നിനക്കായ് : ഭാഗം 50

നിനക്കായ് : ഭാഗം 50

എഴുത്തുകാരി: ഫാത്തിമ അലി

“ദുർക്കൊച്ചേ…..” ശ്രീ അവളുടെ കഷ്ടകാലം ഓർത്ത് നെടുവീർപ്പിടുന്ന സമയത്താണ് സൈഡിൽ നിന്നും നീട്ടിയുള്ള വിളിയൊച്ച കേട്ടത്…. അത് കേട്ട പാടെ ശ്രീ ചെയറിൽ നിന്ന് ചാടി എഴുന്നേറ്റ് സൗണ്ട് കേട്ട ദിശയിലേക്ക് നോക്കി… ബാൽക്കണിയിലേക്കുള്ള തുറന്നിട്ട ഡോറിന് ചാരി മാറിൽ കൈ പിണച്ച് കുസൃതി ചിരിയോടെ നിൽക്കുന്ന സാമിനെ കണ്ട് ശ്രീ തളർച്ചയോടെ ടേബിളിലേക്ക് ചാരി…. “എന്നതാന്നേ ഇച്ചായനെ കണ്ടിട്ട് കൊച്ചിന്റെ മുഖത്തൊരു സന്തോഷം ഇല്ലാത്തത്..?” കള്ളച്ചിരിയോടെ ചോദിച്ച് കൊണ്ട് സാം ശ്രീയുടെ അടുത്തേക്ക് നടന്നു… “ഡോ….താനെന്തിനാ ഇങ്ങോട്ട് വന്നത്….?” സാമിന്റെ മട്ടും ഭാവവും കണ്ട് ശ്രീ കലിപ്പ് കയറി… “ശ്ശ്….പതിയെ…താഴെയുള്ളവർ കേൾക്കും…”

അവൾ അവന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പാഞ്ഞ് വന്നതും സാം ചുണ്ടിന് കുറുകെ വിരൽ വെച്ച് പതിയെ സംസാരിക്കാൻ പറഞ്ഞു… “കേൾക്കട്ടേ…എനിക്കെന്താ..പാതിരാത്രി പെണ്ണുങ്ങളുടെ മുറിയിൽ കയറലാണ് പുലിക്കാട്ടിലെ പുത്രന്റെ ജോലി എന്ന് എല്ലാവരും അറിയട്ടേ….” സാം പറഞ്ഞത് കേട്ടിട്ടും ശ്രീ ഒരു ഭാവമാറ്റവും ഇല്ലാതെ ഉച്ചത്തിൽ തന്നെ പറഞ്ഞ് കൊണ്ടിരുന്നു… “ആഹാ…എന്നാ കുറച്ചൂടെ ഉറക്കെ വിളിക്ക്…ആന്റിയും അങ്കിളും മാത്രമല്ല എന്റെ വീട്ടുകാരും അറിയട്ടേ…അവർ ചോദിക്കുമ്പോ നീ വിളിച്ചിട്ടാ വന്നതെന്ന് ഞാൻ പറയും…” സാം കുസൃതിച്ചിരിയോടെ അവളെ നോക്കിയതും ശ്രീ അവനെ നോക്കി കണ്ണുരുട്ടി… “ഓ പിന്നേ…താൻ പറയുമ്പോഴേക്ക് എല്ലാവരും വിശ്വസിക്കും…” ശ്രീ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു…. “വിശ്വസിക്കും…

ഈ ബാൽക്കണിയിലെ ഡോർ എനിക്ക് വരാൻ വേണ്ടി തുറന്നിട്ടതാണെന്ന് പറയും…നീ തുറക്കാതെ ഇതിനകത്ത് എനിക്ക് കയറാൻ പറ്റില്ലല്ലോ ദുർഗക്കൊച്ചേ….” അത് കൂടെ കേട്ടതും ശ്രീയുടെ കണ്ണ് മിഴിഞ്ഞ് വന്നു… അവളുടെ പതർച്ച കണ്ട് ആസ്വദിച്ച സാം അവളുടെ തൊട്ട് മുന്നിൽ ചെന്ന് നിന്നു… “എന്തേ…ഒച്ച എടുക്കുന്നില്ലേ ഇച്ചായന്റെ കൊച്ച്….?” അൽപം കുനിഞ്ഞ് അവളുടെ കാതിനരികിൽ വന്ന് മെല്ലെ ചോദിച്ചതും ശ്രീ ദേഷ്യത്തോടെ അവനിൽ നിന്ന് മുഖം വെട്ടിച്ചു… “ശരി…എന്നാ ഞാൻ വിളിക്കാം…എല്ലാവരും അറിഞ്ഞ് കഴിഞ്ഞാ പിന്നെ നമ്മുടെ കാര്യങ്ങളൊക്കെ ഈസി ആയി നടക്കില്ലേ…? ആന്റീ…..അങ്കിൾ….ഓടി വ….” സാം ഉറക്കെ വിളിക്കാൻ തുടങ്ങിയതും ശ്രീ വേഗം തന്നെ അവന്റെ വാ പൊത്തി വെച്ചു… “ഡോ…ഡോ..മിണ്ടാതെ ഇരിക്ക് കാലമാടാ….ഈശ്വരാ…

ഏത് നേരത്താണാവോ എനിക്ക് ഡോർ തുറന്നിടാൻ തോന്നിയത്….” ആരെങ്കിലും കേട്ടിട്ടുണ്ടാവുമോ എന്ന ഭയത്താൽ കൃഷ്ണ മണികൾ നാല് പാടും ചലിപ്പിച്ച് കൊണ്ടുള്ള അവളുടെ പരിഭ്രമം നിറഞ്ഞ മുഖത്തേക്ക് അവൻ ഉറ്റ് നോക്കി നിന്നു… പെട്ടെന്ന് തോന്നിയൊരു കുസൃതിയിൽ അവന്റെ വാ പൊത്തി വെച്ച ഉള്ളം കൈയിൽ സാം അമർത്തി ഒരു ഉമ്മ വെച്ച് കൊടുത്തു… ശ്രീ കൈ പൊള്ളലേറ്റത് പോലെ അവന്റെ മുഖത്ത് നിന്നും വലിച്ചെടുത്ത് സാമിന് നേരെ കത്തുന്ന നോട്ടം നോക്കി… അത് കണ്ടിട്ടും കൂസലില്ലാതെ ശ്രീയെ നോക്കി സൈറ്റടിച്ച് സാം അവളുടെ ബെഡിലേക്ക് ചെന്ന് വീണു… “ഡോ….താനെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്…?” തലയണയിലേക്ക് മുഖം അമർത്തി കണ്ണുകളടച്ച് കിടക്കുന്ന സാമിനെ കാണെ ശ്രീയുടെ ദേഷ്യം ഉന്നതിയിലെത്തി… “ഡോ…തന്നോടാ ചോദിച്ചത്….”

