ആദിശൈലം: ഭാഗം 16

ആദിശൈലം:  ഭാഗം 16

എഴുത്തുകാരി: നിരഞ്ജന R.N

പന്ത്രണ്ടുവർഷങ്ങൾക്ക് മുൻപ് വരെ ഇങ്ങേനെയായിരുന്നില്ല ഞാൻ………….. അങ്ങകലെ സാഗരത്തിലേക്ക് താഴ്ന്നിറങ്ങുന്ന സൂര്യനെനോക്കി അവൾ പറയാൻ ഒരുങ്ങി …… കേൾക്കാനായി അവനും………….. എന്നെപറ്റിയെല്ലാം ചേച്ചി പറഞ്ഞിട്ടുണ്ടെന്നല്ലേ പറഞ്ഞെ………….. അവനെ നോക്കാതെ തന്നെ അവനോട് അവൾ ചോദിച്ചതും ഒരു മൂളൽ അവൻ മറുപടിയായി നൽകി………. എന്തൊക്കെ പറഞ്ഞിട്ടുണ്ട്….. എനിക്ക് ഒരു ആക്സിഡന്റ് ഓഹ് സോറി എന്നെ കൊല്ലാൻ നോക്കിയ കാര്യം പറഞ്ഞിട്ടുണ്ടല്ലേ… പിന്നെ…???

എനിക്ക് പോലീസ് ആവാനായിരുന്നു ഇഷ്ടം പിന്നെ അത് മാറി ജേർണലിസ്റ്റ് ആയതും എന്റെ ഈ ജോലി കാരണം എന്നും എന്റെ അമ്മയ്ക്ക് എന്നെകുറിച്ചോർത്ത് ടെൻഷനാണെന്നും പറഞ്ഞോ…………… മ്മ് മ്മ്…… വീണ്ടുമൊരു മൂളൽ മറുപടിയായി കിട്ടിയതും അവൾ തുടർന്നു….. അല്ലാതെ വേറൊന്നും പറഞ്ഞിട്ടില്ലേ……. തിരിഞ്ഞുനിന്ന് അവനഭിമുഖമായി അവൾ ചോദിച്ചതും ഇനി എന്ത് എന്നർത്ഥത്തിൽ അവനവളെ നോക്കി……………………. ഇതിനെല്ലാമപ്പുറം ഞാനൊരു സാധാരണ പെൺകുട്ടിയല്ലെന്ന് ചേച്ചി പറഞ്ഞോ……. അവളുടെ ചോദ്യത്തിന് സംശയഭാവത്തോടെ അവൻ അവളെയൊന്ന് നോക്കി……

അതേ, കണ്ണേട്ടാ… കണ്ണേട്ടനും മറ്റുള്ളവരും വിചാരിക്കുന്നത്പോലെ ഞാനൊരു സാധാരണ പെൺകുട്ടിയല്ല….. എനിക്കങ്ങെനെയാകാനും പറ്റില്ല……………………… പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് അങ്ങെനെയൊരു ദിവസം ജീവിതത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ ഈ കഴുത്തിലെ താലിയിൽ ആ പേരുണ്ടാകുമായിരുന്നു… പക്ഷെ… ഇനി എനിക്കാവില്ല……………… നിറഞ്ഞുതുളുമ്പിയ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറയുന്നത് അവൻ കേട്ടുകൊണ്ടിരുന്നു…. എല്ലാം ചേച്ചി പറഞ്ഞുവെന്ന് പറഞ്ഞില്ലേ….. ആ കൂട്ടത്തിൽ പറഞ്ഞോ, ഞാൻ ആ ചേച്ചിയുടെ അനുജത്തിയല്ലെന്ന്………….

