സ്മൃതിപദം: ഭാഗം 22

Share with your friends

എഴുത്തുകാരി: Jaani Jaani

സന്ദീപ് മുറിയിൽ നിന്ന് പോയതിന് ശേഷം അച്ചു വാർഡ്രോബിൽ നിന്ന് ഡ്രെസ്സ് എടുത്ത് ഫ്രഷായിട്ട് വന്നു, താഴേക്ക് എത്തിയപ്പോൾ അവൾക്ക് മനസിലായി ബന്ധുക്കളെല്ലാം പോയി എന്ന്, അവള് ഒന്ന് ചുറ്റും നിരീക്ഷിച്ചു അടുക്കളയിലേക്ക് പോയി, അവിടെ ഒരു സ്ത്രീ നിന്ന് പാത്രം കഴുകുന്നുണ്ട് ഇവിടെ കഴിക്കാൻ ഒന്നുമില്ലേ അച്ചുവിന്റെ ശബ്ദം കേട്ട് അവര് തിരിഞ്ഞു നോക്കി കുഞ്ഞിന് എന്താ വേണ്ടത് കുഞ്ഞോ കോൾ മി മാഡം അച്ചു ഗർവോടെ പറഞ്ഞു കൊണ്ട് ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു

എനിക്ക് ഇപ്പൊ ഗീ റൈസും ചില്ലി ചിക്കനും വേണം ചിക്കൻ ഇല്ലേ ആ ഫ്രിഡ്ജിലുണ്ട് മാഡം ഹ്മ്മ് ഒരു മണിക്കൂറിനുള്ളിൽ റെഡിയാക്കിയിട്ട് എന്നെ വിളിക്ക് അതിന് മുന്നേ എന്നെ വന്നു ശല്യപെടുത്തരുത് കേട്ടല്ലോ ആാ പിന്നെ സന്ദീപ് വന്നാൽ എന്നെ വിളിക്കാൻ പറയണം ശെരി മാഡം ഹ്മ്മ് എന്നാ ഇപ്പൊ ഒരു കോഫീ തന്നേക്ക് ഞാൻ മുകളിലുണ്ടാവും ഇപ്പൊ തരാം മാഡം രണ്ട് മിനിറ്റ് മുകളിൽ കൊണ്ട് തരാൻ പറഞ്ഞാൽ അവിടെ കൊണ്ട് തരണം അതിനാണ് നിങ്ങൾക്ക് ശമ്പളം തരുന്നത് അത്രയും പറഞ്ഞുകൊണ്ട് അച്ചു മുകളിലേക്ക് കേറി പോയി ആ സ്ത്രീ വേഗം കോഫി ഒരു കപ്പിലാക്കി മുകളിൽ പോയി അവൾക്ക് കൊണ്ട് കൊടുത്തു.

ഇത്‌ എടുക്കാതെ എവിടെയാ പോകുന്നെ അല്ല മാഡം താഴെ വരുമ്പോൾ എടുക്കില്ലേ ഞാൻ മാടത്തിനുള്ള ഫുഡ് റെഡിയാക്കാം കോഫി കപ്പ്‌ പിടിച്ചുകൊണ്ടുള്ള അച്ചുവിന്റെ ചോദ്യം കേട്ട് പേടിയോടെ അവര് മറുപടി പറഞ്ഞു ഞാൻ കൊണ്ട് തരണോ താഴേക്ക് പിന്നെ നിങ്ങളൊക്കെ എന്തിനാ ഇവിടെ ഞാൻ കുടിച്ചു കഴിയട്ടെ എന്നിട്ട് കപ്പും കൊണ്ട് പോയാൽ മതി ആ പിന്നെ എന്റെ കല്യാണ സാരീ അവിടെ ഡ്രസിങ് റൂമിലുണ്ട് അതൊന്ന് മടക്കി വച്ചേക്കു അവിടെ കുറെ പിന്നൊക്കെയുണ്ട് അതും ഒന്ന് ക്ലീൻ ചെയ്ത് വച്ചേക്ക് അച്ചു അതും പറഞ്ഞു അവിടെ ഒരു കസേരയിൽ കാലിന്മേൽ കാൽ കേറ്റി വച്ചു ബെഡ്‌റൂമിലുള്ള ടീവിയിലേക്ക് കണ്ണുകൾ ചലിപ്പിച്ചു

