നിനക്കായ് : ഭാഗം 48

Share with your friends

എഴുത്തുകാരി: ഫാത്തിമ അലി

“ദച്ചൂസേ….കരയല്ലേ ടാ….” തന്റെ ചുമലിൽ തല വെച്ച് കിടന്ന് വിങ്ങി പൊട്ടുന്ന ശ്രീയെ അന്നമ്മ വിഷമത്തോടെ നോക്കി… കുറച്ച് സമയം സങ്കടങ്ങളൊക്കെ പെയ്ത് തീർത്ത് അവൾ അവരുടെ നേരെ മുഖം ഉയർത്തി…. “ഇതെല്ലാം പല തവണ നിങ്ങളോട് പറയണമെന്ന് കരുതിയതാണ്…പക്ഷേ കഴിഞ്ഞില്ല…അതൊരിക്കലും നിങ്ങളോടുള്ള വിശ്വസക്കുറവോ ഇഷ്ടക്കേടോ ഒന്നും അല്ല… ഇനി ഒരിക്കൽ പോലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന് ആയത് കൊണ്ടാ….സോറി ഡാ….” കവിളിൽ ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ തുടച്ച് മാറ്റിക്കൊണ്ട് ശ്രീ പറഞ്ഞതും അന്നമ്മ അവളുടെ കൈകളിൽ പിടിച്ചു…

“എന്താ ദച്ചൂ ഇത്…നീ ഇത്രയും വിഷമം ഉള്ളിലൊതുക്കി നടക്കുകയാണെന്ന് അറിയാതെ…നിന്നോട് ഞാനല്ലേ ദേഷ്യപ്പെട്ടത്….” അന്നക്ക് അവളോട് നേരത്തെ പറഞ്ഞതിനെ കുറിച്ചോർത്ത് സങ്കടം വന്നു… “സാരമില്ലെടാ..പോട്ടേ…എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോ മനസ്സിലെ ഭാരമൊക്കെ ഒഴിഞ്ഞ് പോയത് പോലെ….” ശ്രീ അന്നയെ നോക്കി നനുത്ത ചിരി സമ്മാനിച്ച് മറ്റെങ്ങോട്ടോ കണ്ണകൾ എറിഞ്ഞ് ഇരുന്നു…. “ദച്ചൂ….” ഏറെ നേരം കഴിഞ്ഞ് അന്ന എന്തോ ചോദിക്കാനായി ശ്രീയെ വിളിച്ചതും അവൾ മുഖം തിരിച്ച് നോക്കി… അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അന്നക്ക് പറയാനുള്ളതിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രീക്ക് സാധിച്ചിരുന്നു…. “വേണ്ട അന്നാ….എനിക്കറിയാം….നിനക്കെന്താ പറയാനുണ്ടാവുക എന്ന്….

പക്ഷേ ഇനി ഒരു പ്രണയം…അത് എന്റെ ജീവിതത്തിൽ ഉണ്ടാവില്ലെടാ….കഴിയില്ല എനിക്കതിന്…” അന്നയുടെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു… “എന്ത് കൊണ്ടാ ദച്ചൂ….നീ ഇപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ…അതോ ഇനിയും പ്രണയത്താൽ വേദനിക്കും എന്ന പേടിയാണോ…” അന്നയുടെ ചോദ്യം കേട്ട് ശ്രീ അവളെ നോക്കി വെറുതേ ഒന്ന് ചിരിച്ചു… “ഹരിയേട്ടനെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു…എന്നാൽ മറ്റൊരു പെണ്ണിനെ താലി കെട്ടിയ ആ നിമിഷം ഹരിയേട്ടനെ പ്രണയിച്ച ശ്രീക്കുട്ടി മരിച്ചു…ഒരു തരത്തിലുമുള്ള ഫീലിങ്സ് എനിക്കിപ്പോ ഹരിയേട്ടനോട് തോന്നുന്നില്ല…. എന്താ പറയാ…ഇപ്പോ ഒരുതരം മരവിപ്പാ ടീ…എന്നാലും ഇടക്ക് കരച്ചിൽ വരും…

