വാക…🍁🍁 : ഭാഗം 6

വാക…🍁🍁 : ഭാഗം 6

എഴുത്തുകാരി: നിരഞ്ജന R.N

”സഖാവും അവന്റെ സഖിയും…….. “” കുട്ടിക്കാലത്ത് അച്ഛനിൽ നിന്നും കേട്ട് വളർന്ന വിപ്ലവചൂട് നിറഞ്ഞ കഥകളിലെ നായകനും നായികയും………….. ആ വീടിന്റെ ചുമരുകളിൽ പോലും ഇന്നും നിരന്നുനിൽക്കുന്ന അവയോക്കെ മെല്ലെ ചിതലരിച്ച തന്റെ ഓർമകളിൽ നിന്നും ആയുഷ് തിരഞ്ഞുപിടിച്ചു…. ചെങ്കൊടി കൈകളിലെന്തി, ചുരുട്ടിയ മുഷ്ടി വാനിലുയർത്തി ഉറക്കെ മുദ്രാവാക്യവിളിയുമായി അന്നത്തെ കോളേജ് ക്യാമ്പസിൽ കോളിളക്കം സൃഷ്ടിച്ച സഖാവ് ശ്രീദേവ്……………. ക്യാമ്പസ് കണ്ട ഏറ്റവും വലിയ വിപ്ലവകാരി മാത്രമായിരുന്നില്ല അയാൾ,, പ്രണയിതാവും കൂടിയായിരുന്നു…. ജൂനിയർ ആയി പഠിച്ച പാലാക്കാരി നസ്രാണി പെങ്കൊച്ചിനെ സകല കുടുംബക്കാരെയും വെറുപ്പിച്ചുകൊണ്ട് രക്തഹാരമണിഞ്ഞ് സ്വന്തമാക്കിയപ്പോൾ അത് നാട്ടിലെ വലിയൊരു ജാതീയലഹളയ്ക്കുള്ള കോപ്പ് കൂട്ടി ……

ആരെയും കൂസാതെയുള്ള ജീവിതം അതായിരുന്നു സഖാവ് ശ്രീദേവിന്റേത്,,,, ചുവപ്പിനെ ഏറെ ഇഷ്ടപ്പെട്ട ആ മനുഷ്യൻ തന്റെ മകൾക്ക് നൽകിയ നാമവും ആ ചുവപ്പിനെപ്രതിയുള്ളതായിരുന്നു വാക…,….. എരിവേനലിലും ചുവന്നുതുടുക്കുന്ന വാക……..🍁 എന്തോ ആ പേര് ഓർത്തപ്പോൾ നാളുകൾക്കു മുന്നേ അവനിൽ നിന്നെവിടെയോ ഓടിയോളിച്ച പുഞ്ചിരി പതിയെ അവന്റെ അധരത്തെ തേടിഎത്തി………. കടന്നുപോയ വർഷങ്ങളുടെ മാറ്റങ്ങൾ അവിടെ പ്രകടമായിരുന്നില്ല…. ഒരൊറ്റ കാര്യമൊഴിച്ച്… ചുവരിൽ ചേർന്ന രണ്ട് ഫോട്ടോകൾ………….. എന്നും ഈ വീടിലേക്ക് വരുമ്പോൾ നിരപുഞ്ചിരിയോടെ തന്നെ വരവേറ്റ രണ്ട് മുഖങ്ങൾ……

മെല്ലെ അവന്റെ മിഴികൾ തേടിയത് ഹാളിന് ഒരു വശത്തായുള്ള പുസ്തകങ്ങളുടെ ശേഖരങ്ങളിലേക്കായിരുന്നു…. ഇവിടെ തനിക്കേറ്റവും പ്രിയപ്പെട്ട ഇടം………………….. പൈങ്കിളികൾ മുതൽ ക്ലാസിക് കഥകൾ വരെ നിറഞ്ഞുനിന്ന സഖാവിന്റെ പുസ്തകശേഖരം….. അവിടേക്ക് അവന്റെ കാലടികൾ ചലിച്ചു യന്ത്രികമായിത്തന്നെ ……….. മെല്ലെ അവയിലൊരോന്നിലേക്കും അവന്റെ വിരലുകളാൽ തലോടി….. പൊടിപറ്റിയ പുസ്തകബൈന്റുകളിൽ ഇന്നും ആ മനുഷ്യന്റെ സാമീപ്യം ഉള്ളതുപോലെ അവന് തോന്നി……….. പെട്ടെന്ന് കൈയിൽ തടഞ്ഞ ഒരുപുസ്തകത്തെ അവൻ അത്ഭുതത്തോടെ അവിടെനിന്നും എടുത്തു. ……… രമണൻ……!!!!! മലയാള സാഹിത്യത്തിലേക്കാലത്തേയും പ്രണയകാവ്യം… ഒരുപോലെ മനസ്സിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത കോറിയിടുന്ന ചങ്ങമ്പുഴയുടെ സൃഷ്ടി…