ചോദിക്കുന്നത് കേട്ടിട്ടും അവളെ നോക്കാതെ കിടക്കുന്നത് കണ്ടതും ശ്രീ പാഞ്ഞ് ചെന്ന് അവൻ മുഖം വെച്ച തലയണ വലിച്ചെടുത്തു…. “ഈ പെണ്ണ്….എന്നതാ നീ ഇങ്ങനെ വെകിളി പിടച്ചത് പോലെ നിൽക്കുന്നേ…ഒന്ന് റിലാക്സ് ആയി ഇവിടെ വന്ന് ഇരിക്ക്…” “താൻ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കരുത്…” അവളടെ സ്വരത്തിൽ അമർഷം നിറഞ്ഞിരുന്നു… “ശരി….ഞാനെന്തിനാ വന്നതെന്ന് അറിയണം….ആല്ലേ…. എന്നാലെ അതാദ്യം ഇച്ചായന്റെ കൊച്ച് കുറച്ച് സ്വീറ്റ് ആയിട്ട് ചോദിക്കന്നേ…. എന്നാലല്ലേ ഇച്ചായന് ഉത്തരം പറയാൻ ഒരു മൂഡ് വരൂ….” ഒരു കണ്ണ് മാത്രം തുറന്ന് കൊണ്ട് അവൻ പറഞ്ഞത് കേട്ടതും ശ്രീ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു… “ഇയാൾ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്…?”

പരമാവധി സ്വരം പതുക്കെ ആക്കിക്കൊണ്ട് ചോദിച്ചതും സാം ചിരിയോടെ ബെഡിൽ എഴുന്നേറ്റ് ഇരുന്നു… “അപ്പോ മയത്തിലൊക്കെ ചോദിക്കാനും എന്റെ കൊച്ചിന് അറിയാം…. പിന്നെ ഞാൻ വന്ന കാര്യം…നീ എന്നാത്തിനാ എന്റെ നമ്പർ ബ്ലോക്ക് ചെയ്തേക്കുന്നേ….” താടിയിൽ കയ്യൂന്നിക്കൊണ്ട് സാം ചോദിച്ചതും അവനെ നോക്കി പുച്ഛിച്ച് കൊണ്ട് മുഖം വെട്ടിച്ചു… “എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്…” “എന്നാ എനിക്ക് ഇഷ്ടമാണ്….അത് കൊണ്ട് എന്റെ ദുർഗക്കൊച്ച് ദേ ഇപ്പോ മുതൽ എന്റെ നമ്പർ അൺബ്ലോക്ക് ചെയ്യുന്നു….” സാം പറഞ്ഞത് കേട്ട് ശ്രീ കണ്ണ് കൂർപ്പിച്ച് അവനെ നോക്കി… “പിന്നെ…താൻ പറയുന്നത് പോലെ ഞാനങ്ങ് ചെയ്യും….” പുച്ഛം നിറഞ്ഞ അവളുടെ സംസാരം കേട്ടതും അവൻ ബെഡിൽ നിന്ന് താഴെ ഇറങ്ങി… “ചെയ്യും….ചെയ്യണം…

ഇല്ലെങ്കിൽ ദേ എന്നും ഇത് പോലെ എന്റെ കൊച്ചിനെ കാണാൻ ഇച്ചായനിങ്ങ് വരും…” ശ്രീയുടെ മുന്നിൽ വന്ന് നിന്ന് കൈ മാറിൽ പിണച്ച് വെച്ച് കൊണ്ട് അവളെ നോക്കി… സാം പറഞ്ഞത് കേട്ടിട്ടും ഒരു കുലുക്കവുമില്ലാതെ നിൽക്കുന്ന ശ്രീയെ കണ്ട് അവൻ മെല്ലെ അവളുടെ മുഖത്തിന് നേരെ ഊതി .. “ഞാൻ തമാശ പറഞ്ഞതാണെന്ന് വിചാരിക്കണ്ട….സാം വാക്ക് പറഞ്ഞാ വാക്കായിരിക്കും…. വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ വന്നിരിക്കും…. അതിപ്പോ ആരും അറിയാതെ ബാൽക്കണി വഴിയാണെങ്കിലും എല്ലാരെയും അറിയിച്ച് ഫ്രണ്ട് ഡോർ വഴി ആണെങ്കിലും… എല്ലാം നിന്റെ ഇഷ്ടം….” ശബ്ദത്തിൽ ഒരൽപം കനം വരുത്തിക്കൊണ്ട് സാം പറഞ്ഞത് കേട്ട് ഇത്തവണ ശ്രീ ഒന്ന് പേടിച്ചു… ബുദ്ധിയില്ലാത്ത ചെറുക്കൻ ആയത് കൊണ്ട് പറഞ്ഞത് പോലെ ചെയ്താലോ എന്ന് കരുതി അവളൊന്ന് അടങ്ങി… “എന്നാ…ഇച്ചായന്റെ കൊച്ച് ഒന്നും മിണ്ടാതെ നിൽക്കുന്നത്….?