എന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി ജീവൻ ആണല്ലോ കളയാൻ പോലും നോക്കിയത് എന്ന് ഓർത്ത്…” ശ്രീ വേദന നിറഞ്ഞ ഒരു ചിരിയോടെ കൈയിലെ അപ്പോഴും മായാത്ത മുറിപ്പാടിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. “ദച്ചൂ…നീ…” ശ്രീ പറഞ്ഞത് കേട്ട് രണ്ട് പേരുടെയും മുഖത്ത് ഞെട്ടൽ ഉണ്ടായി… അവിശ്വസനീയതോടെ ഇരുവരും ശ്രീയെ നോക്കി…. “മ്മ്….എന്റെ അച്ഛേടേം അമ്മേടേം പിന്നെ എന്നെ സ്നേഹിക്കുന്ന കുറച്ച് പേരുടെ പ്രാർത്ഥന കൊണ്ടാവും ദൈവം ആയുസ് നീട്ടി തന്നത്…എന്നെ പഴയ പടി ആക്കാൻ വേണ്ടിയിട്ടാ ഇഷ്ടമല്ലാഞ്ഞിട്ട് പോലും അമ്മേം അച്ഛേം അവരുടെ കൺവെട്ടത്ത് അല്ലാത്ത സ്ഥലത്ത് ആയിട്ട് കൂടി സമ്മതിച്ചത്… ഇപ്പോ ഞാൻ പഴയതിനേക്കാൾ ഹാപ്പി ആ ടാ…

കൂടപ്പിറപ്പിനേക്കാൾ സ്നേഹിക്കുന്ന നിങ്ങളെ കിട്ടി…പിന്നെ എന്റെ ഏട്ടാതിയെ കിട്ടി….അത് മതി…അതിൽ കൂടുതൽ എനിക്ക് ഒന്നും വേണ്ട….ഒന്നും…” അവസാനത്തേത് അൽപം ഊക്കോട് കൂടെ ആണ് അവൾ പറഞ്ഞത്… കുറച്ച് സമയം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല… അന്നയുടെ കൈകൾ ശ്രീയുടെ കൈ തണ്ടക്ക് മുകളിലെ ഉണങ്ങിയ മുറിവിലായിരുന്നു.. “അന്നക്കുട്ടീ…ഞാനൊന്ന് വാഷ് റൂമിൽ പോയി വരാം ട്ടോ…. സ്വാതി നീ ഒന്ന് എന്റെ കൂടെ വാ ടാ….” അന്നമ്മ തലയാട്ടിയതും ശ്രീ സ്വാതിയെയും കൂട്ടി നടന്നു… അവൾ പോവുന്നതും നോക്കി അന്ന ഒരു ദീർഘ നിശ്വാസത്തോടെ ഇരുന്നപ്പോഴാണ് സാം നേരത്തെ വിളിച്ച കാര്യം അവൾക്ക് ഓർമ വന്നത്…

അവളുടെ കണ്ണുകൾ ചുറ്റിലും ഫോണിനായി പരതി… ബെഞ്ചിൽ ഇരിക്കുന്നത് കണ്ടതും അന്ന വേഗം ഫോണെടുത്ത് നോക്കി… കോൾ കട്ട് ആയതായിട്ടാണ് കാണിക്കുന്നത്….പക്ഷേ കോൾ ഡ്യൂറേഷൻ അര മണിക്കൂറോളം കാണിക്കുന്നുണ്ട്…. അവൻ എല്ലാം കേട്ടിട്ട് ഉണ്ടാകുമോ എന്ന സംശയത്തോടെ അനന സാമിനെ വിളിച്ചു… അവളടെ കോളിന് കാത്തെന്ന പോലെ ഒറ്റ റിംങിൽ തന്നെ അവൻ കോൾ എടുത്തിരുന്നു… “ഇച്ചേ…ബിസി ആണോ…?” “അല്ല കുഞ്ഞാ…പേഷ്യൻസ് ഇപ്പോ ഇല്ല..മോള് പറ… ദുർഗ….അവൾ എവിടെ…പോയോ…” “മ്മ്….ദച്ചു പറഞ്ഞതൊക്കെ ഇച്ച കേട്ടോ…” “മുഴുവനും കേട്ടില്ലെടാ….ഹരി…അവന്റെ മാരേജ് കഴിഞ്ഞതൊക്കെ കേട്ടു…അപ്പോഴേക്കും കണക്ഷൻ പ്രോബ്ലം..

