വാക…🍁🍁 : ഭാഗം 4

വാക…🍁🍁 : ഭാഗം 4

എഴുത്തുകാരി: നിരഞ്ജന R.N

വർഷങ്ങൾ ബാക്കിവെച്ചുകൊണ്ട് പൂക്കുന്ന നീലകുറിഞ്ഞിയെക്കാൾ എരിയുന്ന വേനലിലും ചുവന്നുതുടുക്കുന്ന വാകയെ പ്രണയിച്ചവനാണ് ഞാൻ …………….. പുഷ്പങ്ങളാൽ പരവതാനി തീർത്ത ആ മടിത്തട്ടിൽ ശയിക്കാൻ മോഹിച്ചവൻ.. … എന്റെ ജീവന്റെ അവസാനകണികയും നിന്നുടെ ചുവപ്പിനെ കണ്ടുകൊണ്ടാകണം എന്ന് മനസ്സിലുറപ്പിച്ചവൻ …….. നിന്റെ സീമന്തരേഖയിലെ കുങ്കുമം എന്റെ ശ്വാസം നിലയ്ക്കും വരെ നിന്നിലുണ്ടാകണമെന്ന വാശിയുള്ളവൻ ……. എന്റെ പേരിൽ കൊത്തിയ ആലിലത്താലി നിന്റെ ഈൗ ഇടനെഞ്ചിൽ പറ്റിച്ചേർന്നുകിടക്കുന്നത് കണ്ടുണരണം എനിക്കീ ലോകാവസാനം വരെ..

ഒരു കിടക്കയുടെ രണ്ടരികത്തായി കിടക്കുമ്പോൾ അവളുടെ മനസ്സ് കടന്നുപോയത് ആ വാക്കുകളിലൂടെയായിരുന്നു…. അവന്റെ പ്രണയത്തെ ഇടനെഞ്ചിൽ പൂർണ്ണമായി ആവാഹിച്ച ആ ദിവസം കാതോരമായി അവന്റെ അധരം മന്ത്രിച്ച വാക്കുകൾ …………………… അന്ന്, ആർക്കോ വേണ്ടി തിമിർത്ത് പെയ്യുന്ന മഴയത്ത് നനഞ്ഞുതുടങ്ങിയ വസ്ത്രങ്ങളുടെ ഈറനിൽ ശരീരം പ്രദർശിതമാകുമോ എന്ന ഭയത്തിൽ ബസ്സ്റ്റോപ്പിൽ നിന്നിരുന്ന ആ ദിവസം……സ്കൂട്ടർ കേടാകാൻ കണ്ട സമയത്തെ പഴിച്ചുകൊണ്ട് മഴ ശമിക്കാൻ കാത്തിരിക്കവെ അവളുടെ മുൻപിലേക്ക് ഒരു ബുള്ളറ്റ് വന്ന് നിന്നു………

ഹെൽമെറ്റ്‌ വെച്ചാലും ആ കണ്ണുകളെ തിരിച്ചറിയാൻ ആ പെണ്ണിന് അധികം സമയം വേണ്ടിവരാതിരുന്നത് അതിനോടകം തന്നെ ആ കണ്ണും മുഖവും അവൾക്ക് മേൽ അത്രയും ആധിക്യം ചെലുത്തിയതിനാലാകാം…. സ്നേഹത്തോടെ അവന്റെ ക്ഷണത്തെ നിരസിക്കുമ്പോഴും ഉള്ളിൽ തന്റെ ശരീരത്തെ ഉഴിഞ്ഞുനോക്കുന്ന ആ കണ്ണുകളിൽ നിന്നുമൊരു രക്ഷ അവളാഗ്രഹിച്ചിരുന്നു………. ഒടുവിൽ കൈയിൽ പിടിച്ച് പിന്നിലേക്ക് കയറാൻ ആവിശ്യപ്പെട്ടപ്പോൾ ആ കണ്ണുകളിലെ ക്രോധത്തിന് അവളോടടുള്ള കരുതൽ കൂടി നിറഞ്ഞത് ഓർക്കവേ ഇതിനോടകം കലങ്ങിയ കണ്ണുകൾ വിടർന്നു ……. ചുണ്ടിൽ ഒരിളം പുഞ്ചിരി അലതല്ലി………………

