മഹാദേവൻ: ഭാഗം 10

മഹാദേവൻ: ഭാഗം 10

എഴുത്തുകാരി: നിഹാരിക

എപ്പഴൊക്കെയോ തനിക്ക് നീട്ടിയ ചിരി ഒരു നേർത്ത പുഞ്ചിരിയായി ദ്യുതി അപ്പോൾ തിരിച്ച് നൽകി ”” മീരയുടെ കണ്ണിൽ അതിൻ്റെ യാണോ അറിയില്ല ഒരു നീർത്തിളക്കം കാണായി, അപ്പോൾ …… ഏറെ മോഹത്തോടെ കൊതിയോടെ അവളാ പെണ്ണിൻ്റെ അടുത്തിരുന്നു….. പ്ലേറ്റിൽ താളം പിടിച്ച ഇടതുകയ്യെടുത്ത് നെഞ്ചോട് ചേർത്ത് ചോദിച്ചു, “സ്നേഹിക്കാമോ ൻ്റെ പാവം ഏട്ടനെ, ഏട്ടൻ്റെ പണ്ടത്തെ തൊട്ടാവാടിക്കുട്ടിയായി….മിഴി മീരയുടെ മുഖത്ത് നിന്ന് നിലത്തേക്ക് നീട്ടിയവൾ മറുപടിയില്ലാതെ നിന്നു, എന്തുപറയണം എന്നറിയില്ലായിരുന്നു, ഉള്ളിലിട്ട് ഒന്നുകൂടി കൂട്ടിയും കിഴിച്ചും നോക്കി, “സ്നേഹിക്കുമോ ഞാനയാളെ?” ഉള്ളിലെ ചോദ്യത്തിന് മറുപടി കണ്ടെത്താനാവാത്ത വിധം മരവിച്ചിരുന്നു മനസ്, “ഏയ്… ”

മീര ദ്യുതിയുടെ കവിളത്ത് വിരൽ മൃദുലമായി ചേർത്ത് വിളിച്ചു, അവളുടെ ചോദ്യത്തിൻ്റെ ഉത്തരം പരതുന്നതിനിടയിൽ ദ്യുതി മിഴിയുയർത്തി മീരയെ നോക്കി….. ” ഞാൻ വെറുതേ ചോദിച്ചതാടോ …… കുട്ടി കഴിച്ചോ …..” മെല്ലെ നടന്ന് നീങ്ങിയവൾ വാതിൽ പടിയിൽ നിന്ന് തിരിഞ്ഞ് നോക്കി ചെറുചിരിയോടെ… കുറുമ്പോടെ ഇത്തിരി ഉച്ഛത്തിൽ പറഞ്ഞു…. “മോള് സ്നേഹിക്കും, ഒരിക്കൽ ഒരുനാൾ… ക്ക് ഉറപ്പാ.. ആ സ്നേഹം കാണാതിരിക്കാൻ ആവില്ല കുട്ടിക്ക്,

കാരണം ന്താന്നറിയോ? ഈ തൊട്ടാവാടിക്കുട്ടീടെ ഉള്ളിലും ഏതോ ഒരു കോണിൽ ണ്ട് ൻ്റെ ഏട്ടനോട് സ്നേഹം,…. ഒന്ന് പൊടി തട്ടി എടുത്താ മതി….. ” കുറുമ്പോടെ ഓടിപ്പോകുന്നവളെ അത്ഭുതത്തോടെ നോക്കി, വല്യേ കണ്ടുപിടുത്തം, ൻ്റെ ഉള്ളിൽ സ്നേഹം ആണത്രെ ? സ്നേഹം “” പക്ഷെ ഇത്രം പറഞ്ഞിട്ടും താനെന്തേ അവളോട് ദേഷ്യപ്പെടാഞ്ഞത് എന്നാലോചിച്ച് ദ്യുതി അൽഭുതം കൂറി, ❤❤❤❤❤❤❤❤❤❤❤❤❤❤❤

