മഹാദേവൻ: ഭാഗം 13

Share with your friends

എഴുത്തുകാരി: നിഹാരിക

ഡൈനിംഗ് ഹാളിലേക്ക് അവരെ ക്ഷണിച്ചപ്പോഴേക്ക് ദ്യുതിയും മീരയും അടുക്കളയിൽ എത്തിയിരുന്നു ….. മീരയുടെ കയ്യിൽ ദേവകി ചായ നിറച്ച കപ്പുകൾ നൽകി…. അവൾ അതുമായി അവരുടെ മുന്നിലെത്തി, തൊട്ടുപിറകെ ദ്യുതിയും ….. രാഹുലിനെയും രാഖിയെയും കണ്ടു…. ഏന്തി വലിഞ്ഞ് റോഷനെ നോക്കിയതും, ആകെ തരിച്ച് നിന്നു പോയി…. ഏടത്തിയമ്മയെ കാണാനായി നീണ്ട അവൻ്റെ മിഴികളും ദ്യുതിയിൽ എത്തി തറഞ്ഞ് നിന്നു…. “റോഷൻ ” അറിയാതെ അവൾ ഒരു മന്ത്രണം പോലെ ആ പേര് ഉരുവിട്ടു…….

ദ്യുതിയുടെ നെറുകയിലെ നേർത്തതെങ്കിലും കാണാവുന്ന സിന്ദൂരപ്പൊട്ടിൽ റോഷൻ്റെ കണ്ണ് ചെന്ന് കുരുങ്ങി നിന്നു….. ” ഏട്ടാ എട്ടത്തിയമ്മ ഇതാ ട്ടോ ” എന്ന് രാഖി ചെവിയിൽ പറയും വരെയും ഓർത്തില്ല അവൻ ദ്യുതിയെ മാത്രം ആണ് നോക്കിയത് എന്ന്…. ഒന്നു വിളറിച്ചിരിച്ച് അവൻ മീരയെ നോക്കി… മീര രാഖിയെയും റോഷനെയും നോക്കി നിറഞ്ഞൊന്ന് ചിരിച്ചു.. വാത്സല്യത്തോടെ….. റോഷന് മീരയെ ബോധിച്ചു എന്ന് അവൻ്റെ മുഖം പറയുന്നുണ്ടായിരുന്നു …. എന്തൊക്കെയോ ചോദിച്ചതിന് മീര വ്യക്തമായി മറുപടി കൊടുത്തു….. ഇടക്ക് പക്ഷെ റോഷൻ്റെ കണ്ണുകൾ സ്വയം നഷ്ടപ്പെട്ട് നിൽക്കുന്നവളിൽ ചെന്ന് നിന്നു…… “ഏട്ടാ… ഏട്ടത്തിയോട് എന്തേലും പറയാനുണ്ടേ പറഞ്ഞിട്ട് പോരേ ട്ട…

ഇനി ചാൻസ് കിട്ടില്ല! രാഖി വലിയ സ്മാർട്ടായി അവർക്കിടയിൽ …. രാഹുൽ രാഖിയുടെ തലക്കൊന്ന് കിഴുക്കി മീരയുടെ പുറകേ പോയി… ദേവകി വന്ന് റോഷനെയും രാഖിയേയും തൊടിയൊക്കെ കാണിക്കാൻ ദ്യുതിയോട് നിർദേശിച്ചു…. അവർ പുറത്തേക്കിറങ്ങിയതും റോഷൻ്റെ ഫോൺ ബെല്ലടിച്ചു…. അറ്റൻ്റ് ചെയ്യാതെ തന്നെ, “ടീ അമ്മയാ” എന്നും പറഞ്ഞ് ഫോൺ രാഖിയെ ഏൽപ്പിച്ചു, അവൾ അത് കൊണ്ട് ഇത്തിരി അപ്പുറത്തേക്ക് മറിയതും റോഷൻദ്യുതിയുടെ അരികിലെത്തി …. “എൻ്റെ ജെയിൻൻ്റെ പെണ്ണ്, സീമന്തരേഖയിൽ സിന്ദൂരം തൊട്ട് …. മറ്റൊരാളുടെ താലിയണിഞ്ഞ് ……. കൊള്ളാം…. കണ്ണും മനസും ഒക്കെ നിറഞ്ഞു.. “റോഷൻ…..

