സ്മൃതിപദം: ഭാഗം 21

സ്മൃതിപദം: ഭാഗം 21

എഴുത്തുകാരി: Jaani Jaani

അമ്മേ വേണ്ട അവളെ ഇവിടെ സ്വീകരിക്കാൻ ഞാൻ തയ്യാറല്ല അമ്മമ്മ വിളക്ക് കൊടുക്കാൻ ആഞ്ഞതും സന്ദീപിന്റെ അമ്മ അവർക്ക് അടുത്ത് വന്നു പറഞ്ഞു രേണുകെ (സന്ദീപിന്റെ അമ്മ) നിന്റെ മകൻ താലി കെട്ടി കൊണ്ട് വന്ന പെണ്ണാണ് അവളെ ഇവിടെ അല്ലാതെ വേറെ എവിടെയാ സ്വീകരിക്കുക. ഞാനല്ല നീയാണ് വിളക്ക് കൊടുക്കേണ്ടത് എന്നിട്ടും ഞാൻ കൊടുക്കുന്നത് നിന്റെ മാനസികാവസ്ഥ ഓർത്താണ് അതുമല്ല വന്നു കേറുന്ന കുട്ടിയെ നിറഞ്ഞ മനസ്സോടെ വേണം അകത്തു കയറ്റാൻ.

എന്താ നീ കൊടുക്കുമോ രേണുക ഒന്നും മിണ്ടാതെ തിരിഞ്ഞു പോയി. മോള് വാ വിളക്ക് കൊടുത്ത് അമ്മമ്മ അച്ചുവിനെ അകത്തേക്ക് സ്വീകരിച്ചു പൂജമുറിയിൽ വിളക്ക് വച്ചതിനു ശേഷം അമ്മമ്മ അച്ചുവിനെ അവരുടെ മുറിയിൽ കൊണ്ടുപോയി മോളെ കാര്യങ്ങളൊക്കെ ദീപു പറഞ്ഞിട്ടുണ്ടാവുമല്ലോ അല്ലെ.. ദീപു അവള് സംശയത്തോടെ ചോദിച്ചു ഞാൻ സന്ദീപിനെ അങ്ങനെയാ വിളിക്കുന്നത് ഹ്മ്മ് അവളൊന്ന അമർത്തി മൂളി രേണുക ഇന്നലെ വരെ മോളെ സ്വീകരിക്കാൻ തയ്യാറായി നിന്നതാ പക്ഷെ ഇന്ന് രാവിലെ മീനുട്ടി അങ്ങനെ ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചില്ല അവര് കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ഹ്മ്മ് ഇവിടെ എല്ലാവർക്കും മോളോട് ദേഷ്യമായിരിക്കും

അത് അവരൊക്കെ എങ്ങനെയൊക്കെ പ്രകടിപ്പിക്കുമെന്ന് എനിക്ക് അറിയില്ല കഴിഞ്ഞോ ഇനി എനിക്ക് സന്ദീപിന്റെ മുറിയിലേക്ക് പോകാമോ അമ്മമ്മ അവളെ അമ്പരപ്പോടെ നോക്കി അതെ നിങ്ങൾക്ക് ഒരു മാനേഴ്സ് ഇല്ലേ ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞു വന്നാൽ അവളെ ഇങ്ങനെ ഒരു റൂമിൽ പിടിച്ചിരുത്തിയാണോ സംസാരിക്കേണ്ടത് അത് അല്ല മോളെ ദേ എനിക്ക് ഒന്നും കേൾക്കേണ്ട എന്നെ ആര് എന്ത് പറഞ്ഞാലും തിരിച്ചു പറയാൻ എനിക്ക് അറിയാം നിങ്ങളുടെ ഉപദേശം വേണ്ട പിന്നെ സന്ദീപിന്റെ റൂം മുകളിൽ അല്ലെ ഞാൻ അങ്ങോട്ട് പോവുകയാ മോളെ ഞാൻ ഓ ഒന്ന് നിർത്തുമോ പ്ലീസ് എനിക്ക് ഇതൊന്നും ഇഷ്ടമല്ല എനിക്ക് അറിയാം എന്താ ചെയ്യേണ്ടതെന്ന് സൊ എന്റെ കാര്യത്തിൽ ഇടപെടാൻ നിൽക്കേണ്ട അതും പറഞ്ഞു