ഒരുനിമിഷം അവന്റെ വിരലുകൾ ആ പുറം ചട്ടയ്ക്ക് മേൽ തലോടി, ശേഷം ആദ്യത്താളുകൾക്കിടയിലേക്ക് വിരലുകൾ യഥേഷ്ടം പായാൻ അനുവാദം നൽകിയതുപോലെ നിന്നു….. “” തെറ്റുകളെല്ലാം ഞാനേറ്റു കൊള്ളാം, തെറ്റിദ്ധരിക്കരുതെങ്കിലും നീ നിന്നിലുപരിയായില്ലാതൊന്നും മണ്ണിലെനിക്കെന്റെ ജീവിതത്തിൽ….. “” ചങ്ങമ്പുഴയുടെ ആ വരികളിൽ പെട്ടെന്ന് അവന്റെ കണ്ണുകളുടക്കി………. ഇടനെഞ്ച് ആകെ കുത്തികീറുന്നതുപോലെ തോന്നി അവന് ……… തനിക്കുവേണ്ടി എന്നോ എഴുതപ്പെട്ട വരികളായി അവനതിനെ സ്വയം ആലേഖനം ചെയ്തു……………. പുസ്തകങ്ങൾക്കിടയിൽ വീണ്ടും ഒളിച്ചിരിക്കാനായിഎന്നോണം ആ പുസ്തകത്തെ അവൻ ഷെൽഫിലേക്ക് തന്നെ തിരികെ വെച്ചു….

ഒന്ന് കിടക്കണമെന്നുണ്ട്, മനസ്സാകെ അലയടിക്കുന്ന തിരമാലകളാൽ പ്രക്ഷുബ്ധമാണ്……………………. ഇടനാഴിയോട് ചേർന്ന് കിടക്കുന്ന ആട്ടുകട്ടിലിൽ തളർച്ചയോടെ അവനിരുന്നു …ജനാലപ്പഴുതിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിന്റെ താളത്തിൽ മെല്ലെ കണ്ണുകളടച്ചു………………….. തലയ്ക്കു കുറുകെ കൈയും വെച്ച് പതിയെ ചായുമ്പോൾ ആ മനസ്സിൽ നിറഞ്ഞുനിന്നത് ഇവിടേക്ക് താൻ ആദ്യമായി വന്ന ആ ദിവസമായിരുന്നു………………………. അന്നത്തെ ആ വഴക്കിന് ശേഷം കോളേജ് ക്യാമ്പസ് ശാന്തമായി..ഇലക്ഷൻ തീരുമാനിച്ചതുപോലെ തന്നെ ഭംഗിയായി നടന്നു….

സഖാവും സഖാവിന്റെ പാർട്ടിയും തന്നെ ഇത്തവണയും വിജയക്കൊടി പാറിച്ചു………… ഒരിക്കൽ ജനറൽ സീറ്റിലേക്ക് മത്സരിച്ചതുകൊണ്ട് ഇത്തവണ ചെയർമാൻ ആകാൻ സഖാവിനാകുമായിരുന്നില്ല, അതിനായി മറ്റൊരാളെ അവൻ നിയോഗിച്ചു, എങ്കിലും ആ ക്യാമ്പസിനെന്നും അവനായിരുന്നു അവരുടെ പ്രിയനേതാവ്…. എന്തിനും എപ്പോഴും ചങ്കുറപ്പോടെ നിൽക്കുന്നവൻ…… ആയുഷിന്റെ അങ്ങെനെയോരു ഇമേജ് വാകയ്ക്കും കിച്ചുവിനും സന്തോഷമേകിയപ്പോൾ അസൂയയും വെറുപ്പും നിറഞ്ഞ മറ്റു ചിലർ അവന്റെ ചോരയ്ക്കായി കത്തിമുനയുടെ മൂർച്ച കൂട്ടിയത് ആരും അറിയാതെപോയി . …. ഇനിയും അവനെ വളരാൻ അനുവദിച്ചുകൂടാ എന്ന് എതിർപാർട്ടിക്കാർ തീരുമാനിക്കുമ്പോൾ അതിൽ മൗനം കൊണ്ട് അവനും ഭാഗമായിരുന്നു , ജയേഷ്….. !!!!!

