സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 53

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 53

എഴുത്തുകാരി: ഗൗരി ലക്ഷ്മി

പെട്ടെന്ന് പാത്രം തട്ടിമറിഞ്ഞു വീഴുന്ന ശബ്ദം കേട്ടതും എല്ലാവരും തിരിഞ്ഞു നോക്കി.. വാതിൽക്കൽ എല്ലാം കേട്ട് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന വിച്ചുവിനെ കണ്ട് എല്ലാവരും ഞെട്ടലോടെ പരസ്പരം നോക്കി. വിച്ചു കരഞ്ഞുകൊണ്ട് അകത്തേയ്ക്കോടി.. മോളെ.. സുമയും രാധികയും ജിഷ്ണുവും കൂടി അവളുടെ പുറകെ പോയി.. ഭദ്ര അപ്പോഴും അനങ്ങാതെ ഒരേ നിൽപ്പായിരുന്നു.. അവളുടെ മനസ്സിൽ ദേവേ എന്നു വിളിച്ചു തന്റെ കൈപിടിച്ചു നടത്തിയ അക്ഷരമെഴുതിച്ച അമ്മയുടെ മുഖം നിറഞ്ഞു നിന്നിരുന്നു..

വളരെ പെട്ടെന്ന് ആ പുഞ്ചിരിച്ചു മുഖം മാഞ്ഞുപോയി. എന്നും ദേഷ്യപ്പെടുന്ന പരാതിയുടെ ഭാണ്ഡകെട്ട് തുറക്കുന്നവരിലേയ്ക്ക് അതെത്തി നിന്നു.. പിന്നീട് തെളിമയോടെ കണ്ണിലേക്ക് വന്നത് സ്വന്തം മകളെ കാമുകന്റെ കിടപ്പറയിലേയ്ക്ക് എറിഞ്ഞുകൊടുത്തു അയാൾക്ക് കാവൽ നിന്ന ആ രൂപമാണ്.. ചൂട് ചോരയിൽ കുളിച്ചു നിന്നപ്പോൾ ചോരയൊലിപ്പിച്ചു ജീവനുവേണ്ടി പിടഞ്ഞ രൂപമാണ്.. ഭദ്രേ.. ജിഷ്ണു അവളുടെ തോളിൽ കൈ അമർത്തി.. വിച്ചു. ഞെട്ടലോടെ ഉണർന്ന് അവൾ ചോദിച്ചു.. കരച്ചിലാണ്.. എത്രയാണെങ്കിലും പെറ്റമ്മയല്ലേ.. ജിഷ്ണു പറഞ്ഞു.. നീ വരുന്നില്ലേ.. ജിഷ്ണു ചോദിച്ചു.. ഞാൻ വരാം..

ജിഷ്ണുവേട്ടൻ പൊയ്ക്കോളൂ.. ഞാൻ വണ്ടിയിൽ വന്നോളാം.. അവൾ പറഞ്ഞു.. അത് വേണ്ട മോളെ.. എന്നാൽ ജീപ്പ് പറഞ്ഞു വിടാം.. നമുക്ക് ഒന്നിച്ചു വണ്ടിയിൽ പോകാം..ഈ മാനസികാവസ്ഥയിൽ നീ ഒറ്റയ്ക്ക് പോകേണ്ട.. ജിഷ്ണു പറഞ്ഞു.. ഏത് മാനസികാവസ്ഥയിൽ. ഭദ്ര ചോദിച്ചു.. ജിഷ്ണുവേട്ടൻ എന്താ കരുതിയത്.. ഇതൊക്കെ കേട്ടപ്പോൾ എന്റെ മനസ്സലിഞ്ഞു എന്നോ.. പെറ്റമ്മ മരിച്ചതിൽ നീറി നിൽക്കുകയാണ് ഞാനെന്നോ.. എന്നാൽ അങ്ങനെ ഒരു ചിന്ത വേണ്ട.. അവര് ജീവിച്ചാലും മരിച്ചാലും എനിക്കൊന്നുമില്ല.. വർഷങ്ങൾക്ക് മുൻപ് ഞാൻ എന്റെയീ കൈകൾകൊണ്ട് വെട്ടി കൊന്നതാണ് എന്റെ അമ്മയെ..

