ആദിശൈലം: ഭാഗം 15

ആദിശൈലം:  ഭാഗം 15

എഴുത്തുകാരി: നിരഞ്ജന R.N

എനിക്ക് എനിക്ക് പോണം…. എനിക്കിപ്പോൾ തന്നെ വീട്ടിൽ പോണം……………. മരുന്നും വാങ്ങി റൂമിലേക്ക് കയറിവരുന്ന കണ്ണൻ കാണുന്നത് നഴ്സുമാരോട് തട്ടിക്കയറുന്ന ശ്രീയെയാണ്….. എന്താ.., എന്താ ഇവിടെ….. അവന്റെ ശബ്ദം കേട്ടതും അവൾ നിശബ്ദയായി……….. നഴ്സുമാർ രണ്ടും അവളെഎന്തൊക്കെയോ പറഞ്ഞ് പുറത്തേക്ക് പോകാനൊനൊരുങ്ങി…… ദേ ഈ കൊച്ചിന് ഇപ്പോൾ വീട്ടിൽ പോകണമെന്ന്……… ഭർത്താവ് അടുത്തുണ്ടായിട്ടും ഇങ്ങെനെ കിടന്ന് ബഹളം വെക്കുന്നെ എന്തിനാന്നാ എനിക്ക് മനസ്സിലാകാത്തെ………… പോകും വഴി അവർ രണ്ടുപേരും പറഞ്ഞുകൊണ്ട് പോകുന്നത് കേട്ട് അവൻ അവളെ ഒന്ന് നോക്കി…………

ഞാനൊന്നും ചെയ്തില്ലേ എന്ന മട്ടിൽ ചുണ്ടുകൾ കൂർപ്പിച്ച് നിൽക്കുന്ന അവളെ കണ്ടപ്പോൾ ചിരി പൊട്ടിയെങ്കിലും മുറിഞ്ഞ നെറ്റിയും കവിളിലെ നീരും അവന്റെ കണ്ണിനെ ആർദ്രമാക്കി……. ഇതാ മരുന്ന്…… എടുത്ത് കഴിക്ക് … മേശപ്പുറത്ത് കൊണ്ടുവന്ന മരുന്നെടുത്ത് വെച്ച് അവൻ അവളെ നോക്കി….. ജനാലയ്ക്കൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അപ്പോൾ അവൾ …. അവളുടെ ആ നിൽപ് അവനിൽ എന്തൊക്കെയോ മാറ്റങ്ങൾ സൃഷ്ടിച്ചു…. അവൻ പോലുമറിയാതെ കാലുകൾ അവൾക്കരികിലേക്ക് ചലിച്ചു………. അവളോട് ചേർന്ന് നിന്ന അവന്റെ ചുടുശ്വാസം കഴുത്തിലടിച്ചതും ആ ശരീരത്തിലൂടെ ഒരു മിന്നൽപിണര് കടന്നുപോയി…………….

ഞെട്ടി തിരിഞ്ഞതും അവന്റെ മാറിൽ തട്ടി അവൾ തരിച്ചുനിന്നു…………. ആ കണ്ണുകളിലേക്ക് നോക്കാൻ കഴിയാതെ തല കുനിച്ചുനിന്ന ശ്രീയുടെ മുഖം കൈകളാൽ കോരിയെടുക്കുമ്പോൾ ആ മിഴികളിൽ പ്രണയം ഒരു തിരമാല പോലെ അലയടിച്ചുകൊണ്ടിരുന്നു……………….. ആ കണ്ണുകളിൽ നോക്കുന്ന ഓരോ നിമിഷവും അവൾക്ക് സ്വയം നഷ്ടപ്പെടുന്നതായി തോന്നി… അവന്റെ മാറിൽ തലചായ്ക്കാനും വിറയ്ക്കുന്ന അധരത്തിൽ തന്റെ അധരം കൊരുക്കാനും ആ നെഞ്ചം വിങ്ങി………… ശ്രീ……….. മ്മ് മ്മ്…………… ഐ… മ്മ് മ്മ്…….. ലവ്‌ യൂ……….. റിയലി ഐ ലവ് യൂ…….💖💖ഐആം മാഡ്‌ലി ലവ് വിത്ത് യൂ…… ഐ കാൻഡ് ലീവ് വിത്ത് യൂ….. 💖💖