കോൾ കട്ട് ആയി പോയി….പിന്നെ വിളിച്ച് നിങ്ങളെ ശല്യം ചെയ്യണ്ടെന്ന് കരുതി…” “മ്മ്…” അന്ന ഒന്ന് നിശ്വസിച്ച് ശ്രീ പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ബാക്കി അവനോട് പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞതും സാമിന്റെ ഉള്ളം വല്ലാതെ വിങ്ങി… “ഇച്ചേ…” അന്നയുടെ സൗണ്ട് കേട്ടതും സാം വേഗം കണ്ണുകൾ തുടച്ചു.. “പറ വാവേ…” “ഇനി…ഇനി എന്താ ഇച്ചേ ചെയ്യുവാ…പ്രണയത്താൽ ഒരുപാട് വേദനിച്ചവളാണ്…ഇനി ഇച്ചേനെ ഇഷ്ടപ്പെടാൻ അവൾക്ക് പറ്റുമോ…?” അന്നമ്മയുടെ സ്വരത്തിൽ നിറച്ചും ആശങ്ക ആയിരുന്നു… അത് കേട്ട് സാം ചിരിച്ചു… “ദേ ഇച്ചേ…ഞാൻ സീരിയസ് ആയിട്ട് പറയുമ്പോ ചിരിക്കുന്നോ….” അന്നക്ക് അവന്റെ ചിരി കേട്ടതും ദേഷ്യം വരാൻ തടങ്ങി… “എന്റെ കുഞ്ഞൂസേ….നിന്റെ ചോദ്യം കേട്ട് ഇച്ച അറിയാതെ ചിരിച്ച് പോയതല്ലായോ…നീ ചൂടാവല്ലേ…”

“ചിരിക്കാൻ ഞാൻ കോമഡി ഒന്നും അല്ലാലോ പറഞ്ഞേ….” “എന്നാലേ എനിക്ക് കോമഡി ആയിട്ടാ തോന്നിയേ…” “ഇച്ചേ….” “ഹാ…ഒന്ന് അടങ്ങെന്റെ കുഞ്ഞാ…നിന്റെ ദച്ചു ഇല്ലേ…അവൾ ദേ ഈ സാമിന്റെ മാത്രം ദുർഗയാണ്…കർത്താവായിട്ടാ എന്റെ പെണ്ണിനെ എന്റെ കൺമുന്നിൽ കൊണ്ട് തന്നത്….അവളെ വിട്ട് കളയാൻ എന്നെ കൊണ്ട് പറ്റുകേല….” “പക്ഷേ ഇച്ചേ…ദച്ചു…അവൾ സമ്മതിക്കണ്ടേ…” “അതൊക്കെ മോൾ ഇച്ചക്ക് വിട്….കുഞ്ഞൻ ഇപ്പോ ചെന്ന് എന്റെ പെണ്ണിനെ ഹാപ്പി ആക്കാൻ നോക്ക്…” “ഓ…അങ്ങനെ ആവട്ടേ…എന്നാ ഞാൻ വെക്കുവാണേ…” “ഓക്കെ മോളേ…ബൈ…” കോൾ കട്ട് ആയതും സാം ഫോൺ ടേബിളിലേക്ക് ഇട്ട് ചെയറിലേക്ക് ചാഞ്ഞ് ഇരുന്നു… “ഇച്ചായന്റെ കൊച്ച് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടല്ലേ….സാരമില്ല…

