ദേവാഗ്നി: ഭാഗം 48

ദേവാഗ്നി: ഭാഗം 48

എഴുത്തുകാരൻ: YASH

സ്വാതി റൂമിൽ കിടക്കുകയായിരുന്നു..അവൾക്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല…. കുറച്ചു സമയം കഴിഞ്ഞപ്പോൾ ആരോ വാതിലിൽ മുട്ടി.. അവൾ അമ്മ ആയിരിക്കും എന്നു കരുതി വാതിൽ തുറന്നു… പെട്ടന്ന് എന്തോ ഒരു ഭാരം ഉള്ള വസ്തു അവളെ മേലിലേക്ക് വന്നു വീണു… അയ്യോ … എന്നും വിളിച്ചു അവൾ പിന്നിലേക്ക് മറിഞ്ഞു വീണു.. അവൾ വേഗം തന്നെ എഴുന്നേറ്റു ലൈറ്റ് ഇടാൻ വേണ്ടി സ്വിച്ചിന്‌ അടുത്തേക്ക് നീങ്ങി… സ്.. സ്..സ് ശബ്ദം കേട്ട് അവൾ ഒരു നിമിഷം ഭയന്ന്കൊണ്ട് ആ ഇരുട്ടിൽ ചുറ്റും നോക്കി.അവൾക്ക് ചുറ്റിലും മറ്റാരുടെയോ സാമീപ്യം ഉള്ളതായി തോന്നി.. വീണ്ടും അവൾ ഭയന്ന് കൊണ്ട് സ്വിച്ചിന്‌ അടുത്തേക്ക് നടന്നു പെട്ടന്ന് അവളെ കഴുത്തിൽ ആരുടെയോ കൈ വന്നു വീണു…

ആ കൈ അവളെ കഴുത്തിന് പിടിച്ചു എടുത്ത് ഉയർത്തി ചുമരിലേക്ക് എറിഞ്ഞു…ഉച്ചത്തിൽ അവൾ കരഞ്ഞു ആ…ആ…അമ്മേ…. അവൾ നിലത്തു വീണയിടത്ത് വീണ വേദന കടിച്ചു പിടിച്ചുകൊണ്ട് പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..അപ്പോഴാണ് അവളുടെ കാലിലൂടെ എന്തോ ഇഴയുന്നതായി അവൾക്ക് തോന്നി അവൾ കാൽ വലിക്കാൻ നോക്കിയപ്പോൾ അത് അവളെ ചുറ്റി വരിഞ്ഞു എങ്ങോട്ടോ വലിച്ചു കൊണ്ട് പോയി… പെട്ടന്ന് അവൾ എന്തോ ഒന്നിൽ തട്ടി നിന്നു..സ്വാതി പതുക്കെ എവിടെയാ തട്ടി നിന്നത് എന്ന് അറിയാൻ കൈ കൊണ്ട് പതുക്കെ തപ്പിനോക്കി…എന്തോ വഴു വഴുത്ത എന്തിലോ ആണ് അവൾ തട്ടിനിൽകുന്നതെന്ന് അവൾക്ക് മനസിലായി… അതേസമയം അവളെ ചുറ്റി വിരിഞ്ഞത് പതിയെ അഴിഞ്ഞു…

അവൾക്ക് അവളെ ചുറ്റിവരിഞ്ഞ വസ്തു അവൾ ഇപ്പൊ തൊട്ട് നിൽക്കുന്ന വഴു വഴുത്ത വസ്തുവില്ലേക്ക് എത്തിച്ചേരുന്നതായി തോന്നി.. പതിയെ അതിന്റെ വഴു വഴുപ്പ് മാറി അത് ഒരു മനുഷ്യന്റെ രൂപം ആയി മാറി…അത് ഒരു തിളങ്ങുന്ന കണ്ണോട് കൂടിയ സ്ത്രീ രൂപം ആണെന്ന് സ്വതിയ്ക്ക് മനസിലായി… സ്വാതി പേടിയോട് ..ഉമിനീർ ഇറക്കി കൊണ്ട് ചോദിച്ചു..ആ…ആരാ… എന്താ നിങ്ങൾക്ക് വേണ്ടത് എന്തിനാ എന്നെ ഉപദ്രവിക്കുന്നത്… ആ സ്ത്രീ അവളെ അടുത്ത് ഇരുന്ന് അവളെ മുഖത്തോട് അടുപ്പിച്ചു സ് … സ്..സ്..അതിന്റെ നഗത്തിന്റേതു പോലത്തെ നാവ് നീട്ടി അവളെ കവിളിൽ തഴുകി….. സ്…സ്… അടഞ്ഞ ഉറച്ച ശബ്ദത്തിൽ അത് പറഞ്ഞു.. നീയും നിന്റെ അമ്മയും ചേർന്ന് ഈ കുടുംബത്തിലെ എനിക്ക് പ്രിയപ്പെട്ടവരെ ഉപദ്രവിക്കാൻ ശ്രമിച്ചു …