പറ്റില്ലെങ്കിൽ ഇപ്പോ പറയണം….” “ഞാൻ….അത്….” അവൾ കിടന്ന് വിക്കുന്നത് കണ്ടതും ചുണ്ടിൽ വിരഞ്ഞ പുഞ്ചിരി അവൻ മറച്ച് പിടിച്ചു… “ഞാൻ അഞ്ച് വരെ എണ്ണും….അതിനുള്ളിൽ പറഞ്ഞില്ലേൽ ഞാൻ ആന്റിയെ വിളിക്കും…” “1…2…3….4…5….” എണ്ണി കഴിഞ്ഞിട്ടും അവൾ അനങ്ങുന്നത് കാണാഞ്ഞ് സാം ലോക്ക് മാറ്റി ഡോർ തുറന്നു…. “അയ്യോ….നിക്ക്….പോവല്ലേ…ഞാൻ…ഞാൻ ബ്ലോക്ക് മാറ്റിക്കോളാം….പോരേ….” ശ്രീ ചുണ്ട് പിളർത്തിക്കൊണ്ട് പറഞ്ഞത് കേട്ട് ഡോർ അടച്ച് അവളെ നോക്കി വാതിലിൽ ചാരി നിന്നു… “ഉറപ്പ്…?” “മ്മ്…” ശ്രീ ഉറപ്പെന്ന പോലെ തലയാട്ടിയതും സാമിന്റെ മുഖത്ത് കുസൃതി ചിരി വിരിഞ്ഞു… “ഓക്കെ…എന്റെ കൊച്ചിനെ എനിക്ക് വിശ്വാസമാണ്….അപ്പോ ഇച്ചായൻ പോയേച്ചും വരാമേ….പറഞ്ഞത് മറക്കണ്ട…”

മെല്ലെ ചുണ്ടുവിരൽ കൊണ്ട് അവളുടെ മൂക്കിനൊന്ന് തട്ടി ഡോർ തുറന്നതും ശ്രീ അവന്റെ കൈ പിടിച്ച് വെച്ചു…. “ഡോ….ആ വഴി പോടോ….ദൈവമേ…ഇങ്ങേര്…” ബാൽക്കണിക്ക് നേരെ ചൂണ്ടിക്കൊണ്ട് ശ്രീ അവനെ നോക്കി പല്ലിറുമ്മി… “ഓഹ്…സോറി…വന്ന വഴി മറന്ന് പോയി….” ശ്രീയെ നോക്കി ഇളിച്ച് കാണിച്ച് പറഞ്ഞതും അവൾ മുഖം കൊട്ട പോലെ വീർപ്പിച്ച് വെച്ച് തിരിഞ്ഝ് നിന്നു… സാം ബാൽക്കണിയിലേക്ക് ചെന്ന് റെയിലിങ്ങിലൂടെ പിടിച്ച് ഇറങ്ങാൻ തുടങ്ങി…. “എന്റെ കൊച്ച് ചെന്ന് ഇച്ചായനെയും സ്വപ്നം കണ്ടേച്ചും കിടന്നോ….ഐ ലവ് യൂ….” “പോടാ പട്ടീ….” ശ്രീ പല്ല് കടിച്ച് പറഞ്ഞത് കേട്ടെങ്കിലും അത് ശ്രദ്ധിക്കാതെ അവളെ നോക്കി ചുണ്ട് കൂപ്പിച്ച് ഒരു ഉമ്മയും കൊടുത്താണ് സാം താഴേക്ക് ചാടിയത്… അവൻ പോയി കഴിഞ്ഞതിന് ശേഷമാണ് അവളുടെ ശ്വാസം നേരെ വീണത്….

ശ്രീ വേഗം ബാൽക്കണിയിൽ നിന്ന് റൂമിലേക്ക് പോയി… ഇനി ഒരു റിസ്ക് എടുക്കാൻ കഴിയാത്തത് കൊണ്ട് ബാൽക്കണിയുടെ ഡോർ ലോക്ക് ചെയ്തിന് ശേഷമാണ് അവൾ എഴുതാൻ ഇരുന്നത്… കുറേ സമയം അങ്ങനെ ഇരുന്നിട്ടും ഒന്നും എഴുതാൻ പറ്റില്ലെന്ന തോന്നലിൽ ലൈറ്റ് ഓഫ് ചെയ്ത് അവൾ ഉറങ്ങാൻ കിടന്നു… ***** ഉച്ചക്ക് ശേഷം ക്ലാസ് ഇല്ലാത്തത് കൊണ്ട് ബാഗും എടുത്ത് മൂവരും വരാന്തയിലൂടെ നടക്കുകയായിരുന്നു… സ്വാതിയും ശ്രീയും എന്തോ സംസാരിച്ച് മുന്നിലും അവർക്ക് പിന്നാലെ ആരെയോ തിരഞ്ഞ് കൊണ്ടെന്ന പോലെ നാല് പാടും കണ്ണോടിച്ച് കൊണ്ടാണ് അന്നമ്മ നടക്കുന്നത്…. തിരഞ്ഞ് തിരഞ്ഞ് പ്രതീക്ഷിച്ച ആളെ കണ്ടെത്തിയ സന്തോഷത്തിൽ അവളുടെ കണ്ണുകൾ വിടർന്നു വന്നു…

ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോവാൻ നിൽക്കുന്ന അലക്സിനെ അവൾ ചിരിയോടെ നോക്കി നിന്നു… അപ്പോഴാണ് അവന് പിന്നാലെ ക്ലാസ് റൂമിൽ നിന്ന് ഇറങ്ങി വരുന്ന അമൃതയെയും അവളുടെ രണ്ട് വാലുകളെയും കാണുന്നത്… കൂട്ടത്തിലെ ഒരുത്തി ഒരു പഠിപ്പി ആയത് കൊണ്ട് അവളെയും കൂട്ടി ഡൗട്ട് ചോദിക്കാനെന്ന വണ്ണം അലക്സിന്റെ അടുത്തേക്ക് വന്നതാണ് അമൃത… അവൻ സംശയം ക്ലിയർ ചെയ്ത് കൊടുക്കുന്ന സമയം അലക്സിന്റെ ചോര ഊറ്റി കുടിക്കുന്ന അമൃതയെ കണ്ട് അന്നമ്മയുടെ കൈ തരിച്ചു… അവൾ തല ചെരിച്ച് ശ്രീയെയും സ്വാതിയെയും ഒന്ന് നോക്കി… “ദച്ചൂസേ….” അന്നമ്മയുടെ വിളി കേട്ട് രണ്ട് പേരും അവളുടെ നേരെ തിരിഞ്ഞു… “ഞാൻ ഇപ്പോ വരാവേ…”

