ആദിശൈലം: ഭാഗം 17

Share with your friends

എഴുത്തുകാരി: നിരഞ്ജന R.N

അവളുടെ ചുടുകണ്ണീർ അവന്റെ കാലുകളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു, അപ്പോഴും കിഴക്കൻ ചക്രവാളത്തിൽ ഒളിക്കാൻ തക്കം പാർക്കുന്ന പൊൻകിരണത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് അവൻ, ഒരു ശില കണക്കെ…………. !!!!!! ഉദിച്ചുയരുന്ന ചോദ്യങ്ങൾ മാത്രമല്ല അവന്റെ മനസ്സിനെ അലട്ടിയിരുന്നത്………… കേൾക്കേണ്ടിവന്നവയുടെ പരിമിതഫലം പോലെ ആ മനസ്സ് പ്രക്ഷുബ്ധമായി…… മനസ്സിന്റെ ഉൾവലികളിൽ പെട്ട് വലയുകയായിരുന്ന അവനൊടുവിൽ തന്റെ മനസ്സിനനുസൃതമായി പ്രവൃത്തിക്കാൻ തീരുമാനിച്ചു… അവളിൽ നിന്ന് മാറി അവൻ മുന്നോട്ട് നിന്നു…..

അത് കണ്ടതും സ്വയമൊരു പുച്ഛഭാവത്തോടെ അവൾ എണീറ്റു…. കണ്ണുകൾ തുടച്ചു………. ഞാൻ പറഞ്ഞില്ലേ കണ്ണേ……. സോറി, ഞാൻ പറഞ്ഞില്ലേ നിങ്ങളോട്…. എല്ലാം അറിഞ്ഞുകഴിഞ്ഞാൽ ഈ പ്രണയമൊക്കെ തനിയെ പൊയ്ക്കൊള്ളുമെന്ന്…….. താൻ വിഷമിക്കേണ്ട… പിന്നെ സഹതാപവും വേണ്ട…..ഈ ജീവിതം അതിന്റെ വിധിയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാ ഞാൻ……ഏതെങ്കിലും കത്തിമുനയിൽ തീരുന്നതുവരെ ഈ ഓർമകളും പേറി നശിച്ച ഈ ജന്മം ജീവിച്ചുതീർക്കണം……….. അല്ലെങ്കിൽ ഇനിയൊരാൾക്കും കടിച്ചുകീറാൻ കൊടുക്കാതെ സ്വയം ജീവനങ്ങ് അവസാനിപ്പിക്കും…

അതാ എന്നെ കാത്തുള്ള വിധി… അത് തടയാൻ ആർക്കുമാകില്ല…………… തനിക്ക്… തനിക്ക് എന്നേക്കാൾ എന്ത്കൊണ്ടും നല്ലൊരു കുട്ടിയെകിട്ടും…… മറ്റൊരാളുടെ എച്ചിലായ എന്നെ വേണ്ടെന്ന് വെച്ചത് തന്നെയാ നല്ലത്……. ഈ നശിക്കപ്പെട്ട………………. ഠപ്പേ!!!!!! 🔥🔥 പേടിക്കേണ്ട ഉണ്ണീ 😜😜😜😜അലോകിന്റെ കൈക്കരുത്തോരിക്കൽ കൂടി ശ്രീ അറിഞ്ഞതാണ്…………., പാവം അവന്റെ അടി കിട്ടി കിട്ടി ആ കവിൾ ഒരു പരുവമാകുമെന്ന് തോന്നുന്നു…., ആ അടിയിൽ താഴേക്ക് വീഴാനാഞ്ഞ അവളെ ഇടുപ്പിലൂടെ ചേർത്ത് തന്നിലേക്ക് ആവാഹിക്കുമ്പോൾ അവന്റെ കാതിൽ കുറച്ചു മുന്പകേട്ട വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു…. നെഞ്ചിലേക്ക് ചേർത്ത അവളുടെ അധരവുമായി അവന്റെ ചുണ്ടുകൾ കൊരുത്തു………………

അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞെട്ടി അവനെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അവന്റെ ചുണ്ടുകൾ അതിന്റെ ഇണയുമായി അത്രത്തോളം ആഴത്തിൽ കൊരുത്തിരുന്നു……. അവന്റെ പ്രണയത്തിന്റെ മാധുര്യത്തോടൊപ്പം അവളുടെ കണ്ണുനീരിന്റെ ഉപ്പുരസവും കൂടി കലർന്നതും ആ അധരങ്ങളെ അവൻ സ്വതന്ത്രമാക്കി…. ശേഷം ഇടുപ്പിൽ ചേർത്ത കൈകൾ ഒന്നുകൂടി മുറുക്കി, അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു….. അപ്പോഴും അടഞ്ഞിരുന്ന ആ കണ്ണുകൾക്ക് മേൽ അവന്റെ ചുടുനിശ്വാസം തട്ടിയതും അവളൊന്ന് വിറച്ചു…………… ചെറുപുഞ്ചിരിയോടെ നെറുകയിൽ മുദ്രണം ചെയ്ത അധരം ആ കൂമ്പിയടഞ്ഞ മിഴികൾക്ക് മേലും മുദ്രണം ചെയ്തു…………

അടികൾ ഒത്തിരി കൊണ്ടതുകൊണ്ട് പാവം ആ വെളുത്ത് തുടുത്ത കവിളുകൾ പാടുവീണ് കുറച്ചുംകൂടി വീർത്തു.. വിരലുകളാൽ അവിടെ തലോടുമ്പോൾ വേദന കൊണ്ടോ വികാരം കൊണ്ടോ അവളൊന്ന് ഞരങ്ങി…..അത് കണ്ടതും അവനിൽ ഒരു കുസൃതിചിരി വിരിഞ്ഞു….. ചുടുചുംബനത്തിലൂടെ അവനവളുടെ കവിളിനെ പുല്കി.. …. ഡി……………… അവന്റെ ആ വിളിയിൽ അവൾ മിഴിതുറന്നു…. ഇനിയുമൊരിക്കൽ കൂടി നീ നേരത്തെ പറഞ്ഞ ആ നശിച്ച ജന്മം എന്ന വാക്ക് ഈ നാവിൽ നിന്ന് വീണാൽ ഈ അലോകിന്റെ മറ്റൊരു രൂപം ശ്രാ…അല്ല, വാമിക കാണും…….

കേട്ടല്ലോ… ഇവൻ ഈ പറയുന്നത് എന്ത് എന്നർത്ഥത്തിലുള്ള ഭാവമായിരുന്നു ആ നെഞ്ചിൽചേർന്ന അവളുടെ മുഖത്തിന്…….. നീ എന്ത് കരുതി…………നീ പറഞ്ഞതെല്ലാം കേട്ട് നിന്നെ ഉപേക്ഷിച്ച് പോകും ഈ അലോകെന്നോ ……….. ഞാൻ നിന്നോട് മുൻപേ പറഞ്ഞു പെണ്ണെ…. ഈ നെഞ്ചിൽ അല്ല, പകരം എന്റെ ആത്മാവിലാണ് നീ അലിഞ്ഞുചേർന്നിരിക്കുന്നത്…… മരണം കൊണ്ടാണെങ്കിൽ പോലും നിന്നിൽ നിന്നൊരു വേർപെടൽ ഈ അലോകിനുണ്ടാകില്ല…….. വേർപെടുത്താൻ അങ്ങേനെയാരെങ്കിലും വന്നാൽ അവന്റെ ജീവനെടുത്തിരിക്കും ഈ അലോക്‌നാഥ്‌………… ഒരിക്കൽ കൂടി പറയുകയാ ഞാൻ….. നീ വാമിക എന്ന ശ്രാവണി ഈ അലോക്‌നാഥിന്റെ പെണ്ണാ….. !!!!!!

എന്റെ മാത്രം…………………….വാമികയ്ക്ക് സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു…ശെരിയാണ്….. പക്ഷെ എന്നുമുതൽ നീ ആ അച്ഛന്റെയും അമ്മയുടെയും മകൾ ശ്രാവണിയായോ അന്നുമുതൽ നീ പഴയ വാമികയല്ല… എല്ലാരെയും പോലെ ഒരു പെണ്ണാ.. അവളുടെ വറ്റാത്ത കണ്ണിലേക്ക് നോക്കി അവൻ പറഞ്ഞുതീർത്തതും വിശ്വസിക്കാനാകാതെ അവനെ തന്നെ ഒരു നിമിഷം അവൾ നോക്കിനിന്നു……… ശേഷം അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടിക്കരയാൻ തുടങ്ങി………………….. സമാധാനിപ്പിക്കാൻ അവൻ ശ്രമിച്ചില്ല…. അവൾ മനസ്സ്തുറന്ന് ആവോളം കരയട്ടെ, എന്ന് അവനും കരുതി, അവളെ ഗാഢമായി ആലിംഗനം ചെയ്ത്‌ ആ പൊൻകിരണത്തെ നോക്കി അവൻ നിന്നു…………………….

