പ്രണയവസന്തം : ഭാഗം 30- അവസാനിച്ചു

പ്രണയവസന്തം : ഭാഗം 30- അവസാനിച്ചു

എഴുത്തുകാരി: റിൻസി പ്രിൻസ്‌

മനസ്സുനിറഞ്ഞ് ആയിരുന്നു അവൻ അവിടെ നിന്നും ഇറങ്ങിയത്………. പോകുംമുൻപ് അവൻ അവശനായി കിടക്കുന്ന സേവ്യറിന് അരികിലേക്ക് വന്നു……… ” സേവ്യറേ………. എൻറെ പിള്ളേർക്കും എൻറെ പെണ്ണിനും ഇവിടെ എന്തെങ്കിലും ഒരു ബുദ്ധിമുട്ട് ഉണ്ട് എന്ന് ഞാൻ അറിഞ്ഞാൽ……. എവിടെപ്പോയി ഒളിച്ചാലും നിന്നെ ഞാൻ തേടിപ്പിടിച്ചു കൊല്ലും…………. ഞാൻ വെറും വാക്ക് പറയില്ല……….. ഞാൻ ഇപ്പോൾ പോവാ……. വൈകാതെ തിരിച്ചു വരും……. “ഞാൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല……….. അവശതയിലും സേവ്യർ എങ്ങനെയോ പറഞ്ഞു……… ” ഉണ്ടാവാൻ പാടില്ല………. ആൻസിയോടും അന്ന മോളോടും പോകുവാണ് എന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി………..

ഹൃദയം നിറഞ്ഞ് ആയിരുന്നു അവൻ അവിടെ നിന്നും ഇറങ്ങിയത്……… നേരെ യാത്രതിരിച്ചത് അരമനയിലേക്ക് തന്നെയായിരുന്നു………. പിറ്റേന്ന് തന്നെ അവനെ അരമനയിൽ എത്തിയിരുന്നു………. അത്രയും ദീർഘദൂര മായ ഒരു യാത്രയുടെ ക്ഷീണം പോലും അവൻറെ മുഖത്ത് ഉണ്ടായിരുന്നില്ല………… കാരണം മനസ്സ് അത്രമേൽ ഊർജ്ജസ്വലമായി നിൽക്കുകയാണ്……… പ്രിയപ്പെട്ടവളെ ഹൃദയം കണ്ടപ്പോൾ തന്നെ പോയ ഊർജ്ജം എവിടെനിന്നോ തിരികെ വരുന്നുണ്ട് എന്ന് അവൻ അത്ഭുത പൂർവ്വം ഓർത്തു……………… പതിവില്ലാതെ കുറെ നാളുകൾക്ക് ശേഷം മകനെ വീട്ടുമുറ്റത്ത് കണ്ടപ്പോൾ ആൻറണിയും ക്ലാരയും ഒന്നുപോലെ സന്തോഷിച്ചു…………… ആന്റണി അവനെ കുറ്റബോധത്തോടെ ആണ് നോക്കുന്നത് എന്ന് തോന്നിയിരുന്നു………… ”

രണ്ടുപേരോടും എനിക്കൊന്നു സംസാരിക്കാനുണ്ട്…….. അത്രമാത്രം പറഞ്ഞ് അവൻ അകത്തേക്ക് കയറി…………… പ്രതീക്ഷയോടെ രണ്ടുപേരും അകത്തേക്ക് ചെന്നു……….. എല്ലാ കാര്യങ്ങളും വിശദീകരിച്ചു തന്നെയാണ് അവൻ പറഞ്ഞത്…………. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ക്ലാരക്ക് സമാധാനമായി തൻറെ മകന്റെ കുഞ്ഞുങ്ങളെ കാണാൻ അവരുടെ മാതൃഹൃദയം വെമ്പുന്നുണ്ടായിരുന്നു……………… ഇനിയിപ്പോ നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും അവളെ ഞാൻ കൂട്ടിക്കൊണ്ടു വരും……….. ഇവിടേക്ക് കൊണ്ടു വരണോ അതോ ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ രണ്ടുപേരും ആണ്…………. ഒന്നും മിണ്ടാതെ ആൻറണി എഴുന്നേറ്റപ്പോൾ താൻ ഇത്രനേരം പറഞ്ഞതും വെറുതെ ആയി പോയി എന്ന് നിരാശയോടെ ആൽവിൻ ഓർത്തു……….. ”

അപ്പച്ച…………… സകല പ്രതീക്ഷയും കെട്ട് അവൻ അയാളെ വിളിച്ചു………. ” ക്ലാരെ വേഗം റെഡിയാക്ക്………. ഇപ്പോൾ തിരിച്ചാൽ നാളെ വൈകുന്നേരത്തിനു മുൻപെങ്കിലും വയനാട്ടിൽ എത്തും…………. അവളെയും കുഞ്ഞുങ്ങളെയും നാളെ തന്നെ ഇങ്ങോട്ട് കൊണ്ടുവരണം…………………… ആ മറുപടിയിൽ ക്ലാരയുടെയും ആൽവിന്റെയും മനസ്സ് ഒരുപോലെ നിറഞ്ഞിരുന്നു…………. എല്ലാവരും ഒരുമിച്ച് തന്നെയാണ് അവിടെക്കുള്ള യാത്ര തിരിച്ചത്………. ആ രാത്രിയിൽ ഉറങ്ങാൻ ജാൻസിക്കും ഒരു പ്രയാസവുമുണ്ടായിരുന്നില്ല……….. ഇനി എന്താണെങ്കിലും ഇനിയുള്ള രാത്രികൾ തന്റെ പ്രിയപ്പെട്ടവന്റെ കരവലയത്തിൽ തന്നെയായിരിക്കും എന്നുള്ള ചിന്ത അവളെ ആനന്ദത്തിന്റെ കൊടുമുടിയിൽ എത്തിച്ചു……… കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് ഒരു സന്തോഷം തോന്നിയിരുന്നു……….. തനിക്കും തൻറെ പൊന്നു മക്കൾക്കും അവകാശപ്പെട്ടവൻ വന്നിരിക്കുന്നു………….. തങ്ങളുടെ സ്നേഹത്തിൻറെ ഉടയോൻ……………

