സ്മൃതിപദം: ഭാഗം 19

സ്മൃതിപദം: ഭാഗം 19

എഴുത്തുകാരി: Jaani Jaani

അമ്പലത്തിൽ നിന്ന് നേരെ കോളേജിലേക്ക് വന്നു. ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി എല്ലാവരും സെറ്റ് സാരിയിൽ അടിപൊളിയായിട്ടുണ്ട് അഞ്ജുവിനെ നോക്കിയപ്പോൾ ദേ പൂവോക്കെ സെറ്റ് ചെയ്യാൻ സഹായിക്കുന്നുണ്ട് ഞാൻ വേഗം അവളുടെ അടുത്തേക്ക് പോയി ആ വന്നോ എവിടെയായിരുന്നു അഞ്ചു മൊത്തമായി നോക്കി കൊണ്ട് ചോദിച്ചു അത് അമ്പലത്തിൽ അമ്പലത്തിലൊക്കെ പോയോ ഹ്മ്മ് ഓ കാർത്തിയേട്ടന്റെ കൂടെയാണോ അല്ലാതെ ആരുടെ കൂടെ പോകാനാ ഹ്മ്മ് നീ നേരത്തെ എത്തിയോ ആ ഒരു അര മണിക്കൂർ ആയി ഞാനും അവളുടെ കൂടെ കൂടി ഓരോന്ന് ചെയ്യാൻ തുടങ്ങി. ഇനി പൂക്കളം ഒരുക്കുന്നവർ മാത്രം അവിടെ നിന്നാൽ മതിയെന്ന് പറഞ്ഞു ബാക്കിയുള്ളവരെയൊക്കെ പുറത്താക്കി. അഞ്ചു എന്നെയും കൂട്ടി മഞ്ചാടി മരച്ചുവട്ടിൽ പോയി. അവിടെയും ഇവിടെയുമായി കുറെ കുട്ടികളുണ്ട് ചിലർ കപ്പിൾസായും സിംഗിൾസായും കറങ്ങി നടക്കുന്നുണ്ട്. ഇന്ന് എല്ലാവരെയും മൊത്തത്തിൽ കാണാൻ ഒരു ഐശ്വര്യമുണ്ട് ആൺകുട്ടികൾ എല്ലാവരും മുണ്ടും ഷിർട്ടുമാണ് ഓരോ ക്ലാസ്സിനും കോഡുണ്ട് പിന്നെ പെൺകുട്ടികൾ എല്ലാം കേരള സാരിയിലും. ഏട്ടത്തിയമ്മേ… അഞ്ജുവുമായി സംസാരിച്ചു ഇരിക്കുമ്പോഴാണ് കിച്ചു അടുത്ത് വന്നിരുന്നത് എന്തോ അവന്റെ സൈഡിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു അടിപൊളിയായിട്ടുണ്ട്

ആണോ നീയും സൂപ്പറാണ് നേവി ബ്ലു കളർ ഷിർട്ടാണ് കിച്ചുവിന്റെ വേഷം താങ്ക് യൂ ഏട്ടത്തിയമ്മേ നമുക്ക് ഒരു സെൽഫി എടുക്കാം ഹ്മ്മ് അവള് ചിരിച്ചുകൊണ്ട് അവന് പോസ് ചെയ്തു കൊടുത്തു പിന്നെ അഞ്ജുവിനെയും കൂട്ടി രണ്ട് സെൽഫി എടുത്തു അല്ല കിച്ചു നീ എന്തിനാ ഇവളെ ഇങ്ങനെ നീട്ടി വിളിക്കുന്നെ ഏട്ടത്തി എന്ന് വിളിച്ചാൽ പോരെ അഞ്ചുവിന്റെ ചോദ്യത്തിന് അവൻ ഒന്ന് പുഞ്ചിരിച്ചു എനിക്ക് എന്തോ ഭയങ്കര ഇഷ്ടമാണ് ഏട്ടത്തിയമ്മേ എന്ന് വിളിക്കാൻ എന്റെ അമ്മ അടുത്തുള്ള ഒരു ഫീൽ ഐഷുവിന്റെ ഷോൾഡറിൽ തല വെച്ചു കൊണ്ട് പറഞ്ഞു. ഐഷു മെല്ലെ അവന്റെ തലയിൽ തലോടി അഞ്ചു പിന്നെ ഒന്നും ചോദിച്ചില്ല. കുറച്ചു സമയം അവര് അങ്ങനെ തന്നെ ഇരുന്നു കിച്ചുസെ..

