മഹാദേവൻ: ഭാഗം 14

മഹാദേവൻ: ഭാഗം 14

എഴുത്തുകാരി: നിഹാരിക

“മഹിയേട്ടാ…… ” എന്നും വിളിച്ച് പ്രാണൻ നഷ്ടപ്പെട്ട് അവൾ ഓടി ചെന്ന് അവൾ മഹിയെ കെട്ടിപ്പിടിച്ചു……. ഒന്നുയർന്ന് ആ മുഖത്ത് മുഴുവൻ മുത്തങ്ങൾ കൊണ്ട് മൂടി …. അപ്പഴാണ് താൻ ശരിക്കും മഹിയെ കെട്ടിപിടിച്ച് നിൽക്കുകയാണ് എന്നും.. നേരത്തെ കണ്ടതെല്ലാം ഒരു ദുസ്വപ്നമായിരുന്നു എന്നുമുള്ള സ്വബോധത്തിൽ എത്തിയത്…. ആകെ വിളറി നിൽക്കുന്നവൾ മെല്ലെ അവൻ്റെ നെഞ്ചിൽ നിന്നും അകന്ന് മാറാൻ തുടങ്ങിയപ്പോഴേക്കും ബലിഷ്ടമായ ആ കരങ്ങൾ വീണ്ടും അവളെ അവൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു…… ഇത്തിരി കഴിഞ്ഞപ്പഴാണ് സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്….. ജാള്യതയാൽ പെട്ടെന്നവനെ തള്ളി മാറ്റി പുറത്തേക്കിറങ്ങി ഓടി…. 💝💝💝💝💝💝💝💝💝💝💝💝💝💝💝

മഹിയും സ്വയം മറന്ന് അങ്ങനെ നിന്നു…. ഏറെ ആശിച്ച മോഹിച്ച എന്തോ കൈവന്ന പോലെ….. അടക്കാനാവാത്ത സന്തോഷം ഉള്ളിൽ നിൽക്കാതെ പുഞ്ചിരിയായി ചുണ്ടിലേക്കൊഴുകിയെത്തി…… ഇപ്പഴും തങ്ങി നിൽക്കുന്ന അവളുടെ മേനിയുടെ സുഗന്ധം ഒന്നു കണ്ണടച്ച് അവൻ ആസ്വദിച്ചു …. ആ നിർവൃതിയിൽ അങ്ങനെ നിന്നു….. 💝💝💝💝💝💝💝💝💝💝💝💝💝💝💝 ഇത്തിരി മുൻപ് താൻ, ചെയ്തതോർത്ത് അവൾക്കാകെ വല്ലായ്മ തോന്നിയിരുന്നു…. തൊഴുത്തിൽ നിന്ന് ഇളം പുല്ല് തിന്നുന്ന പൈക്കിടാവിനെ തഴുകി സ്വപ്നം കാണുകയായിരുന്ന മീരയുടെ അടുത്തേക്കോടി… ദ്യുതി പുറകിലൂടെ ചെന്നവളെ ഇറുകെ പുണർന്നു…. നോക്കാതെത്തന്നെ മീര ആളെ മനസിലാക്കി….