അന്ന്, ബാംഗ്ലൂരിൽ നിന്ന് വിച്ചു എത്തിയതിന്റെ സന്തോഷത്തിലായിരുന്നു വാകയും കുടുംബവും….. കുറേ നാൾക്ക് ശേഷം ഏട്ടനെ കണ്ടതിന്റെ സന്തോഷവും ആനന്ദവും അവളുടെ കരിമഷിപടർത്തിയ മിഴികളിൽ നിറഞ്ഞുതൂകി നിന്നു….. അതിനൊരു മാറ്റ് കൂട്ടാനായിരുന്നു, കുടുംബത്തോടൊപ്പം ഒരു ഡേ ഫുൾ പുറത്ത് ചിലവഴിക്കാനുള്ള വിച്ചുവിന്റെ തീരുമാനവും………. നൈറ്റ്‌ഷോയും കഴിഞ്ഞ് മടങ്ങുകയായിരിന്നു അവർ , പുറത്തേക്ക് തലയിട്ട് ഇരുളിനെ മനോഹരിയാക്കുന്ന സ്ട്രീറ്റ്ലൈറ്റിന്റെ അരണ്ടവെളിച്ചത്തെ അവൾ ആസ്വദിച്ചു….ഹിമകണം പേറിയ തണുത്തകാറ്റ് തലോടിപോകുന്ന കവിളിണകളും മുടിഴകളും അവളെ മെല്ലെ ചിന്തയിലാഴ്ത്തി………… സഖാവ്…… പുഞ്ചിരിയോടെ ആ പേര് ഉച്ഛരിക്കാൻ നാവ് ഇപ്പോൾ ശീലമാക്കിയിരിക്കുന്നു….

തന്റെ ഒരു ദിനം മുഴുവൻ ഇപ്പോൾ അവനിലേക്ക് ചുരുങ്ങിപോകുന്നതായി അവൾക്ക് തോന്നി……..ജീവിതത്തിൽ ഒരിക്കലും പ്രണയത്തെ രുചിക്കാൻ ഇഷ്ടപ്പെടാതിരുന്ന ആ പെൺകുട്ടി ഇന്ന് തനിക്കും തന്റെ സഖാവിനും ഇടയിലുള്ള ബന്ധത്തെ പ്രണയമാണോ സൗഹൃദമാണോ എന്ന് തിരിച്ചറിയാനാകാതെ ആസ്വദിക്കുന്നു….. ഒന്ന് മാത്രം ആ പെണ്ണിന് അറിയാം……. ചെഞ്ചുവപ്പിനെ ഇഷ്ടമല്ലാതിരുന്ന ഈ വാകയക്ക് ഇന്ന് ആ ചുവപ്പൊരു ലഹരിയാണ്…………… കാണും തോറും തന്റെ സഖാവിന്റെ മുഖം തെളിയുന്ന ലഹരി………………………. ഇവൾക്കിത് എന്ത് പറ്റി അച്ഛാ? ആകെ ഒരു വശപിശക് ആണല്ലോ…??? മിററിലൂടെ വാകയെ നോക്കികൊണ്ട് വിദ്യൂത് ചോദിച്ചു….. പെണ്ണിനെന്തോ ഒരിളക്കം തട്ടിയിട്ടുണ്ട്…… അമ്മയുടെ അർത്ഥം വെച്ചുള്ള വാക്കുകൾ കേട്ട് തല തിരിച്ച് ഒന്നിളിച്ചു കാണിച്ചുകൊണ്ട് അവൾ തിരികെ തന്റെ പണി തുടർന്നു…………… പതിയെ മഴത്തുള്ളികൾ ആ കവിളിണയിൽ മുത്തംവെച്ചു…..