ശ്രീ…. മ്മ് മ്മ്…. മതിയെടോ കരഞ്ഞത്…. എല്ലാം കഴിഞ്ഞതല്ലേ.. കണ്ണേട്ടാ.. പക്ഷെ….. ദേ ഒരു പക്ഷേയുമില്ല… എല്ലാം കരഞ്ഞ് തീർക്കട്ടെയെന്ന് കരുതിയപ്പോൾ അവൾക്ക് അത് നിർത്താനുള്ള ഭാവം പോലുമില്ല…. ഇനിയും ഇങ്ങെനെ നിന്ന് കരഞ്ഞാൽ എന്റെ പൊന്നുമോൾ ഒന്നുകൂടി എന്റെ കൈയുടെ ചൂടറിയും…… അവൻ പറഞ്ഞതുകേട്ട് പെട്ടെന്നവൾ കരണത്ത് കൈവെച്ചു……. എന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി….. ഗൗരവം നിറഞ്ഞ ഒരു കുസൃതിച്ചിരി ആ മുഖത്ത് തത്തികളിച്ചു……………. അപ്പോഴാണ് അവൾ തന്റെ നില്പ് ഓർത്തത്… പെട്ടെന്നവൾ അവനിൽ നിന്നടർന്ന് മാറാൻ ശ്രമിച്ചതും ആ കൈകളുടെ ബലം അവൾ ഒന്നുകൂടി അറിഞ്ഞു, ഇത്തവണ ഇടുപ്പിലായിരുന്നു അവന്റെ ബലപരീക്ഷണം….

അടങ്ങിയിരിക്കെടി അവിടെ……… ഒന്ന് സ്നേഹിച്ച് വരുമ്പോഴാ അവളുടെ………… അതിനുത്തരമായി അവനെ അവൾ പുഞ്ചിരിയോടെ ഇറുകെപുണർന്നു…….. നേരം പോയത് രണ്ടാളും അറിഞ്ഞില്ല…കുന്നിൻപുറത്ത് പരസ്പരം കൈകൾ കോർത്തുപിടിച്ചവർ ഇരുന്നു…. വിശപ്പിന്റെ വിളി വയറിൽനിന്നും മൈക്ക് സെറ്റിലൂടെ വിളിച്ചുകൂവാൻ തുടങ്ങിയപ്പോഴാണ് രണ്ടാളും വാച്ചിലേക്ക് നോക്കുന്നത്….. കണ്ണേട്ടാ, നമുക്ക് പോകണ്ടേ…… എല്ലാരും, തിരക്കില്ലേ……….. പെട്ടന്നാണവൾ വീട്ടുകാരുടെ കാര്യം ഓർത്തത്………. കുഴപ്പമില്ലെടോ, ഞാൻ വിളിച്ചുപറഞ്ഞിട്ടുണ്ട് വീട്ടിൽ, ഒരു അർജന്റ് കാര്യത്തിന് നമുക്ക് കൊച്ചി വരെ പോകേണ്ടിവന്നു, നാളെയേ വരൂ ന്ന്…..

തന്റെ കൂടെ ഞാനുണ്ട് എന്നറിഞ്ഞപ്പോൾ നിന്റെ വീട്ടുകാർക്കും നീ എന്റെകൂടെയുണ്ടെന്ന് അറിഞ്ഞ് എന്റെ വീട്ടുകാർക്കും സമാധാനമായി…… ഹോ സ്വന്തം മക്കളെപ്പറ്റി അത്രയ്ക്കുണ്ട് അവർക്ക് വിശ്വാസം 😜😜അമ്മ പറയുവാ, താൻ ഉണ്ടായതുകൊണ്ട് എന്തായാലും പോയ പോക്ക് നാളെ തന്നെ തിരിച്ചുവന്നോളുമെന്ന് ഇല്ലായിരുന്നേൽ ആ പോക്ക് പോയെനെന്ന്… 😜😜😜 ഹഹഹ, അല്ല ഇതൊക്കെ എപ്പോ വിളിച്ച്????? ഹോസ്പിറ്റലിൽ വെച്ച് തന്നെ വിളിച്ചു……. ആഹാ….. എങ്കിലേ നമുക്ക് പോയാലോ…. വെളുപ്പിനങ്ങ് എത്തേണ്ടെ???? ഹമ്…… വേണ്ട എന്നർത്ഥത്തിൽ അവളവന്റെ തോളോട് തല ചായ്ച്ചിരുന്നു….. ദേ പെണ്ണെ,. എന്തോ ഇവിടെയങ്ങ് ഇഷ്ടായി കണ്ണേട്ടാ…….. പോകാനേ തോന്നുന്നില്ല…. ഓഹോ….