ഒരുപാട് ദുഃഖങ്ങൾ തന്ന കർത്താവ് ജാൻസിക്ക് നൽകിയ വലിയ സന്തോഷം………….. പിറ്റേന്ന് വൈകുന്നേരം ഒട്ടും പ്രതീക്ഷിക്കാതെ അരമനയിലെ ഒരു വലിയ വണ്ടി മുറ്റത്ത് വന്ന് നിൽക്കുമ്പോഴാണ് ആൻസി ശ്രദ്ധിച്ചത്……………… വണ്ടിയിൽ നിന്നും ആദ്യം ഇറങ്ങിയത് അരമനയിൽ ആൻറണി വർഗീസ് ആയിരുന്നു……………….. അയാളെ കണ്ടതും ഒരു ഭയം ആൻസിയിൽ ഉടലെടുത്തിരുന്നു……………… പക്ഷേ ചിരിയോടെ ആയിരുന്നു അയാൾ ഇറങ്ങിയത്……….. പിറകെ ക്ലാരയും ആൽവിനും ആൻസിയെ നോക്കി…………….. അവളും തിരിച്ചു ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു……………….. ക്ലാര ചിരിയോടെ അകത്തേക്ക് വന്നു ആൻസിയുടെ കൈയ്യിൽ പിടിച്ചു…….. “ജാൻസി എവിടെ ആണ് കൊച്ചെ……. അവർ ചോദിച്ചു…….. “അകത്തുണ്ട് ഞാൻ നിങ്ങൾ വന്ന കാര്യം പറയട്ടെ……..

എല്ലാരും കേറി ഇരിക്ക്…….. ആൻസി പറഞ്ഞതും ക്ലാര ഓടുകയായിരുന്നു അകത്തേക്ക്………. ക്ലാര ചെന്നപ്പോൾ ജാൻസി കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്ന തിരക്കിലാണ്………… ക്ലാരയെ കണ്ടതും അവളുടെ മുഖം വിടർന്നിരുന്നു………….. കുറച്ചുനേരം മൗനമായ് രണ്ടുപേരും ഒന്ന് കരഞ്ഞു…………. ശേഷം അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു……… ” ഞാൻ അറിഞ്ഞില്ലല്ലോ കൊച്ചേ……… എൻറെ കുഞ്ഞുങ്ങളെയും കൊണ്ടാണ് നീ അവിടെ നിന്ന് പോകുന്നത് എന്ന്………….. എൻറെ മോള് ഒരുപാട് വിഷമിച്ചു അല്ലേ…….. അതും ഞാൻ കാരണം……….. സ്നേഹപൂർവ്വം അവർ അവളോട് ചോദിച്ചപ്പോൾ അവൾ അറിയാതെ കരഞ്ഞു പോയിരുന്നു……………. “എൻറെ അമ്മച്ചി മരിച്ചതിനുശേഷം ഞാൻ ഒരു ഒറ്റ ആളെ മാത്രമേ അമ്മച്ചി എന്ന് വിളിച്ചിട്ട് ഉള്ളൂ………… ക്ലാര അമ്മച്ചിയെ…………

അമ്മച്ചി ആയിട്ട് തന്നെയാ എന്നോട് ഇടപെട്ട് ഉള്ളത്…………… ഞാൻ ചെയ്ത തെറ്റ് എൻറെ അമ്മ ചൂണ്ടികാണിച്ചു അത്രേ ഞാൻ കരുതിയിട്ടുള്ളൂ……….. “തെറ്റ് ചെയ്തത് ഞാൻ അല്ലേ മോളെ………….. അമ്മച്ചിയൊടെ നിനക്ക് ക്ഷമിക്കാൻ കഴിയാത്തില്ലേ കൊച്ചേ……………. അത് പറഞ്ഞപ്പോഴേക്കും അവൾ അവരുടെ വായ പൊത്തി കളഞ്ഞിരുന്നു………………… ” അങ്ങനെയൊന്നും പറയല്ലേ ക്ലാരഅമ്മച്ചി ഞാൻ കരഞ്ഞു പോകും……….. അവർ കൗതുകത്തോടെ കുഞ്ഞുങ്ങളെ രണ്ടുപേരെയും മാറിമാറി നോക്കി………… ആൽവിയുടെ അതേ മുഖമാണ് രണ്ടുപേർക്കും……. രണ്ടുപേരും ഒരുപോലെയാണ് ഇരിക്കുന്നത്……….. അവർ ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് പുറത്തേക്ക് പോയി…….. അപ്പോൾ ഉമ്മറത്തിണ്ണയിൽ ആൻസി ഇട്ടുകൊടുത്ത കാപ്പിയും കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു ആൽവിനും ആൻറണിയും…………

ആൻറണിയുടെ മടിയിലേക്ക് അവർ ഒരു കുഞ്ഞിനെ വെച്ചുകൊടുത്തു………… അയാൾ കൗതുകപൂർവം ആ പൈതലിനെ നോക്കി………….. ശേഷം ക്ലാര അകത്തേക്ക് പോയി രണ്ടാമത്തെ കുഞ്ഞിനെയും എടുത്തുകൊണ്ട് പുറത്തേക്ക് വന്ന് ആൻറണിയെ കാണിച്ചു…………. ” രണ്ടുപേരും ഒരുപോലെ ആണല്ലോ ഇരിക്കുന്നത്………….. കൗതുകപൂർവം ആൻറണി അത് പറഞ്ഞപ്പോൾ ക്ലാര ചിരിച്ചു പോയിരുന്നു………. ” ഇരട്ടക്കുട്ടികൾ അല്ലേ ഇച്ചായ………. “നമ്മുക്ക് പെട്ടന്ന് ഇറങ്ങണ്ടേ……… ആന്റണി പറഞ്ഞു…… കുറച്ച് സമയം കൂടി അവിടെ നിന്നതിനുശേഷം ക്ലാര തന്നെ ജാൻസിയുടെ സാധനങ്ങളെല്ലാം എടുക്കാൻ സഹായിച്ചു……….. എങ്കിലും ഇത്ര പെട്ടെന്ന് ഇവിടെ വിട്ടു പോകണമെന്ന വേദന ജാൻസിയെ വലയം ചെയ്യുന്നുണ്ടായിരുന്നു……… ” എങ്കിലും ഇത്ര പെട്ടെന്ന് പെട്ടെന്ന് തന്നെ പോണോ ക്ലാര അമ്മച്ചി…….?

