സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 54

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

രാത്രിയുടെ സൗന്ദര്യത്തിൽ എവിടെയോ പ്രകാശം പരത്തിയ ഒരു ചെറുപൊട്ടുപോലെ ആ ചിതയും ആ ശരീരവും പ്രകൃതിയിലേക്ക് അലിഞ്ഞു ചേർന്നിരുന്നു.. അപ്പോഴും കൂടി നിന്നവരിൽ വിച്ചുവിന്റെ കണ്ണിൽ നിന്നും മാത്രം ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു വീണിരുന്നു.. ********* സൂര്യകിരണങ്ങൾ മുഖത്തടിച്ചപ്പോഴാണ് കിച്ചു കണ്ണു വലിച്ചു തുറന്നത്.. രാത്രി ഏറെ വൈകി കിടന്നതുകൊണ്ട് അവൻ ക്ലോക്കിലേയ്ക്കാണ് ആദ്യം നോക്കിയത്.. സമയം 10അര കഴിഞ്ഞിരുന്നു.. അവൻ തന്നെ ചുറ്റി പിടിച്ചു കിടക്കുന്ന വിമലിനെ നോക്കി.. അവൻ നല്ല ഉറക്കമാണ്.. അവന്റെ കയ്യെടുത്തു മാറ്റി കിച്ചു പതിയെ എഴുന്നേറ്റു..

പല്ലുതേച്ചു കുളിച്ചു വന്നപ്പോഴേയ്ക്കും വിമലും എഴുന്നേറ്റിരുന്നു.. എണീറ്റോ.. കിച്ചു ചോദിച്ചു.. മ്മ്.. നല്ല ക്ഷീണം.. ഇന്നലെ രാത്രി വരെയുള്ള യാത്രയും ഉറക്കമൊഴിപ്പും.. അവനൊന്ന് എഴുന്നേറ്റിരുന്നു പറഞ്ഞു.. വേണമെങ്കിൽ ഇത്തിരി കൂടെ കിടന്നോടാ.. കിച്ചു പറഞ്ഞു…. അയ്യോ.. സർ പറഞ്ഞില്ലേലും ഞാൻ ഉറങ്ങാൻ പോവാ. മോൻ പോയി വെട്ടുകാര്യം നോക്ക്. വിമൽ പറഞ്ഞു.. കിച്ചു ഒന്നു പുഞ്ചിരിച്ചു.. ശേഷം താഴേയ്ക്കിറങ്ങി.. അതിനിടയിൽ വിമൽ വീണ്ടും കട്ടിലിലേക്ക് ചരിഞ്ഞിരുന്നു.. ********

എന്നാലും എങ്ങനെ തോന്നിയോ ആ ദുഷ്ടന്.. ശോ. എന്തൊക്കെ പറഞ്ഞാലും അയാൾക്കൊപ്പം കുറച്ചുനാൾ ജീവിച്ച സ്ത്രീയല്ലേ.. ശ്യാമയുടെ സംസാരം കേട്ടാണ് കിച്ചു അടുക്കളയിലേക്ക് കയറിയത്.. എന്താണ് രണ്ടാളും കൂടിയൊരു സംസാരം.. അവൻ അതും ചോദിച്ചു സ്ലാബിലേയ്ക്ക് കയറിയിരുന്നു.. ദേവൂ. ഒരു ചായ താടി.. കിച്ചു കൊഞ്ചലോടെ പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു.. ശേഷം പാലെടുത്തു പാത്രത്തിലാക്കി തിളയ്ക്കാൻ വെച്ചു.. നീ അറിഞ്ഞോ… ഭദ്രേടെ അമ്മയെ കൊന്നതാണെന്ന്.. ആ സദാശിവന്റെ ചേട്ടൻ.. രാമഭദ്രൻ.. രാധിക പറഞ്ഞത് കേട്ട് കിച്ചു ഞെട്ടലോടെ അവരെ നോക്കി.. അത് ജിഷ്ണു വെറുതെ ഊഹിച്ചു പറഞ്ഞതല്ലേ.. കിച്ചു ചോദിച്ചു.. അല്ല. ഇന്നലെ രാത്രി കോയമ്പത്തൂർക്ക് പോണ വഴി അയാളെ അറസ്റ്റ് ചെയ്തൂന്നു.

