ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 32

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 32

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

നവി ഒന്ന് ചെറുതായി മയങ്ങിപ്പോയിരുന്നു.. ആ ഒരു കുഞ്ഞുറക്കത്തിലേക്ക് ഒരു നറു സ്വപ്നമായി കൈക്കുടന്ന നിറയെ ചെമ്പകപ്പൂക്കളുമായി ഒരു പെൺകുട്ടി നടന്നടുക്കുന്നുണ്ടായിരുന്നു… പിറകിലെ പദ നിസ്വനം കേട്ട് അവൻ തിരിഞ്ഞുനോക്കി… ഇടതൂർന്ന മുടികൾക്കിടയിൽ നിന്നും ആ മുഖമൊന്നു ഒരുനോക്ക് കാണുവാൻ ശ്രെമിച്ചപ്പോൾ കയ്യിലെ ചെമ്പകമലരുകൾ അവന് നേരെ നീട്ടിയിരുന്നു അവൾ… തന്റെ കയ്യിലേക്കത് വാങ്ങി വാസനിച്ചു കൊണ്ടവളെ നോക്കിയപ്പോൾ പാദസര കിലുക്കങ്ങളാൽ അവിടം ചിലമ്പിപ്പിച്ചു കൊണ്ട് അവൾ ഓടിയകന്നിരുന്നു…🥰

“Dr.. She is coming…”അടുത്തിരുന്നു മീര പറയുന്നത് കേട്ട് നവി മെല്ലെ മിഴികൾ തുറന്നു… മുന്നിലേക്ക് ഇളം നിറത്തിലുള്ള ഒരു കോട്ടൺ സാരി ചുറ്റി ഒരു പെൺകുട്ടി നടന്നു വരുന്നതവൻ കണ്ടു.. മുഖത്തേക്ക് നോക്കിയില്ല… അവളും തല കുനിച്ചാണ് നടന്നു വന്നത്.. മുഖമുയർത്തി നോക്കിയത് Dr കിരൺ ദാസ്സിന്റെ മുഖത്തേക്കും… “Take your seat”…Dr. കിരൺ പറഞ്ഞു.. ടേബിളിന്റെ പുറത്തുവെച്ചിരുന്ന ഇളം നീല നിറത്തിലെ സ്ഫടിക പേപ്പർ വെയിറ്റ് ഉരുട്ടുകയായിരുന്നു നവി… ശ്രെദ്ധ അതിൽ മാത്രമായിരുന്നു… “Your certificates….”കിരൺ പറഞ്ഞതും ഗൗരി അത് മേശപ്പുറത്തേക്ക് വെയ്ക്കാനാഞ്ഞു…

“Dr. please….”കിരൺ നവിയെ നോക്കി കൊണ്ട് പറഞ്ഞതും ഗൗരി നവിയുടെ മുഖത്തേക്ക് നോക്കാതെ അവന്റെ നേരെ സർട്ടിഫിക്കറ്റും റെസ്യുമെ യും അടങ്ങിയ ആ ഫയൽ നീക്കി വെച്ചു.. ഫയൽ തുറന്നു ആ ബയോഡേറ്റയിലേക്ക് നവി ഒന്നോടിച്ചു നോക്കി… ആദ്യം യോഗ്യതയാണ് നോക്കിയത്… പിന്നീട് മുകളിലേക്കും.. “ദേവഗൗരി വാര്യർ “എന്ന പേരിലെ ഗൗരിയിൽ ഒരു നിമിഷം കണ്ണുടക്കി.. അതും കഴിഞ്ഞാണ് വലതുവശത്ത് മുകളിലായി പതിച്ചിരിക്കുന്ന പ്രിന്റ്ഡ് ഫോട്ടോയിലേക്ക് കണ്ണുകൾ എത്തിയത്… ശക്തമായ ഒരു ഞെട്ടലിൽ നവി തന്റെ മുന്നിലിരിക്കുന്ന ആളുടെ മുഖത്തേക്ക് നോക്കി…!!!!