അവരെ ആര് ഉപദ്രവിക്കാൻ ശ്രമിച്ചാലും അവരെ മരണം ആയിരിക്കും… ഇപ്പോൾ ഞാൻ നിന്നെ ഒന്നും ചെയ്യുന്നില്ല..ഇനിയും നീ നന്നായില്ലെങ്കിൽ നിങ്ങളുടെ ജീവൻ ഞാൻ എടുക്കും…ഇപ്പോൾ നിന്റെ അമ്മയെ മാത്രമേ ഞാൻ ശിക്ഷിക്കുന്നുള്ളൂ… അപ്പോഴാണ് നടുകളത്തിൽ എല്ലാവരും ഓടി എത്തിയത് ആരാ…ആരാ… ഇപ്പൊ നിലവിളിച്ചത് വിച്ചു ചോദിച്ചു… അറിയില്ല സ്വാതി ചേച്ചിയുടെ ശബ്ദം പോലെയാ തോന്നിയത്… എന്ന വേഗം വാ നമുക്ക് അവിടെ അവളുടെ റൂമിൽ നോക്കാം എന്നും പറഞ്ഞു രഞ്ജി വിച്ചുനേ വിളിച്ചുകൊണ്ട് അങ്ങോട്ട് പോയി… ആരോ ഓടി വരുന്ന ശബ്ദം കേട്ട് സ്വാതിയെ എടുത്ത് റൂമിന്റെ മൂലയിലേക്ക് ആ രൂപം എറിഞ്ഞു..

അതിനു ശേഷം ആ രൂപം വലിയ ഒരു നാഗം ആയി മാറി ഇരുട്ടിലും സ്വാതി ആ രൂപമാറ്റം വളരെ വ്യക്തയി കണ്ടു..പിന്നീട് അത് വളരെ വേഗത്തിൽ അവിടെ നിന്നും ഇഴഞ്ഞു നീങ്ങി… വിച്ചു രഞ്ജി ഓടി തുറന്നു കിടന്ന റൂമിൽ കയറി ലൈറ്റ് ഇട്ടു.. റൂമിലെ അവസ്‌ഥ കണ്ട് അവർ രണ്ട് പേരും കണ്ണ് തള്ളി… ഇന്ദ്രജാദേവി രക്തത്തിൽ കുളിച്ചു നിലത്തു കിടക്കുന്നു…റൂമിന്റെ മൂലയിൽ നെറ്റി പൊട്ടി പേടിച്ചു വിറച്ചു സ്വാതി ചുരുണ്ടു കൂടി ഇരികുന്നു…അപ്പോയേക്കും സൂര്യയും ഇന്ദ്രനും അവിടെ എത്തി… അവരെ പരിശോധിച്ചു…അവർ പറഞ്ഞു… പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തികേണ്ടത് ഉണ്ട് ശരീരത്തിൽ പല ഇടങ്ങളിൽ ആയി മുറിവുകൾ ഉണ്ട്.. മുറിവുകൾ കണ്ടിട്ട് അത്ര സാരമുള്ളത് ആയി തോന്നുന്നില്ല…