ഒരു തുള്ളിയ്ക്ക് പിന്നാലെ മറ്റൊരു തുള്ളി എന്നപോലെ അവളുടെ മുഖത്തേക്ക് അവ വീശിയടിച്ചു……….. കൈകൾ രണ്ടും പുറത്തേക്കിട്ട് ആ ജലകണങ്ങളെ തട്ടിത്തെറിപ്പിച്ച് കുഞ്ഞുകുട്ടിയെന്നപോലെ അവൾ തന്റെ ചെയ്തികൾ തുടർന്നു… അച്ഛാ… നോക്കിക്കെ… പെട്ടന്ന് സഡൻ ബ്രേക്ക്‌ ഇട്ടതിന് വിദ്യൂതിനെ ചീത്തവിളിക്കാനായി തല തിരിച്ച വാകയുടെ മിഴികൾ ചെന്നത് വിച്ചുവിന്റെ ചൂണ്ടുവിരൽ പോയ ഭാഗത്തേക്കായിരുന്നു…… ആരൊക്കെയോ കുറച്ചുപേർ ഒരു പാവത്തിനെ ചവിട്ടി കൂട്ടുന്നു…. കൈയിൽ എന്തൊക്കെയോ ആയുധങ്ങളുണ്ട്, ഇരുളടഞ്ഞതിനാൽ അതാരാണെന്നോ എന്തെന്നോ മനസ്സിലായില്ല….. അച്ഛാ നമുക്ക് വേഗം ഇവിടുന്ന് മാറാം…… വിദ്യൂത് പെട്ടെന്ന് കാർ റിവേഴ്‌സ് എടുക്കാൻ നോക്കിയതും ശ്രീദേവ് അവനെ തടഞ്ഞു………

ആപത്തിൽ പെട്ടവരെ സഹായിക്കാൻ ജീവൻ കളയേണ്ടി വന്നാലും സാരമില്ലെന്ന് കരുതണം…. അദ്ദേഹത്തിന്റെ ആ വാക്കുകളിലെ മൂർച്ചയ്ക്ക് ഒരു കറകളഞ്ഞകമ്യൂണിസ്റ്റ്കാരന്റെ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു……….. അവരെ കണ്ടിട്ടോ അല്ലെങ്കിൽ തുടങ്ങിയ ജോലി അവസാനിച്ചിട്ടോ ശ്രീദേവ് കാറിൽ നിന്നിറങ്ങിയപ്പോഴേക്കും അവർ ബുള്ളറ്റിൽ കയറി സ്ഥലം വിട്ടു………. കാർ നിർത്തി ആ ആക്രമിക്കപ്പെട്ട ആളുടെ അടുക്കലേക്ക് ചെന്ന അച്ഛനും ഏട്ടനും അയാളെ താങ്ങി പിടിച്ചുകൊണ്ട് വരുന്നതുകണ്ടപ്പോൾ ശെരിക്കും വാകയ്ക്ക് ദേഷ്യമാണ് വന്നത്…. മാസ്മരിക ലോകത്ത് തന്റെ സഖാവിനോടൊത്ത് ഉല്ലസിച്ച സ്വപ്നത്തെ മനസ്സിൽ കാണുന്നതിനിടയിലായിരുന്നു ഇതൊക്കെ…. നാശം പിടിക്കാൻ… ഈ അച്ഛനും ഏട്ടനും ഇത് എന്തിന്റെ കേടാ??? ആരോടെന്നില്ലാതെ അവൾ പറഞ്ഞുകൊണ്ടിരുന്നു…