നിന്റെ ഓരോ കുസൃതിയിലും രസിക്കാനും നിന്റെ മിഴിയിൽ ലയിച്ചില്ലാതാകാനും ഇന്ന് ഞാൻ ആഗ്രഹിക്കുന്നു………….ഇന്ന് ഈ അലോകിന്റെ ഹൃദയതാളം നിനക്കായ് മാത്രം തുടിക്കുകയാണ്…… നീയില്ലാത്ത ഓരോ നിമിഷവും സ്വയം ഞാനുമില്ലാതാവുകയാണ്… നിന്നിലെ ഓരോ മുറിവിലെ വേദനയിലും നീറുന്നത് ദാ എന്റെ ഈ നെഞ്ചാണ്……….. നിന്റെ കണ്ണിലെ കണ്ണുനീർ ചുട്ടുപൊള്ളിക്കുന്നത് ഈ ഹൃദയമാണ്……… ശ്രീ യില്ലാതെ കണ്ണൻ ഇല്ല……… പാർവതി ദേവിയുടെ അഭാവത്തിൽ മഹാദേവൻ പൂർണ്ണനാകാത്തതുപോലെ ശ്രാവണി ഇല്ലാതെ ഈ അലോകുമില്ലാ………………💝 ജീവിക്കാനാകില്ല പെണ്ണെ നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക്……. ഐ വാണ്ട് യൂ……ആൻഡ് ഐ നീഡ് യൂ…

റിയലി ഐ ലവ് യൂ ഡിയർ… എന്റെ നല്ലപാതിയായി, ജീവന്റെ കണികയായി നീയുണ്ടാകണം ഈ ജന്മം മാത്രമല്ല ഇനിയുള്ള ഓരോ ജന്മത്തിലും……… ആ മിഴിയിൽ നിറഞ്ഞ പ്രണയഭാവം വാക്കുകളായി ആ നാവിൽ നിന്ന് മൊഴിഞ്ഞതും ഒരുനിമിഷം എല്ലാംമറന്ന് അവനെ കെട്ടിപ്പിടിക്കാൻ അവളുടെ കരം ഉയർന്നതാണ്.. പക്ഷെ……….. ഉയർന്ന ആ കൈ അവനെ തന്നിൽ നിന്ന് തള്ളിമാറ്റി……… അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൻ പിന്നോട്ടാഞ്ഞതും അവൾ പെട്ടെന്ന് ജനാലയ്ക്കൽ തിരിഞ്ഞുനിന്നു….. ഹൃദയമിടിപ്പിന്റെ അനിയന്ത്രിതമായ താളപ്പിഴകൾ മനസ്സിലാക്കി കണ്ണുകളടച്ചു അവൾ….. ആ കണ്ണിൽ നിന്നും ഒഴുകിയിറങ്ങുന്ന മിഴിനീർ അവനെ വല്ലാതെ ഉലച്ചു…. നെഞ്ച് പൊട്ടുന്ന വേദനയോടെ മൗനമായി തിരികെ പുറത്തേക്ക് പോകാനായി ഭാവിച്ച കണ്ണന്റെ കൈകളിൽ അവളുടെ പിടി വീണു………..

എന്ത് എന്നഭാവത്തിൽ ആ മുഖം അവൾക്ക് നേരെ തിരിഞ്ഞതും കലങ്ങിയ കണ്ണുകളാലും ഒഴുകിയിറങ്ങിയ കണ്ണുനീരിന്റെ ഉപ്പുരസത്താലും നിറഞ്ഞ ചുടുചുംബനം കണ്ണന്റെ നെറുകയിൽ മുത്തി…. പ്ലീസ്…….. ഇനി… ഇനി എന്റെ കണ്മുന്നിൽ വരരുത്……. കാണണ്ട എനിക്ക് നിങ്ങളെ…. ഇടറുന്ന സ്വരത്തോടെ അവൾ പറഞ്ഞുതീർത്തതും ആ കവിൾ കണ്ണൻ കുത്തിപ്പിടിച്ചു…….. ചുവരിലേക്ക് ചേർത്ത് പിടിച്ച അവന്റെ കൈകളെ വിടുവിക്കാൻ അവൾ ശ്രമിച്ചെങ്കിലും ആ കരുത്തിന് മുൻപിൽ അത് പാളിപ്പോയി………. എന്താടി എന്താടി ഞാൻ വന്നാൽ…… എന്താണെന്ന്……………… അവന്റെ ശബ്ദം ആ ഭിത്തികളെ പ്രകമ്പനം കൊള്ളിച്ചു……………………