കൂടാതെ കുറച്ചു അധികം എല്ലുകൾ പൊട്ടിയിട്ടുണ്ട്.. പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചാൽ ജീവൻ രക്ഷിക്കാൻ പറ്റുളളൂ… എല്ലാവരും ചേർന്ന് രണ്ട് പേരെയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി… വലിയ പരുക്കുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് സ്വാതിയെ നെറ്റിയിലെ മുറിവുകൾ ഡ്രെസ്സ് ചെയ്ത് റൂമിലേക്ക് മാറ്റി..അവൾ മരുന്നിന്റെയും രാത്രിയിലെ ആ ഭീകരതയുടെയും ക്ഷീണത്തിൽ പെട്ടന്ന് തന്നെ മയങ്ങി… ഇന്ദ്രജ യുടെ കണ്ടീഷൻ വളരെ മോശം ആയത് കൊണ്ട് അവരെ ICU ലേക്ക് മാറ്റി….24hrs കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്ന് ഡോക്ടർസ് പറഞ്ഞു… എല്ലാവരും കൂടി ഇവിടെ ഇപ്പൊ ഉറക്കം ഒഴിഞ്ഞു നിൽക്കേണ്ടത് ഇല്ലാലോ…ഞാൻ നിന്നോളാം നിങ്ങൾ എല്ലാം വീട്ടിൽ പോയിക്കൊള്ളു…വിച്ചു പറഞ്ഞു..

നീ ഒറ്റയ്ക്ക് നിൽക്കേണ്ട മോനെ.. രാത്രി സ്വതിമോൾക്ക് എന്തേലും ആവിശ്യം വന്ന നിന്നെ കൊണ്ട് ഒറ്റയ്ക്ക് പറ്റിയെന്നു വരില്ല…അതുകൊണ്ട് ഞാനും അപ്പു കൂടി നിൽകാം… പാർവതി പറഞ്ഞു.. എങ്കിൽ അതാ നല്ലത് മറ്റുള്ളവർ എല്ലാം തറവാട്ടിലേക്ക് തിരിച്ചു… അടുത്ത ദിവസം രാവിലെ ഹോസ്പിറ്റലിൽ… എല്ലാവരും സ്വതിയ്ക്ക് ചുറ്റും കൂടി ഇരുന്നു അവൾ ഉണരുന്നതും കാത്ത്… ഡി.. ജ്യോതി… ഡി… അഞ്ചു അവളെ പൊതുക്കെ കൈ കൊണ്ട് തട്ടി വിച്ചു.. ഈ പിശാച് എന്താ എഴുന്നേൽക്കാത്തത്… ഇനി ഇപ്പൊ തട്ടിപോയോ… നീ ഒന്നു ഇതിന്റെ മൂക്കിൽ കൈ വച്ചു നോക്ക് ജീവനുണ്ടോ എന്ന് അറിയാലോ… ജ്യോതി പതുക്കെ അവളെ മൂക്കിന് അടുത്തേക്ക് കൈ കൊണ്ട് പോയി .. പെട്ടന്ന് പാർവതി അവളെ കൈക്ക് പതുക്കെ തല്ലി പറഞ്ഞു…

ഒന്ന് അടങ്ങി ഇരി പിള്ളേരെ… ആ കൊച്ചു ഒന്നു കിടന്നോട്ടെ.. ഇന്നലെ എന്തോ കണ്ട് ശരിക്കും പേടിച്ചിട്ടുണ്ട്… രാത്രി എന്തൊക്കെയോ പിച്ചും പേയും ഒക്കെ പറഞ്ഞിരുന്നത്…അതും പറഞ്ഞു അഞ്ചു നേയും ജ്യോതിയെയും നോക്കി കണ്ണുരുട്ടി… അതിന് ഞങ്ങൾ ഒന്നും ചെയ്തില്ലലോ… ഒരു അനക്കവും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ സംശയം തീർത്തത് അല്ലെ അഞ്ചു നിഷ്കളങ്കമായി പറഞ്ഞു… എന്റെ മോളെ ഇത് അങ്ങനെ ഒന്നും തട്ടിപോവില്ല… വിഷം കൂടിയ ഇനമാ… കെട്ടി പറഞ്ഞു വിട്ടിട്ട് 3 ന്റെ അന്ന് അമ്മയിഅമ്മയുടെ തലയ്ക്ക് ചിരവ കൊണ്ട് കൊടുത്തു ഡിവോഴ്സ് ഉം വാങ്ങി വീട്ടിൽ വന്ന് നിൽക്കാൻ തുടങ്ങിയിട്ട് വർഷം 2 ആയി…അവൾക്ക് എന്തിനും സപ്പോർട്ട് ആയി അമ്മയും…