ഹ്മ്മ് എന്താ എന്റെ കിച്ചൂസിന് ഒരു സങ്കടം. അത് ചോദിച്ചപ്പോ കിച്ചു അവളെ തലയുയർത്തി നോക്കി അറിയില്ല അവൻ വീണ്ടും അവളുടെ ഷോൾഡറിൽ തല ചായ്ച്ചു ഇപ്പൊ വേണ്ടാത്തത് ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട നീ എന്റെയും അനിയൻ അല്ലെ ഞാൻ വന്നാലും നിന്റെ ഏട്ടന് നിന്നോടുള്ള ഇഷ്ടത്തിന് ഒരു കുറവും വരില്ല അത് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ പിന്നെ എന്താ എനിക്ക് അറിയാം ഏട്ടത്തിയമ്മേ പക്ഷെ കൂട്ടുകാർ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്തോ വിഷമമായി ഞാൻ നിങ്ങൾക്ക് ഒരു അധികപറ്റ് ആയി മാറുമെന്നൊക്കെ പിന്നെ ഏട്ടനെ എന്നിൽ നിന്ന് പിരിക്കുമെന്നൊക്കെ പറഞ്ഞു

എനിക്ക് അറിയാം എന്റെ ഏട്ടത്തിയമ്മേയും ഏട്ടനേയും പക്ഷെ ഐഷു അവന്റെ മുഖം പിടിച്ച ഉയർത്തി സങ്കടം കൊണ്ട് കണ്ണുകളൊക്കെ നിറഞ്ഞിട്ടുണ്ട് അയ്യേ ഇത്രയേയുള്ളൂ എന്റെ കിച്ചൂസ് മറ്റുള്ളവരുടെ വാക്ക് കേൾക്കാൻ നിന്നാൽ നമുക്ക് പിന്നെ വിഷമിക്കാനെ സമയം ഉണ്ടാകു. ദേ നോക്ക് നീ പറഞ്ഞല്ലോ ഞാൻ നിന്റെ അമ്മയെ പോലെയാണെന്ന് അല്ലെ അപ്പൊ ഞാൻ നിങ്ങളെ പിരിക്കുമെന്ന് തോന്നുന്നുണ്ടോ ഏട്ടത്തിയമ്മ ഒരിക്കലും ഞങ്ങളെ അകറ്റില്ല എന്ന് എനിക്ക് അറിയാം പക്ഷെ എല്ലാരും കൂടെ ഓരോന്ന് പറഞ്ഞപ്പോൾ. എന്നാലും കിച്ചു എനിക്ക് വിഷമായിട്ടോ അവര് പറയുന്നത് കേട്ടിട്ട് നീ എന്നെ തെറ്റിദ്ധരിച്ചില്ലേ ആര് പറഞ്ഞു ഞാൻ തെറ്റിധരിച്ചെന്ന് അങ്ങനെയാണെങ്കിൽ ഞാൻ ഇപ്പൊ ഏടത്തിയമ്മയുടെ അടുത്ത് വന്നിരിക്കുമോ ഞാൻ ചുമ്മാ പറഞ്ഞതാ അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു ഹാ എന്നാ ഞാൻ പോട്ടെ മത്സരമൊക്കെ തുടങ്ങാനായെന്ന് തോനുന്നു ആ ശെരി അഞ്ചു ചേച്ചി പോട്ടെ ഓക്കേ —-