അഗ്നിപാറിയ കണ്ണുകൾ അവൾക്ക് ഭീതി സമ്മാനിച്ചെങ്കിലും പതറിപോയാൽ സംഭവിക്കുന്നത് നഷ്ടങ്ങൾ മാത്രമാണെന്ന ചിന്ത അവളെ അവന്റെ മുഖത്തേക്ക് നോക്കാൻ സമ്മതിച്ചില്ല……. ഡി പറയാൻ….. ഒന്നുകൂടി ആ കവിളിൽ അമർത്തിയപ്പോൾ വേദനകൊണ്ട് അവൾ ഞരങ്ങി… പക്ഷെ അതൊന്നും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ….. !!! എനിക്ക്… എനിക്ക് ഇയാളെ ഇഷ്ടമല്ല… . ചങ്കിലേക്ക് കത്തികൾ കുത്തിയിറക്കുന്ന വേദനയോടെ അവൾ അത് പറയുമ്പോൾ ആ കവിളിൽ നിന്നും അവന്റെ കൈകൾ അടർന്നുമറിയിരുന്നു……………. ആ കണ്ണിൽ തീക്കനലിന് പകരം കണ്ണുനീർ ധാര രൂപപ്പെട്ടു….. അശക്തയോടെ അവളെ നോക്കിയ ആ കണ്ണുകൾക്ക് എന്തൊക്കെയോ പറയാനുണ്ടായിരുന്നു…… പക്ഷെ അതൊന്നും കേൾക്കേണ്ട എന്നരീതിയിൽ അവൾ കണ്ണുകൾ കൂട്ടിയടച്ചു……………….. ഠപ്പേ !!!🔥🔥🔥

ആരും പേടിക്കേണ്ട,,,നിലത്ത് കരണം പൊത്തിപിടിച്ചുകൊണ്ട് ശ്രീ ഇരിക്കുന്നെ കണ്ടില്ലേ….. കാണാത്തവർ നോക്കിക്കേ…. അവളുടെ മുൻപിലായി അവൻ മുട്ടുകുത്തിനില്പുണ്ട് ശ്രീയുടെ സ്വന്തം കണ്ണൻ !!! നിറഞ്ഞുതുളുമ്പുന്ന കണ്ണുകളെ അവൻ തന്റെ ചുംബനത്തിന്റെ ലഹരിയാൽ അടക്കിയപ്പോൾ ആ മുഖം വീണ്ടും ശോണിമയണിഞ്ഞു……. അവളിൽ നിന്ന് അവൻ മുഖമുയർത്തുമ്പോൾ ചുണ്ടിൽ ആ കള്ളചിരിയുണ്ടായിരുന്നു…. ഫ കോപ്പേ….. മനസ്സിലെ സ്നേഹം മറച്ചുവെച്ച് ഇനിയും കള്ളം പറയാനാണ് ഭാവമെങ്കിൽ അറിയില്ല നിനക്ക് ഈ അലോകിനെ…….. നീ ഈ നാവ് കൊണ്ട് എത്രതവണ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാലും നിന്റെ ഈ കണ്ണുകൾ കാണിച്ചുതരുന്നുണ്ട് ഈ മനസ്സിലെ എന്റെ സ്ഥാനത്തെ…..

