ കണ്ണിൽ ഭയത്തിന്റെ ഒരു ഭാവം ആർക്കും കാണാൻ കഴിഞ്ഞില്ല…………….. ക്രൂരതയേറിയ ചിരിയോടെ അയാൾ അവളുടെ മുടികുത്തിൽ പിടിച്ചുവലിച്ചു…..

അവളിൽ നിന്നുയർന്ന നിലവിളി അയാൾക്ക് ഹരമേകികൊണ്ടിരുന്നു ….. അലറിവിളിക്ക്,,,,, ഇനിയുമുറക്കെ……… കണ്ണിലെ ക്രൗര്യത ആ അരണ്ടവെളിച്ചത്തിലും തിളങ്ങി……. നിനക്കറിയുവോ ഇതിലുമുറക്കെ നിന്റെ നിലവിളി കേൾക്കാൻ കാത്തിരുന്നവനാ ഞാൻ……… നീ എനിക്ക് നഷ്ടപ്പെടുത്തിയ ജീവിതവും ബിസിനെസ്സുമൊക്കെ നിന്റെ നാശത്തിലൂടെ തന്നെ എനിക്ക് തിരിച്ചുപിടിക്കണം……… അവളുടെ കവിൾ നോവിച്ചുകൊണ്ടയാൾ പറഞ്ഞ ഓരോ വാക്കിലും ആ മിഴിയിൽ അഗ്നിപടർത്തിയതല്ലാതെ ഭീതി ജനിപ്പിക്കാൻ കഴിഞ്ഞില്ല….. അത് കാണും തോറും അയാളിലെ അസുരന് അരിശം കൂടിക്കൊണ്ടിരുന്നു….. ഡി… ഡി… നീയൊരു പെണ്ണാണോ…. ഈ പേടി എന്നൊരു സംഭവത്തെനിനക്കറിയില്ലേ………..

ആ കവിളിൽ ഒരുതവണ കൂടി തന്റെ പക തീർത്തുകൊണ്ട് അയാൾ എണീറ്റു…… വേണ്ടെടി.. നീ ഭയക്കണ്ട….. നിന്നെ പേടിപ്പിക്കാൻ പറ്റുവൊന്ന് ഞാനും എന്റെ പിള്ളേരും കൂടി ഒന്ന് നോക്കട്ടെ…………………. കഴുത്തിൽ ചുറ്റിയിട്ടിരുന്ന അവളുടെ സ്കാർഫ് വലിച്ചെടുത്തുകൊണ്ട് അയാൾ ചുറ്റുമുള്ളവരെ നോക്കി പറഞ്ഞു……… അതോടെ അവരിലെല്ലാം കാമത്തിന്റെ ഭ്രാന്ത് പടർന്നു….തങ്ങളുടെ മുന്നിൽ കിടക്കുന്ന പെണ്ണിന്റെ ശരീരത്തിൽ മാത്രമായി അവരുടെ കണ്ണ്…….. മിസ് ശ്രാവണി വിശ്വനാഥ്‌……. എന്നെ ജയിലിലാക്കിയതോടെ ഒരുപാട് ന്യൂസ് വാല്യൂ ഉണ്ടാക്കി കൊടുത്തില്ലേ നീ മീഡിയയ്ക്ക്……. അതിന് ഞാൻ എന്തെങ്കിലുമൊരു പ്രത്യുപകാരം ചെയ്യണ്ടേ മോളെ……..

അവളുടെ സ്കാർഫ് മുഖത്തേക്ക് അടുപ്പിച്ച് അതിലെ അവളുടെ ഗന്ധത്തെ അയാൾ ആവോളം ശ്വസിച്ചു……. നാളത്തെ പ്രധാനപെട്ട വാർത്ത…. കൂട്ടബലാൽസംഗത്തിന് വിധേയായ യുവതി ട്രെയിൻ തട്ടി മരിച്ചു …………. ഹഹഹഹ എങ്ങെനെയുണ്ട്….. എങ്ങെനെയുണ്ട്… കൊള്ളാം അല്ലെ…….. നീ എന്നെ കുറച്ചുനാൾ വാർത്തയാക്കിയതല്ലേ… ഇനി അവർ കുറച്ചുനാൾ നിന്റെ പിന്നാലെ വരട്ടെ……നിന്നെയും നിന്റെ കുടുബത്തെയും വലിച്ചുകീറട്ടെ………….ഓ പറഞ്ഞോണം, ഇവളുടെ വീട്ടിലുമുണ്ടല്ലോ ഇതുപോലെ രണ്ടെണ്ണം….. മോള് പേടിക്കേണ്ട, അതിങ്ങളെയും ഈ അച്ചായൻ നോക്കിക്കോളാം………….. ചുണ്ടുകൾ വല്ലാതെ കൂർപ്പിച്ഛ് അവളെ നോക്കി അയാൾ പറഞ്ഞതും ആ മുഖത്തേക്ക് അവൾ ആഞ്ഞുതുപ്പി…. ഡി…. ……. നിന്റെ അഹങ്കാരം ഇതുവരെയായിട്ട് തീർന്നില്ലേ…………………….