എന്താണ് കുഞ്ഞുസേ നാളത്തെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ ചെറുതായിട്ട് കിടന്നോ ഹ്മ്മ് എന്ത് പറ്റി വയ്യേ നിനക്ക് ഹ്മ്മ് എന്താ ടാ കുഞ്ഞാ നിനക്ക് എന്തേലും വേദനയുണ്ടോ പറ ശബ്ദം കേൾക്കുമ്പോൾ എന്തോ ഉള്ളത് പോലെ വയറുവേദനയാ മടിച്ചാണ് പറഞ്ഞത് പെട്ടെന്ന് എന്ത് പറ്റി ഉച്ചക്കു കഴിച്ച ഫുഡിന്റെയാണോ അതൊന്നുമല്ല അവള് ചിരിയോടെ പറഞ്ഞു ദേ കുഞ്ഞുസേ മര്യാദക്ക് പറ എന്റെ കണ്ണേട്ടാ ഇത്‌ പീരിയഡ്സിന്റെ വേദനയാണ് ഓ അതാണോ എല്ലാ മാസവും ഇങ്ങനെ വേദന ഉണ്ടാവാറുണ്ടോ ഇല്ലാ ചില മാസങ്ങളിൽ മാത്രം ഇന്ന് ഫസ്റ്റ് ടെ ആണോ അല്ല രണ്ടാമത്തെ ഹ്മ്മ്, ഈ വേദന മാറാൻ ഗുളികയൊന്നുമില്ലേ ഗുളികയൊക്കെയുണ്ട് അതിന് സൈഡ് എഫ്ഫെക്റ്സ് ഉള്ളതുകൊണ്ട് അതൊന്നും കഴിക്കാറില്ല പിന്നെ ഉലുവ വെള്ളം കുടിച്ചു അത് കഴിച്ചാൽ വേദന മാറുമോ ഒരു ആശ്വാസം കിട്ടും ചൂട് പിടിച്ചൂടേ അതൊക്കെ ഞാൻ ഒറ്റക്ക് തന്നെ ചെയ്യേണ്ടേ അതോണ്ട് ചൂട് ഒന്നും പിടക്കാറില്ല.

ഈ ഉലുവ വെള്ളം തന്നെ അമ്മ ചേച്ചിക്ക് ആക്കി കൊടുക്കുന്നത് കണ്ട് ഞാനും ആക്കാൻ തുടങ്ങിയതാ അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞിരുന്നു കുഞ്ഞുസേ ഹ്മ്മ് ഇനി ഒരു പത്തു ദിവസം കൂടെ കഴിഞ്ഞാൽ നീ ഇവിടെ അല്ലെ അപ്പൊ അടുത്ത മാസം ഈ സമയം ഞാനും ഉണ്ടാവില്ലേ കൂടെ അപ്പോൾ എന്റെ കുഞ്ഞുസിന് വേണ്ടുന്നതൊക്കെ ഞാൻ ചെയ്ത് തരില്ലേ പിന്നെന്താ ഹ്മ്മ് എന്താ ഡീ മൂളുന്നെ അവൻ അല്പം ദേഷ്യത്തോടെ ചോദിച്ചു വയ്യ കണ്ണേട്ടാ ഭയങ്കര ക്ഷീണം എന്നാ കിടന്നോ നാളെ വിളിക്കാം ഗുഡ് ന്യ്റ്റ് കണ്ണേട്ടാ ഗുഡ് ന്യ്റ്റ് 😘 രാവിലെ എഴുന്നേറ്റു കുളിച്ചപ്പോഴേക്കും ക്ഷീണമൊക്കെ മാറി ഇന്നലത്തെ പോലെ വേദനയൊന്നുമില്ല. മുറ്റം അടിച്ചുവരുമ്പോഴേക്കും അനു എഴുന്നേറ്റു. അവനോട് പൂക്കളത്തിന്റെ ഡിസൈൻ വരച്ചു വെക്കാൻ പറഞ്ഞു. അനു നന്നായി വരക്കും. ഇന്നലെ പൂ ഒക്കെ മുറിച് ഇട്ടത് കൊണ്ട് അവൻ വരച്ചു കഴിഞ്ഞതിന് ശേഷം ഞങ്ങള് രണ്ടും പൂ ഇട്ടു. രാവിലെ കുളിച്ചപ്പോൾ മുടിയിൽ കെട്ടിയ തോർത്തു അഴിച് വീണ്ടും തല തോർത്തുമ്പോഴാണ് ഫോൺ റിങ് ചെയുന്നത് കേട്ടെ ഓണാശംസകൾ കണ്ണേട്ടാ….

