ദേവാഗ്നി: ഭാഗം 51

ദേവാഗ്നി: ഭാഗം 51

എഴുത്തുകാരൻ: YASH

കൊല്ലം ഹോസ്പിറ്റലിൽ എന്തോ അത്യാവശ്യത്തിന് വന്നിട്ട് ഏറെ നേരം വഴുകിയാണ് സൂര്യ യും ഇന്ദ്രനും പാലക്കാട്ടേക്ക് തിരിച്ചത്.. സൂര്യ: തറവാട്ടിൽ എത്താൻ 3 കിലോമീറ്റർ കൂടി ഇനി ഉണ്ടെടാ…ഞാൻ ആകെ ക്ഷീണിച്ചു.. ഇന്ദ്രൻ: നട്ടെല്ല് ജ്യൂസ് ആയെന്നു തോന്നുന്നു വേദനിച്ചിട്ടു വയ്യ..അതിന്റെ കൂടെ ഉറക്കവും വരുന്നു… സൂര്യ: എന്തായാലും 3 കിലോമീറ്റർ അല്ലെ ഉള്ളു നീ സ്പീഡ് കൂട്ടിക്കോ..അവിടെ എത്തിയിട്ട് ഉച്ചവരെ കിടന്നുറങ്ങാൻ… ഇന്ദ്രൻ: നടന്നത് തന്നെ ആ കുരിപ്പുകൾ ഉറങ്ങാൻ വിട്ടത് തന്നെ… പെട്ടന്ന് ഇന്ദ്രൻ കാർ സ്ലോ ആക്കി .. സൂര്യ അവന്റെ മുഖത്ത് നോക്കിയപ്പോൾ എന്തോ കണ്ട് ഭീതിയിൽ കാർ side ആക്കാൻ ഉള്ള പുറപ്പാടിലാണ്…

സൂര്യ അങ്ങോട്ട് നോക്കി അപ്പോഴാണ് റോഡിൽ ആരെയോ മുട്ടുകുത്തി ഇരിപ്പിച്ചു കയ്യിൽ തിളങ്ങുന്ന ആയുധവും ആയി 4 പേർ നിൽക്കുന്നത് അവൻ കാണുന്നത്… സൂര്യ ഇന്ദ്രന്റെ ചുമലിൽ അടിച്ചു കൊണ്ട് … ഡാ.. വണ്ടി സ്പീഡിൽ അവരെ അടുത്തേക്ക് എടുക്കട അല്ലേൽ അവർ അയാളെ കൊല്ലും…അവർ 4 പേരല്ലേ ഉള്ളു നമ്മുടെ ഗുരു മുത്തശ്ശൻ ആ …അത് നീ മറക്കരുത്… അത് കേട്ട് ഇന്ദ്രന് എവിടുന്നൊക്കെയോ ഊർജം വന്നത് പോലെ തോന്നി അവൻ ഡിം ലൈറ്റ് അടിച്ചു horn മുഴക്കി കൊണ്ട് വണ്ടിയുടെ സ്പീഡ് കൂട്ടി… ഒരു കാർ വരുന്നത് കണ്ട് ആ 4 പേരിൽ ഒരാൾ കൈയിൽ ഉള്ള കത്തി പെട്ടന്ന് തന്നെ മുട്ടുകുത്തി ഇരുന്ന ആളുടെ വയറ്റിലേക്ക് ആഞ്ഞു കുത്തി..അതേ സമയം തന്നെ അവന്റെ തലയ്ക്ക് പിന്നിലേക്ക് ഇരുമ്പ് വടി കൊണ്ട് മറ്റൊരുത്താൻ ശക്തിയായി അടിച്ചു..