ആ കുടുംബത്തിലെ ആരുമല്ലെന്ന്…… ഞാൻ…. ഞാൻ….. ഒരു വിർജിൻ അല്ലെന്ന് പറഞ്ഞില്ലേ ചേച്ചി….. ……………. എന്ത്……. !!!! ഇതുവരെ കേട്ടതൊന്നും വിശ്വസിക്കാനാകാതെഅവൻ തറഞ്ഞുനിന്നു…… തന്റെ കാതുകൾ തന്നെ ചതിക്കുന്നതായി അവന് തോന്നി………. ഓടിവന്ന് അവളുടെ തോളിൽ പിടിച്ച് കുലുക്കി ചോദിക്കുമ്പോൾ കേട്ടത് സത്യമാകല്ലേ എന്നൊരു പ്രാർത്ഥന മാത്രം ആ മനസ്സിൽ നിറഞ്ഞു…. ശ്രീ… പ്ലീസ്….. എന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെങ്കിൽ അത് പറഞ്ഞാൽ മതി… അതിന് വേണ്ടി ഇങ്ങെനെ കള്ളം പറയരുത്…. പറഞ്ഞ് പറഞ്ഞ് താനിത് എന്തൊക്കെയാ പറയുന്നേ………….. അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി….. സത്യമാണ്… ദാ ഈ സന്ധ്യപോലെ സത്യം……..

അയാം നോട് എ വിർജിൻ…….. ഏതൊരു പുരുഷന്റെയും ആഗ്രഹമായിരിക്കുമല്ലോ പരിശുദ്ധയായ പെണ്ണ്…. ശരീരം കൊണ്ടും മനസ്സ് കൊണ്ടും തനിക്ക് മാത്രം സ്വന്തമാകേണ്ടവൾ…………… താനായി കൊടുക്കുന്ന ചെറുനോവിന്റെ വേദനയിൽ തന്റെ മാറിൽ പറ്റിച്ചേരുന്ന സ്വന്തം പെണ്ണിനെയല്ലേ ഏതൊരാണും പ്രതീക്ഷിക്കുന്നത്???? സ്നേഹിക്കുന്നത്????? പക്ഷെ, അങ്ങെനെയൊരു പെണ്ണാകാൻ ഈ ജന്മം എനിക്കാകില്ല…. അവളുടെ സ്വരം കണ്ണുനീരുമായി ലയിച്ചു… അവനെ നോക്കാനുള്ള ത്രാണി ഇല്ലാതെ പുറംതിരിയുമ്പോൾ കഴിഞ്ഞുപോയ കാലം ആ മനസ്സിൽ ഒരു ചിത്രം പോലെ മിന്നിമറയാൻ തുടങ്ങി……… കണ്ണുകൾ ഇറുക്കിയടച്ച് ആഞ്ഞൊന്ന് ശ്വാസം വിട്ടതിന് ശേഷം കൂടണയുന്ന പക്ഷികളെ നോക്കികൊണ്ട് അവൾ തുടർന്നു…….

ഇടുക്കിയിലെ ഒരുൾഗ്രാമമായിരുന്നു എന്റെ നാട്…… ഞാൻ വാമിക… അച്ഛൻ പരമേശ്വരനും അമ്മ സാവിത്രിയും…… ഒരു ചേച്ചിയുണ്ടായിരുന്നു എനിക്ക് സാധിക…………… അച്ഛനും അമ്മയും തേയിലകമ്പനിയിലെ ജോലിക്കാരായിരുന്നു……. ചേച്ചി അവിടെ ഒരു പാരലൽ കോളേജിലും ഞാൻ ഏഴാം ക്ലാസ്സിലും പഠിക്കുന്ന സമയം,…………… ആ ഓർമകൾ അവളെ വേട്ടയാടാൻ തുടങ്ങി… പറഞ്ഞുതുടങ്ങിയപ്പോഴേക്കും ചന്ദനഗന്ധത്തെ ആവാഹിച്ചുകൊണ്ട് ആ കാറ്റ് വീണ്ടുമെത്തി…….. കമ്പനി നഷ്ടത്തിലായതുകൊണ്ട് അതിന്റെ മുതലാളി മറ്റൊരാൾക്ക് വിറ്റു……… രാഷ്ട്രീയവും വ്യാപാരവുമൊക്കെയുള്ള ഒരു മേനോന്…. മാധവമേനോന്………