ഇനിയങ്ങോട്ട് ആ കണ്ണുകൾ നിറക്കാതെ കാത്തോളാം ഞാൻ….” കണ്ണുകൾ അടച്ച് പിടിച്ച് മെല്ലെ മൊളിഞ്ഞു…. അപ്പോൾ അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവൾക്ക് വേണ്ടി മാത്രമായിരുന്നു…അവന്റെ മാത്രം ദുർഗക്ക്…. ***** ഈവനിങ് ക്ലാസ് കഴിഞ്ഞ് അന്നയും ശ്രീയും വീട്ടിലേക്ക് പോയി.. “ദച്ചു മോളേ….” ശ്രീ ഷേർളിയുടെ വീട്ടിലേക്ക് കയറാൻ നോക്കിയതും പുലിക്കാട്ടിൽ നിന്ന് ഒരു വിളി വന്നിരുന്നു… അവൾ തല ചെരിച്ച് നോക്കിയതും അവിടെ നിന്ന് റീന അവളെ കൈ കാട്ടി വിഴിക്കുന്നുണ്ട്… “എന്താ മമ്മാ…” മതിലിനടുത്ത് എത്തിയതും ശ്രീ റീനയോടായി ചോദിച്ചു…

“മോളെ ഷേർളിയും തോമാച്ചായനും കൂടെ അത്യാവശ്യമായി എങ്ങോട്ടോ പോയതാണ്….രാത്രി ലേറ്റ് ആയിട്ടേ തിരിച്ച് വരത്തുള്ളൂ…മോളിങ്ങ് പോര്…” റീന പറഞ്ഞത് കേട്ടതും ശ്രീ പെട്ട അവസ്ഥയിൽ അന്നയെ നോക്കി… “അത്…അത് സാരമില്ല മമ്മാ..ഞാൻ ഇവിടെ നിന്നോളാം…” അവൾ ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും റീന അതിന് സമ്മതിച്ചില്ല… “അയ്യോടാ…അത് വേണ്ട…അങ്ങനെ ഒറ്റക്ക് നിൽക്കണ്ട… മോളിങ്ങ് വന്നേ…” അന്നയെ നോക്കി ഞാനില്ല എന്ന് കണ്ണ് കൊണ്ട് കാണിച്ചെങ്കിലും അവളത് കാണാത്തത് പോലെ നടിച്ചു… “ഇങ്ങ് വാ ദച്ചൂ…” അന്നയും അവളെ കൈ കാട്ടി വിളിച്ചതും ശ്രീ ദയനീയമായി അവളെ നോക്കി… റീന നിർബന്ധിച്ച് വേറെ വഴിയില്ലാതെ ആയപ്പോൾ ശ്രീ മടിച്ച് മടിച്ച് പുലിക്കാട്ടിലേക്ക് പോയി… സാമിന്റെ കാറോ ജീപ്പോ അവിടെ കാണാത്തത് കൊണ്ട് അവൾക്ക് അൽപം ഒരു ആശ്വാസം ഉണ്ടായിരുന്നു… *****

രാത്രി ആയിട്ടും സാം വരാത്തത് കൊണ്ട് അവനെ മുഖാമുഖം കാണണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു ശ്രീ… ലേറ്റ് ആയാൽ ചിലപ്പോ ഫ്ലാറ്റിലായിരിക്കും താമസം എന്ന് രാത്രി ഭകഷണം കഴിക്കാൻ ഇരുന്നപ്പോൾ റീന പറഞ്ഞത് കേട്ടതും അവളൊന്ന് കൂൾ ആയി… ഭക്ഷണം ഒക്കെ കഴിച്ച് ശ്രീ നേരെ അമ്മച്ചിയുടെ മുറിയിലേക്ക് പോയി… അവിടെ ഇരുന്ന് പുള്ളിക്കാരിയുടെ ലൗ സ്റ്റോറിയും അപ്പച്ചന്റെ(മാത്യൂവിന്റെ അപ്പൻ) പഴയ വിര സാഹസിക കഥകളും ഒക്കെ കേട്ട് ഇരുന്നു… ഡോർ അടച്ചിട്ടത് കൊണ്ടും അമ്മച്ചീടെ സംസാരത്തിൽ ലയിച്ചിരുന്ന ശ്രീ പുറത്ത് സാമിന്റെ കാർ വന്ന് നിന്നതൊന്നും അറിഞ്ഞില്ല… സാമിന്റെ കൂടെ തന്നെ അലക്സും കോ ഡ്രൈവർ സീറ്റിൽ നിന്ന് ഇറങ്ങിയിരുന്നു…

