ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 4

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എടീ അയാൾ ഇവനിട്ട് ശരിക്കും പെരുമാറി എന്ന് ആണ് തോന്നുന്നത്… ചിരിയോടെ ശാലു അത് പറയുമ്പോൾ കൂർപ്പിച്ച ഒരു നോട്ടം അയാൾക്ക് നേരെ നോക്കി…. കീഴ്ചുണ്ട് മെല്ലെ കടിച്ച് ആ മീശ ഒന്ന് തിരിച്ച് തന്നെ നോക്കി ഒരു കുസൃതി ചിരിയുമായി അയാൾ നടന്നുപോകുന്നത് കണ്ടപ്പോൾ വീണ്ടും ഉള്ളിൽ ദേഷ്യമാണ് തോന്നിയത്…. ഇയാൾക്ക് ഇത് എന്തിന്റെ അസുഖമാ പിന്നാലെ നടന്നു ഉപദ്രവിക്കുക ആണല്ലോ…. ശാലുവിനോട് അമർഷത്തോടെ അത്രയും പറഞ്ഞു…. ഉപദ്രവം അല്ലല്ലോ സഹായം അല്ലേ ഇപ്പോൾ അയാൾ നിനക്ക് ചെയ്തത്…. ശാലു ചിരിയോടെ പറഞ്ഞു…. എനിക്ക് അയാളുടെ സഹായം വേണ്ട….

നീ പറഞ്ഞത് പോലെ ഇനി എത്ര ദിവസത്തേക്ക് ആണ് ഈ ശല്ല്യം എന്ന് ഓർത്താണ് ഞാൻ ഒന്നും പറയാതെ….. അതേടി… വിട്ടുകള വാ…. അവളുടെ ദേഷ്യം കണ്ടു ആ രംഗം ഒന്ന് മയപെടുത്താൻ വേണ്ടി ശാലു പറഞ്ഞു… അവസാന പരീക്ഷയും കഴിഞ്ഞ് ഇറങ്ങുമ്പോൾ എല്ലാവർക്കും നല്ല വിഷമമുണ്ടായിരുന്നു…. മൂന്ന് വർഷം പഠിച്ച കോളേജ്…. കൗമാരം ചിറകുകൾ വിടർത്തിയ കാലഘട്ടം….. ഇനി ഒരിക്കലും തിരിച്ചു വരാത്ത വസന്തകാലം… എല്ലാവരെയും പോലെ തന്നെ അപർണ്ണയുടെ മനസ്സിലും ആ വിഷമം അലയടിച്ചിരുന്നു…. സൗഹൃദങ്ങൾ…. കൂട്ടുകാർ ഇനിയൊരിക്കലും താങ്കളുടെ പഴയ കോളേജ് അത് നിങ്ങൾക്ക് കാണാൻ കഴിയില്ല…, ഇനി ഒരു റീയൂണിയൻ അല്ലെങ്കിൽ ഒരു പ്രോഗ്രാമിന് ഇവിടെ വന്നാൽ തന്നെ തങ്ങൾ അവിടെ അതിഥികൾ മാത്രമാണ്… ആ പഴയ ക്ലാസ് റൂമുകളിൽ അധികാര പൂർവ്വം കടക്കാൻ കഴിയില്ല….

അവിടെ ഇരുന്ന് വഴക്ക് ഉണ്ടാക്കാൻ കഴിയില്ല….. ഒരു പാത്രത്തിൽ നിന്ന് ഉണ്ണാൻ കഴിയില്ല….., ഒരു ബെഞ്ചിൽ ഒരുമിച്ച് ഇരിക്കാൻ കഴിയില്ല….. ക്ലാസുകൾ നടക്കുന്നതിനിടയിൽ കുസൃതികൾ ഉണ്ടാക്കാൻ കഴിയില്ല…., മരത്തണലുകളിൽ ഇരുന്ന് പ്രണയിക്കാൻ കഴിയില്ല…. ക്യാന്റീനിൽ നിന്ന് ഷെയർ ഇട്ടു ഭക്ഷണം വാങ്ങി രുചിയോടെ കഴിക്കാൻ കഴിയില്ല…. ഈ കലാലയത്തിന്റെ ഓർമ്മപുസ്തകത്തിലേക്ക് തങ്ങളും ചേർക്കപ്പെട്ടിരിക്കുന്നു…. ജീവിതത്തിലെ മനോഹരമായ ഒരു വസന്ത കാലമാണ് അവിടെ നഷ്ടപ്പെട്ടു പോകുന്നത് എന്ന് എല്ലാവരെയും പോലെ താനും മനസ്സിലാക്കിയിരുന്നു….. ഒരു പൂർവവിദ്യാർഥിസംഗമം അതിലൂടെ വീണ്ടും ഒരിക്കൽ കൂടി എല്ലാവർക്കും കാണാമെങ്കിലും അപ്പോഴേക്കും എല്ലാവരും അവരവരുടേതായ ജീവിത തിരക്കുകളിൽ പെട്ട് പോയിട്ടുണ്ടാകും….