തൊഴിലാളികളോടുള്ള സമീപനം കൊണ്ടും നയപരമായ ഇടലെടലുകൾ കൊണ്ടും വളരെപ്പെട്ടെന്ന് തന്നെ അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായി തീർന്നു….എത്ര താഴ്ന്നവന്റെ കുടുംബത്തിലായാലും കയറിച്ചെല്ലുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്ത അയാളെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആ പാവങ്ങൾ ജീവനായി കണ്ടു… അയാൾക്ക് വേണ്ടി ജീവൻ കളയുമെന്ന് വരെയായി………… അങ്ങേനെയിരിക്കുമ്പോഴായിരുന്നു കമ്പനിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു കൂട്ടം പോലീസുകാരും ഉദ്യോഗസ്‌ഥരും അവിടെയെത്തുന്നത്…………………..

അവർ സഹകരിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു.. എന്നാൽ അവർ ശത്രുക്കളാണ്, നമ്മെ തകർക്കാൻ വന്നവരാണ് എന്നൊക്കെ പറഞ്ഞ്‌ ആ പാവങ്ങളുടെ തലച്ചോറിൽ വിഷം കുത്തിവെച്ചുകൊണ്ട് മേനോൻ അവരെ കരുക്കളാക്കി………….. പോലീസുകാരെയും ഉദ്യോഗസ്ഥരെയും സഹായിച്ചവരും അവരുടെ കൂടെനിന്നവരും മറ്റുള്ളവർക്ക് ശത്രുക്കളായി….. പരസ്പരം വാരിപുണർന്നവർ തമ്മിൽ കണ്ടാൽ കൊല്ലുമെന്നായി…………….. ആകെ ഒരുതരം അരക്ഷിതാവസ്ഥ വന്നപ്പോൾ സർക്കാർ തന്നെ ആ സംഘത്തെ തിരികെ വിളിച്ചു… അതോടെ മേനോന് സമാധാനമായി………..

പക്ഷെ, അപ്പോഴേക്കും അയാളുടെ സ്വഭാവദൂഷ്യങ്ങൾ ചിലർക്കെങ്കിലും മനസ്സിലാകാൻ തുടങ്ങിയിരുന്നു…. പെണ്ണിന്റെ മടിക്കുത്തഴിക്കാൻ ഒരു മടിയുമില്ലാത്ത നികൃഷ്ടജന്മമാണയാൾ എന്ന് അധികം വൈകാതെ എല്ലായിടത്തും പാട്ടായി… അതിന് കാരണം അയാൾ പിച്ചിച്ചീന്തിയ ചാരു എന്ന ഒരു പെൺകുട്ടിയായിരുന്നു…………… ആദ്യമാദ്യം അവളുടെ വാക്കുകൾ ആരും വിശ്വസിച്ചില്ല…പിറ്റേന്ന് മലമുകളിൽ നിന്ന് താഴേക്ക് ചാടി അവൾ ആത്‍മഹത്യ ചെയ്തു എന്നൊരു വാർത്ത പരന്നു, എന്നാൽ ആ രാത്രി അയാളുടെ ആളുകൾ അവളെ അവിടേക്ക് വിളിച്ചുകൊണ്ടുപോയി താഴേക്ക് തള്ളിയിടുന്നത് കണ്ടവരുണ്ടായതുകൊണ്ട് അയാളിലെ ക്രൂരനെ എല്ലാവർക്കും മനസ്സിലായി….