അവള് മുകളിലേക്ക് പോയി മുകളിൽ നാല് റൂമുണ്ട് രണ്ട് മുറിയിൽ നിന്ന് കുറച്ചു ആൾക്കാർ ബാഗും എടുത്ത് പുറത്തിറങ്ങി നിൽപ്പുണ്ട്. അച്ചു അവരെയൊക്കെ നോക്കി ഒരു റൂമിൽ കേറി. അവിടെ ചുമരിൽ സന്ദീപിന്റെ ഫോട്ടോ കണ്ടപ്പോൾ അവൾക്ക് മനസിലായി അത് അവന്റെ റൂമാണെന്ന് അവള് ചുറ്റുമൊന്ന് നോക്കി സിധുവും സന്ദീപും ചേർന്ന് നിൽക്കുന്ന രണ്ട് ഫോട്ടോസുണ്ട് പിന്നെ അവരുടെ കൂടെ അമ്മ നിൽക്കുന്നതും. ബെഡ് ഒരു സൈഡിലാണ് ഇട്ടിരിക്കുന്നെ പിന്നെ ഒരു കോർണറിൽ ചെറിയ ടേബിൾ അതില് ടേബിൾ ലാമ്പും ഒരു ലാപ്ടോപുമുണ്ട്.

അപ്പോഴേക്കും ബാൽക്കണിയിൽ നിന്ന് സന്ദീപ് കേറി വന്നു. ഞാനുമായുള്ള ഒരു ഫോട്ടോ പോലുമില്ലല്ലോ സന്ദീപ് അതാണോ അച്ചു ഇപ്പോഴുള്ള പ്രശ്നം അല്ലെങ്കിലേ ഇവിടെ പ്രാന്ത് പിടിച്ചു നിൽക്കുമ്പോഴാണ് അവള് ഓരോ സന്ദീപ് ദേഷ്യം നിറച്ചു പറഞ്ഞു എന്താ സന്ദീപ് ഇവിടെയുള്ള പ്രശ്നം അവള് താല്പര്യമില്ലാതെ ചോദിച്ചു നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നിട്ടും നിനക്ക് മനസിലായില്ലേ ഇതൊക്കെ ഒരു പ്രശ്നമാണോ സന്ദീപ് ഇന്ന് അല്ലെങ്കിൽ നാളെ അമ്മ മിണ്ടും പിന്നെന്താ അവള് ഒരു കൂസലും ഇല്ലാതെ പറഞ്ഞു എന്റെ അമ്മ ഇതുവരെ ഇങ്ങനെ മിണ്ടാതെ നിന്നിട്ടില്ല

പക്ഷെ ഇപ്പൊ എന്താ ഞാൻ കാരണമാണെന്ന് തോന്നുന്നുണ്ടോ ഞാൻ ഒന്ന് മനസ്സ് വച്ചിരുന്നെങ്കിൽ ഇന്ന് നീ ഇങ്ങനെ ഇവിടെ നിൽക്കില്ലായിരുന്നു എന്റെ അമ്മയെ വേദനിപ്പിച്ചോണ്ട് ഞാൻ ഇങ്ങനെ ഒരു തീരുമാനമെടുത്തത് ഞാൻ കാരണം ഒരു പെണ്ണിന്റെ ജീവിതം തകരരുതെന്ന് വിചാരിച്ചിട്ടാണ് സന്ദീപ് ഞാൻ അങ്ങനെയല്ല ഉദേശിച്ചത്‌ എങ്ങനെയായാലും എനിക്ക് എന്റെ അമ്മ കഴിഞ്ഞേ ആരുമുള്ളൂ അത് നീയായാലും കേട്ടല്ലോ അതും പറഞ്ഞു സന്ദീപ് വാതിൽ വലിച്ചു തുറന്ന് പുറത്തേക്ക് പോയി ——-