അങ്ങേനെയാണെങ്കിൽ നമുക്കിടക്കൊക്കെ ഇവിടേക്ക് വരാട്ടോ.. ഇപ്പോൾ പോകാം…. സത്യം??? ഹാ, സത്യം….. എന്റെ പെണ്ണിന് വരണമെന്ന് പറഞ്ഞാൽ പിന്നെ അവിടെ കൊണ്ടുവരില്ലേ ഈ കണ്ണൻ……… കള്ളകണ്ണൻ….. !!!! ഡി.. ഡി………. അപ്പോഴേക്കും അവന്റെ താടിയിൽ പിടിച്ച് വലിച്ച് അവൾ അവിടെനിന്നും താഴേക്ക് ഓടി.. പിന്നാലെ അവനും…………………….. പോകും വഴി തട്ട് കടയിൽ നിന്നും ഫുഡും കഴിച്ച് അവർ യാത്ര തുടർന്നു…………………… കണ്ണേട്ടാ…. മ്മ് മ്മ്…. കണ്ണേട്ടാ…… എന്താടി പെണ്ണെ…… നിങ്ങൾക്ക് എന്നെ ശെരിക്കും ഇഷ്ടമാണോ??? പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവനൊന്ന് ഞെട്ടി അവളെ നോക്കി……

എന്തേ ഇപ്പോൾ അങ്ങെനെയൊരു ചോദ്യം??? പുരികമുയർത്തിയുള്ള അവന്റെ ഭാവം കണ്ട് ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ തോള് കാണിച്ചു………. പറയെടോ….. അവന്റെ ശബ്ദം ആർദ്രമായി……. ഒന്നുമില്ല ഏട്ടാ… സാധാരണ ആരും ഇങ്ങെനെ നശി…… പെട്ടെന്ന് പറയാൻ വന്നത് പാതിവഴിയ്ക്ക് വിഴുങ്ങി അവൾ അവനെ നോക്കി………… കണ്ണിൽ അഗ്നിപടർത്തി എന്തും ഭസ്മീകരിക്കുന്ന അവസ്ഥയിൽ നിൽക്കുന്ന അവനെ കണ്ടതും അവൾ മുഖം വെട്ടിതിരിച്ചു…… ഡീ………. !!!! ആ വിളിയിൽ നിറഞ്ഞിരുന്നു അവളോടുള്ള ദേഷ്യം…………………

മ്മ്…. ഇങ്ങോട്ട് നോക്കെടി….. അവന്റെ അലർച്ച കേട്ടതും ചുണ്ടുകൾ കൂർപ്പിച്ച് രണ്ട് കൈകളും കൊണ്ട് കവിൾ മറച്ചുകൊണ്ട് അവൾ അവന് നേരെ തിരിഞ്ഞു…… ശെരിക്കും അവളുടെ ആ ഭാവം കണ്ട് കണ്ണന് പാവത്തിനോട് വാത്സല്യം തോന്നി ….. അവളെനോക്കി ഒന്നിരുത്തിമൂളി അവൻ ഡ്രൈവിംഗ് തുടർന്നു….. ഹോ രക്ഷപെട്ട്… ഇല്ലേൽ ഈ കാലമാടൻ എന്റെ അടിയന്തിരം നടത്തിയേനെ….. അവൾ നന്നായിയൊന്ന് ആത്മഗതിച്ചു… 😇😇 ശ്രീ ….. ഞാനൊരു കാര്യം ചോദിക്കട്ടെ…….. മൗനത്തിന് അവസാനവുമായി കണ്ണൻ തന്നെ രംഗത്തുവന്നു….. അതുവരെ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന അവൾ എന്താണെന്നർത്ഥത്തിൽ അവനെ നോക്കി………

