നിനക്കായ് : ഭാഗം 49

നിനക്കായ് : ഭാഗം 49

എഴുത്തുകാരി: ഫാത്തിമ അലി

“ശരി…എന്നാ ഇപ്പോ കേട്ടോ….എനിക്ക് തന്നെ ഇഷ്ടമല്ല…ഇഷ്ടമല്ല…ഇഷ്മല്ല.. ഇനി ഒരിക്കലും തന്നെ ഇഷ്ടപ്പെടാനും പോവുന്നില്ല…” ശ്രീ ദേഷ്യത്തോടെ പറഞ്ഞ് നിർത്തിയതും സാം ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് നിന്നിരുന്നു…. അവന്റെ പെട്ടെന്നുള്ള നീക്കത്തിൽ ഒന്ന് പേടിച്ച് പോയ ശ്രീ ഒറ്റ ചാട്ടത്തിന് പിന്നിലേക്ക് നിന്നു… “എ…എന്താ…” സാമിന്റെ നോട്ടം കണ്ട് പതർച്ചയോടെ അവൾ ചോദിച്ചു…. ശ്രീയെ ഒന്ന് നോക്കി എന്നല്ലാതെ അവൻ മറുപടി ഒന്നും പറഞ്ഞില്ല…. സാം മീശ പിരിച്ച് മെല്ലെ അവളുടെ അടുത്തേക്ക് നടന്നടുത്തു… ശ്രീ അവൻ വരുന്നത് കണ്ടിട്ടും പിന്നോട്ട് മാറാതെ അവനെ ദഹിപ്പിച്ച് നോക്കി…. എന്നാൽ അവളുടെ നോട്ടം കണ്ടിട്ടും ഒരു കൂസലുമില്ലാതെ സാം അവളുടെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തി….

അത് വരെ പിടിച്ച് നിന്നെങ്കിലും അവൻ അടുത്തെത്തിയതും ശ്രീക്ക് ഭയം വന്ന് തുടങ്ങിയിരുന്നു… പതിയെ പതിയെ അവൾ കാലുകൾ പിന്നിലേക്ക് എടുത്ത് വെച്ച് നടന്നു…. അവൾ പിന്നോട്ട് പോവുന്നതിന് അനുസരിച്ച് സാമും മുന്നോട്ട് വന്നു… “ഡോ….താ…താനെന്തിനാ എന്റെ അടുത്തേക്ക് വരുന്നത്….” അവസാനം ധൈര്യം സംഭരിച്ച് അവൾ ചോദിച്ചെങ്കിലും അവൻ കള്ളച്ചിരിയോടെ അവളെ നോക്കി സൈറ്റടിച്ചു… പിന്നോട്ട് പോയി ചുവരിൽ അടിച്ച് നിന്ന ശ്രീ ഇനി എന്ത് ചെയ്യുമെന്നറിയാതെ ദയനീയമായി സാമിനെ നോക്കി.. അവൻ അതൊന്നും ശ്രദ്ധിക്കാതെ ശ്രീയുടെ ഇരുവശത്തുമായി ചുമരിൽ കൈ കുത്തി നിർത്തി അവളുടെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി….

പുറമേ കാണിച്ചില്ലെങ്കിലും അവൾ നന്നായി ഭയക്കുന്നുണ്ടെന്ന് ഉയർന്ന് കേൾക്കുന്ന ഹൃദയ മിടിപ്പും മുഖത്ത് പൊടിഞ്ഞ വിയർപ്പ് കണവും വിളിച്ചോതിയിരുന്നു… സാമിന്റെ കണ്ണുകൾ അവളുടെ മുഖത്തൂടെ ഓടി നടന്നു…. ശ്രീയുടെ അധരങ്ങളെ ലക്ഷ്യമാക്കി താഴ്ന്ന് വരുന്ന അവന്റെ മുഖം കണ്ടതും അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും കിട്ടിയില്ല…. ഒന്ന് അനങ്ങാൻ പോലുമാവാതെ കൈകാലുകൾ ബന്ധിപ്പിച്ചത് പോലെ….ശബ്ദം ഉയർത്താൻ പോലും നാവ് പൊങ്ങുന്നില്ല…. നിസ്സഹായതയോടെ അവൾ ചുണ്ടുകളെ കടിച്ച് പിടിച്ച് കണ്ണുകൾ രണ്ടും ഇറുക്കെ അടച്ച് നിന്നു… അവളുടെ ഭാവങ്ങളെല്ലാം ആസ്വദിച്ച് നിന്ന സാം മെല്ലെ മുഖം അവളിൽ നിന്നും മാറ്റി….