“ആഹാ…നിങ്ങൾ വന്നോ…സമയം വൈകിയത് കൊണ്ട് ഇന്ന് വരില്ലെന്ന് കരുതി…” “ഇനിയിപ്പോ മുടങ്ങാതെ വരും മമ്മാ…അത് അവന്റെ കൂടെ ആവശ്യം ആണല്ലോ…” അലക്സ് സാമിനെ ഒന്ന് ഇരുത്തി പറഞ്ഞത് കേട്ട് അവൻ ഇളിച്ച് കാണിച്ചു… “നിങ്ങള് കഴിച്ചായിരുന്നോ…?” ഹാളിലേക്ക് കയറിയതും റീനയുടെ ചോദ്യം വന്നു…സാം അതൊന്നും ശ്രദ്ധിക്കാതെ ആർക്കോ വേണ്ടി ചുറ്റിലും കണ്ണോടിക്കുകയായിരുന്നു… “കഴിച്ചേച്ചും വരുന്ന വഴിയാ മമ്മാ…” സാമിനെയും വലിച്ച് സ്റ്റെയർ കയറുന്നതിനിടയിൽ അലക്സ് റീനക്കായുള്ള മറുപടി കൊടുത്തു… രണ്ടാളും മുകളിൽ എത്തിയതും റൂമിൽ നിന്ന് ഇറങ്ങി വരുന്ന അന്നമ്മ അവരെ നോക്കി നന്നായി ഇളിച്ച് കാണിച്ചു… “എവിടെ…?” സാം പതിയെ ചോദിച്ചതും അന്ന താഴേക്ക് കണ്ണ് കാണിച്ചു…

“എന്നിട്ട് ഞാൻ വന്നപ്പോൾ കണ്ടില്ലല്ലോ…” “കാണില്ല…ഫുഡ് കഴിക്കലും അമ്മച്ചി അവളെയും പിടിച്ച് റൂമിലേക്ക് പോയിട്ടുണ്ട്….ഞാൻ ചെന്ന് നോക്കട്ടേ…ഇല്ലേൽ അവളെ ഉറങ്ങാൻ പോലും അമ്മച്ചി സമ്മതിക്കില്ല….” സാമിനെ നോക്കി പറഞ്ഞ് അവനെ കടന്ന് പോയി… പോവുന്ന പോക്കിൽ അലക്സിനെ നോക്കി കണ്ണിറുക്കാനും അവന്റെ വയറ്റിലൊന്ന് പിച്ചാനും അവൾ മറന്നില്ല… “ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ…” ചാടി തുള്ളി സ്റ്റെയർ ഇറങ്ങുന്ന അന്നയെ നോക്കി അവൻ ആത്മഗതിച്ച് കൊണ്ട് സാമിന് പിന്നാലെ പോയി… “നീ റൂമിലേക്ക് വിട്ടോ…ഞാനേ കുടിക്കാൻ കുറച്ച് വെള്ളം എടുത്ത് വരാം…” അമ്മച്ചിയുടെ അടുത്ത് നിന്ന് ശ്രീയെ ഒരുവിധം ഊരിയെടുത്ത് അന്നമ്മ ശ്രീയെ ആദ്യം മുകളിലേക്ക് പറഞ്ഞയച്ചു… ശ്രീ ഒരു മൂളി പാട്ടും പാടിക്കൊണ്ട് റൂമിലേക്ക് കയറി…അന്നമ്മ വരാനുള്ളത് കൊണ്ട് വാതിൽ അടക്കാതെ ടവലുമായി നേരെ വാഷ് റൂമിലേക്ക് പോയി…. *****