കൊന്നതാ അയാളവരെ.. രാധിക പറഞ്ഞു.. എന്തോ വാക്ക് തർക്കമായിരുന്നൂന്നാ പറഞ്ഞേ.. ശ്യാമ പറഞ്ഞു.. ഒന്നുമല്ല. സ്വത്തു കേസിൽ ഭദ്രയ്ക്കും വിച്ചൂനും അനുകൂലമായി വിധി വന്നതിന്റെ പേരിൽ അവിടെ എന്തൊക്കെയോ തർക്കങ്ങൾ ഉണ്ടായിരുന്നൂത്രേ.. അതിനിടയിൽ അയാൾ മറ്റൊരു സ്ത്രീയെയും കൂട്ടി ആ വീട്ടിൽ ചെന്നു.. അവരോടൊപ്പം അയാൾ അന്തിയുറങ്ങിയത് കണ്ടപ്പോ വനജാന്റി ബഹളം വെച്ചു.. അങ്ങനെ ഇഷ്യൂ ആയി.. അതിനിടയിൽ അയാൾ അവരെ കയ്യിൽ കിട്ടിയ ഇരുമ്പു വടികൊണ്ടടിച്ചു.. വാക്കില്ലാതെ അടികൊണ്ട അവർ രക്തം വാർന്നു മരിക്കുകയായിരുന്നു.. രാത്രി ഇറങ്ങിപ്പോയ അയാൾ കാലത്തു വന്നു നോക്കിയപ്പോഴേയ്ക്കും അവർ മരിച്ചിരുന്നു.

ബോഡി നേരെ കട്ടിലിലേക്ക് കിടത്തി അയാൾ സ്ഥലം വിട്ടു.. എല്ലാത്തിനും സാക്ഷിയായി കിടന്ന സദാശിവനേയും ഇല്ലാതാക്കിയ ശേഷമാണ് അയാൾ പോയത്.. ഇത്രയും ദിവസം ബോഡി ആരും കാണാതെ ഇരുന്നപ്പോൾ രക്ഷപെട്ടു എന്നയാൾ കരുതിയതാണ്.. പക്ഷെ വിധി അയാളെയും കുരുക്കി.. അകത്തേയ്ക്ക് വന്നു ജിഷ്ണു പറഞ്ഞത് കേട്ട് കിച്ചു അവനെ നോക്കി നിന്നുപോയി.. ഭദ്ര.. കിച്ചു ചോദിച്ചു.. അറിഞ്ഞു.. വിച്ചുവും. രണ്ടാൾക്കും പ്രതീക്ഷിച്ചതുപോലെയുള്ള ഞെട്ടലൊന്നും അക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.. എങ്ങനെ തോന്നും. പെറ്റമ്മ എന്നു പറയാം എന്നല്ലാണ്ട് അവർ ചെയ്തത് എന്തെങ്കിലും ആർക്കെങ്കിലും പൊറുക്കാൻ പറ്റുമോ.. ജിഷ്ണു ചോദിച്ചു.. ഇല്ല.. ഒരിക്കലും പൊറുക്കാൻ പറ്റില്ല ഒരു മകൾക്കും.. കിച്ചു മനസ്സിൽ പറഞ്ഞു..

ഏതായാലും അത് അങ്ങനെ അവസാനിച്ചതും ഒരു കണക്കിന് നന്നായി.. ആ സ്ത്രീയുടെ ശല്യം ഇനി ഇല്ലല്ലോ.. ശ്യാമ പറഞ്ഞു.. ഹൊ.. എന്തൊക്കെ പറഞ്ഞാലും ആ കാഴ്ച. മനുഷ്യരെ പുഴു അരിക്കുന്ന കാഴ്ചയൊന്നും കണ്ടു നിൽക്കാൻ ആകില്ല.. അവരീ ഭൂമിയിൽ ചെയ്ത് കൂട്ടിയതിന്റെയൊക്കെയാകും മരിച്ചിട്ടും ഇങ്ങനെ നരകിക്കേണ്ടി വന്നത്. രാധിക പറഞ്ഞു.. തനെന്താടോ ഒന്നും മിണ്ടാത്തത്.. ചായ കൊണ്ടുകൊടുത്ത ദേവുവിനോടായി ജിഷ്ണു ചോദിച്ചു.. ഹേയ്.. അങ്ങനെ ഒന്നുമില്ല ജിഷ്ണുവെട്ടാ.. ഞാനിതൊക്കെ കേട്ട് നിന്നുപോയതാ.. ദേവു പറഞ്ഞു.. അവൻ ചിരിച്ചു.. അല്ല വിച്ചുവേച്ചിക്ക് എങ്ങനെയുണ്ട്.. ദേവു ചോദിച്ചു.. അത് കഷ്ടമാ.. എന്ത് കഴിച്ചാലും വൊമിറ്റിങ് ആണ്… പാവം.. വല്ലാതെ വിഷമിക്കുന്നുണ്ട്.. ജിഷ്ണു പറഞ്ഞു..

