ദേവാഗ്നി: ഭാഗം 53- അവസാനിച്ചു

Share with your friends

എഴുത്തുകാരൻ: YASH

ഇതേ സമയം നാഗമണിക്യവും ആയി നാഗം അപ്പുന്റെ മുൻപിൽ പ്രത്യക്ഷമായി. തൊഴുത് പ്രാർത്ഥനയോടെ നിന്നു അവൻ അതിന്റെ മുൻപിൽ…. അൽപദൂരം ഓടിയത്തിന് ശേഷം അഞ്ചു നിന്നു.. അവൾ ചിന്തിച്ചു ഇപ്പൊ ദേവുന്റെ അരികിൽ നിന്നും എന്ത് പ്രകോപനവും ഉണ്ടായാലും മാറാൻ പാടില്ല.. തങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം നൽകേണ്ടത് പൂജയ്ക്ക് ആണ് ..അതിന് മുൻപിൽ തന്റെ പ്രണയത്തിന് പ്രസക്തിയില്ല…. പൂജ യാതൊരു തടസവും കൂടാതെ നടക്കാൻ തന്റെ സാമിപ്യം അവിടെ അത്യാവശ്യം ആണ്.. അവൾ പെട്ടന്ന് തന്നെ തിരികെ ദേവുന്റെ അരികിലേക്ക് തിരിച്ചു..

ഇതേ സമയം ദേവു 3 തവണ മുങ്ങി തീർത്തു കുളത്തിൽ നിന്നും കരയിലേക്ക് കയറി.. പെട്ടന്ന് കുളത്തിന്റെ രണ്ട് ഭാഗത്ത് നിന്നും കറുപ്പ് വസ്ത്രങ്ങൾ അണിഞ്ഞ വിദേശികൾ അവളുടെ മുൻപിലേക്ക് വന്നു അവളെ തടഞ്ഞു നിർത്തി… അപ്പു ഏട്ടാ… ദേവു ഉച്ചത്തിൽ വിളിച്ചു… നാഗമണിക്യം കൈമാറ്റത്തിന് വേണ്ടി നാഗത്തിൽ നിന്നും വാങ്ങിച്ചു പട്ടിൽ പൊതിഞ്ഞു .. അത് നാഗ വിഗ്രഹത്തിന് മുൻപിൽ വച്ചു അതേ സമയം ആണ് അപ്പു ദേവുന്റെ വിളി കേൾക്കുന്നത്…അങ്ങോട്ട് നോക്കിയ അപ്പു അവിടുത്തെ കാഴ്ച കണ്ട് ഭയന്നു… ആ വിദേശികളെ മാറ്റി കൊണ്ട് ഒരാൾ മുൻപോട്ട് വന്നു അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..

അഗ്നി… അഗ്നി… അഗ്നി…ഈ ഒരു മുഹൂർത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു… ഹാ…. ഞാൻ എന്നെ പരിജയപ്പെടുത്തിയില്ലലോ… ഞാൻ VJ … ഒഹ്.. അങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് അറിയില്ലലോ.. നിങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരാം… നിങ്ങൾ ഒക്കെ കൊന്ന് ബോഡി പോലും ഇന്നും കണ്ടെത്താൻ ആവാത്ത വിധം ആക്കിയ MLA അജയനെ ഓർമയില്ലേ അയാളുടെ ഒരേയൊരു മകൻ ജിഷ്ണു… ലോകം VJ എന്ന് വിളിക്കും… ഇപ്പൊ അച്ഛനെ കൊന്ന പ്രതികാരത്തിന് ഒന്നും അല്ല ഞാൻ വന്നത് .. എനിക്ക് വേണ്ടത് നിന്റെ കയ്യിൽ ഉള്ള ആ കല്ല് ആണ്.. ആ നാഗമണിക്യം അത് എനിക്ക് വേണം..അത് കിട്ടിയാൽ യാതൊരു പ്രശനവും ഉണ്ടാകാതെ ഞാൻ പോയിക്കൊള്ളും…

ഇതേ സമയം ആണ് അഞ്ചു അങ്ങോട്ട് ഓടി എത്തുന്നത് … അപ്പോഴാണ് അവൾ ദേവു നെ ഇരു സൈഡിൽ നിന്നും പിടിച്ചു വച്ചത് കണ്ടത്… അത് കണ്ട് അഞ്ചു ദേഷ്യം കൊണ്ട് ആകെ വിറച്ചു…അവൾ അവർക്ക് നേരെ ഓടി അടുത്തു.. പെട്ടന്ന് ആണ് അവൾക്ക് കുറുകെ കുറച്ചാളുകൾ മുഖം മറച്ചു കൊണ്ട് വാളും ആയി ചാടി വീണത്… അവർ അവളെ ആക്രമിക്കാൻ വേണ്ടി അവളെ നേരെ ഓടി അടുത്തു.. അത് കണ്ട് അഞ്ചു അവളുടെ കയ്യിൽ ഉള്ള വാളിൽ പിടി ഒന്നുടെ മുറുക്കി ..അതിനു ശേഷം ആദ്യം ഓടി വന്നവന്റെ നെഞ്ചിലേക്ക് ചാടി അവൾ വാൾ കുത്തിയിറക്കി അവന്റെ കയ്യിൽ ഉള്ള വാൾ പിടിച്ചു വാങ്ങി.. പിന്നിൽ വരുന്നവരെ എല്ലാം വെട്ടി വീഴ്ത്തി…

അതിനു ശേഷം ദേവു നെ പിടിച്ച ആളുകളെ നോക്കി അവർക്ക് നേരെ കയ്യിൽ ഉള്ള വാൾ എറിഞ്ഞു അത് അവളെ പിടിച്ച രണ്ട് പേരുടെയും നെഞ്ചിൽ തന്നെ തറച്ചു അവർ പിന്നിലേക്ക് മലർന്നു വീണു.. അതിനു ശേഷം അവൾ ദേവു ന് അരികിലേക്ക് ഓടി പെട്ടന്ന് ആണ് പിന്നിൽ നിന്നും ..ഠോ.. എന്ന വെടി ശബ്ദം കേൾക്കുന്നത്… അഞ്ചു ആ ശബ്ദം കേട്ട് നിന്നും ..എല്ലാവരും അങ്ങോട്ട് നോക്കി… രഞ്ജിയേയും ചുമലിൽ ഇട്ട് കൊണ്ട് രണ്ട് ആജാനുബഹുകൾ ആയ വിദേശി കറുപ്പൻ മാർ അങ്ങോട്ട് വരുന്നു… അവരെ തൊട്ട് പിന്നിൽ ആയി രാഘവനും.. രഞ്ജിയേ ആ കറുപ്പൻ മാർ അഞ്ചുന്റെ മുൻപിലേക്ക് എറിഞ്ഞു..

