ഗായത്രി: ഭാഗം 4

Share with your friends

എഴുത്തുകാരി: അശ്വതി കാർത്തിക

നാലു വർഷം മുന്നേ വളരെ യാദൃശ്ചികമായാണ് അമ്പലത്തിൽ വച്ച് ഞാൻ ശരത്തിനെ കാണുന്നത്…. 🌹🧡🌹🧡🌹🧡 ഗായത്രി… ഒന്ന് നിന്നെ…. #ഗായത്രി ::: ആഹാ ഇതാരാ നന്ദേട്ടനോ… കാണാറേ ഇല്ലല്ലോ ഇപ്പൊ… പുതിയ ജോലിയൊക്കെ കിട്ടി പോയതിനുശേഷം പിന്നെ ഒരു വിവരവുമില്ലല്ലോ… (നന്ദൻ ഗായത്രിയുടെ അയൽവക്ക കാരനാണ് ) #നന്ദൻ ::: വല്ലപ്പോഴും ഇങ്ങോട്ടേക്ക് വരൽ ഒക്കെ ഉള്ളൂ നല്ല ജോലി തിരക്കാടോ… താൻ ഇപ്പോഴും കമ്പ്യൂട്ടർ പഠിക്കാൻ പോണുണ്ടോ… #ഗായത്രി ::: ഉവ്വ്‌… ശനിയും ഞായറും മാത്രം പോകുന്നുള്ളൂ അല്ലാത്ത ദിവസം തിരക്കാണ്..

( ഗായത്രി പോകുന്ന കമ്പ്യൂട്ടർ സെന്ററിൽ എ അധ്യാപകനായിരുന്നു നന്ദൻ… ഒരു ജോലി കിട്ടി നന്ദൻ അവിടെനിന്നും പോയതാണ് ) പോകാം നന്ദ…. ഒരാൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു… #നന്ദൻ ::ഹാ പോവാം… പിന്നെ ഗായത്രി എന്റെ കൂട്ടുകാരനാണ്… പേര് ശരത്. കോളേജിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു… ഇവൻ കുറച്ചുനാളത്തേക്ക് നമ്മുടെ കമ്പ്യൂട്ടർ സെന്ററിൽ അധ്യാപകനായി വന്നതാണ് എനിക്ക് പകരം എന്ന് വേണമെങ്കിൽ പറയാം… ശരത്തെ ഇതെന്റെ വീടിന് അടുത്തുള്ള കുട്ടിയാണ്…. പേര് ഗായത്രി… ഇനിയിപ്പോ നിന്റെ സ്റ്റുഡന്റ് കൂടിയാണ്…. പരസ്പരം ഒന്ന് ചിരിച്ചു കാണിച്ചു…

പോട്ടെ നന്ദേട്ടാ വൈകി കുറച്ചു കാര്യങ്ങൾ ഉണ്ട്… നന്ദേട്ടൻ എത്ര ദിവസം നാട്ടിൽ ഉണ്ടാവും… #നന്ദൻ ::: ഞാൻ ഇന്ന് വൈകിട്ട് തിരിച്ചു പോകും ഇവന്റെ ഒപ്പം കൂട്ടിന് വന്നതാണ്… #ഗായത്രി ::: ന്നാ ശരി കാണാം… ഗായത്രി പോയ വഴിയെ ശരത് നോക്കി നിന്നു…. ❣️🌹❣️🌹❣️🌹 ശരത് മാഷ് രണ്ടു മൂന്നുമാസത്തോളം ഞങ്ങളുടെ കമ്പ്യൂട്ടർ സെന്ററിൽ ഉണ്ടായിരുന്നു….. സ്ഥിരം കാണു വഴിയിലോ എവിടെയെങ്കിലും വെച്ച് പരസ്പരം ഒരു ചിരി സമ്മാനിച്ച് ഞങ്ങൾ കടന്നു പോകും അതിൽ കൂടുതൽ ഒന്നും ഉണ്ടായിരുന്നില്ല…. ഒരു ദിവസം വൈകിട്ട് അമ്പലത്തിൽ നിന്നും ദീപാരാധന തൊഴുതു വരുമ്പോൾ ആണ് അമ്പലത്തിലെ ആൽത്തറയിൽ ഇരിക്കുന്ന ശരത് മാഷിനെ കണ്ടത്….

