ഗായത്രി: ഭാഗം 3

Share with your friends

എഴുത്തുകാരി: അശ്വതി കാർത്തിക

എവിടെ ആണ് ശരത്ത് എവിടെ ആണ്… ഞാൻ ഇവിടെ ഇങ്ങനെ കാത്തിരിക്കുന്നത് അറിയുന്നുണ്ടോ…. 🌹🌹🌹🌹🌹🌹🌹🌹 രാവിലെ തന്നെ എല്ലാവരും വന്നു… അച്ഛച്ഛനും അച്ഛച്ഛമ്മയും ഉള്ളത് കൊണ്ടു ആണെന് തോന്നുന്നു വല്യമ്മ അടങ്ങി ഇരിക്കുന്നുണ്ട്…. നിഖിൽ ന്റെ വീട്ടിൽ നിന്നും വരുന്നവർ ഉച്ചക്കത്തെ ഭക്ഷണം ഒക്കെ കഴിഞ്ഞു പോകു… പത്തു പേര് ഉണ്ടാകും എന്നാണ് പറഞ്ഞത്… രാവിലത്തെ ചായകുടി ഒക്കെ കഴിഞ്ഞു എല്ലവരും ഉച്ചക്കത്തേക്ക് ഉള്ള പാചകത്തിൽ ആണ്.. അച്ചമ്മ ആണ് മേൽനോട്ടം… 11മണി ആയപ്പോഴേക്കും അവർ ഒക്കെ വന്നു…. നിഖിലിന്റെ അച്ഛൻ അമ്മ പിന്നെ അച്ഛന്റെ ചേട്ടൻ ഭാര്യ… അമ്മാവൻ അമ്മായി, ചേട്ടൻ ചേട്ടത്തി അവരുടെ മകൾ ഇത്രയും ആണ് വന്നത്…

നേരത്തെ എല്ലാം പറഞ്ഞു ഉറപ്പിച്ചതു കൊണ്ടു വേറെ പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല.. ഇത് ജസ്റ്റ്‌ ചടങ്ങ് മാത്രം ആയിരുന്നു…. വീടും ആൾക്കാരെ ഒക്കെ രണ്ട് കൂട്ടർക്കും ഇഷ്ടം ആയി… നല്ല അച്ഛനും അമ്മയും… അമ്മ ഒരു പച്ച പാവം ഈ പെണ്ണ് അവിടെ പോയി കുളം ആക്കാതെ ഇരുന്നാൽ മതി. ആണുങ്ങൾ എല്ലാം ഹാളിൽ ഇരുന്നു സംസാരിക്കുന്നു… പെണ്ണുങ്ങൾ ഡൈനിങ്ങു റൂമിലും…. അല്ല അച്ഛമ്മേ മൂത്ത മകൾ ഇരിക്കുമ്പോൾ നിങ്ങൾ ഇളയ മോളുടെ കല്യാണം നടത്തുന്നത് ശരിയാണോ….. നിഖിലിന്റെ അമ്മായി ആണ്….. അതോ ഇനി ഗായത്രി ക്കു വല്ല ജാതകദോഷവും ഉണ്ടോ അതാണോ.. അച്ഛമ്മ ::: അവൾക് ഇപ്പൊ കല്യണം വേണ്ട എന്നാണ് പറയുന്നത്… ജാതക ദോഷം ഒന്നും ഇല്ല…. നല്ലത് വന്നാൽ നോക്കും….

ഇത് ഇപ്പൊ ഗ്രീഷ്മയുടെ കാര്യം ശരിയായ്യപ്പോൾ അത്‌ നടത്തുന്നു അത്രേ ഒള്ളൂ…… ഞാൻ ചോദിച്ചത് എന്താണ് ന്നു വച്ചാൽ അതും പറഞ്ഞു നിഖിലിന്റെ അമ്മയി അച്ഛമ്മ യുടെ അടുത്തേക്ക് നീങ്ങി ഇരുന്നു… എന്റെ ചേച്ചി ടെ മകൻ.. അമേരിക്കയിൽ ആണ്… ജോലി ഒക്കേ അവിടെ തന്നെ…. അവിടെ ഉള്ള ഒരു കുട്ടിയും ആയി കല്യാണം ഒന്ന് കഴിഞ്ഞിരുന്നു… അത്‌ പിന്നെ എന്തൊക്കെയോ പ്രശ്നം ആയി… ഡിവോഴ്സ് ആയി…. അപ്പൊ അവനു ഇപ്പൊ കല്യാണം നോക്കുന്നുണ്ട്…. ഗായത്രി ക്കു ഇപ്പൊ നല്ല പ്രായം ഉണ്ടാവില്ലേ…. ഇനിയും വൈകിയാൽ നല്ല ആലോചന ഒന്നും കിട്ടാൻ വഴി ഇല്ല…. ഞങ്ങളും ഇങ്ങനെ അവനു കുട്ടിയെ നോക്കുന്നുണ്ട്….ഇതാവുമ്പോൾ പരസ്പരം അറിയാം…