അവന്റെ നെഞ്ചിന്റെ അത്രയും മാത്രമേ അവൾക്ക് നീളമുള്ളൂ… കൈ രണ്ടും പാന്റിൽ ചുരുട്ടി പിടിച്ച് കണ്ണുകൾ അടച്ച് കൊണ്ട് പേടിയോടെയുള്ള അവളുടെ നിൽപ്പ് കാണെ സാമിന് ശ്രീയോട് അതിയായ വാത്സല്യം തോന്നി… കുറേ സമയം കഴിഞ്ഞിട്ടും ഒന്നും നടക്കാത്തത് കണ്ട് ശ്രീ കണ്ണുകൾ തുറന്നു… അവളിൽ നിന്ന് വിട്ട് മാറി ടേബിളിലേക്ക് ചാരി നെഞ്ചിൽ കൈ പിണച്ച് തന്നെ ഉറ്റ് നോക്കുന്ന സാമിനെ കാണെ അവൾക്ക് ആശ്വാസം തോന്നി… “ഇച്ചായന്റെ കൊച്ചിന് ഇത്രയേ ധൈര്യം ഉള്ളൂ….അയ്യേ….” അവന്റെ കുസൃതിയോടെയുള്ള കളിയാക്കൽ കേട്ട് പൊടുന്നനെ അവളുടെ കുഞ്ഞ് മുഖം കോപത്താൽ ചുവന്ന് വന്നു… “ഡോ….” ശ്രീയുടെ കണ്ണുകൾ ചുറ്റുപാടും എന്തിനോ വേണ്ടി ഓടിച്ച്..

സാമും ഇവളെന്താ ചെയ്യുന്നത് എന്ന് മനസ്സിലാവാതെ അവളെ തന്നെ നോക്കുന്നുണ്ട്…. പെട്ടെന്ന് എന്തോ കണ്ടെത്തിയത് പോലെ കബോർഡിന് മുന്നിൽ വെച്ച ഫ്ലവർ വേസ് കൈയ്യിലെടുത്തു…. “ദുർഗാ…വേണ്ട…എറിയരുത്….” സാമിന് അപായ സൂചന കിട്ടിയതും അവൻ അവളെ നോക്കി വേണ്ടെന്ന് കാണിച്ചു… പക്ഷേ ദേഷ്യം വന്ന ശ്രീ അവന്റെ നേരെ വെയ്സ് ആഞ്ഞ് എറിഞ്ഞു… ശ്രീക്ക് നല്ല ഉന്നം ഉള്ളത് കൊണ്ട് അവന്റെ മോന്തക്കിട്ട് തന്നെ കൊള്ളേണ്ടതായിരുന്നു… പക്ഷേ അവന്റെ ഭാഗ്യം കൊണ്ട് തടസ്സം വെച്ച കൈക്ക് മേലെ മാത്രമേ കൊണ്ടുള്ളൂ…. വെയ്സ് നിലത്തേ മാറ്റിലേക്ക് വീണത് കൊണ്ട് ആരും വല്യ സൗണ്ട് ഒന്നും കേട്ടില്ല… “ഹൗ….” വേദന എടുത്ത് സാം കൈ കുടഞ്ഞ സമയത്ത് ശ്രീ അവിടെ ഇരിക്കുന്ന പൗഡറിന്റെ ടിന്നും മറ്റും സാമിനെ എറിയാൻ എടുത്തു….

