വാക…🍁🍁 : ഭാഗം 3

വാക…🍁🍁 : ഭാഗം 3

എഴുത്തുകാരി: നിരഞ്ജന R.N

മഴയുടെ സംഗീതത്തിൽ ലയിക്കാൻ വെമ്പലോടെ കാത്തിരുന്ന ഒരു വാകയുണ്ടായിരുന്നു……………. നിറഞ്ഞ മനസ്സോടെ ഓരോ മഴത്തുള്ളിയെയെയും തന്റെ വിടർന്ന കവിളിണകളിൽ സ്വീകരിക്കാൻ കൊതിച്ചിരുന്നൊരു വാക…………………….. 🍁🍁 അന്യമായിരുന്നു അന്നവൾക്ക് ആ മഴ…പനിച്ചൂടിന്റെ പേരിൽ മഴയോടുള്ള കൊതിയെ അടക്കേണ്ടിവന്ന അവൾക്ക് ഇന്നിപ്പോൾ ബാൽക്കണിയിൽ തന്റെ നെറുകയിൽ താനെന്നും പ്രാണനായി തൊട്ടിരുന്ന സിന്ദൂരചുവപ്പിനെ ഒരു ചാലായി മായ്ച്ചുകളയുന്ന ഈ മഴ നനയവേ, ആ മനസ്സിൽ ഇരച്ചെത്തുന്ന ഒരായിരം നിമിഷങ്ങളുണ്ട് തന്റെ ജീവന്റെ പാതിയുടേതായ്……. ആദ്യമായ് അവനോടൊപ്പം ആ തണുപ്പ് അറിഞ്ഞ നിമിഷം ഒരു കൊച്ചുകുട്ടിയെപോൽ താൻ തുള്ളിചാടിപ്പോയതോർത്ത് അറിയാതെ ആ ചുണ്ടിൽ ഒരു കുസൃതിചിരി വിടർന്നു…..💗

തന്നേക്കാളേറെ കുസൃതിയാണവനെന്ന് തന്നോട് ചേർന്ന ആ കൈകൾ അവളെ ബോധ്യപ്പെടുത്തി…. ഇടുപ്പിൽ അമർന്ന കൈകൾക്ക് ഒരായിരം വർഷം തന്നെ സംരക്ഷിക്കാനുള്ള ശക്തിയുമുണ്ടായിരുന്നു..💗 നനഞ്ഞ വസ്ത്രം ശരീരത്തെ അവന്മുൻപിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയ നിമിഷം ഒരു കരുതലായ്, തെറ്റായ ഒരു നോട്ടം പോലുമില്ലാതെ തന്നെ മാറോട് ചേർത്തതോർത്തപ്പോൾ പതിവിലും ഇരട്ടിയായി ആ മിഴിയിൽ അവനോടുള്ള പ്രണയം അലതല്ലി………… 💗 പിന്നീട് അവന്റേതായി കഴിഞ്ഞ നാളുകളിൽ ആ മാറിൽ പറ്റിച്ചേർന്ന് നനഞ്ഞ മഴയ്ക്ക് കണക്കുകളുണ്ടായിരുന്നുവോ? ഒരുനിമിഷം അതവൾ മനസ്സിനോട് തന്നെ ചോദിച്ചു….. ഇല്ല,,, ആ പ്രണയസാഗരത്തിന്റെ കണക്കുകൾ മനസ്സ് പോലും മറന്നിരിക്കുന്നു, അത്രയും ആഴമേറിയതായിരുന്നവ………..