” തറവാട്ടിലെ കുട്ട്യോള്, സുമംഗലിയായാലും, ഗർഭവതികളായിട്ട് എട്ടാം മാസം എത്തണതിന് മുമ്പേയും ദേവമംഗലത്തെ ദേവിക്ക് ചുറ്റുവിളക്ക് തെളിയിക്കണ പതിവ് ണ്ട്, വൈകീട്ട് മഹിക്കുട്ടൻ്റെ കൂടെ പോണം ട്ടോ അമ്മൂമ്മേടെ കുട്ടി……..” തൊടിയിൽ എങ്ങോ മിഴിനട്ട് നിന്നിരുന്നവളുടെ മുടിയിൽ തഴുകി അമ്മൂമ്മ പറഞ്ഞു…. “അത്…. അമ്മൂമ്മേ…. ഞാൻ ” “ദേവീടെ കാര്യാ…. അതോണ്ടല്ലേ? കുട്ട്യേ??? നമ്മൾ മനുഷ്യമ്മാര് തമ്മിലല്ലേ അകലവും ദേഷ്യവും സൂക്ഷിക്കണ്ടൂ….

ദൈവങ്ങളോട് വേണ്ടാ ലോ …. അമ്മൂമ്മ ഒരു ദീർഘനിശ്വാസം എടുത്തു, തിരിഞ്ഞ് നടന്നു,… ”രണ്ടാൾടെം പേരിൽ ഒരു ഐക്യമത്യ പുഷ്പാഞ്ജലി കൂടെ കഴിപ്പിക്കാൻ പറയാം, എന്ത് ണ്ടായിട്ടും ഐക്യല്ല്യാച്ചാൽ പിന്നെ… പോകും വഴി ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤

അമ്മൂമ്മയുടെ പുതിയ വേഷ്ടി കൊണ്ടുവന്നു മീര … ദ്യുതിയെ ഉടുപ്പിച്ചു, ദ്യുതിയുടെ ദേഹം ചുറ്റി വന്നപ്പോൾ തത്തമ്മ പച്ച ക്കരക്ക് വല്ലാത്ത ഭംഗി തോന്നി… ഇഴയെടുത്ത് മെടഞ്ഞ് (കുളിപ്പിന്നൽ) മുഖത്ത് ഒരു ചെറിയ പൊട്ടും കുത്തി ഒട്ടും തന്നെ ആർഭാടമില്ലാതെ അവൾ തയ്യാറായി… താഴെക്ക് ചെന്നപ്പോൾ കണ്ടു പോകാൻ തയ്യാറായി മുണ്ടിൻ്റെ ഒരു തല കെയ്യിൽ പിടിച്ച് ചെരിഞ്ഞ് തൂണിൽ ചാരി പടിപ്പുരയിലേക്ക് കണ്ണ് നട്ട് നിക്കുന്നവനെ, “ഏട്ടാ ” മീര വിളിച്ചതും സ്വപ്നത്തിലെന്ന വണ്ണം മഹി ഞെട്ടിത്തിരിഞ്ഞു, ” ദേ ദ്യുതിമോള് റെഡിയായി ട്ടോ ” “എന്താ മീര മോളെ നീ വിളിച്ചത് , ദ്യുതി മോളോ പ്രായത്തിനിളയതാണെങ്കിലും നിൻ്റെ ഏടത്തി അമ്മയാ അത് ” ദേവകി അതു പറഞ് വന്നതും മഹിയുടെ കണ്ണുകൾ എന്തിനോ ദ്യുതിയിലേക്ക് നീണ്ടു,

അവളും അറിയാതെ അവനെ നോക്കിപ്പോയിരുന്നു, മിഴികൾ പരസ്പരം പിൻവലിച്ച് അവര് നിന്നു, “ചെറുപ്പം മുതൽ വിളിച്ച് ശീലിച്ചതല്ലേ? അമ്മേ, മാറ്റാൻ വയ്യാ, അവളെൻ്റെ തൊട്ടാവാടി ദ്യുതിമോളായിക്കോട്ടെ എന്നും, ല്ലേടി കാന്താരി” എന്തിനോ മീരയുടെ സംസാരം ദ്യുതിയുടെ മിഴികളിൽ നനവു പടർത്തിയിരുന്നു, ഒരു പക്ഷെ അവളെ ഇതുവരെ കേൾക്കാൻ ശ്രമിക്കാത്തതാവാം, ഉള്ള് കാണാൻ കഴിയാഞ്ഞതാവാം: … ”