തനിക്ക്,, തനിക്കൊരിക്കൽ പോലും തോന്നിയിട്ടില്ലെടോ തിരിച്ച് ആ നാട്ടിൽ പോകാൻ……………. അവന്റെ ചോദ്യത്തിന് എന്ത് പറയണമെന്നറിയാതെ അവൾ വിഷമിക്കുമെന്നാണ് അവൻ കരുതിയത്… പക്ഷെ, ഒരു പുഞ്ചിരിയോടെ അവൾ സംസാരിക്കാൻ തുടങ്ങി……. അവിടെ എനിക്കിനി ആരായുള്ളത്?? ആദ്യമൊക്കെ തോന്നിയിരുന്നു… പിന്നീട്, പിന്നീടെല്ലാം മറക്കാനുള്ള വെപ്രാളമായിരുന്നു….. അപ്പോൾ അയാളെക്കുറിച്ച് പിന്നീടന്വേഷിച്ചില്ലേ…… വെറുപ്പില്ലേ നിനക്കയാളോട്…. ഒന്നും ചിക്കിചികഞ്ഞിട്ട് കാര്യമില്ലല്ലോ.. നഷ്ടപെടേണ്ടത് എന്റെ വിധിയായിരുന്നു… പിന്നെ അയാളൊക്കെ വലിയ ആളുകളും…..

ഒന്നിന് പിറകെയും പോകാൻ തോന്നിയില്ല… എന്റെ അവസ്ഥ മറ്റാർക്കുമുണ്ടാകാതിരിക്കാൻ പോലീസ് ആകാൻ ആദ്യം ആഗ്രഹിച്ചു… പക്ഷെ, അയാളെപ്പോലുള്ളവർക്ക് മുൻപിൽ പോലീസും വെറും അടിമയാണെന്നറിഞ്ഞപ്പോൾ ആ ആഗ്രഹം കളഞ്ഞു….. ഒരു ജേർണലിസ്റ്റ് ആയി….. യാതൊരു ഭാവഭേദവുമില്ലാതെ അവൾ പറഞ്ഞവസാനിപ്പിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയി അവൻ… ഇങ്ങെനെയുമൊരു പെണ്ണോ…… അതായിരുന്നു അവന്റെ ചിന്ത…… ഇരുട്ടിന്റെ വശ്യതയിൽ പുറത്തേക്ക് നോക്കിനിന്ന അവൾ എപ്പോഴോ മയങ്ങി…………………….അവളുടെ ആ ഓമനത്തമുള്ള മുഖം നോക്കി വാത്സല്യത്തോടെ ആ നെറുകയിൽ തലോടി അവൻ ഡ്രൈവിംഗ് തുടർന്നു…. പിറ്റേന്ന് ഒരു ഒമ്പത് മണിയോട് കൂടി അവർ ആദിശൈലത്തിലെത്തി…….

വാ കണ്ണേട്ടാ കേറിയിട്ട് പോ.. ശ്രീയെ ഡ്രോപ് ചെയ്ത് പോകാൻ തുനിഞ്ഞ കണ്ണനെ അവൾ വീട്ടിലേക്ക് ക്ഷണിച്ചു….. വേണ്ട ശ്രീ.. എനിക്ക് പോയിട്ട് അത്യാവിശ്യമുണ്ട്. ഇന്നൊരു ക്ലയന്റിനെ കാണാനുള്ളതാ ഒരു കേസിന്റെ കാര്യത്തിന്………….. ആഹാ, അപ്പോൾ ഇയാൾ ശെരിക്കും വക്കീൽ തന്നെയാണല്ലേ… ഞാൻ കരുതി ഡ്യൂപ്ലിക്കേറ്റ് ആണെന്ന്…… കളിയാക്കി അവൾ പറഞ്ഞതും ഡ്യൂപ്ലിക്കേറ്റ് നിന്റെ കെട്ടിയോൻ എന്നൊരു മറുപടി അവന്റെ ഭാഗത്ത് നിന്ന് വന്നു….. ഹാ, അങ്ങേരെ തന്നെയാ പറഞ്ഞെ…….. എന്തോന്ന്…. ഒന്നുല്ലേ….. 🙏 കൈകൾകൂപ്പി അവൾ പറഞ്ഞതും ചിരിച്ചുകൊണ്ട് അവൻ കാർ സ്റ്റാർട്ട് ചെയ്തുപോയി….