ഇങ്ങനെ പോയാൽ ഇന്ന് തന്നെ അവളുടെ ഏറ് കൊണ്ട് ചാവേണ്ടി വരുമെന്ന് കരുതി സാം ഓടി ചെന്ന് അവളെ രണ്ട് കൈയിലും പിടിച്ചു നിർത്തി…. “എന്റെ പൊന്ന് കൊച്ചേ…എറിയല്ലേ…സത്യായിട്ടും നല്ല വേദന എടുക്കുന്നുണ്ട്….” സാമിന്റെ ചുണ്ട് ചുളുക്കിയുള്ള പറച്ചിൽ കേട്ട് അത് വരെ കുതറിയ ശ്രീ ഒന്ന് നോർമൽ ആയി…. “കൈയ്യീന്ന് വിടെടാ പട്ടീ….” അവൻ കൈകൾ പിടിച്ച് വെച്ചിരിക്കുന്നത് കണ്ട് കുതറിയതും സാം അവളെ ഒന്ന് കൂടെ മുറുക്കെ പിടിച്ചു… “വിടാം…പക്ഷേ എറിയരുത്….” സാം വിടാമെന്ന് സമ്മതിച്ചതും ശ്രീ കുതറുന്നത് നിർത്തി… “എറിയേണ്ടെങ്കിൽ വേഗം റൂമീന്ന് പോ….”

അവളുടെ ചുണ്ട് കൂർപ്പിച്ച് വെച്ചുള്ള പറച്ചിൽ സാമിന്റെ മുഖത്ത് ചിരി വിരിയിച്ചു… “പൊയ്ക്കോളാം….ഒരു കാര്യം പറഞ്ഞിട്ട്…” പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞതും കാര്യം എന്താണെന്ന രീതിയിൽ ശ്രീ പുരികം ഉയർത്തി ചോദിച്ചു… “I love you ടീ ദുർഗക്കൊച്ചേ😚😚….” സാം അവളുടെ കണ്ണുകളിലേക്ക് നോക്കി കുസൃതിയോടെ പറഞ്ഞതും ശ്രീയുടെ മുഖത്ത് ദേഷ്യം ഇരച്ച് കയറി… അവൾ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ തന്നെ സാം അവന്റെ കൈകളാൽ പിടിച്ച് വെച്ചിരിക്കുന്ന ശ്രീയുടെ രണ്ട് കൈകളിലേക്കും നോക്കി… ഇടത് കൈയിലെ കൈ തണ്ടയിൽ കാണുന്ന മുറിവിലേക്ക് വിരലോടിച്ച് അവിടെ അമർത്തി ഉമ്മ വെച്ചു… ശ്രീ ഒരുനിമിഷം ഷോക്ക് അടിച്ചത് പോലെ നിന്ന് പോയി….

“ഇങ്ങനെ ഉണ്ടക്കണ്ണ് മിഴിച്ച് നോക്കല്ലെടീ….ഇപ്പോ തന്ന ഉമ്മയില്ലേ അത് ഞാൻ എന്റേതാണെന്ന ഉറപ്പിന്റെ മേൽ ആണ് തന്നത്….കേട്ടോ ടീ….ദുർഗക്കൊച്ചേ….” അവന്റെ കുസൃതി നിറഞ്ഞ നോട്ടത്തിൽ ഒരു നിമിഷം ശ്രീ അവളെ പോലും മറന്ന് നോക്കി നിന്നു… സാം വിരലുകളാൽ മെല്ലെ അവളുടെ കൈയിലെ മുറിവിനെ തലോടി…. “എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ ദേ ഇപ്പോ നിന്നെ കാണാൻ വന്നത്…ഇത് പറഞ്ഞില്ലേൽ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ല… നിനക്ക് പെട്ടെന്ന് ഒന്നും എന്നെ അംഗീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാ ടോ…. എന്റെ കൊച്ച് എത്ര സമയം വേണമെങ്കിലും എടുത്തോ…. പക്ഷേ ഒരിക്കലും എന്നിൽ നിന്ന് ഒരു മോചനം നീ പ്രതീക്ഷിക്കരുത്…കേട്ടോ ടീ… നീയേ ദേ ഈ സാമിന്റെയാ…

ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ടമല്ല പെണ്ണേ….എന്നാ വർഷങ്ങളുടെ കണക്കും എനിക്ക് പറയാനില്ല…. രണ്ട് മാസങ്ങൾക്ക് മുൻപ് അന്ന് ആദ്യമായി നിന്നെ കണ്ട ആ നിമിഷം മുതൽ നീ ഈ ചങ്കിനകത്ത് കയറി കൂടിയതാ… ഇതിനിടയിൽ നിന്നോടുള്ള ഇഷ്ടം വല്ലാതെ അങ്ങ് വേരുറച്ച് പോയി… വെറുതേ പ്രേമിച്ച് നടക്കാനല്ല…ഒരു മിന്ന് ദേ കഴുത്തിൽ കെട്ടി കൂടെ കൂട്ടാൻ..ഈ സാമിന്റെ പെണ്ണായിട്ട്… നിനക്ക് വല്യ വീരവാദം ഒന്നും നൽകുന്നില്ല….ദേ നെഞ്ചിലെ മിടിപ്പ് നിലക്കുന്നത് വരെ എന്റെ പെണ്ണായി നീ മാത്രമേ കാണൂ….” ശ്രീയുടെ കണ്ണിലേക്ക് നോക്കി അത്രയും പറഞ്ഞ് അവൻ അവളിൽ നിന്ന് കൈകൾ പിൻവലിച്ചു… സാം നോക്കിയപ്പോൾ ശ്രീ റിലേ അടിച്ചത് പോലെ കണ്ണുകൾ തുറുത്തി നിൽക്കുകയാണ്….

“കർത്താവേ…ഈ പെണ്ണിന് ഇതെന്നാ പറ്റി….ഒരു ഉമ്മ വെച്ചപ്പഴേക്ക് ബോധം പോയോ…?” സാം അവളുടെ നിൽപ്പ് കണ്ട് മനസ്സിൽ പറഞ്ഞ് ശ്രീയെ പതിയെ തട്ടി വിളിച്ചു… “ടീ…നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടായിരുന്നോ…?” “ഏഹ്….ആഹ്…” ശ്രീ ഞെട്ടി സാമിനെ നോക്കി കേട്ടു എന്ന അർത്ഥത്തിൽ തലയാട്ടി…. “അപ്പോ ഇച്ചായൻ പോയേക്കുവാ…എന്റെ കൊച്ച് സുഖവായിട്ട് ഉറങ്ങിക്കോ….” ശ്രീയുടെ തലയിൽ ഒന്ന് കൊട്ടി തിരിഞ്ഞ് നടന്നപ്പോഴാണ് ഡോറിൽ പിടിച്ച് അവരെ ഇരുവരെയും നോക്കുന്ന അന്നമ്മയെ അവൻ കണ്ടത്…. **** “ഞാൻ ഉറങ്ങുവാണെന്ന് കരുതി എന്തായിരുന്നു നിന്റെ പരിപാടി….?” അലക്സിന്റെ ചോദ്യം കേട്ട് അന്നമ്മ ഞെട്ടിക്കൊണ്ട് അവന്റെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റി….

അവന്റെ കുസൃതി നിറഞ്ഞ നോട്ടം കാണ്ടപ്പോഴാണ് അവളിപ്പോഴും അലക്സിന്റെ മടിയിലാണ് ഇരിക്കന്നതെന്ന കാര്യം ഓർമ വന്നത്…. അന്നമ്മ ചടപ്പോടെ വേഗം എഴുന്നേൽക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ പിടിച്ച് അവിടെ തന്നെ ഇരുത്തിച്ചു… അവൾ കണ്ണ് തുറുത്തിക്കൊണ്ട് അവനെ നോക്കിയതും അലക്സ് എന്താണ് എന്ന മട്ടിൽ പുരികം ഉയർത്തി… “ഇച്ചായാ….എനിക്ക് പോവണം…” അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞതും അലക്സ് അവളുടെ ഇടുപ്പിലൂടെ കൈയിട്ടു പിടിച്ചു…. “പൊയ്ക്കോ….പക്ഷേ ആദ്യം പറഞ്ഞിട്ട്….” അലക്സിന്റെ മുഖത്തെ ചിരി കാണെ അന്നമ്മ ഇരു കൈകളും അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.. “പറയില്ല….ചെയ്ത് കാണിക്കാം😉….” കുറുമ്പോടെയുള്ള അവളുടെ പറച്ചിൽ കേട്ട് അലക്സ് അവളെ കൂർപ്പിച്ച് നോക്കി…