ഇവള് കാരണം എനിക്ക് കാത്തരീനയെ പോലും വീട്ടിൽ കൊണ്ടുവരാൻ പറ്റുന്നില്ല… പെങ്ങൾ ആയി പോയി ഇല്ലേ എടുത്ത് വല്ല പൊട്ട കിണറ്റിലും ഇടുമായിരുന്നു…ഇത്തവണ ഉത്സവത്തിന് കാതറിൻ വരുന്നുണ്ട്. എന്താവും എന്ന് കണ്ടറിയാം .. അവൻ മുകളിൽ നോക്കി കൈ കൂപ്പി പറഞ്ഞു… വിച്ചു പറഞ്ഞു.. 🤔🤔 ആരാ ഈ കാതറിൻ… അഭി ആലോചനയോട് വിച്ചു നോട് ചോദിച്ചു.. പക്ഷെ മറുപടി പറഞ്ഞത് മീനാക്ഷി ആയിരുന്നു.. അത് വിച്ചുഏട്ടന്റെ ഭാര്യയാ ഏട്ടാ കാതറിൻ എന്ന അമേരിക്ക കാരി…. ഒരിക്കൽ നാട്ടിൽ കൊണ്ടു വന്നിരുന്നു… നല്ല ചേച്ചിയാ പക്ഷെ സ്വാതി ചേച്ചിയ്ക്ക് ഇഷ്ടം അല്ല… ഹോ കാത്തിചേച്ചി വന്നപ്പോ ഇവിടെ എന്തൊക്കെ പുകിൽ ആണ് സ്വാതി ചേച്ചി ഉണ്ടാക്കിയത് അപ്പോഴാണ് സ്വാതി പതുക്കെ കണ്ണ് തുറക്കുന്നത്…

അത് കണ്ട് മുഖം അവളെ അടുപ്പിച്ചു നോക്കി ഇരുന്നു ജ്യോതിയെ കണ്ട്… അയ്യോ അമ്മേ… എന്നെ ഒന്നും ചെയ്യല്ലേ… ഞാൻ ഇനി ആരെയും ഉപദ്രവികില്ല ഞാൻ നാന്നായിക്കോളം എന്നെ കൊല്ലല്ലേ… അതും പറഞ്ഞു അവൾ ബെഡിൽ നിന്നും എഴുനേറ്റ് ഓടാൻ ശ്രമിച്ചു… ജ്യോതി ഇത് കണ്ട്😳😳 കണ്ണ് തള്ളി നോക്കി നിന്നു… ബെഡിൽ നിന്നും എഴുനേറ്റ് ഓടാൻ പോയ സ്വാതിയെ വിച്ചു പിടിച്ചു അവിടെ കിടത്തി… ഇതൊക്കെ കണ്ട് കിളി പറത്തി നികുന്ന ജ്യോതിയുടെ ചുമലിൽ അഞ്ചു കൈ വച്ചു…അയ്യോ… തിരിഞ്ഞു നോക്കി അവൾ പറഞ്ഞു. എന്താടി… പിന്നിൽ നിന്നും വന്നു പേടിപ്പിക്കുന്നോ.. 😁😁 ചിരിച്ചോണ്ട് അഞ്ചു പറഞ്ഞു… നിന്നെ ഇത്രയും പേടി ആണോ നമ്മുടെ പുട്ടിയ്ക്ക്… ഉണ്ട പേടി…

