മഹാദേവൻ: ഭാഗം 16

മഹാദേവൻ: ഭാഗം 16

എഴുത്തുകാരി: നിഹാരിക

സഡൺ ബ്രേക്കിട്ടപ്പഴാണ് റോഷൻ ചിന്തകളിൽ നിന്നും ഉണർന്നത് നോക്കിയപ്പോൾ കണ്ടു സ്റ്റിയറിംഗ് പിടിച്ച് തല കുനിച്ചിരിക്കുന്നവനെ….. പെട്ടെന്ന് പുറത്തേക്ക് നോക്കി സ്ഥലം മനസിലായതും ഞെട്ടലോടെ…… ഒന്നും മനസിലാവാതെ അവൻ്റ മുഖത്തേക്ക് സംശയിച്ച് നോക്കി….. “എന്താ ….. എന്താടാ ഇവിടെ ???” ഒന്നു ശ്വാസം വലിച്ച് വിട്ട് അവനെൻ്റെ നേരേ നോക്കി…… പുതിയ ഒരു ഭാവത്തിൽ …… ” ഇറങ്ങ്!” അതൊരാജ്ഞ പോലെ തോന്നി റോഷന്, പണ്ട് ആരെയും കൂസാത്ത ഒരു ജെയ്ൻ ഉണ്ടായിരുന്നു .. എല്ലാവരാലും വെറുക്കപ്പെട്ട്…. ചത്ത് ജീവിച്ചവൻ… പിന്നീടൊരു പെണ്ണിൻ്റെ സാമീപ്യത്താൽ പുനർജ്ജന്മം നേടിയവൻ….

പിന്നീടങ്ങോട്ട് എല്ലാവർക്കും അത്ഭുതമായിത്തീർന്നവൻ… വീണ്ടും ആ പഴയ ഭാവം ആ മുഖത്ത് കണ്ടു റോഷൻ.. പഴമയിലേക്ക് ഒരു തിരിച്ചു പോക്കാണോ ഇത് എന്ന് ഭയത്തോടെ റോഷൻ ഓർത്തു ….. “ഇറങ്ങടാ !” വീണ്ടും ഒരലർച്ച പോലെ പറഞ്ഞപ്പോൾ സംശയത്തോടെ റോഷൻ ജെയ്നിനെ നോക്കി… “ടാ! ഇതെൻ്റെ വീടല്ലേ? ഇവിടെ എന്നെ ഇറക്കി വിടുന്നോ ? ഓകെ നീയും ഇറങ്…. തന്നെ ഇവിടെ വിട്ട് അവൻ പോകുന്നത് എങ്ങോട്ടാവും എന്നു ഊഹിക്കാൻ കഴിയുമായിരുന്നു റോഷന്….. കലങ്ങിയ കണ്ണുകളാലേ ദഹിപ്പിക്കും മട്ടിൽ ഒരു നോട്ടം നോക്കി ജെയിൻ ….. മെല്ലെ റോഷൻ പുറത്തിറങ്ങിയതും അശ്രദ്ധമായ രീതിയിൽ ആ കാറ് തിരിച്ച് അതിവേഗത്തിൽ പോയി ….. ❤❤❤