അയാൾ അവളുടെ കരണത്ത് മാറിമാറി അടിച്ചു…………അവളുടെ ഷിർട്ടിന്റെ ആദ്യ രണ്ട് ബട്ടൺ പൊട്ടിയിരുന്നു,,, അയാളുടെ കണ്ണുകൾ അവളിൽ ചൂഴ്ന്നിറങ്ങി……………….. അവളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചതും അയാളെ തള്ളിമാറ്റികൊണ്ട് അവൾ എണീക്കാൻ ഭാവിച്ചു… എന്നാൽ കൈകളുടെ ബന്ധനം കൊണ്ട് അവൾക്കതിനായില്ല…………. ഡി… അയാൾ കൂടുതൽ കരുത്തോടെ അവളെ കീഴ്പ്പെടുത്താൻ ശ്രമിച്ചതും പെട്ടെന്ന് അയാളുടെ മുന്നിലേക്ക് എന്തോ ഒന്ന് ശക്തിയിൽ വന്നുവീണു…. എന്താണതെന്ന് നോക്കുന്നതിന് മുൻപേ അതേ ശക്തിയിൽ മറ്റൊന്നും കൂടി അയാൾക്ക് മുന്നിൽ വന്നുവീണു……………. എന്താണെന്ന് നോക്കിയതും ചോരയൊലിപ്പിച്ച് അവശരായി കിടക്കുന്ന തന്റെ ആളുകളെയാണ് അയാൾ കണ്ടത്………… ആരെഡാ അത്,,,,,, ഇവിടെ വന്ന് എന്റെ പിള്ളേരെ തല്ലാൻ…………….. ആക്രോശത്തോടെ അയാൾ തിരിഞ്ഞതും മുഖത്തേക്ക് എന്തോ ഒന്ന് വന്ന് ആഞ്ഞിടിച്ചു…… അതിന്റെ ആഘാതത്തിൽ പിന്നിലേക്ക് വീണ അയാളുടെ മൂക്കിൽ നിന്ന് എഒരു കൊഴുത്തദ്രാവകം ഒഴുകാൻ തുടങ്ങി…നോക്കിയപ്പോൾ അയാളുടെ ദുഷിച്ചരക്തമാണ്……….. ഇവിടെനടന്നതൊന്നും വിശ്വസിക്കാനാകാതെ തറഞ്ഞുനിൽക്കുകയാണ് ശ്രീ…. എന്താ ഇപ്പോ നടന്നേ 🤔🤔🤔ഇവരൊക്കെ എങ്ങനെയാണാവോ പറന്നെ? 🤔 അവളുടെ ചോദ്യം കണ്ണുകളെ ഇവരെല്ലാം പറന്നുവന്ന ഭാഗത്തേക്ക് നോക്കാൻ പ്രേരിപ്പിച്ചു..,,,, മൂക്കിൽനിന്നൊഴുകിയ രക്തം കണ്ട് പരിഭ്രാന്തനായി, തന്നെ ഈ അവസ്ഥയിലാക്കിയവൻ ആരെന്നറിയാൻ നോക്കിയ ഡേവിഡും ഒരു നിമിഷം സ്തബ്ധമായി…………….