“വേണം മോളെ……….. നിന്നെയും കുഞ്ഞുങ്ങളെയും ഇല്ലാതെ ഞങ്ങൾ എങ്ങനെ ആണ് സമാധാനത്തിൽ പോകുന്നത്…… നിന്റെ സഹോദരങ്ങളുടെ കാര്യം ഒന്നും ഓർത്തു നീ വിഷമിക്കേണ്ട……. ഇനി നീ ഒറ്റക്ക് അല്ല…………. ഞങ്ങളും ഉണ്ട്…….. കൊച്ചേ നീ വേഷം മാറ്……. ഞാൻ പുറത്തേക്ക് നിൽക്കാം……… അത് പറഞ്ഞു ക്ലാര പുറത്തിറങ്ങിയപ്പോഴേക്കും ആൻസി അകത്തേക്ക് കയറി വന്നിരുന്നു………. ” ഒന്നും ഓർത്തു നീ വിഷമിക്കണ്ട…….. ഇപ്പോൾ നിൻറെ കുഞ്ഞുങ്ങളെ പറ്റി മാത്രം ചിന്തിച്ചാൽ മതി……….. എല്ലാവരും പിണക്കം മറന്ന് വന്ന സ്ഥിതിക്ക് എന്താണെങ്കിലും നീ പോയേ പറ്റൂ……….. ഒന്നുമോർത്തു നീ വിഷമിക്കേണ്ട………. ഇന്നലെ തന്നെ ആൽവിന്റെ ഒറ്റ അടി കൊണ്ട് സേവ്യർ അച്ചായൻ നന്നായ മട്ട് ആണ്……… ” എങ്കിൽ പിന്നെ നിങ്ങൾ അവിടെ വീട്ടിൽ വന്നു നിൽക്ക്………

വീട് അടഞ്ഞു കിടക്കുവല്ലേ…….. അവിടേക്ക് വന്ന താമസിച്ചാൽ മതി………. ഇവിടെ ഇത്ര അകലത്തിൽ നിങ്ങൾ താമസിക്കുമ്പോൾ എനിക്ക് ഒരു സമാധാനം കാണുകയില്ല…….. ജാൻസി പറഞ്ഞു……….. “അതൊക്കെ പതുക്കെ നമുക്ക് ആലോചിക്കാം……… ഇപ്പോൾ നീ നേരം വൈകാതെ പോകാൻ നോക്ക്…….. അത് പറഞ്ഞപ്പോൾ പിന്നീട് ഒന്നും മറുപടി പറയാതെ അവൾ ആൻസിയെ കെട്ടിപിടിച്ചു……. ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് അവൾ ഒന്നൂടെ ആൻസിയെ നോക്കിയത്……. ” ചേച്ചി…….. ” ലിൻസിയോടും ബിൻസിമോളോടും ഒക്കെ ഞാൻ കാര്യങ്ങൾ പറഞ്ഞോളാം………….. അതൊന്നും ഓർത്ത് നീ വിഷമിക്കേണ്ട………… പിന്നീട് മറുത്തൊന്നും പറയാതെ അവൾ പെട്ടെന്ന് തന്നെ റെഡി ആയി………. കുഞ്ഞുങ്ങളുമായി ഇറങ്ങി………..

അപ്പോഴേക്കും സേവ്യറും എത്തിയിരുന്നു……… സേവ്യർ കഴിഞ്ഞ ദിവസം കണ്ടത് പോലെ അല്ല എന്ന് ആൽവിൻ ഓർത്തു……….. നല്ല മാറ്റം വന്നത് പോലെയാണ് പ്രകൃതം………. അവൻ സേവ്യറിനെ കൂട്ടി അല്പം അപ്പുറത്തേക്ക് മാറിനിന്നു…….. “സേവ്യറെ ഇപ്പൊൾ എനിക്ക് നിന്നെ ഇഷ്ടമാ……….. ഇതുപോലെ മുൻപോട്ടു പോയാൽ നിനക്ക് കൊള്ളാം…….. ഇല്ലേൽ നിനക്ക് കൊള്ളും…….. വെറുതെ എൻറെ കൈക്ക് പണി ഉണ്ടാകരുത്……….. കെട്ടിയ പെണ്ണിനെയും കൊച്ചിനെയും മര്യാദയ്ക്ക് നോക്കി ജീവിക്കാൻ നോക്ക്…………. അങ്ങനെയാണെങ്കിൽ ഞാൻ ഒപ്പം ഉണ്ടാകും……………. തിരിച്ചായൽ ആണ് എന്റെ പ്ലാൻ മാറുന്നത്………. അവളുടെ ചേച്ചിയുടെ കാര്യം ഓർത്ത് എൻറെ പെണ്ണുമ്പിള്ള ഇനി വിഷമിക്കാൻ ഇടവരരുത്………. എപ്പോഴൊക്കെ അവൾ വിഷമിക്കുന്നുവോ അപ്പോഴൊക്കെ ഞാൻ നിന്റെ പുറം പള്ളിപ്പറമ്പ് ആകും……. മനസ്സിലായോ……….?

ചുരുക്കം പറഞ്ഞാൽ എൻറെ ഭാര്യ അവളുടെ ചേച്ചിയുടെയും കൊച്ചിനെയും കാര്യം ഓർത്ത് വിഷമിക്കാനോ ആവലാതിപെടാനോ ഒരു അവസരം താൻ ഉണ്ടാകരുത് എന്ന്………………. ” മനസ്സിലായി സാറേ………………. വിനയത്തോടെ സേവ്യർ പറഞ്ഞു…….. ” എങ്കിൽ എത്രയും പെട്ടെന്ന് ഇവിടുത്തെ വീടും എല്ലാം അടച്ച് നിങ്ങൾ പെട്ടെന്ന് തന്നെ കാഞ്ഞിരപ്പള്ളിയിൽ വരണം………… അവിടെ താമസിച്ചാൽ മതി………. താൻ എന്റെ കണ്മുന്നിൽ വേണം……… അപ്പച്ചനോട് ഞാൻ പറഞ്ഞിട്ടുണ്ട് അവിടുത്തെ കൂപ്പിലോ……… ഞങ്ങളുടെ ഏതേലും സ്ഥാപനങ്ങളിലൊ അങ്ങനെ എവിടെയെങ്കിലും തനിക്ക് ഒരു ജോലി ശരിയാക്കി തരും………. അല്ലെങ്കിൽ ഞങ്ങൾക്ക് തന്നെ ഒന്ന് രണ്ട് ബസ് റൂട്ട് ഒക്കെ ഉണ്ടല്ലോ അവിടെ ആണെങ്കിലും ജോലി ശരിയാക്കി തരാം……… സേവ്യർ തലയാട്ടി……….