അപ്പോഴേക്കും വിച്ചു ആനിയുടെ സൈഡിലെ ഡോർ തുറന്നു, ആനി എണീറ്റ് ബാക്കിലേക്ക് മാറിയതും വാകയുടെ തോളിലേക്ക് ആ രൂപത്തെ അവർ ചായ്ച്ചുകിടത്തി…. അയ്യേ, എന്താ അച്ഛാ ഇത്? എന്റെ പുതിയ വൈറ്റ് അനാർക്കലി ടോപ് ആണ്. ….. നാശം………. പ്രിയപ്പെട്ട വസ്ത്രത്തിനുമേൽ വീണരക്തത്തുള്ളികളെ ശപിച്ചുകൊണ്ട് അവജ്ഞയോടെ അവളാ മുഖത്തേക്ക് നോക്കി…….. തലപൊട്ടി രക്തം ആ മുഖത്തിൽ നിന്നും കഴുത്തിടയിലേക്ക് ഒഴുകിയിറങ്ങുന്നുണ്ട്, അപ്പോഴും അവന്റെ മുഖത്തെ വീര്യം തെല്ലും കുറഞ്ഞില്ല……………………. വിച്ചു പെട്ടെന്ന് വണ്ടി എടുക്ക്……. കാറിലേക്ക് രണ്ടാളും കയറി, ഡോർ അടച്ചതും പെട്ടെന്ന് കാറിലെ ലൈറ്റ് ഓൺ ആയി……… അരണ്ട ആ വെളിച്ചതിൽ അവൾ കണ്ടു, പാതിബോധത്തോടെ തന്റെ മടിയിൽ കിടക്കുന്ന ആ മുഖത്തെ…………

ചിമ്മി ചിമ്മി തന്നെ നോക്കുന്ന ആ കാപ്പിക്കണ്ണുകൾ കാണവേ, അവളിലെ ശ്വാസമൊരുവേള നിലച്ചു…………………….. വിറയ്ക്കുന്ന വിരലുകളാൽ ആ മുഖത്തെ ചോരത്തുള്ളികളെ തന്റെഷാളുപയോഗിച്ച് തുടച്ചുമാറ്റുമ്പോൾ അവളുടെ ഹൃദയം ദ്രുതഗതിയിലായിരുന്നു…. ഒടുവിൽ,, രക്തമായമായ തന്റെ ഷാൾ മാറ്റി ആ മുഖത്തേക്കവൾ ഒരിക്കൽ കൂടി നോക്കി,,,,, അതേ…. ഇതാ മിഴികൾ തന്നെ…..ആദ്യമായി ഹൃദയത്തിൽ തളച്ച തന്റെ കാപ്പിക്കണ്ണുകൾ…………………… ചോരകറ പുരണ്ട മുഖത്തിലും ആ മിഴികളുടെ വശ്യത അവളുടെ അധരത്തെ വിറപ്പിച്ചു…. സഖാവെ…….. എന്നുച്ചത്തിൽ വിളിച്ചുകൂവാൻപോലും ശബ്ദം തൊണ്ടകുഴിയിൽ നിന്നും ഉയരുന്നില്ല എന്നത് അവളിലെ തളർച്ചയെയായിരുന്നു സൂചിപ്പിച്ചത്….. മടിയിൽ കിടക്കുന്ന തന്റെ സഖാവിന്റെ ബോധം മുഴുവനായും മറയുന്നത് നോക്കി ഒരു നിശ്ചലരൂപമായി അവളിരുന്നു….

അപ്പോഴും അവനായി ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…………… ആശുപത്രിയിലെത്തിയതോ തന്റെ മടിയിൽ നിന്ന് അവനെ അടർത്തിമാറ്റിയതോ ഒന്നും അവളറിഞ്ഞിരുന്നില്ല…… ആ കണ്ണുകൾ അവളെ മറ്റേതോ ലോകത്തിലെത്തിച്ചിരിക്കുന്നു……… ക്യാഷുവാലിറ്റിയിൽ നിന്ന് നേരെ എക്സ്റേ റൂമിലേക്കും സ്കാനിംഗ് റൂമിലേക്കും അവനെ കൊണ്ടുപോകുമ്പോൾ കൂടെ അവളും ചെന്നു……… ഒരിടത്തും അവനെ തനിച്ചാക്കാൻ സമ്മതിക്കാതെ പോലെ…….. മോളെ, വിച്ചു നിന്നോളും ഇവിടെ, നീയും അമ്മയും വാ ഞാൻ വീട്ടിൽ കൊണ്ടാക്കാം……….. ഹോസ്പിറ്റൽ ചെയറിൽ തൂവെള്ള വസ്ത്രത്തിലാകെ ചോരയുമായി ഇരിക്കുകയായിരുന്നു അവൾ………………………