അഞ്ചു രഞ്ജിയെട്ടാ എന്നും വിളിച്ചു ഓടി അവന്റെ ചോരയിൽ കുളിച്ച മുഖം എടുത്ത് മടിയിൽ വച്ചു… രഞ്ജി അവശതയോട് പറഞ്ഞു എനിക്ക് ഒന്നും ഇല്ല അഞ്ചു.. നമ്മുടെ ജീവൻ പോയാലും പൂജ തടസം വരരുത്.. ഇനിയും ഒരു മണിക്കൂർ സമയം ഉണ്ട് അതിന് മുൻപ് ദേവു നാഗതറയിൽ കയറി അപ്പുവിനോട് ചേർന്ന് നാഗമണിക്യം കൈമാറ്റം ചെയ്യണം… ഇതേ സമയം രാഘവൻ മുൻപോട്ട് വന്നു… അയാളെ കണ്ട് അഞ്ചു ചോദിച്ചു… എന്തിന്… എന്തിനുവേണ്ടി മുത്തശ്ശ… കൂടെ നിന്ന് ഈ ചതി ഞങ്ങളോട് ചെയ്യുന്നത്… ഹഹഹ … ചതി… വർഷങ്ങളായി ഉള്ള എന്റെ കാത്തിരുപ്പ് ആണ് ഈ ദിവസം…

ആ നാഗമണിക്യം എന്റെ കയ്യിലോട്ട് തന്നാൽ ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഈ മുത്തശ്ശൻ പോയിക്കൊള്ളാം… അല്ല എന്നു വച്ചാൽ എനിക്ക് നിങ്ങളെ എല്ലാവരെയും കൊല്ലേണ്ടി വരും… പണ്ട് ഇതേപോലെ 4 പേരുടെ രക്തക്കറ എന്റെ കയ്യിൽ ആയത് ആണ്… വയ്യ മോളെ പ്രായം ആയില്ലേ ഇനിയും രക്തം ആക്കാൻ വയ്യ… അത് കേട്ട് അഞ്ചു ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി ഡാ… എന്നും വിളിച്ചു രാഘവന്റെ നേരെ ഓടി… പെട്ടന്ന് പിന്നിൽ നിന്നും .. ഠോ… വെടി അവളെ വയർ തുളച്ചു കണ്ടന്നു പോയി. അപ്പോയേക്കും അഞ്ചു ന്റെ കയ്യിൽ ഉള്ള വാൾ രാഘവന്റെ കഴുത്തിൽ തറച്ചിരുന്നു..ഒരു ശബ്ദം പോലും പുറത്തേക്ക് വരാതെ അയാൾ നിലത്ത് വീണു പിടഞ്ഞു തീർന്നു… അഞ്ചു… അപ്പു ദേവു ഒരേ സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചു…

സർപ്രൈസ്… സർപ്രൈസ്… എന്നും പറഞ്ഞു 2 പേർ മുൻപോട്ട് വന്നു…കാതറിൻ, വിച്ചു ഏട്ടൻ… ദേവു പറഞ്ഞു…ഡാ നീ… അപ്പു ഉറക്കെ വിളിച്ചു പറഞ്ഞു… No.. No… വൈശാഖ്… വൈശാഖ് എന്ന VJ… തോക്കിലെ പുക ഊതികൊണ്ട് അവൻ തുടർന്നു നിന്റെ ഒക്കെ IPS കാരി ഞങ്ങളെ കണ്ടതാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്… VJ എന്നാൽ ഒരാൾ അല്ല… ഞങ്ങൾ രണ്ടു പേർ വൈശാഖ് ആൻഡ് ജിഷ്ണു… ഹഹഹ… നിന്റെ ഒക്കെ IPS കാരിയ്ക്ക് അങ്ങു കോയമ്പത്തൂരിൽ കൊടുക്കുന്നുണ്ട് പണി..അവൾ ഇനി തിരിച്ചു വരില്ല…നീയൊക്കെ ചേർന്നു ഞങ്ങളെ ഗോഡ്ഫാദർ ആയ വേണു അങ്കിളിനെ കൊന്നത് ആരും അറിഞ്ഞില്ല എന്നു കരുതിയോ…

മരിക്കുന്നതിന് മുൻപ് വിശ്വ വീഡിയോ cal ഇൽ ഞങ്ങൾക്ക് കാട്ടിതന്നിരുന്നു ഞങ്ങൾ കണ്ടു നിങ്ങൾ അവരെ ക്രൂരതയോട് കൊല്ലുന്നത് …അതും പറഞ്ഞു ജിഷ്ണു ന്റെ ചുമലിൽ പിടിച്ചു… നിനക്കൊക്കെ ഒരു സർപ്രൈസും കൂടിയുണ്ട്.. ദാ നോക്ക്…അങ്ങോട്ട് വന്ന ആളെ കണ്ട് ദേവു ഒന്ന് ഞെട്ടി… അവൾ പറഞ്ഞു നീ… നീ എന്തിന് ഇവരെ കൂടെ.. ദേവു സങ്കടത്തോടെ ചോദിച്ചു…ദിവ്യ മോളെ നിന്നെ എന്റെ സ്വന്തം കൂടെപിറപ്പ് ആയല്ലേ ഞാൻ കണ്ടത്…ആ നീ… ഹഹഹ… കൂടപിറപ്പ്… നീ എനിക്ക് ചെറുപ്പം മുതലേ ശത്രു ആയിരുന്നെടി… നിനക്ക് മാത്രം എല്ല സൗഭാഗ്യവും… ഞാൻ എപ്പോഴും നിനക്ക് താഴെ… ദേവസാനിധിയിൽ പോലും എല്ലാവർക്കും നീ കഴിഞ്ഞേ ഉള്ളു ഞാൻ…

നീ ഉള്ളയിടത്ത് എല്ലാം ഞാൻ താഴ്ന്ന് തന്നെ നിന്നു.. അതിനിടയ്ക്ക് നിന്റെ ജാതകത്തിലുടെയും ആസൂയ ഉളവാക്കുന്ന രീതിയിൽ ഉള്ള ഭാഗ്യം നിന്നെ തേടിയെത്തി… അപ്പോയെ ഞാൻ തീരുമാനിച്ചതാ നിന്നെ എല്ലാതെയാക്കാൻ… നിന്നെ ഇല്ലായ്മ ചെയ്യാൻ ഞാൻ കാത്തിരുന്നത് ആയിരുന്നു… ആയിടയ്ക്ക് ആണ് നിങ്ങൾ വേണു അങ്കിളിനെ കൊന്നത്… ഞാൻ വിച്ചു ഏട്ടന്റെ കൂടെ പലപ്പോഴായി നാട്ടിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് വേണു അങ്കിളിനെ…ആ അങ്കിളും ആയി എനിക്ക് നല്ല അടുപ്പവും ഉണ്ട്…നിങ്ങൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്തിന് ശേഷം ആണ് ഞാൻ വിവരം അറിയുന്നത്.. അതിനു ശേഷം ഞാൻ വിച്ചു ഏട്ടനെ contact ചെയ്തു വിവരങ്ങൾ എല്ലാം അറിയിച്ചു കൊണ്ടിരുന്നു..