അച്ചു പറഞ്ഞതൊക്കെ ചെയ്ത് അവര് കപ്പും വാങ്ങി താഴേക്ക് പോയി അവള് പറഞ്ഞതൊക്കെ റെഡിയാക്കാൻ തുടങ്ങി. മാഡം ഫുഡ് റെഡിയായി അവര് പോയി വിളിക്കുമ്പോൾ അച്ചു ടിവിയും തുറന്നു വച്ചു കസേരയിൽ ഉറങ്ങുകയാണ അവള് പറയുന്നത് കേട്ട് അച്ചു ഒന്ന് ഞെട്ടി കണ്ണുകൾ തുറന്നു നിങ്ങൾക്ക് ഒന്നും ഒരു കോമൺ സെൻസ് ഇല്ലേ ഉറങ്ങുന്ന ആളോട് ഇത്രയും ശബ്ദത്തിലാണോ പറയുന്നത് അത് മാഡം ഉറങ്ങുകയല്ലേ അപ്പൊ ശബ്ദത്തിൽ വിളിച്ചാൽ അല്ലെ കേൾക്കു ആ ഞാൻ വന്നോളാം എല്ലാം ഡൈനിങ്ങ് ടേബിളിൽ എടുത്ത് വെക്ക് അതും പറഞ്ഞു അച്ചു ബാത്‌റൂമിൽ പോയി മുഖം കഴുകി താഴേക്ക് പോയി അമ്മമ്മ സോഫയിൽ ഇരുന്ന് ടിവി കാണുന്നുണ്ട്,

അവളെ കണ്ടിട്ടും കാണാത്തത് പോലെ അവര് അവിടെ തന്നെ ഇരുന്നു. അച്ചു പിന്നെ അതൊന്നും മൈൻഡ് ചെയ്യാതെ ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു അപ്പോഴേക്കും അവര് എല്ലാം ടേബിളിൽ കൊണ്ടുവച്ചു അമ്മ താഴേക്ക് വന്നില്ലേ ഇല്ലാ ഹ്മ്മ് അവര് ഫുഡ് കഴിക്കാനുള്ള ടൈമ് ആയില്ലേ ഇല്ലാ എട്ടരയാകും ഹ്മ്മ് സന്ദീപ് ഇതുവരെ വന്നില്ല അല്ലെ ഇല്ലാ അത്രയും ചോദിച്ചിട്ട് പിന്നെ അവള് ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു. ഇനി എന്നെ വിളിക്കേണ്ട കേട്ടല്ലോ ഞാൻ ഉറങ്ങാൻ പോവുകയാ എന്ത് ആവശ്യമുണ്ടെങ്കിലും രാവിലെ പറഞ്ഞാൽ മതി ആരും എന്നെ ഡിസ്റ്റർബ് ചെയുന്നത് എനിക്ക് ഇഷ്ടല്ല ഫുഡ് കഴിച്ചു ഹാളിൽ എത്തിയപ്പോ അമ്മാമയെ നോക്കിയാണ് അവള് പറഞ്ഞത്