തന്റെ സ്കോർപിയോ കാറിന്റെ ബോണറ്റിന്റെ മുകളിൽ കാലിന്മേൽ കാലും കേറ്റിവെച്ചിരിക്കുന്ന ഒരു രൂപം…………. ബ്ലാക്ക് ഷർട്ടും ആ കൂളിംഗ്ഗ്ലാസും അവന്റെ ആ സ്റ്റൈലിന് മാറ്റ് കൂട്ടി…. കൂടെ ആ ട്രിം ചെയ്ത താടിയും പിരിച്ചുവെച്ച മീശയും കൂടിയായപ്പോൾ എന്റെ സാറെ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല… ഹോ എന്നാ മൊഞ്ചാന്നെ ചെക്കന്….. 😍😍 ഓഹ്, സീൻ മാറിപ്പോയല്ലോ കർത്താവെ ……ചെക്കനെ പുകഴ്ത്താനല്ലല്ലോ ഫൈറ്റിനല്ലെ ഇവിടെ കൊണ്ടുവന്നേ, അപ്പോൾ ലതങ്ങ് നടക്കട്ടെ….. ഒരു ഇരുമ്പ് വടിയുമായി ഒരുത്തൻ അടുത്തേക്കോടിയെത്തിയതും കൈയിലെ ഇടിവള വിരലുകളുടെ ഇടയിലായി വെച്ചുകൊണ്ട് അവന്റെ മൂക്കിന് തന്നെ കൊടുത്തു ഒരെണ്ണം…..

വന്നവൻ ദോ കിടക്കുന്നു ആ വടിയാണേൽ ശ്രീയുടെ കാൽ കീഴിലും….. ഡാ…. കൈകൾ ഓങ്ങി ഒരുത്തൻ പിറകെകൂടി വന്നതും വലതുകാൽ ചരിച്ച് അവന്റെ നെഞ്ചിന് തന്നെകൊടുത്തു ഒരു പഞ്ച്………… പിന്നെ അവിടെ നടന്നതൊന്നും പറയാത്തതാ നല്ലത്.. ഇരുന്നിടത്ത് നിണങ്ങാതെ, ഷർട്ടിൽ ഒരു ചുളുവും വരുത്താതെ തന്നെ ആ തടിമാടന്മാരെ താഴെകിടത്തി നമ്മുടെ ചെക്കൻ…………. ഒടുവിൽ വന്നവന്റെ കഴുത്തിൽ വലംകൈവെച്ച് അമർത്തുമ്പോൾ പിറകിൽ നിന്നൊരു വിളികേട്ട് അവൻ തിരിഞ്ഞുനോക്കി… ഒരു കത്തിമുന ശ്രീയുടെ കഴുത്തിന് നേരെ.. അതിന്റെ മറ്റേ അയാളുടെ കൈയിലും…. ഡാ ചെക്കാ… നീ ആരാടാ.. ആരായാലും നിർത്തിക്കോ നിന്റെ അഭ്യാസം,,, അല്ലെങ്കിൽ ദേ ഇവള് ഇപ്പോൾ തീരും………

അവളുടെ മുടിയിൽ അയാൾ അമർത്തിപിടിച്ചതും വേദന സഹിക്കാതെ അവൾ കണ്ണടച്ചു… ആ മുഖം ചുളുങ്ങി…. അത് കണ്ടതും അവന്റെ നെഞ്ചൊന്ന് വിങ്ങി……. സമ്മതിക്കില്ല ഈ കോപ്പൻ………….. ദേഹം അനങ്ങാതെ പണി കഴിഞ്ഞ് പോകാം എന്ന്കരുതിയപ്പോൾ കിളവന്റെ ഒടുക്കത്തെ ഒരു വിരട്ടൽ…. ഹാ ഇനിയിപ്പോൾ താഴേക്ക് തന്നെ ഇറങ്ങാം…… അയാളുടെ ആയുസ്സ് തീരാറായി കാണുമെന്ന് സാക്ഷാൽ മഹാദേവൻ തീരുമാനിച്ചാൽ പാവം ഈ ഭക്തൻ എന്ത് ചെയ്യും???????????? നന്നായൊന്ന് ആത്മഗതിച്ച് അവൻ താഴേക്ക് ചാടിയിറങ്ങി…….. കൂളിംങ് ഗ്ലാസും ഫോണും കാറിന്റെ മുകളിലേക്ക് വെച്ച് കൈയിലെ സ്ലീവ് നേരെയാക്കിയവൻ മുന്നോട്ട് നടന്നു…….. ദേ ചേട്ടാ, അവളെ അങ്ങ് വിട്ടേ… ഞങ്ങൾക്കങ്ങ് ദൂരെപോകാനുള്ളതാ.. ഇപ്പോൾ പോയാലേ താമസിക്കാതെ അങ്ങേത്തൂ………

