മഹാദേവൻ: ഭാഗം 15

മഹാദേവൻ: ഭാഗം 15

എഴുത്തുകാരി: നിഹാരിക

“ദ്യുതീ…. മഹിയുടെ വിളി കേട്ടാണ് ഓർമ്മകളിൽ നിന്നവൾ തിരികെ എത്തിയത്…. “ഒരു ഗസ്റ്റ് ഉണ്ട് ….. റോഷൻ്റെ ഫ്രണ്ടാണ്… മീര മോളെ കാണാൻ വേണ്ടി വന്നതാ…. കല്യാണത്തിന് നിൽക്കില്ലത്രേ…. ദാ ഇതാ ആള്….” തല കറങ്ങുന്ന പോലെ തോന്നി ദ്യുതിക്ക് മുന്നിലുള്ള ആളെ കണ്ടപ്പോൾ ….. മുമ്പ് കണ്ട് ഏറെ ഭയപ്പെട്ട ഒരു സ്വപ്നം ഓർമ്മയിൽ ഓടി വന്നു അതിൻ്റെ നടുക്കത്തിൽ അവൾ സ്വയം മറന്ന് നിന്നു ഒരു പാവയെ പോലെ….. അപ്പഴും കണ്ണുകൾ ആ വന്നയാളിലായിരുന്നു …. അയാളിൽ മാത്രം… “ഹലോ മിസിസ് മഹാദേവൻ ,അയാം….. ജെയ്ൻ, “””””… .ജെയ്ൻ മാത്യൂ തരകൻ “………………….

എവിടെയും നിലയുറപ്പിക്കാതെ ഓളം വെട്ടുന്ന ജെയ്നിൻ്റെ കണ്ണുകളിൽ ദ്യുതി ഒരു സങ്കട സാഗരം കണ്ടു… ഹൃദയം പൊട്ടി പോകുമെന്ന് തോന്നിയിരുന്നു അവൾക്ക്….. മിഴികൾ അനുസരണക്കേട് കാണിച്ചു തുടങ്ങി….. തൻ്റെ കൂടെ കൂടിയ ശേഷം കുസൃതി മാത്രം കണ്ട പൂച്ചക്കണ്ണുകളാണ് ഇന്ന് മുന്നിൽ നിർവികാരതയുടെ തണുപ്പണിഞ്ഞ് നിൽക്കുന്നത് ….. സ്വയം മറന്നു പോയിരുന്നു ദ്യുതി… തനിക്ക് ജീവനുണ്ട് എന്നത് പോലും…… ആരോ വിളിച്ച് മഹി അങ്ങോട്ട് നീങ്ങിയതും…. പ്രയാസപ്പെട്ട് അവൾ വിളിച്ചു, ” ജെയ്ൻ ” അതിലവളുടെ ചോര പൊടിയുന്ന ഹൃദയത്തിൻ്റെ നോവുണ്ടായിരുന്നു, കുറ്റബോധം ഉണ്ടായിരുന്നു, ഇനിയെന്ത് എന്ന ആകുലതയുo അവനായി ഉള്ളിൽ കൊരുത്തു വച്ച കരുതലും ഉണ്ടായിരുന്നു …. ”

ഉം.. ” പൊള്ളിപ്പിടയുന്ന ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് ആർദ്രമായി നേർത്ത ഒരു മൂളൽ മാത്രം കേട്ടു …. അവളെ നോക്കുവാൻ … ,അത്രത്തോളം ശക്തി അവനിൽ അവശേഷിച്ചിരുന്നില്ല ….. ആരുമില്ലായ്മയിൽ, അവഗണനകളിൽ, ഒറ്റപ്പെടലുകളിൽ കൂടെ നിന്നവൾ, തകർച്ചയുടെ പടുകുഴിയിൽ നിന്നും കൈ പിടിച്ചുയർത്തിയവൾ… ആർക്കു വേണ്ടിയാണോ? എന്തിനു വേണ്ടിയാണോ ജീവിക്കണം എന്ന് തോന്നിയിട്ടുള്ളത് അതെല്ലാം തനിക്കിന്നന്യമായിരിക്കുന്നു…. ഒന്നും പ്രതീക്ഷിക്കാനില്ലാതിരുന്നപ്പോൾ കിട്ടിയതായിരുന്നു ദ്യുതിയെ.. അവൾ ജീവനായി, എല്ലാമായി … അവളിലൂടെ ജീവിതത്തെ സ്നേഹിച്ചു….., ഒറ്റപ്പെടലിനെ മറന്നു… അപ്പൻ്റെ കണക്കറ്റ സ്വത്തുക്കൾ കൊണ്ടല്ലാതെ, താൻ വിയർക്കുനതിൻ്റെ പങ്ക് പറ്റി തൻ്റെ പെണ്ണിനെ പോറ്റാൻ നാട് വിട്ടതാ…..