പിന്നെ എല്ലാം ഞങ്ങളുടെ പ്ലാനിങ് പ്രകാരം ആയിരുന്നു… നിന്നെ കൊല്ലാൻ വേണ്ടി ഇന്ദ്രജദേവിയുടെ കയ്യിൽ വിഷം വരെ ഞാൻ കൊടുത്തുവിട്ടു…അതിൽ നിന്നൊക്കെ നീ രക്ഷപെട്ടു…. ഡീ നിന്നെ… എന്നും പറഞ്ഞു ദിവ്യയുടെ നേരെ ദേവു തിരിഞ്ഞു…അത് കണ്ട് കാതറിൻ അവളെ മുടിക്ക് കുത്തി പിടിച്ചു അവളെ കവിളിൽ അടിച്ചു..അടികൊണ്ട് ദേവു കുളത്തിന്റെ കൽപടവിലേക്ക് നെറ്റി അടിച്ചു വീണു.. അവളുടെ നെറ്റി പൊട്ടി ചോര ഒലിച്ചു… ഇത് കണ്ട് അപ്പു ഒന്നും ചെയ്യാൻ സാധിക്കാതെ കണ്ണീർ ഒലിപ്പിച്ചു കൊണ്ട് പല്ല് കടിച്ചു മുഷ്ടി ചുരുട്ടി നാഗതറയിൽ നിന്നു…

ദിവ്യ വന്ന് ദേവുന്റെ മുടികുത്തിൽ വലിച്ചു കൊണ്ട് രഞ്ജി യും അഞ്ചു വീണ് കിടക്കുന്ന ഇടത്തേക്ക് കൊണ്ടുപോയി ഇട്ടു… അവിടെ എത്തിയ ശേഷം അവളെ കവിളിലേക്ക് ശക്തിയായി ദിവ്യ അടിച്ചു…അത് കണ്ട് വെടി കൊണ്ട് കിടക്കുന്ന അഞ്ചു ഒന്ന് അമ്മറി… ഹോ… ഡീ … നിന്റെ അഞ്ചു… അല്ല… നിന്റെ രക്ഷക… നിന്നെ തല്ലുമ്പോൾ ചവാൻ കിടക്കുപോലും അവളുടെ വീര്യം ഒന്ന് നോക്കിയേ… എന്താ അവളുടെ ശൗര്യം… അതും പറഞ്ഞു അടുത്ത് ഉള്ള കറുപ്പന്റെ കയ്യിൽ നിന്നും ഇരുമ്പ് വടി വാങ്ങിച്ചു അഞ്ചുന്റെ തലയ്ക്ക് നേരെ വീശി.. കുമ്പിട്ടു കിടന്ന അഞ്ചു ആ വടിയിൽ പിടിച്ചു കൊണ്ട് ഒന്ന് മുരണ്ടു… അപ്പോയേക്കും ഒരു കറുപ്പൻ അവളെ വയറ്റിലേക്ക് ആഞ്ഞു ചവിട്ടി…

അഞ്ചു നിരങ്ങി കൊണ്ട് അൽപം ദൂരേക്ക് തെറിച്ചു മലർന്ന് വീണു..ഇതേ സമയം രഞ്ജി പതുക്കെ ഞെരങ്ങി കൊണ്ട് എഴുന്നേൽകാൻ ശ്രമിച്ചു… അവന്റെ യും ദേവുന്റെയും അരികിലേക്ക് വന്ന് നിന്ന കറുപ്പൻ മാരുടെ നേരെ നോക്കി വൈശാഖ് കണ്ണ് കൊണ്ട് കാണിച്ചു… അവർ gun അവരുടെ രണ്ടു പേരുടെയും തലയിൽ മുട്ടിച്ചു നിന്നു . ഇതേ സമയം ദിവ്യ തിരിഞ്ഞു മുഖം മറച്ചു വച്ച ആളുകളുടെ ഇടയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു… മുത്തശ്ശ… പോയി നാഗമണിക്യം അവന്റെ കയ്യിൽ നിന്നും വാങ്ങിക്കോ…ഡീ ആ നാഗമണിക്യം കിട്ടിയാൽ ഞങ്ങൾ നിങ്ങളുടെ കണ്മുപിൽ പോലും പെടാത്ത ദൂരത്തേക്ക് പോവും…

മരിയതയ്ക്ക് അത് ഞങ്ങൾക്ക് തന്നാൽ നിങ്ങൾ എല്ലാം ജീവനോടെ ഉണ്ടാവും… ഇതേസമയം അഞ്ജുവിന്റെ ശരീരത്തിൽ പതിയെ ഉണ്ടാവുന്ന മാറ്റങ്ങൾ ആരും തന്നെ ശ്രദ്ധിച്ചില്ല… അവളുടെ ശരീരത്തിൽ പല ഇടങ്ങളിൽ ആയി വെള്ളി നിറത്തിൽ ഉള്ള ശാലകങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി… അവളുടെ നാവ് നടുവിലൂടെ രണ്ടായി പിളർന്ന് നാഗങ്ങളുടെത് പോലെ ആയി…. മുത്തശ്ശ എന്ന ദിവ്യ വിളികേട്ട് അവർ 3 പേരും അങ്ങോട്ട് നോക്കി…മുഖം മറച്ച ആളുകളുടെ കൂട്ടത്തിൽ നിന്നും ഒരാൾ മുൻപോട്ട് വന്നു.. അയാൾ പതിയെ നാഗതറയുടെ സമീപം വന്നു അപ്പുനെ നോക്കി പറഞ്ഞു…

ഡാ മോനെ ആ നാഗമണിക്യം തന്നാൽ നിങ്ങളെ ഒക്കെ ജീവനോടെ വിടും… അല്ലെങ്കിൽ ആദ്യം അവർ രണ്ട് പേരുടെയും തല ചിതറും .. അതിന് ശേഷം നിന്റെ പുന്നാര പെങ്ങളുടെ തല വെട്ടിയെടുത്ത് ഈ നാഗകാവിൽ കുത്തി വെക്കും… ഇതൊക്കെ കഴിഞ്ഞു അവസനമേ നിന്നെ കൊല്ലുള്ളു…. ഇത് കേട്ട്…അപ്പു പറഞ്ഞു… ഇല്ല… പാടില്ല നാഗമണിക്യം ഈ നാഗങ്ങൾക്ക് അവകാശപ്പെട്ടതാണ്… അത് മനുഷ്യർ ആഗ്രഹിക്കുന്നത് പോലും വലിയപാപം ആണ്.. ഇത് മനുഷ്യരുടെ കയ്യിൽ എത്തുന്നതോടെ നാഗങ്ങളുടെ നാശം ആണ്… അതിന് ഞാൻ കൂട്ട് നിൽക്കില്ല…