കണ്ണേട്ടാ തിരിക്കിലാണോ ആ നമ്മുടെ റൂമിൽ കുറച്ചു അറ്റകുറ്റ പണികൾ ചെയ്യുകയാ കുറെ ആൾക്കാരുണ്ടോ ഇല്ലാ ടാ എന്റെ രണ്ട് മൂന്നു ഫ്രണ്ട്സ് അത്രേയുള്ളൂ എന്താ എന്റെ കുഞ്ഞുസ് പതിവില്ലാതെ ഇങ്ങോട്ട് ഒരു വിളി അത് ഞങ്ങളെ ഇവിടെയാക്കി പോകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞിട്ട് വിളിച്ചില്ലല്ലോ തിരക്കിയപോയി കുഞ്ഞുസേ ഇപ്പൊ തിരക്കൊക്കെ കഴിഞ്ഞോ ഏകദേശം ഹ്മ്മ് സന്ദീപ് ഏട്ടന് എന്താ പ്രശ്‌നം ഓ എന്റെ കുഞ്ഞുസ് അതിനാണല്ലേ വിളിച്ചത് ഞാൻ വിചാരിച്ചു എന്നോട് സംസാരിക്കാനാണെന്ന് കണ്ണേട്ടാ..

എനിക്ക് എന്തോ പേടിപോലെ ചേച്ചിക്ക് അവിടെ കെട്ടിപോയ അവൾക്ക് ഇല്ലാത്ത പേടി എന്തിനാ നിനക്ക് അല്ല വന്നവരുടെയൊക്കെ മുഖം കണ്ടപ്പോൾ അവിടെ അത്ര നല്ല സ്ഥിതിയായിരിക്കില്ലല്ലോ അതാ പാവം അമ്മയ്ക്കും നല്ല വിഷമമുണ്ട് പിന്നെ പോകുമ്പോൾ അമ്മയെ ഒന്ന് നോക്കുക കൂടെ ചെയ്തില്ല നിന്റെ ച്യാച്ചി ചേച്ചിടെ സ്വഭാവം അങ്ങനെയാണ് അത് മാറാനൊന്നും പോകുന്നില്ല എങ്കിലും അവിടെ പ്രശ്നമൊന്നും ഉണ്ടാവാതിരുന്നാൽ മതി എന്നാലേ നിന്റെ ച്യാച്ചിക്ക് ഇന്ന് അവിടെ നല്ല സ്വീകരണമായിരിക്കും കാർത്തി സന്ദീപ് പറഞ്ഞതൊക്കെ അവളോട് പറഞ്ഞു അയ്യോ അപ്പൊ അവിടുത്തെ അമ്മക്ക് നല്ല ദേഷ്യമായിരിക്കില്ലേ

ആയിരിക്കും അവൾക്ക് അങ്ങനെ തന്നെ വേണം എങ്കിലേ പഠിക്കു കണ്ണേട്ടാ പ്ലീസ് ഹ്മ്മ് കുഞ്ഞുസേ അവരുടെ കാര്യം അവര് നോക്കിക്കോളും നാളെ നമ്മുടെ കല്യാണമാണ് അത് ഓർമ വേണം ആണോ കണ്ണേട്ടാ കളിക്കല്ലേ പെണ്ണെ അല്ല എന്താ പരിപാടി അതോ അപ്പുറത്തെ സൈബുത്ത ഇല്ലേ അവര് വന്നു രണ്ട് കൈയിലും നിറയെ മൈലാഞ്ചിയിട്ട് തന്നു ആണോ എന്നിട്ടെന്താ ഫോട്ടോ അയക്കാഞ്ഞേ ആരാ പറഞ്ഞെ അയച്ചില്ലയെന്ന് തുറന്നു നോക്ക് ഞാൻ നെറ്റ് ഓൺ ചെയ്തില്ല അതാ കാണാഞ്ഞെ അല്ല എന്നിട്ട് ഉണങ്ങിയോ ആ അടർന്നു വരാൻ തുടങ്ങി അവിടെ ആരുമില്ല അല്ലെ ഇല്ലാ