മുടിയിഴകളിലൂടെ ഊർന്നിറങ്ങുന്ന ജലകണികകളെ അവന്റെ മുഖത്തേക്ക് തെറിപ്പിക്കുമ്പോൾ ഒരുതരം കുസൃതിയായിരുന്നു ആ മിഴികളിൽ…… മഴയുടെ അന്ത്യമഘട്ടത്തിൽ ചാറ്റലായ് അവ ശരീരത്തിൽ പതിക്കുമ്പോൾ അവയുടെ സംഗീതത്തിന് മാറ്റ് കൂട്ടാനെന്നോണം കഴുത്തിൽ അവന്റെ ചുണ്ടുകളാൽ തീർക്കുന്ന തന്ത്രികൾക്ക് അവളിലെ പെണ്ണിനെ ഉണർത്തുവാൻ തക്ക ശേഷിയുണ്ടായിരുന്നുവെന്നോർക്കുമ്പോൾ ആ മുഖം നാണത്താൽ ചുവന്നു………. അതേ,,, താനിഷ്ടപ്പെടുന്ന എന്തിലും അവളെക്കാളേറെ അവന്റെ സാന്നിധ്യം ഉണ്ടെന്ന സത്യം ഒരിക്കൽക്കൂടി ആ മനസ്സ് തിരിച്ചറിയുകയാണ്………പ്രണയത്തിന്റെ ലഹരിയോടൊപ്പം അലിഞ്ഞുചേർന്ന മഴയെ ആസ്വദിച്ചവൾ, ഇന്ന് തന്റെ ഉള്ളിലെ വേദനയുടെ താളത്തെ മഴയോട് ലയിപ്പിച്ചിരിക്കുന്നു….. ആർത്തലച്ചു പെയ്യുന്ന മഴ ബാൽക്കണിയിൽ നനയവേ, ഒരുനിമിഷം അവൾ സ്വയം മറന്നുപോയി……………….

ആ വിരഹം അത്രമേൽ അവളെ തകർത്തിയിരിക്കാം….. 😔😔😔 അവളുടെ നില്പ് കണ്ട് നിൽക്കാനുള്ള ശേഷിഇല്ലാഞ്ഞിട്ടോ,, അവളെ കാണുന്ന ഓരോനിമിഷവും നെഞ്ചിൽ അലയടിക്കുന്ന പ്രണയതീയിൽ സ്വയം വെന്തുരുകുവാൻ കഴിയാഞ്ഞിട്ടോ, അവൻ നേരെ ബാത്റൂമിലേക്ക് കയറി. ആണുങ്ങൾ കരയാൻ പാടില്ലല്ലോ…. പണ്ടാരോ പറഞ്ഞഒരു പാഴ് വാക്ക്….. !!!ഷവറിൽ നിന്ന് വീഴുന്ന നനുത്ത വെള്ളത്തുള്ളികൾ ശരീരത്തിലേക്ക് പതിക്കവേ അവൻ സ്വയം പുച്ഛിച്ചു……….. കണ്ണുനീർ പെണ്ണിന് സ്വന്തമോ?????, ആ ചോദ്യത്തിന് അവന്റെ മനസ്സിലൊരു സ്ഥാനംപോലും ഉണ്ടായിരുന്നില്ല,, കാരണം കുറച്ച് ദിവസങ്ങളായി താൻ ഒഴുക്കുന്ന കണ്ണുനീർ അതുകേൾക്കുമ്പോൾ അവനെ നോക്കി കളിയാക്കിചിരിക്കും……….. കൊടും വേനലിനെപോലും പ്രണയിച്ചവളാണ് വാക………….