ദ്യുതിയെ കാണാതെ അന്വേഷിച്ച് ചെന്നതായിരുന്നു മഹി…. അടഞ്ഞ വാതിൽ തുറന്ന് മുറിയിലെത്തിയപ്പോൾ കണ്ട കാഴ്ച കണ്ട് അവൻ ഒന്നു പകച്ചു … ആകെ അലങ്കോലമായി കിടക്കുന്ന മുറി, നടുവിൽ കട്ടിലിനു ചുവട്ടിലായി നിലത്ത് മുട്ടിൽ തല ചായ്ച്ചിരുന്നു കരയുന്നു ദ്യുതി… ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി….. അവളറിയാതെ ഉള്ളിൽ കുഴിച്ച് മൂടിയവ എന്തെങ്കിലും ഇവൾ അറിഞ്ഞുവോ? “ദ്യുതീ: … എന്താ ഇതൊക്കെ?? എന്ത് ഭ്രാന്താ ഇത്?? ,എനിക്കൊന്നും മനസിലാവുന്നില്ല !!” സർവ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് അവൾ ഒരു ഭ്രാന്തിയെ പോലെ അലറി… ഓടി ചെന്ന് അവൻ്റെ കോളറിൽ പിടിച്ചു… ” അതേ….!! ഒന്നും മനസിലാവില്ല നിങ്ങൾക്ക് ! ഒന്നും… ഒരു പാവം പെണ്ണിൻ്റെ നിസഹായത വച്ച് മുതലെടുത്തു….

പക്ഷെ അവളുടെ മനസ് അത് നിങ്ങൾക്ക് മനസിലായില്ല ! അവള് കൂട്ടി വച്ച സ്വപ്നങ്ങൾ നിങ്ങൾക്ക് മനസിലായില്ല ! അവള് തുന്നിച്ചേർത്ത് മുന്നോട്ട് കൊണ്ട് പോയ ജീവിതങ്ങൾ നിങ്ങൾ കണ്ടില്ല! ഒടുവില് :…. ഒടുവില്…. പ്രാണൻ തന്ന് സ്നേഹിച്ചവന് മുന്നിൽ ഒരു കുറ്റവാളിയായി നിന്നപ്പോ….. ജീവൻ നിലച്ചിരുന്നെങ്കി എന്ന് മോഹിച്ച് പോയി…… അതും നിങ്ങൾക്ക് മനസിലാവില്ല….. ” “ദ്യൂതി !!!! നിർത്ത് എന്താ നിനക്ക്?? എന്താ നീ പറഞ്ഞ് വരുന്നത്??? ഞാൻ….. ഞാൻ എന്തു ചെയ്തെന്നാ പറയടി….. ആരെയാ ഞാൻ മനസിലാക്കേണ്ടിയിരുന്നേ? പറ!” “അൽപം മുമ്പ് ഇവിടന്ന് ഹൃദയം തകർന്ന് ഇറങ്ങിപ്പോയ ഒരു മനുഷ്യനില്ലേ ജെയിൻ””””…… അവൻ്റെ ആരായിരുന്നു ഞാനെന്നറിയാമോ ?? പ്രാണൻ!! ജീവശ്വാസം …..

അവസാനത്തെ ആഗ്രഹത്തിൻ്റെ പേരിൽ എൻ്റെ അച്ഛനും, അച്ഛൻ്റെ ഒരു വാക്കിൽ എൻ്റെ മനസ് പോലും അറിയാൻ ശ്രമിക്കാതെ നിങ്ങളും കൂടി എൻ്റെ തലയിൽ വച്ച് തന്നില്ലേ ഒരു ജീവിതം :.. അത് തകർത്തത് ഞങ്ങളെ യാ …. ഒരുമിച്ച് കണ്ട സ്വപ്നങ്ങളെയാ:… ഒത്തിരി മോഹിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ പോയതാ പാവം…. എനിക്ക് വേണ്ടി….. വന്നപ്പോ…. ഞാൻ …. ഞാൻ … എനിക്ക് ” … നിങ്ങളാ!! നിങ്ങളാ എല്ലാത്തിനും കാരണം … നിങ്ങടെ ഒക്കെ സ്വാർത്ഥതയാ …. “”””” കേട്ടതൊക്കെ വിശ്വസിക്കാനാവാതെ നിന്നു മഹി- .. അവസാനമായി രവി മാമ പറഞ്ഞത് അതായിരുന്നു… ഒരു മഞ്ഞച്ചരടിൽ കോർത്ത് ഒരു താലി കുഞ്ഞിടെ കഴുത്തിൽ കെട്ടാൻ ……