ആ പിശാച് ചെറുപ്പം തൊട്ടേ എന്നെ കാണുമ്പോ കാണുമ്പോ തലയ്ക്കിട്ട് കൊട്ടുന്നതാ… അതാ എന്റെ വളർച്ച ഇങ്ങനെ മുരടിച്ചു പോയത് 😥😥😪😫 സങ്കടത്തോടെ ജ്യോതി പറഞ്ഞു…ഇത് ഇന്നലെ രാത്രി എന്തോ കണ്ട് പേടിച്ചു കിളിപോയതാ… ഇനി പുട്ടിയ്ക്ക് ഇന്നലെ രാത്രിയോട് വട്ട് ആയത് ആവുമോ🤔🤔 മീനാക്ഷി ആലോചനയോട് പറഞ്ഞു.. അതിന് വട്ട് മുൻപേ തന്നെ ഉണ്ടല്ലോ .. രക്ഷ പെട്ടന്ന് തന്നെ മറുപടി പറഞ്ഞു…. പാർവതി ജ്യൂസ് പിഴിഞ്ഞു അത് അവളെ കൊണ്ട് കുടിപ്പിച്ചു അല്പസമായത്തിന് ശേഷം അവൾ നോർമൽ ആയത് പോലെ തോന്നിയപ്പോൾ വിച്ചു ചോദിച്ചു… സ്വാതി ഇന്നലെ രാത്രി യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്… അത് കേട്ട് സ്വാതിയുടെ മുഖം ഭീതി നിറഞ്ഞു….

ഒരു പെണ്ണ്….അല്ല… നാഗം… അല്ല … പെണ്ണും നാഗവും… ഇവളിത് എന്ത് തേങ്ങായാ പറയുന്നേ… തലയ്ക്ക് ഇട്ട് ഒന്ന് കൊടുത്താലോ..ചിലപ്പോ പോയ കിളി ഒക്കെ തിരികെ വരും.. മോളെ സ്വാതി നീ ഞങ്ങൾക്ക് മനസിലാവും പോലെ പറ.. സ്വാതി പതുക്കെ നടന്നത് എല്ലാം പറഞ്ഞു.. തറവാട്ടിൽ രാമ തിരുമേനി നാളെ അല്ലെ പൂജ തുടങ്ങുവാൻ ദിവസം കുറിച്ചു തന്നത്.. അതിനുവേണ്ട ഒരുക്കങ്ങൾ എല്ലാം പെട്ടന്ന് നടത്തണം…തിരുമേനി പറഞ്ഞത് ഓർമയില്ലേ പൂജ തുടങ്ങും വരെ എന്തേലും അനർത്ഥങ്ങൾ കാണും എന്ന്.. പൂജ തുടങ്ങിയാൽ എല്ലാം ശരിയാകും എന്നും…നീ കുട്ടികളോട് നാളെ പുലർച്ചെ മുതൽ തയ്യാറാവാൻ പറഞ്ഞു കൊള്ളു നിലവറയിലെ പൂജ മുറിയിൽ കയറി പൂജാവിധികൾ പടിച്ചെടുക്കാൻ.. രാഘവ ഞാൻ സതീശനെ ഏല്പിച്ചിരുന്നു കളരി പുര വൃത്തിയക്കുവാൻ… നീ ഒന്ന് ശ്രദ്ധിക്കണം…

നിന്റെ ശിക്ഷണത്തിൽ തന്നെ കുട്ടികൾക്ക് കളരി അഭ്യസിപ്പിക്കണം… അറിയാലോ പൂജ തുടങ്ങിയാൽ അവർക്ക് ചുറ്റിലും അപകടം പതിയിരിക്കും… അതുകൊണ്ട് നല്ല രീതിയിൽ അവരെ അഭ്യസിപ്പിക്കണം.. അവർക്ക് അത്യാവശ്യം കളരി മുറകൾ അറിയാം എന്നാണ് പാർവതി പറഞ്ഞത്.. എങ്കിലും നിന്റെ മേൽനോട്ടത്തിൽ ആവുമ്പോൾ കുറച്ചുകൂടി നന്നാവും….. അപ്പോഴാണ് മുറ്റത്ത് ഒരു പോലീസ് ജീപ്പ് വന്ന് നിന്നത് എല്ലാവരും അങ്ങോട്ട് നോക്കി..അതിൽ നിന്നും കാശിയും രൂപലിയും ഇറങ്ങി… അവളെ കണ്ട് അങ്ങോട്ട് നടന്ന് കൊണ്ട് രാമഭദ്രൻ ആഹാ മോൾ ആയിരുന്നോ… അപ്പു പറഞ്ഞു എന്തോ കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിൽ പോയതാ എന്നൊക്കെ……