വേദന മാറിയോ കുഞ്ഞുസേ ഇപ്പൊഴും ക്ഷീണമുണ്ടോ ഇല്ലാ കണ്ണേട്ടാ എല്ലാം കുറഞ്ഞു ഇപ്പൊ ഞാൻ ഓകെയാണ് ഹാ എഴുന്നേറ്റോ കണ്ണേട്ടാ ഇല്ലാ കിടക്കയിൽ ഉണ്ടത്രേ പൂ ഇടുന്നില്ലേ ഇത്രയും ദിവസം ഇട്ടില്ലല്ലോ പിന്നെ ഇന്ന് ഇടുമോ ഹ്മ്മ് എന്നാ എഴുന്നേറ്റു പോയി കുളിച്ചിട്ട് വാ ഞാൻ ഇന്ന് എവിടെയും പോകുന്നില്ല അതോണ്ട് കുറച്ചു കഴിഞ്ഞ് കുളിക്കാം ഇന്ന് ഒരു നല്ല ദിവസമല്ലേ കണ്ണേട്ടാ മടി കാണിക്കാതെ പോയി കുളിക്ക് എന്റെ കുഞ്ഞുസേ നിന്നെ കൊണ്ട് ഞാൻ തോറ്റു ആ ഇപ്പൊ ഞാൻ പറയുന്നത് പോലെ കേൾക്ക് ഹ്മ്മ് പിന്നെ ഞാൻ പറഞ്ഞതൊക്കെ ഇന്നലെ വാങ്ങിയില്ലേ ആ വാങ്ങി അത് വേണോ കുഞ്ഞുസേ വേണം നല്ലൊരു ദിവസമായി പുറത്തു നിന്ന് കഴിക്കേണ്ട വീട്ടിൽ നിന്ന് ആക്കിയാൽ മതി. ഹ്മ്മ് എന്നാ കുളിചിട്ട് വിളിക്ക് ഓക്കേ 😘 കണ്ണേട്ടാ…

എന്താ ഡീ നിനക്കല്ലേ ഇതൊക്കെ തരാൻ കഴിയു. എന്റെ അടുത്ത് ഉണ്ടെങ്കിൽ നേരിട്ട് തന്നേനെ ആ മതി മതി പോയി കുളിക്ക് തിരിച്ചു തന്നില്ല വാങ്ങിയ സാധനം ഞാൻ തിരിച്ചു കൊടുക്കാറില്ല സാരില്ല ഇവിടെ വരട്ടെ ഞാൻ എല്ലാം പഠിപ്പിച്ചു തരുന്നുണ്ട് എന്നാലേ അപ്പോൾ പേടിച്ചോളാം ഞാൻ വെക്കട്ടെ ഐഷു കിച്ചുവിനെയും വിളിച്ചുണർത്തി വേഗം ഫ്രഷ് ആവാൻ പറഞ്ഞു വിട്ടു. എന്നിട്ട് നേരെ അടുക്കളയിലേക്ക് പോയി ഉച്ചക്കുള്ള പച്ചകറിയൊക്കെ മുറിച്ചിട്ടു. സുമ രാവിലെയുള്ള ഇഡലി തയ്യാറാക്കുകയാണ് ഒപ്പം സാമ്പാറും. അച്ചു അടുക്കളയിൽ വന്നു ഒരു ഗ്ലാസ് ചായ എടുത്ത് കുടിച് വീണ്ടും പോയി.