ഇപ്പോ തന്നെ ചെല്ല്… ചെല്ല് മഹീ”” ഞാൻ വേണെങ്കിൽ നിൻ്റെ കാല് പിടിക്കാം…… സ്വാർത്ഥതയല്ലായിരുന്നു ഇരുപക്ഷത്തും ….. ജീവിതത്തിൻ്റെ …. പ്രതിസന്ധികളുടെ നിലയില്ലാ കയത്തിൽ മുങ്ങിത്തപ്പുന്നവന് കിട്ടിയ കച്ചിത്തുരുമ്പ് മാത്രമായിരുന്നു ഇക്കണ്ടതെല്ലാം… ഒന്നും അറിയിച്ചിട്ടില്ല ഇവളെ….. അച്ഛൻ്റെ മരണം എന്ന സങ്കടത്തിൽ ഉപരി ഒന്നും സഹിക്കേണ്ടി വരരുത് എന്ന് നിർബന്ധമായിരുന്നു ആ മനുഷ്യന് ….. പക്ഷെ … പക്ഷെ ഇപ്പോഴവൾ പറഞ്ഞത് …. ശ്വാസഗതി വേഗത്തിലായിരുന്നു അവൻ്റെ …. പെട്ടെന്ന് തളർന്നിരുന്നു കരയുന്നവളെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു …. ❤❤❤

ബുള്ളറ്റുമെടുത്ത് പുറത്തേക്ക് പായുമ്പോഴും ഉള്ളിലെ നീറ്റൽ അതു പോലെ തന്നെ നിന്നിരുന്നു മഹിക്ക് ….. അവളുടെ മനസിൽ താനല്ലായിരുന്നു എന്നത് വീണ്ടും വീണ്ടും അവൻ്റെ ഹൃദയത്തെ വാശിയോടെ കീറി മുറിച്ചു …. ചെമ്മൺ പാതയിൽ പൊടിപാറിച്ച് മുന്നിൽ പോകുന്ന വണ്ടി പെട്ടെന്നാണ് ശ്രദ്ധയിൽ പെട്ടത്…. കണ്ട മാത്രയിൽ തന്നെ ആ വണ്ടി തിരിച്ചറിഞ്ഞിരുന്നു മഹി….. ആക്സിലേറ്റർ കൂട്ടുമ്പോൾ മനസിൽ ചിലതൊക്കെ തീരുമാനിച്ചിരുന്നു…….. ❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രി ഏറെ കഴിഞ്ഞും മഹിയെ കാണാഞ്ഞ് എല്ലാവരും ചെറിയ ടെൻഷനിലായിരുന്നു… മേലേ നടന്നതൊന്നും ഭാഗ്യത്തിന് ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല ….. മീര ഏറെ തവണ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടുന്നുണ്ടായിരുന്നില്ല …… ദ്യുതിയുടെ മനസ് കിടന്നു പിടക്കുന്നുണ്ടായിരുന്നു… ജെയ്നിൻ്റെ മുഖം കണ്ടപ്പോൾ…. നിസ്സഹായയായി തനിക്ക് നിൽക്കേണ്ടി വന്നപ്പോൾ, അറിയാതെ…. അറിയാതെ ….പ്രതികരിച്ച് പോയതാണ് ….. ഇത്ര നേരമായും വരാത്തവനെ ഓർത്ത് ഉള്ളിൽ വല്ലാത്ത ഒരു ഭീതി….. അല്ലെങ്കിലും എല്ലാം കേട്ട് തകർന്ന് ഇറങ്ങി മഹി പോയപ്പാൾ …..

