സ്മൃതിപദം: ഭാഗം 23

സ്മൃതിപദം: ഭാഗം 23

എഴുത്തുകാരി: Jaani Jaani

അതെന്താ ഞാനും ഈ വീട്ടിലെ മരുമകൾ അല്ലെ അപ്പൊ എനിക്കും അധികാരമില്ലെ ഇന്നലെ വന്നു കേറിയ ഉടനെ നീ അധികാരം സ്ഥാപിക്കാനായോ ആയെന്ന് കൂട്ടിക്കോ അച്ചു വാശിയോടെ പറഞ്ഞതും അച്ചു എന്ന് വിളിച്ചു സന്ദീപ് പാഞ്ഞു വന്നു അവളുടെ കവിളിൽ തല്ലി ആരോടാ സംസാരിക്കുന്നത് എന്നുള്ള ഓർമ വേണം ithu നമ്മുടെ അമ്മയാണ് ആരായാലും പറയേണ്ടത് ഞാൻ മുഖത്തു നോക്കി പറയും സന്ദീപിനെ നോക്കി ദേഷ്യത്തോടെ അച്ചു പറഞ്ഞു ithu എന്റെ വീടാണ് അതിന് അനുസരിച്ചു പെരുമാറണം ഇല്ലെങ്കിൽ നിനക്ക് നിന്റെ വീട്ടിൽ പോകാം സന്ദീപ് അവള് സങ്കോചത്തോടെ വിളിച്ചു നിന്നെ ഞാൻ താലികെട്ടി കൊണ്ടുവന്നു എന്ന് വിചാരിച്ചു എന്റെ അമ്മയുടെ നേരെ എന്തും സംസാരിക്കാം എന്നുള്ള ലൈസൻസ് ഞാൻ തന്നിട്ടില്ല

നീ കഥ അറിയാതെ ആട്ടം കാണുകയാ സന്ദീപ് ഞാൻ അല്ല പ്രശ്നത്തിന് പോയത് നിന്റെ അമ്മ തന്നെയാ എന്നിട്ട നീ എന്നെ കുറ്റം പറയുന്നത് ഞാൻ വരുമ്പോഴേ കേട്ടു നിന്റെ സംസാരം അമ്മ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ തയ്യാറാക്കി വച്ചത് കഴിക്കാൻ കഴിയില്ലെങ്കിൽ നിനക്ക് തന്നെ വേണ്ടത് ആക്കി കഴിക്കാം പിന്നെ എന്തിനാ ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് ഇവിടെയുള്ളവരുടെ ഇഷ്ടത്തിനല്ലേ ആക്കേണ്ടത് അച്ചു മതി നിർത്ത നീ ഇപ്പൊ ഇവിടെ വന്ന ഇങ്ങനെയൊക്കെ കാണിക്കുന്നുണ്ടല്ലോ നിന്റെ വീട്ടിൽ ഇങ്ങനെയായിരുന്നോ പറയുമ്പോൾ പറയുമ്പോൾ ആക്കി തരാൻ അവിടെ ആളൊന്നും ഉണ്ടായിട്ടില്ലല്ലോ എല്ലാത്തിനു ഓരോ ലിമിറ്റുണ്ട് നീ അത് കടന്നു അത്കൊണ്ടാണ് ഇപ്പൊ നിന്റെ വീട്ടുകാരെ വരെ എന്നെ കൊണ്ട് പറയിപ്പിക്കുന്നത്

അച്ചു ഒന്നും മിണ്ടാതെ രേണുകയെ ഒന്ന് നോക്കി പിന്നെ സന്ദീപിനെ ദേഷ്യത്തോടെ നോക്കി മുകളിലേക്ക് പോയി രേണുക ഒരു നിമിഷം സന്ദീപിനെ നോക്കി അവൻ തലകുനിച്ചു നിൽക്കുകയാണ് ഇങ്ങനെ തലകുനിച്ചു എന്റെ മുന്നിൽ നിൽക്കാനാണോ നീ കല്യാണം കഴിച്ചത് രേണുകയുടെ വാക്കുകളിലും സങ്കടം നിഴലിച്ചിരുന്നു അമ്മേ ഞാൻ സോറി രേണുകയെ ഒന്ന് മിഴികൾ ഉയർത്തി നോക്കി പിന്നെ താഴേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് പറഞ്ഞു ഞാൻ അന്ന് ചെയ്യാൻ പോയത് തെറ്റ് തന്നെയാണ് അത് എനിക്ക് അറിയാം ഒരു നിമിഷം ഞാൻ എന്റെ കൂടെപ്പിറപ്പിനെ പറ്റി മാത്രം ചിന്തിച്ചുപോയി,