ആ സ്ത്രീ എനിക്ക് ആരുമല്ല.. പിന്നെ ഒരു മൃതശരീരത്തോട് കാണിക്കുന്ന ഇരു ദയ.. തിരിച്ചറിയാൻ ആള് വേണം എന്ന് പറഞ്ഞപ്പോൾ അത്രയുമെ ഞാൻ കരുതിയുള്ളൂ.. ഞാൻ വന്നേക്കാം.. ജിഷ്ണുവേട്ടൻ ചെല്ലു.. അവൾ തെല്ലും കൂസാതെ പറഞ്ഞു.. അവനവളെ നോക്കി.. പിന്നെ ഒന്നു പുഞ്ചിരിച്ചു.. വേഗം വാ.. ഇൻക്വിസ്റ്റ് പൂർത്തിയക്കേണ്ടതാ.. അവൻ പറഞ്ഞു.. ഞാനൊന്ന് ഡ്രസ് മാറി വന്നേക്കാം.. അവൾ പറഞ്ഞു.. പെട്ടെന്നെന്തോ ഓർത്തെന്ന പോലെ അകത്തേയ്ക്ക് ചെന്നു.. വിച്ചു സുമയുടെ നെഞ്ചിൽ വീണു കരയുകയായിരുന്നു.. കുറച്ചൂടെ ഉച്ചത്തിൽ കരയ്..

എന്നുവെച്ചാൽ ജീവിതത്തിൽ നിനക്ക് അത്രകണ്ട് നന്മ ചെയ്ത വ്യക്തിയാണല്ലോ.. ഈ കരച്ചിലും പിഴിച്ചിലും പെട്ടെന്ന് തീർത്തേയ്ക്കണം.. ഞാൻ വരുമ്പോ എന്റെ പഴയ വിച്ചുവിനെ കണ്ടാൽ മതിയെനിക്ക് . ആ സ്ത്രീ നിന്റെയൊരു തുള്ളി കണ്ണുനീർ പോലും അർഹിക്കുന്നില്ല.. അത്രയും പറഞ്ഞു ശരവേഗത്തിൽ അവൾ പുറത്തേയ്ക്ക് നടന്നു പോയി.. രാധിക എന്തോ ഓർത്തെന്നപോലെ സുമയെ കണ്ണു കാണിച്ചു ഭദ്രയ്ക്ക് പിന്നാലെ പോയി.. വിച്ചു ഏങ്ങി ഏങ്ങി അൽപ്പനേരം കൂടെ ഇരുന്നു.. പിന്നെ ഓരോന്നോർത്തു സ്വയം ആസ്വാസം കണ്ടെത്തി.. പതിയെ പോയി മുഖം കഴുകി വന്നു സുമയുടെ അടുത്തേയ്ക്കിരുന്നു..

എനിക്ക് പെട്ടെന്ന് സങ്കടം വന്നു അമ്മേ..പക്ഷെ ഭദ്ര പറഞ്ഞതാ ശെരി.. അവരെന്റെ ഒരൊറ്റ തുള്ളി കണ്ണുനീർ പോലും അർഹിക്കുന്നവരല്ല.. അവൾ പറഞ്ഞു.. സുമ അവളെ തഴുകി.. ഭദ്രേ.. മുറിയിലെ മാഷിന്റെ കട്ടിലിൽ ഇരുന്നെന്തോ ആലോചിക്കുന്നതിനിടയിലാണ് രാധികയുടെ ശബ്ദം അവൾ കേട്ടത്..അവൾ തിരിഞ്ഞു നോക്കിയതും കണ്ടു വാതിൽക്കൽ നിറഞ്ഞ പുഞ്ചിരിയുമായി നിൽക്കുന്ന രാധികയെ.. അവർ അവൾക്കരികിൽ ചെന്നിരുന്നു.. അവൾ അവരെ നോക്കി.. മരിച്ചത് പെറ്റമ്മയാണ്.. ആ നീറ്റൽ എനിക്കുൾക്കൊള്ളാം.. എങ്കിലും മോളാണ് മോള് മുൻപ് പറഞ്ഞതാണ് ശെരി..