ഒന്ന് ചിരിച്ചു കാണിച്ചു പോകാൻ തുടങ്ങുമ്പോൾ ആണ് മാഷ് എന്നെ പുറകിൽ നിന്നും വിളിച്ചത്…. ഗായത്രി ഒന്ന് നിക്കോ…. #ഗായത്രി ::: ന്താ മാഷേ? #ശരത് ::: താൻ വീട്ടിലേക്ക് അല്ലെ ഞാനും വരാം…. എനിക്ക് ഒന്ന് സംസാരിക്കാൻ ഉണ്ട്…. ഞങ്ങൾ രണ്ടാളും ഒരുമിച്ചു നടന്നു…. മാഷ് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലല്ലോ…. ഇനി ഇതേ കുറച്ചും കൂടിയേ എന്റെ വീട്ടിലേക്കുള്ള എന്താച്ചാ പെട്ടെന്ന് പറയേ…. #ശരത് ::: ഞാൻ നാളെ ഇവിടെനിന്നും പോകുവാ… നാട്ടിലെ സ്കൂളിൽ എനിക്ക് ജോലി കിട്ടി പ്ലസ് ടു അധ്യാപകൻ ആയിട്ട്… പോകുന്നതിനു മുന്നേ തന്നോട് ഒന്ന് സംസാരിക്കാം എന്ന് തോന്നി… എന്താണ് എന്ന് വച്ചാൽ… ഇപ്പോ നാളെ മുതൽ താൻ എന്റെ സ്റ്റുഡന്റ് ഒന്നുമല്ല…

പിന്നെ പറയുന്നതുകൊണ്ട് തെറ്റൊന്നുമില്ല എന്ന് എനിക്ക് തോന്നി.. നാളെ നഷ്ടബോധം തോന്നരുതല്ലോ.. എന്താണെന്ന് വച്ചാ… ആള് തപ്പി തടഞ്ഞു സംസാരിക്കുന്ന കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി… ക്ലാസിലും വഴിയിലും ഒക്കെ വച്ച് എന്റെ നേർക്ക് നീളുന്ന നോട്ടം ഞാൻ നേരത്തെ ശ്രദ്ധിച്ചിരുന്നു … ഒരു സൗഹൃദത്തിനും അപ്പുറം അതിൽ എന്തോ ഉണ്ടെന്ന് ഞാൻ നേരത്തെ മനസ്സിലാക്കിയിരുന്നു… ഞാൻ പോലും അറിയാതെ എപ്പോഴോ മാഷും എന്റെ ഉള്ളിൽ കയറിയിരുന്നു… അതുകൊണ്ടുതന്നെ ഇങ്ങനെയൊരു കൂടികാഴ്ച ഞാൻ കുറച്ചു ദിവസമായി പ്രതീക്ഷിച്ച് ഇരിക്കുകയാണ്… പറ മാഷേ….. #ശരത് ::: എനിക്ക് എങ്ങനെ പറയണം എന്നൊന്നും അറിയില്ല ഇപ്പോഴത്തെ പിള്ളേരെ പോലെ പഞ്ചാര അടിച്ച് പ്രേമം പറയാൻ ഒന്നും എനിക്കറിയില്ല..

തുറന്ന് പറഞ്ഞേക്കാം എനിക്ക് തന്നെ ഇഷ്ടമാണ്… അന്ന് അമ്പലത്തിൽ വച്ച് ആദ്യമായി കണ്ടപ്പോഴേ എന്റെ മനസ്സിൽ തന്റെ രൂപം പതിഞ്ഞതാണ്… ഇത്രയും നാളും പറയാതിരുന്നത് എന്താണെന്നുവെച്ചാൽ അത് തന്റെ പഠനതെ ബാധിക്കരുത് എന്ന് വിചാരിച്ചു ആണ്.. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞ് തനിക്ക് എന്റെ ക്ലാസ്സിൽ ഇരിക്കാൻ ഒക്കെ ഒരു ബുദ്ധിമുട്ട് ആവും തന്നെ അല്ല അത് എല്ലാവരുടേം ഇടയിൽ ഒരു സംസാരം ആവും… എത്ര ഒക്കെ മറച്ചു വച്ചാലും ഇഷ്ടം ഇടയ്ക്കു പുറത്തു വരും… അതിനു വേണ്ടിയാണ് ഈ ദിവസം വരെ ഞാൻ കാത്തിരുന്നത്…. ഇന്നിപ്പോ ഞാൻ ജോലി രാജി വെച്ചു ഞാൻ ഇനി അവിടെ ഉണ്ടാവില്ല .