ഐഷു തിരക്കിട്ട ഓരോ പച്ചകറിയും മുറിക്കാൻ തുടങ്ങി വെപ്രാളപ്പെട്ട് മുറിച്ചത് കൊണ്ടോ എന്തോ കൈ മുറിഞ്ഞു അവള് വേഗം കൈ കഴുകി മരുന്ന് വച്ചു. അത് കണ്ടത് കൊണ്ട് സുമ അവളോട് റൂമിൽ പോയിക്കോ ബാക്കി ഒക്കെ അവര് ചെയ്തോളാം എന്ന് പറഞ്ഞു. ഐഷു അവരെ അത്ഭുതത്തോടെ നോക്കി പിന്നെ ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് പോയി. അവള് റൂമിൽ എത്തിയപ്പോഴാണ് കണ്ടത് കാർത്തി രണ്ട് തവണ വിളിച്ചിട്ടുണ്ടെന്ന് ഐഷു വേഗം തിരിച്ചു വിളിച്ചു നിന്റെ ജോലിയൊക്കെ കഴിഞ്ഞോ ആ എങ്കിൽ ഞാൻ വീഡിയോ കോൾ ചെയ്യാം അതും പറഞ്ഞു കാർത്തി കോൾ ഡിസ്‌കണക്ട്‌ ചെയ്തു ഐഷു വേഗം നെറ്റ് ഓൺ ചെയ്ത് വച്ചു ഏട്ടത്തിയമ്മേ…

കോൾ എടുത്തപ്പോൾ തന്നെ കിച്ചുവിന്റെ സൗണ്ടാണ് കേട്ടത് ആ നീ കുളിചില്ലേ പിന്നെ കുളിക്കാതെ ദേ ഓണക്കോടിയും ഇട്ടു ഹാ നിനക്ക് ആ മെറൂൺ കളർ നന്നായി ചേരുന്നുണ്ട് സൂപ്പർ താങ്ക് യൂ താങ്ക് യൂ കിച്ചു കോളർ പൊക്കി പറഞ്ഞു അല്ല ഏട്ടത്തിയമ്മ എന്താ ഓണക്കോടി ഇടാതിരുന്നേ എവിടെയും പോകുന്നില്ലല്ലോ അതോണ്ട് ഇടേണ്ട എന്ന് വിചാരിച്ചു ഹാ ചക്കിക്കൊത്ത ചങ്കരൻ തന്നെ ദേ ഏട്ടനും ഇട്ടില്ല അവൻ ഫോൺ കാർത്തിക്ക് നേരെ തിരിച്ചു കാർത്തി ഒരു കാവി മുണ്ടും ഉടുത്ത വൈറ്റ് ഇന്നർ ബനിയനും ഇട്ട് പുട്ടിനുള്ള പൊടി കുഴക്കുകയാണ്,

പിന്നെ ഐഷുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് വീണ്ടും കുഴക്കാൻ തുടങ്ങി ദേ ഫോൺ ഞാൻ ഇവിടെ വെക്കാം എനിക്ക് കുറച്ചു മെസ്സേജ് അയക്കാനുന്ടെ കാർത്തിയോടും ഐഷുവിനോടും പറഞ്ഞു കാർത്തിയെ കാണാൻ പാകത്തിന് ഫോൺ വച്ചു കിച്ചു പോയി നല്ലോണം കുഴഞ്ഞോ ഐഷു ഒരു ചിരിയോടെ ചോദിച്ചു ദേ കുഞ്ഞു വേണ്ട നീ ഒരാള് കാരണമാ ഞാൻ ചെയുന്നത് അല്ലെങ്കിൽ ഒരു പാക്കറ്റ് ബ്രെഡും ജാമും വച്ചു ഞങ്ങള് കഴിച്ചേനെ ഇന്നൊരു നല്ല ദിവസമല്ലേ കണ്ണേട്ടാ അതോണ്ടല്ലേ അവള് കൊഞ്ചികൊണ്ട് പറഞ്ഞു ആ തേങ്ങ ചിരവിയോ ആ ദേ ഒരു പാത്രം നിറച്ചും തേങ്ങ ചിരവി വച്ചിട്ടുണ്ട് ഇത്രയും അധികമൊ സാമ്പാറും വരവുമൊക്ക ആക്കണ്ടേ ഓ അതൊക്കെ അറിയാമല്ലേ ആക്കാൻ അറിയില്ല