അവന്റെ നോട്ടം കണ്ട് കുസൃതി ചിരിയോടെ മുഖം അവന്റെ അധരങ്ങളിലേക്ക് അടുപ്പിച്ചു… “ഔഹ്….” ഒരു ഉമ്മയാണ് അവൻ പ്രതീക്ഷിച്ചിരുന്നത്….പക്ഷേ അലക്സിന്റെ പ്രതീക്ഷകളെ തെറ്റിച്ച് അവന്റെ മീശയുടെ തുമ്പ് അന്ന പല്ലുകളാൽ കടിച്ച് പറച്ചു…. അലക്സ് വേദന കൊണ്ട് പുളഞ്ഞു…. അവന്റെ കൈ അവളുടെ ഇടുപ്പിൽ ഇന്ന് അയഞ്ഞു… കിട്ടിയ തക്കത്തിന് അന്നമ്മ അവന്റെ അടുത്ത് നിന്നും എസ്കേപ്പ് ആയി ഓടി… “ടീ…നിക്കെടീ…” കൈയെത്തിച്ച് അവളെ പിടിക്കാൻ ആഞെങ്കിലും അന്ന അപ്പോഴേക്ക് അവന്റെ കൈയിൽ നിന്ന് വഴുതി പോയിരുന്നു…. “നീ പോടാ ചെകുത്താനേ😛….” വാതിൽക്കൽ എത്തി നിന്ന് അലക്സിന് നേരെ നാവ് നീട്ടി കാണിച്ച് അവൾ അകത്തേക്ക് ഓടി… “കുറുമ്പി…” അന്ന പോയ വഴി നോക്കി മീശമേൽ തടവിക്കൊണ്ട് ചെറു പുഞ്ചിരിയോടെ അവൻ ചെയറിലേക്ക് ചാഞ്ഞു… അപ്പോൾ അവന്റെ മനസ്സിൽ അന്ന മാത്രമായിരുന്നു നിറഞ്ഞ് നിന്നിരുന്നത്…. *****

അലക്സിന്റെ അടുത്ത് നിന്നും ഓടിയ അന്ന അവളുടെ റൂമിന് നേരെ ആയിരുന്നു പോയത്… ഡോർ അടച്ചിട്ടിരിക്കന്നത് കണ്ട് ഹാൻഡിലിൽ തിരിച്ച് തുറന്നതും അകത്തെ കാഴ്ച കണ്ട് അവൾ അന്തം വിട്ട് നിന്നു… സാം അന്നയെ കണ്ട് ഇളിച്ച് കാണിച്ച് ഒരു സൈഡിലൂടെ പുറത്തേക്ക് പോയി… അവളാണെങ്കിൽ ശ്രീയെയും നിലത്ത് വീണ് കിടക്കുന്ന ഫ്ലവർ വെയ്സിലേക്കും മറ്റ് സാധനങ്ങളിലേക്കും നോക്കി… “എന്താ ദച്ചൂ…എന്ത് പറ്റി…?” അന്ന ശ്രീയടെ അടുത്തേക്ക് വന്നതും അവൾ അന്നയെ ദഹിപ്പിച്ച് ഒന്ന് നോക്കി… “നിന്റെ ഇച്ചയെ നിനക്ക് ജീവനോടെ വേണോ…?” ശ്രീ ഗൗരവത്തിൽ ചോദിച്ചത് കേട്ട് അന്ന ഉമിനീരിറക്കി…പിന്നെ വേണമെന്ന് പതിയെ തലയാട്ടി… “എന്നാ എന്റെ പിന്നാലെ നടക്കന്നത് നിർത്താൻ പറഞ്ഞോ…ഇല്ലേൽ അങ്ങേരെ ഞാൻ കൊല്ലും😬….”