അപ്പൊ പറയുന്നതിൽ തെറ്റില്ല എന്ന് എനിക്ക് തോന്നി…. എനിക്ക് തന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്… അത്രയും കേട്ടപ്പോഴേക്കും അത്രയും നേരം ഉണ്ടായിരുന്നു എന്റെ ധൈര്യം ഒക്കെ പോയി…. അനങ്ങാനോ ഒന്ന് മിണ്ടാനോ പറ്റാത്ത അവസ്ഥ…. #ശരത് ::: താൻ ഒന്നും പറഞ്ഞില്ല… #ഗായത്രി ::: ഞാൻ….. (ശബ്ദം പുറത്തു വരുന്നില്ല ) നെഞ്ചോക്കെ ചെണ്ട കൊട്ടുന്ന മാതിരി ഇടിക്കുന്നു… ചിലപ്പോൾ ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം നേരിട്ട് കെട്ടത് കൊണ്ട് ആവും…… എന്റെ അവസ്ഥ മനസ്സിലായത് കൊണ്ട് ആണെന്ന് തോന്നുന്നു മാഷ് എന്റെ അടുത്തേക്ക് നീങ്ങി നിന്നു….

ഇഷ്ടമാണെങ്കിലും അല്ലെങ്കിലും തനിക്ക് തുറന്നു പറയാം…. ഞാൻ നാളെ രാവിലെ പോകും അതിനു മുന്നേ പറഞ്ഞാൽ മതി രാവിലെ ഒരു 7 മണിക്ക് ഞാൻ അമ്പലത്തിലെ ആൽത്തറയിൽ ഉണ്ടാവും തന്നെയും പ്രതീക്ഷിച്ചു… അത്രയും പറഞ്ഞ് ആൾ നടന്നു…. 🌹❣️🌹❣️🌹❣️ വീട്ടിൽ ഇരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഒന്നും എന്റെ മനസ്സ് അവിടെയെങ്ങും ഉണ്ടായിരുന്നില്ല… അതൊരു പട്ടം കണക്കേ പാറി നടക്കുകയായിരുന്നു…. അച്ഛനും അമ്മയും ചോദിച്ചപ്പോൾ തലവേദന ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി…. നാളെ എന്ത് മറുപടി കൊടുക്കും എന്നുള്ളതിനെ പറ്റി എനിക്ക് കൂടുതൽ ഒന്നും ആലോചിക്കാൻ ഉണ്ടായില്ല… അവിടെവച്ചു തന്നെ മനസ്സ് ഒരായിരം തവണ പറഞ്ഞു കഴിഞ്ഞിരുന്ന ഒരുപാട് ഇഷ്ടമാണെന്ന്….

കിടന്നിട്ടു ഉറക്കം വരുന്നില്ല രാത്രിക്ക് ദൈർഘ്യം ഏറെ ഉള്ളതുപോലെ തോന്നി…. എങ്ങാനും ഉറങ്ങി പോയാലോ എന്ന് പേടിച്ച് മൊബൈൽ അലാറം വെച്ചു… ഇടയ്ക്കിടയ്ക്ക് എണീറ്റ് സമയം നോക്കും…. എവിടുന്ന് ഒച്ചു ഇഴയുന്ന കാട്ടിലും സ്ലോയാണ് സമയം നീങ്ങുന്നത്…. എങ്ങനെയൊക്കെയോ ഒരു വിധം നേരം വെളുപ്പിച്ചു… കുളിയൊക്കെ കഴിഞ്ഞ് പിന്നെ വലിയ പ്രശ്നം ഏത് ഡ്രസ്സ് ഇടും എന്നായിരുന്നു… എല്ലാ ഡ്രസ്സ് എടുത്തു പുറത്തിട്ടു ഒന്നും അങ്ങ് ബോധിക്കുന്നില്ല…. അവസാനം കറുത്ത ഒരു ബ്ലൗസും സെറ്റുമുണ്ട് ഉടുക്കാം എന്ന് വിചാരിച്ചു… മുടി അഴിച്ചിട്ടു ഒരു വലിയ കറുത്ത പൊട്ടും തൊട്ടു…