പോകുംമുൻപ് ആൽവിൻ അന്ന മോളുടെ കവിളിൽ ഒന്ന് തഴുകി മോളോട് പറഞ്ഞു………. ” മോള് വിഷമിക്കേണ്ട കേട്ടോ……. ഇനി അപ്പച്ചൻ പുതിയൊരാൾ ആയിരിക്കുമല്ലേ……… അല്ലേ സേവ്യർ……….? ചോദിച്ചപ്പോൾ സേവ്യർ സന്തോഷത്തോടെ തലയാട്ടി…….. മങ്ങി നിന്ന ജാൻസിയുടെ മുഖവും പെട്ടെന്ന് പ്രകാശിക്കുന്നത് ആൽവിൻ കണ്ടിരുന്നു………. പിന്നിൽ ക്ലാരക്ക് ഒപ്പമാണ് ജാൻസി ഇരുന്നത്……… ഒരു കുഞ്ഞ് ക്ലാരയുടെ കയ്യിലും ഒരാൾ ജാൻസിയുടെ കയ്യിലും ആയിരുന്നു ഇരുന്നത്……… ആൻറണിക്ക് അവളോട് മിണ്ടാൻ ഒരു വല്ലാത്ത ജാള്യത തോന്നിയിരുന്നു………… അത്രയ്ക്ക് താൻ ആ പെൺകുട്ടിയെ ദ്രോഹിച്ചിട്ടുണ്ട്…….. ” മോളെ ജാൻസി……….. ഒടുവിൽ മൗനത്തിന് വിരാമമിട്ടുകൊണ്ട് ആൻറണി സംസാരിച്ചു തുടങ്ങിയപ്പോൾ ആദ്യം ഞെട്ടിയത് ആൽവിൻ തന്നെ ആയിരുന്നു………… ”

നിന്നോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറെ ദ്രോഹങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്………….. അതൊന്നും നീ മനസ്സിൽ വയ്ക്കരുത്………… ഒരു അപ്പന്റെ സ്ഥാനത്തുനിന്ന് സ്വാർത്ഥതയോടെ ചിന്തിച്ചതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ചെയ്തത്……….. പക്ഷേ ഒരിക്കലും ഇവന്റെ കുഞ്ഞിനെ നീ ചുമക്കുന്നുണ്ട് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇതൊന്നും ചെയ്യില്ലായിരുന്നു………… എന്നാ പറഞ്ഞാലും അത് ഞങ്ങടെ ചോരയല്ലേ……………. പിന്നെ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു……….. അരമനയിലെ പ്രതാപിയായ ആൻറണി മുതലാളിക്ക് പെട്ടെന്ന് തോറ്റു തരാൻ പറ്റിയില്ലെന്ന് മാത്രമേ വിചാരിക്കാവു………….. അല്ലാതെ ഒരിക്കലും എന്നെ മോൾ വെറുക്കരുത്……….. ആൻറണി അത് പറഞ്ഞപ്പോൾ ജാൻസി അത്ഭുതപ്പെട്ട് പോയിരുന്നു……… ” മുതലാളി എന്നോട് ഇങ്ങനെ ഒന്നും പറയരുത്…………

തെറ്റ് ചെയ്തത് ഞാനാണ്……….. അർഹിക്കാൻ പാടില്ലാത്ത ഒക്കെ ആഗ്രഹിച്ചത് എൻറെ തെറ്റ് തന്നെയാണ്………….. എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാരും എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല………… അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല……… ” എല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലേ…………. ഇനി ആരും അതിനെ പറ്റി ഒന്നും സംസാരിക്കേണ്ട……….. ക്ലാരാ ആ സംസാരത്തിന് തടയിട്ടു……… ” പിന്നെ കെട്ടിയോന്റെ അപ്പച്ചൻ നിനക്കും അപ്പച്ചൻ തന്നെ ആണ്……. ഇനി മുതലാളി എന്ന് ഒന്നും വിളിക്കാൻ നിൽക്കണ്ട………. ആന്റണി അവളോട് പറഞ്ഞപ്പോൾ ആൽവിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു………. നേരെ അരമനയിൽ വീട്ടിലേക്കാണ് വന്നത്…….. കുറെ നാളുകൾക്ക് ശേഷം വീണ്ടും ആ വീട്ടിലേക്ക് ചെന്നപ്പോൾ ജാൻസിയുടെ മനസ്സിൽ ഓർമ്മകൾ ഒരു തിരയിളക്കം തന്നെ സൃഷ്ടിച്ചിരുന്നു…….

ആദ്യമായി ആൽവിനെ കണ്ടതും അടിച്ചതും അവന് ഒപ്പമുണ്ടായിരുന്ന സുന്ദരനിമിഷങ്ങൾ എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു……….. ആൽവിന്റെ മനസ്സിലെ ചിന്തയും മറ്റൊന്നായിരുന്നില്ല……….. ക്ലാര തന്നെ താഴെയുള്ള ഒരു മുറി ജാൻസിക്ക് വേണ്ടി ഒരിക്കൽ കൊടുത്തശേഷം അടുക്കളയിലേക്ക് പോയി………. ആ തക്കംനോക്കി ആൽവിൻ ജാൻസിയുടെ അരികിലേക്ക് വന്നിരുന്നു…….. തിരിഞ്ഞു നിന്ന അവളെ പിന്നിൽ കൂടെ അവനോട് ചേർത്ത് നിർത്തി……. “ഇച്ചായ….. “എന്തോ…… “നീ വിഷമിക്കേണ്ട നിൻറെ മനസ്സിലെ വിഷമം എന്താണെന്ന് എനിക്കറിയാം…….. നിന്റെ അനിയത്തിമാരുടെ കാര്യം ഞാൻ മറന്നു പോയിട്ടില്ല………… ബിൻസിയെ മഠത്തിൽ നിന്നും ഇവിടേക്ക് മാറ്റാനുള്ള എല്ലാ കാര്യങ്ങളും നമുക്ക് ചെയ്യാം……… ഇവിടെനിന്ന് പഠിച്ചോട്ടെ……….