അന്നയെ നോക്കി പേടിപ്പിച്ച് ശ്രീ നേരെ വാഷ് റൂമിലേക്ക് കയറി ഡോർ വലിച്ചടച്ചു… “ഇവൾ ഇത്രക്ക് ടെറർ ആയിരുന്നോ…ഇങ്ങനെ പോയാൽ ഇച്ച കുറേ വെള്ളം കുടിക്കേണ്ടി വരുമല്ലോ….കർത്താവേ എന്റെ ഇച്ചയെ നീ തന്നെ കാത്തോളണേ…ആമേൻ….” അട്ടത്തേക്കും നോക്കി കരിശ് വരച്ച് അന്ന നിലത്ത് വീണ് കിടന്നതൊക്കെ പെറുക്കി എടുത്തു… “തെണ്ടി…പട്ടി….ചെറ്റ….എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ കൈയിൽ ഉമ്മ വെക്കുവാ…” ബാത്ത് റൂമിലെ വാഷ് ബേസിൻ തുറന്ന് സാം ഉമ്മ വെച്ചിടത്ത് ഉരച്ച് കഴുകുകയാണ് മാഡം🤭…. അതിനിടക്ക് സാമിനെ എന്തൊക്കെയോ തെറികൾ വിളിക്കുന്നുമുണ്ട്… “നിനക്കെന്നെ കെട്ടണം അല്ലേ….കെട്ടിക്കാ ടാ…നിന്റെ അവസാനത്തെ കെട്ടലായിരിക്കും അത്….പട്ടീ…..” ദേഷ്യം പിടിച്ച് കുട്ടി എന്തെല്ലാമോ പിറുപിറുക്കുന്നുണ്ട്….

കുറച്ച് നേരത്തിന് ശേഷം ഡോർ തുറന്ന് നോക്കിയ ശ്രീ ബെഡിൽ ചമ്രം പടിഞ്ഞ് ഇരുന്ന് താടിക്കും കൈ കൊടുത്ത് ഉറങ്ങുന്ന അന്നമ്മയെ കണ്ട് ചിരിച്ച് പോയി…. “ടീ….” ശ്രീ അവളുടെ അടുത്ത് ചെന്ന് ഒരൊറ്റ തട്ട് വെച്ച് കൊടുത്തതും അന്ന ഞെട്ടി കണ്ണുകൾ തുറന്ന് ശ്രീയെ നോക്കി… “എന്നെ നോക്കി ഇരിക്കാതെ കിടക്കെടീ കോപ്പേ….” ശ്രീ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞതും അന്ന മയക്കത്തിൽ അവളെ ഒന്ന് നോക്കി ഇളിച്ച് പിന്നിലേക്ക് വീണതും ഹെഡ് ബോഡിൽ തല നൈസായി ഒന്ന് ഇടിച്ചു… “ഹമ്മച്ചീ…” അന്ന നിലവിളിച്ചത് കേട്ട് ശ്രീ വാ പൊത്തി ചിരിക്കാൻ തുടങ്ങി… “കിണിക്കാതെ എന്റെ തല വല്ലതും പറ്റിയോ എന്ന് വന്ന് നോക്ക് കോപ്പേ….”

അന്നമ്മ തലയിൽ ഉഴിഞ്ഞ് പല്ലിറുമ്മിയതും ശ്രീ ചിരി നിർത്തി അവളുടെ അടുത്തേക്ക് ചെന്നു… “ഏയ്…ഒന്നും പറ്റിയിട്ടില്ല ടീ….നിന്റെ തലക്കകത്ത് ഒന്നും ഇല്ലാത്തത് കൊണ്ട് പൊട്ടി പോയോ എന്ന് പേടിച്ചിരുന്നു ഞാൻ…” “പോടീ പട്ടീ….” അന്ന ശ്രീയെ നോക്കി കൊഞ്ഞനം കുത്തി കെറുവോടെ തിരിഞ്ഞ് കിടന്നു… അവളെ കെട്ടി പിടിച്ച് കൊണ്ട് ശ്രീയും…. ****** ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു…. ഒരു ദിവസം രാത്രി ക്ലാസിലേക്കുള്ള വർക്ക് ചെയ്ത് കൊണ്ടിരിക്കെ ടേബിളിൽ വെച്ചിരുന്ന ശ്രീയുടെ ഫോൺ റിങ് ചെയ്തു… അവൾ എടുത്ത് നോക്കിയതും പരിചയമില്ലാത്ത നമ്പർ ആണെന്ന് കണ്ട് കട്ട് ചെയ്ത് അതേ പടി ടേബിളിൽ വെച്ചു… എന്നാൽ നിർത്താതെ റിംങ് ചെയ്ത ഫോൺ നോക്കി ശ്രീ തലക്ക് കൈ കൊടുത്ത് ഇരുന്നു…

