ദേവാഗ്നി: ഭാഗം 52

ദേവാഗ്നി: ഭാഗം 52

എഴുത്തുകാരൻ: YASH

പോരാളികളെ പോലെ മുൻപിൽ നിന്നും അഞ്ചു രഞ്ജു നയിച്ചുകൊണ്ട് അവർ ക്ഷേത്രത്തിന് മുൻപിൽ എത്തി.. അവിടെ മഹാദേവന്റെ വിഗ്രഹം ആനപ്പുറത്ത് ഏറ്റികൊണ്ട് എഴുന്നള്ളത്ത് വാദ്യ മേളങ്ങളോടെ പുറപ്പെടുവാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു..  അല്പസമായത്തിന് ശേഷം എഴുന്നള്ളത്ത് പുറപ്പെട്ടു.. അതിനു ശേഷം അവർ എല്ലാവരും കാവിന് അരികിലേക്ക് നീങ്ങി…. കാവിൽ കാൽ വച്ചപ്പോൾ തന്നെ അഞ്ചു ന്റെയും രഞ്ജിയുടേയും കണ്ണിന്റെ നിറം മാറി അത് നീല നിറത്തിൽ തിളങ്ങാൻ തുടങ്ങി..അവരിൽ പ്രത്യേകതരം തേജസ് തെളിഞ്ഞു .എല്ലാവരും അത്ഭുതത്തോടെ അവരെ നോക്കി നിന്നു അത്രയും ദൈവീകത്വം നിറഞ്ഞിരുന്നു അവരെ മുഖത്ത്..

എല്ലാവരും ദേവാദത്തൻ തിരുമേനിയുടെ നേതൃത്വത്തിൽ അവരുടെ നെറുകയിൽ പൂക്കൾ അർപ്പിച്ചു .. അവർ ഓരോരുത്തരുടെ അരികിൽ ചെന്ന് അനുവാദം വാങ്ങിച്ചു….. അപ്പോയേക്കും തിരുമേനി പറഞ്ഞു പൂജയ്ക്കുള്ള സമയം ആവറായി എല്ലാവരും കാവിൽ നിന്നും ഇറങ്ങാൻ തയ്യാറായിക്കോളു.. അതിനു ശേഷം അവർ എല്ലാവരും കാവിൽ നിന്നും ഇറങ്ങി തറവാട്ടിലേക്ക് പ്രാർത്ഥനയോടെ മടങ്ങി… തിരികെ നടക്കുമ്പോൾ ദേവാദത്തൻ പുഞ്ചിരിയോട് മനസിൽ പറഞ്ഞു.. ഇത്തവണ ഇവരെ തടയാൻ ഒരു ദുഷ്ടശക്തിക്കും സാധിക്കില്ല …. മാനവൻ എങ്കിലും നാഗ കുമാരിയുടെ അംശം അവരെ കൂടെ ഉണ്ട്… നാഗകാവിന്റെ തുടക്കത്തിൽ രഞ്ജി കാവൽ നിന്നു അഞ്ചു അവരെ കൂടെ നാഗതറയുടെ അടുത്തേക്ക് നടന്നു… അവർ ആദ്യം പോയത് വടക്ക് വശത്തെ നാഗതറയുടെ അടുത്തേക്ക് ആണ് ..

നാഗതറയ്ക്ക് അടുക്കും തോറും അഞ്ചുന്റെ ദേഹത്ത് പല ഭാഗങ്ങളിലും ആയി വെള്ളി നിറത്തിൽ ഉള്ള ശാലക്കങ്ങൾ മിന്നിമാഞ്ഞു കൊണ്ടിരുന്നു…. അവളും അവരെ കൂടെ തന്നെ നാഗതറയിലേക്ക് പ്രവേശിച്ചു… അവർ 3 പേരും നാഗ തറയിൽ പ്രവേശിച്ചതോട് കൂടി അതിന് ചുറ്റും നീല നിറത്തിൽ ഉള്ള സംരക്ഷണ കവചം വന്ന് മൂടി…. ചുറ്റും അവർക്ക് വേണ്ടി കാത്തിരുന്ന നാഗങ്ങൾ അവരെ വണങ്ങുന്നത് പോലെ അവയുടെ പത്തി തറയിൽ അമർത്തി നിന്നു… അവിടെ ഉള്ള വിഗ്രഹത്തെ നോക്കി പ്രാർത്ഥിച്ചതിനു ശേഷം ദേവു അഞ്ചു ചേർന്ന് തെക്ക് വശത്തെ കാവ് ലക്ഷയമാക്കി നടന്നു..  അപ്പു കൊണ്ടുവന്ന പാലും മാറ്റ് പൂജ സാധനങ്ങളും അവിടെ നിരത്തിവച്ചു പൂജ ആരംഭിക്കാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി..നാഗരാജ സ്തോത്രം ചൊല്ലി കൊണ്ട് അവൻ തുടങ്ങി…