അന്നമ്മയെ സംശയത്തോടെ ഒന്ന് നോക്കിയപ്പോഴാണ് അവളടെ നോട്ടം അലക്സിന് ശേരെ ആണെന്ന് മനസ്സിലായത്… ശ്രീ ചിരിച്ച് തലയാട്ടിയതും അവരെ നോക്കി ഒന്ന് സൈറ്റടിച്ച് അന്നമ്മ അവന്റെ അരികിലേക്ക് നടന്നു… ഡൗട്ട് പറഞ്ഞ് കൊടുക്കുന്നതിനടക്ക് തല ഉയർത്തി നോക്കെയ അലക്സ് അവനെയും ഉറ്റ് നോക്കി വരാന്തയിലൂടെ നടന്ന് വരുന്ന അന്നമ്മയെ കണ്ട് ഒരു നിമിഷം അവളിൽ നിന്ന് കണ്ണകൾ പിൻവലിക്കാതെ നിന്നു…. ഡാർക്ക് ബ്ലൂ കളറിലെ ടീ ഷർട്ടും ജീൻസും അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… മുടി മുഴുവൻ ബൺ ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും കുഞ്ഞ് കുഞ്ഞ് മുടിയിഴകൾ നെറ്റിയിലേക്ക് ചാഞ്ഞ് കിടക്കുന്നത് അവളുടെ ഭംഗി കൂട്ടി… അലക്സിന്റെ ശ്രദ്ധ മറ്റെവിടേക്കോ ആണെന്ന് അറിഞ്ഞ അമൃത അവിടേക്ക് നോക്കിയപ്പോഴാണ് അന്നമ്മയെ കണ്ടത്… അവളെ കാണെ അമൃതയുടെ മുഖം ദേഷ്യത്താൽ ചുവന്ന് വന്നു… “സർ…” “ആഹ്…..എന്താ അമൃത….” “സർ കംപ്ലീറ്റ് ചെയ്തില്ല…”

അലക്സ് അന്നമ്മയിൽ നിന്നും നോട്ടം മാറ്റി അവർക്ക് പറഞ്ഞ് കൊടുക്കുന്നുണ്ടെങ്കിലും ഇടക്കിടെ അവന്റെ കണ്ണുകൾ അവളിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു… അന്നമ്മയെ കാണിക്കാനെന്നോണം അമൃത അലക്സിന്റെ അടുത്തേക്ക് ഒന്ന് കൂടെ നീങ്ങി നിന്ന് അവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്… ഇതൊക്കെ കണ്ട് അന്നമ്മ അമൃതയെ നോക്കി പുച്ഛിച്ച് അവരെ കടന്ന് പോവാനായി നോക്കി…. തന്റെ തൊട്ട് മുന്നിലെത്തിയ അന്നമ്മയെ അലക്സ് മുഖം ഉയർത്തി ഒന്ന് നോക്കിയതും അതിന് കാത്തെന്ന പോലെ നിന്ന അവൾ അവനെ നോക്കി സൈറ്റടിച്ച് ചുണ്ട് കൂർപ്പിച്ച് വച്ച് ഒരു ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ച് മുന്നോട്ട് നടന്നു… അവളുടെ പ്രവർത്തിയിൽ ഒന്ന് ഞെട്ടിയെങ്കിലും പതിയെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞ പുഞ്ചിരിയെ മറച്ച് പിടിച്ച് കൊണ്ടവൻ നിന്നു…

ഇതെല്ലാം ശ്രദ്ധിച്ച് നിന്ന അമൃത കലിയോടെ മുഷ്ടി ചുരുട്ടി അവർ ഇരുവരെയും നോക്കി…. “ഡീ…..” ആരോ അലറുന്നത് പോലെ തോന്നി തിരിഞ്ഞ് നോക്കി അന്നമ്മ കോപത്തോടെ അവളുടെ നേരെ പാഞ്ഞ് വരുന്ന അമൃതയെ കണ്ട് അവിടെ നിന്നു… “മ്മ്….എന്താ….?” മാറിൽ കൈ പിണച്ച് അമൃതയെ അടിമുടി നോക്കിക്കൊണ്ട് അന്ന ചോദിച്ചു… “ഡീ…നിന്നോട് ഒരു തവണ പറഞ്ഞതാണ് സാറിന്റെ പിന്നാലെ ഉള്ള നടത്തം നിർത്താൻ…. അലക്സ് സർ എന്റെയാ…എന്റെ മാത്രം….അതിനിടയിൽ ആര് വന്നാലും വെച്ചേക്കില്ല ഞാൻ….” അന്നമ്മയുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് താക്കീതെന്ന പോലെ പറഞ്ഞ് വെട്ടി തിരിഞ്ഞതും അന്നമ്മ നീട്ടി വെച്ച കാലിൽ തടഞ്ഞ് പൊത്തോം എന്ന് പറഞ്ഞ് താഴെ വീണിരുന്നു…

പെട്ടെന്ന് എന്ത് സംഭവിച്ചതാണെന്ന് മനസ്സിലാവാതെ കിളി പോയ പോലെ ഇരുന്ന അമൃതക്ക് മുന്നിൽ അന്നമ്മ കാൽ മുട്ട് താങ്ങി ഇരുന്നു… “ഡീ കൊച്ചേ….നിന്നോട് വേണ്ട വേണ്ട എന്ന് ഞാൻ പല തവണ പറഞ്ഞതാണ്….ഒന്നുമില്ലേലും നിന്നേക്കാൾ ഒന്ന് രണ്ട് വയസ്സിന്റെ മൂപ്പ് എനിക്കില്ലായോ… ചെറിയ കൊച്ചല്ലേ വിവരം ഇല്ലാത്തത് കൊണ്ട് പലതും പറയുമെന്ന് കരുതി ഞാൻ ഇത് വരെ ഉള്ളതൊക്കെ ക്ഷമിക്കാം…. അതല്ല ഈ പറഞാഞതൊന്നും നിന്റെ ഈ തലക്കകത്ത് കയറിയിട്ടില്ലെങ്കിൽ പൊന്ന് മോളേ….. നിന്റെ ഈ സുന്ദരമായ മുഖത്തിന്റെ ഷെയ്പ് ഞാനങ്ങ് മാറ്റും….കേട്ടല്ലോ… ഭാഗ്യത്തിന് ഇവിടെ എങ്ങും ആരും ഇല്ല…ആരെങ്കിലും കാണുന്നതിന് മുൻപ് എഴുന്നേറ്റേര്…