ഞങ്ങളുടെ ജീവൻ പോയാലും ആ പാപം ഞങ്ങൾ ചെയ്യില്ല…നാഗതറയിൽ ഉള്ള മുഴുവൻ നാഗവും അത് കേട്ട് മുഖം മറച്ച അയാളുടെ നേർക്ക് നോക്കി ശക്തമായി ചീറ്റി… എങ്കിൽ നീ കാണണം നിന്റെ പ്രിയപ്പെട്ടവരുടെ മരണം.അത് നീ കാണ്… അതും പറഞ്ഞു അയാൾ വൈശാഖ് ന്റെ മുഖത്തേക്ക് നോക്കി… വൈശാഖ് കറുപ്പൻമാരെ നോക്കി കണ്ണ് കൊണ്ട് കാണിച്ചു. അവർ gun ലോഡ് ചെയ്ത് രഞ്ജി യുടെയും ദേവുന്റെയും തലയ്ക്ക് നേരെ പിടിച്ചു… പെട്ടന്ന് ആണ് ചുറ്റിൽ നിന്നും എന്തോ മൂളിച്ച കേൾക്കുന്നത് .. പിന്നെ അവർ എല്ലാവരും ആ..എന്ന നിലവിളി കേട്ട് അങ്ങോട്ട് നോക്കുന്നത് അവിടെ കാണുന്നത് ദേവുന്റെയും രഞ്ജിയുടേയും നേർക്ക് gun പിടിച്ചു നിന്ന കറുപ്പൻമാർ തല അറ്റു നിലത്തേക്ക് വീഴുന്നത് ആണ്…

എന്താ സംഭവം എന്നു മനസ്സിലാവാതെ എല്ലാവരും ചുറ്റിലും നോക്കി…എല്ലാവരും ഭീതിയോട് നാല് ഭാഗത്തും ശ്രദ്ധിക്കാൻ തുടങ്ങി… ഇതേ സമയം തറവാട്ടിൽ കണ്ണ് അടച്ചു ധ്യാന്യത്തിൽ ഇരിക്കുന്ന ദേവാദത്തന്റെ മുൻപിൽ ഇരിക്കുക ആയിരുന്നു എല്ലാവരും… പെട്ടന്ന് അയാൾ പുഞ്ചിരിയോട് കണ്ണ് തുറന്നു.. എന്താ തിരുമേനി എന്തെങ്കിലും കുഴപ്പം ഉണ്ടോ..വിശ്വനാഥൻ പേടിയോടെ ചോദിച്ചു… ശത്രുക്കൾ എല്ലാം ഒന്ന് ചേർന്ന് അവരുടെ മുൻപിൽ ഇപ്പോൾ എത്തി.. ശത്രുക്കൾ വിജയം ഉറപ്പിച്ചു നിൽക്കുമ്പോൾ അവൾ വരും ആരും അറിയാത്ത ദേവു നേയും അപ്പുനേയും പോലെ തന്നെ നാഗതറയിൽ കയറാൻ കഴിയുന്ന ആയില്യം നക്ഷത്രകാരി..നാഗങ്ങളുടെ പ്രിയപ്പെട്ടവൾ അവരുടെ അനുഗ്രഹത്താൽ പിറന്നവൾ അവൾക്ക് കൂട്ടായി നാഗായക്ഷിയും വരും…അല്ല… അവർ വന്നു..

ഇനി ഒരാൾ പോലും ഒഴിയാതെ എല്ല ശത്രുകളുടെയും മരണം നടക്കും…. ഇതേ സമയം ആണ് കുറച്ച് ആളുകൾ ചേർന്ന് ആരെയോ ഒരാളെ എടുത്ത് കൊണ്ട് അങ്ങോട്ട് വന്നത്… ആളെ കണ്ട് എല്ലാവരും ഞെട്ടി.. അയ്യോ രാമ… ഇവന് ഇത് എന്ത് പറ്റി… ക്ഷേത്രത്തിലേക്ക് തെറ്റുന്ന വഴിയിൽ ചോര ഒലിപ്പിച്ചു കിടക്കുകയായിരുന്നു… അടുത്ത് ചെന്നപോയ ആളെ മനസിലയത്… അപ്പോയേക്കും സൂര്യ രമഭദ്രനെ പരിശോധിച്ചു..മുറിവുകൾ എല്ലാം ഡ്രെസ്സ് ചെയ്തു .. അതിനു ശേഷം അവൻ പറഞ്ഞു… കുഴപ്പം ഇല്ല മുത്തശ്ശ.. മുറിവുകൾ എല്ലാം ചെറുത് ആണ്… ഈ കാണുന്ന രക്തം എല്ലാം മറ്റാരുടെയോ ആണ്..അപ്പോയേക്കും രാമഭദ്രൻ പതിയെ മയക്കം വിട്ട് എഴുനേറ്റു.. ******

അപ്പു ആ മുഖം മറച്ച ആളെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു … അടുത്തു നിന്റെയൊക്കെ മരണം അടുത്തു.. തയ്യാറായിക്കോളു… എല്ലാവരും ചുറ്റിലും കട്ടപിടിച്ച ഇരുട്ടിൽ ശ്രദ്ധിച്ചു നിൽക്കാൻ തുടങ്ങി വീണ്ടും ഇരുട്ടിൽ നിന്നും അതേ മൂളൽ കേൾക്കാൻ തുടങ്ങി .. വൈശാഖിന്റെ പിന്നിൽ നിന്ന 4 പേരുടെ നെഞ്ചിലേക്ക് നക്ഷത്ര അടയാളം ഉള്ള ഒരു കൂർത്ത വസ്തു തറച്ചു അവർ കുളത്തിലേക്ക് തെറിച്ചു വീണു… വൈശാഖും ജിഷ്ണു മറ്റുള്ളവരും ആയുധവും ആയി ചുറ്റും നോക്കി കൊണ്ട് ദേവുന്റെയും രഞ്ജിയുടേയും നേർക്ക് പാഞ്ഞടുത്തു പെട്ടന്ന് അവരെ മുൻപിലേക്ക് കറുത്ത വസ്ത്രം ധരിച്ച കണ്ണുകൾ നീല നിറത്തിൽ നക്ഷത്രം പോലെ തിളങ്ങി കൊണ്ട് വാളും ആയി ഒരു സ്ത്രീ രൂപം വായുവിൽ കറങ്ങി കൊണ്ട് വന്നു നിന്നത്… ആ രൂപത്തെ കണ്ട് ദിവ്യ യുടെ വായിൽ നിന്നും അറിയാതെ വന്നു…