അന്ന ഫ്രിഡ്ജ് തുറന്ന് വെള്ളവുമെടുത്ത് സ്റ്റെയർ കയറിയപ്പോഴാണ് കോമൺ ബാൽക്കണിയുടെ ഡോർ തുറന്നിട്ടിരിക്കുന്നത് കണ്ടത്… അവളൊന്ന് സംശയിച്ച് ബോട്ടിൽ അടുത്തുള്ള കുഞ്ഞ് ടേബിളിൽ വെച്ച് അങ്ങോട്ട് ചെന്നു… ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ചെയറിൽ ചാഞ്ഞ് കണ്ണടച്ച് ഇരിക്കുന്ന അലക്സിനെ കണ്ടതുംഅവളൊരു ചിരിയോടെ അവനെ നോക്കി… കാലുകൾ രണ്ടും ചാരുപടിയിലേക്ക് നീട്ടി വെച്ച് കൈകൾ മാറിന് കുറുകെ പിണച്ച് വെച്ചാണ് ഇരിപ്പ്… കണ്ടിട്ട് ഉറങ്ങുകയാണെന്ന് തോന്നുന്നു… അന്ന പതിയെ ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാലടികളോടെ അവന്റെ അടുത്തേക്ക് ചെന്നു… താഴെയുള്ള അലങ്കാര വിളക്കുകളുടെ വെളിച്ചത്തിൽ ചുണ്ടിൽ ഒരു കുഞ്ഞ് പുഞ്ചിരി ഒളിപ്പിച്ച് വെച്ച് കിടക്കുന്ന അലക്സിനെ കണ്ട് അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…

ഇമ വെട്ടാതെ അവനെ തന്നെ നോക്കി നിൽക്കുന്ന സമയത്താണ് അവളുടെ കണ്ണുകൾ അവന്റെ കട്ടി മീശയിൽ ഉടക്കുന്നത്… അതൊന്ന് പിരിച്ച് വെക്കാൻ ഒരുപാട് നാളായി അവൾ ആഗ്രഹിച്ചിരുന്നു… ഇത് വരെ അതിനൊരു അവസരം കിട്ടിയിരുന്നില്ല….ഇന്ന് ആ ആഗ്രഹം സാധിക്കണം എന്ന് തീരുമാനിച്ച് അവൾ മെല്ലെ അവന്റെ മുഖത്തിന് നേരെ കുനിഞ്ഞു… ഇടത് വശത്തെ മീശയിൽ തൊട്ട് ചെറുതായൊനനാ പിരിച്ചതും അവനൊന്ന് അനങ്ങി… അന്നമ്മ ഞെട്ടലോടെ ഒന്ന് പിന്നോട്ട് മാറി…പക്ഷേ പേടിച്ചത് പോലെ അവൻ എഴുന്നേറ്റില്ലെന്ന് മാത്രമല്ല വീണ്ടും അതേ പോലെ തന്നെ കിടക്കുകയും ചെയ്തു… അതും കൂടെ ആയതും അവൾ ആശ്വാസത്തോടെ അവന്റെ വലത് മീശ പിരിക്കാനായി ആഞ്ഞു…

അവൾ അവിടെ ഒന്ന് തൊട്ടപ്പോഴേക്കും അലക്സ് കണ്ണുകൾ തുറന്നിരുന്നു… അത് കണ്ട് ഞെട്ടി പിന്നോട്ട് മാറാനൊരുങ്ങിയ അന്നമ്മയുടെ കൈയിൽ പിടിച്ച് വലിച്ചതും അവൾ കറക്ട് ആയി അലക്സിന്റെ മടിയിലേക്ക് തന്നെ വന്ന് വീണിരുന്നു… ****** ശ്രീ ഫ്രഷ് ആയി വാഷ് റൂമിൽ നിന്ന് ഇറങ്ങി തിരിഞ്ഞപ്പോളാണ് റൂമിലെ ബെഡിൽ വന്ന് ഇരിക്കുന്ന സാമിനെ കണ്ടത്… അപ്രതീക്ഷിതമായി അവനെ അവിടെ കണ്ട ഞെട്ടലിൽ ശ്രീയുടെ കണ്ണുകൾ മിഴിഞ്ഞു… എന്നാൽ അടുത്ത നിമിഷം അത് ദേഷ്യമായി പരിണമിച്ചു… “ഡോ…” കൈയിലിരുന്ന ടവൽ ടേബിളിലേക്ക് എറിഞ്ഞ് ഉറഞ്ഞ് തുള്ളി ശ്രീ സാമിന്റെ അടുത്തേക്ക് ചെന്നു… “ആഹ്….ഇച്ചായന്റെ കൊച്ച് വന്നോ…” അവളുടെ ഉറക്കെയുള്ള വിളി കേട്ട് സാം കണ്ണുകൾ ഉയർത്തി മനോഹരമായൊരു പുഞ്ചിരിയോടെ അവളെ നോക്കി…