ഞാൻ…. എൻ്റെ സാഹചര്യം ” ” ഹാ! അറിയാം കുറേയൊക്കെ കേട്ടു…. ഏട്ടൻ പറഞ്ഞു….. പക്ഷെ ദ്യുതി നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരുത്തനുണ്ട്, നിന്നെ മാത്രം കണ്ട് ജീവിതം തള്ളി നീക്കുന്നവൻ അവനോട് എന്തുണ്ട് പറയാൻ….. ” “റോഷൻ പ്ലീസ്… ചത്ത് ജീവിക്കുവാ ഇപ്പോ ദ്യുതി… ഇനീം കൊല്ലല്ലേ…. താങ്ങാനുള്ള കരുത്തില്ല എനിക്ക് … ഞാൻ…. ഞാൻ …. എന്താ വേണ്ടത് റോഷൻ…. ആരേലും ഒന്ന് പറഞ്ഞ് താ…. എൻ്റെ ജീവിതം തന്നെ ആരൊക്കെയോ ഗതി മാറ്റി ഒഴുക്കിയ പുഴ പോലെയാ റോഷൻ …. എവിടേക്ക് എങ്ങനെ ഒന്നും അറിയതെ ഇങ്ങനെ…. അവസാനിപ്പിക്കട്ടെ ഞാനിത്….” അത്രക്ക് പറയേണ്ടിയിരുന്നില്ല എന്ന് തോന്നി റോഷന്… അവളുടെ അവസ്ഥ അവന് ഊഹിക്കാമായിരുന്നു ….

“ഐ ആം സോറി ദ്യുതി…. പെട്ടെന്ന് തന്നെ ഇങ്ങനെ കണ്ടപ്പോ….. പക്ഷെ അവൻ വരുമ്പോ…… താനത് ചിന്തിച്ചിട്ടുണ്ടോ?” ദ്യുതി എന്തോ പറയാൻ വന്നപ്പഴേക്ക് കേട്ടു രാഖി വിളിക്കുന്നത് ….. “ഏട്ടാ…..” രാഖി വന്നത് കൊണ്ട് അവർ സംസാരം അവിടം വച്ച് നിർത്തി… ” ഏട്ടാ വല്യേട്ടനെ വിളിക്ക്… നമുക്ക് പോണ്ടേ” ” വിളിക്കാടാ” എന്നും പറഞ്ഞ് രാഖിയെയും കൂട്ടി പോകുന്ന റോഷനെ നോക്കി ദ്യുതി അൽപ നേരം നിന്നു…. പിന്നെ ചിന്തകൾ മെല്ലെ പുറകിലേക്ക് പോയി, ആരുമായും കൂട്ടില്ലാത്തയാളാണ് ജെയിൻ, ആർക്കും അവനുമായി അത്ര പെട്ടെന്നൊന്നും അടുക്കാൻ കഴിയില്ല: .. ആകെ യുള്ള ഒരു കൂട്ട് റോഷനാണ് ::.

ജെയ്ൻ ന് റോഷനെയും റോഷന് ജെയിനിനേയും ജീവനാണ്… അതിൻ്റെ ആണ് നേരത്തെ കണ്ട പ്രശ്നങ്ങൾ …… ഇത്തിരി നേരം കൂടി മിഴികൾ നിറച്ച് ദൂരേക്ക് റോക്കി ദുതി നിന്നു….. അപ്പഴുമവൻ്റെ ചോദ്യം അവളുടെ ചെവിയിൽ പ്രതിധ്വനിച്ചു….. അവൻ വരുമ്പോ …..”””” അവൻ വരുമ്പോ എന്ത് ചെയ്യും….. തെറ്റ് ചെയ്തവളെ പോലെ സ്വയം നിന്നുരുകി അവൾ …. ഉത്തരമില്ലാത്ത ആ ചേദ്യം അവളുടെ ഉള്ളിനെ ആഴത്തിൽ മുറിവേൽപ്പിച്ചു…. അതിൻ്റെ നീറ്റലിൽ പിടഞ്ഞവൾ നിന്നു….. മിഴി നിറഞ്ഞ് ….. ഭയം നിറഞ്ഞ് ….. പിന്നെ മെല്ലെ കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി :…. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആവശ്യമുളളതിനും ഇല്ലാത്തതിനും ഒക്കെ മഹിയെ കൊണ്ട് സംസാരിപ്പിക്കുന്നുണ്ടായിരുന്നു രാഖി…. മഹിയാണെങ്കിൽ വാചാലനായി കൃഷിയെ പറ്റി ക്ലാസെടുക്കുന്നുണ്ട്…. പക്ഷെ അത് രോഷനും രാഹുലിനുമാണെന്ന് മാത്രം….. രാഖി പക്ഷെ കണ്ണുകൾ കൂർപ്പിച്ച് മഹി പറയുന്നതൊക്കെ ശ്രദ്ധിക്കുന്നുണ്ട് …. റോഷൻ കൗതുകത്തോടെ അവനെ ശ്രദ്ധിക്കുന്നുണ്ട്….. ഇടക്ക് ഓരോ സംശയങ്ങളും ചോദിക്കുന്നുണ്ട്….. ദ്യുതി മീരയെ നോക്കി….. മീര അപ്പുറത്ത് നിന്ന് രാഹുലു മായി കണ്ണുകൾ കൊണ്ടുള്ള കഥപറച്ചിലിലാണ്… അവരീ ലോകത്തേ അല്ല എന്ന് തോന്നിപോകും…… ദ്യുതിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല അവൾ വേഗം മുകളിലേക്ക് കയറിപ്പോയി…. ❤️❤️❤️❤️