ഡി പെണ്ണെ വാ. വന്ന് കയറിയേ…….. അവൻ പുഞ്ചിരിയോടെ ഇതും പറഞ്ഞ് തിരിഞ്ഞു…… ആഹാ കൊച്ചനങ്ങ് പൊയ്ക്കോ.. ഈ അച്ചായൻ ഇവളെയൊന്ന് അനുഭവിച്ചിട്ട് പതുക്കെ അങ്ങയച്ചേക്കാം……………………………. അടുത്തതെന്തോ ദുഷിച്ചത് പറയാൻ ആ നാവ് പൊങ്ങിയതും അയാൾ നിലത്തേക്ക് വീണു…… തന്റെ കണ്മുന്നിൽ നടന്നത് എന്തെന്ന് മനസ്സിലാകാതെ അവൾ ഒന്ന് റീവൈൻഡ് അടിച്ചു…………….. അയാൾ പറഞ്ഞുനിർത്തിയതും കണ്ണടച്ചുതുറക്കും മുൻപേ കണ്ണന്റെ കാലുകൊണ്ടുള്ള ഒരുഗ്രൻ ഇടി അയാൾക്ക് കിട്ടി… അവന്റെ ആ പ്രഹരത്തിന്റെ ആഘാതത്തിൽ തെറിച്ചുവീണ അയാളുടെ കൈയിൽനിന്ന് ആ കത്തി ദൂരേക്ക് തെറിച്ചുവീണു…. അതേസമയം, അവളെ വലിച്ച് നെഞ്ചിലേക്കിട്ടു അവൻ………….

തന്റെ പ്രാണനെ തിരികെ കിട്ടിയ സന്തോഷത്തിൽ അവളെ മാറോടണച്ച ആ കൈകൾ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു ………… അങ്ങെനെയൊരു കരുതൽ അവൾക്കും ആവിശ്യമായിരുന്നു… എന്തൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞാലും കണ്ണൻ വന്നില്ലായിരുന്നുവെങ്കിൽ താൻ നാളത്തെ വെറുമൊരു ഒരു പത്രവാർത്തയാകുമായിരുന്നുവെന്ന ബോധം അവളുടെ കണ്ണുകൾ നനയിച്ചു….. അതുവരെ പിടിച്ചുനിന്ന ആ മിഴികൾ ആ മാറിന്റെ ചൂടിനെ നനയിപ്പിച്ചു……… ശ്രീ…. മോളെ………. ആ മുഖത്തെ കൈകളിലേന്തുമ്പോൾ വേദനകൊണ്ട് അവളുടെ മുഖം ചുരുങ്ങി…. അപ്പോഴാണ് അവൻ കാണുന്നത് ആ കവിളിൽ പതിഞ്ഞ കൈപ്പാടുകളെ …. പൊട്ടിയ ചുണ്ടുകളെ …… പാറിപ്പറന്ന മുടിയിഴകളെ ………… പൊട്ടിയ ഷർട്ടിന്റെ ബട്ടൻസിനെ……………