പുഞ്ചിരിയോടെ അവൾ വീട്ടിലേക്കും…… ഹാളിൽ തന്നെ എല്ലാവരും ഹാജരായിരുന്നു….. വന്നുകേറിയ കോലം കണ്ടിട്ട് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി……. ശ്രീ…….. എന്താ അച്ഛ……. അച്ഛന്റെ വിളികേട്ടതും അവൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു………… മോളെ, എന്തൊരു കോലമായിത്….. എവിടെയായിരുന്നു നീ……… അമ്മ അപ്പോഴേക്കും പരിഭവം പറഞ്ഞു തുടങ്ങിയിരുന്നു…………. അത് അമ്മേ………… അവനോട് എല്ലാം പറഞ്ഞു അല്ലേ…………. അമ്മയോട് എന്തെങ്കിലും പറയുംമുൻപേ അച്ഛൻ പറഞ്ഞതുകേട്ട് ഞാൻ ആ മുഖത്തേക്ക് നോക്കി…… നിന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി…..

മ്മ് മ്മ്……. നന്നായി മോളെ….. അച്ഛൻ അവളുടെ തലമുടിയിഴകളിലൂടെ വിരലുകളോടിച്ചു……….. അച്ഛാ…….. ആ നെഞ്ചിൽ വീണതും ആ കരവലയം എന്നെ മറ്റെല്ലാത്തിൽനിന്നും പൊതിഞ്ഞുപിടിച്ചു……. പാവമാ ആ മോൻ….. എല്ലാമറിഞ്ഞിട്ടും സ്വീകരിക്കാൻ ആ മനസ്സിന് മാത്രമേ കഴിയൂ…… ഞാൻ പറയാതെ തന്നെ അച്ഛനെല്ലാം മനസ്സിലാക്കിയിരിക്കുന്നു എന്നറിഞ്ഞപ്പോൾ കണ്ണന്റെ മുൻപിൽ അടക്കിവെച്ച ബാക്കി കണ്ണീർ കൂടി ആ നെഞ്ചിൽ ഒഴുക്കിത്തീർത്തു….. മതി മതി… പോയി ഫ്രഷ് ആയിവന്നേ…. ഞാൻ കഴിക്കാനെടുത്ത് വെക്കാം… നിറകണ്ണുകളോടെ ആ അമ്മ അകത്തേക്ക് പോയി………… പുഞ്ചിരിയോടെ അച്ഛൻ എന്നെ റൂമിലേക്ക് പറഞ്ഞുവിട്ടു……..

ആദിശൈലത്തിൽ നിന്ന് പുറപ്പെട്ട കണ്ണന്റെ വണ്ടി നിന്നത് ഒരു വിജനപ്രദേശത്തായിരുന്നു……………………… സ്റ്റീയറിംഗിൽ തലചേർത്ത് കിടന്ന അവന്റെ മുൻപിലേക്ക് ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞുവന്നു…. ഒരു നക്ഷത്രകണ്ണുള്ള കൊച്ചുവായാടിയുടെ……………….. ഭയ്യാ……………. ജൂഹി…….. “!!!!!!! ഞെട്ടി എണീറ്റപ്പോഴാണ് ആ മുഖം സ്വപ്നമാണെന്നറിഞ്ഞത്…………………… മറന്നിട്ടില്ല നിന്റെ ഭയ്യാ ഒന്നും……… വിചാരിച്ചതെല്ലാം നടത്തുക തന്നെ ചെയ്യും…. അതിനിപ്പോൾ ഒരു കാരണം കൂടി…………..ഇന്നലെ വരെ നിനക്കായിയാണ് എന്റെ പടപൊരുതൽ എങ്കിൽ ഇന്നുമുതൽ എന്റെ പെണ്ണിനായി കൂടി ഈ അലോക് അങ്കത്തട്ടിൽ ഇറങ്ങുകയാണ്…………