ആ അമ്മ നിങ്ങളുടെ വേദനകൾ അർഹിക്കുന്നില്ല.. പക്ഷെ അവരാണ് അതെങ്കിൽ ഒരു മകളെന്ന നിലയിൽ ചെയ്യേണ്ടത് മോള് ചെയ്യണം.. കാരണം അവർ നിങ്ങളെ നൊന്തു പ്രസവിച്ചിട്ടുണ്ട്..ആ ധർമം നിങ്ങളും തിരിച്ചു കാണിക്കണം.. രാധിക പറഞ്ഞു.. എന്തിന്.. സർക്കാർ ചെലവിൽ അടക്കിക്കോളും വേണമെങ്കിൽ.. ഇല്ലെങ്കിൽ പുഴുവുമരിച്ചു കിടക്കട്ടെ അവിടെത്തന്നെ. അത് പറയുമ്പോൾ എന്തുകൊണ്ടോ അവളുടെ കണ്ണുകൾ അവളെ ചതിച്ചിരുന്നു.. ഒരിറ്റ് കണ്ണുനീർ ഒഴുകി അവളുടെ കവിളിനെ ചുംബിച്ചിറങ്ങിയിരുന്നു.. രാധിക മൗനമായി അവളെ വീക്ഷിച്ചു. പതിയെ അവളെ തന്റെ മടിയിലേയ്ക്ക് ചായ്ച്ചു കിടത്തി..

അനുസരണയുള്ള കുട്ടിയെ പോലെ അവൾ കിടന്നതും അവളുടെ ഇടതൂർന്ന മുടിയിഴയിലൂടെ അവർ വിരലോടിച്ചു.. കൊന്നതാകും..അയാൾ..ആ രാമഭദ്രൻ…. ആ കേസിന്റെ വിധി കഴിഞ്ഞ ദിവസം വന്നിരുന്നു.. സ്വത്തുക്കളിൽ അവർക്ക് ഒരവകാശവും ഇല്ലെന്നു വിധി വന്നു.. ഇനി അവരെകൊണ്ടും അയാളെകൊണ്ടും പ്രയോജനമില്ലല്ലോ.. ഭദ്ര പറഞ്ഞു.. ഞാൻ കൂടെ വരട്ടെ.. രാധിക ചോദിച്ചു.. ദേവു. വീട്ടിൽ വിനയേട്ടനും ശ്യാമയും ഉണ്ട്.. മോള് റെഡിയാകുമ്പോ അമ്മയും റെഡിയായി വരാം. രാധിക പറഞ്ഞു.. ഭദ്ര എഴുന്നേറ്റു.. അവളും ആ വരവ് ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലായതും രാധിക വേഗം വീട്ടിലേയ്ക്ക് നടന്നു.. ***

എന്തൊരു നാറ്റമാ.. ജിഷ്ണുവിന്റെ കൂടെ നിന്ന പോലീസ് ഓഫീസർ പറഞ്ഞു.. ബോഡികൾക്ക് കുറഞ്ഞത് ഒന്നര ആഴ്ചയെങ്കിലും പഴക്കമുണ്ടാകും.. പുഴു അരിച്ചു തുടങ്ങി.. ഓഫീസർമരിലൊരാൾ പറയുന്നത് കേട്ട് ജിഷ്ണുവിന് ഓക്കാനം വരുന്നുണ്ടായിരുന്നു.. അവരുടെ മോളെപ്പോ വരും ജിഷ്ണൂ. എ എസ് പി ചോദിച്ചു.. ഉടനെ എത്താം എന്നാണ് പറഞ്ഞത് സർ.. ജിഷ്ണു പറഞ്ഞു നിർത്തിയപ്പോഴേയ്ക്കും ഭദ്രയുടെ കാർ അവിടേയ്ക്ക് വന്നിരുന്നു.. കാറിൽ നിന്നും ഭദ്രയും രാധികയും ഇറങ്ങുന്നത് കണ്ട് ജിഷ്ണു അത്ഭുതത്തോടെ അവരെ നോക്കി.. അസഹനീയമായ ദുർഗന്ധം കൊണ്ട് രാധികയും ഭദ്രയും മൂക്ക് പൊത്തിയിരുന്നു..