അവൾ വേഗം തന്നെ കോൾ കട്ട് ചെയ്ത് നമ്പർ ബ്ലോക്ക് ആക്കി ഒരു ദീർഘ ശ്വാസം വിട്ടു… ഇതിപ്പോ എത്രാമത്തെ നമ്പർ ആണ് ബ്ലോക്ക് ചെയ്യുനാനതെന്ന് അവൾക്ക് ഒരു ഐഡിയയും ഇല്ല…. സാം സാധാരണ വിളിച്ച് കൊണ്ടിരുന്ന നമ്പർ ശ്രീ വീണ്ടും ബ്ലോക്ക് ആക്കിയതിന് ശേഷം പല നമ്പറിൽ നിന്നുമാണ് ശ്രീക്ക് അവന്റെ കോൾ വന്നത്… ഒടുവിൽ സഹികെട്ട് ആദ്യം ഉണ്ടായിരുന്ന നമ്പർ വരെ അവൾക്ക് മാറ്റേണ്ടി വന്നു… പുതിയ നമ്പർ കിട്ടിയതും ഒരു കാരണവശാലും സാമിന് പറഞ്ഞ് കൊടുക്കരുതെന്ന് അന്നയെയും അലക്സിനെയും പിടിച്ച് ചട്ടം കെട്ടിയിരുന്നു… അവർ കൊന്നാലും പറഞ്ഞ് കൊടുക്കില്ല എന്നായപ്പോൾ സാം തഞ്ചത്തിൽ ഷേർളിയുടെ അടുത്ത് പോയി അവളുടെ പുതിയ നമ്പർ വാങ്ങിച്ചു…

ഇപ്പോ ആ ഫോണിലേക്കാണ് കോളുകൾ വരുന്നത്….സാം വിളിക്കും ശ്രീ ബ്ലോക്ക് ആക്കും…😬😬 നേരിട്ട് കണ്ടാൽ പിന്നെ പറയണ്ട…അവന്റെ നിഴൽ കണ്ടാ ഭുർഗ ഭദ്രകാളി ആവാൻ തുടങ്ങും…പക്ഷേ അവൾ എന്തൊക്കെ ദേഷ്യപ്പെട്ടാലും സാം (😌) ഇതേ പോലെ കൂൾ ആയിട്ട് നിൽക്കും… ഇത് കാണുമ്പോഴാണ് ശ്രീ അവളുടെ മാസ്റ്റർ പീസ് ആയ ഏറ് തുടങ്ങുക…. അവസാനം അന്നമ്മയോ അലക്സോ വന്ന് ശ്രീയെ പിടിച്ച് മാറ്റും… ഇല്ലേൽ ശ്രീക്ക് കൈ കടഞ്ഞ് അവൾ തന്നെ മതിയാക്കും…. എറിഞ്ഞ് എറിഞ്ഞ് അവൾക്ക് മടുത്തു എന്നല്ലാതെ ആ ചെറുക്കന് ഒരു മാറ്റവും കാണുന്നില്ല…

ഏറ് കൊണ്ട് ചെക്കന്റെ ശരീരം തഴമ്പിച്ചോ എന്ന് വരെ അലക്സിന് തോന്നിയിട്ടുണ്ട്…. സത്യം പറഞ്ഞാ ഇപ്പോ സാമിനോട് തല്ല് കൂടി കൂടി പഴയതൊന്നും ഓർക്കാൻ പോലും പാവത്തിന് സമയം കിട്ടാറില്ലായിരുന്നു…. “ദുർക്കൊച്ചേ…..” ശ്രീ അവളുടെ കഷ്ടകാലം ഓർത്ത് നെടുവീർപ്പിടുന്ന സമയത്താണ് സൈഡിൽ നിന്നും നീട്ടിയുള്ള വിളിയൊച്ച കേട്ടത്…. അത് കേട്ട പാടെ ശ്രീ ചെയറിൽ നിന്ന് ചാടി എഴുന്നേറ്റ് സൗണ്ട് കേട്ട ദിശയിലേക്ക് നോക്കി… ബാൽക്കണിയിലേക്കുള്ള തുറന്നിട്ട ഡോറിന് ചാരി മാറിൽ കൈ പിണച്ച് കുസൃതി ചിരിയോടെ നിൽക്കുന്ന സാമിനെ കണ്ട് ശ്രീ തളർച്ചയോടെ ടേബിളിലേക്ക് ചാരി………തുടരും

നിനക്കായ് : ഭാഗം 48

Share this story