ഇല്ലേൽ നിനക്കാ അതിന്റെ നാണക്കേട്…” അന്നമ്മ പരിഹാസത്തോടെ പറഞ്ഞ് അമൃതക്ക് നേരെ കൈ നീട്ടിയതും അവൾ ദേഷ്യത്തിൽ കൈക്ക് ഒരു തട്ട് വെച്ച് കൊടുത്തു… “എന്നാ അവിടെ കിടന്നോ…ചേച്ചി കുറച്ച് ബിസി ആണ്….നമുക്ക് പിന്നെ കാണാമേ….” “ഡീ….ഐ വിൽ ഷോ യൂ….” അമൃത ചീറിക്കൊണ്ട് പറഞ്ഞതും അന്നമ്മ പുച്ഛത്തോടെ മുഖം കോട്ടിക്കൊണ്ട് നടന്നകന്നു… “നീ ചിരിക്ക് ആൻ മരിയ….ഇതിന്റെയൊക്കെ ഇരട്ടിയിൽ നീ കരഞ്ഞ് നിലവിളിക്കുന്നത് കാണാതെ ഈ അമൃത അടങ്ങില്ല….” അവൾ പോവുന്നത് കണ്ട് പകയോടെ അമൃത മുരണ്ടു.. ***** അന്നമ്മ ശ്രിയെയും സ്വാതിയെയും തിരഞ്ഞ് പാർക്കിങ്ങിന് അടുത്തുള്ള ഗ്രൗണ്ടിലേക്ക് നടന്നു… പതിവ് പോലെ മുത്തശ്ശി മാവിന്റെ ചുവട്ടിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു രണ്ടാളും…. “നീ ഇത് എത്ര നേരമായി അന്നാ പോയിട്ട്….”

ശ്രീ അവളെ നോക്കി കണ്ണ് കൂർപ്പിച്ച് വെച്ച് പറഞ്ഞതും അന്ന ചിരിയോടെ സ്വാതിക്കും ശ്രീക്കും നടുവിൽ വന്ന് ഇരുന്നു… ശ്രീയുടെ കൈയിലിരുന്ന ഫോൺ വാങ്ങി കൈയിലിട്ട് ആട്ടിക്കൊണ്ട് അമൃത വന്നതും അവളെ ഭീഷണി പെടുത്തിയതുമെല്ലാം പറയാൻ തുടങ്ങി.. ഇടക്ക് ശ്രീയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് എടുത്ത് നോക്കിയ അന്നമ്മ ഡിസ്പ്ലേയിൽ ‘കാലൻ’എന്ന് കണ്ട് ആക്കിയ ചിരിയോടെ ഫോൺ ശ്രീക്ക് നേരെ കാണിച്ച് കൊടുത്തു… അവളുടെ ചിരി കണ്ട ശ്രീ പല്ലിറുമ്മിക്കൊണ്ട് അന്നയുടെ കൈയിൽ നിന്ന് ഫോൺ പിടിച്ച് വാങ്ങി സൈലന്റ് ആക്കി വെച്ചു… “എന്റെ ദച്ചൂ…നീ അറ്റന്റ് ചെയ്യുന്നത് വരെ ഇച്ച വിളിച്ചോണ്ടിരിക്കും എന്ന് അറിയാലോ നിനക്ക്….”

ആദ്യത്തെ കോൾ ഫുൾ അടിഞ്ഞ് കഴിഞ്ഞ് വീണ്ടും വിളിക്കുന്നത് കണ്ടാണ് അന്നമ്മ ശ്രീയോട് പറഞ്ഞത്… “എടുക്കില്ലെന്ന് തോന്നുമ്പോ മടുത്ത് അങ്ങ് നിർത്തിക്കോളും…നീ ബാക്കി പറ….” അവൾ ഫോൺ ബാഗിലേക്ക് വെച്ച് അന്നമ്മയെ നോക്കിയതും അവളും സ്വാതിയും മറ്റെവിടേക്കോ നോട്ടമെറിഞ്ഞ് ഇരിക്കുന്നതാണ് കണ്ടത്… എന്താ കാര്യമെന്നറിയാതെ ശ്രീയും അങ്ങോട്ട് നോട്ടമെറിഞ്ഞു… പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് ചാരി അവരെയും നോക്കി മാറിൽ കൈ പിണച്ച് നിൽക്കുന്ന സാമിനെ കണ്ട് ശ്രീ ഉമിനീരിറക്കി നിന്നു… അവൾ തന്നെ കണ്ടെന്ന് മനസ്സിലായതും സാം ഫോണെടുത്ത് ചെവിയിലേക്ക് വെക്കുന്നത് കണ്ടു… നിമിഷങ്ങൾക്കകം ബാഗിലിരുന്ന അവളുടെ ഫോൺ റിങ് ചെയ്തതും ശ്രീ വേഗം അതെടുത്ത് അറ്റന്റ് ചെയ്തു… “എന്റെ ദുർഗക്കൊച്ച് അന്നമ്മയെയും സ്വാതിയെയും കൂട്ടി വേഗം വന്നേ…നമുക്ക് ഒന്ന് കറങ്ങാൻ പോവാം….”

“അത്…ഞങ്ങൾക്ക് ക്ലാസ് ഉണ്ട്….” “ആഫ്റ്റർ നൂൺ നിങ്ങൾക്ക് ക്ലാസ് ഇല്ലെന്ന് അറിഞ്ഞിട്ടാണ് ഇച്ചായൻ ഇങ്ങ് വന്നത്…അത് കൊണ്ട് കൊച്ച് അധികം കള്ളം പറയാൻ മെനക്കെടാതെ വേഗം വന്നേ…” ശ്രീ അന്നമ്മയെ നോക്കി കണ്ണ് കൂർപ്പിച്ചതും അവൾകാര്യം മനസ്സിലാവാതെ ശ്രീയെ നോക്കി…. “നീ അവളെ നോക്കി പേടിപ്പിക്കണ്ട….ഞാൻ അലക്സിനെ വിളിച്ചപ്പോ അവനാ പറഞ്ഞത്…” “ഞാൻ….ഞാൻ വരില്ല….” “വന്നില്ലെങ്കിൽ നിന്നെ അങ്ങോട്ട് വന്ന് തൂക്കി എടുത്ത് ഞാൻ കാറിലിടും….അത് വേണോ..” ശ്രീ മറുപടി ഒന്നും പറയാത്തത് കണ്ട് സാം അവർക്ക് നേരെ വരാനൊരുങ്ങിയതും അവൾ ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റ് സ്വാതിയെയും അന്നമ്മയെയും വിളിച്ച് പാർക്കിങ്ങിലേക്ക് ഓടി….