ഒരു പെരുപ്പ് തന്റെ തള്ളവിരലിൽ നിന്നും നെറുകം തല വരെ മിന്നൽ വേഗത്തിൽ കയറിപ്പോയത് നവിയറിഞ്ഞു.. തന്റെ ഫയൽ പിടിച്ചിരിക്കുന്ന ആ കൈകളിലായിരുന്നു ഗൗരിയുടെ ശ്രെദ്ധ.. ആ നോട്ടം പതിയെ ആ വിരലുകളിൽ എത്തിയപ്പോൾ അടിവയറ്റിൽ ഒരാന്തൽ വന്നത് അവൾ അനുഭവിച്ചറിയുകയായിരുന്നു… ഞെട്ടലോടെ അപ്പുറത്തെ കയ്യിലെ മോതിരവിരലിലേക്കും അവിടെ കണ്ട നവരത്‌നമോതിരത്തിലേക്കും നോക്കിയപ്പോഴേക്കും അവൾ തളർന്നു പോയിരുന്നു… ഒരു പിടച്ചിലോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത്.. തന്റെ മുന്നിൽ ഈ കാണുന്നത് വിശ്വസിക്കണോ വേണ്ടയോ…

സ്വപ്നമോ യാഥാർഥ്യമോ എന്ന് വേർതിരിച്ചറിയാനാവാതെ നെഞ്ചിൻകൂട്ടിലെ അസ്ഥി നുറുങ്ങുന്ന വേദനയിൽ വേദനാജനകമായ മുഖഭാവത്തോടെ തന്നെതന്നെ ഉറ്റു നോക്കിയിരിക്കുന്ന നവിയെയാണ്…… ഒരു നിമിഷം ഗൗരി മരവിച്ചിരുന്നു പോയി… “Your goodname please…”പെട്ടെന്നാണ് Dr. മൗഷ്മി ഗൗരിയെ നോക്കി ചോദിച്ചത്.. “ദേവഗൗരി…. ദേവഗൗരി വാര്യർ…”ഗൗരിയുടെ ഒച്ച അടഞ്ഞുപോയിരുന്നു… നവി പെട്ടെന്ന് ഫയൽ മടക്കി.. കിരണിന് നേരെ കയ്യുയർത്തി പറഞ്ഞു … “സാറ്റിസ്‌ഫൈഡ്…കീപ് ദി സർട്ടിഫിക്കറ്റ്സ്..” ആ ഒരു നിമിഷം…ഗൗരി പിടഞ്ഞെഴുന്നേറ്റു.. “Thankyou Sir…”എങ്ങനെയോ പറഞ്ഞൊപ്പിച്ചു കൊണ്ട് ഗൗരി പുറത്തേക്ക് പാഞ്ഞു…

അവളോടുകയായിരുന്നു… ലിഫ്റ്റിനു കാത്തുനിൽക്കാതെ ആ പടികൾ മൊത്തം അവൾ ഓടിയിറങ്ങി… “ആരെയാണോ കാണരുതെന്നു ആഗ്രഹിച്ചത്… ആരിൽ നിന്നുമാണോ കാണാതിരിക്കുവാനായി ഒളിച്ചോടിയത്… ആ ആളുടെ മുന്നിൽ തന്നെ വന്നു പെട്ടുവല്ലോ മഹാദേവാ…” അവളുടെ കണ്ണുകളിൽ നിന്നും വെള്ളം കുമിഞ്ഞു ചാടി… അവൾ ഓടുമെന്ന് പ്രതീക്ഷിച്ചിരുന്നത് പോലെ നവി ചാടിയെഴുന്നേറ്റു… “You people carry on… am jus leaving..”അങ്ങനെ പറഞ്ഞു കൊണ്ട് നവി പുറകിലത്തെ ഡോർ തുറന്നു പുറത്തെ കോറിഡോറിലേക്ക് പാഞ്ഞു..