അതിന് ശേഷം അവനെ അവിടെ കളഞ്ഞു അവന്മാർ ഓടി വണ്ടിയിൽ കയറി അവിടം വിട്ടു… ഇതേസമയം തന്നെയാണ് സൂര്യയുടെയും ഇന്ദ്രന്റെയും വണ്ടി അവിടെ വന്ന് നിന്നത് … അവർ ഓടി അവിടെ കുത്തേറ്റ് കിടക്കുന്ന ആളുടെ അരികിലേക്ക് ഓടി എത്തി… സൂര്യ പെട്ടന്ന് തന്നെ അയാളുടെ പൾസും എവിടെയാ മുറിവ് പറ്റിയതെന്നും പരിശോധിച്ചു.. പെട്ടന്ന് തന്നെ അയാളുടെ ഷർട്ട അഴിച്ചു അയാളുടെ വയറിന് കുറുകെ കെട്ടി അതിനു ശേഷം അവൻ ഇന്ദ്രനോട് പറഞ്ഞു … ഇന്ദ്ര വണ്ടി എടുക്ക്.. ഇയാളുടെ വയറിൽ ഇടത് ഭാഗത്ത് ആണ് കുത്ത് കൊണ്ടത് ഒരുപാട് ബ്ലഡ് ലോസ് ആയിട്ടുണ്ട് പൾസ് റേറ്റ് കുറഞ്ഞു കൊണ്ടിരിക്കുകയാണ് 1 hr നുള്ളിൽ ഹോസ്പിറ്റലിൽ എത്തിച്ചാൽ നമുക്ക് ഇയാളെ രക്ഷിക്കാം…

അവർ അയാളെ എടുത്ത് കാറിൽ കയറ്റി .. സൂര്യ അയാളുടെ കൂടെ പിന്നിൽ കയറി.. ഇന്ദ്രൻ ഡ്രൈവ് ചെയ്തു… ഇന്ദ്ര ആ ടിഷ്യു എങ്ങോട്ട് എടുത്തെ… ടിഷ്യു വാങ്ങി സൂര്യ അയാളുടെ മുഖത്തെ ബ്ലഡ് എല്ലാം തുടച്ചു ..അപ്പോഴാണ് അവൻ അയാളുടെ മുഖം കാണുന്നത് .. oh my god …. സിദ്ധുഏട്ടൻ… അവൻ കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി..ഏട്ടാ… സിദ്ധു ഏട്ടാ.. ചെറിയ ഒരു ഞെരുക്കം അല്ലാതെ മറ്റൊന്നും അവന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല… അപ്പോഴാണ് സൂര്യ സിദ്ധു ന്റെ തലയിൽ നിന്നും ഉള്ള ബ്ലഡ് കാണുന്നത്… ഇന്ദ്ര… ഒരു അലർച്ചയോട് അവൻ വിളിച്ചു… ഡാ തലയ്ക്ക് പിന്നിൽ അടി കൊണ്ടിട്ടുണ്ട്.ആയതിൽ ഉള്ള മുറിവ് ആണെന്ന് തോന്നുന്നു.. നമുക്ക് സമയം വളരെ കുറവാണ് പെട്ടന്ന് ഹോസ്പിറ്റലിൽ എത്തണം…

അത് കേട്ട് ഇന്ദ്രൻ വണ്ടിയുടെ സ്പീഡ് ഒന്നുകൂടെ കൂട്ടി… ഹോസ്പിറ്റലിൽ… ഡാ തറവാട്ടിൽ വിവരം വിളിച്ചു അറിയിക്ക് നീ ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം… കൃഷ്ണമൂർത്തി എന്ന ബോർഡ് വച്ച ക്യാബിനിലേക്ക് സൂര്യ കയറി… സൂര്യ യെ കണ്ട ഡോക്ടർ ഡോ സൂര്യ താൻ എന്താടോ ഇവിടെ… തന്നെ എറണാകുളത്ത് നിന്നും വിട്ടത്തിൽ പിന്നെ ഇപ്പോഴാണ് കാണുന്നത് … അപ്പോഴാണ് അവന്റെ ഡ്രെസ്സിൽ ഉള്ള ബ്ലഡ് അയാൾ കാണുന്നത്… ഇതെന്താടോ തന്റെ ഡ്രെസ്സ് മുഴുവൻ ബ്ലഡ്… സർ ഇപ്പൊ കൊണ്ടുവന്ന പെഷ്യന്റ് എന്റെ കസിൻ ആണ്… സർ.. വിളിപിടിച്ചിരുന്നു എന്ന് അവിടെ ICU ലെ നഴ്സ് പറഞ്ഞു…ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുമോ അയാളെ… എന്താണ് അയാളെ ഇപ്പോഴത്തെ കണ്ടീഷൻ.. oh my god…