അല്ലെങ്കിൽ ഹോസ്റ്റലിൽനിന്ന് പഠിച്ചോട്ടെ………. പിന്നെ ലിൻസി യുടെ കാര്യം നമുക്ക് വേണ്ടതുപോലെ ചെയ്യാം……………. നല്ലൊരു കല്യാണാലോചന കണ്ടുപിടിച്ച് അത് നടത്തി കൊടുക്കാം…….. ” അവളെ നമ്മുടെ ബെന്നിക്കിഷ്ടം ആണ്………… അവൻ അത് എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്…….. നല്ല പയ്യനാ………. ” എങ്കിൽ പിന്നെ നമ്മുടെ കാര്യം കഴിഞ്ഞിട്ട് അതിനടുത്ത സമയത്ത് തന്നെ നടത്തം…… നീ വിഷമിക്കാതെ………. എല്ലാ കാര്യങ്ങൾക്കും ഞാൻ പരിഹാരം കണ്ടോളാം…………. അവൾ നന്നായി ഒന്നു ചിരിച്ചു…….. “പിള്ളേർ ഉറക്കം ആണോടി…… “മ്മ് നല്ല ഉറക്കം ആണ്…… “ഡാ……. നിന്നോട് ആരാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്….. ക്ലാരയുടെ ശബ്ദം കേട്ട് ആൽവിൻ പെട്ടന്ന് അവളുടെ അരികിൽ നിന്ന് മാറി…… ” അതെന്താ എനിക്ക് ഇങ്ങോട്ട് വന്നുകൂടെ……… “വരണ്ട………

ഒരു 3 മാസത്തേക്ക് നീ വരണ്ട……. ഒരു പെൺകൊച്ച് പ്രസവിച്ചു കിടക്കുന്ന മുറിയിൽ അങ്ങനെ ആണുങ്ങൾ കയറി വരാൻ പാടില്ല………. ഇനി മൂന്ന് മാസം കഴിയുന്നതുവരെ നിന്നെയീ മുറികളുടെ പരിസരത്തു കണ്ടുപോയെക്കരുത്……. ക്ലാര അത് പറഞ്ഞതും അവൻ നിസ്സഹായനായി ജാൻസിയെ നോക്കി……… അവൾ അവനെ നോക്കി കണ്ണുരുട്ടി……… ” പോയെ….. പോയെ…. നിൻറെ മുറിയിൽ പോയെ…. ക്ലാര അത് പറഞ്ഞതും അവൻ ചിരിയോടെ അവിടെ നിന്നും പിൻവാങ്ങി…….. “മോൾ ഇങ്ങനെ നിൽക്കണ്ട പോയി കിടന്നോ……… ഒരുപാട് യാത്ര ചെയ്തു വന്നതല്ല……. ഞാൻ കിടക്കുന്നത് എങ്ങനെയാണ് അമ്മച്ചി……. ഈ രണ്ടു കുഞ്ഞുങ്ങളെയിം കൂടി രാത്രിയിൽ ശ്രെദ്ധിക്കണ്ടേ……… രണ്ടുപേരും ഉറങ്ങി എഴുന്നേറ്റ് കരഞ്ഞാൽ പിന്നെ പാടാണ്……… ” ഞാനും കൂടി ഇവിടെ കിടക്കാം…….. നാളെ തൊട്ട് നമുക്ക് ഒരാളെ നിർത്താം…….. നീ പ്രസവ രക്ഷയ്ക്ക് ഒന്നും ചെയ്തു കാണില്ലല്ലോ………….

അതിനും ഒരാളെ ഏർപ്പാട് ആകാം……… “അതൊന്നും വേണ്ട ക്ലാരഅമ്മച്ചി……. അമ്മച്ചി ഇനി രാത്രിയിൽ ഉറക്കമിളച്ച് ഇരിക്കണ്ട……. എനിക്ക് ഇവരെ നോക്കി നല്ലതായി എക്സ്പീരിയൻസ് ആയതാണ്……. ” എന്നാ പറഞ്ഞാലും രണ്ടു പിള്ളേരും കൂടി ഒന്നിച്ചു കരഞ്ഞാൽ നീ എന്നാ ചെയ്യും കൊച്ചേ………. ഞാൻ ഇവിടെ കിടന്നോളാം…….. അത് സാരമില്ല…….. പിന്നെ നാളെ നമ്മുടെ വറീതിനോട് പറഞ്ഞിട്ട് ആരെങ്കിലും പ്രായമുള്ള ഒരു സ്ത്രീയെ കൂടി നിർത്താം………… നിനക്ക് നല്ല ലേഹ്യവും എണ്ണയും ഒക്കെ വെച്ച് തരാം……… ” അതിന്റെ ഒന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല……. “അങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല……… ഈ പ്രസവരക്ഷ എന്നൊക്കെ പറയുന്നത് ആ സമയത്ത് തന്നെ കിട്ടേണ്ടത് ആണ്…………