അല്ല വിമൽ എന്തിയെ..ഇന്നലെ രാത്രി എത്തിയിട്ട് ഒന്നു സംസാരിക്കാൻ പോലും പറ്റിയില്ല.. ജിഷ്ണു ചോദിച്ചു.. അവൻ എണീറ്റില്ല.. കിടക്കുവാ.. കിച്ചു പറഞ്ഞു.. വിനയൻ അങ്കിളോ.. ജിഷ്ണു ചോദിച്ചു.. നേരം വെളുത്തപ്പോ ഒരു തൂമ്പയും കൊണ്ടിറങ്ങിയിട്ടുണ്ട്.. ഇപ്പൊ ഇവിടുത്തെ പറമ്പ് വൃത്തിയാക്കൽ അങ്ങേറ്റെടുത്തേയ്ക്കുകയാ.. ശ്യാമ പറഞ്ഞു.. ജിഷ്ണു പുഞ്ചിരിച്ചു.. ചുമ്മാതെയാ. പിറകിൽ രണ്ടു പണിക്കാർ ഉണ്ട്.. അവരുടെ കൂടെ അവരെ കൂടി മെനക്കെടുത്താൻ നിൽക്കുവാ. ശ്യാമ കണ്ണടച്ചു കാണിച്ചുകൊണ്ട് പറഞ്ഞു.. അവർ എല്ലാവരും ചേർന്ന് ചിരിച്ചു.. അപ്പോഴും കിച്ചുവിന്റെ മനസ്സ് നിറയെ ഭദ്രയുടെ രൂപമായിരുന്നു.. അവൻ തന്റെ പ്രണയത്തെ ഉള്ളിൽ തലോലിച്ചുകൊണ്ടിരുന്നു.. **********

ഒരു വർഷത്തിന് ശേഷം.. കിച്ചൂ.. കിച്ചുവേ.. നീ ഇറങ്ങുന്നില്ലേ.. സമയമായി.. വിമൽ താഴെ അക്ഷമനായി നിന്നുകൊണ്ട് വിളിച്ചു കൂവി.. ഇത്രേം ഉച്ചത്തിൽ കാറേണ്ടെടാ.. ഞാനിറങ്ങി.. കിച്ചു ഷർട്ടിന്റെ കൈ മടക്കിക്കൊണ്ട് ഇറങ്ങിവന്നു.. ഇനി നിന്നാൽ ഫ്ലൈറ്റ് വന്നിട്ട് പോയാലും നമ്മൾ അങ്ങു എത്തില്ല.. വിമൽ പറഞ്ഞു.. ഡാ.. കാപ്പി കുടിച്ചിട്ട് പോ.. രാധിക കാപ്പി എടുത്തുകൊണ്ട് വന്നു.. ചൂടല്ലേ അമ്മേ. ഞങ്ങൾ എയർപോർട്ടിൽ ചെന്നിട്ട് കുടിച്ചോളാം . കിച്ചു പറഞ്ഞു.. കാപ്പി കുടിച്ചിട്ട് പോ കിച്ചുവേട്ടാ.. ഇനി എപ്പോഴാ അങ്ങോട്ട് എത്തുന്നത്.. ദേവു കയ്യിൽ പ്രസദവുമായി വന്നുകൊണ്ട് പറഞ്ഞു.. പറയുന്നതിനൊപ്പം അവൾ ഇലച്ചീന്തിൽ നിന്നും ചന്ദനം തൊട്ട് കിച്ചുവിന്റെ നെറ്റിയിൽ തൊട്ടിരുന്നു..

ശേഷം അവൾ ചന്ദനം വിമലിന്റെ നെറ്റിയിലും വരച്ചു.. കിച്ചു കാപ്പി കുടിക്ക്.. പോകാം.. വിമൽ പറഞ്ഞതും അവൻ കാപ്പി വാങ്ങി. നിങ്ങൾ ഇറങ്ങിയില്ലേ.. ശ്യാമ അകത്തേയ്ക്ക് വന്നു ചോദിച്ചു.. അല്ല നിങ്ങൾ 3 പേരും കൂടെയല്ലേ അമ്പലത്തിൽ പോയത്. എന്നിട്ട് ഓരോരുത്തരായി കേറി വരുന്നതെന്താ.. വിമൽ ചോദിച്ചു.. നിന്റെ അച്ഛൻ അതിനിടയിൽ ഫോണും ചെവിയിൽ വെച്ചോണ്ട് നടക്കുവല്ലേ.. ഞാൻ കേറി വരുന്നതിനിടയിൽ അപ്പുറത്തെ മീനൂനേ കണ്ടു.. അതാ സംസാരിച്ചു നിന്നത്.. ശ്യാമ പറഞ്ഞു.. വാ പോകാം.. കിച്ചു ഗ്ലാസ് ദേവുവിന്റെ കയ്യിൽ കൊടുത്ത ശേഷം പറഞ്ഞു.. പോയിട്ട് വരാം.. അവൻ പറഞ്ഞു.. രാധികയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. ഇറങ്ങിയോ രണ്ടാളും..