ഞാൻ തുറന്ന് പറയാം സൂര്യ… കണ്ടീഷൻ വളരെ മോശം ആണ്… വയറിലെ മുറിവും അതിലും ഉപരി തലയിൽ ശക്തമായി എന്തോ അടിച്ചു മുറിവ് സംഭവിച്ചിട്ടുണ്ട് അത് അല്പം ആയതിൽ ആണ് തലയോട്ടിലേക്ക് ബ്ലഡ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ് … പെട്ടന്ന് തന്നെ സർജറി നടത്തണം അയാളുടെ ബ്ലഡ് പ്രേഷർ ലോ ആയി കൊണ്ടിരിക്കുകയാണ്….. തനിക്ക് പറ്റുമെങ്കിൽ താനും കൂടെ വാ… താൻ കൂടെ ഉണ്ടെങ്കിൽ എനിക്കും helpful ആവും… 8hrs നീണ്ട സർജറിക്ക് ശേഷം സൂര്യ പുറത്തേക്ക് ഇറങ്ങി… അവിടെ അപ്പോയേക്കും തറവാട്ടിൽ ഉള്ള എല്ലാവരും എത്തിയിട്ട് ഉണ്ടാതിരുന്നു…അനു കരഞ്ഞു തളർന്ന് അവിടെ മൂലയിൽ ഇരിപ്പ് ഉണ്ടായിരുന്നു… സൂര്യ യെ കണ്ട് എല്ലാവരും അവന്റെ വട്ടം കൂടി…

അവനോട് കാര്യം തിരക്കി.. ഒന്നും പറയാൻ പറ്റാതെ അവൻ വിഷമത്തോടെ നിന്നും.. അവൻ കൃഷ്ണമൂർത്തിയെ ദയനീയമായി നോക്കി…അയാൾക്ക് കാര്യം മനസിലായി… കൃഷ്ണമൂർത്തി പറഞ്ഞു… ഞങ്ങൾക്ക് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്തിട്ടുണ്ട് … ജീവൻ രക്ഷിക്കാൻ സാധിച്ചു… but … ഒന്ന് നിർത്തി കൊണ്ട് അയാൾ തുടർന്നു പെഷ്യന്റ് ഇപ്പോഴും ബോധം വന്നിട്ടില്ല 48 മണിക്കൂറിനുള്ളിൽ ബോധം വന്നില്ലയെങ്കിൽ ചിലപ്പോൾ കോമ സ്റ്റേജിലേക്കോ അല്ലങ്കിൽ ശരീരം ആകെ തളർന്ന് സംസാരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് മാറും … അത് കേട്ട് അനു ഉച്ചത്തിൽ കരയാൻ തുടങ്ങി… എല്ലാവരും വളരെ സങ്കടത്തിൽ ഇരുന്നു…..അവൾ കരഞ്ഞു തളർന്ന് വീണു…