മെല്ലെ തല അവന് നേരെ ചരിച്ചു,,……. എന്റെ മുഖവും കാണാതെ ഉറങ്ങാൻ കഴിയില്ല എന്ന് വാശിപിടിച്ചവൻ ഇന്ന് തന്നിലേക്ക് ഒരു നോട്ടം പോലും പായിക്കുന്നില്ല എന്നറിഞ്ഞതും വിടർന്ന മിഴിയിൽ നീർകണങ്ങൾ രൂപപ്പെട്ടു…. മാറോടണയ്ക്കാനായി എന്നും തനിക്ക് നേരെ നീളുന്ന ആ കൈകൾ പോലും ഇന്നവന്റെ തലയ്ക്ക് കീഴിൽ അമർന്നിരുന്നത് കാൺകെ ആ ഹൃദയം വീണ്ടും നീറിപുകഞ്ഞു ………….. കുറച്ച് ദിനങ്ങൾ കൊണ്ട് വിരഹം അതിത്രമേൽ തന്നെ കീഴ്പ്പെടുത്തിയിരിക്കുന്നുവെന്ന് മനസ്സിലാക്കവേ ആ ഹൃദയം ഒരുതരം മരവിപ്പിലേക്ക് ചാഞ്ഞു…. മെല്ലെ തിരിഞ്ഞു….. കണ്ണുകൾ ഇറുക്കിയടച്ചു……..

അവനെയോ അവന്റെ ഓർമകളേയോ ഓർക്കാതെ നിദ്രയുടെ അഗാധതയിലേക്ക് കടക്കാനുള്ള ഒരു പാഴ്ശ്രമം…….. ഇല്ല… തനിക്കതിനാവുന്നില്ല….അവന്റെ തലോടലിലൂടെ മാത്രം അറിഞ്ഞിരുന്ന ഉറക്കമെന്ന അവസ്ഥയെ എത്ര ശ്രമിച്ചിട്ടും തന്നിലേക്ക് ആവാഹിക്കാൻ അവൾക്കാകുന്നില്ല….. ആ മാറിലൊട്ടി,,,, ആ ചൂടിൽ തലചായ്ച്ച്…. അവന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലുകളാൽ തന്ത്രികൾ മീട്ടാതെ,,,കഴിഞ്ഞ രണ്ട് വർഷമായി താനുറങ്ങിയിട്ടില്ല എന്നോർക്കവേ ആ മിഴികൾ നിറഞ്ഞുതൂകി………………. മാപ്പ് ചോദിക്കാൻ പോലും എനിക്കാവുന്നില്ല പെണ്ണെ, ഉള്ളിൽ നുരഞ്ഞുപൊന്തുന്ന നീറ്റലിനെ എന്നിലൊതുക്കാൻ മാത്രം എനിക്കിപ്പോൾ കഴിയുള്ളൂ………

ആ ഹൃദയം തകരുന്നതറിഞ്ഞിട്ടും നിന്നെ ഒന്ന് ചേർത്ത് നിർത്താൻ എനിക്കാവുന്നില്ല… നിന്റെ ചുടുകണ്ണീർ പൊള്ളിക്കുന്ന ഇടനെഞ്ചുമായി എനിക്ക് ജീവിച്ചേ പറ്റുള്ളൂ നീ എന്നിൽ നിന്നകലും വരെ……….. സ്വാർത്ഥതയെന്നൊരുപക്ഷേ നാളെയൊരിക്കൽ നിനക്ക് തോന്നിയേക്കാം… പക്ഷെ, എന്റെ കണ്ണിൽ അതാണെന്റെ ശെരി………………… അവളുടെ ഏങ്ങലടികൾ കേൾക്കവേ അവന്റെ കണ്ണുകളും നിറഞ്ഞുതുടങ്ങി……….. മനസ്സാലെ ആ കാൽക്കൽ വീണ്‌ നൂറുതവണ ക്ഷമ ചോദിക്കാൻ മാത്രമേ ആ പുരുഷനും കഴിയുമായിരുന്നുള്ളൂ….. . രാത്രിയുടെ ഏതോ യാമത്തിൽ രണ്ടാളും മയക്കത്തിലേക്ക് ഊർന്നുവീണു…. പിറ്റേന്ന് രാവിലെ എണീക്കുമ്പോൾ ആ ഹൃദയം എന്തൊക്കെയോ കണക്കുകൂട്ടിയിരുന്നു………..