രൂപ….. രൂപലി….. എന്ത്… ജിഷ്ണു വൈശാഖും ഒരേ സ്വരത്തിൽ ചോദിച്ചു… അതേ… രൂപലി… ACP രൂപലി റെഡ്‌ഡി.. രൂപലി തിരിഞ്ഞു പുഞ്ചിരിയോടെ ദേവുന്റെ അടുത്ത് ചെന്ന് അവളെ പിടിച്ചു എഴുനേല്പിച്ചു പറഞ്ഞു..സമയം വളരെ കുറവ് ആണ് എത്രയും പെട്ടന്ന് നാഗതറയിൽ കയറി നാഗമണിക്യം കൈമാറ്റം ചെയ്യണം…അതിന് ശേഷം രഞ്ജിയെ നോക്കി കയ്യിൽ ഉണ്ടായ വാളിൽ ഒന്ന് അവന് നേരെ നീട്ടി എന്ന തുടങ്ങുകയല്ലേ… നിലത്ത് വീണു കിടക്കുന്ന മഞ്ഞളിൽ നിന്നും കുറച്ചു വാരി മുറിവിൽ പൊത്തി കൊണ്ട് അവൻ പുഞ്ചിരിയോട് പറഞ്ഞു…പിന്നെയല്ലാതെ…. വെട്ടി കൊല്ലട എല്ലാത്തിനെയും.. വൈശാഖ് അവന്റെ ചുറ്റിലും ഉള്ളവരെ നോക്കി പറഞ്ഞു…

എല്ലാവരും ഒന്നായിട്ട് അവർക്ക് നേരെ ഓടി അടുത്തു… അവരെ നേരിടാൻ തയ്യാറായി രൂപലിയും രഞ്ജിയും… പെട്ടന്ന് …… ഗ്രാ…ഗ്രാ… എന്ന അതി ഭീകര ശബ്ദം കേൾക്കുന്നത് … അവർ എല്ലാവരും ശബ്ദം കേട്ട് ഇടത്തേക്ക് നോക്കി… അവിടെ അഞ്ചുവിന് രൂപമാറ്റം സംഭവിച്ചു ഭീമകാരൻ ആയ ഒരു തിളങ്ങുന്ന കണ്ണുകൾ ഉള്ള വെള്ളിനാഗം ആയി മാറി… അത് രൂപലിയ്ക്ക് നേരെ ഓടി വന്നവന്മാരെ അതിന്റെ വാല് കൊണ്ട് ആഞ്ഞു അടിച്ചു… അത് കണ്ട് രൂപലി ദേവുന്റെ കൈ പിടിച്ചു നാഗതറ ലക്ഷ്യം വച്ചു ഓടി… പെട്ടന്ന് ആണ് അവരെ മുൻപിലേക്ക് ആയി കാതറിൻ ചാടി വീണത്… അവൾ രൂപലിയുടെ മുഖത്തിന് നേരെ ചാടി ചവിട്ടി രൂപലി ഒഴിഞ്ഞു മാറി ആ കാലിൽ പിടിച്ചു മുൻപോട്ട് വലിച്ചു..

അതിൽ മുട്ടുകുത്തി വീണ കാതറിനിന്റെ താടി നോക്കി രൂപലി അവളെ കാൽ മുട്ട് കൊണ്ട് ഇടിച്ചു..അവൾ പിന്നിലേക്ക് ആ ഇടി കൊണ്ട് തെറിച്ചു വീണു…അവിടെ നിന്നും എഴുനേറ്റ് രൂപലിയുടെ നേരെ വീശിയ കൈ തടഞ്ഞു അവളൂടെ പിന്നിലൂടെ കറങ്ങി കഴുത്ത് പിടിച്ചു നിലത്തേക്ക് അടിച്ചു… അവിടെ ഉണ്ടായ പാറയിൽ അടിച്ചു അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും എല്ലാം രക്തം ഒലിക്കാൻ തുടങ്ങി … അവൾ അവിടെ കിടന്ന് ഞെരങ്ങി.. ഇതേ സമയം മുഖം മറച്ച ആൾ വാളും ആയി വന്ന് ദേവുന്റെ പിന്നിലൂടെ അവളെ കുത്താൻ വാൾ ഉയർത്തി .. പെട്ടന്ന് അയാളെ ആ നാഗം ചുറ്റി വരിഞ്ഞു എടുത്തുയർത്തി.. അയാൾ എല്ലുകൾ നുറുങ്ങി വേദനയിൽ അലറി കരഞ്ഞു…

ഇതേ സമയം രൂപലി മുട്ടുകുത്തി കാതറിനിന്റെ തല പിടിച്ചു …ക്ടാക്.. ഒറ്റ തിരിക്കൽ അവൾ ജീവനറ്റ് നിലത്ത് വീണു… അതിനു ശേഷം ദേവുന്റെ കൈയും പിടിച്ചു നാഗതറയിലേക്ക് രൂപലി കയറി… അവരെ കണ്ട് അവിടുള്ള നാഗങ്ങൾ വഴി മാറി കൊടുത്തു… ഡാ കേറി അവന്മാരെ മൂന്നിനെയും കൊന്ന് ആ നാഗമണിക്യവും എടുത്ത് കൊണ്ട് വാടാ…കൂടെയുള്ളവൻ മാരെ നോക്കി പറഞ്ഞു..ജിഷ്ണു അലറി… രണ്ട് നാഗതറ ലക്ഷ്യം ആക്കി ഓടി… അവർ നാഗതറയിലേക്ക് കയറാൻ നോക്കുമ്പോയേക്കും എന്തോ ഒരു ശക്തി അവരെ എടുത്ത് പിന്നിലേക്ക് എറിഞ്ഞു… അവരുടെ ശരീരം മുഴുവൻ നീല നിറം വ്യാപിച്ചു അവർ മരണം പുൽകി…

ഇതേ സമയം പുറത്ത് ആ വലിയ നാഗത്തിന്റെയും രഞ്ജിയുടേയും സംഹാര താണ്ഡവം ആയിരുന്നു…മുൻപിൽ വരുന്നവരെ എല്ലാം ഇല്ലായ്മചെയ്തു അവർ മുന്നേറി കൊണ്ടിരുന്നു…. ഇതിനിടയിൽ നാഗത്തിന് നേരെ ജിഷ്ണു വെടി വച്ചു..അതേ സമയം നാഗം ജിഷ്ണുവിന് നേരെ ഇയാഞ്ഞടുത്തു… അവൻ വെക്കുന്ന വെടി എല്ലാം അതിന്റെ ശരീരത്തിൽ തട്ടി തെറിക്കുക അല്ലാതെ അതിന് യാതൊന്നും തന്നെ സംഭവിച്ചില്ല… നാഗം അവന്റെ മുൻപിൽ എത്തി …ഗ്രഗ്രാ….. എന്നു കാവ് കുലുങ്ങുമാർ ശബ്ദത്തിൽ അലറി..അതിന്റെ ഭീമകാരം ആയ വായ് തുറന്ന് ജിഷ്ണുവിന്റെ തല മുഴുവൻ അതിന്റെ വായിലേക്ക് ആക്കി അൽപ്പസമയത്തിനകം തല വേർപെട്ട് ഉടൽ അവിടെ കിടന്നു പിടഞ്ഞു.