അവളില്ലാതെ ശ്വാസം മുട്ടുന്നുണ്ടായിരുന്നു.. ആ സ്വരമെങ്കിലും ഒന്ന് കേട്ടാൽ മതിയാരുന്നു….. പക്ഷെ :… വിളിച്ചിട്ട് കിട്ടിയില്ല… വീണ്ടും വീണ്ടും വിളിച്ചിട്ടും…… നോട്ട് റീച്ചബ്ൾ എന്ന് ആ നമ്പറിൽ നിന്ന് എത്ര തവണ കേട്ടു എന്നറിയില്ല …. അവൾ ഒത്തിരി…. ഒത്തിരി ദൂരം തന്നിൽ നിന്നും വേർപ്പെട്ട് പോയതറിയാതെ…. കണ്ഠത്തിൽ വരെ വന്ന ചില അലറിക്കരച്ചിലുകൾ നേർത്ത് … നേർത്ത് ഇല്ലാതെയായി…. ചുണ്ടുകൾ വിറകൊണ്ടു….. മിഴികൾ ഈറനായി… കണ്ണുനീർത്തുള്ളികൾ മിഴി നിറഞ്ഞ് കവിളിൽ സഞ്ചാരപഥം തീർത്തു….. തൻ്റെ മുന്നിൽ പ്രാണൻ പിടഞ്ഞ് നിൽക്കുന്നവൻ്റെ കണ്ണുനീർ അവളെ ചുട്ടു പൊള്ളിച്ചു…. സ്വയം നഷ്ടപ്പെട്ട് അവൾ നിന്നു…. വെറും ജീവച്ഛവമായി …… 💝💝

മീര ചായയുമായി എത്തിയപ്പോൾ റോഷൻ ജെയ്നെ വിളിച്ചു… ഏതോ ലോകത്തിൽ നിന്നെന്ന പോലെ അവർ ഉണർന്നു, ദ്യുതിവേഗം മോളിലേക്ക് ഗോവണി കയറി… പോക്കറ്റിൽ നിന്ന് കർച്ചിഫ് എടുത്ത് മെല്ലെ മിഴി തുടച്ച് പുറത്തേക്ക് ധൃതിയിൽ നടന്നവനെ ആശ്ചര്യത്തോടെ നോക്കി മീര …… ചായ പാത്രം റോഷൻ്റെ നേരെ നീട്ടിയപ്പോൾ റോഷൻ കണ്ടു ഒപ്പം നീളുന്ന ഒരു ചോദ്യം ആ കണ്ണുകളിൽ … ” അത്…. ഏട്ടത്തി … അവനെ അർജൻ്റായി വീട്ടിൽ എത്തണമെന്ന് ഫാദറിന് എന്തോ ഹെൽത്ത് ഇഷ്യൂ …… ചായ … ചായ വേണ്ട ഏട്ടത്തി ….. ഞാൻ അവൻ്റെ കൂടെ ചെല്ലട്ടെ …. തലയാട്ടി സമ്മതം കൊടുക്കുമ്പോഴും കഥയറിയാതെ ആട്ടം കാണുകയായിരുന്നു മീരാ … 💝💝💝

കണ്ണടച്ചാൽ മിഴി നിറഞ്ഞ് മുന്നിൽ നിൽക്കുന്നവൻ്റെ നിസ്സഹായതയായിരുന്നു തെളിഞ്ഞത്… തനിക്ക് മാത്രം കാണാമായിരുന്നു ആ ഉള്ളിൻ്റെ പിടപ്പ്….. ഒന്നും മിണ്ടാനാവാതെ, ഒരു മാപ്പ് പോലും ചോദിക്കാൻ കഴിയാതെ …. സ്വയം വെറുത്തവൾ തലയിണയിൽ മുഖമമർത്തി അലറിക്കരഞ്ഞു….. മുടി ഭ്രാന്തമായി പിച്ചിപ്പറിച്ചു ….. കട്ടിലിൻ്റെ കാലിൽ തലയിട്ടടിച്ചു…. ദേഷ്യമായിരുന്നു അപ്പോൾ ഉള്ളിൽ … ആരോടൊക്കെയോ …. തന്നോട് തന്നെയും ….. മനസിൻ്റെ വേദന !! അത് സഹിക്കാവുന്നതിലും എത്രയോ അപ്പുറത്താണ്…. ഒന്നും താങ്ങാനാവാതെ ആ പെണ്ണ് മൗനത്തിനെ കൂട്ടുപിടിച്ച് അലറി അലറി:.. നിലവിളിച്ചു…. ഒരു ഭ്രാന്തിയെ പോലെ….. ഒടുവിൽ പ്രജ്ഞയറ്റ് വീഴുമ്പഴും ചുണ്ടിൽ ഒരു മന്ത്രണം മാത്രമേ ഉണ്ടായിരുന്നുള്ളൂ….. “മാപ്പ് …………”” 💝💝💝