എന്നും അവനിലേക്ക് നാണത്തോടെ നീളുന്ന മിഴികളെ നിയന്ത്രിക്കാൻ ഇപ്പോഴവൾക്ക് കഴിഞ്ഞിരിക്കുന്നു…….. ഒരു യന്ത്രം കണക്കെ, ഷവറിന് കീഴിൽ അവൾ നിന്നു…. അതിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ ആ ശരീരത്തിലേക്ക് ഒലിച്ചിറങ്ങുമ്പോഴൊക്കെ അവളുടെ മനസ്സിൽ അവന്റെ ശരീരം തന്നിലേക്ക് പടർന്നുകയറിയ നിമിഷങ്ങൾ നിറഞ്ഞു…. ഇല്ല… വാക…. ഇനി നിന്റെ മനസ്സ് ആ നല്ല കാലങ്ങളെ ഓർക്കാൻ ശ്രമിക്കരുത്…. തന്നിൽ നിന്നെത്രെയോ അകന്നുകഴിഞ്ഞിരിക്കുന്ന ആ മനുഷ്യന്റെ ഓർമകളെ തന്നിൽ നിന്നകറ്റാൻ പഠിക്കേണ്ടിയിരിക്കുന്നു…….

കണ്ണാടിയിൽ തന്റെ പ്രതിരൂപത്തോട് അങ്ങെനെ പറഞ്ഞ് പഠിക്കുമ്പോൾ ആ വിരലുകൾ തന്റെ മാറിൽ പറ്റികിടക്കുന്ന താലിയിലേക്ക് നീണ്ടു…….. ഫ്രഷായി ഇറങ്ങി, മയങ്ങി കിടക്കുന്ന അവനിലേക്ക് നോക്കാൻ വെമ്പുന്ന മനസ്സിനെ കടിഞ്ഞാനിട്ടുകൊണ്ട് അവൾ കണ്ണാടിയ്ക്കരുകിലേക്ക് നീങ്ങി…. തലയിൽ കെട്ടിവെച്ചിരിക്കുന്ന തോർത്ത് അഴിച്ച് തലമുടി തോർത്തവേ,പണ്ടൊരിക്കൽ അവളുടെ ഇടുപ്പിലൂടെ വിരലുകൾ കൊണ്ട് തന്ത്രികൾ മീട്ടിയ അവനെ അവൾ വീണ്ടുമോർത്തു………… സിന്ദൂരച്ചെപ്പിൽ നിന്നൊരു നുള്ള് കുങ്കുമം നെറുകയിൽ ചാർത്തുമ്പോൾ ആ ഹൃദയം ഒരുവേള തന്റെ താലിയ്ക്ക് അവകാശിയായവനിലേക്ക് ചാഞ്ഞു……. വാക…….. ഇനിയും കരഞ്ഞ് തീർക്കാനുള്ളതല്ല നിന്റെ ജീവിതം….

മതിയായില്ലേ നിനക്ക്???? ഇപ്പോൾ ഈ കണ്ണീരിനുപോലും നിന്നോട് വെറുപ്പായി തുടങ്ങിയിരിക്കാം,,,,,,,,,,,,,…. സ്വന്തം പ്രതിച്ഛായയുടെ വാക്കുകൾ ആ കാതുകളിൽ മുഴങ്ങി കേൾക്കെ അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ തിളങ്ങി….. ഇല്ല…. ഇനി കരയാൻ ഈ വാകയ്ക്കാവില്ല…………………. അങ്ങെനെയൊരു ദൃഢനിശ്ചയം എടുത്തുകൊണ്ടവൾ റൂമിൽ നിന്ന് അടുക്കളയിലേക്ക് പോയി…. അതേ,, വാക…. നീ ഇനി കരയരുത്….. എന്നോടുള്ള വാശിയിൽ ജീവിക്കണം നീ…. അവൾപോയതും നോക്കി നിൽക്കവേ അവന്റെ മനസ്സ് വാകയുടെ ഉറച്ച തീരുമാനത്തിന്റെയൊപ്പമായിരുന്നു………. മോളെ……. എന്താ അമ്മേ……….. അവനുമായി…….. അമ്മേ….. നമുക്കിന്ന് പായസം വെക്കാം????