മോളെ….. മറുപടി കിട്ടാതായപ്പോൾ അവളെ അദ്ദേഹം തട്ടിവിളിച്ചു… ബോധം വന്നോ അച്ഛാ??? ഞെട്ടലിൽ നിന്നുണർന്ന അവളുടെ ചോദ്യം കേട്ട് ആ മനുഷ്യനൊന്ന് ഞെട്ടി, ശേഷം ഇല്ലാ എന്നർത്ഥത്തിൽ തലയാട്ടി….. നിർബന്ധപൂർവ്വം അവളെ അവിടെനിന്നും വീട്ടിലേക്ക് അദ്ദേഹം കൊണ്ടുപോയി………… സഖാവെ……….. നിന്നോട് ആരാ ഇങ്ങെനെ ചെയ്തേ???? അവർ എന്തിന് വേണ്ടി???????? റൂമിൽ ചെന്നതും നേരെ ബാത്‌റൂമിന്റെ ശവറിന് കീഴിലേക്ക് അവൾ നീങ്ങി….. പാതിരാത്രി ഷവറിൽ നിന്നും വീഴുന്ന തണുത്ത് മരവിച്ച വെള്ളത്തുള്ളികൾ അവളുടെ മനസ്സിലെ ചോദ്യങ്ങളെ ഉണർത്തുകയായിരുന്നു…………ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ മാത്രം ഒടുവിൽ ആ മനസ്സിൽ അവശേഷിപ്പുകളായി തീർന്നു…. പിറ്റേന്ന് കോളേജിൽ പോകാൻ അവൾക്ക് തോന്നിയില്ല……….സഖാവ്…. അത് മാത്രമായിരുന്നു കാരണം………..

അച്ഛനോടൊപ്പം ആശുപത്രിയിലേക്ക് തിരിക്കുമ്പോൾ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു അവന്റെ ആരോഗ്യത്തിനായി……… സീരിയസ് ഇജ്വറി ഒന്നുമില്ല, ബോധം വന്നു,. അതുകൊണ്ട് റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു എന്ന ഏട്ടന്റെ വാക്കുകൾ വരണ്ടുണങ്ങിയ മരുഭൂമിയിലേക്ക് ചാറ്റൽ മഴപോലെ അവളിൽ ഒരു നവഅനുഭൂതി വിടർത്തി…… അച്ഛന് പിന്നാലെ ഏട്ടനോടൊപ്പം അവൾ ആ റൂമിലേക്ക് കടന്നു…. തലയിലും കൈയിലും വയറിലും കെട്ടും , കൈ യിൽ ഫ്രക്ച്ചറും ഇടം കാലിൽ പ്ലാസ്റ്ററും ഇട്ടിട്ടുണ്ട്… മുഖത്ത് അങ്ങും ഇങ്ങും ഓരോ ബന്റെജ് ഒട്ടിച്ചിട്ടുണ്ട്……. പാവം, ക്ഷീണം കാരണമാകും മയങ്ങുകയാണ്…. എന്തോ ഉറങ്ങുന്ന അവനെ കാൺകെ അവളുടെ മനസ്സിൽ വാത്സല്യം തുളുമ്പി……ആ മുറിവുകളിലൂടെ വിരലുകൾ ഓടിച്ച് മെല്ലെ തലോടാൻ ഉള്ളം കൊതിച്ചു………………………..