ഇതേ സമയം രഞ്ജിയും വൈശാഖും ആയി ഘോരമായ സംഘട്ടനം തന്നെ നടന്നു … അവസാനം രഞ്ജി വൈശാഖ് ന്റെ കയ്യും കാലും ഓടിച്ചു ഒന്ന് അനങ്ങാൻ പോലും കഴിയാതെ ജീവശവം ആയി അവനെ എടുത്ത് ഒരു മൂലയിലേക്ക് ഇട്ടു… അപ്പോയേക്കും നാഗതറയിൽ നാഗമണിക്യം കൈമാറ്റം നടത്താൻ ഉള്ള പൂജ ആരംഭിച്ചിരുന്നു… രൂപലി അവരെ അടുത്തുന്നിന്നും മാറി അല്പം അകലം പാലിച്ചു മുട്ടുകുത്തി തൊഴുതു നിന്നു…  അല്പനേരത്തിന് ശേഷം പുതിയ അവകാശി നാഗമണിക്യം സ്വീകരിക്കാൻ വേണ്ടി അവരെ മുൻപിൽ പ്രത്യക്ഷപ്പെട്ടു…ഇതേ സമയം രൂപലിയുടെ കണ്ണുകൾ നീല നിറത്തിൽ വെട്ടി തിളങ്ങി..അവർ നാഗമണിക്യം പുതിയ അവകാശിയ്ക്ക് കൈമാറ്റം നടത്തി ..

പൂജ അവസാനിപ്പിച്ചു… ഇതേ സമയം നാഗ ദേവനും ദേവിയും അവർക്ക് മുൻപിൽ പ്രത്യക്ഷയായി അവരെ അനുഗ്രഹിച്ചു… അതിനു ശേഷം രൂപലിയെ നോക്കി പറഞ്ഞു… മകളെ… നീ എന്താണ് അകലം പാലിച്ചു നിൽക്കുന്നത് .. നീ നമ്മുടെ മകളല്ലേ… നിന്നോളാം ആർക്കണ് നമ്മുടെ അരികിൽ നിൽക്കാൻ അവകാശം ഉള്ളത് വരു അരികിലേക്ക് വരു… അവൾ പതിയെ അവർക്ക് അരികിലേക്ക് നടന്നു അവർ അവളുടെ തലയിൽ തഴുകി കൊണ്ട് അനുഗ്രഹം നൽകി… നാഗമണിക്യം കൈമാറ്റം വന്നതോട് കൂടി ആ വലിയ നഗത്തിന്റെ രൂപം അഞ്ജുവിലേക്ക് മാറി.. അതിനു ശേഷം അവളുടെ ശരീരത്തിൽ നിന്നും ഒരു നീല പ്രകാശം പുറത്തേക്ക് വന്നു..

അതോടു കൂടി അവൾ നിലത്തേക്ക് വീണു ആ പ്രകാശം ഒരു സുന്ദരിയായ ചുവന്ന പാട്ടുടുത്ത ഒരു യുവതി ആയി മാറി… അപ്പോയേക്കും അവിടേക്ക് അപ്പു രൂപലിയും ദേവു എത്തി.. അവർ ആ യുവതിയെ കണ്ട് ചോദിച്ചു… ദേവി അങ്ങു ആരാണ്.. നാം നാഗയക്ഷി .. കാലങ്ങൾ ആയി ഈ കാവിൽ കഴിയുന്നു.. പണ്ട് പൂജ മുടങ്ങിയതിനാൽ നമ്മെ തിരികെ പൂജാമുറിയിൽ പ്രതിഷ്ഠിക്കാൻ സാധിച്ചില്ല.. നിങ്ങൾ കാവിൽ നമ്മുടെ വിഗ്രഹത്തിന് മുൻപിൽ പൂജിച്ചതോട് കൂടി നമുക്ക് കാവ് വിട്ട് പുറത്ത് പോവാൻ അനുവാദം ലഭിച്ചു… പക്ഷെ ഇവരെ പോലെ എന്റെയും കർത്തവ്യം ആയിരുന്നു നിങ്ങളെ സംരക്ഷിക്കുക എന്നത് അതിനാൽ ഞാൻ ഈ കുട്ടിയുടെ ശരീരത്തിൽ കുടികൊണ്ടു..

അഞ്ചുനെ കാണിച്ചു കൊണ്ട് നാഗയക്ഷി പറഞ്ഞു… അപ്പോഴാണ് അവർ അഞ്ചു നെ ശ്രദ്ധിച്ചത് … അവൾ രക്തം ഒലിപ്പിച്ചു ബോധം ഇല്ലാതെ കിടക്കുക ആയിരുന്നു… അയ്യോ … അഞ്ചു മോളെ… അവർ 3 പേരും അവളെ ചുറ്റിയിലും കൂടി… രഞ്ജി ആകെ തകർന്ന് അവളുടെ അരികിലേക്ക് വന്ന് മുട്ടുകുത്തി ഇരുന്നു.. ഇതേ സമയം നാഗയക്ഷിയുടെ കണ്ണിൽ നിന്നും നീല നിറത്തിൽ ഉള്ള പ്രകാശം അവരുടെ 5 പേരുടെയും ശരീരത്തിലേക്ക് പതിച്ചു… അതോടു കൂടി അവരുടെ ശരീരത്തിൽ ഉണ്ടായ മുറിവുകൾ എല്ലാം ഇല്ലാതെ ആയി… ഇതേ സമയം അഞ്ചു ഉറക്കത്തിൽ എന്നപോലെ പതിയെ കണ്ണ് തുറന്നു…

അവൾ പെട്ടന്ന് തന്നെ ചാടി എഴുനേറ്റ് ചുറ്റും നോക്കി… അവിടെ പല ഇടങ്ങളിൽ ആയി ജീവനില്ലാത്ത ശവങ്ങളും ചിലർ എഴുന്നേൽക്കാൻ കഴിയാതെ വേദനയിൽ പുളയുന്നതും അവൾക്ക് കാണാൻ കഴിഞ്ഞു… അപ്പോഴാണ് അപ്പു നേരത്തെ അവന്റെ അരികിലേക്ക് വന്ന ആ മുഖം മറച്ച ആൾ പതിയെ ഇഴഞ്ഞു അവിടെ നിന്നും രക്ഷപെടാൻ നോക്കുന്നത് കാണുന്നത് … അവൻ രഞ്ജി യുടെ മുഖത്തേക്ക് ഒന്ന് നോക്കി… രഞ്ജി പെട്ടന്ന് തന്നെ പോയി അയാളുടെ കാലിൽ പിടിച്ചു വലിച്ചു കൊണ്ട് അപ്പുന്റെ മുൻപിലേക്ക് ഇട്ടു..അതിനു ശേഷം വൈശാഖിനെയും കൊണ്ടിട്ടു…ഇതേ സമയം രൂപലി അവിടെ മറഞ്ഞിരുന്ന ദിവ്യയെ മുടിക്ക് പിടിച്ചു കൊണ്ട് അവിടെ കൊണ്ടു വന്നു….