എന്തോ പറയാൻ തുനിഞ്ഞ ആ അമ്മയ്ക്കൊരു തടസ്സമായി അവൾ പറഞ്ഞത് കേട്ട് ആ സ്ത്രീ അമ്പരന്നു……. ഇന്നലെ താൻ കണ്ട വാകയിൽ നിന്നും അവൾ തന്റെ മകന്റെ കൈപിടിച്ച് ആ വീട്ടിലേക്ക് വന്ന ആ പഴയ വാകയായി മാറിയിരിക്കുന്നു ന്ന് അവർക്കെന്തോ അത്ഭുതമായിരുന്നു…….. അമ്മേ….. പെട്ടെന്ന് അവളുടെ വിളി അവരെ ഞെട്ടിച്ചു…… എന്താണ് രണ്ടാളും കൂടി……. അവിടേക്ക് വന്ന അവന്റെ അഛന്റെ സ്വരം കേട്ടതും രണ്ടാളും തിരിഞ്ഞുനോക്കി…. അമ്മയോട് ഞാൻ ഇന്ന് നമുക്ക് പായസം ഉണ്ടാക്കിയാലോ എന്ന് ചോദിച്ചതാ അച്ഛാ……….. തന്റെ കിലുക്കാംപെട്ടി മരുമകളായി അവൾ തന്റെ കൈകളിൽ തൂങ്ങുന്നത് ആ അച്ഛനെയും ഞെട്ടിച്ചിരുന്നു……………

അതിനെന്താ.. വെക്കാലോ…… സന്തോഷത്തോടെ അമ്മയുടെ വിരലുകൾ അവളുടെ മുടിയിഴകളിലൂടെ തലോടി…. എങ്കിലേ, ഞാൻ പോയിട്ട് സാധനങ്ങൾ എടുത്തോണ്ട് വരാമേ….. രണ്ടാളെയും നോക്കി പറഞ്ഞുകൊണ്ട് അവൾ സ്റ്റോർറൂമിലേക്ക് നടന്നു….. ഏട്ടാ…….. മോള്…… അഭിനയിക്കാൻ പോലും ആ കുട്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്……..ഉള്ളിൽ കരഞ്ഞുകൊണ്ട് നമുക്ക് മുന്നിൽ ചിരിയുടെ മൂടുപടം അണിയുകയാണിപ്പോൾ അവൾ…….. അവൾ പോയ വഴിയേ നോക്കിയത് പറയുമ്പോൾ ആ അച്ഛന്റെ സ്വരം ഇടറിയിരുന്നു എന്നാലും ഏട്ടാ….. എന്ത്പറ്റി നമ്മുടെ മോന്???????… ആരെക്കാളും ഈ ലോകത്ത് അവൻ ഇഷ്ടപ്പെട്ടിരുന്നത് അവളെയായിരുന്നില്ലേ….

അവൾക്കായി ആയിരുന്നില്ലേ തന്റെ എക്കാലത്തെയും സ്വപ്നമായിരുന്നതൊക്കെ അവൻ വേണ്ടെന്ന് വെച്ചത്… എന്നിട്ടിപ്പോ,,, ഇപ്പോ ആ കുഞ്ഞിനെ ഇങ്ങെനെ വേദനിപ്പിക്കാൻ മാത്രം എന്ത് കാര്യമാ ഉണ്ടായേ???????? ആ മോൾടെ ജീവനില്ലാത്ത ചിരി കാണും തോറും നെഞ്ച് പൊട്ടുവാ……. ഭർത്താവിന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് ആ അമ്മ വിലപിക്കുമ്പോൾ,,, അതുവരെ പിടിച്ചുനിർത്തിയ കണ്ണീരിനെ ഒരുചുവരിനപ്പുറം ഒഴുക്കിക്കളയുകയായിരുന്നു അവൾ…………… എടുത്തണിഞ്ഞ മൂടുപടത്തിന് പിന്നിൽ നെഞ്ചുപൊട്ടുന്ന വേദന സഹിച്ചുകൊണ്ട് ആ ചുണ്ടിൽ വീണ്ടും ആർക്കൊക്കെയോ വേണ്ടി ഒരു പുഞ്ചിരി വിടർന്നു…. 🍁🍁🍁🍁🍁🍁🍁🍁🍁