ആ ചൂടിനെപോലും അതിജീവിച്ചുപൂക്കുന്നവൾ… ആ നിനക്ക് ഇത് അതിജീവിക്കാനാകും പെണ്ണെ……… ഇനിവരുമൊരു വസന്തത്തിൽ ആനന്ദത്തോടെ നീ പൂക്കും,,,,, അതിനായ് നിന്നെ എന്നിൽനിന്നെനിക്ക് അകറ്റിയെ കഴിയൂ……… സ്വന്തം പ്രതിബിംബത്തോടായ് അവൻ പറഞ്ഞ വാക്കുകൾക്കിടയിൽ ആ കണ്ണുനീർതുള്ളികൾ സ്ഥാനം പിടിച്ചു……….. ഹൃദയം പറിച്ചെറിയുന്ന വേദന നിനക്കായ്‌ മാത്രമല്ല പെണ്ണെ,, വാകയെക്കാളേറെ അവളുടെ പ്രണയമിന്ന് നെഞ്ചുപൊട്ടി കരയുന്നുണ്ട്, നിനക്കായ്‌….അല്ല നമുക്കായ്..!💖 ഗൗരവത്തിന്റെ മൂടുപടം ഒരിക്കൽക്കൂടിഅണിഞ്ഞവൻ ബാത്‌റൂമിൽനിന്നിറങ്ങി……… അപ്പോഴും ബാൽക്കണിയിൽ മറ്റേതോ ലോകത്ത് നിൽക്കുന്ന അവൾ അവന്റെ നെഞ്ചിനെ ഒന്നുലച്ചു…………..

വാകേ……!!!!! പ്രണയത്തോടെമാത്രം അവൻ വിളിച്ചിരുന്ന ആ പേരിന് ഇന്ന് മനഃപൂർവം അവൻ ക്രോധത്തിന്റെ ഭാവം കലർത്തി…………………….. ഒന്ന് തിരിഞ്ഞ്നോക്കുകപോലും ചെയ്യാതെ നിശ്ചലയായി നിൽക്കുന്ന അവളെ ഒരിക്കൽ കൂടിയവൻ വിളിച്ചു…………………. പെട്ടെന്നെതോ ലോകത്തിൽനിന്നുണർന്നപോലെ അവൾ ഞെട്ടിതിരിഞ്ഞു …….. അവിടെ അവളെ നോക്കിനിൽക്കുന്ന ആ മുഖത്ത് ഒരുപോലെ പ്രണയവും ക്രോധവും നിറഞ്ഞുനിൽക്കുന്നതവൾ അറിഞ്ഞു…………… നിനക്കെന്താ വട്ടാണോ?? ഈ മഴ നനയാൻ…. എന്തെങ്കിലും വരുത്തിവെക്കാനുള്ള പ്ലാൻ ആണോ??? എന്നോടുള്ള ദേഷ്യം അത് സ്വന്തം ശരീരത്തോട് കാണിക്കേണ്ട……………………….

ആ ശകാരത്തിൽ നിറഞ്ഞുനിന്ന വാത്സല്യം എന്തോ അവൾക്ക് കണ്ടുപിടിക്കാനായില്ല……………… മൗനം തുടർന്നുകൊണ്ട് തന്നെ അവൾ ബാൽക്കണിയിൽ നിന്നകത്തേക്ക് വന്നു ……. അവളിലൂടെ ഊർന്നിറങ്ങിയ മഴത്തുള്ളികൾ നിലത്തേക്ക് വീഴവേ ഒരു വേള അവനിലും ആ പഴയ കുസൃതിനിറഞ്ഞു……അകൽച്ച എത്ര കാണിക്കാൻ ശ്രമിക്കുമ്പോഴും ആ ഹൃദയം എന്നും തന്റെ ഇണയോട് ഇഴചേർന്നുതന്നെയാണുള്ളതെന്ന സത്യം വീണ്ടും വീണ്ടും ഇവരിലൂടെ തെളിയുകയാണ്…. ഒരു നോട്ടം പോലും സമ്മാനിക്കാതെ തന്നെ കടന്നുപോയ അവളുടെ കൈകളിൽ പിടിയിടുമ്പോൾ മിഴികളും മനസ്സും അവളുടെ ആ പഴയനല്ലപാതിയാകുകയായിരുന്നു….