അതേ ഇവിടെ വായും പൊളിച്ച് നിന്നാ അമ്പലത്തിൽ എത്തില്ല! ബാക്കിള്ളോർക്ക് വേറേം പരിപാടികൾ ഉണ്ട്” ദേഷിച്ച് പറഞ്ഞ മഹിയെ അവിടെ ഉള്ള മുഴുവൻ കണ്ണുകളും കൂർപ്പിച്ച് നോക്കി, ” തെരക്കിട്ട് പോവാൻ നീ പിന്നെ ജില്ലാ കലക്ടറല്ലേ …. ഒന്നു പോടാ ” എന്ന് ദേവകി ശാസിച്ചപ്പോൾ മീര വാ പൊത്തി അടക്കി ചിരിച്ചു, ആ ചിരിയൊരു നേർമയോടെ ദ്യുതിയുടെ ചുണ്ടിലും സ്ഥാനം പിടിച്ചു,…. മെല്ലെ നടന്നു നീങ്ങുന്നവനെ ഒന്ന് നോക്കി ദ്യുതിയുടെ തോളിൽ പിടിച്ച് ദേവകി പോകാനുള്ള അനുവാദം കൊടുത്തു…… മഹിയെ പിന്തുടർന്ന് ദ്യുതിയും നടന്ന് നീങ്ങി… ❤❤❤❤❤❤❤❤❤❤❤❤❤❤❤

കൊയ്ത്ത് കഴിഞ്ഞ് പോകുന്ന പെണ്ണുങ്ങൾ, ദ്യുതിയെ, “ദേ മഹിക്കുഞ്ഞിൻ്റെ പെണ്ണ് പോണ്, ന്ന് അടക്കം പറഞ്ഞിരുന്നു, അതൊരു കുറുമ്പായി നേർത്ത ചിരിയായി മഹിയുടെ ചുണ്ടിലും വിടർന്നു, പെണ്ണിൻ്റെ ഭംഗിയും, അവരുടെ ചേർച്ചയുമൊക്കെ അവരെ കേൾപ്പിക്കാനെന്നവണ്ണം വരമ്പിൽ നിന്ന് മാറി അവർക്കായി വഴിയൊരുക്കിയവർ പറഞ്ഞപ്പോൾ, മഹി അവരെ നോക്കി മനസ് നിറഞ്ഞൊന്ന് ചിരിച്ചു, ….. ദ്യുതിയുടെ ഉള്ളിലും എന്തൊക്കെയോ ചലനങ്ങൾ ആ വാക്കുകൾ സൃഷ്ടിച്ചിരുന്നു, നെഞ്ചിടിപ്പോടെ, അവളത് കേട്ടു, ഉള്ളിൽ പതഞ്ഞത് സന്തോഷമാണോ എന്നവൾക്ക് അപ്പഴും അറിയുന്നുണ്ടായിരുന്നില്ല ….. ❤❤❤❤❤❤❤❤❤❤❤❤❤❤❤

ക്ഷേത്രത്തിലേക്ക് ഉള്ള ചെമ്മൺ പാതയിലേക്ക് തിരിഞ്ഞപ്പോൾ ദ്യുതിയുടെ കണ്ണുകൾ അവിടെ പാലത്തിന് മുകളിൽ ഇരുന്ന പ്രായമേറെയായ പൂക്കാരിയുടെ അടുത്തായിരുന്നു, കഥ മുത്തി… അതാണ് അവരെ എല്ലാവരും വിളിക്കുക, ക്ഷേത്രത്തിൽ പണ്ട് അമ്മയുടെ കൂടെ വരുമ്പോൾ ഒന്നു തൊഴുതെന്ന് വരുത്തി ഓടി വരുന്നത് കഥ മുത്തിയുടെ കഥകൾ കേൾക്കാനാണ്, അമ്പലത്തിലേക്ക് നീളുന്ന ചെമ്മൺ പാതയുടെ തുടക്കത്തിലെ പാലത്തിൽ അവര് പണ്ടേ ഒരു പൂക്കുടയുമായി ഇരിക്കുന്നുണ്ടാവും, നിറെ മുല്ലയും പിച്ചകവും ചെത്തിയും മാല കോർത്ത് ””’ ദേവിക്ക് ചാർത്താനും മുടിയിൽ വക്കാനും എല്ലാo…..