നീ ചെയ്തത് തന്നെയായിരുന്നു ശരി പക്ഷെ നീ തിരഞ്ഞെടുത്ത ആള് തെറ്റിപ്പോയോ എന്ന് എനിക്ക് സംശയമുണ്ട് അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു അമ്മേ അവൻ രേണുകയുടെ കൈ പിടിച്ചു തെറ്റും ശെരിയും ഏതെന്നു തിരിച്ചറിയുക പുറമോടി കണ്ട് ആരെയും അളക്കരുത് അത് ഇനിയെങ്കിലും എന്റെ മോൻ മനസിലാക്കുന്നത് നല്ലതാണ് അവനെ ഒന്ന് കൂടി നോക്കി കൊണ്ട് അവര് പോയി —————————————————————– കണ്ണേട്ടാ പ്ലീസ് ഐഷുവിന്റെ കഴുത്തിൽ മുഖം പൂഴ്ത്തി അവന്റെ താടി കൊണ്ട് ഉരസുകയാണ് കണ്ണേട്ടാ…. അവള് അവന്റെ ഷോൾഡറിൽ പിടിച്ചു വീണ്ടും വിളിച്ചു കാർത്തി മെല്ലെ മുഖമുയർത്തി നോക്കി കണ്ണ് അടച്ചു പിടിച്ചാണ് അവനെ വിളിക്കുന്നത് ഇപ്പോഴും അവന്റെ സ്പര്ശനത്തിൽ മുഴുകി പെരുവിരലിൽ പൊന്തി നിൽക്കുകയാ. അവളെ കാണുംതോറും അവനിലെ സന്തോഷം അവൻ തന്നെ തിരിച്ചറിയുകയായിരുന്നു.

തന്റെ പെണ്ണ് തന്റെ മുറിയിൽ തന്റെ കൈകൾക്കുളിൽ നിൽക്കുമ്പോൾ ഈ സമയം ഏറ്റവും സന്തോഷം അനുഭവിക്കുന്നത് അവനാണോ എന്ന് പോലും ചിന്തിച്ചു പോയി. കാർത്തിയുടെ അനക്കമൊന്നും കാണാതെ കണ്ണ് തുറന്നു നോക്കിയ ഐഷു കാണുന്നത് തന്നെ ഇമ വെട്ടാതെ നോക്കി നിൽക്കുന്ന കാർത്തിയെയാണ്, അവള് മെല്ലെ നിലത്തേക്ക് അമർന്നു നിന്നു. ഷോൾഡറിലുള്ള അവളുടെ കൈ എടുത്ത് അവന്റെ കണ്ണുകൾ മറച്ചു പിടിച്ചു ഇങ്ങനെ നോക്കാതെ കണ്ണേട്ടാ ഞാൻ എന്റെ പെണ്ണിനെയല്ലേ നോക്കിയത് അതും ഞാൻ താലികെട്ടി സ്വന്തമാക്കിയ എന്റെ പെണ്ണിനെ അവൻ അവളുടെ കൈ മാറ്റി കൊണ്ട് കേറുവോടെ പറഞ്ഞു ഞാൻ ഞാൻ ഒന്ന് കുളിക്കട്ടെ അവന്റെ നോട്ടം താങ്ങാൻ ആവാതെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു

പോകണോ ഹ്മ്മ് അവള് ദയനീയമായി തലയാട്ടി വേണ്ട പോകേണ്ട കുറച്ചു സമയം കൂടെ ഇങ്ങനെ എന്റെ നെഞ്ചോടു ചേർന്ന് നിൽക്ക് പ്ലീസ് കണ്ണേട്ടാ പുറത്തു ആൾക്കാറുള്ളത് അല്ലെ അവര് എന്താ വിചാരിക്കുക അതൊക്കെ അവര് വിചാരിച്ചോളും നമ്മള് അതിനെ പറ്റി ചിന്തിക്കേണ്ട കണ്ണേട്ടാ അവള് ദയനീയമായി വിളിച്ചു ഹ്മ്മ് അവൻ ഒരു നിരാശയോടെ അവളെ വിട്ടു പിന്നെ അതെ സ്പീഡിൽ അവളെ ഒന്ന് കൂടെ ചേര്ത്ത നിർത്തി കവിളിൽ അമർത്തി ചുംബിച്ചു ഐഷു ഒന്ന് ഉയർന്നു ചുണ്ടുകൾ അവളിൽ നിന്ന് വേർപെടുത്തുന്നതിന് മുന്നേ അവന്റെ പല്ലുകളും അവിടെ മുദ്ര പതിപ്പിച്ചു അവളെ ഒന്ന് നോക്കി ആ നെറ്റിയിൽ ഒരിക്കൽ കൂടെ ചുണ്ടുകൾ അമർത്തി അവളെ നോക്കി കണ്ണിറുക്കി മീശ പിരിച്ചു കൊണ്ട് കുളിച്ചിട്ടു വരാൻ പറഞ്ഞു ഐഷു ആ നിന്ന നിൽപ്പിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്.

കാർത്തി അവളുടെ മൂക്കിൽ ഒന്ന് തട്ടിയപ്പോഴാണ് ബോധം വന്നത് അവനെ ഒന്ന് നോക്കി പരിഭ്രമത്തോടെ ബാത്റൂമിലേക്ക് കേറി പെട്ടെന്ന് തന്നെ തിരിച്ചു വന്നു അവനെ നോക്കി ഷെൽഫിൽ നിന്ന് ഡ്രെസ്സ് എടുത്ത് പോയി. കാർത്തി ഒരു ചിരിയാലെ അവളുടെ പ്രവർത്തികൾ നോക്കി പുറത്തേക്ക് പോയി കാർത്തി അവന്റെ കൂട്ടുകാരെയൊക്കെ പരിചയപ്പെടുത്തി കൊടുത്തു ആകെ മൂന്നു പേരാണ് അവന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ ഒന്ന് സജീവൻ കാർത്തിയെ പോലെ തന്നെ ഓട്ടോ ഡ്രൈവറാണ്, ജീവൻ ആൾക്ക് പെയിന്റിംങ്ങാണ് ജോലി പിന്നെ അശോക് അക്കൗണ്ടന്റാണ് ഇവിടെയല്ല അങ്ങ് ദുബായിൽ ഇപ്പൊ ലീവിന് വന്നതാണ്. സജി ചേട്ടൻ എല്ലാവരേക്കാളും മൂത്തതാണ് ബാക്കിയുള്ളവർ കാർത്തിയുടെ പ്രായമാണ്.

ഐഷു എല്ലാവരോടും ചിരിച്ചു അവര് ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞു അല്ല സജിയേട്ടാ ഷീന ചേച്ചി എന്താ പെട്ടെന്ന് പോയത് അമ്മക്ക് സുഖമില്ല അതാ അവള് വേഗം പോയത് അമ്മക്ക് എന്ത് പറ്റി മുട്ട് വേദന തന്നെ നടക്കാനൊന്നും കഴിയുന്നില്ല ഒന്നിച്ചു ആരെങ്കിലും വേണം ആ മായ വിളിക്കാറില്ലേ ആ ഞാൻ പറഞ്ഞിരുന്നു നിന്റെ കല്യാണമാണെന്ന് അവൾക്ക് എന്തോ എക്സമുണ്ട് നാളെ അതാ വരാഞ്ഞേ ഐഷു ഒന്നും മനസിലാകാതെ അവര് പറയുന്നതും കേട്ടു നിന്നു എങ്കിൽ ഞങ്ങള് ഇറങ്ങട്ടെ ടാ ജീവൻ പറഞ്ഞു ഏതായാലും ഇനി രാത്രി പോയാൽ മതി ഭക്ഷണമൊക്കെ കഴിച്ചിട്ട് അതല്ല ടാ ചെറിയ പരിപാടിയുണ്ട് നിന്റെ കല്യാണം കഴിഞ്ഞതല്ലേ അത് ഞങ്ങൾക്ക് ഒന്ന് ആഘോഷിക്കണ്ടേ എല്ലാം സെറ്റ് ആക്കണത്രെ ഒരു ചിരിയോടെ അശോക് പറഞ്ഞു