ആ മുത്തശ്ശ ജോയിൻ ചെയ്തപ്പോ തന്നെ കിട്ടിയത് ഈ കേസ് ആ… പെട്ടന്ന് പോവേണ്ടി വന്നു അതുകൊണ്ട് ഇവിടെ ആരോടും കണ്ട് പറയാൻ പറ്റിയില്ല ക്ഷമിക്കണം…. അയ്യോ..മോളെ മോള് ക്ഷമ ചോദിക്കുകയോ.. ഞങ്ങൾക്ക് മോളെ അറിയുന്നത് അല്ലെ.. മോളെ ജോലിയെ കുറിച്ചും ഞങ്ങൾക്ക് എല്ലാം നന്നായി അറിയാം … സാരമില്ല… അല്ല മോളെ ഇത് ആരാ കാശിയെ കാണിച്ചു കൊണ്ട് അയാൾ ചോദിച്ചു… ഇത് കാശി ഞാൻ വിവാഹം കഴിക്കാൻ പോവുന്ന ആൾ… കാശിയെ നോക്കി കണ്ണ് ഇറുക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു കൊണ്ട് അവൾ പറഞ്ഞു… അപ്പു ഏട്ടന്റെ അനിയൻ..സുദേവച്ചന്റെയും സീതമ്മയുടെയും മകൻ.. വാ മോനെ എന്നും പറഞ്ഞു കാശിയുടെ കൈയും പിടിച്ചു രാമഭദ്രൻ അകത്തേക്ക് നടന്നു..അപ്പോൾ കാശി പറഞ്ഞു… മുത്തശ്ശ ഞങ്ങൾ കുറച്ചു മുൻപ് ആണ് വിവരം അറിഞ്ഞത്.. ഡ്രെസ്സ് മാറി ഞങ്ങൾ ഇപ്പൊ തന്നെ ഹോസ്പിറ്റലിലേക്ക് പോവുകയ…. അതും പറഞ്ഞു അവർ 2 പേരും റൂമിൽ പോയി വസ്ത്രം മാറി നേരെ ഹോസ്പിറ്റലിലേക്ക് പോയി.. *********

കാശിയോടും രൂപലിയോടും വിശേഷങ്ങൾ ഓരോന്ന് സംസാരിച്ചു … രൂപലി പതിയെ എണീറ്റ് അപ്പുനേയും വിളിച്ചു പുറത്ത് ഇറങ്ങി അവനോട് പറഞ്ഞു.. അപ്പുഏട്ടാ ഏട്ടൻ ഫോണിലൂടെ പറഞ്ഞ അനന്തന്റെ യും ശിവ യുടെയും കാര്യത്തിൽ എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട്.. എനിക്കും ഉണ്ട് രൂപലി സംശയങ്ങൾ .. നമുക്ക് സമയം ഉണ്ട് പൂജ 41 ദിവസത്തോളം ഉണ്ടല്ലോ നമുക്ക് എല്ലാം കണ്ടെത്താം…അതിനു ശേഷം കുറച്ചു പ്ലാനിങ് അവർ നടത്തി റൂമിലേക്ക് കയറി…അവിടെ എത്തി ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ ഒരു നഴ്‌സ് അങ്ങോട്ട് വന്ന് പറഞ്ഞു… ഇന്ദ്രജാദേവി യുടെ കൂടെ ഉള്ളവർ നിങ്ങൾ അല്ലെ ഡോക്ടർ വിളിക്കുന്നുണ്ട്…അത് കേട്ട് അപ്പു വിച്ചു അങ്ങോട്ട് ചെന്നു.. അവിടെ വച്ചു ഡോക്ടർ പറഞ്ഞ വിവരങ്ങൾ അവർ റൂമിൽ വന്ന് എല്ലാർവരോടും ആയി പറഞ്ഞു..