അപ്പോൾ മുതൽ സമാധാനം എന്തെന്നറിഞ്ഞിട്ടില്ല …. ഉള്ളിൽ ആ മനസ് വേദനിക്കുന്നതിനോടൊപ്പം തൻ്റെ ഉള്ളിലും വല്ലാത്ത ഒരു പിടച്ചിൽ ദ്യുതി തിരിച്ചറിഞ്ഞിരുന്നു…….. ബുള്ളറ്റിൻ്റെ ശബ്ദം കാതോർത്ത് അവൾ പടിഞ്ഞാറെ തിണ്ണയിൽ ഇരുട്ടത്തേക്ക് കണ്ണും നട്ടിരുന്നു….. മീര വന്ന് നോക്കിയിരുന്നു ഇടക്ക് …. ആർക്കും കേൾക്കാനാവാത്ത വിധം എങ്ങി കരയുന്നവളെ കണ്ട് ശല്യപ്പെടുത്താതെ തിരികെ കയറിപ്പോയിരുന്നു … ചിലപ്പോഴൊക്കെ ഒറ്റക്കിരിക്കുന്നതാണ് ആശ്വാസം എന്നത് മനസിലാക്കിയ പോലെ….

നിശബ്ദതയിലേക്ക് മിഴിനട്ട് അവളിരുന്നു, ദ്യുതി.”” ഇടക്ക് ആ മിഴികൾ കത്തിത്തീർന്ന തിരിയുമായി നിൽക്കുന്ന അച്ഛൻ്റെയും അമ്മയുടെയും അസ്ഥിത്തറയിലേക്ക് പോയി…. ദേഷ്യത്തോടെ മുഖം തിരിച്ചു… തന്നെ ആരുമില്ലാതാക്കിയവരോടുള്ള പരിഭവം… എത്ര പറഞ്ഞാലും തീരാത്ത അത്ര…. അത്ര പരിഭവം….. എന്നിട്ടും…. എന്നിട്ടും വീണ്ടും വീണ്ടും തിരിഞ്ഞ് അലിവോടെ അവരെ തന്നെ നോക്കുന്ന അവളുടെ പരിഭവം….. പിന്നെയും ഉള്ളിൽ മഹി കേറി വന്നു…. ജെയ്നിനേക്കാൾ ഉള്ളുലക്കുന്നത് ഇപ്പോൾ മഹിയുടെ സങ്കടമാണോ എന്ന് ചിന്തിച്ചു ദ്യുതി…. മറുപടി കിട്ടാത്ത വിധം മനസും കലങ്ങിമറിഞ്ഞിരിക്കുന്നു…..

തൂണിൽ ചാരി മിഴികൾ ചിമ്മിയപ്പോൾ തോരാതെ മിഴികൾ വീണ്ടും ചൂടുള്ള കണ്ണ് നീരിനെ ചാലിട്ടൊഴുക്കിയിരുന്നു ….. ഇടക്കെപ്പഴോ പ്രതീക്ഷിച്ച ബുള്ളറ്റിൻ്റെ ആ ശബ്ദം ദൂരേന്ന് കേട്ടിരുന്നു…. വളരെ ദൂരേന്ന് … അത് പിന്നെ, അടുത്തേക്ക്…’ അടുത്തേക്ക് വന്നിരുന്നു… ശബ്ദം നേർത്തതായി കാതിൽ തട്ടിയപ്പോഴെ ഒന്നും നിശ്ചയമില്ലാത്ത രണ്ട് മിഴികൾ ചാടിപിടഞ്ഞ് എഴുന്നേറ്റ് വഴിയിലേക്ക് മിഴി നീട്ടിയിരുന്നു … ബുള്ളറ്റ് അടുത്തേക്ക് വരും തോറും തൂണിൻ്റെ മറവിൽ കഴുത്തിലെ താലിയും മുറുകെ പിടിച്ച് ഒരുവൾ നീങ്ങി നിന്നിരുന്നു ….. ഇനിയെന്ത് എന്ന വലിയൊരു ചോദ്യവുമായി ………. (തുടരും)

മഹാദേവൻ: ഭാഗം 15

Share this story