ഐഷു അവര് പറയുന്നതും കേട്ട് നിൽക്കുകയാ കാർത്തി അവളെ ഒന്ന് നോക്കി അങ്ങനെ ദേഷ്യമോ ചിരിയോ ഒന്നുമില്ല അപ്പൊ ശെരി മോനെ ഞങ്ങള് ഇറങ്ങാം ആയുഷ്‌കാ ഞങ്ങള് പോട്ടെ അവള് ചിരിയോടെ തലയാട്ടി ഞാനും പോട്ടെ കാർത്തി അവളുടെ അടുത്ത് വന്നു ചോദിച്ചു അവള് സംശയത്തോടെ പുരികം പൊക്കി നോക്കി അവരുടെ കൂടെ പോയിക്കോ ഐഷു പെട്ടെന്ന് ഉത്തരം നൽകി ശെരിക്കും കാർത്തി വിടർന്ന കണ്ണുകളോടെ അവളെ നോക്കി ഹ്മ്മ് പക്ഷെ വന്നിട്ട് പുറത്തു കിടക്കാൻ റെഡിയാണെങ്കിൽ മാത്രം ഞാൻ അകത്തു കേറ്റില്ല അത്രക്ക് ആയോ എന്റെ കുഞ്ഞുസ് അവളെ ഇടുപ്പിലൂടെ കൈ ചുറ്റി ലോക്ക് ചെയ്ത് വച്ചു.

അവളെ ഒന്ന് നോക്കി ഒരു ടോപ്പും പാന്റമാണ് വേഷം ഒരു സൈഡിൽ ഷാൾ പിൻ ചെയ്ത് വച്ചിട്ടുണ്ട് അവള് ചുറ്റും ഒന്ന് നോക്കി എല്ലാവരും അകത്താണ് ഇവര് മാത്രമാണ് പുറത്തു നിൽക്കുന്നത്, പിന്നെ ഒരു സൈഡിൽ കെട്ടിയ ചെറിയ പന്തല് അഴിക്കുന്നുണ്ട്. അവരൊക്കെ അവിടെയുള്ള ധൈര്യത്തിൽ കാർത്തിയെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞതാണ് ഐഷു, അവനും വെറുതെ ചോദിച്ചതാണെന്ന് അറിയാവുന്നത് കൊണ്ട് പറഞ്ഞതാ ഇങ്ങനെ ഒരു നീക്കം അവള് തീരെ പ്രതീക്ഷിച്ചില്ല കണ്ണേട്ടാ വിട് ആരെങ്കിലും കാണും അവള് അവനിൽ നിന്ന് കുതറി മാറി ആരും കാണില്ല അതല്ലേ ഞാൻ നിന്നെ ഈ സൈഡിൽ കൊണ്ട് വന്നത് അല്ല ഇപ്പൊ കണ്ടാൽ തന്നെ എന്താ നീ എന്റെ പൊണ്ടാട്ടി അല്ലെ ഇത്‌ നമ്മുടെ റൂം അല്ല അവള് അവസാനത്തെ അടവ് എന്നത് പോലെ പറഞ്ഞു അത് എനിക്കും അറിയാം ഏട്ടത്തിയമ്മേ…..

കാർത്തിയും ഐഷുവും പെട്ടെന്ന് അകന്നു മാറി ആ രണ്ടാളും ഇവിടെ നിൽക്കുകയാണോ വല്യമ്മ വിളിക്കുന്നുണ്ട് വിളക്ക് വെക്കാൻ സമയമായി കിച്ചു അതും പറഞ്ഞു ഐഷുവിനെ വിളിച്ചു കൊണ്ട് പോയി പോകുന്ന പോക്കിൽ ഐഷു അവനെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു അവൻ അവളെ മീശ പിരിച്ചു കണ്ണുരുട്ടി കാണിച്ചു ഐഷു വിളക്ക് വച്ചു കുറച്ചു സമയം അവിടെ നിന്ന് പ്രാർത്ഥിച്ചു. ഇപ്പൊ അവിടെ വല്യച്ചനും വല്യമ്മയും കാർത്തിയും ഐഷുവും കിച്ചുവും മാത്രമാണുള്ളത് വല്യമ്മയുടെ മക്കളൊക്കെ നേരത്തെ പോയി ഐഷുവിനോട് അവര് ഒന്നും മിണ്ടിയത് കൂടി ഇല്ലാ ഐഷു മിണ്ടാൻ ചെന്നപ്പോഴേക്കും അവര് പോവുകയാണെന്ന് പറഞ്ഞു കുട്ടികളെയും കൂട്ടി പോയി അത് ഐഷുവിന് വല്ലാതെ വിഷമം ആക്കിയെങ്കിലും അവള് ആരോടും പറയാൻ നിന്നില്ല.