ഓം ശ്രീ നാഗരാജായ നമ: ഓം ശ്രീ നാഗകന്യായ നമ: ഓം ശ്രീ നാഗയക്ഷ്യൈ നമ: ഇതേസമയം ദേവു അഞ്ചു നാഗതറയിലേക്ക് പ്രവേശിച്ചു തൊഴുതു…. അതിനു ശേഷം അഞ്ചു അവിടെ നാഗങ്ങൾക്ക് ഇടയിലേക്ക് മാറി നിന്നു.. അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനി നവ നാമാനി നാഗാനി ച മഹാത്മാനം തസ്യ വിഷഭയം നാസ്തി സർവ്വത്രേ വിജയീ ഭവേത് നവനാഗ സ്തുതിയോട് കൂടി ദേവു ആരംഭിച്ചു .. അത് കഴിഞ്ഞതിന് ശേഷം … ഓം വിനയാ തനയേ വിശ്വനാഗേശ്വരീ ക്ലീം നാഗയക്ഷീ യക്ഷിണി സ്വാഹ നമ: നാഗയക്ഷി മന്ത്രം ചൊല്ലി അഞ്ചുന്റെ അടുത്ത് ചെന്ന് മഞ്ഞളും കുങ്കുമവും അവളെ നെറ്റിയിൽ ചാർത്തി…

അതിന് ശേഷം അഞ്ചു ന്റെ കയ്യിലേക്ക് ഒരു തട്ടിൽ മഞ്ഞളും കുങ്കുമവും നൽകി അവൾ അത് വാങ്ങി നേരെ രഞ്ജിയുടെ അരികിലേക്ക് നടന്നു… അത് അവന് നൽകി തിരികെ നാഗതറയുടെ വെളിയിൽ ഉടവാളും കയ്യിലേന്തി ചുറ്റും വീക്ഷിച്ചു കൊണ്ട് കാവൽ നിൽക്കാൻ തുടങ്ങി…. ഇതേസമയം തറവാട്ടിൽ എല്ലാവരും പ്രാര്ഥനയോട് നിൽക്കുകയായിരുന്നു… വീരൻ: രാമ… മുൻപ് നടന്നത് പോലെ അനർത്ഥങ്ങൾ നടകത്തിരിക്കാൻ രാഘവനോട് പറഞ്ഞു കളരിയിൽ നിന്നും കുറച്ചു ആളുകളെ ക്ഷേത്രത്തിലേക്ക് പോവുന്ന വഴിയിൽ കാവൽ നിൽക്കാൻ ഏർപ്പാട് ആക്കാം… പറ്റുമെങ്കിൽ നീയും രാഘവനും കൂടെ പോയി നിൽക്കു…. എങ്കിൽ സമയം കളയേണ്ട നിങ്ങൾ അതിന് വേണ്ട കാര്യങ്ങൾ ചെയ്ത് കൊള്ളു… സ്ത്രീകൾ ദേവി ക്ഷേത്രത്തിലേക്ക് പോയിക്കൊള്ളു..