കുട്ടിയാണോ അവരുടെ മകൾ.. എ എസ് പി ചോദിച്ചു.. അതേ സർ.. ജിഷ്ണു പറഞ്ഞു.. ഇത്രയും വലിയ മക്കളൊക്കെ ഉണ്ടായിട്ടാണോ ഇവരിങ്ങനെ.. ചെ.. അയാൾ പറഞ്ഞു.. വരൂ.. ജിഷ്ണുവിന്റെ കൂടെ നിന്ന ഓഫീസർ അവരെ അകത്തേയ്ക്ക് കൂട്ടികൊണ്ട് പോയി.. മൃതദേഹം കിടക്കുന്നതിനോട് അടുക്കും തോറും അസഹ്യമായ ദുർഗന്ധം കൂടി വന്നു.. വല്ലാത്ത ശബ്ദത്തോടെ ഈച്ചകൾ ചുറ്റും പാറി പറക്കുന്നുണ്ട്..അവിടെയായി കട്ടിലിൽ ഇരു ശരീരം തുണികൊണ്ട് മൂടി കിടക്കുന്നത് അവർ കണ്ടു.. അവർ അടുത്തു ചെന്നതും പൊലീസുകരിലൊരാൾ ശരീരം മൂടിയിരുന്ന തുണി മാറ്റി..

രാധിക ആ കാഴ്ച കണ്ട് വേച്ചു പോയി.. ഭദ്രയും വല്ലാത്ത ഒരവസ്ഥയിലായിരുന്നു.. ശരീരം അളിഞ്ഞു ഒരു പരുവമായിരുന്നു.. ആ മുറിയിൽ തന്നെ മറ്റൊരു കട്ടിലിലായി മറ്റൊരു ശരീരവും പുതപ്പിച്ചിരുന്നു.. വീഴാതിരിക്കുവാൻ രാധിക അടുത്തുകണ്ട ചുവരിൽ പിടിച്ചു. അത്രയ്ക്ക് ഭീകരമായിരുന്നു ആ കാഴ്ച.. അവർക്ക് ഉടലാകെ ഒരു തരിപ്പ് പടർന്നു കയറി.. അവർ ഞെട്ടലോടെ ഭദ്രയെ നോക്കി.. മോളെ.. വാ.. പോകാം.. രാധിക ആകെ വിറങ്ങലിച്ചു നിൽക്കുന്ന ഭദ്രയെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.. ഭദ്ര ഒരു തരം വല്ലാത്ത അവസ്ഥയിലായിരുന്നു.. ആ കാഴ്ച കണ്ടവൾ സ്തംഭിച്ചുപോയി.. ഭദ്രേ.. ജിഷ്ണുവിന്റെ വിളി കേട്ടാണ് ഭദ്രയും രാധികയും ഞെട്ടലോടെ തിരിഞ്ഞത്.. ജിഷ്ണൂ.. രാധിക വിളിച്ചു.. നിങ്ങൾ വാ.. വാ ഭദ്രേ..

അവർ പുറത്തേക്കിറങ്ങി.. കുട്ടിക്ക് ആളെ തിരിച്ചറിയാൻ കഴിഞ്ഞോ.. കൂടി നിന്നവരിൽ ഒരു ഓഫിസർ ചോദിച്ചു.. മ്മ്.. അത്.. അതെന്റെ അമ്മയാണ്.. ഭദ്ര ഉറപ്പോടെ പറഞ്ഞു.. പോകാം രാധികാമ്മേ.. ഭദ്ര ചോദിച്ചു.. അയാളുടെ ബോഡി അയാളുടെ മകൻ വന്നു ഐഡന്റിഫൈ ചെയ്തു.. ഇനി ബോഡി പോസ്റ്റ്മാർട്ടത്തിനായി അയയ്ക്കുകയാണ്. പോസ്റ്റ്മാർട്ടം കഴിഞ്ഞാൽ നിങ്ങൾക്ക് ബോഡി റിസീവ് ചെയ്യാം. അയാൾ ഭദ്രയോടായി പറഞ്ഞു.. നിങ്ങളുടെ വീട്ടിലാണോ അടക്കുന്നത്.. അയാൾ ചോദിച്ചു.. അല്ല.. ഭദ്ര പറഞ്ഞു.. അവരെന്നെ പ്രസവിച്ച സ്ത്രീയാണ്.. ബോഡി ഞാൻ റിസീവ് ചെയ്തോളാം… അവരുടെ അച്ഛൻ ഞങ്ങൾക്കായി എഴുതിവെച്ച സ്ഥലമുണ്ട്..