കൊഴിഞ്ഞു കിടക്കുന്ന ഗുൽമോഹർ പൂക്കളെ നോക്കി ഒരിക്കൽ കൂടി ആദ്യമായി കോളേജിൽ ചേരാൻ വന്ന നിമിഷം മുതൽ ഉള്ള അവസരങ്ങൾ മനസ്സിലോർത്തു അപർന്ന….. പിന്നീട് പതുക്കെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു….. മനസ്സിൽ ഓർമ്മകൾ കൂടുകൂട്ടിയതുകൊണ്ടായിരിക്കും പിന്നാലെ വരുന്ന വാഹനം അവൾ കണ്ടിരുന്നില്ല….. അടുത്ത് വന്നതും ഭയത്തോടെ ആണെങ്കിലും ഒന്ന് മലച്ചുപോയിരുന്നു അപർണ…. റോഡിലേക്ക് വീണ ആയത്തിൽ നെറ്റിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു….. പെട്ടെന്ന് കാറിലിരുന്ന് ആൾ ഇറങ്ങിയിരുന്നു….. ഒരു പ്രായമായ മനുഷ്യനായിരുന്നു അതിൽ…. ” അയ്യോ കുട്ടി എന്തെങ്കിലും പറ്റിയോ….? അപ്പോഴേക്കും ആളുകൾ കൂടിയിരുന്നു….

അയാളെ വാക്കേറ്റം നടത്തുകയും ഭീഷണിപെടുത്തുകയും വഴക്ക് പറയുകയും ഒക്കെ ചെയ്യുന്നുണ്ട്…. തന്റെ മിസ്റ്റേക്ക് ആയിരുന്നു എന്ന് അപ്പോൾ തന്നെ അപർണ പറഞ്ഞു… ഞാൻ ശ്രദ്ധിക്കാതെ ക്രോസ് ചെയ്തതുകൊണ്ടാണ്…. ശരി ഹോസ്പിറ്റലിൽ ആക്കാൻ നോക്ക്…. നാട്ടുകാരിൽ ആരോ ഒരാൾ പറയാൻ തുടങ്ങി… ആ കാറിൽ തന്നെയാണ് ഹോസ്പിറ്റലിൻ കൊണ്ടുപോകാൻ പറഞ്ഞത്…. അതൊന്നും വേണ്ട എന്ന് അപർണ പറഞ്ഞെങ്കിലും നാട്ടുകാർ വിടാൻ ഭാവമില്ല…. ആ കാറിൽ തന്നെയാണ് ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നത്…. ഒപ്പം കയറിയത് ശാലു ആയിരുന്നു…. ആ കാറിൽ കയറുമ്പോൾ തന്നെ കാണാമായിരുന്നു ഓടിവന്ന വേവലാതി നിറഞ്ഞ രണ്ട് കണ്ണുകൾ…

കാഷ്വാലിറ്റിയിൽ നിന്നും നെറ്റിയിൽ ചെറുതായി ഡ്രസ്സ് ചെയ്ത് പുറത്തേക്ക് വരുമ്പോൾ സിസ്റ്റർ പറഞ്ഞു… അല്പം ബ്ലഡ് പോയിട്ടുണ്ടെന്നേ ഉള്ളു….. കുഴപ്പമൊന്നുമില്ല…. അപ്പോഴേക്കും ഒരു ഓട്ടോയിൽ ആൾ പാഞ്ഞു എത്തിയിരുന്നു…. തങ്ങൾക്ക് നേരെ അയാൾ നടന്നു വരുമ്പോൾ വീണ്ടും ക്രമാതീതമായി നെഞ്ചിടിപ്പ് ഉയരുന്നതായി അപർണ അറിയുന്നുണ്ടായിരുന്നു….. ” എന്തുപറ്റി…… വേവലാതി നിറഞ്ഞ ഗാംഭീര്യമുള്ള സ്വരം…. കാതിൽ എത്തിയിട്ടും മുഖത്തേക്ക് നോക്കിയില്ല….. ക്രോസ് ചെയ്തപ്പോൾ അവള് വണ്ടി വരുന്നത് കണ്ടില്ല…. റോഡിലേക്ക് വീണതാ….. മറുപടി പറഞ്ഞത് ശാലു ആണ്…. സത്യം പറഞ്ഞാൽ ആ നിമിഷം അവളോട് നീരസം തോന്നി…. ഇതൊക്കെ പറയാൻ ഇയാളാരാ എന്ന ഭാവമായിരുന്നു മനസ്സിൽ….