പിന്നെ ഗായത്രീടെ ഫോട്ടോ അവിടെ കാണിച്ചപ്പോൾ എല്ലാർക്കും ഇഷ്ടം ആയി….. #ഗായത്രി ::: ന്റെ ഫോട്ടോയോ… എവിടുന്ന് ആര് തന്നു….. ആരോട് ചോദിച്ചിട് നിങ്ങൾ കാണിച്ചു…. മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ഒരു പ്രദർശന വസ്തു ഒന്നും അല്ല… ദേഷ്യത്തോടെ അത്രയും പറഞ്ഞു….. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ട്… #അച്ഛമ്മ ::: ആരാണ് ഫോട്ടോ തന്നത്… ഇങ്ങനെ ഒരു സംഭവം ഞങ്ങൾ ആരും അറിഞ്ഞില്ലല്ലോ…. #അമ്മായി ::: അത്‌ ഒരു ദിവസം ഞാൻ ഗ്രീഷ്മ മോൾടെ കൈയിൽ നിന്നും വാങ്ങിച്ചു…. #അമ്മ ::: ഗ്രീഷ്മേ….. ആരോട് ചോദിച്ചു നി ഫോട്ടോ കൊടുത്തേ…. #ഗ്രീഷ്മ :::അത്‌ അമ്മായി ചോദിച്ചപ്പോ…. #അച്ഛമ്മ :::: ഹം… ഞാൻ ഒരു കാര്യം എല്ലാരോടും പറയാം…. ന്റെ കുട്ടി ഇവിടെ ആർക്കും ഒരു ഭാരമായി നിൽക്കുക അല്ല….രണ്ടാം കെട്ട് കാരനെ കൊണ്ടു കെട്ടിച്ചു ബാധ്യത ഒഴിവാക്കാൻ….

പിന്നെ അവളുടെ വിവാഹം അത് കുറച്ചു പ്രശ്നം ഒക്കെ ഉണ്ട് സമയം ആവുമ്പോൾ എല്ലാരും അറിയും… ഇനി ഇതിനെ പറ്റി ഒരു ചർച്ച വേണ്ടാ… അച്ഛമ്മ എല്ലാരോടും കൂടെ പറഞ്ഞു…. അച്ഛമ്മ യുടെ ഇങ്ങനെ ഒരു ഭാവം ഞാനും ആദ്യം ആയി കാണുക ആണ്… പിന്നേ ആരും അതിനെ പറ്റി ഒന്നും പറഞ്ഞില്ല. ഭക്ഷണം ഒക്കെ കഴിഞ്ഞു അവർ ഉച്ചകഴിഞ്ഞു തിരിച്ചു പോയി… കുറച്ചു ദിവസം കഴിഞ്ഞു അവിടേക്ക് ഇവിടിന്ന് ചെല്ലാനും പറഞ്ഞു…. അവർ ഒക്കെ പോയി കഴിഞ്ഞു അച്ഛമ്മ എന്റെ അടുത്ത് വന്നു…. അവർ പറയുന്നത് ഒന്നും ന്റെ കുട്ടി കാര്യം ആക്കണ്ട…. ജീവിതം നിന്റെ ആണ്… ജീവിച്ചു തീർക്കേണ്ടതും നീ ആണ്…. ഇപ്പൊ കൂടെ ഉള്ളവർ ഒന്നും അന്ന് കൂടെ ഉണ്ടാവില്ല….