ആ കൈയിലമർന്ന കൈകൾ അവളെ നെഞ്ചോട് ചേർക്കവേ അറിയാതെ ആ കണ്ണുകളും ഒരുനിമിഷം തന്റെ ഇണയോട് ഉടക്കി………… പ്രണയതിര ശക്തിയോടെ അലയടിക്കുന്ന സാഗരത്തിൽ പരസ്പരം മറന്നുനിൽക്കവേ അവന്റെ കണ്ണുകൾ അവളുടെ സീമന്തരേഖതേടി പോയി…….. ശൂന്യമായ അവിടം അവന്റെ നെഞ്ചിലുണ്ടാക്കിയ കൊളുത്തിവലിവ് പതിയെ ആ കൈകളിലേക്കും പടർന്നു….. ചേർത്തുപിടിച്ച കൈകളിൽ അയവ് വരുന്നതറിഞ്ഞ് അവൾ ആ മുഖത്തേക്ക് നോക്കി….. കുറച്ച് മുൻപ് കണ്ട ഭാവം വീണ്ടും നിർജീവതയിലേക്ക് കടന്നിരിക്കുന്നു…………. ഒരുനിമിഷം മുൻപ് താൻ കണ്ട പ്രണയത്തിരയെ വീണ്ടും അവിടെ അന്വേഷിച്ച അവൾക്ക് നിരാശ ഫലമായി വന്നപ്പോൾ അവനെ വിട്ടകന്ന് അവൾ ബാത്റൂമിലേക്ക് പോയി.. പോകുമ്പോഴും ആ മനസ്സ് ഒരുപാട് ചോദ്യങ്ങൾക്കായുള്ള ഉത്തരം തേടുകയായിരുന്നു………………………..

വീണ്ടും താൻ വഞ്ചിക്കപെടുകയാണോ??? അതോ അവന്റെ പ്രണയം തന്നെയൊരു വിഭ്രാന്തിയിലേക്ക് നയിക്കുകയാണോ??? എന്തോ അതിനുള്ള ഉത്തരം ആാാ മനസ്സിനൊരു മരീചികപോലെ തോന്നി…. ഒരിക്കലും കിട്ടാത്ത ഒരുത്തരംപോലെ…………. ഫ്രഷ്ആയി റൂമിലേക്ക് വരുമ്പോൾ അവനവിടില്ല എന്നുള്ളത് അവൾക്കൊരു ആശ്വാസമായിരുന്നു………… ഷെൽഫിൽ നിന്ന് ഇടാനായി ഒരു ടോപ് എടുക്കാനൊരുങ്ങിയപ്പോൾ കണ്ണിലുടക്കിയ റെഡ് ആൻഡ് ബ്ലാക്ക് കോംബോ കളർ സാരീയിലേക്ക് അവളറിയാതെ തന്നെ ആ കൈകൾ നീണ്ടു….. അവന്റെ ആദ്യ പ്രണയസമ്മാനം.. എന്നും തനിക്കേറ്റവും പ്രിയപ്പെട്ടത്….. 💖💖…കൈകൾ അവയെ മടക്കിവെക്കാൻ അനുവദിക്കാതെ വന്നപ്പോൾ ആ സാരീ തന്നെയുടുക്കാൻ അവൾ തീരുമാനിച്ചു…………..