മോളെ എന്നാ ഞങ്ങളും ഇറങ്ങട്ടെ വല്യമ്മ അവളോട് പറഞ്ഞു ഇന്ന് പോകണോ ഇന്ന് ഇവിടെ നിൽക്കരുതോ ഇല്ലാ മോളെ പോണം അവിടെ മക്കൾ ഒക്കെയുള്ളത് അല്ലെ ഐഷു പിന്നെയൊന്നും പറയാതെ കാർത്തിയെ നോക്കി അവൻ ഒന്നും പറയാതെ ടിവിയിൽ നോക്കി ഇരിക്കുകയാണ് കിച്ചുവും ഉണ്ട് കൂടെ രണ്ടും ക്രിക്കറ്റ്‌ കാണുന്ന തിരക്കിലാണ് അതും പണ്ട് ഇപ്പോ കഴിഞ്ഞ കളി എന്നാ ചോറ് കഴിച്ചിട്ട് പോകാം ഞാൻ എടുത്ത് വെക്കാം ഐഷു അതും പറഞ്ഞു അടുക്കളയിലേക്ക് പോകാൻ പോയി.. അയ്യോ വേണ്ട മോളെ ഞങ്ങൾക്ക് രാത്രി ചപ്പാത്തിയാ അത് അവര് അവിടെ ആക്കി വച്ചിട്ടുണ്ടാവും അവളുടെ കൈയിൽ പിടിച്ചുകൊണ്ടു വല്യമ്മ പറഞ്ഞു ഹ്മ്മ് കാർത്തി കിച്ചു ഞങ്ങള് എന്നാ ഇറങ്ങട്ടെ ഹാ കാർത്തി അവിടുന്ന് എഴുന്നേറ്റു വന്നു,

കിച്ചു അവരെ നോക്കി ആ എന്ന് പറഞ്ഞു വീണ്ടും ടിവിയിൽ ശ്രദ്ധ പതിപ്പിച്ചു കണ്ണേട്ടൻ പറഞ്ഞാൽ അവര് നിൽക്കുമായിരുന്നു ഏട്ടന് ഒന്ന് നിർബന്ധിച്ചുകൂടെ എന്തിന് വല്യമ്മക്ക് അറിയില്ലേ നീ ഇവിടെ ഒറ്റക്കാണെന്ന് അപ്പൊ നമ്മള് പറഞ്ഞിട്ടാണോ അവര് നിൽക്കേണ്ടത് തോന്നിയിട്ട അല്ലെ കാർത്തി അവളുടെ നേരെ നിന്ന് ചോദിച്ചു ആ അതാണ് കിച്ചു അവിടെ ഇരുന്ന് കൊണ്ട് തന്നെ പറഞ്ഞു അതിന് ഞാൻ ഒറ്റക്ക് അല്ലല്ലോ നിങ്ങള് രണ്ടും ഇല്ലേ ഐഷുവും ചിരിയോടെ പറഞ്ഞു പിന്നെ എന്തിനാ നീ അവരോട് നിൽക്കാൻ പറഞ്ഞെ അത് നമ്മുടെ കടമയല്ലേ ഏട്ടാ നിൽക്കുന്നതും നിൽക്കാത്തതും അവരുടെ ഇഷ്ടം ആ അങ്ങനെ ഇഷ്ടത്തോടെ കുട്ടികൾക്കൊക്കെ ഡ്രെസ്സ് എടുത്ത് കൊടുത്തായിരുന്നല്ലോ എന്നിട്ട് അവര് അത് ഇട്ടോ കിച്ചു അവളുടെ അടുത്ത് വന്നു ചോദിച്ചു