നീ എന്ത് തീരുമാനമെടുത്താലും അച്ഛമ്മ കൂടെയുണ്ടാവും ഇനിയും എന്റെ കുഞ്ഞിനെ നീറി ജീവിക്കുന്നത് കാണാൻ എനിക്ക് വയ്യ.. അച്ഛമ്മ കുറച്ചു നേരം എന്റെ ഒപ്പം ഇരുന്നു…. വൈകിട്ട് എല്ലാരും തിരിച്ചു പോയി…. അമ്മായി യോടു അങ്ങനെ പറഞ്ഞത് കൊണ്ടു ആണെന്ന് തോന്നുന്നു ഗ്രീഷ്മ എന്നോട് പിണക്കം ആണ്… മുഖത്തേക്ക് നോക്കുന്നു പോലും ഇല്ല… ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും അവളുടെ മുഖം വീർപ്പിച്ചു കെട്ടി തന്നെ ഇരിപ്പുണ്ട്… അച്ഛനും അമ്മയും അവർ വന്നതിനെ പറ്റിയും തിരിച്ചു അവിടേക്ക് പോകുന്ന കാര്യങ്ങളെപ്പറ്റി ഒക്കെ വലിയ ചർച്ചയിലാണ്….. റൂമിലേക്ക് ചെല്ലുമ്പോൾ അവിടെ ഗ്രീഷ്മ ഇരുപ്പുണ്ട്…. ഇന്ന് അമ്മായി യോട് അങ്ങനെ സംസാരിച്ചത് ശരിയാണെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ….

എനിക്ക് അതിൽ പ്രത്യേകിച്ച് ശരികേടൊന്നും ന്നു തോന്നുന്നില്ല . എന്റെ ഫോട്ടോ ഞാൻ അറിയാതെ മറ്റുള്ളവർക്ക് കൊടുത്തത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ…. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് എന്റെ തലയിൽ കേറി നിരങ്ങാൻ ഒരു വിചാരം ഉണ്ടെങ്കിൽ അത് വേണ്ട എന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്…. നീ നിന്റെ കാര്യം നോക്കിയാൽ മതി വെറുതെ എന്റെ കാര്യത്തിൽ ആവശ്യമില്ലാതെ ഇടപെടാൻ വരണ്ട… വലിയമ്മ പറഞ്ഞത് ശരിയാ ചേച്ചിയുടെ ഈ സ്വഭാവം കാരണം ചേച്ചി ഇങ്ങനെ ആയിപ്പോയത്… ആണെങ്കിൽ കണക്കായിപ്പോയി ഞാൻ സഹിച്ചോളാം …എന്റെ സമനില തെറ്റുന്നതിനു മുൻപ് നീ എന്നെ റൂമിൽ നിന്നും ഇറങ്ങി പോ പെണ്ണെ..

ഞാൻ പൊക്കോളാം നീ ഇങ്ങനെ മൂത്തുനരച്ചു ഇവിടെ തന്നെ നിൽക്കുകയുള്ളൂ നോക്കിക്കോ…. അവള് അവിടുന്ന് നേരെ പോയത് അമ്മയുടെ അച്ഛൻ റൂമിലേക്ക് ആണ് അതെനിക്ക് നേരത്തെ തോന്നിയിരുന്നു.. അമ്മയുടെ കയ്യിൽ കണക്കിന് ചീത്തയും കേട്ട് തലയും കുനിച്ചു പത്തിമടക്കി പാവം പോയി കിടക്കുന്നുണ്ട്….. അമ്മ സെന്റി അടിച്ചു വരാനുള്ള സാധ്യത ഉള്ളതുകൊണ്ട് വാതിലടച്ചു ഞാൻ കിടന്നു… 🌹🌹🌹🌹🌹🌹 ഹലോ നിഖിൽ അല്ലെ #നിഖിൽ ::: അതെ ആരാണ്… ഞാൻ ഗായത്രി ആണ് ഗ്രീഷ്മയുടെ ചേച്ചി… #നിഖിൽ :::ഹാ ചേച്ചി.. സുഖമായിരിക്കുന്നോ എനിക്ക് നിഖിലിനെ ഒന്ന് കാണണമായിരുന്നു ഉച്ചകഴിഞ്ഞ് ഫ്രീ ആകുമൊ ഒന്ന്… #നിഖിൽ ::: ആ ചേച്ചി.. ഉച്ചകഴിഞ്ഞ് നമ്മുടെ ചിൽഡ്രൻസ് പാർക്ക് ഇല്ലേ അതിനടുത്തുള്ള കോഫി ഷോപ്പ് അവിടെ..ഒരു രണ്ടു മണിയോടുകൂടി ഞാൻ അവിടെ ഉണ്ടാകും….