പ്ലീറ്റ്‌സ് എത്ര ശ്രമിച്ചിട്ടും ശെരിയാകാതെ വന്നപ്പോൾ മൂക്കിന്റെ തുമ്പിലെ ദേഷ്യം കാരണം അതവിടെയിട്ട് ബെഡിൽ പോയിരുന്നു……. ഹും നാശം………… എന്നാലും സ്നേഹത്തോടെ അവൻ നൽകിയ സമ്മാനത്തെ ഇഷ്ടക്കേടോടെ കാണാൻ അവൾക്കാകാത്തതുകൊണ്ട് ഒരിക്കൽ കൂടി അവൾ അടവൊന്ന് പയറ്റാൻ തീരുമാനിച്ചു……. സാരീ കൈയിലെടുത്ത് പ്ലീറ്റ് മടക്കാനൊരുങ്ങിയതും പിറകിൽനിന്ന് നീണ്ടുവന്ന കൈകൾ സാരിയിൽ പിടിമുറുക്കി…. ആ ഗന്ധം മാത്രം മതിയായിരുന്നു അവൾക്ക് തന്റെ താലിയുടെ അവകാശിയെ തിരിച്ചറിയാൻ…….. അവളോട് ചേർന്നുനിന്ന് അവൻ പ്ലീട്സ് എടുത്തു…അവളുടെ ചുണ്ടിൽ കടിച്ചുപിടിച്ചിരുന്ന പിൻ എടുത്ത് സാരിയിൽ കുത്തി, അത് നേരെയാക്കി അവളുടെ അണിവയറിൽ ചേർത്തുവെക്കുമ്പോൾ ആ ശരീരമൊന്ന് ഉയർന്നുപൊങ്ങി…………….

പ്രണയത്താൽ അവന്റെ സ്പർശം അവളിലേൽപ്പിച്ച മാറ്റങ്ങളുടെ ആദ്യപടിയെന്നപോലെ……. കണ്ണുകളടച്ച് നിൽക്കുന്ന പെണ്ണിന്റെ ഇടുപ്പിൽ കൈചേർത്ത് പിൻകഴുത്തിൽ ചുണ്ടുകൾ ചലിപ്പിക്കവേ അവനും അവളിൽ ലയിക്കാൻ വെമ്പുകയായിരുന്നു……………… വാക……. മ്മ് മ്മ്…. കൊഴിയുന്ന ഇതളുള്ള വാകയുണ്ടാകാം… എന്നാൽ നീ എന്ന വാക ഒരിക്കലും കൊഴിയാതെ എന്നും എന്നോട് ചേർന്ന് ഇങ്ങെനെ തന്നെയുണ്ടാകണം പെണ്ണെ…….നിന്റെ ഗന്ധമില്ലാത്തിടം എന്നുമെനിക്ക് ശൂന്യതയാണ് സമ്മാനിക്കുക…. ഐ ലവ് യൂ….ഐ റിയലി ലവ് യൂ.., ആൻഡ് ഐ ക്യാൻ ഡ് ലീവ് വിത്ത്‌ യൂ….. ആ വാക്കുകൾ അവളെ വീണ്ടുമൊരു സ്വപ്നലോകത്തിലെന്നപോലെ കൊണ്ടെത്തിച്ചിരിക്കുന്നു…..

ഒരുനിമിഷം തന്റെ പിൻകഴുത്തിൽ അവന്റെ ചുടുനിശ്വാസംപതിക്കുന്നുവെന്ന വിഭ്രാന്തി തന്നെ വിട്ടകന്നപ്പോൾ അവൾ ആ കണ്ണുകൾ തുറന്നു……… കൺമുൻപിൽ തെളിഞ്ഞുവന്നതെല്ലാം താൻ എന്നും ഓർക്കാൻ ആഗ്രഹിക്കുന്ന കഴിഞ്ഞുപോയ ചില നിമിഷങ്ങളാണെന്നോർക്കും തോറും അവൾ വീണ്ടും തളർന്നുകൊണ്ടിരുന്നു……. അവനുടുപ്പിച്ച ഓർമയിൽ വീണ്ടും സാരിയുടുത്ത് കരിമഷി കൊണ്ട് കണ്ണുകൾ കറുപ്പിച്ച് നെറ്റിയിൽ ഒരു കുഞ്ഞുപൊട്ടും കാതുകളിൽ കുഞ്ഞ്സ്റ്റടും കഴുത്തിൽ താലിമാലയും അണിഞ്ഞവൾ തന്റെ സിന്ദൂരച്ചെപ്പ് നോക്കിനിന്നു…….. എന്നും അഭിമാനത്തോടെ തൊടാറുള്ള അവയിന്ന് തന്നെ നോക്കി കളിയാക്കുന്നതുപോലെ അവൾക്ക് തോന്നി…..