അത് അനുഭവിച്ചറിഞ്ഞവനാ ഞാൻ…. ഇഷ്ടമില്ലാത്ത ഒരു പുരുഷന്റെയും സാമീപ്യം ഒരു പെണ്ണും ആഗ്രഹിക്കില്ല…. ബട്ട് യൂ…., യൂ വാണ്ട് മൈ പ്രേസേന്റ്സ് ആൻഡ് ഞാൻ അടുത്തുവരുമ്പോഴുള്ള നിന്റെ ഈ കൂടിവരുന്ന ഹൃദയമിടിപ്പുണ്ടല്ലോ അത് മാത്രം മതി എന്നെക്കാളും നിന്നിൽ ഞാൻ ലയിച്ചുചേർന്നിട്ടുണ്ടെന്നറിയാൻ… ഡീ മോളെ…… നീ എന്ത് കരുതി, നീ പറയുന്നത് വിശ്വസിച്ച് നിന്നിൽ നിന്ന് ദൂരേക്ക് ഓടിപ്പോകും ഈ അലോക് എന്നോ…. അതിന് ഇത് അലോക് അല്ലാതിരിക്കണം……. ആഗ്രഹിച്ചതെന്തും സ്വന്തമാക്കിയിട്ടേയുള്ളൂ ഞാൻ…. അത് നിന്നെയാണെങ്കിൽ ആരെ കൊന്നിട്ടായാലും സ്വന്തമാക്കിയിരിക്കും… കാരണം ഇന്നീ അലോകിന്റെ ആത്മാവ് നിന്നിലാ……………

നീയില്ലാതെ ഒരു നിമിഷം പോലും കഴിയില്ല എനിക്ക്……………..ആ കഴുത്തിൽവീഴുന്ന ആലിലത്താലിയുടെ മധ്യത്തിൽ ചാർത്തിയിരിക്കുന്ന പേര് ഈ അലോക്‌നാഥിന്റേതായിരിക്കും……. !!!!!!! അതിന് ഈ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അല്ലെ………. വാട്ട്… !!!!! കണ്ണൻ പറഞ്ഞുതീരും മുൻപേ തന്നെ അവളുടെ മറുപടി കേട്ട് അവൻ ഒന്ന് ഞെട്ടി … ഈ ജന്മം ഈ കഴുത്തിൽ ഒരു താലിവീഴില്ല … നീ എന്തുവാ കല്യാണം കഴിക്കാതെ സന്യസിക്കാൻ പോകുവാണോ …… അവന്റെ കളിതമാശ അവളിൽ ഒരു പുച്ഛമുണ്ടാക്കി………. അവിടെനിന്നും എണീറ്റ് ജനാലയ്ക്കലേക്ക് നടക്കുമ്പോൾ ആ മനസ്സ് കലുഷിതമായിരുന്നു… ഇനിയും ഒന്നും ആരിൽനിന്നും മറച്ചുവെക്കേണ്ട എന്ന് ആരോ ഉള്ളിൽ നിന്ന് പറയുന്നതുപോലെ………….

തമാശയല്ല, സീരിയസ്…… സീരിയസായിട്ടാ ഞാൻ ഈ പറയുന്നേ… ഗൗരവം നിറഞ്ഞ ആ മുഖഭാവം അവന് അമ്പരപ്പാണ് ഉണ്ടാക്കിയത്……. തനിക്ക് എന്നെ കുറിച്ച് എന്തറിയാം………… എന്തറിഞ്ഞിട്ടാ ഈ ഇഷ്ടം?????? പുറത്ത് തുള്ളിയിടുന്ന ചാറ്റൽ മഴ അവളുടെ മുഖത്ത് നനുത്തസ്പർശമേകി കടന്നുപോയി….. ഇനിയും എന്താ അറിയാനുള്ളത്???? എല്ലാമെന്നോട് ഏട്ടത്തി പറഞ്ഞിട്ടുണ്ട്… തനിക്കുണ്ടായ ആക്സിഡന്റ് വരെ……………. അവളെ തന്നെ നോക്കി അവൻ പറഞ്ഞു… ഇല്ല, അവർ പറയാത്ത കുറച്ച് കാര്യങ്ങൾകൂടിയുണ്ട് താനറിയാൻ………..അത് താൻ അറിയണം….. എന്നിട്ട് തീരുമാനിക്ക് ഈ പ്രണയം വേണോ വേണ്ടെന്ന്………. അവളുടെ മുഖത്തെ പ്രസന്നതകുറവ് അവനെ തളർത്താൻ തുടങ്ങിയിരുന്നു…….. വേണ്ട, എനിക്കൊന്നും അറിയേണ്ട എന്നുംപറഞ്ഞ് അവളെ നെഞ്ചോട് ചേർക്കാൻ അവൻ വെമ്പി……..