ദിവ്യ തൊഴുത് കൊണ്ട് പറഞ്ഞു…. എന്നെ ഒന്നും ചെയ്യരുത് എന്നെ വെറുതെ വിടണം… ഞാൻ നിങ്ങളുടെ കണ്ണമുന്നിൽ പോലും വരാത്ത ഇടത്തേക്ക് പോയി കൊള്ളാം….. ഇയാൾ പറഞ്ഞിട്ടാ ഞാൻ ഇതെല്ലാം ചെയ്തത്…. പണ്ടുമുതലേ ഇയാൾ എന്റെ പിന്നാലെ നടന്ന് നാഗമണിക്യം എടുക്കാൻ ഇയാളുടെ കൂടെ നിന്നാൽ ഞാൻ ആഗ്രഹിക്കുന്നത് എന്തും ഇയാൾ സാധിച്ചു തരും എന്നും മാറ്റ് മോഹന വക്താനങ്ങളും നൽകി ഞാൻ അതിൽ മയങ്ങി പോയി… എന്നെ കൊല്ലരുതെ… അത് കേട്ട് രഞ്ജി അവിടെ മുഖം മറച്ച ആളുടെ മുഖത്തെ തുണി മാറ്റി അയാളുടെ മുഖം കണ്ട് എല്ലാവരും ഞെട്ടി… ഒരേ സ്വരത്തിൽ പറഞ്ഞു മുത്തശ്ശൻ…. വീരഭദ്രൻ മുത്തശ്ശൻ…. അയാൾ പറഞ്ഞു ക്ഷമിക്കണം മകളെ…

എന്നെ വെറുതെ വിടണം… നാണമുണ്ടോ നിങ്ങൾക്ക് ഞങ്ങളോട് ക്ഷമ ചോദിക്കാൻ സ്വന്തം പെങ്ങളെ വരെ ഒരു ദയയും ഇല്ലാതെ കൊന്ന നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾ തയാറായാലും ഇവിടുള്ള നാഗങ്ങൾ തയ്യാറാവില്ല… അവർക്ക് അത്രയും പ്രിയപ്പെട്ടവരെ ആണ് നിങ്ങൾ ഇല്ലാതെയാക്കിയത്…ദേവു പറഞ്ഞു ദയവു ചെയ്ത് ഞങ്ങളെ രക്ഷിക്കണം ദിവ്യ ദേവുന്റെ കാല് പിടിക്കാൻ വേണ്ടി മുൻപോട്ട് നീങ്ങി… പെട്ടന്ന് തന്നെ അവളെ മുടിക്ക് പിടിച്ചു പിന്നിലേക്ക് വലിച്ചു അഞ്ചു അവളെ മുഖത്തേക്ക് ശക്തിയാൽ പഞ്ച് ചെയ്തു ആ ഇടിയിൽ അവളുടെ വായിൽ നിന്നും മൂക്കിൽ നിന്നും എല്ലാം രക്തം വരാൻ തുടങ്ങി… ഇതേ സമയം നാഗയക്ഷി പറഞ്ഞു… സമയം അതിക്രമിച്ചിരിക്കുന്നു..

പൂജ കഴിഞ്ഞാൽ ഇവിടെ നിൽക്കാൻ പാടുള്ളതല്ല… ഇനി 7 ദിവസം കഴിഞ്ഞു നാഗയക്ഷി വിഗ്രഹം എടുത്തു നിലവറയിലെ പൂജാമുറിയിൽ കൊണ്ടുവച്ചതിന് കാവിൽ വിളക്ക് വച്ചു തുടങ്ങാം… അന്നേ ദിവസം തന്നെ നിങ്ങളുടെ വിവാഹവും നടത്താം..എല്ലാവരും പെട്ടന്ന് തന്നെ ഇവിടുന്ന് തിറിഞ്ഞു നോക്കാതെ പോയിക്കൊള്ളു… അതും പറഞ്ഞു നാഗയക്ഷി ഒരു നീല പ്രക്ഷമായി മാറി വിഗ്രഹത്തിൽ ലയിച്ചു… എല്ലാവരും കാവിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങി… അപ്പോഴാണ് പിന്നിൽ നിന്നും അവിടെ ജീവനോടെ ഉള്ളവരുടെ എല്ലാം നിലവിളി ഉയർന്നു കേൾക്കുന്നത്…

പൂജ കഴിഞ്ഞതോടെ നാഗതറയിൽ നിന്നും നാഗങ്ങൾ എല്ലാം തന്നെ വെളിയിലേക്ക് ഇറങ്ങി അവിടെ ശേഷിച്ചവരെ എല്ലാം തന്നെ ചുറ്റി വിരിഞ്ഞു ദംശിച്ചു…. 7 ദിവസങ്ങൾക്ക് ശേഷം അവർ നാഗയക്ഷി പറഞ്ഞത് പോലെ വിഗ്രഹം എടുത്ത് പൂജാമുറിയിൽ പ്രതിഷ്ഠിച്ചു… അവർ പുറത്ത് വന്നപ്പോൾ എല്ലാവരും വെളിയിൽ കാത്തിരിപ്പ് ഉണ്ടായിരുന്നു… എല്ലാവരും പെട്ടന്ന് ക്ഷേത്രത്തിലേക്ക് നടന്ന് കൊള്ളു… മുഹൂർത്തം ആവറായി… രാമഭദ്രൻ പറഞ്ഞു… പരമശിവന്റെ മുൻപിൽ വച്ചു അഗ്നി ദേവുന്റെ കഴുത്തിൽ താലി ചാർത്തി ദേവാഗ്നി ആയി മാറി…. അതിന് ശേഷം അവർ നേരെ കാവിലേക്ക് തിരിച്ചു…

അവിടെ എത്തി അവർ കണ്ണ് അടച്ചു നാഗാദേവനെയും ദേവിയെയും പ്രാർത്ഥിച്ചു… അല്പസമായത്തിന് ശേഷം അവർക്ക് മുൻപിൽ ദേവനും ദേവിയും പ്രത്യക്ഷയായി… അവർ അവരെ രണ്ടുപേരെയും അനുഗ്രഹിച്ചു അവർക്ക് രണ്ട് പേർക്കും നീല കല്ല് വച്ച മോതിരം നൽകി തമ്മിൽ ഇടാൻ പറഞ്ഞു…അതിന് ശേഷം അവർ പറഞ്ഞു.. ” നിങ്ങളിൽ നാഗശക്തി എപ്പോഴും ഉണ്ടാവും.. ആവശ്യമായി വരുമ്പോൾ ഞങ്ങളെ ഒന്ന് സ്മരിച്ചാൽ നിങ്ങളെ സഹായിക്കാൻ എപ്പോഴും ഞങ്ങൾ ഉണ്ടാവും… അതും പറഞ്ഞു അവർ അപ്രത്യക്ഷ്യം ആയി… അവർ നാഗങ്ങൾക്ക് നേരെ തിരിഞ്ഞു… എല്ലാവരും അവരെ അനുഗ്രഹിക്കുന്ന രീതിയിൽ ശബ്ദങ്ങൾ പുറപ്പെടുവിച്ചു…..