ഇന്നലെ ചേച്ചിയുടെ ഫ്രണ്ട്സെങ്കിലും ഉണ്ടായിരുന്നു ഇന്ന് ആരുമില്ല എന്തെ നിന്റെ അഞ്ജുവിനെ ക്ഷണിച്ചില്ലെ നാളെ അമ്പലത്തിൽ വന്നാൽ മതിയെന്ന് പറഞ്ഞു ഹാ ക്ലാസ്സിലെ വേറെ ആരെയും ക്ഷണിച്ചില്ലെ ഇല്ലാ എനിക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നുമില്ല അതെന്താ കൂട്ടുകാരൊക്കെ വേണം എന്നാലല്ലേ നമുക്ക് അടിച്ചുപൊളിക്കാൻ കഴിയു ഇനി എന്റെ കൂട്ടുകാരനായി കണ്ണേട്ടൻ ഉണ്ടാവാമല്ലോ അല്ലെ അത് പിന്നെ പറയാനുണ്ടോ കാത്തിരിക്കുകയാണ് സഖി നിനക്കായി 😘

ഇനി കാത്തിരിപ്പില്ലല്ലോ നാളെ ആ വാമഭാഗത് ഞാൻ ഉണ്ടാവില്ലേ ഹ്മ്മ് ഇന്ന് എനിക്ക് ഉറങ്ങാനെ കഴിയില്ലാ അത്രക്കും ഞാൻ ആഗ്രഹിക്കുന്നുണ്ട് പെട്ടെന്ന് നേരം വെളുത്തെങ്കിൽ എന്ന് ഞാനും കുഞ്ഞുസേ നാളെ ഈ സമയം എന്റെ നെഞ്ചോട് ചേർന്ന് നീ ഉണ്ടാവും അല്ലെ ഹ്മ്മ് വല്യമ്മ അവിടെ ഇല്ലേ കണ്ണേട്ടാ ഐഷു വേഗം വിഷയം മാറ്റി ആ വല്യമ്മയും വല്യച്ചനും അവരുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങുകയാണ് ചേച്ചിമാർ വന്നില്ലേ ഇല്ലാ നാളെ അമ്പലത്തിൽ വരുമെന്ന പറഞ്ഞത് വന്നാൽ കാണാം എങ്കിൽ ഗുഡ് ന്യ്റ്റ് ഇത്ര പെട്ടെന്നൊ കുറച്ചൂടെ കഴിയട്ടെ കുഞ്ഞുസേ അനു വരുന്നുണ്ട് അവൻ ഇന്ന് എന്റെ കൂടെയാ കിടക്കുന്നെ എന്ന് പറഞ്ഞു അനുവിന് നല്ല വിഷമം ഉണ്ടാവും അല്ലെ ഹ്മ്മ് എങ്കിൽ എന്റെ കുഞ്ഞുസ് കിടന്നോ പിന്നെ ആ മൈലാഞ്ചിയിട്ട രണ്ട് കൈയിലും എന്റെ 😘😘

ഐഷുവിന്റെ മുഖം അവന്റെ വാക്കുകൾ കെട്ട് ചുവുന്ന പോയി അവനോട് ഒന്നും പറയാതെ കോൾ കട്ട്‌ ചെയ്തു കുഞ്ഞേച്ചി എന്താ അനു.. കാർത്തിയേട്ടനെയും കിച്ചുവിനെയും കിട്ടിയാൽ എന്നെ മറക്കുമോ എന്താ അനു ഇങ്ങനെയൊക്കെ പറയുന്നെ ആര് വന്നാലും ഞാൻ നിന്നെ മറക്കുമോ നീ എന്റെ അനിയൻകുട്ടൻ അല്ലെ മറക്കില്ല എന്ന് അറിയാം എന്നാലും ഞാൻ ഓർമിപ്പിച്ചത് അല്ലെ ഐഷുവിന്റെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ പറഞ്ഞു അനു അമ്മയോട് ദേഷ്യപ്പെട്ട് സംസാരിക്കരുത് ഇനി നീയും അമ്മയും മാത്രമേ ഇവിടെ ഉണ്ടാകു അതോണ്ട് അമ്മയെ സങ്കടപെടുത്തരുത് ഞാനാണോ കുഞ്ഞേച്ചി അമ്മയെ സങ്കടപെടുത്തുന്നെ..