ഇല്ലെങ്കിൽ പിന്നെ ജീവിതകാലം മുഴുവൻ ബുദ്ധിമുട്ടുകൾ ഇങ്ങനെ നിൽക്കും………… പിന്നെ ഇത് എന്റെ അവകാശം ആണ്…… അവർ പറഞ്ഞപ്പോൾ തന്റെ ജീവിതത്തിന്റെ കയ്പ്പ് നിറഞ്ഞ വിഷാദകാലത്തിനു അപ്പുറം ഒരു വസന്തം തന്നെ തേടി വന്നിരിക്കുന്നു എന്ന് അവൾ ഓർത്തു…… ഇനിമുതൽ തന്റെ ചില്ലകളിൽ ചെക്കറുന്നത് വസന്തം ആണ്…. വേദനനിറഞ്ഞ ഇടവപാതി പോയി മറഞ്ഞിരിക്കുന്നു…… ❤❤❤❤❤❤🌹🌹🌹🌹🌹🌹❤❤❤❤❤❤ പിറ്റേന്ന് തന്നെ ജാൻസിയുടെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമൊക്കെ നോക്കാനായി ഒരാളെ ആൻറണി ഏർപ്പാടാക്കിയിരുന്നു………… അന്ന് തന്നെ ജാൻസിയൊടെ യാത്ര പറഞ്ഞു ആൽവിൻ പോയിരുന്നു…….. കുഞ്ഞുങ്ങളെ വിട്ട് പോകാൻ അവന്റെ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല……

അവർക്ക് അവകാശം ആയ സാമിപ്യം ഇനിയെങ്കിലും നല്കേണ്ടത് തന്റെ കടമ ആണ് എന്ന് അവൻ ഓർത്തു…… ജാൻസിയെയും വിട്ട് പോകാൻ മനസിന്‌ വിഷമം ഉണ്ടായിരുന്നു……. ഒരിക്കൽ നഷ്ട്ടം ആയി എന്ന് കരുതിയത് തിരിച്ചു ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ചെറുതല്ലല്ലോ……. ഇടയ്ക്കിടെ തിരിച്ച് ആൽവിൻ കുഞ്ഞുങ്ങളെ കാണാനായി വരുമെങ്കിലും ജാൻസിക്കുവേണ്ടി ഏർപ്പാടാക്കിയിരുന്നു ദേവകി അവനെ ജാൻസിയെ കൺവെട്ടത്ത് കാണിക്കാൻ അനുവദിച്ചിരുന്നില്ല……….. സേവ്യറും ആൻസിയും തിരിച്ചു വന്ന് ഇവിടെ തന്നെ താമസമാക്കിയിരുന്നു………….. ആൻറണിയുടെ ബസ്സിൽ തന്നെ സേവ്യർ ഡ്രൈവറായി ജോലിയും ആരംഭിച്ചിരുന്നു……… ബിൻസി മോളെ ഹോസ്റ്റലിൽ നിന്നും മാറ്റി നല്ല ഒരു സ്കൂളിലെ ബോർഡിങ്ങിൽ ചേർത്തു.

ആൽവിൻ തന്നെ ആയിരുന്നു എല്ലാം ചെയ്തത്…… ആൻറണിയും ആൽവിനും കൂടി ചേർന്ന് തന്നെ ബെന്നിയുടെ വീട്ടിൽ പോയി ലിൻസി ക്കുവേണ്ടി വിവാഹം ആലോചിച്ചിരുന്നു………… നല്ല രീതിയിൽ തന്നെ അവളുടെ വിവാഹം നടത്തുമെന്ന് ആൻറണി വാക്ക് നൽകിയിരുന്നു………. ഇടക്ക് ചേച്ചിയെ കാണാനായി രണ്ടുപ്രാവശ്യം ബിൻസിയും ലിൻസിയും അരമനയിൽ വരികയും അവളോടൊപ്പം നിൽക്കുകയും ചെയ്തിരുന്നു……… പ്രസവരക്ഷ എല്ലാം കഴിഞ്ഞതിനു ശേഷം ചെറിയ ഒരു ചടങ്ങായി പള്ളിയിൽ വെച്ച് തന്നെ ആൽവിൻ റെയും ജാൻസി യുടെയും മിന്നുകേട്ടു നടത്തിയിരുന്നു………… ബന്ധുക്കൾക്കിടയിൽ പല മുറുമുറുപ്പുകളും ഉയർന്നെങ്കിലും ആൻറണിയെ അതൊന്നും ബാധിച്ചിരുന്നില്ല……… 7 നൂലിൽ ചേർത്ത മിന്നു ജാൻസിയുടെ കഴുത്തിൽ ആൽവിൻ കെട്ടുമ്പോൾ അവളുടെ മനസ്സ് വല്ലാതെ നിറയുകയായിരുന്നു……….

തന്റെ വേദന നിറഞ്ഞ ഇടനാഴിയിൽ വെളിച്ചം വീശിയവൻ……… ജീവിതത്തിന്റെ തിക്തഅനുഭവങ്ങൾക്ക് ഇടയിൽ തനിക്ക് പ്രതീക്ഷ ആയവൻ…… ഇനിയും തന്റെ ജീവിതത്തിലെ ഇരുട്ടിൽ അവൻ കൈവിളക്ക് ആണ്……….. അവസാന ശ്വാസം വരെ തന്റെ പ്രാണനിൽ ചേർന്ന് ഇരിക്കുന്നു ഒരു വസന്തം ആണ് ഇവൻ……….. തന്നിൽ പ്രണയത്തിന്റെ വസന്തം തീർത്തവൻ ……… ആ വസന്തകാലത്തിന്റെ സുഗന്ധത്തിൽ തന്റെ ജീവിതം മാറ്റി എഴുതിയവൻ………….. തന്റെ “പ്രണയവസന്തം” 🌹🌹🌹🌹❤❤❤🌹🌹🌹🌹❤❤❤❤ തൊട്ടടുത്ത ആഴ്ചയിൽ തന്നെ വളരെ ആഘോഷ പരമായ രീതിയിൽ കുഞ്ഞുങ്ങളുടെ മാമോദീസയും നടത്തിയിരുന്നു………….. അരമനയിലെ അനന്തരാവകാശികളുടെ മാമോദിസ നടത്തുന്നതിൽ ആന്റണി ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല……….