പിന്നെ അടുക്കളയിലുള്ള സ്ത്രീയോടും അച്ചു വേഗം പോയി കിടന്നു വാതിൽ ലോക്ക് ചെയ്തില്ല സന്ദീപ് വന്നില്ലല്ലോ. സന്ദീപിനെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും അവിടെ തന്നെ വച്ചു. എന്നെ ഇവിടെ ഒറ്റക്ക് ആക്കി പോയതല്ലേ അപ്പൊ വിളിക്കേണ്ട കാര്യമൊന്നുമില്ല, ഓരോ നിസ്സാര കാര്യത്തിനും താഴ്ന്ന കൊടുത്താൽ അതിനെ സമയം കാണു അതോണ്ട് സന്ദീപ് വരട്ടെ എന്നിട്ട് വേണം കുറച്ചു കൂടെ പറയാൻ അവള് ഓരോന്നും ചിന്തിച്ചു ബെഡിൽ കിടന്നു അച്ചു എഴുന്നേൽക്ക സന്ദീപ് തട്ടി വിളിക്കുമ്പോഴാണ് അച്ചു ഉണർന്നത് എന്താ സന്ദീപ് ഇത്‌ ഞാൻ കുറച്ചു കൂടെ ഉറങ്ങട്ടെ എന്നും പറഞ്ഞു വീണ്ടും കിടന്നു സമയം ഇപ്പോൾ തന്നെ ഏഴരയായി പെട്ടെന്ന് റെഡിയാവ് എവിടെയാ പോകുന്നെ അച്ചു പെട്ടെന്ന് എഴുന്നേറ്റ് സന്തോഷത്തോടെ ചോദിച്ചു

നിനക്ക് വല്ല മറവി രോഗം ബാധിച്ചോ ഇന്ന് അല്ലെ നിന്റെ അനിയത്തിയുടെ കല്യാണം ജോഗിങ് കഴിഞ്ഞ വന്നു അവൻ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു ഞാൻ നിന്നോട് പറഞ്ഞത് അല്ലെ സന്ദീപ് അവള് എന്റെ ആരുമല്ലയെന്ന് പിന്നെ എന്തിനാ നമ്മള് പോകുന്നത് അച്ചു അവൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പറഞ്ഞു നിനക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ തോനുന്നു ഐ ഫീൽ ഷെയിം ഓൺ യൂ, നിന്റെ സ്വന്തം അനിയൻ അല്ലെ അനു എന്നിട്ട് അവൻ ഐഷുവിനെ സ്വന്തം ചേച്ചിയെ പോലെയല്ലേ സ്നേഹിക്കുന്നത് അതെ അവൾക്ക് പണ്ടേ ആണ്പിള്ളേര് വളക്കാൻ പ്രതേക മിടുക്കാണ് നിനക്ക് കാർത്തിയുടെ കൈയിൽ നിന്ന് കിട്ടിയതൊന്നും പോരെ

ഇനി എന്റെ കൈയിൽ നിന്ന് കൂടെ വേണോ അവൾക്ക് വേണ്ടി നിങ്ങള് എന്നെ തല്ലുമോ വേണ്ടി വന്നാൽ വെറുതെ ഇങ്ങനെ ഓരോ ആളെ കുറിച്ച് മോശം വന്നാൽ എന്താ അവളെ പറയുമ്പോൾ നിങ്ങൾക്കും പൊള്ളുന്നുണ്ടോ മൈൻഡ് യുവർ വേർഡ്‌സ് കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ഒരു സീൻ ഉണ്ടാക്കേണ്ട സന്ദീപ് ദേഷ്യം കടിച്ചു പിടിച്ചുകൊണ്ടു പറഞ്ഞു ഞാനായി തലയിൽ കേറ്റി വച്ചതല്ലേ അതോണ്ട് മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു ചാൻസ് ഉണ്ടാക്കരുത് അതും പറഞ്ഞു അവൻ പോകാൻ പോയി ഒന്ന് അവിടെ നിന്നെ ഇന്നലെ എവിടെയായിരുന്നു എപ്പോ വന്നു ഞാൻ ഇന്നലെ ഒരു 12 മണി ആകുമ്പോൾ എത്തി