ഇന്ദ്രജാദേവിക്ക് കുറച്ചു കാലം ഇനി എഴുന്നേറ്റ്‌ നടക്കാനോ സംസാരിക്കാനോ സാധിക്കില്ല അവരുടെ രണ്ട് കാലില്ലേയും നട്ടെല്ല് ഇവിടെ ഒക്കെ പൊട്ടൽ ഉണ്ട് കൂടാതെ എന്തോ കഴുത്തിൽ ഞെരിഞ്ഞതിനെ തുടർന്ന് അവർക്ക് സംസാരശേഷിയും നഷ്ടമായിട്ടുണ്ട് .. കാലക്രമേണ അത് ശരിയാവുള്ളു.. അപ്പു പറഞ്ഞു നോർത്തി… എന്തൊക്കെ ദുഷിച്ച സ്വഭാവം ഉണ്ടായത് ആയാലും അവരുടെ അവസ്‌ഥ ഓർത്ത് എല്ലാവരും വിഷമിച്ചു… അന്ന് രാത്രി വീരഭദ്രൻ എല്ലാവരെയും വിളിപ്പിച്ചു പറഞ്ഞു.. നാളെ മുതൽ കാവിൽ പൂജ തുടങ്ങുകയാണ് അതുമായി ബന്ധപ്പെട്ട് തറവാട്ടിൽ എല്ലാവരും നാളെ വൃതം എടുക്കണം നാളെ നമ്മുടെ തറവാട്ടിലെ നിലവറയിലെ പൂജാമുറി തുറക്കുന്നത് ആണ്… അഞ്ചു നേയും രഞ്ജിയേയും നോക്കി പറഞ്ഞു നാളെ മുതൽ നിങ്ങൾ കളരി പരീശീലികണം ..

രാഘവൻ ഗുരുക്കൾ ആയി നിങ്ങൾക്ക് എല്ലാം പറഞ്ഞു തരും…അപ്പു ദേവു രണ്ടു പേരും നാളെ പുലർച്ചെ ശുദ്ധിയായി നിന്നുകൊള്ളു നിലവറയിലേക്ക് പോവാൻ…എല്ലാവരും ശരി എന്നും പറഞ്ഞു അവരവരുടെ റൂമിലേക്ക് മടങ്ങി.. പുലർച്ചെ ദേവു അപ്പു വീരഭദ്രന്റെ കൂടെ നിലവറയ്ക്ക് ഉള്ളിലേക്ക് നടന്നു… ആദ്യ വാതിൽ തുറന്നതിന് ശേഷം അപ്പു ദേവു മുൻപോട്ട് നടന്നു… അപ്പു ചോദിച്ചു.. ദേവു നിനക്ക് പേടിയുണ്ടോ… ഇല്ല അപ്പു ഏട്ടാ ഇവിടെ എല്ലാം എനിക്ക് നല്ലപരിചയം ഉള്ളത് പോലെ തോന്നുന്നു… എനിക്കും തോന്നുന്നു… അതും പറഞ്ഞു അവസാന വാതിൽ തുറന്ന് അവിടെ ഉള്ള നാഗത്തോട് അനുവാദം ചോദിക്കാൻ തയ്യാറായി … അവരെ കണ്ടപ്പോൾ നാഗം പരിചിതരെ പോലെ അവർക്ക് ഉള്ളിൽ കയറാൻ വഴി മാറി കൊടുത്തു…

അവർ ഉള്ളിൽ കയറി പൂജാമുറിയുടെ വാതിൽ തുറന്നു അവിടെ അവർക്ക് നാഗവിഗ്രഹത്തിന് അടുത്ത് ആയി പൂജാവിധികൾ എഴുതി വച്ച 41 തളിയോലകൾ കണ്ടു ..അവർ അതിൽ 1മത്തെ തളിയോലയിൽ നിന്നും ആദ്യദിവസത്തെ പൂജാവിധികൾ പടിച്ചെടുത്തു… പൂജാമുറി അടച്ചു പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ.. ആ മുറിയിൽ ഉണ്ടായിരുന്ന നാഗം തറവാട് കുലുങ്ങുമാർ ഉച്ചത്തിൽ ചീറ്റികൊണ്ട് അവരെ അതിന്റെ വാൽ ഉപയോഗിച്ചു പിന്നിലേക്ക് തള്ളി…..തുടരും

ദേവാഗ്നി: ഭാഗം 47

Share this story