വിറ്റ് കഴിഞ്ഞാലുവർ അവിടെയിരിക്കും… ചുറ്റും കൂടുന്ന കുട്ടികൾക്ക് കഥപറഞ്ഞ് കൊടുക്കാൻ, എല്ലാം രാജകുമാരന്റെയും അവനെ കാത്തിരുന്ന് അവസാനം ഒരുമിച്ച് സുഖമായി ജീവിക്കുന്ന രാജകുമാരിയുടെയുമായിരുന്നു… അത് കേട്ട് കൈകൊട്ടി സന്തോഷം പ്രകടിപ്പിക്കുന്ന കുട്ടികളെ നോക്കി വെറ്റില കറയുള്ള പല്ലുകൾ കാട്ടി ചിരിക്കുമായിരുന്നു, എല്ലാം ഓർത്ത് നിന്നപ്പഴാ മുല്ലപ്പൂവേ ന്തി യ ഒരു കൈ മുന്നിലേക്ക് നീണ്ടത്, ഞെട്ടി നോക്കിയപ്പോൾ ഭാവഭേദമന്യേ നിൽക്കുന്നവനെയാണ് കണ്ടത്, എന്തോ ഉൾപ്രേരണയാൽ വാങ്ങി മുടിയിൽ കൊരുത്തു വച്ചു, അനുകണ്ടാ മുഖത്ത് നേരിയ ചിരി വിടർന്നിരുന്നു, “മുത്തിടെ കുട്ടൻ, കുട്ടൻ്റെ രാജകുമാരിയുടെ അടുത്തേക്ക് നീങ്ങി നിന്നേ, പൂക്കാരി പറഞ്ഞത് കേട്ട് മഹി ദ്യുതിയുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നു…… “എൻ്റെ കണ്ണു തട്ടും….. അത്രക്ക് ചേർച്ചയാ.. രാജകുമാരനും രാജകുമാരിയും ന്നും പറഞ്ഞവർ ഉറക്കെ ചിരിച്ചു, പിന്നെ നടക്കൽ വക്കാനാന്നും പറഞ്ഞ് ഒരു മാലയും തന്നു, ❤❤❤❤❤❤❤❤❤❤❤❤❤❤❤

അമ്പലത്തിലെ തിരികൾ എല്ലാം തെളിയിച്ചപ്പോൾ മനസിനും ഒരു തെളിർമ കൈ വന്ന പോലെ തോന്നി ദ്യുതിക്ക്, തിരുമേനി ഇലച്ചീന്തിൽ പ്രസാദം നൽകിയപ്പോൾ മഹിയത് കൈ നീട്ടി വാങ്ങി… ദക്ഷിണ നൽകി….. കണ്ണടച്ച് തൊഴുത് നിൽക്കുകയായിരുന്ന ദ്യുതി തന്റെ നെറുകയിൽ എന്തോ തണ്ണുപ്പ് പടർന്നപ്പോൾ മിഴികൾ തുറന്നു, കുങ്കുമം അണിയിച്ച് കൈയെടുക്കുന്ന മഹിയെയാണ് കണ്ടത്…… ഞെട്ടിത്തരിച്ച് നോക്കുന്നവളെ നോക്കി, “കല്യാണം കഴിഞ്ഞവർ ഇങ്ങനാ ” എന്ന് നേർമയോടെ പറഞ്ഞു നടന്നു നീങ്ങി… ഏറെ അത്ഭുതത്തോടെ…. ശ്വാസം പിടിച്ച് അവൾ അവനെ തന്നെ നോക്കി, കൈകൾ അറിയാതെ സീമന്തരേഖയിലേക്ക് നീണ്ടു ……….. (തുടരും)

മഹാദേവൻ: ഭാഗം 9

Share this story