നീ നല്ല ഉറക്കമായിരുന്നു അതാ വിളിക്കാഞ്ഞേ സന്ദീപ് ടവൽ തോളിൽ ഇട്ട് കൊണ്ട് പറഞ്ഞു എവിടെയായിരുന്നു ഗസ്റ്റ് ഹൌസിൽ അതും പറഞ്ഞു അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ അവൻ ബാത്റൂമിലേക്ക് പോയി വരുന്നുണ്ടെങ്കിൽ പെട്ടെന്ന് റെഡി ആക് ഞാൻ ഇപ്പോൾ പോകും ഞാൻ പറഞ്ഞല്ലോ സന്ദീപ് ഞാൻ വരുന്നില്ലയെന്ന് പിന്നെ നിങ്ങളും പോകുന്നില്ല അത് നീ അല്ല തീരുമാനിക്കുന്നത് ഞാനാണ് അവളെ ദേഷ്യത്തോടെ നോക്കി കൊണ്ട് മൊബൈലും വാലെറ്റും എടുത്ത് അവൻ പോയി സന്ദീപ് നേരെ ചെന്നത് അവന്റെ അമ്മയുടെ റൂമിലേക്കാണ് അവര് എന്തോ ഫയൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു അമ്മേ അവൻ വിളിക്കുന്നത് കേട്ട് അവര് അവനെ ഒന്ന് നോക്കി

പിന്നെ വീണ്ടും ഫയലിൽ മുഖം പൂഴ്ത്തി അമ്മേ സോറി അമ്മേ ഞാൻ എനിക്ക് അങ്ങനെ കഴിയുള്ളു മീനുവിനെ ഞാൻ സ്വന്തം അനിയത്തിയെ പോലെയാണ് കണ്ടത് അതുകൊണ്ട് അല്ലെ സന്ദീപ് അമ്മയുടെ മുന്നിൽ മുട്ട്കുത്തിയിരുന്നു പറഞ്ഞു പക്ഷെ രേണുക അവനെ ശ്രദിച്ചതേയില്ല അവൻ ഒരു കോൾ വന്നപ്പോൾ അവിടുന്ന് എഴുന്നേറ്റു. അമ്മയെ നോക്കി കോൾ അറ്റൻഡ് ചെയ്തു പുറത്തേക്ക് പോയി —ഇനി കന്യാദാനം നടത്താം ആരാ ചെയ്യുന്നേ എന്ന് വച്ചാൽ മുന്നോട്ട് വരിക. പൂജാരി പറഞ്ഞതും ഐഷു തലതാഴ്ത്തി നിന്നു കാർത്തിയുടെ വല്യമ്മയുടെ മക്കൾ എന്തൊക്കെയോ പറയാൻ തുടങ്ങി,

കാർത്തി ആരെയോ പ്രതീക്ഷിച്ചത് പോലെ പുറത്ത് നോക്കി നിന്നു പെട്ടെന്നാണ് സന്ദീപ് ഓടി വന്നത് സോറി കാർത്തി ലേറ്റായി പോയി ചെറിയൊരു പ്രശ്നം വന്നു പെട്ടുപോയി താലി കെട്ട് കാണാൻ കഴിഞ്ഞില്ല സന്ദീപ് കിതച്ചു കൊണ്ട് പറഞ്ഞു ഇല്ലാ കൃത്യ സമയത്താണ് താൻ വന്നത് കാർത്തി ചിരിയോടെ പറഞ്ഞു സന്ദീപും ചിരിച്ചു അതെ സമയം പോകുന്നു ആരാണെന്ന് വച്ചാൽ കന്യാദാനം ചെയുക പൂജാരി വീണ്ടും പറഞ്ഞു സന്ദീപ് കുറച്ചു സമയം അവിടെ തന്നെ നിന്നു പിന്നെ മുന്നോട്ട് വന്നു ഒരു ചിരിയോടെ ഐഷുവിന്റെ കൈ കാർത്തിയുടെ കൈയിൽ വച്ചു കൊടുത്തു എന്നും ഇത്‌ പോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയട്ടെ ദീർഘസുമംഗലി ഭവ ഐഷുവിന്റെ തലയിൽ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു

ഐഷു നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി അവന്റെ കാൽ തൊട്ട് വന്ദിച്ചു അയ്യോ എന്താ ഐഷു ഇത്‌ നീ ഇപ്പൊ എന്റെ അനിയത്തികുട്ടി അല്ലെ കാൽ ഒന്നും പിടിക്കേണ്ടട്ടോ അവളെ എഴുന്നേൽപ്പിച്ചു കവിളിൽ തട്ടി കൊണ്ട് പറഞ്ഞു താങ്ക്സ് മാൻ കാർത്തി സന്ദീപിനെ കെട്ടിപ്പിടിച്ചു ചെവിയിൽ മെല്ലെ പറഞ്ഞു സന്ദീപ് സംശയത്തോടെ അവനെ നോക്കി നീ വരുമെന്ന് എനിക്ക് അറിയാം അതോണ്ട് എന്റെ മനസ്സിലും നീ കൈ പിടിച്ചു തരണം എന്ന് തന്നെയായിരുന്നു ആഗ്രഹം ഓഹോ അമ്പടാ കേമാ അവന്റെ വയറ്റിൽ ഇടിച്ചു കൊണ്ട് പറഞ്ഞു ഐഷു കാർത്തിയും പ്രദിക്ഷണവും വച്ചു പിന്നെ രെജിസ്റ്ററിൽ സൈൻ ചെയ്തു മോനെ അച്ചു വന്നില്ലേ സുമ സന്ദീപിന്റെ അടുത്ത് പോയി ചോദിച്ചു ഇല്ലാ അവൻ താല്പര്യമില്ലാത്ത പോലെ പറഞ്ഞു

വീട്ടിലെ പ്രശ്നം മാറിയോ അവര് ഒരു സങ്കോചത്തോടെ ചോദിച്ചു ഇല്ലാ അത് മാറ്റണം എന്ന് അവൾക്ക് കൂടെ തോന്നണ്ടേ ഇന്നലെ വന്നിട്ട് അവൾ എന്റെ അമ്മയോട് ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ലാ സന്ദീപ് ദേഷ്യത്തോടെ പറഞ്ഞു സുമ ചുറ്റും നോക്കി അടുത്തൊന്നും ആരുമില്ല എന്ന് കണ്ടപ്പോൾ അവർക്ക് ആശ്വാസമായി മോനെ ഞാൻ വേണ്ട അമ്മ ഒന്നും പറയേണ്ട ഇനിയും എന്തെങ്കിലും സംസാരിക്കാൻ നിന്നാൽ ഞാൻ വേറെ എന്തെങ്കിലും പറഞ്ഞു പോകും പിന്നെ അമ്മയുടെ ഭാഗത്തു തന്നെയാണ് തെറ്റ് അവളെ ഒരു അഹങ്കാരിയാക്കി തീർത്തത് അമ്മ തന്നെയാണ് അതും പറഞ്ഞു സന്ദീപ് പോയി സുമ ഒന്ന് വിതുമ്പി കൊണ്ട് അവിടെയുള്ള മതിലിൽ ചാരി നിന്നു എന്താ അനു ഇവിടെ നിൽക്കുന്നെ എല്ലാവരിൽ നിന്നും മാറി നിൽക്കുന്ന അനുവിനോട് കിച്ചു ചോദിച്ചു