എന്നിട്ട് എന്തെങ്കിലും പറ്റിയോ….? സംശയങ്ങൾ തീരുന്നില്ല…. വേവലാതിയോടെ ചോദിക്കുകയാണ്…. കുഴപ്പമൊന്നുമില്ല…. ചെറുതായി ബ്ലഡ് പോയി എന്നാണ് ഡോക്ടർ പറഞ്ഞത്…. വെള്ളം വല്ലതും വേണോ…? അയാളുടെ ആ ചോദ്യം കേട്ടപ്പോൾ ദേഷ്യത്തിൽ ശാലുവിനെ പിടിച്ചുവലിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു…. പിന്നാലെ അയാളും ഉണ്ടായിരുന്നു…. ആ മുഖത്ത് പതിവ് പുഞ്ചിരി ഇല്ല പകരം എന്തൊ ഒരു വെപ്രാളമാണ്….. ബസ്സിൽ കയറി അപ്പോഴും തൻറെ അരികിൽ ആണ് അയാൾ നിന്നത്….. ആ സാമീപ്യം അസഹ്യത ഉണ്ടാക്കിയിരുന്നു….. ഇടക്ക് സീറ്റ് കണ്ടപ്പോൾ ശാലുവിനോട് അവിടെ ഇരിക്കാൻ അയാൾ പറഞ്ഞു….

അതിനർത്ഥം തന്നെ അവിടെ ഇരുത്താൻ ആണെന്ന് കൂടി മനസ്സിലായിരുന്നു…. മനസില്ലാമനസ്സോടെ ആണെങ്കിലും ശരീരത്തിൻറെ തളർച്ച നിൽക്കാൻ അനുവദിച്ചിരുന്നില്ല….. അവിടേക്ക് അറിയാതെ ഇരുന്നു…. ഒരു സുരക്ഷാകവചം പോലെ അയാൾ അരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു…. ബസ്സിറങ്ങി പുറത്തേക്ക് നടന്നതും തല ചെറുതായി കറങ്ങുന്നത് പോലെ തോന്നിയിരുന്നു ആശ്രയമായി ശാലുവിനെ കയ്യിൽ പിടിക്കാനായി നീങ്ങിയപ്പോളേക്കും വേച്ചു താഴേക്ക് വീഴാൻ തുടങ്ങി…. വീഴും മുൻപ് രണ്ട് കരങ്ങൾ വന്ന് ശക്തിയായി പിടിച്ചു…. അപ്പോഴാണ് അയാൾ ആണെന്ന് മനസ്സിലാകുന്നത്….

പെട്ടെന്ന് തന്നെ അയാളിൽ നിന്നും പിടി വിട്ടിരുന്നു…. പക്ഷേ കവലയിൽ നിൽക്കുന്ന രണ്ടു മൂന്നു പേർ ആ കാഴ്ച കണ്ടു എന്ന് ഉറപ്പായിരുന്നു…. അവരുടെ കണ്ണുകൾ എല്ലാം തന്നെ തന്റെ നേർക്ക് തന്നെ ആയിരുന്നു…. അയാളെ കൂർപ്പിച്ചു ഒന്ന് നോക്കി…. ശാലുവിന്റെ കയ്യിൽ മുറുക്കിപ്പിടിച്ച് ആണ് നടന്നത്…. തീരെ വയ്യെങ്കിൽ ഒരു ഓട്ടോ പിടിച്ചു പോകു… കാശ് എടുത്തിട്ടില്ലെങ്കിൽ ഞാൻ തരാം… അയാൾ വിടാൻ ഭാവം ഇല്ല…. തീ ആളുന്ന ഒരു നോട്ടം മാത്രം പകരം നൽകി…. അപ്പോഴാണ് തങ്ങളുടെ നേരെ നടന്നു വരുന്ന ശാലുവിന്റെ അച്ഛനെ കണ്ടത്… ഞാൻ നിന്നെ നോക്കി നില്കുവരുന്നു…. അച്ഛൻ ഞങ്ങളുടെ അരികിൽ വന്നു പറഞ്ഞു…. എന്താണ് അച്ഛാ… ശാലു ചോദിച്ചു….