എങ്കിലും എന്തൊക്കെയാ വേണ്ടതെന്ന് അറിയാം ആ അത് മതി ബാക്കി ഞാൻ പറഞ്ഞു തരാം രണ്ട് പേരും ചിരിച്ചും സംസാരിച്ചും പുട്ടും പപ്പടവും ഉണ്ടാക്കി. കറി ആക്കാൻ ഐഷു പറഞ്ഞെങ്കിലും കാർത്തി പപ്പടം നല്ല കോമ്പിനേഷനാണെന്ന് പറഞ്ഞു അത് ആക്കി വേറെ ഒന്നുമല്ല മടി അതെന്നെ കാരണം. എന്നാ കിച്ചുവിനെയും വിളിച്ചു ചായ കുടിച്ചോ ഞാനും പോട്ടെ അനു വിളിക്കിന്നുണ്ട് ഹ്മ്മ് ചായ കുടിച് വന്ന ഉടനെ തിരിച്ചു വിളിക്കാം ഹാ എന്നാ പോയി കുടിച്ചിട്ട് വാ അല്ല എന്താ അവിടെ സ്പെഷ്യൽ ഇഡലിയും സാമ്പാറും ഓ നിങ്ങളൊക്കെ വലിയവർ നമുക്ക് പുട്ട് ദേ കണ്ണേട്ടാ.. ഞാൻ ചുമ്മാ പറഞ്ഞതാടി പോയി കഴിച്ചിട്ട് വാ ഹ്മ്മ് ഡീ ഉമ്മ 😘ഓ ഈ കണ്ണേട്ടൻ കുറച്ചു കൂടുന്നുണ്ട് നീ ഇവിടെ വന്നിട്ട് കുറച്ചാ മതിയെടി ഞാൻ പോയി ചായ കുടിച്ചു വന്നതിന് ശേഷം ഐഷു കാർത്തിക്ക് സാമ്പാറും കേബേജ് വറവ് ആക്കുന്നതും പറഞ്ഞു കൊടുത്തു. കാർത്തി രണ്ട് കറിയിൽ ഒതുക്കിയതാ പിന്നെ പപ്പടവും അച്ചാറും ഉണ്ടല്ലോ കാർത്തിയുടെ കറി മോശമില്ല എന്നാണ് കിച്ചുവിന്റെ അഭിപ്രായം. പായസം കൂടെ വെക്കാൻ കഴിയില്ലാ എന്ന് കാർത്തി ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഐഷുവും നിർബന്ധിക്കാൻ പോയില്ല. പണി എടുത്തതിന്റെ ക്ഷീണം കാരണം ഏട്ടനും അനിയനും കിടന്നുറങ്ങി. ഇത്തവണത്തെ ഓണവും ആഘോഷിച്ചിട്ട് പിന്നെ രാത്രി കാർത്തി മാത്രം പ്രതേകം പോയി ആഘോഷിച്ചു, ഐഷുവിനോട് പറഞ്ഞില്ല എങ്കിലും രാത്രി വിളിച്ചപ്പോൾ കണ്ട് പിടിച്ചു പിന്നെ രണ്ട് പെഗ് മാത്രമേ കഴിച്ചുള്ളൂ എന്ന് പറഞ്ഞു അവളെ പിണക്കം മാറ്റി.