വിച്ചുവും ജിഷ്ണുവും കൂടി കയറിവന്നു.. ജിഷ്ണുവിന്റെ കയ്യിലിരുന്ന 6 മാസം പ്രായമുള്ള അവരുടെ കുഞ്ഞു വാവ നിവേദും ഉറങ്ങുന്നുണ്ടായിരുന്നു.. യാത്രയയയ്ക്കാൻ വന്നതാണോടാ.. കിച്ചു ചോദിച്ചു.. പിന്നല്ലാതെ.. യങ് ഇന്ത്യയുടെ ഈ വർഷത്തെ മികച്ച ബിസിനസ്സ് സംരംഭകർക്കുള്ള അവാർഡ് വാങ്ങാൻ നിങ്ങൾ പോകുമ്പോൾ ഞാൻ യാത്രയയ്ക്കാൻ വരേണ്ടേ.. ജിഷ്ണു ചോദിച്ചു.. ഞങ്ങൾ വിളിച്ചതല്ലേ.. മുംബൈക്ക്.. കൂടെ വരാൻ.. കിച്ചു ചോദിച്ചു.. വന്നേനെ.. ഇപ്പൊ മുത്തച്ഛനും വയ്യല്ലോടാ.. അവിടെ എന്തെങ്കിലും ആവശ്യം വന്നാൽ വേറെയാരാ.. ജിഷ്ണു പറഞ്ഞു.. ഇറങ്ങാറായില്ലേ.. വിച്ചു ചോദിച്ചു.. അയ്യോ.. അല്ലേലെ സമയം പോയി.. ഇറങ്ങുകയാ.. കിച്ചു പറഞ്ഞു.. അവർ ഇറങ്ങിയപ്പോഴും കിച്ചുവിന്റെ കണ്ണുകൾ അടുത്ത വീട്ടിലേയ്ക്ക് ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു..

ഭദ്ര അവിടെ ഇല്ല കിച്ചുവേട്ടാ.. അവൾ പുറത്തെവിടെയോ പോയതാ… ദേവു സ്വകാര്യമായി പറഞ്ഞു .കിച്ചു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.. കാറിലേക്ക് കയറുമ്പോഴും അവന്റെ കണ്ണുകൾ അവൾക്കായി പരതുകയായിരുന്നു.. കാർ പുറത്തോട്ടിറങ്ങിയതും കണ്ടു സ്കൂട്ടറിൽ കാലിത്തീറ്റയുമായി വരുന്നവളെ.. അവരെയൊന്ന് നോക്കി സ്കൂട്ടറുമായി അകത്തേയ്ക്ക് പോകുന്നവളെ നോക്കവേ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു… അത്രമേൽ മനോഹരമായ ഒരു പുഞ്ചിരി.. ********** മുറ്റത്തായി വന്നു നിന്ന വണ്ടികൾ കണ്ടതും സംശയത്തോടെ കിച്ചുവും രാധികയും വിമലും പുറത്തേയ്ക്കിറങ്ങി വന്നു.. അതിൽ നിന്നിറങ്ങിയവരെ നോക്കി അത്ഭുതത്തോടെ അവർ നിന്നു.. ചെറു ചിരിയോടെ ആദ്യം ഇറങ്ങിയത് രാജേന്ദ്രനാഥ് ആയിരുന്നു..

തൊട്ടു പുറകെ ഇറങ്ങിയ പ്രമീളയെയും വിഷ്ണുവിനെയും കൂടി കണ്ടതും സംശയത്തോടെ കിച്ചുവും വിമലും പുറത്തേക്കിറങ്ങി.. രാധികേ.. രാജേന്ദ്രനാഥ് വിളിച്ചതും അവരും പുറത്തേക്കിറങ്ങി വന്നിരുന്നു.. എന്താ പതിവില്ലാതെ ഈ വഴിക്കൊക്കെ.. കിച്ചു ചോദിച്ചു.. അതെന്താ സൂര്യാ.. ഈ വഴി ഞങ്ങൾക്ക് ഇറങ്ങികൂടെ.. ഇവിടെ താമസിക്കുന്നത് ഞങ്ങൾക്ക് അന്യരൊന്നും അല്ലല്ലോ.. ഒന്നുമില്ലേലും ഏട്ടന്റെ സ്വന്തം പെങ്ങളും മക്കളുമല്ലേ.. അപ്പൊ നിങ്ങൾ അന്വേഷിച്ചില്ലെങ്കിലും ഞങ്ങൾ അന്വേഷിക്കേണ്ടേ.. പ്രമീളയാണ് മറുപടി പറഞ്ഞത്.. ഇതൊക്കെ നിങ്ങളൊക്കെ ഓർത്തിരിക്കുന്നു എന്നത് പോലും ഞങ്ങൾക്ക് പുതിയ അറിവാണ്.. കിച്ചു പറഞ്ഞു.. രാജേന്ദ്രനാഥിന്റെയും പ്രമേളയുടെയും മുഖം വിവർണ്ണമായി..

എനിക്കറിയാം സൂര്യാ.. കഴിഞ്ഞതൊന്നും നിങ്ങൾക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല എന്നു.. ജീവിതത്തിൽ ഏറ്റവും പ്രധാനം പണമാണെന്നു വിശ്വസിച്ചിരുന്ന ആളാണ് ഞാൻ.. പണത്തിന്റെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ അളന്നു കുറിക്കുന്ന അച്ഛനെ കണ്ട് വളർന്നതുകൊണ്ടാകാം ഞാനുമങ്ങനെ ആയി പോയത്.. ആ ജീവിതത്തിൽ ഞാൻ കാണാതെ പോയ പലതും ഉണ്ടായിരുന്നു . സ്നേഹം ബന്ധങ്ങൾ.. ഒക്കെ.. അന്ന് എന്നെ തിരുത്താനും മാറ്റി ചിന്തിപ്പിക്കാനും ആരും ഉണ്ടായിരുന്നുമില്ലല്ലോ.. പണത്തിനെക്കാൾ വലുതാണ് ബന്ധങ്ങളും സ്നേഹവും എന്നൊക്കെ പഠിക്കാൻ ഈ പ്രായമായി.. നീ നമ്മുടെ അച്ഛനെ അത് പഠിപ്പിച്ചപ്പോൾ എന്റെ മോള്.. അവളും അതെന്നേ പഠിപ്പിച്ചു രാധികേ.. രാജേന്ദ്രനാഥ് കുറ്റബോധത്തോടെ പറയുന്നത് കേട്ട് കിച്ചുവും വിമലും പരസ്പരം നോക്കി..