അമ്മയോട് അമ്പലത്തിൽ പോയി വരാം എന്ന് പറഞ്ഞാൽ ഞാൻ ധൃതിയിൽ ഇറങ്ങി… ഞാൻ ഇടയ്ക്കൊക്കെ ഇങ്ങനെ അമ്പലത്തിൽ പോകുന്നത് കൊണ്ട് അമ്മയ്ക്ക് വലിയ സംശയമൊന്നും തോന്നിയില്ല… അമ്പലത്തിനകത്ത് കേറി തൊഴുതു.. ഉണ്ണിക്കണ്ണന് ഒരു തൃക്കൈവെണ്ണ യും നേദിച്ചു…. പതിയെ പുറത്തൊക്കെ പ്രദക്ഷിണം വച്ചു ഏഴായി ആൽത്തറയിൽ നോക്കി ആളെ കാണുന്നില്ല… എഴേകാലായി ഏഴര ആയി ആളെ കാണുന്നില്ല…. എന്നെ വെറുതെ പറ്റിച്ചത് ആണോ എന്ന് ഓർത്തു സങ്കടം വന്നു… ഞാൻ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു….. ഇനിയും വൈകിയാൽ വീട്ടിൽനിന്നും അന്വേഷിച്ച് വരാൻ സാധ്യതയുണ്ട്….

കുറച്ചു നേരം കൂടി അവിടെ നിന്ന് തിരിച്ചു പോര് തുടങ്ങിയപ്പോഴാണ് ആൽത്തറയിൽ ഇരിക്കുന്ന ആളെ കണ്ടത്….. അമ്പലത്തിന് നടയ്ക്കൽ നിന്നും ആൽത്തറയിലേക്ക് ഓടുകയായിരുന്നു ഞാൻ…. ന്താ വൈകിയെ…. ചെന്നപാടെ ഞാൻ ചോദിച്ചു….. ആള് എന്നെ നോക്കി ചിരിക്കുന്നുണ്ട്…. ന്താ ന്നു…. തന്റെ കോലം കണ്ടു ചിരിച്ചു പോയതാ… കണ്ണക്ക് നിറഞ്ഞ കണ്മഷി ഒക്കെ ആകെ പടർന്നു അല്ലോ… നല്ല ഭംഗിയുണ്ട് എന്തായാലും കാണാൻ…. അത് കാണാത്ത അപ്പോ കുറെ നേരമായി ഞാൻ നോക്കുന്നു കാണാതായപ്പോൾ ഞാൻ വിചാരിച്ചു എന്നെ പറ്റിച്ചതാണോ എന്ന്…..

ആരു പറഞ്ഞു കണ്ടില്ല എന്ന് ഞാൻ കൃത്യം ഏഴുമണിക്ക് തന്നെ ഇവിടെ എത്തി… എന്നെ കാണാതാകുമ്പോൾ ഉള്ള തന്റെ ഭാവം അറിയാൻ വേണ്ടി ഒന്നു മാറി നിന്നത് ആണ്…. എന്നെ തന്നെ കുറെ നേരം നോക്കി നിന്നു… #ഗായത്രി ::: ഇന്നലെ ചോദിച്ചതിന് ഉത്തരം വേണ്ടേ??? #ശരത് ::: അത് നീ പറയാതെ തന്നെ എനിക്ക് മനസ്സിലായി എന്താണ് ഉത്തരം എന്ന്… എന്നാലും നിന്റെ വായിൽ കേൾക്കാൻ ഒരു ആഗ്രഹം ഉണ്ട്….. ഗായത്രി അവനൊപ്പം ചേർന്നുനിന്നു ഇല ചീന്തിൽ നിന്നും പ്രസാദം എടുത്തു നെറ്റിയിൽ തൊട്ടു കൊടുത്തു….

ഇഷ്ടമാണ് ഒരുപാട് എപ്പോഴോ എന്റെ മനസ്സിലും കേറിയിരുന്നു ഈ കണ്ണുകളും മുഖവും എല്ലാം…. എന്റെ നേർക്കു ഓടിയെത്തുന്ന കണ്ണുകൾ ഞാൻ കാണാറുണ്ട്… അങ്ങനെ എപ്പോഴും ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു… ഇങ്ങനെ ജീവിതകാലം മുഴുവൻ ഒരുമിച്ചു നിൽക്കാൻ ഒന്നാവാൻ….. തുടരും………

ഗായത്രി: ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!