നാടടകം വിളിച്ചു ഒരു ഉത്സവം തന്നെയായിരുന്നു………… അതിൽ വന്നവർ ഒക്കെ ജൻസിയുടെ ഭാഗ്യത്തിൽ അസൂയ പൂണ്ടു………….. മാമോദിസ യും കല്യാണവും എല്ലാം കഴിഞ്ഞതിനു ശേഷമാണ് സ്വസ്ഥമായി ജാൻസിയെ ഒന്ന് കാണാൻ ആൽവിന് കഴിഞ്ഞത്……….. ജാൻസി മുറിയിലേക്ക് വന്നപ്പോൾ ആൽവിൻ കുട്ടികളെ തൊട്ടിലിൽ ഇട്ട് ഉറക്കുന്ന തിരക്കിലാണ്………. അവൻ കൈകൊണ്ട് മിണ്ടരുത് എന്ന് ജാൻസിയോട് ആംഗ്യം കാണിച്ചു……….. അവൾ തലയാട്ടി കാണിച്ചു….. കുറച്ചു സമയങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അവൻ അവളുടെ അരികിലേക്ക് ചെന്നു ഇരുന്നു……… ” ഇനിയെങ്കിലും ഞാൻ നിന്നെ സമാധാനമായിട്ട് ഒന്ന് കണ്ടോട്ടെ………. അവൻ പ്രണയം നിറഞ്ഞ കണ്ണുകളോടെ പ്രണയപൂർവം അവളുടെ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ രാശി ചേഞ്ചു വപ്പ് ചാർത്തി ഇരുന്നു……… ”

ഏതായാലും പ്രസവവും ലേഹ്യവും ഒക്കെ ആയിട്ട് നീ നന്നായിട്ട് ഒന്നും മിനുങ്ങിയിട്ടുണ്ട് ……….. കുസൃതിയോടെ അവൻ അത് പറയുമ്പോൾ അവൾടെ കൂർപ്പിച്ച മുഖം ചുവന്നു……… ദേഷ്യത്തോടെ അവനെ നോക്കി……… അവൻ പെട്ടെന്ന് പൊട്ടി ചിരിച്ചിട്ട് അവളെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ച് നെറുകയിലൊരു മുത്തം കൊടുത്ത ശേഷം അവളുടെ കാതോരം പറഞ്ഞു…… ” ഞാൻ പറഞ്ഞില്ലേ ………… എൻറെ ഭാര്യയായി ഈ മുറിയിൽ നീ എന്നോടൊപ്പം കഴിയുമെന്ന്………. ചിരിയോടെ അവൻ അത് ചോദിച്ചപ്പോൾ അവൾ സമാധാനപൂർവ്വം അവൻറെ നെഞ്ചിൽ വിശ്രമം കൊള്ളുകയായിരുന്നു…….. അവന്റെ ചുണ്ടുകൾ പതിയെ ഇണയെ കവർന്നു…….. പിന്നെ അത്‌ പതുക്കെ കഴുത്തിലേക്ക് മാറി……. അവളുടെ കൂവളമിഴികൾ കൂമ്പി അടഞ്ഞു……. അടഞ്ഞ മിഴികളിൽ അവന്റെ ചുംബന ചൂട് അറിഞ്ഞപ്പോൾ അവൾ അവനലിലേക്ക് ഒന്നൂടെ കുറുകി…..

അവന്റെ കൈകൾ അവളുടെ അരക്കെട്ടിനെ പുണർന്നു……… മറയായത് ഓരോന്നും ശരീരത്തിൽ നിന്ന് അകന്നു മാറവേ രണ്ടു ശരീരവും ചൂടുപിടിച്ചു തുടങ്ങി……. പ്രണയം അതിന്റെ സർവ്വ അതിർവരമ്പകളും ഭേദിച്ചു……. ഉയർച്ച താഴ്ചകളുടെ ഏറ്റക്കുറച്ചിലുകൾക്ക് ഒടുവിൽ അവൻ അവളിൽ തളർന്നു വീണു………. ഒരു പുതപ്പിന്റെ കീഴിൽ അവന് വേണ്ടി മനസും ശരീരവും പങ്കിട്ടു അവനോട് ചേർന്ന് കിടക്കുമ്പോൾ വല്ലാത്ത ഒരു സുരക്ഷിതത്വം തന്നെ വലയം ചെയുന്നത് അവൾ അറിഞ്ഞു…… അവൻ മെല്ലെ കൈനീട്ടി മ്യൂസിക് പ്ലെയർ ഓൺ ആക്കി…… അതിൽ നിന്നും ഗാനം ഒഴുകി വന്നു…… ” പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയസഖി എന്തേ മൗനം……. സിരകളിൽ ഏതോ പുതിയ വികാരം അലിയുക ആണ് എൻ വിഷാദം….. ” ദേവി…….. നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ സുന്ദരം സുരഭിലം സുഖ ലാളനം………” പാട്ടിന്റെ ഈരടി താളങ്ങൾക്കൊപ്പം അവൻ അവളെ തന്റെ കരവലയത്തിൽ സുരക്ഷിതമാക്കി കിടന്നു……. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഋതുക്കൾ ആർക്കു വേണ്ടി കാത്തിരിക്കില്ലല്ലോ……. കാലച്ചക്രം വീണ്ടും കറങ്ങി……. ആൽവിൻ ഇപ്പോൾ കമ്മീഷണർ ആണ്…….. ജാൻസിയെ വെറുതെ വീട്ടിൽ ഇരുത്താൻ അവൻ അനുവദിച്ചില്ല……. ഡിഗ്രിയും പിജിയും ഒക്കെ പഠിപ്പിച്ചു……. അവൾ ഇപ്പോൾ നല്ല ഒരു ക്രിമിനൽ ലോയർ ആണ് …………. കുട്ടികൾക്ക് ഇപ്പോൾ 13 വയസായി….. അമേയയും അലോനയും…….. രണ്ടാമതും ജാൻസി ഗർഭിണി ആയിരുന്നു അതിലും ഇരട്ടകുട്ടികൾ തന്നെ ആയിരുന്നു 2 ആൺകുട്ടികൾ……. അവർക്ക് ഇപ്പോൾ 9 വയസ്സ്…… ജോഹാനും റേഹാനും……. അതോടെ ഈ പരിപാടിക്ക് ഇനി ഇല്ല എന്ന് പറഞ്ഞു ആൽവിന്റെ മുന്നിൽ കൈ തൊഴുതു നിൽക്കുവാണ് ജാൻസി…… ഒന്നൂടെ ശ്രമിച്ചു അര ഡസൻ തികയ്ക്കണം എന്നാണ് ആൽവിന്റെ ആഗ്രഹം…….. പിന്നെ ജാൻസി തല്ലി കൊന്നാലോ എന്ന് പേടിച്ചു മാറി നിൽക്കുക ആണ് പാവം …….