അവിടെ അവരെ അടക്കാനുള്ള ഏർപ്പാടുകളും ചെയ്തോളാം.. ഭദ്ര പറഞ്ഞു.. അതല്ലാതെ ഞങ്ങളുടെ വീട്ടിലേയ്ക്ക് ബോഡി കൊണ്ടുപോകുന്നില്ല.. ആ ഗേറ്റ് കടത്താൻ ഞാൻ.സമ്മതിക്കുകയുമില്ല.. എന്റെ അച്ഛനുറങ്ങുന്ന മണ്ണാണ് അത്.. ഇവരുടെ അടുത്തതായി അടക്കാൻ തക്ക പാപമൊന്നും എന്റച്ഛൻ ചെയ്തിട്ടുമില്ല.. അല്ലെങ്കിൽ എന്റച്ഛനുറങ്ങുന്ന ആ മണ്ണിൽ അടക്കാനുള്ള യോഗ്യത അവർക്കില്ല.. ജിഷ്ണുവേട്ടാ.. ഞങ്ങൾ ഇറങ്ങുന്നു.. ബോഡി റിസീവ് ചെയ്യാൻ ഞാനെത്തും.. അറിയിച്ചാൽ മതി.. അത്രയും പറഞ്ഞവൾ രാധികയ്ക്ക് നേരെ തിരിഞ്ഞു.. പോകാം രാധികാമ്മേ.. അവൾ സൗമ്യമായി ചോദിച്ചു.. അവർ സത്യത്തിൽ വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു..

ഭദ്രയോടൊപ്പം അകത്തേയ്ക്ക് പോയിരുന്നെങ്കിലും അവർക്ക് ആ കാഴ്ച വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു.. പക്ഷെ ഭദ്ര അതത്ര വേഗം അതിജീവിക്കുമെന്നു അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. വാ രാധികാമ്മേ.. അവൾ അവരെ ചേർത്തുപിടിച്ചു കാറിനരികിലേയ്ക്ക് ചെന്നു അവരെ കാറിനുള്ളിൽ ഇരുത്തി.. അവളാ വീട് ഒന്നു കണ്ണോടിച്ചു നോക്കി. ചുറ്റും കാട് പിടിച്ചു കിടക്കുന്ന അന്തരീക്ഷം.. വൃത്തിഹീനമാണ് ചുറ്റുപാടും വീടിനുൾവശവും.. അവൾ ഒരിക്കൽ കൂടി ആ ഗന്ധത്തെ ഉള്ളിലേക്ക് ആവാഹിച്ചു.. തന്റെ അമ്മയുടെ ഇപ്പോഴത്തെ ഗന്ധമാണാ മനം മടുപ്പിക്കുന്ന ആ ഗന്ധമെന്നവളോർത്തു.. പുച്ഛത്തോടെ ഒന്നു പുഞ്ചിരിച്ചവൾ കാറിനുള്ളിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.. അവർ പോകുന്നതും നോക്കി നിന്ന ജിഷ്ണുവിന്റെ കണ്ണുകളിലും വല്ലാത്ത ഒരു സങ്കടം നിഴലിച്ചു.. ***********

ജിഷ്ണൂ.. മോർച്ചറിക്ക് മുൻപിൽ നിൽക്കുമ്പോഴാണ് കിച്ചുവിന്റെ സ്വരം അവന്റെ കാതിൽ പതിഞ്ഞത്.. ജിഷ്ണു തിരിഞ്ഞു.. കിച്ചൂ.. എപ്പോ എത്തി.. ജിഷ്ണു അവനരികിലേയ്ക്ക് ചെന്നു.. ഞാൻ ഉച്ച ഒക്കെയായപ്പോ എത്തി.. വീട്ടിൽ വന്നപ്പോൾ ദേവുവാ കാര്യങ്ങൾ പറഞ്ഞത്.. തന്നെ വിളിച്ചിട്ട് കിട്ടിയുമില്ല.. അമ്മ വീട്ടിൽവന്നിട്ടാ കാര്യങ്ങൾ ശെരിക്കറിഞ്ഞത്.. കിച്ചു പറഞ്ഞു.. മ്മ്.. പോസ്റ്റ്മാർട്ടം കഴിഞ്ഞതെയുള്ളൂ.. ഇനി റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ അറിയൂ.. കൊലപാതകമാണെന്ന് ആരോപിച്ചു സദാശിവന്റെ ഭാര്യ ഒരു പരാതി തന്നിട്ടുണ്ട്.. ജിഷ്ണു പറഞ്ഞു.. കൊലപാതകമാണോ.. കിച്ചു ചോദിച്ചു.. അതിനാണ് സാധ്യത കൂടുതൽ.. സദാശിവന്റെ ചേട്ടൻ രാമഭദ്രനെ പോലീസ് തിരയുന്നുണ്ട്..