നിങ്ങൾ അറിഞ്ഞോ എന്നറിയില്ല. രാജേട്ടന് ഒരു ആക്സിഡന്റ് പറ്റിയിരുന്നു.. കഴിഞ്ഞ ഡിസംബറിൽ.. ഒത്തിരി സീരിയസ് ആയിരുന്നു.. കയ്യിൽ ഉള്ളതെല്ലാം എടുത്തു ചിലവാക്കാനും ഞങ്ങൾ തയാറായതാണ്.. പക്ഷെ അന്നാദ്യമായി ഞാനും അറിഞ്ഞു ജീവിതത്തിൽ പണം കൊണ്ട് നേടാനാകാത്തത് ഒരുപാടുണ്ടെന്നു.. ഒറ്റപ്പെട്ട് ഞാനും ഇവനും ഐ സി യുവിന് മുൻപിൽ നിന്നപ്പോൾ ഞങ്ങൾ ഏറ്റവും ആഗ്രഹിച്ചതും ഒരു ആശ്വാസ വാക്കാണ്.. പോട്ടെ.. ഒന്നുമില്ല.. എന്നൊക്കെ പറഞ്ഞു ആരെങ്കിലും ഒരാൾ ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നു ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ചുപോയി രാധികേ.. പ്രമീള നിറഞ്ഞ കണ്ണുകൾ തുടച്ചു..

മരണത്തെ മുൻപിൽ കണ്ടു കിടന്ന ആ ദിവസങ്ങളിലാണ് ഞാനും കഴിഞ്ഞുപോയ ജീവിതത്തെ പറ്റി ആലോചിച്ചത്.. എന്ത് നേടി.. എന്തിനുവേണ്ടി ഓടി.. ഒന്നുമില്ല.. എല്ലാം വെട്ടിപ്പിടിക്കുവാൻ ശ്രമിച്ചു.. അതിനിടയിൽ ജീവിതത്തിൽ ആകെയുള്ള രക്തബന്ധം നീയാണെന്നുംപോലും ഞാൻ മറന്നു രാധികേ.. അതോർമിപ്പിക്കാൻ എന്റെ മോള് വേണ്ടിവന്നു.. അവൾക്ക് അന്ന് വരാൻ കഴിയില്ലായിരുന്നു.. എങ്കിലും വിളിച്ചപ്പോൾ അവൾ.പറഞ്ഞു.. ബന്ധങ്ങളെ കാശ് നൽകി വാങ്ങാൻ കഴിയില്ല എന്ന്.. അവസൽ പഠിപ്പിച്ചു ജീവിതത്തിൽ ബന്ധങ്ങളുടെ മൂല്യം എത്രയാണെന്ന്..

ഒന്നു എഴുന്നേറ്റ് നടക്കാൻ ആവതായപ്പോൾ ഓടി വന്നതാ രാധികേ ഞാൻ.. പൊറുക്കില്ലേ മോളെ ഈ ഏട്ടനോട്.. നിറകണ്ണുകളോടെ രാധികയുടെ കൈകൾ ചേർത്തുപിടിച്ചു രാജേന്ദ്രനാഥ് പറഞ്ഞതും അവരുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.. പൊറുക്കാൻ കഴിയുമോ മോളെ നിനക്കെന്നോട്.. നിന്റെ കാലു പിടിച്ചു മാപ്പ് പറയാനാണ് ഞാൻ വന്നത്.. രാജേന്ദ്രനാഥ് പറഞ്ഞതും രാധിക അരുതെന്ന അർത്ഥത്തിൽ തലയനക്കി.. സ്വന്തമെന്ന് പറയാൻ നിങ്ങളൊക്കെ ആളെ ഏട്ടാ എനിക്കുമുള്ളു.. മാപ്പ് ഒന്നും വേണ്ട. എനിക്ക്.. എനിക്ക് ക്ഷമിക്കാൻ കഴിയും ഏട്ടാ.. രാധിക പറഞ്ഞുകൊണ്ട് അയാളുടെ കയ്യിലേക്ക് പിടിച്ചു.. സോറി സൂര്യാ. ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പ്..