“നല്ല ഉറക്കാരുന്നല്ലോ? ഞാൻ വന്ന് നോക്കിയിരുന്നു ട്ടോ ദ്യുതി മോളെ ” “ഉറങ്ങിപ്പോയി മീര ച്ചേച്ചി…. അവരെപ്പഴാ പോയേ?” “കുറച്ച് കഴിഞ്ഞപ്പോ തന്നെ പോയി ….. പിന്നെ…..!!” “പിന്നെ…..?? എന്താ മീരച്ചേച്ചീ? ” “പിന്നെ എത്രയും പെട്ടെന്ന് വിവാഹ തീയതി നിശ്ചയിക്കാനാ പറഞ്ഞേ….. നിശ്ചയം കാര്യായിട്ട് വേണ്ടന്ന്….. കല്യാണം പെട്ടെന്ന് നടത്താനാ പറയുന്നത് ….” “ആഹാ അപ്പോ കല്യാണപ്പെണ്ണാ ഈ മുന്നിൽ നിക്കണേ” വെറുതേ ഒന്ന് കളിയാക്കിയപ്പോൾ ആ മുഖത്ത് നാണം ചിറക് വിരിച്ചത് കണ്ടു … “വേണ്ടാ ട്ടോ ദ്യുതിമോളെ ” എന്നും പറഞ്ഞ് അവൾ അവിടെ നിന്നും ഓടി പോയി ””” ദ്യുതി പൈക്കിടാവിന് പുല്ല് നീട്ടി… അരുമയോടെ തല നീട്ടി അത് വാങ്ങി തിന്നുന്ന കിടാവിനെ നോക്കി….. തിരിഞ്ഞ് പോകാനൊരുങ്ങിയപ്പോൾ കണ്ടു മുകളിലെ ജനലിൽ ഫോണും ചെവിയിൽ വച്ച് തന്നെ തന്നെ നോക്കുന്നവനെ ….. മഹിയെ കാണവേ എന്തോ നിർവ്വചിക്കാൻ കഴിയാത്ത ഒരു ഭാവം അവളിൽ നിറഞ്ഞിരുന്നു…. വേഗം ദൃഷ്ടി മാറ്റി അവിടെ നിന്നും ഓടിപ്പോയി….. 💝💝💝💝💝💝💝💝💝💝💝💝💝💝💝

പാടത്ത് നിന്ന് കയറി വന്നവന് പറയാതെ തന്നെ വെള്ളം കൊണ്ട് കൊടുത്തിരുന്നു ദ്യുതി….. അവളെ ഒന്നു നോക്കുക കൂടി ചെയ്യാതെ വെള്ളം കുടിക്കുന്നവന്നെ ദേഷിച്ച് നോക്കി, തിരികെ നടന്നപ്പോൾ കേട്ടു പുറകിൽ നിന്ന് ആ വിളി …. “ടീ” മെല്ലെ താത്പര്യമില്ലാത്തത് പോലെ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു “ന്നാ ” എന്നും പറഞ്ഞ് കപ്പ് തൻ്റെ നേരെ നീട്ടുന്നവനെ…. വേറെ എങ്ങോ ദൃഷ്ടി പതിപ്പിച്ച് കപ്പ് വാങ്ങിയപ്പോൾ, തന്നെ വലിച്ച് ആ നെഞ്ചിലേക്കിട്ടത് കണ്ടവൾ വെപ്രാളം പൂണ്ടു….. കാതോരം, “വെള്ളത്തിന് ഇന്നന്തോ നല്ല സ്വാദ്” എന്ന് ആർദ്രമായി പറയുന്നത് കേട്ടതും… അവളൊന്ന് പൊള്ളി പിടിഞ്ഞു ….. പിടി അയഞ്ഞതും തിരിഞ്ഞ് നോക്കാതെ ഓടി ….. ചെന്ന് നിന്നത് മീരയുടെ മുന്നിലായിരുന്നു ….

അർത്ഥം വച്ചവൾ മൂളിയപ്പോൾ കൈമുട്ടിൽ നുള്ളി… കപട ദേഷ്യം കാട്ടിയവൾ മുങ്ങി …. തിരിച്ചറിയുകയായിരുന്നു … അവൾ, മനസ് മഹിയിലേക്ക് ചായാൻ തുടങ്ങിയിരിക്കുന്നു എന്ന് … തങ്ങളിൽ പ്രണയം മൊട്ടിട്ടിരിക്കുന്നു എന്ന്….. എങ്കിലും വിങ്ങലായി ആ പേരും…. വല്ലാത്ത ഒരു ഭയവും എല്ലാത്തിനും മുകളിലായി നിന്നിരുന്നു…. 💝💝💝💝💝💝💝💝💝💝💝💝💝💝💝 വിവാഹം നിശ്ച്ചയച്ചതും നാളുകൾ അടർന്ന് വീണതും എല്ലാം പെട്ടെന്നായിരുന്നു … മീരയെ സംബന്ധിക്കുന്ന കാര്യങ്ങൾ ദ്യുതിക്ക് അത്രമേൽ പ്രിയപ്പെട്ടവയായി…. തിരിച്ച് മീരക്കും ദ്യുതി സ്വന്തം കൂടപ്പിറപ്പിനേക്കാൾ എന്തോ ആയിരുന്നു ….. അതു കൊണ്ട് തന്നെ വിവാഹം അടുക്കും തോറും പിരിയേണ്ടി വരുന്നത് ഓർത്ത് ഇരുവർക്കും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു ….