എന്റെ കുഞ്ഞേച്ചിക്ക് ഇപ്പൊ കുറെ ബന്ധുക്കളായി അല്ലെ അതിന് ഞങ്ങൾക്ക് അധികം ബന്ധുക്കൾ ഒന്നുമില്ല ആകെയുള്ളത് വല്യമ്മയും വല്യച്ഛനുമാണ് അതൊക്കെ കാർത്തിയേട്ടന്റെ കൂട്ടുകാരായിരിക്കും അല്ലെ ഹ്മ്മ് ഏട്ടൻ അങ്ങനെ അധികം കൂട്ട്കെട്ട ഒന്നുമില്ല പിന്നെയുള്ളത് വെള്ളമടിക്കുന്ന ചങ്ങായിമാരാ അനു വാടിയ ഒരു പുഞ്ചിരി നൽകി എന്റെ കുഞ്ഞേച്ചിയെ നോക്കിക്കോണേ അത് എന്റെ ഏട്ടത്തിയമ്മ അല്ലെ എന്റെ സ്വന്തം അമ്മ തന്നെയാണ് അങ്ങനെ കരുതാനാ എനിക്ക് ഇഷ്ടം ഹ്മ്മ് വാ അവര് പോകാൻ തയ്യാറായി അഞ്ചു ചേച്ചി എന്താണ് പരിപാടി ഞാൻ ഇവിടെ പോസ്റ്റ്‌ അടിച്ചു നിൽക്കുകയാ ഓ എന്നാ ഞങ്ങളെ കൂടെ കൂടിക്കോ ഇല്ലാ ടാ ഞാൻ പോകുകയാ അപ്പൊ കാർത്തിയേട്ടന്റെ വീട്ടിൽ വരുന്നില്ലേ

ഉച്ചക്കുള്ള ഫുഡ് അവിടെയ അത് പിന്നെ അരുണേട്ടൻ വരും ഞങ്ങൾക്ക് ഒന്ന് ഓ കറങ്ങാൻ പോകണമായിരിക്കും അല്ലെ ഇതിനും നല്ല അവസരം വേറെ കിട്ടില്ലല്ലോ അല്ലെ അനു അവളെ ആക്കികൊണ്ട് പറഞ്ഞു ആ അതാണ് ഒന്ന് ഐഷുവിനോട് പറഞ്ഞെ ഇപ്പൊ പറഞ്ഞാൽ അവള് എന്നെ വിടില്ല അപ്പോ മക്കൾസ് ടാറ്റാ — കാർത്തിയുടെ വല്യമ്മ കൊടുത്ത നിലവിളക്കുമായി ഐഷു വലത് കാൽ വച്ചു അകത്തേക്ക് കയറി, കാർത്തി ഐഷുവിനോടൊപ്പം തന്നെ നിന്നും അവര് രണ്ടുപേരുടെയും തുളസി മാല അവൻ കൈയിൽ പിടിച്ചിട്ടുണ്ട്. വിളക്ക് അവിടെയുള്ള ഒരു തട്ടിൽ കൊണ്ട് ചെന്ന് വച്ചു.

പൂജ മുറിയെന്ന പറയാൻ ഒന്നുമില്ല ഒരു ചുമരിൽ ശിവന്റെയും കൃഷ്ണന്റെയും ഫോട്ടോ ഒട്ടിച്ചു വച്ചിട്ടുണ്ട് അതിന് താഴെ ചെറിയൊരു തട്ടുണ്ട് അതിലാണ് വിളക്ക് വച്ചത്. അന്ന് വന്നപ്പോൾ ഇതൊന്നും ഉണ്ടായിരുന്നില്ല ഇത്‌ ഇപ്പൊ ആക്കിയതാണെന്ന് ഐഷുവിന് മനസിലായി. അവള് മനസ്സറിഞ്ഞു ദൈവത്തോട് പ്രാർത്ഥിച്ചു മരണം വരെ തന്റെ സിന്ദൂര രേഖയിലെ ചുവപ്പ് മായരുതെയെന്ന് ഭക്ഷണമൊക്കെ കഴിച്ചതിന് ശേഷം ഐഷുവിന്റെ കൂടെ വന്നവർ ഇറങ്ങാൻ തുടങ്ങി. ഐഷു അനുവിനെ കെട്ടിപിടിച്ചു കരഞ്ഞു അവസാനം സന്ദീപാണ് അവനെ പിടിച്ചു മാറ്റിയത് അച്ചുവിനെ യാത്ര അയക്കുമ്പോൾ പോലും അവന് സങ്കടം ഉണ്ടായില്ല എന്ന് സന്ദീപ് മനസിലാക്കി