അയാളായിരുന്നല്ലോ വനജാന്റിയുടെ കൂടെ താമസിച്ചിരുന്നത്.. അയാൾക്ക് ശെരിക്കും അവരുടെ സ്വത്തിൽ ആയിരുന്നു കണ്ണ്.. കേസ് ഭദ്ര മൂവ് ചെയ്തപ്പോഴും അയാൾക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു.. അതുകൊണ്ടാണ് അയാൾ അയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ കൂടി പണയപ്പെടുത്തിയത്.. അതിന്റെ പേരിലും കേസും പ്രശ്നങ്ങളും ആയില്ലേ.. ഇപ്പൊ ആ സ്വത്തുക്കളിൽ അവർക്ക് യാതൊരു അവകാശവും ഇല്ല എന്നു കോർട്ട് ഓർഡർ വന്നു.. അതിന്റെ പേരിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടായതാകാം.. ഇതൊക്കെ ഊഹമാണ് . അയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താലേ കൂടുതൽ അറിയൂ…പിന്നെ ഇതൊക്കെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് കൂടെ കിട്ടണം.. ജിഷ്ണു പറഞ്ഞു..

രാത്രി 7 മണിയോടെയാണ് ബോഡി പോസ്റ്റ്മാർട്ടം കഴിഞ്ഞു കിട്ടിയത്.. ബോഡി ഏറ്റു വാങ്ങാൻ ഭദ്ര എത്തിയിരുന്നു.. ജിഷ്ണു അവളെ നോക്കി.. അവളിൽ വലിയ ഭാവവ്യത്യാസം ഒന്നുമില്ല.. അവൾ ലീഗൽ ഫോർമാലിറ്റിസ് ഒക്കെ തീർത്ത ശേഷം വനജയുടെ ശരീരം ഏറ്റു വാങ്ങി..കിച്ചു എല്ലാത്തിനും അവൾ പോലും ആവശ്യപ്പെടാതെ തന്നെ അവളോടൊപ്പം കൂടി.. അപ്പോഴേയ്ക്കും ഒരു കാർ വന്നു നിന്നിരുന്നു.. കിച്ചു അതിലേയ്ക്ക് നോക്കി.. ഒരു 22 , 23 വയസ്സുള്ള പയ്യനാണ് ആദ്യം അതിൽ നിന്നിറങ്ങിയത്.. തൊട്ടു പുറകെ ഇറങ്ങിയ സ്ത്രീയെ കണ്ട് കിച്ചു ഒന്നു ഞെട്ടി.. ഒരിക്കൽ ജിഷ്ണുവിന്റെ വണ്ടി കേടായ ദിവസം ഭദ്രയോടൊപ്പം പോയപ്പോൾ അവൾ പോയ വീട്ടിലെ സ്ത്രീ… ഇവർ.. ഇവരാരാ..