കുട്ടികൾക്ക് യാതൊരു മുടക്കവും ഇല്ലാതെ പൂജ നടത്താൻ വേണ്ടി പരമേശ്വരനോടും പാർവതി ദേവിയോടും മനസ് തുറന്ന് അവിടെ ചെന്ന് പ്രാർത്ഥിച്ചുകൊള്ളു… ഇപ്പൊ അവിടെ അവർ രണ്ട് പേരും ഒരുമിക്കുന്ന ദിവസം അല്ലെ.. ദേവാദത്തൻ കണ്ണ് അടച്ചു പ്രാർത്ഥിച്ചു ഇരിക്കുന്നെ കണ്ട് വീരഭദ്രൻ ചോദിച്ചു തിരുമേനി ഒന്നും പറഞ്ഞില്ല ഇത് വരെ… നാം എന്ത് പറയാനാണ്… എല്ലാം നല്ലപടി നടക്കും… മുടക്കങ്ങൾ തരണം ചെയ്യാൻ ഉള്ള ശക്തി ഇന്ന് അവർക്ക് ഉണ്ട്.. കാവിൽ പൂജ പുരോഗമിച്ചു കൊണ്ടിരുന്നു… അഞ്ചു രഞ്ജി ചുറ്റും ഓരോ കരിയില അനങ്ങുന്ന ശബ്ദം പോലും ശ്രദ്ധിച്ചു കൊണ്ട് കാവൽ നിന്നു…അങ്ങനെ പൂജ അതിന്റെ അവസനത്തോട് അടുത്തു കൊണ്ടിരുന്നു… ക്ഷേത്ര കാവിന് പുറത്തും ശക്തമായ കാവൽ തന്നെ തറവാട്ടിൽ ഉള്ളവർ ഒരുക്കിയൊരുന്നു… അപ്പോഴാണ് ഇന്ദ്രൻ അങ്ങോട്ട് വിഷമത്തോടെ വന്നത്…

മുത്തശ്ശ സിദ്ധു ഏട്ടന്റെ അവസ്‌ഥ വളരെ മോശം ആയിക്കൊണ്ടിരിക്കുകയാണ്.. എനിക്ക് ഒറ്റയ്ക്ക് പറ്റുന്നില്ല ഞാൻ വിച്ചു ഏട്ടനെയോ അഭി ഏട്ടനെയോ കൂടെ കൂട്ടിക്കോട്ടെ… രാമൻ ഒരു അലോചനയോട് പറഞ്ഞു എങ്കിൽ അഭി പോയിക്കൊള്ളു വിച്ചു ഞങ്ങളുടെ കൂടെ നിൽക്കട്ടെ…. ഇതേ സമയം രഞ്ജി ചമലുകൾ ഞെരിഞ്ഞു അമ്മരുന്ന ശബ്ദം കേട്ട് അവന്റെ കയ്യിൽ ഉള്ള ഉടവാളിൽ പിടി ഒന്നുകൂടി മുറുക്കി… അപ്പോഴാണ് ഇരുട്ടിൽ നിന്നും മുഖവും തലയും കറുപ്പ് തുണികൊണ്ട് മറച്ച കറുപ്പ് വസ്ത്രം ധരിച്ച 6 പേർ അവന്റെ മുൻപിലേക്ക് വന്നത്… ^^^^^^^^^^^^^^^^^^^^^^^^ ഹോസ്പിറ്റലിൽ… സിദ്ധു ന് ബോധം വീണു… ബോധം വീണത്തിന് ശേഷം അവൻ ആകെ ബഹളം ആയിരുന്നു.. ഗുപ്‌തേട്ടനെ അവർ കൊല്ലും… അവൾ ചതിക്കും അവളെ കൂടെ അവരൊക്കെ ഉണ്ടെന്നും പറഞ്ഞു അവൻ ആകെ ബഹളം ആയിരുന്നു…