എന്റെ അനു നിനക്ക് എപ്പോ വേണമെങ്കിലും ഇവിടേക്ക് വരാലോ അത് പോലെ ഞങ്ങള് അവിടേക്കും വരും അതോണ്ട് സങ്കടം ഒന്നും വേണ്ടാട്ടോ അനുവിന്റെ തോളിൽ തട്ടി കൊണ്ട് കാർത്തി പറഞ്ഞു എന്റെ കുഞ്ഞേച്ചിയെ വിഷമിപ്പിക്കരുത് കാർത്തിയുടെ കൈയും പിടിച്ചു അത്രയും പറഞ്ഞു കൊണ്ട് അവന് അവിടുന്ന് പോയി സന്ദീപും സുമയും എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. സാന്ദീപാണ് അവരെ വീട്ടിൽ ആക്കിയത് ഐഷുവിനോട സാരീ മാറ്റാൻ പറഞ്ഞു വല്യമ്മ അവളെ കാർത്തിയുടെ റൂമിലാക്കി. അന്ന് വന്നതിൽ നിന്ന് ഒരുപാട് മാറ്റമുണ്ടെന്നു അവൾക്ക് മനസിലായി അന്ന് അറ്റാച്ഡ് ബാത്റൂമ ഒന്നും ഉണ്ടായിരുന്നില്ല ഇന്ന് അതുണ്ട് അവള് ഓരോന്നും നോക്കി കണ്ടു ഇന്ന് മേശയിൽ ഒന്നും വാരി വലിച്ചു ഇട്ടിരുന്നില്ല അവള് ചിരിയോടെ അതും ഓർത്തു

കണ്ണാടിയിൽ നോക്കി കഴുത്തിൽ കാർത്തിയുടെ താലിയും അവന്റെ കൈകൊണ്ട് ചാർത്തിയ സിന്ദൂരവും നോക്കി അച്ചു സന്തോഷത്തോടെ നിന്നു അപ്പോഴാണ് ആരോ വാതിലിൽ മുട്ടിയത് തുറന്നു നോക്കിയപ്പോൾ കാർത്തിയാണ്. അവൻ കേറിയ ഉടനെ വാതിൽ അടച്ചു അവളെ ഇറുകെ പുണർന്നു കുഞ്ഞുസേ കാർത്തി പ്രണയത്തോടെ അവളുടെ ചെവിയിൽ ചുംബിച്ചു കൊണ്ട് വിളിച്ചു ഐഷു ആകെ വിറച്ചു നിൽക്കുകയാണ് അവന്റെ ശ്വാസം അവളിൽ പടരുമ്പോൾ ഒന്ന് എതിർക്കാൻ പോലും വയ്യാതെ അനങ്ങാതെ നിന്നു എന്താ ടാ വിളി കേൾക്കാതെ അവൻ അവളെ ഒന്ന് കൂടെ ചേര്ത്ത പിടിച്ചു കൊണ്ട് ചോദിച്ചു അവള് ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് അവൻ അടർന്നു മാറി