വിഷ്ണു തന്റെ മുൻപിൽ നിന്നു പറയുന്നത് കേട്ടപ്പോൾ കിച്ചുവും വിമലും പരസ്പരം നോക്കുകയായിരുന്നു.. ഞങ്ങളെ അകത്തോട്ട് പോലും വിളിക്കുന്നില്ലേ രാധികേ.. പ്രമീളയാണ് ചോദിച്ചത്… അയ്യോ.. മറന്നു.. കേറി വാ.. രാധിക പറഞ്ഞു.. അവർ അകത്തേയ്ക്ക് നടന്നു.. വരുന്നില്ലേ.. വിഷ്ണു ചോദിച്ചു.. എനിക്കൊരു കോൾ ചെയ്യാനുണ്ട്.. ചെല്ലു.. ഞാൻ വന്നോളാം.. കിച്ചു പറഞ്ഞു. അവനും അകത്തേയ്ക്ക് പോയതും വിമൽ കിച്ചുവിനടുത്തേയ്ക്ക് നീങ്ങി നിന്നു.. എന്ത് തോന്നുന്നു.. കിച്ചു ചോദിച്ചു.. പശ്ചാത്താപം.. വിമൽ പറഞ്ഞു.. കുന്തം.. കേറി കേറി ഇനി കുടുംബത്തോട്ട് കേറിയേക്കുവാ..

ഈ കത്തി വേഷത്തിന്റെ അർത്ഥം എന്താണെന്ന് കണ്ടറിയണം.. ഏതായാലും ഫുഡ് ഇനി സൂക്ഷിച്ചുപയോഗിച്ചാൽ മതി.. പച്ചവെള്ളത്തിൽ പോലും വിഷം കലക്കാൻ മടിയില്ലാത്ത വർഗ്ഗമാ മൂന്നും.. കിച്ചു ഓർമിപ്പിച്ചു.. മ്മ്.. വിമൽ ഒന്നു മൂളി… നീ വാ.. കിച്ചു വിമലിനെയും വിളിച്ചു അകത്തേയ്ക്ക് നടന്നു.. അല്ല ദേവു.. അവളെന്തിയെ.. പ്രമീള ചോദിച്ചു.. ദേവൂ.. രാധിക ഉച്ചത്തിൽ വിളിച്ചു.. എന്താ അമ്മേ.. പെട്ടെന്ന് മുറിയിൽ നിന്നും ദേവു ഇറങ്ങിവന്നു ചോദിച്ചു.. അപ്പോഴാണ് അവൾ രാധികയുടെ കൂടെ വന്നവരെ ശ്രദ്ധിച്ചത്..അവൾ അവരെ സംശയത്തോടെ നോക്കി.. വിഷ്ണുവിന്റെ കണ്ണുകളും അവളിലായിരുന്നു.. കുളിച്ചതേ ഉള്ളു എന്നു കണ്ടാൽ അറിയാം.. നനഞ്ഞ തോർത്ത് തലയിൽ ചുറ്റി വെച്ചിട്ടുണ്ട്.

നെറ്റിയിലും കഴുത്തിലും വെള്ളതുള്ളികൾ പറ്റി ഇരിപ്പുണ്ട്.. നെറ്റിയിൽ ഒരിറ്റ് ചന്ദനവും കുങ്കുമവും കൊണ്ട് ഒരു കിരിചർത്തി ഒരു കുഞ്ഞു പൊട്ടും തൊട്ടിട്ടുണ്ട് എന്നതല്ലാതെ ഒരു ചമയവും അവളുടെ മുഖത്തില്ലെങ്കിലും വല്ലാത്ത ഒരാകർഷണം അവനു തോന്നി.. ചുരിദാറാണ് വേഷം.. ഷാൾ ഇട്ടിട്ടുണ്ടായിരുന്നില്ല അവൾ.. അവന്റെ കണ്ണുകൾ അവളുടെ ശരീരത്താകെ ആർത്തിയോടെ ഓടി നടന്നു.. അല്ല.. ദേവു എന്താ ഞങ്ങളെ ഇങ്ങനെ നോക്കുന്നത്.. മനസ്സിലായില്ലേ.. പ്രമീള ചോദിച്ചു.. മനസ്സിലായി.. ദേവു പറഞ്ഞു.. ഇവളുടെ അസുഖമൊക്കെ മാറി അല്ലെ രാധികേ.. രാജേന്ദ്രനാഥ് ചോദിച്ചു.. അതേ നല്ല ചികിത്സയും പരിചരണവും കിട്ടിയപ്പോൾ അവൾ ഓകെ ആയി.. മറുപടി പറഞ്ഞത് വിമലായിരുന്നു.. ദേവൂ.. ഭദ്ര നിന്നെ അന്വേഷിച്ചു..