തീർത്തിരിക്കും എല്ലാം കണക്കും…………….. അതിന് ഈ അലോകിന് അഘോരമൂർത്തി യാകേണ്ടിവന്നാലും, മടിയില്ല……….. !!!!!!!!!!!!!!!! വാതിലടച്ച് ഷെൽഫിൽ നിന്നും ഒരു ചെറിയ തകരപെട്ടി അവൾ കൈയിൽ എടുത്തു………. അമ്മയുടെ താലിയും, ചേച്ചിയുടെ പൊട്ടിയ പാദസരവും ആ കണ്ണിനെ നനയിച്ചു…. കൂടെ അച്ഛൻ കഴുത്തിൽ കെട്ടിത്തന്ന ദുർഗ്ഗാദേവിയുടെ ലോക്കറ്റിലേക്കും അവളുടെ കൈകൾ നീണ്ടു…….. ആ നിമിഷം ഈറനണിഞ്ഞ കണ്ണുകൾ രക്തവർണ്ണമായി………………….കൂടെപ്പിറപ്പിന്റെ നിലവിളി കാതിൽ അലയടിക്കുന്ന ഓരോ നിമിഷവും അവൾ ആ പഴയ ഭ്രാന്തിയായ ബാലികയിലേക്ക് പോകുകയായിരുന്നു………… ഇല്ലാ…………… വെറുതെ വിടില്ല ഞാൻ….

എന്നെയും എന്റെ കുടുംബത്തെയും നശിപ്പിച്ച ഒരാളെയും…… !!!!!!!!!!!!!!!!!!! സോറി, അലോക്………….. നിന്നോടെല്ലാം എനിക്ക് പറയാൻ പറ്റില്ല……………………… അയാം റിയലി സോറി……എന്താണ് ശ്രാവണി എന്ന് നീ അറിഞ്ഞാൽ പിന്നെ എനിക്കെന്റെ പ്രതികാരം വീട്ടാൻ കഴിയില്ല… നിന്റെ പ്രണയത്തിൽ ലയിച്ചില്ലാതായിപോകും ഞാൻ……. അത് പാടില്ല !!…എല്ലാം നശിപ്പിച്ചവരെ മുച്ചോഡ് മുടിച്ച് അവസാനം ആ ജീവൻ ഈ കൈകൾ കൊണ്ട് ഇല്ലാതാക്കുമ്പോഴേ എനിക്ക് സ്വസ്ഥതയുണ്ടാകൂ…… നീ പറഞ്ഞതുപോലെ എല്ലാം മറന്ന് ശ്രാവണിയാകാൻ കഴിയില്ലെനിക്ക്…… കാരണം ഞാൻ വാമികയാണ്‌… വാമിക…..!!!വിഷം വമിപ്പിക്കുന്നവൾ………..

പകയെന്ന വിഷം എന്നിൽ നുരഞ്ഞുപൊന്തുമ്പോൾ ശ്രാവണിയായി മാറാൻ എനിക്ക് കഴിയില്ല…… !!!!!! ആ തകരപെട്ടി നെഞ്ചോട് ചേർത്ത് അവൾ പറഞ്ഞ ഓരോ വാക്കിലും നിറഞ്ഞിരുന്നു അവളുടെയുള്ളിലെ ഉണങ്ങാത്ത ഒരു മുറിവിൽ നിന്നും നെരിപ്പോട് പോലെ പുകയുന്ന പകയുടെ തീവ്രത………………………. മേനോനെ…………. താൻ സന്തോഷിക്കേടോ… സന്തോഷിക്ക്……..ആഘോഷിക്കാവുന്ന മാക്സിമം ആഘോഷിക്ക്…………….. ആകാശത്തോളം ഉയരണം താൻ…….. എന്നിട്ട് വേണം എനിക്കാ ആകാശത്തിൽ നിന്ന് തന്നെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്താൻ………………

താൻ കാരണം ജീവനും ജീവിതവും നഷ്ട്ടപ്പെട്ട ഓരോ മനുഷ്യന്റെയും വേദന അറിഞ്ഞുകൊണ്ട് വേണം തന്റെ അവസാനം……….. അറിയിക്കും ഈ രുദ്രൻ…… !!!!അതിനായി വരുവാടാ ഞാൻ………… നിന്റെ സർവ്വനാശത്തിനായി…….നിന്റെ കാലൻ…… 😡😡😡 മറ്റൊരിടത്ത് ഇത്രയും പറഞ്ഞുകൊണ്ടവൻ ഭിത്തിയിലേക്ക് ആഞ്ഞിടിച്ചു……. ആ കണ്ണിൽ പ്രതികാരത്തിന്റെ കനലെരിഞ്ഞു… കൂടെ ഒരു നഷ്ടപ്രണയത്തിന്റെ വിരഹവേദനയും…………. തുടരും

ആദിശൈലം: ഭാഗം 16

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!