അവസാനം അവന് മായങ്ങാനുള്ള മരുന്ന് ഇന്ജെക്റ്റ് ചെയ്‌ത് ആണ് ഇന്ദ്രൻ അഭിയുടെ അടുത്തേക്ക് ചെന്നത്.. ഹോസ്പിറ്റലിൽ കയറുന്നതിന് മുൻപ് ഇന്ദ്രൻ അഭിയുടെ കയ്യിൽ പിടിച്ചു… ഏട്ടാ.. സിദ്ധു ഏട്ടന്റെ മുൻപിലേക്ക് പോവുന്നതിന് മുൻപ് ഏട്ടൻ മാനസികം ആയി ഒന്ന് തയ്യാറാവണം..അവിടെ നിന്നും സിദ്ധു ഏട്ടൻ പറയുന്നത് ക്ഷമയോട് കേൾക്കാൻ ഉള്ള മനസ് ഉണ്ടാവണം…. അവർ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കയറി… സിദ്ധു കിടക്കുന്ന റൂമിന് അരികിൽ എത്തി.. അവിടെ അനു മീനാക്ഷി കരഞ്ഞു കൊണ്ട് ഇരിക്കുന്നു…അഭിയെ കണ്ടപ്പോൾ ഒരു വിഷമത്തോടെ അവനെ ഒന്ന് നോക്കി അവർ.. അഭി സിദ്ധുനെ കിടത്തിയ റൂമിലേക്ക് കയറി.. അതേ സമയം തന്നെ സിദ്ധു പതിയെ മഴക്കം വിട്ട് ഉണർന്നു… അഭി: സിദ്ധു ഇപ്പോ കുഴപ്പം ഒന്നും ഇല്ലാലോ.. എന്താ ശരിക്കും സംഭവിച്ചത്.. സിദ്ധു ഒരു ഭീതിയോട് പറഞ്ഞു…

അവൾ … അവൾ… ദുഷ്ടയാ… കൊല്ലും ഏട്ടനെ.. രഞ്ജിയേട്ടനെ കൊല്ലും … കമലം ഗുപ്‌തേട്ടനെ കൊന്നത് പോലെ… ആര്.. സിദ്ധു.. ഞങ്ങൾ എല്ലാം ഉണ്ട് അവിടെ കാവലിന്…. ആർക്കും അവരെ ഒന്നും ചെയ്യാൻ വിടില്ല.. അവൾ…അഭി.. അത്… നിന്റെ ദിവ്യ… അത് കേട്ട് അഭി ഒന്ന് ഞെട്ടി പിന്നോട്ട് നീങ്ങി… പിന്നിലെ ടേബിളിൽ തട്ടി നിന്നു… അവൻ വിക്കി വിക്കി ചോദിച്ചു … എ … എ… എന്താ നീ പറഞ്ഞേ… ഞാൻ പറഞ്ഞേ ഉള്ളതാണ് . അവൾ പറയുന്നേ ഞാൻ കേട്ടതാ… ഞാൻ നേരിൽ കണ്ടതാ..അവരുടെ പ്ലാനിങ് അത് ഞാൻ കേട്ടത്തിന് ആണ് എന്നെ ഇങ്ങനെ ആക്കിയത്… പണ്ട് കമലം ചെയ്തതും ഇതേ പോലെ തന്നെയാണ്.. ഇന്ദ്രൻ അഭിയെ പിടിച്ചു അവിടെ ഉള്ള കസേരയിൽ ഇരിപ്പിച്ചു..

അവൻ വെള്ളം വേണം എന്ന് കൈ കൊണ്ട് കാണിച്ചു..സൂര്യ പെട്ടന്ന് വെള്ളം എടുത്തു കൊടുത്തു..വെള്ളം കുടിച്ചു കഴിഞ്ഞപ്പോ സിദ്ധു തുടർന്നു.. അവൾ മാത്രം അല്ല അന്ന് അവിടെ ഉണ്ടായത് വേറെയും ആളുകൾ ഉണ്ടായിരുന്നു… പിന്നീട് അവൻ പറയുന്നേ കേട്ട് അഭി ഞെട്ടി കൂടെ സൂര്യയും ഇന്ദ്രനും… പെട്ടന്ന് ക്ഷോഭത്തോടെ അഭി പറഞ്ഞു എത്രയും പെട്ടന്ന് നമുക്ക് അവിടേക്ക് പോവണം അവരെ 4 പേരെയും രക്ഷിക്കണം…ആ *&%&^&$$# മോളെ അവിടെ ഇട്ട് എന്റെ കൈ കൊണ്ട് തന്നെ കൊല്ലണം..ദുഃഖവും ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയായത്തെ പല്ല് ഞെരിച്ചുകൊണ്ട്‌ പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങാൻ വേണ്ടി കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.. അഭി… സിദ്ധു വിളിച്ചു…അവൻ പതുക്കെ ബെഡിൽ നിന്നും എഴുനേറ്റ് ഇരുന്ന് കൊണ്ട് പറഞ്ഞു…