കാറിനടുത്ത് എത്തിയതും സാമിനെ നോക്കാതെ വേഗം ചെന്ന് ബാക്കിലെ ഡോർ തുറന്ന് കയറി ഇരുന്ന ശ്രീയെ കണ്ട് അന്നമ്മയും സ്വാതിയും പരസ്പരം നോക്കി… പിന്നെ ചിരി കടിച്ച് പിടിച്ച് അവരും സീറ്റിലേക്ക് കയറി ഇരുന്നു… ഉച്ചക്ക് ശേഷം ലീവ് എടുത്ത അലക്സ് ബുള്ളറ്റ് ജെയ്സണോട് എടുക്കാൻ പറഞ്ഞ് കോ ഡ്രൈവർ സീറ്റിലേക്ക് കയറി…. ഡ്രൈവിങ്ങിനിടയിൽ ശ്രീ ഒഴിച്ച് ബാക്കി എല്ലാവരും നല്ല സംസാരത്തിലായിരുന്നു…. ഒടുവിൽ അന്നമ്മ മുന്നിട്ടിറങ്ങിയ ശേഷമാണ് ശ്രീ ഫോമിലായത്…. സാമിനോട് സംസാരിക്കാത്തതിൽ അവന് തെല്ല് സങ്കടം പോലും തോന്നിയില്ല… മറിച്ച് ഫ്രണ്ട് മിററിലൂടെ കാണുന്ന അവളുടെ കുറുമ്പ് നിറഞ്ഞ മുഖവും സംസാരവുമെല്ലാം അവൻ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു.. ഏറെ നേരത്തിന് ശേഷം കാർ എവിടെയോ നിർത്തുനാനത് അറിഞ്ഞാണ് ശ്രീ പുറത്തേക്ക് നോക്കിയത്…

കുറേ ബൈക്കുകളും കാറുകളും വഴിക്കരികിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട് അവൾ ചുറ്റിലും നോക്കി… “ഇറങ്ങ് ദച്ചൂസേ….” അന്നമ്മ തട്ടി വിളിച്ചതും അവളൊന്ന് മൂളിക്കൊണ്ട് ഡോർ തുറന്ന് ഇറങ്ങി… “ഏട്ടായി നമ്മൾ ഇത് എവിടെയാ….?” അലക്സിന്റെ അടുത്തേക്ക് ചെന്ന് അവന്റെ കൈയിൽ തൂങ്ങിക്കൊണ്ട് കൗതുകം നിറഞ്ഞ കണ്ണുകളോടെ ചോദിച്ചതും അവൻ ചിരിയോടെ ഒരു സൈഡിലേക്കായി ചൂണ്ടി കാണിച്ചു… അവിടേക്ക് നോക്കിയതും മലയുടെ ഉച്ചിയിൽ നിന്ന് കുതിച്ച് ചാടുന്ന വെള്ളച്ചാട്ടത്തിന്റെ അൽപം ദൂരെ നിന്നുള്ള ദൃശ്യം കണ്ട് അവളുടെ കണ്ണുകൾ ഒന്ന് കൂടെ വിടർന്നു… “ഇതാണ് marmala waterfalls….ഇവിടുന്ന് അങ്ങോട്ട് വണ്ടികളൊന്നും പോവില്ല…നടക്കണം….വാ…”

അവർ അഞ്ച് പേരും കൂടെ വെള്ളച്ചാട്ടത്തിന് അടുത്തേക്കായി പുറപ്പെട്ടു… ആദ്യം വലിയ ഇടവഴി ആയിരുന്നെങ്കിൽ പോകെ പോകെ അത് ചെറുതായി ചെറുതായി ഒരാൾക്ക് നടക്കാൻ പാകത്തിനായി… ആദ്യമായി വരുന്നത് കണ്ട് ശ്രീയും സ്വാതിയും ചുറ്റുപാടെല്ലാം ആസ്വദിച്ചായിരുന്നു നടന്നത്… വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എത്തുന്നതിന് അനുസരിച്ച് നടപ്പാത പാറക്കെട്ടുകളും മറ്റും നിറഞ്ഞ് അൽപം കഷ്ടമായിരുന്നു…. അന്നമ്മ പിന്നെ ഇടക്കിടെ വരുന്നത് കൊണ്ടാവും കൂൾ ആയിട്ട് മുന്നിൽ നടക്കുന്നുണ്ട്… പിന്നാലെ ഉള്ള അലക്സ് സ്വാതി വീഴാതിരിക്കാൻ അവളുടെ കൈ പിടിച്ചിട്ടുണ്ട്… സാം ശ്രീക്ക് നേരെ കൈ കാണിച്ചെങ്കിലും അവൾ അവനെ മൈന്റ് ചെയ്യാതെ ശ്രദ്ധിച്ച് മുന്നിലേക്ക് നോക്കി നടക്കാനൊരുങ്ങി… പയ്യെ പയ്യെ നടന്ന് അവരായിരുന്നു ഏറ്റവും പിന്നിൽ….

ഒരു വലിയ പാറക്ക് മുകളിലൂടെ കയറി ഇറങ്ങാൻ നേരം കല്ലിൽ തടഞ്ഞ് വീഴാനൊരുങ്ങിയ ശ്രീയുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് സാം അവന്റെ നെഞ്ചിലേക്ക് അമർത്തി… പെട്ടന്നായത് കൊണ്ട് ശ്രീ പേടിച്ച് അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചിരുന്നു…. “ഏയ്….ദുർഗാ..ഒന്നൂല്ലെടാ….പേടിക്കല്ലേ….ഞാനില്ലേ കൂടെ…” അവളുടെ ഹൃദയ മിടിപ്പ് ഉയർന്നത് അറിഞ്ഞതും സാം മെല്ലെ അവളുടെ തലയിൽ തലോടിക്കൊണ്ട് ആർദ്രമായി പറഞ്ഞു… കണ്ണുകൾ വലിച്ച് തുറന്നപ്പോഴാണ് താൻ അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് നിൽക്കുകയാണെന്ന് ശ്രീ അറിഞ്ഞത്… അവൾ വേഗം അവനിൽ നിന്ന് വിട്ട് മാറി….സാമിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കെന്തോ ചമ്മൽ തോന്നി… “വാ..” “വേണ്ട…ഞാൻ നടന്നോളാം….” അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടക്കാനൊരങ്ങിയ സാമിനെ തടഞ്ഞ് കൊണ്ട് ശ്രീ പതിയെ പറഞ്ഞു… “എന്നിട്ട് നേരത്തെ പോലെ വീഴാനല്ലേ….വേണ്ട….”

ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് അവളുടെ കൈയും പിടിച്ച് ശ്രദ്ധയോടെ നടക്കാൻ തുടങ്ങി… പാറക്കൂട്ടത്തിലേക്ക് വെള്ളം ശക്തിയിൽ പതിക്കുന്ന ശബ്ദം കേട്ടതും ശ്രീ ഉത്സാഹത്തോടെ ചുറ്റിലും നോക്കാൻ തുടങ്ങി… “നമ്മൾ വെള്ളച്ചാട്ടത്തിനടുത്ത് എത്താറായിട്ടേ ഉള്ളൂ കൊച്ചേ….ഇനി കുറച്ച് കൂടെ ഉണ്ട് നടക്കാൻ…” ശ്രീയുടെ കണ്ണുകൾ ചുറ്റിലും പായുന്നത് കണ്ട് ചെറു ചിരിയോടെ സാം പറഞ്ഞതും അവൾ തലയാട്ടി അവനോടൊപ്പം നടന്നു… “ദേ…ഇനി നോക്ക്….” അവൾക്ക് മുന്നിൽ മറഞ്ഞ് നിന്ന സാം സൈഡിലേക്ക് മാറി നിന്നതും മുന്നിൽ തെളിയുന്ന കാഴ്ച കണ്ട് ശ്രീ തിളങ്ങുന്ന കണ്ണുകളോടെ നോക്കി… ഇരുന്നൂറ് അടിയോളം മുകളിൽ നിന്ന് താഴേക്ക് കുതിച്ച് ചാടുന്ന വെള്ളച്ചാട്ടവും തെളിനീര് പോലെ തെളിഞ്ഞ അരുവിയും അവൾ നോക്കി നിന്നു…..

വെള്ളം ശക്തിയിൽ താഴേക്ക് പതിക്കുന്നത് കൊണ്ട് ചെറിയൊരു ചാറ്റൽ മഴ പോലെ വെള്ളത്തുള്ളികൾ ദേഹത്തേക്ക് വീഴുന്നുണ്ടായിരുന്നു…. പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലെങ്കിൽ കൂടിയും എന്തോ ഒരു ഭംഗി അവയ്ക്ക് ഉണ്ടായിരുന്നു… “വാ….” നാല് പാടും കൃഷ്ണമണികൾ ചലിപ്പിച്ച് കൊണ്ട് വീക്ഷിക്കുന്ന ശ്രീയുടെ കൈയിൽ വിടാതെ പിടിച്ച് കൊണ്ട് സാം മുന്നോട്ട് നടന്നു… ബാക്കി മൂന്ന് പേരും നിൽക്കുന്നിടത്തേക്ക് ചെന്ന ശേഷമാണ് അവൻ അവളുടെ കൈയിൽ നിന്ന് പിടി അയച്ചത്… സുരക്ഷ മുൻകരുതലുകൾ ഇല്ലാത്തത് കൊണ്ട് ആരും വെള്ളത്തിൽ ഇറങ്ങാതെ വെള്ളച്ചാട്ടത്തിന് അടുത്തും പാറക്കെട്ടുകളിലും നിന്ന് ഫോട്ടോസ് എടക്കാൻ തുടങ്ങി… കുറേ സമയം പോസ് ചെയ്ത് നിന്ന് മടുത്ത ശ്രീ കുറച്ച് മാറിയുള്ള ഒരു കല്ലിലേക്ക് ഇരുന്നു…. പാന്റ് മുട്ട് വരെ കയറ്റി മുന്നിലെ തെളിനീരിലേക്ക് ഇട്ട് വെച്ച് വെറുതേ അവിടെയെല്ലാം കണ്ണോടിച്ചു….

കുറച്ച് സമയം കഴിഞ്ഞ് ആരോ തനിക്കരികിൽ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ശ്രീ മുഖം ചെരിച്ച് നോക്കിയത്… അലക്സ് ആണെന്ന് കണ്ടതും അവനൊരു പുഞ്ചിരി സമ്മാനിച്ച് പഴയത് പോലെ ഇരുന്നു… “മാളൂട്ടീ….” ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അലക്സ് വിളിച്ചതും ശ്രീ അവനെ നോക്കാതെ ഒന്ന് മൂളി…. “ഏട്ടായി ഒരു കാര്യം ചോദിക്കട്ടേ മോളോട്….?” അലക്സിന്റെ ചോദ്യം കേട്ട് ശ്രീ മുഖം അവന് നേരെ തിരിച്ചു… “എന്നോട്ട് എന്തെങ്കിലും ചോദിക്കാൻ ഇങ്ങനെ മുഖവുരയുടെ ഒക്കെ ആവശ്യമുണ്ടോ ഏട്ടായി…” അവളടെ മറുപടി കേട്ടതും അലക്സ് പുഞ്ചിരിയോടെ ശ്രീയടെ മുക്കിൽ പിടിച്ച് വലിച്ചു… “മോൾക്ക് ഇപ്പോഴും ആ ഹരിയെ ഇഷ്ടമാണോ….?” അലക്സിന്റെ ചോദ്യത്തിന് നേരിയൊരു പുഞ്ചിരി നൽകിക്കൊണ്ട് ശ്രീ വെള്ളത്തിലേക്ക് കണ്ണ് നട്ടു… “അല്ല ഏട്ടായി…”

പതിയെ മറുപടി കൊടുത്തതും അലക്സ് അവളുടെ കൈ അവന്റെ കൈകളിൽ പൊതിഞ്ഞ് പിടിച്ചു… “മോളേ…” അവനെന്തോ പറയാനൊരുങ്ങിയതും ശ്രീ കൈ ഉയർത്തി അലക്സിനെ തടഞ്ഞു….. “ഏട്ടായി എന്താ പറയാൻ പോവന്നതെന്ന് എനിക്ക് മനസ്സിലായി….വേണ്ട ഏട്ടായീ…. ഇപ്പോ ഞാൻ ഹരിയേട്ടനെ ഇഷ്ടപ്പെടുന്നില്ലായിരിക്കാം…. പക്ഷേ അതിന് മുൻപ് ഞാൻ അയാളെ ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു…. അതിൽ നിന്നും ലഭിച്ച മുറിവ് ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്… ഇനിയും ഒരു പരീക്ഷണത്തിന് എനിക്ക് വയ്യ ഏട്ടായി….” ശ്രീയുടെ സ്വരം ചെറുതായി ഇടറുന്നുണ്ടായിരുന്ന… “പക്ഷേ സാം…അവന് നിന്നെ ജീവനാണ് മോളേ…ഒരിക്കലും അവൻ കാരണം നിന്റെ കണ്ണു നിറയില്ലെന്ന് ഏട്ടായിക്ക് ഉറപ്പുണ്ട്… മോൾക്ക് ദോഷം വരുന്ന എന്തെങ്കിലും ഏട്ടായി പറയുമെന്ന് തോന്നുന്നുണ്ടോ ടാ…..