അപ്പോൾ തന്നെ അവളെ റൂമിലേക്ക് മാറ്റി ട്രിപ്പ് ഇട്ടു.. സൂര്യ പറഞ്ഞു… കുഴപ്പം ഇല്ല ഇതൊക്കെ കണ്ട് ബ്ലഡ് പ്രേഷർ കുറഞ്ഞത് ആണ്.. ഈ ട്രിപ്പ് കഴിയുബോയേക്കും റെഡി ആവും …. ആരേലും എപ്പോഴും കൂടെ കാണണം… അടുത്ത ദിവസം വിശ്വനാഥൻ …അപ്പു ആ കുഞ്ഞിന് ഇപ്പൊ എങ്ങനെ ഉണ്ട്… ഇപ്പോഴും മാറ്റം ഒന്നും ഇല്ല…ബോധം ഇപ്പോഴും വന്നിട്ടില്ല.. പോലീസ് പ്രൊട്ടക്ഷൻ കാശി ഏർപ്പെടുത്തിയിട്ടുണ്ട് .. പൂജ കഴിയുന്നതോടെ മാറ്റം ഉണ്ടാവും എന്നാണ് വീരഭദ്ര മുത്തശ്ശൻ പറഞ്ഞത്… നാഗകാവിൽ നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞു…. കാശിയും രൂപലിയും എപ്പോയ വരുക? അവർ കോയമ്പത്തൂരിൽ ആണ് ഒരാഴ്ച എടുക്കും അവിടുത്തെ ജോലി കഴിയാൻ എന്നാ അവർ പറഞ്ഞത്.. അവിടെ ഹോസ്പിറ്റലിൽ ഇപ്പൊ ആരാ ഉള്ളത്… അനു മോളെ അവസ്‌ഥ എന്താ.. അനു ആകെ തകർന്ന് ഇരിപ്പാ…

അവൾക്ക് കൂട്ടായി ജ്യോതിയും മീനാക്ഷിയും ഉണ്ട് കൂടാതെ സൂര്യയും ഇന്ദ്രനും സിദ്ധു ന്റെ അടുത്ത് തന്നെ നിൽക്കുന്നുണ്ട്…അഭി ഇപ്പൊ അങ്ങോട്ട് പോയിട്ടുണ്ട്.. എന്തേലും മാറ്റം ഉണ്ടായാൽ അവർ അറിയിക്കും… മ്. മ്.. നാളെ അല്ലെ പൂജ അവസാനിക്കുന്നത്… എല്ലാം നല്ലാപടി അവസാനിക്കാൻ ദേവി അനുഗ്രഹിക്കട്ടെ… പിന്നെ സൂക്ഷിക്കുക എന്ത് പ്രതിസന്ധി വന്നാലും മനസിന്റെ ബലം നഷ്ടപ്പെടാതെ നോക്കുക… പരീക്ഷണങ്ങൾ ഉണ്ടാവും അത് മനസിൽ ഉറപ്പിക്കുക നേരിടാൻ തയാറായി നിൽക്കുക…മനസിന് എന്തോ ഒരു വല്ലായിക പോലെ… ********* വൈകുന്നേരം നാളെ പുലർച്ചെ ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് പുറപ്പെടും.. അത് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നതോട് കൂടി പൂജ ആരംഭിക്കേണ്ടത് ഉണ്ട്… നിങ്ങൾ 4 പേരും പോയി കുളിച്ചു വൃത്തിയായി വന്ന് കൊള്ളു…

വീരഭദ്രൻ രഞ്ജി യെയും അപ്പുനേയും ദേവുനേയും അഞ്ചു നേയും നോക്കി പറഞ്ഞു… അവർ കുളിച്ചു മാറി നിലവറയിലേക്ക് പ്രവേശിച്ചു.. അവർ പോവുന്നതും നോക്കി എല്ലാവരും നോക്കി പ്രാർത്ഥിച്ചു… ചില കണ്ണുകളിൽ കുടിലതയും ചില കണ്ണുകളിൽ ദേഷ്യവും നിറഞ്ഞു നിന്നത് ആരും അറിഞ്ഞില്ല.. പൂജാമുറിയിലേക്ക് കയറാൻ ഉള്ള അവസാന വാതിൽ തുറന്നു… അവർക്ക് വഴി മുടക്കി ആ വലിയ നാഗം നിന്നു… അതിന്റെ കണ്ണുകൾ ഇതുവരെ കാണാത്ത വിധം തിളക്കം ഉള്ളത് ആയി മാറി അത് പെട്ടന്ന് തന്നെ അതിന്റെ പത്തി താഴ്ത്തി അവരെ കാലിന് അടുത്തേക്ക് കിടന്നു… അത് കണ്ട് എല്ലാവരും അത്ഭുതത്തോട് നോക്കി കണ്ടു… അതേ സമയം അഞ്ചു അല്പം മുൻപോട്ട് നീങ്ങി ആ നാഗത്തിന്റെ പത്തിയിൽ സ്നേഹത്തോടെ തലോടി…