ഇന്നാണ് അച്ചുവിന്റെ കല്യാണം. നാളെ ഐഷുവിന്റെയും. സാധു ഓഡിറ്റോറിയത്തിൽ വച്ചാണ് കല്യാണം. ഓറഞ്ച് കളർ സാരിയിൽ അച്ചു സുന്ദരിയായിരുന്നു. ആവശ്യത്തിന് ആഭരണങ്ങളുണ്ട്. അച്ഛൻ ഐഷുവിന് മാറ്റി വച്ച പൈസ കൂടെ അച്ചുവാണ് എടുത്തത് പിന്നെ കുറച്ചു കടവും വാങ്ങി അവരുടെ മുന്നിൽ വില കുറയരുതല്ലോ. നല്ലോണം മേക്കപ്പ് ഒക്കെ ഇട്ടിട്ടുണ്ട് കല്യാണമല്ലേ അതിന്റെതായ എല്ലാ പ്രൗഡിയുമുണ്ട്. ആദ്യം പെൺ വീട്ടുകാർ തന്നെയാണ് എത്തിയത്. ഇവരുടെ ഭാഗത്തു നിന്ന് കുറച്ചു ആൽക്കറേയുള്ളു അവരുടെ ഭാഗത്തും അത്രയേ ആൾക്കാറുള്ളു എന്ന് പറഞ്ഞിരുന്നു. അച്ഛന്റെ അനിയന്മാരും പെങ്ങളും വന്നിട്ടുണ്ട് എങ്കിലും അന്യരെ പോലെ ദൂരെ മാറി നിൽക്കുകയാണ്.

ഐഷുവും അനുവും ഒരു സ്ഥലത്തു നിൽക്കുകയാണ്. അപ്പോഴാണ് ഐഷുവിന്റെ പിന്നിൽ ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയത്. വേറെയാരുമല്ല അവളുടെ കണ്ണേട്ടൻ തന്നെ കിച്ചു വന്നില്ലേ ഇല്ലാ അവിടെ ആരെങ്കിലും വേണ്ടേ പണിക്കാരുണ്ട് ഹ്മ്മ് കാർത്തി ഐഷുവിനെ ഇടുപ്പിൽ പിടിച്ചു അവനോട് ചേര്ത്ത നിർത്തി കണ്ണേട്ടാ വിട് ആരെങ്കിലും കാണും പിന്നെ അവർക്കൊക്കെ നിന്നെ നോക്കൽ അല്ലെ പണി പ്ലീസ് കണ്ണേട്ടാ അടങ്ങി നിൽക്ക് പെണ്ണെ കാർത്തി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് പറഞ്ഞു അവള് ഒരു ചിരിയോടെ അടങ്ങി നിന്നു

ഇതെന്താ ചെക്കനും കൂട്ടരും വരാതെ എത്തേണ്ട സമയം ആയല്ലോ അച്ചുവിന്റെയും അനുവിന്റെയും ചെറിയച്ഛൻ പറഞ്ഞു അച്ചു ആകെ പരിഭ്രമത്തോടെ എല്ലാവരെയും നോക്കി, കൂട്ടത്തിൽ കാർത്തിയെയും അവൻ ആണെങ്കിൽ ഐഷുവിനെ പിച്ചുകയും മുടി പിടിച്ചു വലിക്കുകയും ചെയ്യുന്നുണ്ട്. അയ്യോ കണ്ണേട്ടാ അവര് എന്താ വരാതെ ആ എനിക്ക് എങ്ങനെ അറിയാം അവൻ താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു വലിച്ചു ആ കണ്ണേട്ടാ എനിക്ക് എന്തോ പേടിയാകുന്നു…..തുടരും…..

സ്മൃതിപദം: ഭാഗം 18

Share this story