അത് തന്നെയാ ഞാൻ പറഞ്ഞത് കിച്ചുസേ നമ്മള് സന്തോഷത്തോടെയും ഇഷ്ടത്തോടെയുമാണ് കൊടുത്തത് അവര് അത് അവരുടെ ഇഷ്ടത്തിന് ഇട്ട് കൊടുത്തോട്ടെ അവന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു ഹ്മ്മ് കിച്ചു ഒന്ന് ഇരുത്തി മൂളി കൊണ്ട് കാർത്തിയെ നോക്കി കണ്ണേട്ടാ എനിക്ക് ഒന്ന് അനുവിനെ വിളിക്കണം ഫോൺ തരുമോ ഹ്മ്മ് ഇതൊക്കെ ചോദിക്കണോ കുഞ്ഞുസേ നിനക്ക് എടുതുടെ അവിടെ മേശയിലുണ്ട് ഏട്ടത്തിയമ്മയുടെ ഫോൺ എവിടെ കൊണ്ട് വന്നില്ലേ ഇല്ലാ അത് ഇനി വീട്ടിൽ പോയിട്ട് എടുക്കാം ഹ്മ്മ് ഐഷു അനുവിനെ വിളിച്ചു കുറച്ചു സമയം സംസാരിച്ചു പിന്നെ അടുക്കളയിലേക്ക് പോയി അവിടെ കുറച്ചു പാത്രങ്ങൾ കഴുകി വെക്കാനുണ്ട് പിന്നെ ചോറും കറികളും അവിടെ പാത്രത്തിൽ മൂടി വച്ചിട്ടുണ്ട് ഐഷു പിന്നെ അവിടെയൊക്കെ ഒന്ന് വൃത്തിയാക്കി പാത്രം കഴുകാൻ തുടങ്ങി കാർത്തി ഐഷുവിനെ പിന്നിൽ നിന്ന് പുണർന്നു.

കഴുകി കൊണ്ടിരുന്ന പാത്രം ബേസിലേക്ക് വീഴാൻ പോയതും കാർത്തി ഒരു കൈ കൊണ്ട് അത് പിടിച്ചു മേശയിലേക്ക് വച്ചു ദേ കണ്ണേട്ടാ വിട്ടേ കിച്ചു അവിടെയുണ്ടെ ഹേയ് അവൻ ഇപ്പോഴേ ഒന്നും വരില്ല അവൻ അത് കാണുന്ന തിരക്കിലാണ്. എന്നാ കണ്ണേട്ടൻ ഈ പിടി ഒന്ന് വിട് ഞാൻ ഈ പാത്രം കഴുകി വെക്കട്ടെ അവൻ ചുറ്റിപിടിച്ച കൈ എടുത്ത് മാറ്റാൻ ശ്രമിച്ചു കൊണ്ട് ഐഷു പറഞ്ഞു നീ കഴുകിക്കോ ഞാൻ എന്തായാലും പിടി വിടാൻ പോകുന്നില്ല കഷ്ട്ടുണ്ടെട്ടോ അച്ചു അവനെ നോക്കി പറഞ്ഞു അച്ചോടാ അവളുടെ സംസാരം കേട്ട് അവൻ അവളുടെ ചുണ്ട് ചൂണ്ടു വിരലും തള്ള വിരലും കൊണ്ട് പിടിച്ചു ഇങ്ങനെ ചുണ്ട് കൂർപ്പിച്ചൊക്കെ പറഞ്ഞാൽ ഞാൻ ഇത്‌ അങ്ങ് കടിച്ചെടുക്കും കേട്ടല്ലോ..

ഐഷു ഞെട്ടലോടെ അവനെ നോക്കി വേഗം തിരിഞ്ഞു നിന്നു അവളുടെ പ്രയാസം മനസിലാക്കി എന്നോണം അവൻ അവളെ വിട്ടു ഹാളിലേക്ക് പോയി ഐഷു അവൻ പറഞ്ഞതിന്റെ ഞെട്ടലിൽ തന്നെയായിരുന്നു, എങ്കിലും അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു. എല്ലാം ഒതുക്കി വച്ചു അവള് മൂന്നുപേർക്കും ചോറും കറികളും ഓരോ പാത്രത്തിൽ ആക്കി ഹാളിൽ കൊണ്ട് വന്നു. അവിടെ വലിയൊരു ടേബിളുണ്ട് അവിടെ വച്ചു പ്രതേകം ഡൈനിങ്ങ് ഹാൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവിടുന്നാണ് അവര് ഫുഡ് കഴിക്കുന്നേ. മൂന്നു പേരും ഒന്നിച്ചിരുന്നു ആഹാരം കഴിച്ചു കിച്ചു എന്തൊക്കെയോ ഐഷുവിനോട് ചോദിക്കുന്നുണ്ട്. കാർത്തി നേരത്തെ പറഞ്ഞതിന്റെ ചമ്മൽ വിട്ട മാറാത്തത് കൊണ്ട് അവള് പ്ലേറ്റിൽ നോക്കിയാണ് പറയുന്നത്.