അച്ഛമ്മക്ക് പ്രെഷർ കൂടി ആശുപത്രിയിൽ ആണ്… അമ്മ അവിടേക്ക് പോയി… സിറ്റിയിൽ ആണ്…. അടുത്ത ബസിനു പോകണം…. ഇപ്പോൾ വരും ബസ്…. ഇത് കഴിഞ്ഞാൽ പിന്നെ വൈകുന്നേരം ഉള്ളു…. ശാലു ആവലാതിയോടെ എന്നെ നോക്കി…. അപ്പോഴാണ് ശാലുവിന്റെ അച്ഛൻ എന്നെ കാണുന്നത്…. അയ്യോ എന്താണ് മോളെ പറ്റിയത് നെറ്റിയിലെ മുറിവിലേക്ക് നോക്കി ശാലുവിന്റെ അച്ഛൻ ചോദിച്ചു… ഒന്ന് വീണതാ അച്ഛാ… ചിരിയോടെ മറുപടി പറഞ്ഞു… അയ്യോ എന്തേലും പറ്റിയോ…. ഇല്ല അച്ഛാ…. നിങ്ങൾ ചെല്ല് ഇപ്പോൾ ബസ് വരും… ഞാൻ മോളെ കൊണ്ടുവിടാം… അച്ഛൻ പറഞ്ഞു… വേണ്ട അച്ഛാ…. ബസ് പോയാൽ വൈകും…. ഹോസ്പിറ്റലിൽ എന്തേലും ആവിശ്യം വന്നാൽ അച്ഛൻ വേണ്ടേ….

എനിക്ക് അത്രക്ക് പ്രശ്നം ഇല്ല… നീ എങ്ങനെ ആണ് ഒറ്റക്ക്…. ഞാനും കൂടി വരാം… ശാലു പറഞ്ഞു… വേണ്ട…. നീ ആശുപത്രിയിൽ ചെല്ല്…. അങ്ങനെ പറയാനാണ് അന്നേരം തോന്നിയത്…. കടയിലേക്ക് നോക്കിയപ്പോഴാണ് അത്‌ അടഞ്ഞുകിടക്കുന്നത് കണ്ടത്…. ഉണ്ടായിരുന്നു ഉച്ച സമയം ആയതിനാൽ അച്ഛൻ കഴിക്കാൻ പോയിട്ടുണ്ടാകും എന്ന് ഉറപ്പായിരുന്നു…. ഒരുപാട് തവണ നിർബന്ധിച്ചിട്ടും ശാലു വരണ്ട എന്ന് പറഞ്ഞു… അവൾക്ക് ഒരു ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതി അവളെ നിർബന്ധിച്ചു പറഞ്ഞയച്ചിരുന്നു…. പോകും മുൻപ് ശാലു ഒന്ന് തിരിഞ്ഞു എന്നെയും ചായക്കടയിൽ നിൽക്കുന്ന ആളിലേക്കും നോക്കി….

അതൊരു ഓർമ്മപ്പെടുത്തൽ ആണ് ഞാൻ ഒറ്റക്കെ ഉള്ളു നോക്കിക്കോണേ എന്നുള്ള ഒരു വാക്കാണ് ആളോട് അവൾ പറയാതെ പറയുന്നത് എന്ന് തോന്നി…. അച്ഛനെ അവിടെ കണ്ടില്ല എങ്കിലും ആരെങ്കിലും പറഞ്ഞു അച്ഛൻ എന്തെങ്കിലും അറിയുമോ എന്നൊരു ഭയം ഉള്ളിലുണ്ടായിരുന്നു…. ഒപ്പം ചെമ്മൺപാത ആയപ്പോൾ വീണ്ടും പഴയതുപോലെ പിറകെ കൂടുന്നത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭയം വീണ്ടും നേരിടുന്നത് താൻ അറിയുന്നുണ്ടായിരുന്നു…. പാലത്തിലേക്ക് കടക്കും മുൻപ് അയാൾ എന്നെക്കാൾ മുൻപേ കയറി പാലത്തിലേക്ക് കടന്നു കഴിഞ്ഞിരുന്നു പാലത്തിൻറെ അരികിൽ നിന്നുകൊണ്ട് തനിക്ക് നേരെ അയാൾ കൈ നീട്ടിയപ്പോൾ അദ്ഭുതമാണ് തോന്നിയത്….