ചെപ്പ് തുറന്ന് ഒരുനുള്ള് സിന്ദൂരം സീമന്തരേഖ ചുവപ്പിച്ച് കടന്നുപോയപ്പോൾ എന്തെന്നില്ലാത്ത ഒരു ഊർജം അവളിലേക്ക് വീണ്ടും വന്നു …. പടവുകളിറങ്ങി താഴേക്ക് ചെന്നപ്പോൾ കണ്ടു, അച്ഛനോട് കാര്യം പറഞ്ഞിരിക്കുന്ന അവനെ… മനസ്സ് എത്ര പറഞ്ഞുപഠിപ്പിച്ചാലും അനുസരണയില്ലാതെ കണ്ണുകൾ അവനെ തേടിപ്പോയി…….. തിരികെയൊരു നോട്ടം പ്രതീക്ഷിക്കാതിരുന്നതുകൊണ്ടാകാം ഇത്തവണ ഒരു നിരാശ തോന്നിയില്ല…. നേരെ അടുക്കളയിലേക്ക് ചെന്നു……………… മോനെ, നിങ്ങള് തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ??? അവൾ പോകുന്നതും നോക്കിയിരിക്കുന്ന അവനോട് അച്ഛൻ ചോദിച്ചു………. ഹേയ് ഒന്നുല്ല അച്ഛാ……

കണ്ണുകൾ ചിമ്മിയടച്ച് അവൻ പറഞ്ഞ ആ കള്ളം ആ മനുഷ്യൻ വിശ്വസിച്ചിരുന്നില്ല…… അവന്റെ തോളിൽ തട്ടി പുറത്തേക്ക് കൊണ്ട്പോകുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ തന്റെ മകന്റെ നല്ല ജീവിതം മാത്രമായിരുന്നു…………… ഇതേസമയം ഇതേ ചോദ്യം അമ്മയിൽ നിന്നും കേട്ടിട്ടിരിക്കുകയാണ് വാക…. എന്തുത്തരം പറയണമെന്ന് അറിയാതെ ഒരുനിമിഷം അവളൊന്ന് പകച്ചുനിന്നു,, ശേഷം നുണകലർന്ന ഒരുത്തരം നൽകി അമ്മയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആ അമ്മയ്ക്ക് അത് അതിവേഗം പിടികിട്ടി………. ചായയും കൂടെ കഴിക്കാനുള്ള അമ്മയുടെ സ്പെഷ്യൽ ഐറ്റം ഉണ്ണിയപ്പവുമായി രണ്ടാളും ഉമ്മറത്തേക്ക് നടന്നു………… അവിടെ കാറ്റ് കൊണ്ട് നിൽക്കുന്ന രണ്ടാളെയും വിളിച്ച് ചായ കൈയിൽ കൊടുത്ത് അമ്മയും അവളും പടവിലിരുന്നു……………

ആ സാരിയിൽ അവളുടെ സൗന്ദര്യം നിറനിലാവുപോൽ വിളങ്ങുന്നുണ്ടെന്ന് പറയാൻ മനസ്സ് വിതുമ്പുന്നുണ്ടെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ഒരു ശിലകണക്കെ അവൻ നിന്നു ……….. ആരും കാണാതെ, ഉണ്ണിയപ്പത്തിന്റെ ഒരു കഷ്ണം തന്റെ വായിലേക്ക് വെച്ചുതരാറുള്ള അവന്റെ ആ കുസൃതി അവളും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു…….. എന്താടോ,,, ഇവിടെ ആകമാനം ഒരു മൂകത……. രണ്ടാളെയും നോക്കികൊണ്ട് അച്ഛൻ ചോദിച്ചു……… അത് ശെരിയാ ഏട്ടാ…. വല്ലാതൊരു കാറും കോളും………. പെയ്തൊഴിഞ്ഞിട്ടും വീണ്ടും ഇരുണ്ടുകൂടുകയാ….. ആകാശത്തേക്ക് നോക്കിയാണ് അമ്മ പറഞ്ഞതെങ്കിലും അതിലെ അർത്ഥം രണ്ട് വിധമായിരുന്നു…..