എങ്കിലും അയാൾക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ആരും ധൈര്യപ്പെട്ടില്ല……………. പേടിയായിരുന്നു എല്ലാവർക്കും അയാളെ…….. കുടുംബത്തിലെ പെണ്ണിന്റെ മടിക്കുത്തഴിക്കുന്നത് കണ്ടുനിൽക്കേണ്ടിവന്നു പിന്നീട് അവിടുത്തെ ആണുങ്ങൾക്ക് … എതിർക്കാൻ ശ്രമിച്ചവരെയെല്ലാം ക്രൂരമായി അയാൾ കൊന്നുകളഞ്ഞു, എന്നിട്ട് ആ കുടിലിന് തീയുംവെക്കും, കേസ് ആയാൽ ആത്മഹത്യ എന്ന വാക്കും……………… സഹിക്കവയ്യാതെ വന്നപ്പോൾ എല്ലാവരും സംഘടിക്കാൻ തീരുമാനിച്ചു, അതിന്റെ മുഖ്യആളായിരുന്നു എന്റെ അച്ഛനും അമ്മയും……….. രാപകലോളം അവർ സത്യാഗ്രഹമിരുന്നു… അയാളുടെ വണ്ടികൾ തടഞ്ഞു….. ജോലിയ്ക്ക് ആരും പോകണ്ടാന്ന് തീരുമാനിച്ചു……….

ദിവസങ്ങളോളം ആ സമരം നീണ്ടുനിന്നു……. അവരുടെകൂടെ കുട്ടികളായിരുന്ന ഞങ്ങളും പോയിരിക്കാൻ തുടങ്ങി…….. അങ്ങെനെ ഒരുദിവസം, അയാൾ തന്റെ കുറ്റങ്ങൾ ഏറ്റുചൊല്ലി മാപ്പ് പറയാമെന്ന് സമ്മതിച്ചു…… ഇവിടെ നിന്ന് പൊയ്ക്കൊള്ളാമെന്നും അതിന് മുൻപായി ഒരു ഒത്തുതീർപ്പ് ചർച്ച വേണമെന്നും ആവിശ്യപ്പെട്ടപ്പോൾ അതിലെ ചതി മനസ്സിലാക്കാതെ ആ പാവങ്ങൾ അത് വിശ്വസിച്ചു…………. അന്നത്തെ ആ രാത്രി…….. ഓരോ ദിവസവും ഓർമകളിലൂടെ എന്നെ കൊല്ലാകൊല ചെയ്യുന്ന ആ രാത്രി…………….. അതുവരെ പറഞ്ഞുകൊണ്ടിരുന്നവൾ പെട്ടെന്ന് നിശബ്ദമായി…. തന്റേത് മാത്രമായതെല്ലാം നഷ്ടപ്പെട്ട ആ ദിവസത്തെ അവളുടെ തലച്ചോറുകൾ വീണ്ടുമോർമ്മിച്ചെടുത്തു………

കളിതമാശകളോടെ അത്താഴം കഴിച്ച് അച്ഛന്റെ നെഞ്ചിലെചൂടും പറ്റി കിടന്നുറങ്ങുകയായിരുന്ന ഞാൻ ഞെട്ടിയെണീറ്റത് വീട്ടിൽ ചൂട് കൂടിയപ്പോഴാണ്….. കണ്ണ് തുറന്നതും കാണുന്നത് മുന്നിലെ തീഗോളമാണ്……പുറത്ത് ഭയങ്കര ബഹളം…. അച്ഛനും അമ്മയും ചേച്ചിയും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി നിൽക്കുന്നു………. എങ്ങെനെയെങ്കിലും പുറത്ത് കടക്കാനായിവഴികൾ അന്വേഷിച്ചുകൊണ്ടിരുന്നു…. ഒടുവിൽ തീ പടരാൻ തുടങ്ങിയ അടുക്കളവശത്തെ വാതിൽ തുറന്ന് ഞങ്ങൾ രണ്ടാളെയും നെഞ്ചോട് ചേർത്ത് അവർ ഇറങ്ങിയതും ആ കുടിൽ കത്തിച്ചാരമായി……………………….

എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുന്ന ഞങ്ങളുടെ അടുക്കൽ സഹായഹസ്തവുമായി അയാൾ വന്നപ്പോൾ കൂടെപോയി…. പക്ഷെ, ജീവിതത്തിന്റെ ഇരുട്ടിലേക്കുള്ള യാത്രയായിരുന്നു അതെന്ന് മനസ്സിലാക്കാൻ പിറ്റേന്ന് നേരം വെളുക്കേണ്ടി വന്നു എനിക്ക്…………….. ആയാസപ്പെട്ട് കണ്ണ് വലിച്ചുതുറന്നപ്പോൾ മുന്നിൽ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു………… അച്ഛ… അച്ഛാ…………………… എത്രയോ ഉച്ചത്തിൽ വിളിച്ചിട്ടും ആ വിളികേൾക്കാൻ അച്ഛൻ ഉണർന്നില്ല……………. അമ്മ… ചേച്ചി……… അപ്പോഴാണ് അവരുടെ കാര്യമോർമ്മ വന്നത്… അലറി വിളിച്ച് ഒരു ഭ്രാന്തിയെപ്പോലെ അവിടെയെല്ലാം തിരഞ്ഞപ്പോൾ കണ്ടു, ഒരു മൂലയിൽ നഗ്‌നയായ ഒരു സ്ത്രീശരീരത്തെ…….

അമ്മയുടെ മുഖം ആ ശരീരത്തിന് കണ്ടതും നിശ്ചലമായി എന്റെ ചലനശേഷി…… അടുത്തേക്ക് ചെല്ലാനോ നെഞ്ചോട് ചേർത്ത് വാവിട്ട് കരയാനോ ആകാതെ നിന്ന എന്റെ കാതിൽ അലയടിക്കാൻ തുടങ്ങി കൂടെപ്പിറപ്പിന്റെ നിലവിളിശബ്ദം……………… ആ ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണുകൾ പായിക്കാൻ മനസ്സനുവദിച്ചില്ല എങ്കിലും നോക്കി…. നിലത്ത് കാലിട്ടടിക്കുന്ന ആ കാലുകളിലെ പൊട്ടിയ പാദസരം മാത്രം മതിയായിരുന്നു എന്റെ ചേച്ചിയെ എനിക്ക് തിരിച്ചറിയാൻ……..പതിയെ ആ ചലനവും നിലച്ചത് ഞാനറിഞ്ഞു………………….. എനിക്ക് ചുറ്റും എന്റെ കുടുംബം ജീവനറ്റ് കിടക്കുന്നത് കണ്ണീരോടെ കണ്ടുനിൽകാൻ മാത്രമേ അന്നത്തെ ആ പന്ത്രണ്ട് വയസുകാരിയ്ക്ക് കഴിഞ്ഞുള്ളൂ……..

ഇറങ്ങിഓടണമെന്നുണ്ട്, പക്ഷെ കാലുകൾ നിശ്ചലമായി…………… ശരീരം ആകെ തളരുന്നതുപോലെ തോന്നി………………… ഒരു പുഷ്പം കൊഴിഞ്ഞുവീഴുന്നതുപോലെ താഴേക്ക് വീഴാനായി പോയ ഞാൻ കണ്ടു എന്നെ താങ്ങിനിർത്തിയ കൈകളുടെ ഉടമയെ……………. ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ ശരീരത്തിൽ ആഴ്ന്നിറങ്ങിയ ആ കണ്ണുകളെ ഞാൻ തിരിച്ചറിഞ്ഞിരുന്നു…………………………….. സർ, ഇത് കുട്ടിയല്ലേ…………. അതിനെന്താടോ………. കുട്ടിയായാലും കെളവിയായാലും പെണ്ണ് പെണ്ണ് തന്നെയല്ലേ….. ആ അമ്മയുടെയും മോളുടെയും ബാക്കി തന്നെയല്ലേ ഇവളും……………… പാതി മറിഞ്ഞ ബോധത്തിലും ഞാനറിഞ്ഞു എന്നിൽ ആഴ്ന്നിറങ്ങിയ കാമഭ്രാന്തനെ……………

ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ അന്നത്തെ പന്ത്രണ്ടുവയസ്സുകാരി ആ ക്രൂരനുമുന്പിൽ വെറുമൊരു ശരീരമായി കിടന്നു………………….. ശരീരമാകെ മുറിവും നോവും നൽകി അയാൾ എന്നിൽ നിന്നടരുമ്പോൾ കൂടെയുള്ള ആളുകൾക്കും കൂടി വെച്ചുനീട്ടി അയാളുടെ എച്ചിലെന്നപോലെ……………… പക്ഷെ, അയാൾക്കില്ലാത്ത മനുഷ്യത്വത്തിന്റെ ഒരു കണിക അവർക്കുണ്ടായിരുന്നിക്കാം, അതുകൊണ്ടാകാം എന്നിലെ ശരീരത്തെ നോവിക്കാൻ അവർക്ക് തോന്നാതിരുന്നത്………. കൂട്ടത്തോടെ കത്തിക്കാനുള്ള ഓർഡറും നൽകി അയാൾ പോയി…… ആ സ്ഥലം വിട്ട് മാത്രമല്ല നാടും വിട്ട്.. കാരണം ജനങ്ങൾ അത്രയ്ക്ക് പ്രക്ഷുബ്ധമായിരുന്നു……..

ആ കെട്ടിടം തന്നെ കത്തിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് പോലീസ് അവിടേക്ക് വന്നു… അവരെയെല്ലാം പിടിക്കുകയും കൊല്ലപ്പെട്ടവരെ പോസ്റ്റ്മോർട്ടത്തിനയക്കാൻ ഉത്തരവിടുകയും ചെയ്തു….. അന്നത്തെ അവിടുത്തെ എസിപി വിശ്വനാഥനായിരുന്നു… അതായത് എന്റെ അച്ഛൻ………………….. പോസ്റ്റുമോർട്ടത്തിനായി ആംബുലൻസിൽ കയറ്റുന്നതിനിടയ്ക്ക് എന്റെ വിരലുകളുടെ ചലനം അദ്ദേഹം തിരിച്ചറിഞ്ഞു……………. പെട്ടെന്ന് തന്നെ എന്നെ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തു……………. എനിക്ക് ജീവനുണ്ട് എന്നകാര്യം ആരെയും അറിയിക്കരുതെന്ന് അദ്ദേഹം കൂടെയുള്ള പോലീസുകാരോട് പറഞ്ഞു..

അത് മറ്റുള്ളവർ അറിഞ്ഞാൽ അതെന്റെ ജീവനുംകൂടി ആപത്താണെന്ന് അച്ഛന് മനസ്സിലായിരുന്നു…. ആരുമറിയാതെ അദ്ദേഹം എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു…. അവിടെനിന്നും ഞാൻ ബ്രൂട്ട്ലി റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞതോടെ അച്ഛൻ വല്ലാതെ തകർന്നു……………… ഇന്നുമെനിക്കോർമ്മയുണ്ട്, ബോധം തെളിഞ്ഞ എന്നെ പുഞ്ചിരിയോടെ കാണാൻ വന്ന ആ മുഖം…………………… സ്വന്തം കുടുംബം കൺമുൻപിൽ ഇല്ലാതാക്കപ്പെട്ടത് നേരിട്ട് കണ്ട എന്റെ മാനസികനില തെറ്റിയിരുന്നു……. എന്നെ കാണാൻ വന്ന അദ്ദേഹത്തിനെ അവരുടെആളാണെന്ന് കരുതി ഒരുപാട് ഉപദ്രവിച്ചു… പക്ഷെ പാവം എല്ലാം സഹിച്ചു…..