അവളെ നോക്കി അവളുടെ വിറയലും പിടിച്ചുള്ള ഭാവവും കണ്ട് അവനും വല്ലാതായി കുഞ്ഞുസേ എന്താ ടാ പേടിയാണോ എന്നെ അവൻ സങ്കടത്തോടെ അവളോട് ചോദിച്ചു അല്ല എന്നവൾ തലയാട്ടി പിന്നെ എന്താ അവളുടെ രണ്ട് ഷോൾഡറിലും പിടിച്ചു കൊണ്ട് ചോദിച്ചു അത് പെട്ടെന്ന് ഇങ്ങനെ അടുത്ത് വന്നപ്പോ വന്നപ്പോൾ ഇപ്പൊ അവനിലും കുസൃതി പടർന്നു അവളിലും നാണം മൊട്ടിടാൻ തുടങ്ങിയിരുന്നു ഷോൾഡറിൽ പിടിച്ച കൈ അവൻ പതുക്കെ മാറ്റി അവളുടെ കഴുത്തിൽ ചുറ്റി കുഞ്ഞുസേ ഹ്മ്മ് അവള് താഴെ നോക്കി മൂളി എന്നെ നോക്കെടി അവള് തലയുയർത്തി നോക്കിയതും കാർത്തി ആവേശത്തോടെ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി ഒന്ന് കിതച്ചു കൊണ്ട് അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി —–

ഇതെന്താ ഇത്‌ സാമ്പാറും കൂട്ടുകറിയുമൊക്കെ എനിക്ക് ഇതോന്നും ഇഷ്ടമല്ല മീൻ ഒന്നുമില്ലേ അത് മാഡം ഇന്ന് മത്സ്യം വാങ്ങിയില്ല ഉണ്ടാക്കിയത് എങ്കിൽ ചിക്കൻ ആക്കിക്കോ അച്ചു അവരോട് ആജ്ഞാപിച്ചു എന്താ ഇവിടെ ഒരു ബഹളം ശബ്ദം കേട്ട് വന്ന രേണുക ചോദിച്ചു എന്താ രാധേ പ്രശ്‌നം രേണുക ആ സ്ത്രീയോട് ചോദിച്ചു അത് മാഡം ഈ മാഡത്തിന് ഈ കറിയൊന്നും ഇഷ്ടമല്ല അതോണ്ട് ചിക്കൻ വെക്കാൻ പറയുകയായിരുന്നു ഇത്‌ ഹോട്ടൽ അല്ല വെറൈറ്റി ഫുഡ് ഉണ്ടാക്കാൻ എന്താ ആക്കിയത് എന്ന് വച്ചാൽ അത് കഴിച്ചോളുവ എനിക്ക് മീനോ ചിക്കനോ ഇല്ലാതെ ചോറ് കഴിക്കാൻ കഴിയില്ലാ അച്ചു എവിടെയോ നോക്കി പറഞ്ഞു

അങ്ങനെയാണെങ്കിൽ നീ തന്നെ പോയി നിനക്ക് വേണ്ടത് ആക്കിക്കോ അതിനല്ലേ ഇവര് രാധയെ നോക്കി അച്ചു പറഞ്ഞു അവര് ഭക്ഷണം ഉണ്ടാക്കി ഇനി വേറെ ആക്കേണ്ട ആവശ്യം ഒന്നുമില്ല ഞാൻ പറഞ്ഞു നിനക്ക് വേണമെങ്കിൽ നിനക്ക് തനിയെ പോയി ആക്കാം അല്ലാതെ ഇവിടെ നിന്ന് ആജ്ഞാപിക്കാൻ മാത്രം നീ വളർന്നില്ല അതെന്താ ഞാനും ഈ വീട്ടിലെ മരുമകൾ അല്ലെ അപ്പൊ എനിക്കും അധികാരമില്ലെ ഇന്നലെ വന്നു കേറിയ ഉടനെ നീ അധികാരം സ്ഥാപിക്കാനായോ ആയെന്ന് കൂട്ടിക്കോ അച്ചു വാശിയോടെ പറഞ്ഞതും അച്ചു എന്ന് വിളിച്ചു സന്ദീപ് പാഞ്ഞു വന്നു അവളുടെ കവിളിൽ തല്ലി……തുടരും…..

സ്മൃതിപദം: ഭാഗം 21

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!