ഓടുന്നതിനിടയിൽ പോക്കറ്റിൽ നിന്ന് ഫോൺ വലിച്ചെടുത്ത് സെക്യൂരിറ്റി വിങ്ങിന്റെ കോമൺ നമ്പർ പ്രെസ്സ് ചെയ്തു… “Jus close the four main gates of the hospital immediately….”നവി അലറുകയായിരുന്നു… എളുപ്പവഴിയിലൂടെ ആയുർവേദ സെക്ഷന്റെ കാർ പാർക്കിങ് ഏരിയയിലേക്ക് അവൻ പാഞ്ഞടുത്തു… ഈ സമയം മുകളിൽ നിന്നും പടവുകളിറങ്ങി ഓടിക്കിതച്ചു വന്നു ഗൗരി കാറിലേക്ക് കയറിയിരുന്നു… “നിരഞ്ജനേച്ചി… വാ പോകാം വേഗം.. വേഗം…കാറെടുക്ക്…”ഗൗരി കരയുകയായിരുന്നു… നിരഞ്ജന ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…

അവൾ പെട്ടെന്ന് ഫോണൊ‌ഫാക്കി ഗൗരിയെ തുറിച്ചു നോക്കി.. “എന്താ.. എന്താ ഗൗരി പറ്റിയെ..??” “ചേച്ചി.. വേഗം പോ..”അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കിക്കൊണ്ട് ഭയത്തോടെ പറഞ്ഞു.. അവളുടെ ഭയപ്പാട് കണ്ടു നിരഞ്ജന വേഗം കാർ സ്റ്റാർട്ട് ചെയ്തു… “”STOPPP….””” മുന്നിൽ രണ്ട് കയ്യും മേലോട്ട് ഉയർത്തിപ്പിടിച്ചു കലിപ്പിച്ച മുഖഭാവത്തോടെ കാറിനു കുറുകെ നിൽക്കുന്ന നവിയെ കണ്ടു നിരഞ്ജന വിറങ്ങലിച്ചു പോയി … എന്നെങ്കിലും നവി അറിയും എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഗൗരിയെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്.. പക്ഷെ ഇന്ന് തന്നെ നവി അതറിയും എന്നവൾ സ്വപ്നേപി വിചാരിച്ചില്ല…

നവി സ്പീഡിൽ നടന്നു വന്നു നിരഞ്ജനയുടെ വശത്തെ ഡോർ വലിച്ച് തുറന്നു… “ഇറങ്ങ്…” “നവി… പ്ലീസ്.. Dont make a scene…” അവൾ അവിടെ തന്നെ ഇരുന്നോണ്ട് അവന് നേർക്ക് കൈകൂപ്പി കാണിച്ചു… “ഇറങ്ങുവോ.. അതോ ഞാൻ വലിച്ചിറക്കണോ…”??? നവിയുടെ ഇതുവരെ കണ്ടിട്ടില്ലാത്തൊരു മുഖഭാവമായിരുന്നു നിരഞ്ജന അപ്പോൾ കണ്ടത്… അവൾ സാവധാനം പുറത്തേക്കിറങ്ങി… നവി വേഗം കാറിൽ കയറിയിരുന്നിട്ട് ഡോർ വലിച്ചടച്ചു … “നിനക്കുള്ളത് ഞാൻ പിന്നെ തരാം…”നിരഞ്ജനയുടെ മുഖത്തിനു നേരെ വിരൽ ചൂണ്ടി കലിപ്പിച്ചു പറഞ്ഞിട്ട് നവി കാർ സ്റ്റാർട്ട് ചെയ്തു…

അതുവരെ ഉണ്ടായിരുന്ന ഞെട്ടലിൽ നിന്നും മുക്തയായ നിരഞ്ജന കാർ ഓടി തുടങ്ങും മുൻപ് തന്നെ ബാക്ക് സീറ്റിലേക്ക് ചാടിക്കയറി ഇരുന്നു… ശരവേഗത്തിലാണ് കാർ പാഞ്ഞത്… നവിയെ കാറിൽ കണ്ടതും സെക്യൂരിറ്റി മെയിൻ ഗേറ്റ് തുറന്നു കൊടുത്തു… റോഡിലേക്കിറങ്ങിയ കാർ അതിവേഗത്തിൽ ലക്ഷ്യമില്ലാതെ പായുകയായിരുന്നു…ഇടക്ക് ഏതൊക്കെയോ വാഹനങ്ങൾക്ക് മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അത് ബ്രെക്കിട്ട് നിന്നു… മുന്നിലേക്ക്‌ ആഞ്ഞു പോയ ഗൗരിയെ നോക്കി കലിപ്പിച്ചു കൊണ്ടവൻ പറഞ്ഞു..