നമുക്കൊരു റൈഡ് പോകാം??? പെട്ടെന്നുള്ള ആ ചോദ്യത്തിന് മുൻപിൽ അവനൊന്ന് പകച്ചു…… പ്ലീസ്…. എനിക്ക് ഈ അറ്റ്മോസ്ഫിയർ ഒട്ടും പറ്റണില്ല…. നമുക്ക് പോകാം….. അവളുടെ ആ കൊഞ്ചലിൽ അവൻ കീയുംകൊണ്ട് പുറത്തേക്കിറങ്ങി….. പിന്നാലെ അവളും… ഡോക്ടറെ കണ്ട് ഡിസ്ചാർജ് എഴുതിവാങ്ങി ബില്ലും പേ ചെയ്ത് അവർ കാറിൽ കയറി….. എങ്ങോട്ടേക്കാ………. ഐ ഡോണ്ട് നോ……… യുവർ ചോയ്സ്…. ബട്ട് വൺ കണ്ടീഷൻ,, എന്താ എന്നർത്ഥത്തിൽ അവൻ പുരികമുയർത്തിയതും അവളാ കാറിന്റെ ഗ്ലാസ് താഴ്ത്തി….. അപ്പോഴും പെയ്തുകൊണ്ടിരിക്കുന്ന മഴത്തുള്ളികൾ കൈകളിലേറ്റുവാങ്ങി അവന് നേരെ തിരിഞ്ഞു…. ഒരു ശല്യവുമില്ലാത്ത, പ്രകൃതിയുടെ കുളിർമ ആവോളമുള്ള ഏതെങ്കിലുമൊരിടം………….

അവളുടെ ആ കണ്ടീഷൻ അവന് അങ്ങിഷ്ടായി….. കാരണം അവനും ആഗ്രഹിച്ചത് അങ്ങെനെയൊരു സ്ഥലമായിരുന്നു… ചെറുപുഞ്ചിരിയോടെ ഗിയർ ചേഞ്ച്ചെയ്യുമ്പോൾ മനസ്സിൽ അവിടമായിരുന്നു, ശ്രീ പറഞ്ഞതുപോലെയുള്ള പ്രകൃതിയുടെ കുളിർമ ആവോളമുള്ള ആ കുന്നിൻപ്രദേശം… !!തന്റെ വിഹാരകേന്ദ്രം…… ഒരു ഒന്നരമണിക്കൂർ യാത്രയ്ക്കുശേഷം ആ കാർ നിന്നു. അതുവരെ മയങ്ങുകയായിരുന്ന ശ്രീയെ കണ്ണൻ തട്ടിയുണർത്തി…. ഇത്, ഇതെവിടാ സ്ഥലം…???? അതൊക്കെ പറയാം താനിറങ്ങ്….. അവൻ പറഞ്ഞതുകേട്ട് അവളിറങ്ങി… ഒരു കുന്നിൻപ്രദേശം പോലെ അവൾക്ക് തോന്നി…. വാടോ…… അവൻ വിളിച്ചതും അവന് പിന്നാലെ അവൾ നടന്നു……

കഷ്ടിച്ചൊരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന പാതയിൽ മുൻപിൽ അവനും പിന്നാലെ അവളും നടന്നു… ഇടയ്ക്ക് എന്തോ തട്ടിവീഴാനാഞ്ഞപ്പോൾ ശ്രീയുടെ കൈയിൽ പിടിച്ച കൈ അവൻ പിന്നെ വിട്ടില്ല…… ഒരിരുപത് മിനുട്ടത്തെ നടത്തത്തിന് ശേഷം അവരതിന്റെ മുകൾവശത്തെത്തി…….. അണച്ചുകൊണ്ട് അവന് പിന്നാലെ കയറിയ അവൾ ആ കാഴ്ചകൾ കണ്ട് മതിമറന്നുനിന്നു….. ഇടതൂർന്ന വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശം അതിനിടയിലൂടെ ഭൂമിയിൽ പതിക്കുന്ന സൂര്യരശ്മികളുടെ അവസാന പാത.. സന്ധ്യാസമയത്തെ വരവേറ്റുകൊണ്ടുള്ള പക്ഷിക്കൂട്ടങ്ങളുടെ കലപിലകൂട്ടൽ……. അതിനേക്കാളേറെ അവൾക്ക് ആസ്വാദ്യമായത് മുടിയിഴകളെ പുൽകികൊണ്ട് പോയ തണുത്ത കാറ്റിനെയായിരുന്നു…….. കണ്ണുകളടച്ച് കൈകൾ ഉയർത്തി ആവോളം അവളത് ആസ്വദിച്ചു…..