അവന്റെ കണ്ണിൽ അഗ്നി പാറി….. ഒരിക്കൽ തന്നിൽ കുഴിച്ചുമൂടിയ അസുരനെ അവൻ സ്വയം ആവാഹിക്കാനൊരുങ്ങി…….. തന്റെ പെണ്ണിന്റെ വേദന അവനിൽ അത്രത്തോളം മാറ്റം സൃഷ്ഠിച്ചിരുന്നു……. ഭയ്യാ……….. ആ വിളി അവന്റെ മനസ്സിനെ കൊളുത്തിവലിച്ചു…. അവൾക്ക് കൊടുത്ത വാക്കാണ്, ഇനി ഒരിക്കലും ആ രൂപത്തിൽ മാറില്ലെന്ന്….. എന്തോ ആ മുഖം മനസ്സിൽ തെളിഞ്ഞതും അവന്റെയുള്ളിലെ ദേഷ്യത്തിന് അല്പം അയവ് വന്നു, എങ്കിലും ശ്രീയുടെ കലങ്ങിയ കണ്ണുകൾ അവന്റെ സിരയെ ചൂട് പിടിപ്പിച്ചുകൊണ്ടിരുന്നു………… കൂടുതൽ ആവേശത്തോടെ അവളെ അവൻ ചേർത്തുപിടിച്ചു……. ഡാ……… അയാൾ വീണ്ടും അലറി…….. ഇങ്ങേർക്ക് കിട്ടിയത് പോരെ……… ശ്രീ നീ അങ്ങോട്ടൊന്ന് മാറി നിൽക്ക്, ഞാൻ അവനുള്ള പട്ടുമെത്ത കൊടുത്തിട്ട് വരാം… അവളെ തന്നിൽ നിന്നടർത്തി മാറ്റിനിർത്തി അവൻ അയാൾക്ക് നേരെതിരിഞ്ഞു………. പക്ഷെ അപ്പോഴേക്കും ആകസ്മികമായി ഒരുണക്ക തടി കൊണ്ടയാൾ അവന്റെ കൈയിൽ ആഞ്ഞടിച്ചു… ദിവസവും ജിമ്മും പ്രോടീൻ പൗഡറും കഴിക്കുന്ന നമ്മുടെ ചെക്കനുണ്ടോ കുലുക്കം….. അവൻ പാറ കണക്കെ നിന്നു…..ആ തടി ഒടിഞ്ഞതല്ലാതെ പ്രത്യകിച്ചൊന്നുമുണ്ടായില്ല …. അവൻ കൈവീശി അയാൾക്കിട്ടൊന്ന് പൊട്ടിച്ചതും ഏഴ്ലോകവും കണ്ട് അയാൾ നിലത്തേക്ക് വീണ്ടും വീണു…. പക്ഷെ, ഇത്തവണ അയാളെ അവിടെ ഇട്ടേച്ച് പോകാൻ കണ്ണന് തോന്നിയില്ല… തന്റെ പെണ്ണിന്റെ മുറിവ് അവനെ അത്രത്തോളം വേദനിപ്പിച്ചിരുന്നു…….. നിലത്തിട്ട് അവൻ അയാളെ ചവിട്ടികൂട്ടി… മുഖത്ത് ആഞ്ഞടിച്ചു…..

അവൾക്ക് നേരെ ഉയർന്ന ആ കൈകൾ പിന്നിലേക്ക് തിരിച്ച് കാലിനിടയിലാക്കി മടക്കി…. അതോടെ കൈകളുടെ കാര്യത്തിൽ ഒരു തീരുമാനമായി…….. വേദനയാൽ അലറിവിളിച്ച ആ ശബ്ദം അവിടെയാകെ മുഴങ്ങി………….. വീണ്ടും ആ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി അവൻ കാല് പിൻവലിച്ചു……………… അവളെ അടുത്തേക്ക് വലിച്ച് ചേർത്തുപിടിച്ചുകൊണ്ട് അയാൾക്കുള്ള അവസാന വാണിംഗ് നല്കാൻ അവൻ അയാളുടെ നെഞ്ചിൽ ഒരിക്കൽ കൂടി കാലുവെച്ചു……… ഡോ…….. താൻ ഏത് മറ്റേടത്തെ അവനായാലും ഈ അലോകിന് പുല്ലാ…😡😡😡😡 ഇവളുടെ നേരെ കൈയുയർത്തിയ തന്നെ കൊല്ലാൻ അറിയാഞ്ഞിട്ടല്ല, അതിന് ഈ അലോകിനൊരു മടിയുമില്ല.., ധാ നിന്റെ ഹൃദയമിടിപ്പ് അളക്കുന്ന എന്റെ കാലൊന്ന് അമർത്തിചവിട്ടിയാൽ മതി… അവിടെ തീരും ഭൂമിയ്ക്ക് പോലും അധികപ്പറ്റായ നീ.. പക്ഷെ അത് ഞാൻ ചെയ്യുന്നില്ല…..

ഇനിയും ഇവളുടെ നിഴൽവെട്ടത്ത് നീ വന്നാൽ പിന്നെ ഇപ്പോൾ കാണിച്ച ഈ ദാക്ഷണ്യം അലോകിൽ നിന്ന് പ്രതീക്ഷിക്കരുത്…. കൊന്നുകളയും ഞാൻ….. !!! അവന്റെ കാതോരം കണ്ണുരുട്ടി പറഞ്ഞ അവന്റെ വാക്കിലെ മൂർച്ച അവളെയും ഭയപ്പെടുത്തി….. ഇതൊക്കെ പറയാൻ ഞാനാരാ എന്നുള്ള ചോദ്യമാണ് തന്റെ ഉള്ളില്ലെങ്കിൽ അതുംകൂടി അറിഞ്ഞോ….. ഞാൻ Aloknadh!! ഇവൾ ഈ ശ്രാവണി എന്റെ പെണ്ണാ…😍 ഈ അലോകിന്റെ പെണ്ണ്…………. 💖അതിനർത്ഥം ഒന്നുംകൂടിയുണ്ട്, അതായത് ഇവളുടെ കണ്ണ് നിറഞ്ഞാൽ അതിന് കാരണക്കാരനായവൻ അതിനേക്കാൾ ഉച്ചത്തിൽ കരഞ്ഞിരിക്കുമെന്ന് ദാ ഇതുപോലെ… അതുംപറഞ്ഞ് അയാളുടെ കൈകൾ അവൻ ചവിട്ടിത്തേച്ചു…………….. 😡