നീ എന്ത് വിഢിത്തം ആണ് കാണിക്കാൻ പോവുന്നത്… നിനക്ക് അറിവുള്ളത് അല്ലെ ഇപ്പൊ അവിടെ പൂജ നടക്കുന്നത് ആണെന്ന്.. ഇപ്പൊ അങ്ങോട്ട് അതിക്രമിച്ചു നമുക്ക് കയറാൻ പറ്റില്ല… കയറിയാൽ അവരെ പോലെ തന്നെ നമ്മളും അവർക്ക് ശത്രുക്കൾ ആവും… പിന്നെ നമ്മൾ എന്ത് ചെയ്യും സിദ്ധു… നമ്മൾ ഒരുപാട് വൈകിപോയിരിക്കുന്നു അഭി.. അതിനുശേഷം സൂര്യയെ നോക്കി പറഞ്ഞു ഡിസ്ചാർജ് ചെയ്യാനുള്ള കാര്യങ്ങൾ നീ നോക്കിയോ….തറവാട്ടിൽ ഉള്ളവരെ കാര്യങ്ങൾ എല്ലാം അറിയിക്കണം … അതേ നമുക്ക് ഇപ്പോൾ ചെയ്യാൻ ഉള്ളു.. ⚔⚔⚔⚔⚔⚔⚔⚔⚔⚔ ഒരു പുഞ്ചിരിയോട് മുൻപിൽ നിൽക്കുന്നവരെ രഞ്ജി നോക്കി കണ്ടു അത് പതുക്കെ പതുക്കെ ഒരു കൊലച്ചിരി ആയി മാറി അവന്റെ മുഖം രൗദ്രഭാവം ആയി മാറി… അത് കണ്ട് അവർ 6 പേരും ഒരുമിച്ചു അവന്റെ നേർക്ക് വാളും ആയി ഓടി വന്നു…

പെട്ടന്ന് തന്നെ മിന്നൽ വേഗത്തിൽ രഞ്ജി അവർ 6 പേരുടെയും ഇടയിൽ കൂടി തന്നെ മറുപുറം എത്തി… ഒരു നിമിഷം അവർ എല്ലാവരും തിരിഞ്ഞു രഞ്ജിയേ നോക്കി അതേ സമയം തന്നെ അവരുടെ ഉടലിൽ നിന്നും തല വേർപെട്ട് അവർ എല്ലാവരും നിലത്തേക്ക് വീണു…..  രഞ്ജി വാളും ആയി ഇരുട്ടിലേക്ക് ആരെയോ പ്രതീക്ഷിച്ചു എന്നപോലെ ആ 6 പേരുടെയും ശവങ്ങൾക്ക് ഇടയിൽ ഇരുന്നു…അല്പസയത്തിന് ശേഷം ഇരുട്ടിൽ നിന്നും 12 പേർ മുപോട്ടു വന്നു.. അവരെ കണ്ടിട്ടും യാതൊരു വിധ ഭയവും ഇല്ലാതെ ഒരു കയ്യിൽ വാളും മറു കയ്യിൽ ഒരു കത്തിയും ആയി അതേ ഇരിപ്പ് ഇരുന്നു.. മുഖം മറച്ച നേതാവ് എന്ന് തോന്നിപ്പിക്കുന്ന ഒരാൾ വിളിച്ചു പറഞ്ഞു.. വെട്ടി കൊല്ലട അവനെ… അത് കേട്ട് 11 പേരും അവന്റെ നേർക്ക് ഓടി അടുത്തു..മുൻപിൽ വന്നവൻ വീശിയ വാളിൽ നിന്നും ഒഴിഞ്ഞു മാറി രണ്ടാമത് വന്നവന്റെ കഴുത്തും താടിയും ചേർത്ത് കയ്യിൽ ഉണ്ടായിരുന്ന കത്തി ഞൊടിയിടയിൽ കുത്തിയിറക്കി..