കിച്ചു ജിഷ്ണുവിനോടയി ചോദിച്ചു.. സദാശിവന്റെ ഭാര്യയാ.. അങ്ങേർക്ക് രണ്ട് കുട്ടികളും ഉണ്ട്. മൂത്ത പയ്യനാ അത്.. ജിത്തു.. എവിടെയോ മെഡിസിന് പഠിക്കുകയാണ്.. ഇളയത് ഒരു പെണ്കുട്ടിയാണ്.. ആ കുട്ടിക്ക് അസ്ഥിക്ക് എന്തോ പ്രശ്നമുണ്ട്.. നടക്കുകയൊന്നുമില്ല.. ജിഷ്ണു പറഞ്ഞു.. അപ്പൊ ഇവരുടെ കാര്യമൊക്കെ ആരാ നോക്കുന്നത്.. കിച്ചു ചോദിച്ചു.. അറിയില്ല.. സത്യത്തിൽ ആ മനുഷ്യനോടുള്ള ദേഷ്യം കൊണ്ടാകാം ഇതുവരെ ഇവരെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല.. ജിഷ്ണു പറഞ്ഞു.. ഞാനെ ആ ഡോക്ടറെ ഒന്നു കണ്ടിട്ട് വരാമേ.. ജിഷ്ണു പറഞ്ഞശേഷം അകത്തേയ്ക്ക് പോയി..കിച്ചു അവരെ നോക്കി.. അവരുടെ കണ്ണുകൾ ചുറ്റും തിരഞ്ഞത് ഭദ്രയെയായിരുന്നു എന്നവന് മനസ്സിലായി..

അവളെ കണ്ടതും അവരൊന്ന് പുഞ്ചിരിച്ചു.. അവർ അവൾക്കരികിൽ വന്നു.. എന്നു വന്നു നീ.. ജിത്തുവിനോടായി അവൾ ചോദിച്ചു.. ഇന്നലെ എത്തി ചേച്ചി.. അവൻ സൗമ്യമായി മറുപടി പറഞ്ഞു.. ബോഡി ഉടനെ കിട്ടുമോ.. അവിടെ അമ്മു ഒറ്റയ്ക്കല്ലേ.. ആ സ്ത്രീ ചോദിച്ചു.. അകത്തേയ്ക്ക് ചെല്ലു. കുറച്ചു പേപ്പറിൽ ഒപ്പിട്ട് കൊടുക്കണം.. അവർ പറഞ്ഞു തരും.. ചെല്ലു.. ഭദ്ര പറഞ്ഞു.. അവർ അകത്തേയ്ക്ക് നടന്നു.. അന്ന് ഇവരുടെ വീട്ടിലേയ്ക്കാണല്ലേ പോയത്.. കിച്ചു ചോദിച്ചു.. ഭദ്ര അവനെ നോക്കി.. മ്മ്.. അവൾ മൂളി.. തന്നെ എനിക്ക് മനസ്സിലാകുന്നേയില്ലല്ലോ ഭദ്രേ.. നീ ശെരിക്കും എന്താ.. അവൻ മനസ്സിലോർത്തു.. ബോഡി ഏറ്റ് വാങ്ങി അവർ മടങ്ങുമ്പോഴേയ്ക്കും രാത്രി വൈകിയിരുന്നു..

കർമ്മം ചെയ്യുന്നതാരാ.. കർമ്മി ചോദിച്ചു.. എല്ലാവരും വിച്ചുവിനെയും ഭദ്രയെയും നോക്കി.. മക്കൾ ഇല്ലേ.. കർമ്മി ചോദിച്ചു.. ഇല്ല.. അവരുടെ മക്കൾ മരിച്ചു പോയതാണ്.. ഭദ്രയുടെ മറുപടി ആ നിശയുടെ അന്തരീക്ഷത്തിൽ മുഴങ്ങി.. കർമങ്ങൾ പൂർത്തിയാക്കി ചിതയിലേയ്ക്ക് ആ ശരീരം എടുത്തു വെയ്ക്കുമ്പോൾ പതിവില്ലാത്ത ചെറിയൊരു ചാറ്റൽ മഴ ആ അന്തരീക്ഷത്തെ പൊതിഞ്ഞിരുന്നു.. ഭദ്രയാണ് ആ ചിതയ്ക്ക് തീ കൊളുത്തിയത്.. രാത്രിയുടെ സൗന്ദര്യത്തിൽ എവിടെയോ പ്രകാശം പരത്തിയ ഒരു ചെറുപൊട്ടുപോലെ ആ ചിതയും ആ ശരരീരവും പ്രകൃതിയിലേക്ക് അലിഞ്ഞു ചേർന്നിരുന്നു.. അപ്പോഴും കൂടി നിന്നവരിൽ വിച്ചുവിന്റെ കണ്ണിൽ നിന്നും മാത്രം ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു വീണിരുന്നു……തുടരും

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 52

Share this story