അത് മനസ്സിലാക്കെയെന്നോണം അവൾ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിടർത്തി…… മക്കളെ, ഞാനൊരു കഥ പറയാം………. അച്ഛൻ രണ്ടാളെയും നോക്കി…….. പണ്ടൊരിക്കൽ, ഒരു നാട്ടിൽ ഒരു കരിയിലയും മണ്ണാംകട്ടയുമുണ്ടായിരുന്നു……….രണ്ടാൾക്കും നാട് ചുറ്റാൻ വലിയ ആഗ്രഹമായിരുന്നു.. അങ്ങെനെയൊരിക്കൽ അവർ തീരുമാനിച്ചു,,, ഇനി വൈകണ്ടാ, നമുക്കങ്ങ് പോയികളയാമെന്ന്… അങ്ങെനെ അവർ യാത്ര പോകാനൊരുങ്ങി…………… പോയി പോയി കുറേ ആയപ്പോൾ അതിശക്തമായ കാറ്റ് വീശി …,, കാറ്റ് കരിയിലയെ പറത്തിക്കൊണ്ട് പോകുമെന്നായപ്പോൾ നമ്മുടെ മണ്ണാംകട്ട അതിന്റെ മുകളിൽ കേറിനിന്നു…… അങ്ങെനെ ആ കാറ്റിൽ നിന്നും കരിയില രക്ഷപ്പെട്ടു….

ഒരുപാട് സന്തോഷത്തോടെ അവർ ആ യാത്ര വീണ്ടും തുടർന്നു….. ഇത്തവണ അവർക്ക് മുൻപിൽ തടസ്സവുമായി വന്നത് മഴയായിരുന്നു……. അലിഞ്ഞില്ലാതാകേണ്ടിയിരുന്ന മണ്ണാംകട്ടയെ സംരക്ഷിക്കാനായി സ്വയമൊരു കുടപോലെ നിന്നു കരിയില…!! അങ്ങെനെ മഴയും കാറ്റും അവരെവിട്ടകന്നു…… സന്തോഷത്തോടെ അവർ ആ യാത്രയും തുടർന്നു…….. അത്രയും പറഞ്ഞ് അച്ഛൻ കഥ നിർത്തി, രണ്ടാളെയും നോക്കി………. ഈ കഥ നമുക്ക് പറഞ്ഞുതരുന്ന ഒരു കാര്യമുണ്ട്….. ഒറ്റയ്‌ക്കൊറ്റയ്ക്ക് നിന്നാൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുണ്ടാകും ജീവിതത്തിൽ,, ആ സമയം പരസ്പരം താങ്ങായി നിൽക്കണം.. ഒന്നിന്റെയും മുൻപിലേക്ക് മറ്റൊന്നിനെ ഇട്ടുകൊടുത്ത് സ്വയം രക്ഷ നോക്കാതെ, എന്തിനെയും ധൈര്യത്തോടെ കൈത്താങ്ങായി നിന്ന് നേരിടണം….