വാകേ……… രണ്ട് ദിവസത്തെ സമരത്തിന് ശേഷം കോളേജ് തുറന്ന ദിവസം, പതിവുപോലെ ഇന്റർവെൽ ടൈം കാന്റീനിൽ നിന്ന് കിച്ചുവിനൊപ്പം ക്ലാസ്സിലേക്ക് പോകാൻ തുനിയവെയാണ് ആ വിളി അവൾ കേൾക്കുന്നത്…… നോക്കുമ്പോഴുണ്ട്, കൈയിൽ ഒരു പുസ്തകവുമായി നമ്മുടെ സഖാവ്,,……. എന്താ സഖാവെ…………. അവനെ കണ്ടതും കിച്ചുവിന്റെ കണ്ണുകൾ വിടർന്നു…. വാകയെ വിളിച്ച അവനുള്ള മറുപടി കൊടുക്കുമ്പോൾ അവളുടെ മുഖം വിവർണ്ണമായിരുന്നു…… ടോ താൻ ശ്രീദേവ് അങ്കിളിന്റെ മകളായിരുന്നു ല്ലേ…….. പെട്ടെന്ന് കിച്ചുവിനെ മറികടന്ന് അവൻ അവൾക്കരികിൽ നിന്നുകൊണ്ട് ചോദിച്ചു….. അതേ………. ആ കാപ്പികണ്ണുകളിൽ തന്നെ മിഴികൾ ഉടക്കികൊണ്ടായിരുന്നു മറുപടി…..

ഇന്നലെ അച്ഛൻ പറഞ്ഞപോഴാ ഞാൻ അറിയുന്നേ……………. അങ്കിളിനെ കാലത്ത് കണ്ടിരുന്നു, അപ്പോ അങ്കിൾ പറഞ്ഞു, തന്നോട് എന്റെ കാര്യം പറഞ്ഞിരുന്നു എന്ന്…… പെട്ടെന്ന് അവൻ പറഞ്ഞത് കേട്ട് അവളൊന്ന് ഞെട്ടി… അച്ഛയി തന്നോട് എന്ത്‌ പറഞ്ഞെന്നാ????? ആലോചന കൊടുമ്പിരി കൊള്ളവേ, പെട്ടെന്നവൾക്ക് ആ വാക്കുകളിൽ ഓർമ വന്നു…. കോളേജിൽ ആദ്യത്തെ ദിവസം വരനിറങ്ങവേ അച്ഛൻ പറഞ്ഞ വാക്കുകൾ… അച്ഛന്റെ സുഹൃത്തിന്റെ മകൻ…. സഖാവ്………………. ഓ അത് ഇതായിരുന്നല്ലേ…… അവനെ ആകമാനം ഉഴിഞ്ഞുനോക്കി മനസ്സിൽ പറഞ്ഞു… എന്താടോ… ഒന്നുമില്ല….. അച്ഛൻ പറഞ്ഞിരുന്നു.. പക്ഷെ,,, അത് ചേട്ടന്റെ പേരൊന്നുമായിരുന്നില്ല..

സഖാവ് എന്നാ…… നിസ്സംഗതയോടെയുള്ള അവളുടെ ആ പറച്ചിൽ അവന് നന്നേ ബോധിച്ചു…. പേരിനേക്കാൾ എനിക്കിഷ്ടം ആ വിളി തന്നെയാ….. സഖാവ്….. ആാാ മൂന്നക്ഷരത്തിലുണ്ട് എല്ലാം………. അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും സഖാവ് എന്നവാക്കിന്റെ അർത്ഥം അതവൾക്ക് അവനിലൂടെ വേണ്ടാ അറിയാൻ…… ഓർവെച്ച നാൾമുതൽ കേട്ടുവളർന്ന വാക്കും വരികളും………. ആദ്യമൊക്കെ ആവേശമായിരുന്നു.. പിന്നീട് അതെപ്പോഴോ കെട്ടടങ്ങി………. ഡോ…… ഓർമകളിലേക്ക് പോയ അവളെ അവന്റെ ശബ്ദം ഞെട്ടിയുണർത്തി…….

അപ്പോൾ ശെരി, താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ… ഞാൻ തന്നോട് ചോദിച്ചെന്നേയുള്ളൂ…….. അത്രയും പറഞ്ഞുകൊണ്ടവൻ പിന്തിരിഞ്ഞു നടന്നു………… ഡീ,, വാ….. അവൻ പോകുന്നതും നോക്കി കണ്ണും നട്ടിരിക്കുന്ന കിച്ചുവിനെ വലിച്ചെടുത്തോണ്ട് പോകുന്ന വാകയെ നോക്കികൊണ്ട് മറ്റൊരു കോണിൽ രണ്ട് കണ്ണുകളുണ്ടായിരുന്നു…… കാപ്പികണ്ണുകളുടെ വശ്യതയിൽ സ്വയം മറന്നുപോയ അവളെ നോക്കിഭസ്മീകരിക്കുന്ന രണ്ട് വെള്ളാരംകണ്ണുകൾ…. !!!!!!!!… തുടരും

വാക…🍁🍁 : ഭാഗം 3

Share this story