ആദ്യം വാൾ വീശിയവൻ തിരിയുപോയേക്കും രഞ്ജിയുടെ വാൾ അവന്റെ തലയും അറുത്ത് കടന്നിരുന്നു..പിന്നാലെ വന്നവർ ഇത് കണ്ട് ഒരു നിമിഷം നിന്നു.. ആദ്യം കുത്ത് കൊണ്ടവന്റെ കയ്യിൽ കിടന്ന വാൾ എടുത്ത് ഇടത് കയ്യിൽ പിടിച്ചു അവരോട് വരാൻ വേണ്ടി കൈ കൊണ്ട് കാണിച്ചു.. ശേഷിച്ച 9 പേരും രഞ്ജിയുടെ നേർക്ക് ഓടി അടുത്തു… അവരെ എല്ലാവരെയും നിഷ്പ്രയാസം രഞ്ജി എതിരിട്ടു… അവസാനം അവർ 9 ഉം ജീവനില്ലാത്ത ശരീരം ആയി നിലത്തു കിടന്നു..അതേ സമയം രഞ്ജിയുടെ നെഞ്ചിലേക്ക് അവരുടെ നേതാവ് എന്ന് തോന്നിയ ആൾ ശക്തമായി ചവിട്ടി… അവൻ അല്പം പുറകോട്ടു നീങ്ങി…രഞ്ജിയുടെ മുഖത്ത് കൊല്ലവേറിയോട് ഉള്ള ഒരു ചിരി വിരിഞ്ഞു.. അവൻ അട്ടഹസിച്ചു കൊണ്ട് കയ്യിലുള്ള വാൾ അവന്റെ ഉറയിലേക്ക് ഇട്ട് നിരയുദ്ധൻ അയാൾക്ക് നേരെ നീങ്ങി..

പിന്നെ അയാളും ആയി ശക്തമായ പോരാട്ടം ആയിരുന്നു.. അയാൾ കയ്യിലെ വാളുകൊണ്ട് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രഞ്ജിയുടെ ദേഹത്ത് ചെറിയ ഒരു മുറിവ് പോലും ഉണ്ടാക്കാൻ സാധിച്ചില്ല… സാമാന്യം ബേധപെട്ട രീതിയിൽ ഉള്ള വെറും കൈ കൊണ്ട് ഉള്ള ഇടികൾ അയാൾക്ക് കൊണ്ടിരുന്നു…അയാൾ ഒരു വിധം ക്ഷീണിച്ചു… അതേ സമയം രഞ്ജി ഉയർന്നു ചാടി അയാളുടെ നെഞ്ചിലേക്ക് ചവിട്ടി അയാൾ തെറിച്ചു നിലത്തേക്ക് മലർനടിച്ചു വീണു.. വീണു കിടന്ന അയാളുടെ നെഞ്ചിൽ ചവിട്ടി കയ്യിലെ വാൾ കൊണ്ട് മുഖം മറച്ച തുണി നീക്കി .. അയാളെ മുഖം കണ്ട് ചെറുതായി ഒന്ന് അവൻ ഞെട്ടി.. രാഘവൻ മുത്തശ്ശൻ… അതിനു ശേഷം പറഞ്ഞു അപ്പു പറഞ്ഞിരുന്നു ശത്രുക്കളിൽ ഒന്ന് നിങ്ങൾ ആണെന്ന്.. വർഷങ്ങൾക്ക് മുൻപ് ഗുപ്തന്റെ കയ്യിൽ നിന്നും കിട്ടിയ വെട്ടിന്റെ അടയാളം അല്ലെ നിങ്ങളെ ഈ നെഞ്ചിൽ കാണുന്നത്…..