അങ്ങെനെ നിന്ന് നേരിടാൻ പറ്റിയ ഒരൊറ്റബന്ധമേ ഈ ലോകത്തുള്ളൂ… അതാണ് ഭാര്യഭർതൃ ബന്ധം…… തമ്മിൽ തമ്മിൽ പൂരികങ്ങളായ ബന്ധം… !!ഒരാൾക്ക് ഉണ്ടാകുന്ന പ്രശ്നം അത് രണ്ടാളുടെയുമാണ്… അതുപോലെ തന്നെ സന്തോഷവും…… ജീവിതത്തിൽ പ്രതിസന്ധികൾ ഒരുപാട്ഉണ്ടാകാം… അവിടെ ഒന്നിച്ചുനിന്ന് പോരാടുന്നതിലാണ് കാര്യം………. ഈ കഥപറച്ചിലൂടെ അച്ഛൻ ഉദ്ദേശിച്ചത് എന്തെന്ന് അപ്പോഴാണ് രണ്ടാൾക്കും മനസ്സിലായത്…… തങ്ങളുടെ കള്ളങ്ങൾ അവർ മനസ്സിലാക്കിയിരിക്കുന്നു….. ഒന്നും പറയാനാകാതെ, അവൾ അകത്തേക്ക് നടന്നു…….. ടാ മോനെ…. എന്താടാ മോൾക്ക്…….. അച്ഛാ, അച്ഛൻ പറഞ്ഞ കഥയ്ക്ക് ഇനിയും തുടർച്ചയില്ലെ?????? ഓരോ പ്രശ്നങ്ങൾ വന്നപ്പോൾ കൈത്താങ്ങായി നിന്ന ആ കരിയിലയും മണ്ണാങ്കട്ടയും പിന്നീട് നേരിടേണ്ടിവന്നത് അതിശക്തമായ കാറ്റും മഴയുമാണ്….

തമ്മിൽത്തമ്മിൽ ഒരുനോക്ക് കാണാൻ പോലുമാകരുന്നതിനുമുന്പേ അവരെ രണ്ടുപേരെയും വേർപെടുത്തികൊണ്ട് മഴയും കാറ്റും കടന്നുപോയി……… അച്ഛനോളം ജീവിതം പരിചയമില്ല, എങ്കിലും അനുഭവത്തിലൂടെ പഠിച്ച ഒരുകാര്യമുണ്ട് അച്ഛാ…….. പരിഹരിക്കാനാകാത്ത ചില പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ, അത് തന്നേക്കാളേറെ തന്നെ സ്നേഹിക്കുന്നവരെയാണ് ബാധിക്കുന്നതെന്നറിഞ്ഞാൽ അതിൽ നിന്നുമവരെ അകറ്റണം….. സ്വയം വേദനിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി വേദനയായിരിക്കും നമ്മുടെ പ്രിയപെട്ടവർ വേദനിക്കുന്നത് കാണുമ്പോൾ…

അത് കാണാതിരിക്കാൻ, ഇപ്പോൾ ചെറു വേദന കൊടുക്കുന്നത് നല്ലത് തന്നെയല്ലേ?????? ഇടറിയ ശബ്ദത്തോടെ അവനത് പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….. മോനെ…… വാത്സല്യപൂർവ്വം നെറുകയിൽ തലോടിയ അമ്മയുടെ കൈകൾ നെഞ്ചോട് ചേർത്ത് അവൻ നിന്നു…… കൂടുതലൊന്നും എന്നോട് ചോദിക്കരുത്… ഉടനെ എല്ലാരുമെല്ലാം അറിയും………. അത്രയുംപറഞ്ഞ് അവൻ അകത്തേക്ക് പോയി………… ഏട്ടാ, എന്റെ കുഞ്ഞുങ്ങൾ…….. ഏങ്ങലോടെ അമ്മ അച്ഛന്റെ മാറിലേക്ക് വീണു…………… നമ്മുടെ മക്കൾക്കൊന്നും ഉണ്ടാകില്ലെടോ…. അമ്മയെ സമാധാനിപ്പിക്കാൻ പറഞ്ഞ വാക്കുകളാണെങ്കിലും അങ്ങെനെതന്നെ നടക്കണേ എന്ന പ്രാർത്ഥന ആ പിതൃഹൃദയത്തിലും നിറഞ്ഞു…💖💖💖💖💖… തുടരും

Share this story