റോഷൻ ഓടി കാറിൽ കയറി…. ജെയ്ൻ സ്വബോധത്തിലല്ല എന്നും എന്തും സംഭവിക്കാമെന്നും അറിയാമായിരുന്നു … അത്രമേൽ ….. അത്രമേൽ ആ ഉള്ള് നോവുന്നുണ്ടാവും എന്ന വന് ഊഹിക്കാമായിരുന്നു … കാനഡയിൽ എത്തിയ ശേഷം തന്നെ വിളിച്ചപ്പോൾ എന്ത് സന്തോഷമായിരുന്നു ആ സ്വരത്തിന് ….. തൻ്റെ സ്വപ്നത്തെ യാഥാർത്ഥത്യമാക്കാൻ പോകുന്നവൻ്റെ തെളിമയാർന്ന സ്വരം…. ഓരോന്ന് പറഞ്ഞ് കളിയാക്കി താനും അതിൻ്റെ ആക്കം കൂട്ടി… അതിങ്ങനെ ഒരു ദുഃഖപര്യവസായി ആകുമെന്നറിയാതെ…. പിന്നീട് അവളെ വിളിച്ചാൽ കിട്ടാത്തതിൻ്റെ ടെൻഷനും, പരിഭവവും …. എല്ലാത്തിനും മൂകസാക്ഷിയായി താനും…… ഒടുവിൽ ഏട്ടൻ്റെ പെണ്ണിനെ കാണാൻ ചെന്നിടത്ത് കണ്ടത് സുഹൃത്തിൻ്റെ ജീവനെ തന്നെ ആയിരുന്നു ….. എന്ത് ചെയ്യണം എന്നറിയാതെ തകർന്നു …..

അവളുടെ ഭാഗം കേട്ടു ….. അവളും എങ്ങനെയാണ് കഴിയുന്നതെന്ന് ഊഹിക്കാമായിരുന്നു …. നിസഹായതയുടെ പടവുകൾ കയറിയവളെ സഹാതാപത്തോടെ മാത്രം നോക്കി…… ഒന്നും പറയാനാവാതെ ഇറങ്ങി…. ഒടുവിൽ പെട്ടെന്നൊരു ദിവസം എല്ലാം ശരിയാക്കി അവളെ സ്വന്തമാക്കി പറക്കാൻ താൻ വരുന്നെടോ!!! എന്ന് സസ്പെൻസായി ജെയ്ൻ പറഞ്ഞപ്പഴും ഒന്നും പറയാൻ കഴിഞ്ഞില്ല ….. വാക്കുകൾ കിട്ടാതപ്പഴും തപ്പിത്തടഞ്ഞു…. അവൻ നാട്ടിലെത്തിയതും അരികെ ഓടിയെത്തിയത് എല്ലാം അറിയിക്കാനായിരുന്നു… പറഞ്ഞ് മനസിലാക്കാനായിരുന്നു ….. നിർവികാരതയോടെ ഇരിക്കുന്നവനെ എന്തു പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ നിന്നു…. ഒടുവിൽ അവൻ്റെ വായിൽ നിന്ന് ഇത് മാത്രേ കേട്ടുള്ളൂ,

“അവളെ എനിക്കൊന്ന് കാണണം എന്ന് “” കുറേ പറയാൻ…. മനസിലാക്കാൻ ശ്രമിച്ചു നോക്കി പ്രയോജനമില്ലാത്ത ഒരു യാത്രയാവും ഇതെന്ന്….. “എന്നെ തന്നെ പറഞ്ഞ് മനസിലാക്കാനാ റോഷ, അവൾ ഇനി എൻ്റെതല്ല എന്ന്….. നേരിട്ട് കാണണം…… അല്ലെങ്കിൽ മനസ് കൂട്ടാക്കില്ല അവൾ സ്വന്തമല്ല എന്ന്….. മറ്റൊരാളുടെ താണ് എന്ന് ….. ” ” തോളിൽ കൈയ്യമർത്തി കലങ്ങിയ മിഴിയോടെ അവനത് പറഞ്ഞപ്പോൾ പിന്നെ പോരുകയായിരുന്നു അവന്നേം കൂട്ടി വേറൊന്നും ഓർക്കാതെ……. 💝💝💝

സഡൺ ബ്രേക്കിട്ടപ്പഴാണ് റോഷൻ ചിന്തകളിൽ നിന്നും ഉണർന്നത് നോക്കിയപ്പോൾ കണ്ടു സ്റ്റിയറിംഗ് പിടിച്ച് തല കുനിച്ചിരിക്കുന്നവനെ….. പെട്ടെന്ന് പുറത്തേക്ക് നോക്കി സ്ഥലം മനസിലായതും ഞെട്ടലോടെ…… ഒന്നും മനസിലാവാതെ അവൻ്റ മുഖത്തേക്ക് സംശയിച്ച് നോക്കി….. “എന്താ ….. എന്താടാ ഇവിടെ ???” ഒന്നു ശ്വാസം വലിച്ച് വിട്ട് അവനെൻ്റെ നേരേ നോക്കി…… പുതിയ ഒരു ഭാവത്തിൽ ……….. (തുടരും)

മഹാദേവൻ: ഭാഗം 14

Share this story