വിമൽ പെട്ടെന്ന് പറഞ്ഞു.. ആ.. ഒരു കാരണം കിട്ടാൻ നോക്കിയിരുന്നെന്നോണം അവൾ പെട്ടെന്ന് അവരെ കടന്നു അടുക്കള വഴി പുറത്തേയ്ക്ക് പോയി.. കിച്ചുവിന്റെയും വിമലിന്റെയും കണ്ണുകൾ അപ്പോഴും വിഷ്ണുവിലയിരുന്നു.. ദേവു ഇറങ്ങിപോയതും ആ അമര്ഷത്തോടെ അവൻ തിരിഞ്ഞു നോക്കിയത് കിച്ചുവിന്റെ കണ്ണുകളിലേയ്ക്കായിരുന്നു.. പെട്ടെന്നൊന്നു പതറിയെങ്കിലും ചെറു ചിരിയോടെ അവനാ സാഹചര്യത്തെ അതിജീവിച്ചപ്പോൾ മറുപടിയായി ഒരു നല്ല പുഞ്ചിരി കിച്ചുവും അവനായി സമ്മാനിച്ചിരുന്നു.. ***

കിച്ചുവിന്റെയും വിമലിന്റെയും കണ്ണുകൾ അപ്പോഴും വിഷ്ണുവിലായിരുന്നു.. ദേവു ഇറങ്ങിപോയതും ആ അമര്ഷത്തോടെ അവൻ തിരിഞ്ഞു നോക്കിയത് കിച്ചുവിന്റെ കണ്ണുകളിലേയ്ക്കായിരുന്നു.. പെട്ടെന്നൊന്നു പതറിയെങ്കിലും ചെറു ചിരിയോടെ അവനാ സാഹചര്യത്തെ അതിജീവിച്ചപ്പോൾ മറുപടിയായി ഒരു നല്ല പുഞ്ചിരി കിച്ചുവും അവനായി സമ്മാനിച്ചിരുന്നു.. എല്ലാവരും വന്ന കാലിൽ നിൽക്കാതെ ഇരിക്ക്.. അമ്മേ ചായ എടുക്ക്.. കിച്ചു പറഞ്ഞു.. അയ്യോ.. ഞാനത് മറന്നു.. ഇരിക്ക് ഏട്ടാ. ഏട്ടത്തി മോനെ. ഇരിക്ക്.. ഞാനിപ്പോൾ ചായ എടുക്കാം.. രാധിക പറഞ്ഞു. ഞാനും വരുവാ രാധികേ.. അതും പറഞ്ഞു പ്രമീളയും അകത്തേയ്ക്ക്.. അടുക്കളയിലേക്ക് രാധികയ്ക്ക് പിന്നാലെ പോയി..

ഇരിക്ക് അമ്മാവാ.. ഇരിക്ക് വിഷ്ണൂ.. കിച്ചു പറഞ്ഞു. അവരോടൊപ്പം അവനും ഇരുന്നു.. അല്ല ഈ വീട് സാമാന്യം നല്ല വലിപ്പമുണ്ട് അല്ലെ.. രാജേന്ദ്രനാഥ് ചോദിച്ചു.. ആ.. 4,5 മുറിയുണ്ട് മൊത്തം. ഞങ്ങൾ മൂന്നോ നാലോ മുറിയെ ഉപയോഗിക്കുകയുള്ളൂ.. കിച്ചു പറഞ്ഞു.. എല്ലാം തൂത്തു തുടയ്ക്കാൻ തന്നെ കുറെ സമയമെടുക്കുമല്ലോ.. രാജേന്ദ്രനാഥ് ചോദിച്ചു.. നല്ല പഴക്കം തോന്നിക്കുന്നുണ്ട്.. തനിക്ക് ഇതൊക്കെ ഇടിച്ചു പൊളിച്ചിട്ട് പുതിയതായി ഒന്നു പണിഞ്ഞുകൂടെ സൂര്യാ.. ഇത്ര വലിയ ഒരു ബിസിനസ്സ്കാരന്റെ വീട് ഇങ്ങനെയിരുന്നാൽ നാണക്കേടല്ലേ… വിഷ്ണു ചോദിച്ചു. എനിക്കത് അത്ര നാണക്കേടല്ല വിഷ്ണൂ.. ഇതെന്റെ അച്ഛൻ ഞങ്ങൾക്കായി കരുതിവെച്ചിരുന്ന അവസാനത്തെ സമ്പാദ്യമായിരുന്നു..

ഇതിൽ തൽക്കാലം ഒരു മാറ്റവും വരുത്താൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല.. കിച്ചു മുഖത്തടിച്ചതുപോലെ പറഞ്ഞതും വിഷ്ണുവിന്റെ മുഖം മങ്ങി.. രാധികേ.. കയ്യിൽ കുഞ്ഞുമായി അകത്തേയ്ക്ക് കയറിവന്നു സുമ വിളിച്ചു.. പെട്ടെന്ന് അവരെ കണ്ടതും സുമ വല്ലാതെയായി.. ആഹാ.. കണ്ണാ.. വായോ.. വിമൽ അവർക്ക് പിന്നാലെ കയറിവന്നു കുഞ്ഞിനെ എടുത്തു.. അല്ല ആന്റി എന്താ ഇവിടെ നിന്നു കളഞ്ഞേ. വാ.. കിച്ചു പറഞ്ഞു.. വിരുന്നുകാർ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല മോനെ.. കാർ കണ്ടപ്പോൾ ഞാനോർത്തു ശ്യാമയൊക്കെ ആണെന്ന്.. അതാ ഇങ്ങോടി വന്നത്.. സുമ പറഞ്ഞു.. ഞങ്ങളും വിരുന്നുകാരൊന്നും അല്ല.