ഭക്ഷണം കഴിച്ചതിന് ശേഷം കിച്ചു അവളെ അടുക്കള വൃത്തിയാക്കാൻ ഒക്കെ സഹായിച്ചു അവള് വേണ്ടെന്ന് പറഞ്ഞെങ്കിലും അവൻ അവളുടെ കൂടെ നിന്ന് ഓരോന്നും ചെയ്ത് കൊടുത്തു അതോണ്ട് പണികളൊക്കെ വേഗം കഴിഞ്ഞു. ഏട്ടത്തിയമ്മേ എന്നാ പിന്നെ ഞാൻ കിടക്കട്ടെ ഗുഡ് ന്യ്റ്റ് ഗുഡ് ന്യ്റ്റ് കിച്ചൂസ് പിന്നെ ഏട്ടത്തിയമ്മേ പാല് ഫ്രിഡ്ജിലുണ്ട് അത് ചൂടാക്കി എടുത്തോട്ടോ അതും പറഞ്ഞു കിച്ചു അവിടുന്ന് ഓടി അപ്പോഴാണ് ഐഷുവിനും ആ കാര്യം ഓർമവന്നത്. അവള് അവിടെ സ്ലാബിൽ ചാരി നിന്നു എന്ത് ചെയ്യണമെന്ന് അറിയാതെ. കുറെ സാമ്യമായിട്ടും ഐഷുവിനെ കാണാതെ കാർത്തി വന്നു എന്റെ കുഞ്ഞുസ് ഇന്ന് ഇവിടെ നിന്ന് ഉറങ്ങാനാണോ പ്ലാൻ അല്ല എന്നവൾ തലയാട്ടി

എന്നാ എന്റെ കുഞ്ഞുസ് വാ പിന്നെ പാല് ഒന്നും വേണ്ട എനിക്ക് ഇഷ്ടല്ല നിനക്ക് വേണമെങ്കിൽ എടുത്തോ എനിക്കും ഇഷ്ടമല്ല അവള് പെട്ടെന്ന് മറുപടി കൊടുത്തു എങ്കിൽ വാ എന്നിട്ടും അവള് അനങ്ങാതെ അവിടെ തന്നെ നിന്നു കാർത്തി ഐഷുവിനെ ഒന്ന് നോക്കി അവളെ രണ്ട് കൈയിലും കോരി എടുത്തു വിട് കണ്ണേട്ടാ ഞാൻ നടന്നു വന്നോളാം ഇത്രയും സമയം നിനക്ക് തന്നിട്ടും വന്നില്ലാലോ ഇനി എന്റെ കുഞ്ഞുസിനെ ഞാൻ എടുത്തോളാം പ്ലസ് കണ്ണേട്ടാ താഴെ ഇറക്ക് ഇല്ല കുഞ്ഞുസേ അവളെ ഒന്ന് കൂടെ നെഞ്ചിൽ ചേര്ത്ത പിടിച്ചു അവള് അവന്റെ ഷിർട്ടിൽ പിടിച്ചു അവനെ നോക്കി കാർത്തി കാൽ കൊണ്ട് വാതിൽ അടച്ചു അവളോട് ലോക്ക് ചെയ്യാൻ പറഞ്ഞു ഐഷുവിന്റെ കണ്ണുകൾ ഒരു പിടച്ചലോടെ അവനിൽ നിന്ന് നോട്ടം മാറ്റി ലോക്ക് ചെയ്തു