നേരം കുറച്ച് കഴിഞ്ഞിട്ടാണ് അവനുണർന്നത്… കണ്ണ് തുറന്നതേ കാണുന്നത് തന്നെ ഇമവെട്ടാതെ നോക്കിനിൽക്കുന്ന ഒരു കരിമിഴികണ്ണിനെയാണ് ………………..തനിക്കെപ്പോഴോ പ്രിയപ്പെട്ടതായ കരിമിഴികൾ……..ആ മിഴികളെ തിരിച്ചറിഞ്ഞു വെന്നോണം വേദനകളിലും അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു………… മോനെ…… വാകയുടെ കൂടെയുള്ള ആളുകളെ കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് ശ്രീദേവിനെ മനസ്സിലായതുപോലെ അവൻ അയാളെ നോക്കി ചിരിച്ചു… ശ്രീദേവ് അങ്കിൾ….. അവന്റെ ആ വിളി അയാൾക്ക് അത്ഭുതമുണ്ടാക്കി…. മോന് എന്നെ എങ്ങെനെ????? സംശയത്തോടെ അയാൾ ചോദിച്ചു…. അങ്കിൾ, ഞാൻ ആയുഷ്… അങ്കിളിന്റെ പഴയ ഫ്രണ്ട് ആനന്ദിന്റെ മകനാ……….. വേദന ശബ്ദത്തെ വല്ലാതെ നേർത്തതാക്കി…. ആനന്ദിന്റെ മോനോ????? നിന്നെ എനിക്ക് മനസിലായില്ലല്ലോ …. ആർദ്രതയോടെ ആ മനുഷ്യൻ അവന്റെ നെറുകയിൽ തലോടി, പിന്നെ ഒരു സംശയത്തോടെ വാകയേ നോക്കി…

ഇവൻ നിന്റെ കോളേജിൽ അല്ലെ? നിനക്കറിയില്ലായിരുന്നോ??? അത്…… എനിക്ക്…. സ്വരങ്ങൾ മൗനമായ നിമിഷം…….. നിശബ്ദത അവളെ ആകെ വിഴുങ്ങിയതുപോലെ….. അത് അങ്കിൾ, ഞങ്ങൾ തമ്മിൽ പരിചയമില്ല, അവളെ രക്ഷിക്കാനായിട്ടാണെങ്കിലും ആദ്യമായി അവൻ നുണപറഞ്ഞു… ഇപോൾ എങ്ങെനെയുണ്ട് മോനെ?? ആരാ അവരൊക്കെ? എന്തിനാ അവർനിന്നെ??? പാർട്ടിപ്രശ്നമാ അങ്കിൾ…. നിസ്സാരത്തോടെ അവനത് പറയുന്നത് കേട്ടപ്പോൾ വാകയുടെ നാസികത്തുമ്പിലേക്ക് ദേഷ്യം ഇരച്ചെത്തിയിരുന്നു…. പാർട്ടി………… ദേഷ്യത്തോടെ അവൾ ആ വാക്കിനെ ഉരുവിട്ടു …….. അധികം സ്‌ട്രെയിൻ എടുപ്പിക്കാതെ അവന് റസ്റ്റ്‌ നൽകികൊണ്ട് അവർ റൂം വീട്ടിറങ്ങി…. വിച്ചു,

നീ അമ്മയെ വിളിച്ച് കാര്യങ്ങൾ പറയ്, പിന്നെ ഡിസ്ചാർജ് ആയിക്കഴിഞ്ഞാൽ ആയുഷ് നമ്മുടെ വീട്ടിലേക്കായിരിക്കും വരിക……. അച്ഛാ?? ഹാ മോളെ, അവന്റെ വീട്ടിൽ ഇതൊക്കെ അറിഞ്ഞാൽ പ്രശ്നമാ അനുജത്തിയുടെ നിശ്ചയത്തിന്റെ തിരക്കാണ് അവിടെ…. ഇതൊക്കെ അറിഞ്ഞാൽ ആ സന്തോഷം പോകും..കുറച്ച് ദിവസം റസ്റ്റ്‌ ആവിശ്യമാണ് അവന്……. അച്ഛൻ പറയുന്നതിൽ കാര്യമുണ്ടെന്ന് വിച്ചൂവിനും തോന്നി………… മൂളികൊണ്ട് അച്ഛനോട് സമ്മതം അറിയിക്കുമ്പോൾ ആ മനസ്സിൽ ലഡു പൊട്ടുകയായിയുന്നു……… ഒന്നല്ല, ഒരായിരം ലഡു… 😍😍😍 നാല് ദിവസങ്ങൾ ക്ക് ശേഷം അവനെ ഡിസ്ചാർജ് ചെയ്തു.. നേരെ വാകയുടെ വീട്ടിലേക്ക്….. അവിടെ അവരെകാത്തെന്നപോലെ ആനി നിൽപുണ്ടായിരുന്നു…….. വിച്ചുവും ശ്രീദേവും ചേർന്ന് ആയുഷിനെ അവനായി താഴെ ഒരുക്കിയ റൂമിലേക്ക് കൊണ്ടുപോയി… പിന്നാലെ അവർ പിന്തുടർന്നുകൊണ്ടവളും………………