ഒടുവിൽ തളർന്നുവീഴാറായ എന്നെ ആ നെഞ്ചോട് ചേർക്കുമ്പോൾ ഞാൻ കണ്ടു ആ കണ്ണിലെ ഒരച്ഛന്റെ ആർദ്രത….. പിന്നീട് എന്നെ കാണാൻ വരുന്നത് സ്ഥിരമായി…….പതിയെ പതിയെ ഞാൻ ആ മനുഷ്യനോട് അടുക്കാൻ തുടങ്ങി………. ഒരിക്കൽ അദ്ദേഹത്തിന്റെ കൂടെ ഒരു സ്ത്രീയും ഒരു കുട്ടിയും ഉണ്ടായിരുന്നു….. സ്വന്തം കുടുംബമാണെന്ന് എന്നെ പരിചയപ്പടുത്തി…………. പക്ഷെ ഞാൻ അപരിചിതരെ അടുപ്പിച്ചില്ല… എന്നാൽ ആ സ്ത്രീ ഒരമ്മയെപോലെ എന്റെ അടുക്കൽ വന്നിരുന്നു…. എന്നെ ശ്രുശ്രൂഷിച്ചു…. ആ കുട്ടി എന്റെ അടുക്കൽ വന്നിരുന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി…. പതിയെ പതിയെ ഞാൻ അവരോടടുത്തു…

പിന്നീട് ആ സന്ദർശനം പതിവായി…. പക്ഷെ അപ്പോഴും എന്റെ ഉള്ളിൽ ആ ഓർമകൾ അടങ്ങിയിരുന്നില്ല… അതെന്റെ മാനസികനില തെറ്റിച്ചുകൊണ്ടിരുന്നു…… പുറമെയുള്ള മുറിവുകൾ ഉണങ്ങിയപ്പോഴും എന്റെ മനസ്സിലെ മുറിവുകൾക്ക് നീറ്റൽ കൂടിക്കൊണ്ടിരുന്നു……… ഒടുവിൽ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് പുറത്തിറങ്ങേണ്ട അവസ്ഥയെത്തിയപ്പോൾ എങ്ങോട്ട് പോകണമെന്ന ചിന്ത എന്നെ പിടികൂടി…… എന്നാൽ അതിനൊരുത്തരമായി എന്റെ രണ്ട് കൈകളും അവർ രണ്ട് പേരും ഇറുകെപിടിച്ചു…… ഞങ്ങൾക്ക് ഒരു മകളുണ്ടായിരുന്നു, ശ്രാവണി.. നിന്റെ ഇതേ മുഖച്ഛായയായിരുന്നു അവൾക്കും…. പക്ഷെ അവൾ…………. മോളെ കണ്ടപ്പോൾ എനിക്കവളെയാ ഓർമവന്നത്……..

വന്നൂടെ ഞങ്ങളുടെ കൂടെ ഞങ്ങളുടെ മകളായി…….. എന്റെ ആ കുഞ്ഞുമുഖം കൈ കുമ്പിളിലാക്കി ആ അച്ഛന്റെ ചോദ്യം എന്നെ വല്ലാതെ ഉലച്ചു…… ആ അമ്മയുടെ നോട്ടം കൂടിയായപ്പോൾ പിന്നീടൊന്നും പറയാൻ എനിക്ക് നാവ് പൊന്തിയില്ല… അവരുടെ കൂടെ അവരുടെ മകളായി ഞാൻ ചെന്നു………. അവിടെ എനിക്ക് കൂട്ടിന് ഒരു കുഞ്ഞനുജത്തി കൂടിയുണ്ടായിരുന്നു… പക്ഷെ…….. അവിടെയും തീർന്നിരുന്നില്ല എനിക്കുള്ള പരീക്ഷണങ്ങൾ….. ദിവസവും സന്ദർഭവവും ഋതുക്കളുമെല്ലാം മാറിമാറി വന്നിട്ടും എന്റെ ഉള്ളിലെ ആ ഓർമകളെ മായ്ക്കാൻ ഒന്നിനുമായില്ല….ഒടുവിൽ അതെന്നെ ഒരു ഭ്രാന്തിയുടെ പരിവേഷം കെട്ടിച്ചപ്പോൾ കൂടെ നിന്നതേയുള്ളൂ എന്റെ അച്ഛനും അമ്മയും……