എന്നെ പേടിയാണോ കുഞ്ഞുസേ അവളെ കിടക്കയിൽ കിടത്തി അവളുടെ അരികിലായി കിടന്നുകൊണ്ട് ചോദിച്ചു ഇല്ലാ എന്നവൾ തലയാട്ടി പിന്നെ എന്തിനാ ഈ കണ്ണുകൾ ഇങ്ങനെ പിടക്കുന്നത് അവൻ ഒരു ചിരിയോടെ ചോദിച്ചു അത് എന്നെ ഇങ്ങനെ നോക്കിയിട്ട് അല്ലെ എങ്ങനെ ഐഷു ഒന്നും മിണ്ടാതെ കിടന്നു നിനക്ക് വിഷമമുണ്ടോ കുഞ്ഞുസേ ഇല്ലാ ഈ നെഞ്ചോട് ചേർന്നിരിക്കാൻ ഞാൻ എത്ര നാളായി ആഗ്രഹിക്കുന്നതാ പിന്നെ അനു അവനെ ഓർത്താണ് സങ്കടം അത് ഓർത്തു എന്റെ കുഞ്ഞുസ് സങ്കടപെടേണ്ടട്ടോ നിനക്ക് എപ്പ കാണണം എന്ന് തോന്നുന്നോ നമ്മള് പോയി കാണില്ലേ അല്ലെങ്കിൽ അവനെ ഇവിടേക്ക് വിളിച്ചാൽ പോരെ അവന് ഇവിടെയും നിൽകാലോ അത് വേണ്ട അമ്മ ഒറ്റക്ക് അല്ലെ ഹ്മ്മ് വീണ്ടും നിശബ്ദത തളം കെട്ടി കാർത്തിയുടെ കൈകൾ അവളുടെ ഇടുപ്പിൽ അമരുന്നത് അവള് അറിയുന്നുണ്ടായിരുന്നു. കാർത്തി ഐഷുവിനെ നോക്കി നെറ്റിയിൽ ചുണ്ടുകൾ അമർത്തി.

എന്റെ കുഞ്ഞുസ് പടിക്കുകയാണെന്ന് എനിക്ക് അറിയാം അതോണ്ട് എന്റെ മോള് പേടിക്കേണ്ട പഠിപ്പൊക്കെ ഒന്ന് കഴിയട്ടെ എന്നിട്ട് സ്വന്തമാക്കികോളം ഞാൻ എന്റെ കുഞ്ഞുസിനെ അവൻ ചിരിയോടെ അവളുടെ കവിളിൽ ചുണ്ട് അമർത്തി അവള് ഒന്ന് ഉയർന്നു അവന്റെ നെഞ്ചിൽ തല ചായ്ച്ചു. പിന്നെ ഒന്ന് കൂടെ തിരിഞ്ഞു ആ നെഞ്ചിൽ ചുണ്ട് അമർത്തി കുഞ്ഞുസേ അല്ലെങ്കിലേ ഞാൻ പരമാവധി കണ്ട്രോൾ ചെയ്താണ് നിൽക്കുന്നത് എന്റെ മോള് അത് മാറ്റിക്കരുത് അവളെ കിടത്തി കഴുത്തിൽ മുഖം പൂഴ്ത്തി അവിടെ ചുണ്ടും പല്ലുകളും അമർത്തി ഐഷു ഒന്ന് പിടഞ്ഞു കണ്ണുകൾ അടച്ചു കിടന്നു കുഞ്ഞുസേ ഹ്മ്മ് എന്തായാലും നമ്മുടെ ഫസ്റ്റ് ന്യ്റ്റ് അല്ലെ ഹ്മ്മ് ഞാൻ എടുക്കട്ടെ ഇത്രയും സമയം കണ്ണടച്ച് കിടന്ന ഐഷു ഒന്ന് ഞെട്ടി അവനെ നോക്കി.

അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്കാണെന്ന് അറിഞ്ഞു ഐഷു അവന്റെ കണ്ണിലേക്കു നോക്കി പിന്നെ ഒരു ചിരിയോടെ അവന്റെ കണ്ണുകളിൽ ചുംബിച്ചു കാർത്തി സന്തോഷത്തോടെ ഐഷുവിനെ വാരിപ്പുണർന്നു മുഖമാകെ ചുംബനം കൊണ്ട് മൂടി. പിന്നെ നനുത്ത ഒരു ചുംബനം അവളുടെ ചുണ്ടിൽ കൊടുത്തു പതിയെ പതിയെ അത് ഒരു ദീർഘ ചുംബനത്തിന് ഇടയൊരുക്കി. ഐഷു കണ്ണുകൾ അടച്ചു പിടിച്ചു അവന്റെ മുടിയിൽ പിടിച്ചു. കാർത്തി അവളിൽ നിന്ന് പതിയെ അടർന്നു മാറി. രണ്ട് പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു. ഐഷു അപ്പോഴും കണ്ണ് അടച്ചു പിടിച്ചിട്ടാണുള്ളത്. കാർത്തി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. ഐഷു കണ്ണ് തുറക്കാതെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു……തുടരും…..

സ്മൃതിപദം: ഭാഗം 22

Share this story