ഈ നാല് ദിവസവും കോളേജിൽ പോകാതെ ആശുപത്രിയിൽ അച്ഛനോടൊപ്പം പറ്റിച്ചേർന്ന് നിലപായിരുന്നു വാകയും…… സഖാവിന്റെ സാന്നിധ്യമില്ലാതെ വാക ഒരിക്കലും പൂർണ്ണയാകില്ലല്ലോ…………… അവന്റെ മേലേക്ക് ഞെട്ടറ്റ് വീഴാൻ കൊതിക്കുന്ന ഓരോ ഇതൾ പൂവിനും പറയാനുള്ളത് പ്രണയമാണ്…………… തന്റെ സഖാവിനോടുള്ള അടങ്ങാത്ത പ്രണയം…… !!!! മോനെ….. ഭാരതിയമ്മയുടെ വിളി അവനെ ഉണർത്തി………….. ഉറക്കമായിരുന്നോ കുട്ട്യേ??? വാത്സല്യം നിറഞ്ഞ ചോദ്യത്തിന് അല്ലെന്ന് അവൻ തലയാട്ടി…. ഇവിടേക്ക് വരുമ്പോൾ എന്തൊക്കെയോ നഷ്ടമായി ന്ന് തോന്നുവാ അമ്മേ…………. ഇടറിയ ശബ്ദത്തോടെ അവൻ പറഞ്ഞു……. നഷ്ടം…. അതൊരു വെറും വാക്ക് മാത്രമല്ല മോനെ………… ഒരേ വാക്കിൽ രണ്ട് അർത്ഥങ്ങളുമായി നിലകൊള്ളുന്ന വാക്കാണ് അത്……….

നഷ്ടമായി എന്നാൽ അതൊരു ഭാവമാണ്, നിസ്സഹായമായ ഭാവം… പക്ഷെ നഷ്ടപ്പെടുത്തുക എന്നാൽ അത് അഹങ്കാരമാണ്… നമുക്കായ് മാത്രം അവകാശപ്പെട്ട ഒന്നിനെ എന്തിന്റെപേരിലായാലും നഷ്ടപ്പെടുത്തിയാൽ പിന്നീട് അതോർത്താകും നമ്മൾ നീറുക…. നീറി നീറി ഇല്ലാതാകുക……… ആട്ടുകട്ടിലിന്റെ ഒരുവശത്തെക്ക് ഇരുന്നുകൊണ്ട് അവർ പറഞ്ഞവാക്കുകൾ അവനെ ചിന്തിപ്പിച്ചു…… നഷ്ടപ്പെടുത്തുക……….. താനും അതല്ലേ ചെയ്യുന്നത്??? ഈ ജന്മം എനിക്കായി ജനിച്ചവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുന്നു…………… അതിനുള്ള കാരണം ഓർക്കവേ അവന് സ്വയം തന്നോട് തന്നെ പുച്ഛം തോന്നി…………………..

“”എന്നിലെ പ്രണയവും വിപ്ലവവും നീ ആണ് സഖാവെ……… നിന്നിലെ ചുവപ്പാണ്…………..ആ ചുവപ്പില്ലാതെ നീ പൂർണമാകില്ല, അതുപോലെ നീ ഇല്ലാതെ ഞാനും……………. ഇടം കൈയിൽ ചെങ്കൊടിഎന്തിയ സഖാവെ നിന്റെ വലം കൈയിൽ എനിക്കെന്റെ കരങ്ങൾ ചേർക്കേണം….. “”” തന്റെ സഖാവിനായി കുത്തിക്കുറിച്ച വരികളുള്ള കടലാസുകളിലൊന്ന് നെഞ്ചോരം ചേർത്തുകൊണ്ട് അവളാ ബാൽക്കണിയിൽ ചാഞ്ഞുനിന്നു………. തുടരും

വാക…🍁🍁 : ഭാഗം 5

Share this story