“സീറ്റ് ബെൽറ്റ്‌ ഇട്ടോണ്ടിരിക്കെടി…” ഗൗരി വിറച്ചുപോയി… ആദ്യമായാണ് നവിയെ ഇത്ര ക്രോധത്തോടെ കാണുന്നത്.. ഒരിക്കൽ പോലും ആ മുഖത്ത് പോലും അല്പം ദേഷ്യം കണ്ടിട്ടില്ല… എപ്പോഴും സൗമ്യമായ ഒരു ഭാവമാണ്…ഒപ്പം കുസൃതിയും കുറുമ്പും… ഗൗരി നിശബ്ദമായിരുന്നു കണ്ണീർ വാർത്തു കൊണ്ടിരുന്നു… ഇടക്കിടക്ക് തന്നിലേക്ക് പാളി വീഴുന്ന തീ പാറുന്ന നോട്ടം അവൾ അറിയുന്നുണ്ടായിരുന്നു… ഒട്ടൊരു സന്ദേഹത്തോടെ നിരഞ്ചനയും ഇരുന്നു…എന്തുവാണെങ്കിലും വരുന്നിടത്ത് വെച്ചു കാണാം എന്നൊരു മനോവിചാരത്തോടെ… ……………………….🌷🌷

കാർ ചെന്നു നിന്നത് ഒരു കുന്നിൻ മുകളിലായിരുന്നു… വലിയൊരു ശബ്ദത്തോടെ നവി ബ്രെക്ക് ചവിട്ടി നിർത്തി… അതേ വേഗത്തിലും ദേഷ്യത്തിലും തന്നെ കാറിൽ നിന്നിറങ്ങി ഗൗരിയുടെ വശത്ത് ചെന്നു ഡോർ വലിച്ച് തുറന്നു അവളെ വലിച്ചിറക്കി… അവളെ കാറോടു ചേർത്തു നിർത്തി കൊണ്ട് നവി നിന്ന് കിതച്ചു…. “എവിടെയാരുന്നെടി നീ ഇത്ര നാളും…നിന്നോട് ഞാൻ എന്ത് ചെയ്തിട്ടാ നീയെനിക്ക് ഇത്രയും വലിയ ശിക്ഷ നൽകിയത്… പറയെടി… വർഷമെത്രയായീന്നു നിനക്ക് വല്ല ഓർമയുമുണ്ടോ…നാല്… വർഷം നാലാകാൻ പോകുന്നെടി ഞാനൊരു ഭ്രാന്തനെ പോലെ നടക്കാൻ തുടങ്ങിയിട്ട്…” “പറയെടി നീ… നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം എന്തിനായിരുന്നു നീയീ നാടകം കളിച്ചതെന്നു…

എന്തിനാണെന്നെ പറ്റിച്ചതെന്ന്…” ഗൗരിക്ക് ശബ്ദിക്കാൻ പോലും കഴിഞ്ഞില്ല… അവൾ നിശബ്ദം നിന്ന് കണ്ണീർ വാർത്തു.. അവളുടെ കരച്ചിൽ നവിയിൽ ഒന്നുകൂടി ദേഷ്യം നിറയ്ക്കുകയാണ് ചെയ്തത്… “നിർത്ത് നിന്റെ കരച്ചിൽ.. ഇത് കണ്ടു ഞാൻ അലിയാനൊന്നും പോകുന്നില്ല… കാര്യം എന്താണെന്ന് പറഞ്ഞില്ലെങ്കിൽ ഈ കുന്നിന്റെ മുകളിൽ നിന്ന് നിന്നെ ഞാൻ തള്ളിയിടും … ആരും വരില്ല ചോദിക്കാൻ നവനീതിനോട്..”നവി ഹുങ്കോടെ പറഞ്ഞു… “നവിയേട്ടൻ തള്ളിയിടണ്ട … ഞാൻ പൊയ്ക്കോളാം തനിയെ… എനിക്ക് മരിച്ചാൽ മതി…”പറഞ്ഞു കൊണ്ട് ഗൗരി മുന്നോട്ടാഞ്ഞു… “ഡീ….” നവിക്കവളുടെ അരയിലാണ് പിടുത്തം കിട്ടിയത്…