ആ തലോടലിൽ ലയിച്ചു കൊണ്ട് തന്നെ അവർക്ക് മുൻപോട്ട് പോവാൻ ഉള്ള വഴി അത് ഒരുക്കികൊടുത്തു… അവർ പൂജാമുറിയിൽ കയറി തൊഴുത് അടുത്ത ദിവസം ചെയ്യണ്ട പൂജ വിധികൾ പടിച്ചെടുത്തു… എലാവരും ഇറങ്ങാൻ നേരം അപ്പു പറഞ്ഞു.. എല്ലാം നമ്മൾ മുൻപേ പറഞ്ഞ പ്ലാനിങ്ങിൽ തന്നെ ആവണം… എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ നമ്മുടെയൊക്കെ മരണം ആവും.. അതിലും ഉപരി നാഗങ്ങളുടെ വർഷങ്ങൾ ആയുള്ള കാത്തിരിപ്പ് ആണ് ഇല്ലാതാവുക… അഞ്ചു ഒരു പുഞ്ചിരിയോട് പറഞ്ഞു… ഏട്ടാ ഏട്ടത്തി നിങ്ങൾ ഇപ്പോഴും ഒരു കാര്യം മറക്കുന്നു… കഴിഞ്ഞ ജന്മത്തിലും നിങ്ങൾക്ക് ആ ഒരു മറവി കൊണ്ട് ആണ് എല്ലാം നഷ്ടമായത്… നിങ്ങൾ മരിക്കണം എങ്കിൽ അത് നിങ്ങൾ തന്നെ തീരുമാനിക്കണം…

പക്ഷെ അഞ്ചു നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലും ഞങ്ങൾക്ക് നിലനിൽപ്പ് ഉണ്ടാവില്ല എന്നത് നിനക്ക് അറിയാമോ… അറിയാം ഏട്ടാ… നമുക്ക് എന്ത് സംഭവിക്കുന്നുണ്ടെങ്കിലും അത് നാഗകൈമാറ്റത്തിന് ശേഷം മാത്രമേ സംഭവികാവു… അതിനു ശേഷം അവർ കുറച്ചു പ്ലാനിങ് നടത്തി വെളിയിലേക്ക് ഇറങ്ങി… അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത് .. അതിൽ നിന്നും ദേവാദത്തൻ തിരുമേനി ഇറങ്ങി വന്നു… അയാൾ നേരെ അവർ 4 പേരുടെയും അരികിലേക്ക് ചിരിച്ചു കൊണ്ട് തൊഴുത് വന്ന് അവരിൽ ഒരാളെ നോക്കി പറഞ്ഞു … ദേവി അടിയനെയും അനുഗ്രഹിച്ചാലും… അയ്യോ തിരുമേനി അങ്ങു എന്താണീ കാണിക്കുന്നത് 4 പേരും ഒരേ സ്വരത്തിൽ പറഞ്ഞു…

അയാൾ ഒരു പുഞ്ചിരിയോട് അത് നോക്കിക്കണ്ടു… വീരാ എനിക്ക് ഇവരോട് 4 പേരോടും കുറച്ചു സംസാരിക്കാൻ ഉണ്ട്… ഏതേലും തെക്ക് വശത്തുള്ള ഒരു മുറി കാണിച്ചു തരൂ… അതിന് ശേഷം അവർ ഒരു മുറിയിൽ കയറി അടച്ചു… തിരുമേനി യാതൊരു വിധ മുഖവുരയും ഇല്ലാതെ പറഞ്ഞു… ഇന്ന് പുലർച്ചെ ദേവി നമുക്ക് ദർശനം തന്നിരുന്നു നിങ്ങളെ കൂടാതെ കാവിൽ കയറാൻ പറ്റുന്ന ഒരാൾ കൂടി നിങ്ങളുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു… നിങ്ങളുടെ സംരക്ഷണം അയാളുടെ കൂടെ കർത്തവ്യം ആണെന്ന് പറഞ്ഞു… നിങ്ങൾക്ക് അതേ കുറിച്ചു അറിവ് ഉണ്ടാവും എന്ന് നാം കരുതുന്നു… ഉവ്വ്.. അറിയാം 4 പേരും ഒരുമിച്ചു പറഞ്ഞു.. ഇന്ന് പൂജാമുറിയിൽ കയറിയപ്പോ അത് മനസിലായി….. ഒന്നുകൂടി ഉണ്ട് ശത്രുക്കൾ പഴയതിലും ശക്തർ ആണ്.. ചതി ആണ് അവരുടെ ആയുധം….