ഞാൻ ഒരു അടയാളത്തിന് പോലും നിങ്ങളെ ബാക്കി വെയ്ക്കുന്നില്ല… രാഘവൻ ഭീതിയോടെ അവനെ നോക്കി തന്റെ മരണം ആണെന്ന് അയാൾ ഉറപ്പിച്ചു…ഇനി നിങ്ങൾ വേണ്ട അതും പറഞ്ഞു അവന്റെ നെഞ്ചിലേക്ക് വാൾ ഇറക്കാൻ തയ്യാറായി… പെട്ടന്ന് രഞ്ജിയുടെ മുഖം അടക്കി ശക്തമായ ഒരു ഇടി കിട്ടി … അവൻ തെറിച്ചു ദൂരേക്ക് വീണു..ഇരുമ്പ് കൊണ്ട് ഇടിച്ചത് ആയി അവന് തോന്നിയത്.. അവന് ചുറ്റും കറങ്ങും പോലെ തോന്നി.. കണ്ണിൽ ഇരുട്ട് വന്ന് മൂടി…അവൻ ബുദ്ധിമുട്ടി നിലത്തുനിന്നും എഴുനേറ്റ് നോക്കുമ്പോൾ ഉണ്ട് മുൻപിൽ ഭീകരരെ പോലെ തോന്നിക്കുന്ന അവന്റെ ഇരട്ടി വലുപ്പം ഉള്ള കറുത്ത 4 ആളുകൾ … അതിൽ ഒരുവൻ രഞ്ജിയേ എടുത്ത് ഉയർത്തി നിലത്തേക്ക് അടിച്ചു.. അവിടെ വീണ അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും എല്ലാം രക്തം ഒഴുകാൻ തുടങ്ങി…

അവൻ അവിടെ നിന്നും പതിയെ എഴുനേറ്റ് ശ്വാസം ഒന്ന് വലിച്ചു വിട്ടു… അതിന് ശേഷം അരയിൽ കരുതിയ രണ്ട് കത്തി എടുത്ത് അവനെ വീണ്ടു എടുത്തു ഉയർത്തി അടിക്കാൻ വന്നവന്റെ കഴുത്തിൽ ചാടി ആ കത്തി കുത്തിയിറക്കി ഞൊടിയിടയിൽ നിലത്ത് എത്തി അവിടുന്ന് ഉരുണ്ട് രണ്ടാമന്റെ കാലിൽ കത്തികൊണ്ട് കുത്തി അവൻ മുട്ടുകുത്തി ഇരുന്നപ്പോൾ ആ കത്തി വലിച്ചൂരി അവന്റെ താടിയും വായും കൂട്ടി കുത്തി… പെട്ടന്ന് ആണ് ..ഠോ… എന്ന വലിയ ശബ്ദത്തോട് കൂടി ഒരു വെടിയുണ്ട ചീറി പാഞ്ഞു അവന്റെ വലത് ഷോള്ഡറിന് ചേർന്ന് തറച്ചത്… ഇതേസമയം അപ്പു കുളത്തിൽ 3 തവണ മുങ്ങി പൊങ്ങി നാഗതറയിലേക്ക് കയറി…അൽപസമയം കഴിഞ്ഞു ദേവു കുളത്തിലേക്ക് ഇറങ്ങി 1 മത്തെ തവണ മുങ്ങി പൊങ്ങി…

രണ്ടാമതും മുങ്ങി പൊങ്ങി അതേ സമയം ആണ്… ഠോ…കൂടെ രഞ്ജിയുടെ അലർച്ചയും…. അഞ്ചു പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കി … അതിനുശേഷം ദേവുനേ ഒന്ന് നോക്കി … അവൾ രഞ്ജു ന്റെ അരികിലേക്ക് ഓടി..ദേവു മൂന്നാമത് മുങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു… അപ്പു ഇതെല്ലാം നോക്കി കാണുണ്ടായിരുന്നു… അഞ്ചു ദേവുന്റെ അരികിൽ നിന്നും മാറിയത് കണ്ട്…. അവൻ മനസിൽ പരമേശ്വരനോട് ചോദിച്ചു ചരിത്രം അവർത്തിക്കുകയാണോ മഹാദേവ….. പൂജ പൂർണതയിൽ എത്തിക്കാൻ സാധിക്കാതെ വരുമോ…🐍🐍…..തുടരും

ദേവാഗ്നി: ഭാഗം 51

Share this story