കൈ പിടിക്കാതെ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി…. ” തലകറക്കം ഉണ്ടെന്ന് തോന്നുന്നു….. ബ്ലഡ് ഒരുപാട് പോയി എന്നല്ലേ പറഞ്ഞത്…. എന്നോടുള്ള വാശിക്ക് പെട്ടെന്ന് ഓടിപ്പിടിച്ച് പോകണ്ട…. വെള്ളത്തിൽ കിടക്കും…. ഒരു കൈ സഹായമായി കൂട്ടിയാൽ മതി…. പെമ്പിള്ളേരുടെ കൈയ്യിൽ കയറി പിടിക്കാനുള്ള മോഹം കൊണ്ട് ഒന്നുമല്ല…. ഞാൻ ഒരുപക്ഷേ പിടിച്ചില്ലെങ്കിൽ ഈ ഒറ്റവരി പാതയിൽ നിന്നും താഴേക്ക് വീഴുന്നത് ഞാൻ തന്നെ കാണണ്ടി വരും….. ഇതിൻറെ പേരിൽ പിന്നാലെ കൂടാനോ സംസാരിക്കാനോ ഒന്നും ഞാൻ വരില്ല…. ഒരു സഹായം ആണെന്ന് മാത്രം കൂട്ടിയാൽ മതി…. എനിക്ക് തൻറെ ഒരു സഹായവും വേണ്ട….. അങ്ങനെ പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും മുന്നോട്ടേക്ക് വെച്ച് പോയിരുന്നു…..

വീഴും മുൻപ് അയാൾ കൈകളിൽ കയറി പിടിച്ചിരുന്നു എന്നിട്ടും ബാലൻസ് കിട്ടാതെ ആയപ്പോൾ അയാൾ ഇടുപ്പിലൂടെ ചുറ്റി തന്നെ താഴെ വീഴാതെ പിടിക്കുന്നുണ്ടായിരുന്നു….. ശരീരത്തിലൂടെ ഒരു വിറയൽ കയറിയത് ആ നിമിഷം ആയിരുന്നു അറിഞ്ഞിരുന്നത്…. ഞാൻ പറഞ്ഞില്ലേ താഴെ വീഴുമെന്ന്….. മുഖത്തേക്ക് ആ ചുടുനിശ്വാസം അടിച്ചപ്പോൾ പിടഞ്ഞു പോയി അപർണ… കൂർപ്പിച്ച ഒരിക്കൽക്കൂടി നോക്കിയപ്പോഴേക്കും അയാൾ നുണക്കുഴി കാട്ടി ചിരിച്ചു…. ആ നുണക്കുഴി ആദ്യം ആയി അടുത്തു കണ്ടു…. ഇതിനിടയിൽ കൈ വിടാൻ ഒരു ശ്രേമം നടത്തി എങ്കിലും പതിയെ തന്റെ എതിർപ്പുകൾ വകവയ്ക്കാതെ കയ്യിൽ ബലമായി പിടിച്ച് പാലം കടത്തി താഴെ ഇറക്കുന്നുണ്ടായിരുന്നു….

തൻറെ ഒരു മറുപടിക്ക് പോലും കാത്തുനിൽക്കാതെ അയാൾ എന്നും പോകുന്ന വഴിയിലൂടെ തിരിച്ചു പോകുമ്പോൾ തൻറെ മനസ്സിൽ അയാളോടുള്ള ദേഷ്യത്തിന് അല്പം പോലും ശമനം ഉണ്ടായിരുന്നില്ല… തിരികെ വീട്ടിലേക്ക് നടക്കാനായി തിരിയുമ്പോഴാണ് കത്തിജ്വലിക്കുന്ന രണ്ട് കണ്ണുകളോടെ മുൻപിൽ നിൽക്കുന്ന അച്ഛനെ കണ്ടത്…. ശരീരത്തിൽ നിന്നും ഒരു ഭയം കണ്ണുകളിലേക്ക് ഇരച്ചുകയറുന്നത് താൻ അറിയുന്നുണ്ടായിരുന്നു കാത്തിരിക്കൂ…..🥀…🥀ഒത്തിരി സ്നേഹത്തോടെ ✍️ റിൻസി

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!