ശ്യാമയെ കാളും ഇവരെയൊക്കെകാളും ഇവിടവുമായി ബന്ധമുള്ളത് ഞങ്ങൾക്കാ.. എന്റെ സ്വന്തം പെങ്ങളാണ് രാധിക.. രാജേന്ദ്രനാഥ് വിമലിനെ നോക്കിക്കൊണ്ടാണ് അത് പറഞ്ഞത്.. അവനത് തെല്ലും മൈൻഡ് ചെയ്യാതെ കുഞ്ഞിനെ കളിപ്പിച്ചു നിന്നു.. സുമ എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു.. ദേവൂട്ടി എന്തിയെ മോനെ.. സുമ വിമലിനോട് ചോദിച്ചു.. അവൾ ഭദ്രയുടെ അടുത്തേയ്ക്ക് പോയി ആന്റി.. കിച്ചു പറഞ്ഞു.. ആഹാ.. സുമേച്ചിയോ.. ഇരിക്ക് ചേച്ചി.. രാധിക ചായയുമായി വന്ന് പുഞ്ചിരിയോടെ പറഞ്ഞു.. ഇല്ല രാധികേ ഞാൻ ഇറങ്ങുകയാ.. ദേവൂന് ഏതോ ബുക്ക് വേണമെന്ന് വിച്ചുമോളോട് പറഞ്ഞിരുന്നു.. അതവളവിടെ എടുത്തു വെച്ചിട്ടുണ്ടെന്നു പറഞ്ഞുകേട്ടോ.. സുമ പറഞ്ഞു.. ശെരി സുമേച്ചി.. ചായ കുടിക്ക്.. രാധിക ചായ നീട്ടി..

ഹേയ്.. വിരുന്നുകാർക്കൊക്കെ ചായ കൊടുക്ക് രാധികേ.. ഞൻ അങ്ങോട്ട് ചെല്ലട്ടെ.. അമ്മയ്ക്ക് മെഡിസിൻ കൊടുക്കേണ്ട സമയമായി.. കണ്ണാ വാടാ.. സുമ വിമലിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി യാത്ര ചോദിച്ചു പോയി.. ഇവിടെ അപ്പുറത്തെ വീട്ടിലെ ചേച്ചിയാണ്.. എന്തിനും ഏതിനും ഞങ്ങൾക്കൊരു സഹായം അവരൊക്കെയാണ്.. രാധിക പറഞ്ഞു.. ഇനിയിപ്പോ കണ്ടവരുടെ ഒന്നും സഹായം നിനക്ക് വേണ്ടല്ലോ.. ഞങ്ങളൊക്കെയില്ലേ രാധികേ.. പ്രമീള പറഞ്ഞു.. ആരും ആർക്കും പകരമാക്കില്ലല്ലോ ഏട്ടത്തി.. നിങ്ങൾ ഇപ്പോ അങ്ങു പോകില്ലേ.. പിന്നെ അവരൊക്കെ അല്ലെ ഈയടുത്തു കിടക്കുന്നത്.. രാധിക പറഞ്ഞതും പ്രമീളയുടെ മുഖം വല്ലാതെയായി..

ഞങ്ങൾ ഉടനെ പോകുന്നില്ല രാധികേ.. രണ്ടു മൂന്ന് ദിവസം ഞങ്ങൾ ഇവിടെ നിൽക്കാമെന്നു കരുതിയാണ് വന്നത്.. രാജേന്ദ്രനാഥ് പറഞ്ഞു.. നിങ്ങൾക്ക് ബുദ്ധിമുട്ടാകില്ലെങ്കിൽ മതീട്ടോ.. ഈ നാടൊക്കെ കാണാൻ ഒരു മോഹം.. പ്രമീള പറഞ്ഞു.. ഞങ്ങൾക്ക് അതിൽ സന്തോഷമേയുള്ളൂ അമ്മായി.. ഇവിടെ പലതും കാണിച്ചു തരാനുണ്ട്.. പോകുന്നതിനു മുൻപ് എല്ലാം കാണിച്ചു തരാം.. കിച്ചു വിഷ്ണുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.. ഞാനെന്നാൽ നിങ്ങൾക്കുള്ള മുറി ശെരിയാക്കി ഇടാം.. രാധിക പറഞ്ഞുകൊണ്ട് മുകളിലേക്ക് നടന്നു… കിച്ചു അപ്പോഴും വിഷ്ണുവിനെ നോക്കി പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു.. അത് കണ്ട് വിമലിന് ചിരി പൊട്ടിയെങ്കിലും അവനത് കടിച്ചുപിടിച്ചു പുറത്തേയ്ക്ക് നടന്നു…..തുടരും

സഹയാത്രികയ്ക്കുസ്നേഹ പൂർവം: ഭാഗം 53

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!