കനലെരിഞ്ഞ കണ്ണുകളുമായി അവളെ ചേർത്തുപിടിച്ചു കാറിനരികിലേക്ക് നടക്കുന്ന അലോകിലായിരുന്നു ശ്രീയുടെ നോട്ടം…… അവൻ പറഞ്ഞ വാക്കുകളിൽ അവളുടെയുള്ളിൽ വേലിയേറ്റം സൃഷ്ട്ടിച്ചിരുന്നു…. അലോക്നാഥിന്റെ പെണ്ണ് !!!! ആ പദവി അവളിൽ ഒരുപോലെ ആനന്ദവും ദുഖവും സമ്മാനിച്ചു….. കാറിൽ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും അവരുടെ ഇടയിൽ മൗനം തളംകെട്ടിനിന്നു… പരസ്പരം എന്ത് പറയണമെന്നറിയാതെ രണ്ടാളും ആകെ വിഷമിച്ചിരിന്നു…….. അതിനൊരവസാനം കണ്ണൻ തന്നെ കണ്ടെത്തി.. ഒരു ക്ലിനിക്കിന്റെ മുൻപിൽ കാർ നിർത്തി അവളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു…. ഇവിടെ.. ഇവിടെ എന്താ….. വിക്കി വിക്കിയായാലും വേദനിക്കുന്ന കവിൾ പൊത്തിപ്പിടിച്ച് അവൾ ചോദിച്ചതും അവന്റെ തീക്ഷ്ണമായ നോട്ടം അവളുടെ മുറിവുകളിൽ പതിച്ചു…

അതോടുകൂടി കൂടുതൽ ഒന്നും പറയാതെ അവനോടൊപ്പം അവളുമിറങ്ങി…. അവന് പിന്നാലെ ഒരു പൂച്ചകുഞ്ഞുപോലെ നടക്കുന്ന അവളെ ഒരിക്കൽ കൂടി ചേർത്തുപിടിക്കണമെന്നും ആ കവിളിൽ ചുണ്ട് ചേർക്കണമെന്നും അവൻ വല്ലാതെആഗ്രഹിച്ചു … പക്ഷെ………………. അവളിലേക്ക് അവന്റെ നോട്ടം പാളിവീണു….. അവളും അവനെ നോക്കാതിരുന്നില്ല…. തമ്മിൽ തമ്മിൽ കണ്ണുടക്കിയപ്പോൾ ചമ്മലോടെ മുഖം തിരിച്ചു……. ഡോക്ടറുടെ മുൻപിലിരിക്കുമ്പോഴും ശ്രീയുടെ മനസ്സിൽ അലോക് പറഞ്ഞ വാക്കുകളായിരുന്നു…….. സ്സ്………. മുറിവിൽ ഡോക്ടർ മരുന്നുവെച്ചതും നീറ്റൽകൊണ്ട് അവൾ ഇറുക്കികണ്ണടച്ചു….. പിന്നെ ചെറുതായി കണ്ണ് തുറന്നപ്പോൾ കണ്ടത്, താൻ ചെയ്തപോലെ കണ്ണടച്ചിരിക്കുന്ന കണ്ണനെയാണ്…. മരുന്ന് വെക്കുന്നത് അവൾക്കാണെങ്കിലും അതിന്റെ വേദന അവന്റെ മുഖത്ത് നന്നായി പ്രതിഫലിച്ചു …… ആ മുഖം കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം ശ്രീയുടെയുള്ളിൽ കൂടി കടന്നുപോയി…. അവൾ പോലുമറിയാതെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…… അപ്പോഴും അവളുടെ കാതിൽ അവന്റെ വാക്കുകൾ പ്രതിധ്വനിച്ചു……. അലോക്‌നാഥിന്റെ പെണ്ണ്……. !!!!!!!!!!….. തുടരും

Share this story