വലിച്ച് നേരെ നിർത്തി കൊണ്ട് മുഖമടച്ചു ഒന്ന് കൊടുത്തു നവി ഗൗരിക്കിട്ട്.. അടിയുടെ ആഘാതത്തിൽ ഗൗരി കവിൾ പൊത്തി പിടിച്ചു കൊണ്ട് നിലത്തേക്കിരുന്നു പോയി… “””No Navi… Please stop….”””ഇത്രയും നേരം ഒരു കാഴ്ചക്കാരിയെ പോലെ നോക്കി കൊണ്ട് നിന്ന നിരഞ്ജന നവിയുടെ അടുത്തേക്ക് ഓടിയടുത്തു… “വാ.. നവി.. പറയട്ടെ.. എനിക്ക് സംസാരിക്കാനുണ്ട് നവിയോട്…”നിരഞ്ജന നവിയെ പിടിച്ചു വലിച്ച് കൊണ്ട് പോയി… നവിയുടെ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു… വലത്തേ കൈ പൊക്കി തോൾ വശം കൊണ്ട് അവൻ കണ്ണ് തുടച്ചു നിരഞ്ജനയ്ക്കൊപ്പം നടന്നു നീങ്ങി.. “നിരഞ്ജന… നിനക്കറിയോ….”????? “ന്റെ ജീവനാരുന്നു…. ന്റെ പ്രാണനായിരുന്നു…

ന്റെ നെഞ്ച് നിറച്ചും..ഈ മുഖമാ…ഓർക്കാത്ത ഒരു നിമിഷം പോലുമില്ല പരിചയപ്പെട്ട നാൾ മുതൽ ഇന്നോളം… ന്നിട്ടും എന്നെയിങ്ങനെ അവഗണിച്ചില്ലേ… എങ്ങനെ കഴിഞ്ഞു അതിനു… എനിക്ക് കഴിയില്ലല്ലോ അതിപ്പോഴും… ന്റെ വാക്കിൽ .. ന്റെ നോക്കിൽ … എല്ലാം…എല്ലാം ഈയൊരാൾ മാത്രേ ഉണ്ടായിരുന്നുള്ളൂ…അവഗണിച്ചു കളഞ്ഞില്ലേ എന്നെ…. അവഗണിക്കപ്പെടുന്നതിന്റെ വേദന എത്രത്തോളം ആണെന്ന് ഊഹിക്കാൻ നിനക്ക് കഴിയോ….” “””എനിക്ക്… എനിക്കറിയാം… അതിന്റെ വേദന… അതിന്റെ ആഴം… പ്രാണൻ പറിഞ്ഞു പോവുന്ന പോലെ തോന്നും…

സഹിക്കാൻ കഴിയില്ല… ഒന്നുറങ്ങാൻ പറ്റില്ല… ഒരാളോട് ഒന്ന് ചിരിച്ചു സംസാരിക്കാൻ പറ്റില്ല… എപ്പോഴും കഠിനമായ എന്തോ വന്നു ചങ്കിലിരുന്നു കൊത്തിപ്പറിക്കുന്ന പോലെ തോന്നുമെടാ…..വീണ്ടും വീണ്ടും ആ മുറിവിലേക്ക് തന്നെ…. എന്തോ വന്നു പതിക്കുന്ന പോലെ…എനിക്ക് വയ്യടാ ….””” നവി മുഖം പൊത്തി കൊണ്ട് വെറും നിലത്തേക്ക് മുട്ട് കുത്തിയിരുന്നു…. നിരഞ്ജന കണ്ടറിയുകയായിരുന്നു നവിയിലെ പ്രണയത്തെ…..❣ഒരു വേള ഒരു നഷ്ടബോധം അവളെ വന്നു പൊതിഞ്ഞു… “അകന്നുപോയല്ലോ…!!!… ദിവ്യ…..

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 31

Share this story