ഭ്രാന്തിയായി എന്നെ പഴിചാരാതെ ബന്ധുകൂടിയായ സൈക്രാട്രിസ്റ്റിനെ കൊണ്ട് എന്നെ ചികിത്സിപ്പിച്ചു… വർഷങ്ങൾ നീണ്ട ആ പരിശ്രമം ഒടുവിൽ വിജയം കണ്ടു…..പഴയ വാമിക എന്റെ ഉള്ളിൽ പരിപൂർണ്ണമായിയല്ലെങ്കിലും കെട്ടടങ്ങി…എല്ലാവരുടെയും ശ്രാവണിയായി ഞാൻ എന്റെ രണ്ടാംജന്മത്തിലൂടെ ജീവിച്ചു തുടങ്ങി……. കണ്ണിലെ ബാക്കിതളംകെട്ടിയ കണ്ണുനീരും ഒഴുക്കി അവൾ അവന് നേരെ തിരിഞ്ഞു………. ആ കോളറിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു….. പറയ്… കണ്ണേട്ടാ….. .. ഇനിയും ഇതുപോലൊരു പെണ്ണിനെ നിങ്ങൾക്ക് വേണോ???? ഒരു പെണ്ണിന് സ്വന്തമായതെല്ലാം പണ്ടേ നഷ്ടപ്പെട്ട എന്നെപോലെ നശിച്ച ഒരു പെണ്ണിനെ നിങ്ങൾക്ക് വേണോ എന്ന്…… പറയ്……….

നിറഞ്ഞൊഴുകിയ കണ്ണുകളുമായി അവന്റെ ശരീരത്തിലൂടെ അവൾ താഴേക്ക് ഊർന്നുവീണു………………… അവന്റെ കാൽക്കൽ കണ്ണീരുകൊണ്ട് അഭിഷേകം ചെയ്യുന്ന അവളിലേക്ക് പക്ഷെ അവന്റെ നോട്ടം പോയില്ല…………….. ഒരിക്കലും പ്രതീക്ഷിക്കാത്തവയൊക്കെ കേട്ടതിന്റെ ഷോക്കിലായിരുന്നു കണ്ണനും……. അവന്റെ മനസ്സിൽ കൂടി അവളെക്കണ്ടനിമിഷം മുതലുള്ള കാര്യങ്ങൾ മിന്നിമറഞ്ഞു….. ഒരിക്കൽ പോലും ആ കുടുംബത്തിൽ നിന്നും അന്യയാണവൾ എന്ന് തോന്നിയിട്ടില്ല…. തോന്നിച്ചിട്ടില്ല ആരും.. അത്രത്തോളം ജീവനാണ് ഇവളെ….. പക്ഷെ…. പക്ഷെ…….. അവന്റെ മനസ്സ് അവനിൽ നിന്ന് പിടിവിട്ട് പോയിരുന്നു……………………….. അവൻ പറയാൻ പോകുന്ന വാക്കുകൾ മുൻകൂട്ടി പ്രതീക്ഷിച്ച് അപ്പോഴും അവൾ ആ കാൽക്കൽ ഇരുന്നു, ഒരിക്കൽക്കൂടി എല്ലാം നഷ്ടപ്പെട്ടവളെപോലെ…. തുടരും

ആദിശൈലം: ഭാഗം 15

Share this story