അങ്ങനെയല്ല മോനെ അമ്മ ചിലപ്പോ നിന്നോട് ദേഷ്യപ്പെടും അത് നിന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കില്ല മനസിലെ വിഷമം കൊണ്ടായിരിക്കും അപ്പോൾ നീ കൂടെ ദേഷ്യപ്പെടരുത് ഇപ്പൊ ചേച്ചി ഇല്ലാത്തത് അല്ലെ അത് അമ്മയെ അലട്ടുന്നുണ്ട് അല്ലെങ്കിലും അമ്മക്ക് വല്യേച്ചിയോടാണ് കൂടുതൽ സ്നേഹം ആര് പറഞ്ഞു അമ്മക്ക് എല്ലാ മക്കളും ഒരുപോലെയാണ് നീ കൂടുതൽ ചിന്തിച് ഓരോന്ന് പറയണ്ട ഹ്മ്മ് ഞാൻ ഒന്നും പറയുന്നില്ലേ കുഞ്ഞേച്ചി എന്താ ടാ ഇത്രയും പാവമാകരുത് മതി മതി വന്നു കിടക്ക് ഓക്കേ ഗുഡ് ന്യ്റ്റ് ——

കാർത്തിയും കൂട്ടരുമാണ് അമ്പലത്തിൽ ആദ്യം എത്തിയത് അവന്റെ കൂടെ മൂന്നു നാല് കൂട്ടുകാരും അവരുടെ ഭാര്യമാരും പിന്നെ കിച്ചുവും വല്യമ്മയും വല്യച്ചനും അവരുടെ രണ്ട് പെൺമക്കളുമാണ് വന്നത് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഐഷുവും എത്തി അവളുടെ കൂടെ സുമയും അനുവും പിന്നെ അഞ്ജുവുമാണ് ഉണ്ടായത് റെഡ് കളർ സാരിയിൽ ഐഷു സുന്ദരിയായിരുന്നു അത്ര നിറമില്ലെങ്കിലും ആൾക്ക് അത് നന്നായി ഇണങ്ങുന്നുണ്ട്. കഴുത്തിൽ കാർത്തി അന്ന് കെട്ടി കൊടുത്ത ചെയിൻ മാത്രമാണ് ഉള്ളത്, പിന്നെ ഒരു കൈയിൽ വച്ചും ഒരു കൈ നിറയെ ചുവന്ന കുപ്പിവളകളുമാണ് ഉള്ളത്.

ഐഷു വന്നയുടനെ കാർത്തിയെ നോക്കി ചിരിച്ചു കാർത്തി അവളെയും കൂട്ടി ഭഗവാന്റെ മുന്നിൽ പോയി തൊഴുതു. പൂജാരി പ്രസാദം കാർത്തിക്ക് കൊടുത്തു അവൻ ഐഷുവിന് ചന്ദനം തൊട്ട് കൊടുത്തു ഐഷു അവനും മോളെ ആ വല്യമ്മേ ഇതാണ് എന്റെ മക്കൾ അവള് രണ്ട് പേരെയും പരിചയപ്പെടുത്തി കൊടുത്തു ഐഷു അവരെ രണ്ട് പേരെയും നോക്കി ചിരിച്ചു അവരും ഒന്ന് ചിരിച്ചു. മക്കളെ കൂട്ടിയില്ലേ ആ അവര് അവിടെയുണ്ട് വാ സമയമായി ആരോ പറഞ്ഞതും ഐഷു കാർത്തിക്ക് മുന്നിൽ പോയി നിന്നു. പൂജാരി പൂജിച്ച താലിയും മാലയും അവന് നേരെ നീട്ടി കാർത്തി ആദ്യം തുളസി മാല അവൾക്ക് ചാർത്തി പിന്നെ കഴുത്തിൽ താലി കെട്ടി ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ ചാർത്തി ഒപ്പം അവന്റെ ചുണ്ടുകളും അവിടെ അമർന്നു ഐഷു കണ്ണും പൂട്ടി അത് സ്വീകരിച്ചു , ഐഷു തുളസി മാല കാർത്തിക്കും ഇട്ട് കൊടുത്തു…തുടരും…..

സ്മൃതിപദം: ഭാഗം 20

Share this story