അന്ന് പൂജ കഴിഞ്ഞു തറവാട്ടിൽ എത്തിയതിന് ശേഷം തിരികെ അവർ എല്ലാവരും തറവാട്ടിൽ എത്തി. അവരെയും കാത്തു മറ്റുള്ളവർ എല്ലാം ഭയപ്പാടോടെ ഇരിക്കുന്നുണ്ടായിരുന്നു.. അഞ്ചുവും രഞ്ജിയും ആകെ ക്ഷീണിച്ചു അവശയായിരുന്നു.. അവളെയും താങ്ങി പിടിച്ചു കൊണ്ട് മാറ്റ് മൂന്ന് പേരും തറവാട്ടിലേക്ക് വന്നു… ക്ഷീണത്തോടെ ഉള്ള രഞ്ജിയെയും അഞ്ചുനേയും കണ്ട് പാർവതി കരഞ്ഞു പിടിച്ചു ഓടി വന്നു… അമ്മേ ഇങ്ങനെ കരഞ്ഞു വിളിക്കാൻ മാത്രം ഒന്നും ഇല്ല.. പൂജയുടെ ഭാഗം ആയി ഞങ്ങൾക്ക് രണ്ടുപേർക്കും അൽപം ക്ഷീണം ഉണ്ടായി അത്രയേ ഉള്ളു.. അഞ്ചു പറഞ്ഞു.. അപ്പു ഇവരെ ഉള്ളിലേക്ക് കിടത്തിക്കൊള്ളു… ദേവദത്തൻ തിരുമേനി പറഞ്ഞു… എല്ലാവരും അകത്തേക്ക് പോയി..

അടുത്ത ദിവസം തന്നെ കാവിൽ മരിച്ചു കിടക്കുന്ന രാഘവന്റെയും വീരഭദ്രന്റെയും മറ്റുള്ളവരുടെയും ശരീരം വിഷം തീണ്ടി കണ്ടെത്തി… ആ വിവരം എല്ലാവർക്കും വലിയ ആഘാതം ആയിരുന്നു… കാവിൽ നടന്ന കാര്യങ്ങൾ ഒന്നും തന്നെ അവർ 5 പേരും ആരോടും പറഞ്ഞിരുന്നില്ല… അത് ആരെയും അറിയിക്കേണ്ട എന്നവർ തീരുമാനിച്ചിരുന്നു.. രാമ … തിരുമേനി പറഞ്ഞത് ഇവരുടെ വിവാഹം എത്രയും പെട്ടന്ന് ഈ ക്ഷേത്രത്തിൽ വച്ചു നടത്തണം എന്നാണ്… മുത്തശ്ശൻ പറഞ്ഞു അതിന് ഉത്സവം കഴിഞ്ഞു 7 ദിവസം കഴിഞ്ഞു അല്ലെ നട തുറക്കുള്ളൂ.. അതുവരെ ആ ഭാഗത്തേക്ക് പോലും ആരും പോവാൻ പാടില്ല എന്നാണ് വിശ്വാസം… എങ്കിൽ ക്ഷേത്രം തുറക്കുമ്പോൾ നമുക്ക് അത് നടത്താം…

ഇതേ സമയം മുകളിലെ മുറിയിൽ.. രൂപലി നടക്കും അവൾക്ക് ചുറ്റും ആയി അപ്പു , ദേവു, രഞ്ജി,അഞ്ചു… അപ്പുനും ദേവുനും അല്ലാതെ മറ്റാർക്കും പ്രവേശനം ഇല്ലാത്ത നാഗതറയിലേക്ക് രൂപലിക്ക് പ്രവേശിക്കാൻ എങ്ങനെ ആയി.. നാഗ ദേവനും ദേവിയും തങ്ങൾക്ക് മകളെ പോലെ ആണ് രൂപലി എന്നു പറയാൻ കാരണം എന്ത്.. എല്ലാത്തിനും ഉപരി നാഗമണിക്യം സ്വീകരിച്ച നാഗം അപ്പുനോടും ദേവുനോടും പോലും അധികം അടുക്കാതെ രൂപലിയെ സ്നേഹത്തോടെ ചുറ്റി വരിഞ്ഞു അവളുടെ കവിളിൽ അതിന്റെ പത്തി വച്ചു നിന്നത് എന്തുകൊണ്ട്.. ഇങ്ങനെ ഓരോ ചോദ്യശരങ്ങൾ രൂപലിക്ക് നേരെ അവർ ഓരോരുത്തർ മാറി മാറി ചോദിച്ചു… അവൾ എന്ത് മറുപടി പറയണം എന്നറിയാതെ ആകെ കുഴങ്ങി… അപ്പോഴാണ് വാതിൽക്കൽ നിന്നും ഒരു ശബ്ദം.. ഞാൻ പറഞ്ഞാൽ മതിയോ….

എല്ലാവരും വാതിൽക്കലേക്ക് നോക്കി… കാശി നീയോ… നിനക്ക് അറിയാമോ… അതേ കുറിച്ചുള്ളത് എല്ലാം… എല്ലാം അറിയുമോ എന്ന് ചോദിച്ചാൽ ഇല്ല.. പക്ഷെ രൂപലിയെ പറ്റി… അവളെ ജീവിതത്തെ പറ്റി അറിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവും… നിങ്ങൾ അറിയണം രൂപലിയുടെ ജീവിതത്തെ പറ്റി… ചിലപ്പോൾ നിങ്ങൾക്ക് ഇനി ഉള്ള അവളുടെ ജീവിതത്തിൽ വലിയ പങ്ക് ഉണ്ടാവും.. അപ്പോയേക്കും ആരു ആതു രക്ഷയും ജ്യോതി അടക്കം തറവാട്ടിലെ മറ്റു കുട്ടികളും അങ്ങോട്ട് കടന്ന് വന്നു… അവർ ഓരോരുത്തരും അവിടെ പല ഇടങ്ങളിൽ ആയി ഇരുന്നു… എല്ലാവരും രൂപലിയുടെ കഥ കേൾക്കാനായി കാശിയുടെയും രൂപലിയുടെയും മുഖത്തേക്ക് ആകാംക്ഷയോടെ നോക്കി ഇരുന്നു… കാശി രൂപലിയുടെ കഥ പറഞ്ഞു തുടങ്ങി……അവസാനിച്ചു…

ദേവാഗ്നി: ഭാഗം 52

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!