“തന്നോട് ആരാ ഡോ എന്റെ ഫോൺ എടുക്കാൻ പറഞ്ഞത്…?” സാമിന്റെ കൈയിലുള്ള അവളുടെ ഫോൺ ചൂണ്ടി കാണിച്ച് കൊണ്ട് ശ്രീ ദേഷ്യപ്പെട്ടു… “ഓ…നമുക്കിടയിൽ എന്റെത് നിന്റെത് എന്നൊക്കെ ഉണ്ടോ എന്റെ ദുർഗക്കൊച്ചേ😉….” കുസൃതിയോടെയുള്ള അവന്റെ പറച്ചിൽ ശ്രീയടെ ദേഷ്യം വർദ്ധിപ്പിച്ചതേ ഉള്ളൂ… “ഡോ…” “എന്തോ😌….” ദേഷ്യത്തിൽ എന്തോ പറയാൻ വേണ്ടി വന്ന ശ്രീ അവന്റ ഇരിപ്പ് കണ്ട് തലക്ക് കൈ കൊടുത്ത് നിന്നു… “എന്റെ കൊച്ചേ….നീ ഇങ്ങനെ ഇച്ചായനോട് ചൂടാവല്ലേ… ഇന്നലെ മുതൽ ഞാൻ നിന്നെ വിളിക്കാൻ നോക്കുവാ…കോൾ കണക്ട് ആയില്ല….ഇപ്പഴല്ലേ കാര്യം മനസ്സിലായത്…എന്നെ ബ്ലോക്ക് ആക്കിയേക്കുവാ അല്ലേ കൊച്ച് കള്ളീ….സാരമില്ല…

ഇച്ചായൻ അത് അൺബ്ലോക്ക് ചെയ്തിട്ടുണ്ട്…” സാം ശ്രീയുടെ ഫോൺ കൈയിലിട്ട് കറക്കിക്കൊണ്ട് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവന്റെ കൈയിൽ നിന്നും തട്ടി പറിച്ചു… “ഇയാളെ എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞതല്ലേ… പിന്നെ എന്തിനാ എന്റെ പിന്നാലെ വരുന്നത്…നിങ്ങൾക്ക് എന്താ പറഞ്ഞാൽ മനസ്സിലാവില്ലെന്നുണ്ടോ…” ശ്രീ നിന്ന് കത്തുന്നത് കണ്ടിട്ടും സാമിന്ഒരു കൂസലും ഇല്ലായിരുന്നു… അവൻ താടിക്ക് കൈ കൊടുത്ത് അതേ ഇരിപ്പ് ഇരുന്ന് ശ്രീയെ ഉറ്റ് നോക്കിക്കൊണ്ടിരുന്നു… “അതിന് നീ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്റെ കൊച്ചേ…ഒന്ന് ഓർത്ത് നോക്കിക്കേ….” സാം പറഞ്ഞത് കേട്ട് ശ്രീ ഒന്ന് ആലോചിച്ചു….അവൻ പ്രൊപോസ് ചെയ്തപ്പോൾ തല ഒന്ന് ചെറുതായി ചലിപ്പിച്ചു എന്നല്ലാതെ ഇഷ്ടമല്ലെന്ന് പറയുന്നത് പോട്ടേ വാതുറന്ന് ഒരക്ഷരം കൊച്ച് മിണ്ടിയിട്ടില്ല… “ഇച്ചായന്റെ കൊച്ചിന് ഓർമ വന്നോ….?” കള്ളച്ചിരിയോടെ അവൻ ചോദിച്ചതും ശ്രീ കലി തുള്ളി.. “ശരി…എന്നാ ഇപ്പോ കേട്ടോ….എനിക്ക് തന്നെ ഇഷ്ടമല്ല…ഇഷ്ടമല്ല…ഇഷ്മല്ല..ഒരിക്കലും ഇഷ്ടപ്പെടാനും പോവുന്നില്ല…” ശ്രീ ദേഷ്യത്തോടെ പറഞ്ഞ് നിർത്തിയതും സാം ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് നിന്നിരുന്നു……..തുടരും

നിനക്കായ് : ഭാഗം 47

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!