പെട്ടെന്നാണ് കഴുത്തിന് പിന്നിലെ ചുടുനിശ്വാസം അവൾക്ക് വിറയൽ സമ്മാനിച്ചത്…. പക്ഷെ, ആ നിൽപ് അവൾ തുടർന്നു, അവൾക്ക് പിന്നിൽ അവനും……. ഇഷ്ടായോ……. ഈ സ്ഥലം….. കാതോരം ചെറുശബ്ദമായി അവന്റെ സാന്നിധ്യമറിഞ്ഞതും ഒരു മൂളലായി അവളിലെ വികാരം പ്രക്ഷുബ്ധമായി …. ശ്രീ….. മ്മ് മ്മ്…. പറയ്…… നിനക്ക് പറയാനുള്ളതെല്ലാം…. കേൾക്കാൻ ഞാൻ തയ്യാറാണ്……… അവന്റെ ആ വാക്കുകൾ അവളുടെ കണ്ണുകൾ തുറപ്പിച്ചു……… അതുവരെ നിഷ്കളങ്കമായിരുന്ന ആ കണ്ണുകളിൽ വീണ്ടും മിഴിനീർ തിളക്കം വന്നു….. അവളുടെ ശ്വാസഗതിയ്ക്കുണ്ടായ മാറ്റം തിരിച്ചറിഞ്ഞെന്നപോൽ അവൻ അവളിൽ നിന്നടർന്ന് മാറി….. പറയണം എനിക്ക്…….വർഷങ്ങളായി മനസ്സിൽകൊണ്ടുനടക്കുന്ന ആ ഭാരത്തെ തനിക്ക് മുൻപിൽ പറഞ്ഞുതീർക്കണം എനിക്ക്………

അലോക്, തനിക്കറിയുമോ ഞാൻ എങ്ങെനയാണ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് അവരുടെ വിശ്വാസപ്രകാരം ഭഗവതിയായി മാറുന്നുവെന്ന്???? അവന് നേരെ തിരിഞ്ഞ് നിന്നവൾ ചോദിച്ചതിന് ഇല്ല എന്നർത്ഥത്തിൽ അവൻ തലയാട്ടി……… അറിയണം…. താൻ എല്ലാമറിയണം… എന്താണ് ശ്രാവണിയെന്ന്…. എന്തായിരുന്നു ശ്രാവണിയെന്ന്……………. എങ്ങേനെയാണ് അവൾ ഇങ്ങെനെയൊക്കെയായതെന്ന്….. എന്തിനായിരുന്നു ഇങ്ങനെയൊക്കെയായതെന്ന്…… അങ്ങെനെ അങ്ങെനെ എല്ലാം കണ്ണേട്ടൻ അറിയണം……… ഏങ്ങലിൽ ഇടകലർത്തിയ സംസാരത്തോടൊപ്പം അവളുടെ ആ കണ്ണേട്ടാ വിളി അവന്റെ നെഞ്ചമൊന്ന് തണുപ്പിച്ചു…

ഒരിക്കൽ കൂടി അവളിൽ നിന്നാ വിളി കേൾക്കാൻ അവൻ കൊതിച്ചു……… കണ്ണേട്ടാ…. അവന്റെ ഉള്ളം അറിഞ്ഞതുപോലെ അവളൊരിക്കൽ കൂടി അവനെ അങ്ങെനെ വിളിച്ചു… ഇനി ഒരുപക്ഷെ അങ്ങെനെ വിളിക്കാൻ കഴിയില്ലെങ്കിലോ എന്നൊരു ഭീതി അവൾക്കുമുണ്ടാകാതെയിരുന്നില്ല……….. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ്………. അവൾ പറഞ്ഞുതുടങ്ങിയപ്പോഴേക്കും പ്രകൃതിയും അവൾക്കൊപ്പമെന്ന് പറയുംപോലെ ആ തണുത്ത കാറ്റൊരിക്കൽകൂടി അവളെ കടന്നുപോയി………….. തുടരും

ആദിശൈലം: ഭാഗം 14

Share this story