ലിൻസിയും ബെന്നിയും സന്തോഷം ആയി കഴിയുന്നു….. രണ്ടു കുട്ടികളും ആയി……. സേവ്യർ പണ്ടേ നന്നായത് കൊണ്ട് അവരുടെ ജീവിതവും ഹാപ്പി …….. ബിൻസി മോൾ എൻട്രൻസ് എഴുതി മെഡിസിൻ കിട്ടി …….. ഇപ്പോൾ ന്യൂറോലിജിസ്റ്റ് ആണ് ……. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അടുക്കളയിൽ നിന്ന് എന്തോ ജോലി ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് ആൽവിൻ പിന്നിൽ കൂടി വന്നു അവളെ കെട്ടിപിടിച്ചത്……. “ഇച്ചായ എനിക്ക് നേരം ഇല്ല……. പിള്ളേരെ സ്കൂളിൽ വിടണം…… അപ്പച്ചനും അമ്മച്ചിക്കും കഴിക്കാൻ വല്ലോം ഉണ്ടാക്കണം…… നിങ്ങൾടെ ഡ്രസ്സ്‌ അയൺ ചെയ്യണം ……. പിന്നെ 11 മണിക്ക് കോർട്ടിൽ അപ്പിയർ ചെയ്യണം…… ഇതിനിടയിൽ നിന്ന് കുറുക്കാതെ പോയെ…….. “നീ ഒട്ടും റൊമാന്റിക് അല്ല കേട്ടോ……. “അതുകൊണ്ട് ആണല്ലോ നാല് പിള്ളേർ ഇവിടെ കൂടെ ഓടി നടക്കുന്നത്……

“അത്‌ എന്റെ കഴിവ്…… “ഒന്ന് പോ മനുഷ്യ…… അവൾ ചിരിയോടെ പറഞ്ഞു…… അവൻ അവളെ ചേർത്ത് നിർത്തി മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു…… “അപ്പ……. പിന്നിൽ നിന്ന് അലോന മോൾടെ വിളി കേട്ടപ്പോൾ അവൻ അവളിൽ നിന്ന് മാറി…… “എന്നാടാ ചക്കരെ…… അവൻ മോൾടെ അടുത്തേക്ക് ചെന്നു…… അവളുടെ ബെസ്റ്റ് ഫ്രണ്ട് അവളുടെ അപ്പ ആണ്…. “ഇന്നലെ ക്ലാസിൽ ഉള്ള ഒരുത്തൻ എന്നെ പ്രൊപ്പോസ് ചെയ്തു…… നാണത്തോടെ അവൾ അത്‌ പറഞ്ഞപ്പോൾ ജാൻസി അത്ഭുതത്തോടെ നോക്കി….. പക്ഷെ ആൽവിൻ ചിരിച്ചതെ ഉള്ളു….. “എന്നിട്ട് എന്റെ മോൾ എന്ത് പറഞ്ഞു……. ചിരിയോടെ ആൽവിൻ തിരക്കി….. “ഞാൻ നോ പറഞ്ഞു അപ്പ….. “അതെന്നാടാ…. ആൽവിൻ ചോദിച്ചു….. “ഓ….. അവൻ പോര അപ്പ……. എനിക്ക് അപ്പയെ പോലെ പ്രേമിക്കുന്ന ഒരാളെ മതി…… അപ്പ അമ്മയെ സ്നേഹിക്കുമ്പോലെ സ്നേഹിക്കുന്ന ഒരാളെ…….. അത് അപ്പ തന്നെ കണ്ടുപിടിക്കും എന്ന് പറഞ്ഞു…….ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു ജാൻസിയെ നോക്കി ചിരിയോടെ മീശ പിരിച്ചു…… അവളിലും ഒരു ചിരി വിടർന്നു …….. അവസാനിച്ചു….

“എല്ലാ കഥയും പോലെ ഒരു രണ്ടു വാക്ക്…… ഒരുപാട് വലിയ msg ഒന്നും തരാൻ ഇല്ല ഒരു പാട്ടിൽ നിന്നാണ് ഈ കഥയുടെ തുടക്കം…… പിന്നെ എന്റെ മനസ്സിൽ തോന്നിയ എന്തൊക്കെയൊ എഴുതി……. പക്ഷെ പ്രതീക്ഷചതിലും വലിയ സ്വീകരണം നിങ്ങൾ നൽകി……. എല്ലാരോടും സ്നേഹം മാത്രം…… കഥയുടെ പേര് ആദ്യം വേനൽ വസന്തം എന്നായിരുന്നു അത് മാറ്റി പറഞ്ഞു തന്ന സുഹൃത്തിനെ നന്ദിയോടെ ഓർക്കുന്നു……. പിന്നെ ജാൻസിക്ക് എന്ത് പേരിടും എന്ന് കുറേ ആലോചിച്ചു ഒന്നും ആ കഥാപാത്രത്തിനു ചേരുന്നത് ആയിരുന്നില്ല…… പിന്നെ എന്റെ അമ്മ ആണ് ജാൻസി എന്ന പേര് പറഞ്ഞു തന്നതും ജാൻസി റാണി എന്ന പരാമർശം പറഞ്ഞതും…….. ഒരു കഥ തീരുമ്പോൾ നമ്മുക്ക് ഉണ്ടാകുന്ന സന്തോഷം ചെറുതല്ല…. അതും ഭംഗി ആയി തീർക്കാൻ പറ്റിയല്ലോ എന്ന സന്തോഷം…… എന്റെ കഴിവിന്റെ പരമാവധി ഞാൻ നന്നാകാൻ ശ്രേമിച്ചു എന്നാണ് എന്റെ വിശ്വാസം….. ബാക്കി നിങ്ങൾ പറയു….. ഒത്തിരി സ്നേഹത്തോടെ ❤ ✍റിൻസി.

പ്രണയവസന്തം : ഭാഗം 29

Share this story