നിഖിൽ നോട് എല്ലാം പറയണോ വേണ്ടയോ എന്ന് ഒരുപാടുതവണ മനസ്സിലിട്ട് ആലോചിച്ചു.. പറയാം വെറുതെ മറച്ചുവയ്ക്കുന്നത് അർത്ഥമില്ലല്ലോ അല്ലെങ്കിൽ ഇന്നലത്തെ പോലെ ഇനിയും സംഭവങ്ങൾ ഉണ്ടാകും…. 🌹❣️🌹🌹❣️🌹🌹❣️ നിഖിൽ കുറെ നേരമായോ വന്നിട്ട്… #നിഖിൽ ::: ഇല്ല ചേച്ചി ഞാൻ ജസ്റ്റ് വന്നതേയുള്ളൂ… ചോറു ഉണ്ടത് ആണോ എന്തെങ്കിലും കഴിക്കാൻ പറയട്ടെ…. വേണ്ട ചേച്ചി ഞാൻ ചോറുണ്ടതാ….ജ്യൂസ് എന്തെങ്കിലും പറയാം….ചേച്ചി കഴിച്ചോ ആ ഞാനും കഴിച്ചതാ… ജ്യൂസ് വരുന്നതുവരെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു…. ചേച്ചി വെറുതെ വിശേഷങ്ങൾ ചോദിക്കാൻ അല്ല കാണണമെന്ന് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി… എന്താ കാര്യം…. എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്കറിയില്ല….. ഇന്നലത്തെ സംഭവമൊക്കെ നിഖിൽ അറിഞ്ഞു കാണുമല്ലോ….

ഞാൻ മനപ്പൂർവ്വം ഒന്നുമല്ല അങ്ങനെ പറ്റിപ്പോയി എന്റെ അവസ്ഥ അതായിരുന്നു….. ഇനിയും അതുപോലെ ഒന്ന് ആവർത്തിക്കരുത്… അതുകൊണ്ട് മാത്രമാണ് ഞാൻ ഇപ്പോൾ നിഖിലിനെ കാണണമെന്ന് പറഞ്ഞത്… എന്റെ പൊന്നു ചേച്ചി എനിക്ക് അതിലൊന്നും യാതൊരുവിധ പങ്കുമില്ല… ഫോട്ടോ കാണിച്ചത് അതൊന്നും ഞാൻ അറിഞ്ഞിട്ടില്ല… ചേച്ചിക്ക് വിഷമം ആയെങ്കിൽ സോറി… അമ്മ പറഞ്ഞു വീട്ടിൽവന്ന് കാര്യങ്ങളൊക്കെ ശരിക്കും കേട്ടപ്പോൾ എനിക്ക് സങ്കടമായി അവരുടെ പെരുമാറ്റം…. അത് അങ്ങനെ ഒരു സ്വഭാവ ചേച്ചിയെ കാര്യമാക്കണ്ട… അതല്ല ഞാൻ അവരെ കുറ്റം പറഞ്ഞ് ഒന്നുമല്ല അവർക്ക് കാര്യങ്ങൾ ഒന്നും അറിയില്ല….കാര്യങ്ങൾ അറിയാവുന്ന എന്റെ അനിയത്തി അവർക്ക് സപ്പോർട്ട് ആണ്… അപ്പോ പിന്നെ എന്റെ കാര്യങ്ങൾ ഞാൻ തന്നെ പറയണ്ടേ…

ആദ്യമേ പറയാം എനിക്കൊരു പ്രണയമുണ്ടായിരുന്നു…. ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴുമുണ്ട് ഓരോ സെക്കൻഡിലും അത് ന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുണ്ട്… ശരത് അതാണ് ആളുടെ പേര്… കുറച്ചു നാളായിട്ട് നാളെ എവിടെയാണെന്ന് എങ്ങനെയാണെന്നോ എന്നൊന്നും എനിക്കറിയില്ല… തേപ്പ് ഒന്നുമല്ല കേട്ടോ നല്ല ആത്മാർത്ഥ പ്രണയം തന്നെയായിരുന്നു… ജാതിയുടെയും പണത്തിന്റെയും കാര്യം വന്നപ്പോൾ എന്റെ വീട്ടുകാർ എന്റെ ഇഷ്ടങ്ങൾക്ക് ഒരു പ്രാധാന്യം നൽകിയില്ല…

മകൾ എന്ന നിലക്ക് എന്റെ സന്തോഷങ്ങൾക്ക് യാതൊരുവിധ പരിഗണനയും എന്റെ വീട്ടുകാർ തന്നില്ല… അവരുടെ വാശി അവരുടെ ദുരഭിമാനം അതിനൊക്കെ പകരം ഞാൻ നൽകേണ്ടി വന്നത് എന്റെ ജീവിതമാണ്… #നിഖിൽ ::: ചേച്ചി എനിക്കൊന്നും മനസ്സിലായില്ല…. (ഗായത്രി കഥ പറയുകയാണ് ) നാലു വർഷം മുന്നേ വളരെ യാദൃശ്ചികമായാണ് അമ്പലത്തിൽ വച്ച് ഞാൻ ശരത്തിനെ കാണുന്നത്……… തുടരും………

ഗായത്രി: ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!