ഒന്ന് മറക്കാതിരിക്കുക എപ്പോഴും നിങ്ങൾ മരിക്കണം എങ്കിൽ നിങ്ങൾ തന്നെ തീരുമാനിക്കണം.. അതിനു ശേഷം അവർ റൂം തുറന്ന് പുറത്ത് ഇറങ്ങി.. എങ്കിൽ നിങ്ങൾ കാവിൽ പോയി വിളക്ക് വച്ചു തൊഴുത് വന്നോളു പൂജ കഴിഞ്ഞതിന് ശേഷമേ നാം പോവുന്നുള്ളൂ… എന്താ വീര വല്ല ബുദ്ധിമുട്ടും ഉണ്ടോ.. ഹേയ്.. ഇല്ല തിരുമേനി സന്തോഷം മാത്രേ ഉള്ളു.. അങ്ങു ഇവിടെ ഉള്ളത് ഞങ്ങൾക്ക് ഒരു ധൈര്യം തന്നെയല്ലേ… എന്ന നമുക്ക് ഒന്ന് വിശ്രമിക്കണം അതിനുള്ളത് ഒന്ന് തയ്യാറാക്കി തരിക… എല്ലാവരും അവരെ നോക്കി തൊഴുതു …

അതിന് ശേഷം അവർ 4 പേരും ചേർന്ന് കാവിലേക്ക് കയറി… നാഗതറയുടെ പുറത്ത് രഞ്ജിയും അഞ്ജുവും നിന്ന് തൊഴുതു.. അതേ സമയം അപ്പു ദേവു നാഗതറയിൽ വിളക്ക് കൊളുത്തി… ഇതേ സമയം നാഗങ്ങൾ ശക്തമായി സ്..സ്.. എന്നു ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു… അതിനു ശേഷം വടക്ക് ഭാഗത്തെ തറയിലും അവർ ഇതേ പോലെ വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.. അതിന് ശേഷം അവർ തിരികെ തറവാട്ടിൽ എത്തിച്ചേർന്നു… രാത്രി വീരഭദ്രൻ അവർക്ക് ചുവന്ന നിറത്തിൽ ഉള്ള വസ്ത്രങ്ങൾ നൽകി അനുഗ്രഹിച്ചു….. അതിനു ശേഷം രാഘവന്റെ കയ്യിൽ നിന്നും ഉടവാൾ വാങ്ങിച്ചു രഞ്ജു അഞ്ചു അനുഗ്രഹം വാങ്ങിച്ചു…

അതിനു ശേഷം തിരിഞ്ഞു വിശ്വനാഥന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു… ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളത്ത് പുറപ്പെടുവാൻ തയ്യാറായി അഞ്ചു രഞ്ജി മുൻപിൽ ഉടവാളും ആയും തൊട്ട് പിന്നിൽ പൂജ സാധനങ്ങൾ ആയി അപ്പു ദേവു ഉം അവർക്ക് പിന്നിൽ ആയി ദീപങ്ങൾ പ്രകാശിപ്പിച്ചു കൊണ്ട് തറവാട്ടിലെ മാറ്റ് അംഗങ്ങളും കാവിലേക്ക് പുറപ്പെടുവാൻ തയ്യാറായി നിന്നു……..തുടരും

ദേവാഗ്നി: ഭാഗം 50

Share this story