ഏറെ നേരമായി നിർത്താതെ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ദ്യുതി വാതിൽ തുറന്നത്….. മുന്നിൽ നിൽക്കുന്നയാളെ കണ്ട് ശ്വാസം പോലും കഴിക്കാൻ പറ്റാതെ നിന്നു… ” ജെയ്ൻ “””” ആ പേര് അവളുടെ ഉള്ളിൽ നിന്നും ഒരു ആന്തലായി പുറത്തേക്ക് വന്നു…. കുടിച്ച്, ബോധമില്ലാതെ നിന്ന് ആടുന്നുണ്ടായിരുന്നു ….. വല്ലാത്ത ഒരു കോലം ….. ദ്യുതി ഒരു പിടച്ചിലോടെ അവനെ കണ്ടു …. ” ഹാ! മേരീ ജാൻ…. എങ്ങനാ ടീ എന്നെ ചതിക്കാൻ മനസ് വന്നത്…. ചങ്ക് പറിച്ച് തന്നല്ലേ ടി ഞാൻ സ്നേഹിച്ചേ…. . നിനക്ക് വേണ്ടി അല്ലേടി ഞാൻ ജീവിച്ചേ… എന്നിട്ടും… എന്നിട്ടും….. നീ …..” തകർന്ന് പോയവൻ്റെ ചിലമ്പിച്ച നാദം അവളുടെ ചെവിയെ ചുട്ട് പൊള്ളിച്ചു….

അത്രമേൽ സ്വയം നഷ്ടപ്പെട്ടാണ് അവൻ മുന്നിൽ നിൽക്കുന്നതെന്ന് ദ്യുതി അറിഞ്ഞു… “ആരാ ദ്യുതീ… ” ശബ്ദം കേട്ട് അങ്ങോട്ടെത്തിയ മഹിയെ കണ്ട് ജെയ്നിൻ്റെ മുഖം വരിഞ്ഞ് മുറുകുന്നുണ്ടായിരുന്നു…. “നീ ….. നീയാ…. നീയാ എൻ്റെ പെണ്ണിനെ തട്ടിയെടുത്തേ എന്നു പറഞ്ഞ് ദ്യുതിയെ തട്ടി നീക്കി ജെയ്ൻ അകത്തേക്ക് കയറി… ” ജെയ്ൻ ” വിറയാർന്ന ശബ്ദത്തോടെ ദ്യുതി അവനെ വിളിച്ചു.-.. മഹിയുടെ അടുത്തെത്തിയതും പോക്കറ്റിൽ നിന്ന് റിവോൾവർ വലിച്ചെടുക്കുന്നത് കണ്ടു ….. ദ്യുതിക്ക് എന്തേലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് അതിൻ്റെ ട്രിഗറിൽ അവൻ്റെ വിരലമർന്നു … വല്ലാത്ത ശബ്ദത്തോടൊപ്പം ചോരയിൽ കുളിച്ച് മഹി നിലത്തേക്ക് പിടഞ്ഞ് വീണു… “മഹിയേട്ടാ…… ” എന്നും വിളിച്ച് പ്രാണൻ നഷ്ടപ്പെട്ട് അവൾ ഓടി ചെന്ന് അവൾ മഹിയെ കെട്ടിപ്പിടിച്ചു…….

ഒന്നുയർന്ന് ആ മുഖത്ത് മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടി …. അപ്പഴാണ് താൻ ശരിക്കും മഹിയെ കെട്ടിപിടിച്ച് നിൽക്കുകയാണ് എന്നും.. നേരത്തെ കണ്ടതെല്ലാം ഒരു ദുസ്വപ്നമായിരുന്നു എന്നുമുള്ള സ്വബോധത്തിൽ എത്തിയത്…. ആകെ വിളറി നിൽക്കുന്നവൾ മെല്ലെ അവൻ്റെ നെഞ്ചിൽ നിന്നും അകന്ന് മാറാൻ തുടങ്ങിയപ്പോഴേക്കും ബലിഷ്ടമായ ആ കരങ്ങൾ വീണ്ടും അവളെ അവൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു………. (തുടരും)

മഹാദേവൻ: ഭാഗം 12

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!