മഹിയുമായി വല്ലാത്ത അടുപ്പമൊന്നും കാട്ടിയില്ല എങ്കിലും ഓരോ ദിവസവും ഉള്ളിൻ്റെ ഉള്ളിൽ അവർ കൂടുതൽ അടുത്തിരുന്നു….. സ്വർണ്ണവും സാരിയും എല്ലാം ദ്യുതിയുടെ ഇഷ്ടപ്രകാരം വാങ്ങി…. ഒപ്പം ദ്യുതിക്കും അതുപോലെ തന്നെ വാങ്ങിച്ചിരുന്നു … കല്യാണദിവസം അടുക്കും തോറും ദ്യുതിക്കായിരുന്നു വല്ലാത്ത ഉത്സാഹം….. കല്യാണത്തിന് ബന്ധുക്കൾ എല്ലാം എത്തി തുടങ്ങി….. ചെറുക്കൻ്റെയും പെണ്ണിൻ്റെയും വീടുകളിൽ…. മെല്ലെ കല്യാണ ഘോഷത്തിൽ മതിമറന്നു രണ്ട് വീടും …. 💝💝💝💝💝💝💝💝💝💝💝💝💝💝💝 കല്യാണത്തിന് വെറും രണ്ട് നാള് കൂടി … മുറ്റത്ത് പന്തലുയർന്നപ്പോൾ എന്താ എന്നറിയാത്ത സന്തോഷായിരുന്നു ദ്യുതിക്ക്, ഒപ്പം തൻ്റെ വിധിയോർത്ത് വല്ലാത്ത വിങ്ങലും…..

കൈ പിടിച്ച് തന്നില്ല …. പന്തല് ഉയർന്നില്ല …. പക്ഷെ താൻ സുമംഗലിയയി ഒരു ഭാര്യയായി…. ഓർക്കെ മിഴി നിറഞ്ഞു തൂവി ….. “ദ്യുതീ…. മഹിയുടെ വിളി കേട്ടാണ് ഓർമ്മകളിൽ നിന്നവൾ തിരികെ എത്തിയത്…. “ഒരു ഗസ്റ്റ് ഉണ്ട് ….. റോഷൻ്റെ ഫ്രണ്ടാണ്… മീര മോളെ കാണാൻ വേണ്ടി വന്നതാ…. കല്യാണത്തിന് നിൽക്കില്ലത്രേ…. ദാ ഇതാ ആള്….” തല കറങ്ങുന്ന പോലെ തോന്നി ദ്യുതിക്ക് മുന്നിലുള്ള ആളെ കണ്ടപ്പോൾ ….. മുമ്പ് കണ്ട് ഏറെ ഭയപ്പെട്ട ഒരു സ്വപ്നം ഓർമ്മയിൽ ഓടി വന്നു അതിൻ്റെ നടുക്കത്തിൽ അവൾ സ്വയം മറന്ന് നിന്നു ഒരു പാവയെ പോലെ….. അപ്പഴും കണ്ണുകൾ ആ വന്നയാളിലായിരുന്നു …. അയാളിൽ മാത്രം……. (തുടരും)

മഹാദേവൻ: ഭാഗം 13

Share this story