അവനെ മറ്റാരേക്കാൾ വിശ്വാസമാണ് എനിക്ക്….” അലക്സിന്റെ കണ്ണിൽ സാമിനോടുള്ള വിശ്വാസം തെളിഞ്ഞ് നിൽക്കുന്നത് കണ്ടതും ശ്രീ ഒന്ന് പുഞ്ചിരിച്ചു….. “ആയിരിക്കാം…ഏട്ടായീടെ സാമിനോട് എനിക്ക് ഒരു വിരോധവുമില്ല…. അവനിലെ സഹോദരനെ സുഹൃത്തിനെ ഞാൻ ബഹുമാനിക്കുന്നുണ്ട്… അതിൽ കവിഞ്ഞ ഒന്നും എന്റെ ഉള്ളിൽ ഇല്ല…. അവന്റെ സ്നേഹം എന്തോ എനിക്ക് അത് അസ്സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല ഏട്ടായീ…. എന്നോട് ചോദിച്ച അതേ ചോദ്യം ഞാൻ തിരിച്ച് ചോദിക്കട്ടേ…. അന്ന…അവളെ പരിചയപ്പെട്ടിട്ട് കുറച്ചേ ആയിട്ടുള്ളൂ എങ്കിലും അവൾക്ക് നിങ്ങളോടുള്ള പ്രണയത്തിന്റെ ഡെപ്ത്ത് ഞാൻ അറിഞ്ഞിട്ടുണ്ട്…. എന്നിട്ടും അത് മനസ്സിലാക്കാതെ ഏട്ടായി അവളെ എന്തിനാ അവോയ്ഡ് ചെയ്യുന്നത്…. എന്നോ നടന്ന കാര്യങ്ങളോർത്ത് അവളെ തഴയുന്നത് എന്തിനാ….?”

ശ്രീയുടെ ആ ചോദ്യം പ്രതീക്ഷിച്ചതാണെങ്കിൽ കൂടിയും അത് കേൾക്കെ അവന്റെ കണ്ണുകൾ കുറച്ച് മാറി വെള്ളച്ചാട്ടത്തിനടുത്ത് സാമിനും സ്വാതിക്കുമൊപ്പം ചിരിച്ച് സെൽഫി എടുക്കുന്ന അന്നയിലേക്ക് നീണ്ടു… അവൻ ഇതേ ചോദ്യം തന്നെ പല തവണ സ്വയം ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല… “ഏട്ടായി….വിഷമിപ്പിക്കാൻ ചോദിച്ചതല്ല ഞാൻ….പാവമാ അവൾ…പുറമേ ചിരിച്ച് കളിച്ച് നടക്കുന്നന്നേ ഉള്ളൂ….അതിന്റെ ഉള്ള് എന്ത് മാത്രം നീറുന്നുണ്ടെന്ന് ഒരിക്കൽ ഞാൻ അറിഞ്ഞതാണ്….ഇനിയും അവളെ വേദനിപ്പിക്കല്ലേ ഏട്ടായി… പിന്നെ എന്റെ കാര്യം….ഞാൻ കാരണം ഒരുപാട് വേദനിച്ചവരാണ് എന്റെ അച്ഛയും അമ്മയും….എനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അത് അവർക്ക് ഇഷ്ടപ്പെടുന്ന ആളിന്റെ കൂടെ മാത്രമായിരിക്കും….”

ഉറച്ച സ്വരത്തോടെ അവൾ പറഞ്ഞതും അലക്സ് ചിരിച്ച് കൊണ്ട് അവളുടെ കൈയിൽ പതിയെ തട്ടി… “ഹലോ….സംസാരിച്ചത് മതി…രണ്ടാളും ഇങ്ങ് വന്നേ…നമുക്ക് കുറച്ച് സെൽഫി എടുക്കാം…” അന്നമ്മ അവരെ നോക്കി കൈ കാട്ടി ഉറക്കെ വിളിച്ചതും അലക്സും ശ്രീയും അവരുടെ അടുത്തേക്ക് ചെന്നു… രണ്ട് മൂന്ന് മണിക്കൂർ അവിടെ ചിലവഴിച്ച ശേഷമാണ് അവരെല്ലാം തിരികെ പോയത്… ***** രാത്രി ബെഡിലെ ഹെഡ് റെസ്റ്റിൽ ചാരി ഇരുന്നു ഇന്ന് എടുത്ത ഫോട്ടോസ് മൊത്തം നോക്കുകയായിരുന്നു സാം… അവരടെ എല്ലാവരുടെയും ഒന്നിച്ചുള്ള ഫോട്ടോസും അന്നമ്മയുടെ കുറേ സെൽഫീസും കണ്ട് സ്ക്രോൾ ചെയ്ത് പോവന്നതിനിടക്കാണ് ഒരു ഫോട്ടോയിൽ അവന്റെ കണ്ണുകൾ ഉടക്കിയത്…

അലക്സ് സെൽഫി എടുക്കുന്ന സമയത്ത് ആക്സിഡന്റ്ലീ ഒന്നിച്ച് നിന്ന സാമിന്റയും ശ്രീയുടെയും ഫോട്ടോയിലേക്ക് അവൻ നോക്കി നിന്നു… വേറെ ഒരെണ്ണത്തിൽ പോലും ശ്രീ സാമിന്റെ അടുത്ത് വന്ന് നിൽക്കാൻ കൂട്ടാക്കിയിരുന്നില്ല…. അവനൊരു ചെറു പുഞ്ചിരിയോടെ അവളുടെ ചിരിച്ച് നിൽക്കുന്ന ചിത്രത്തിന് മേൽ തലോടി… ശ്രീയെ ഒന്ന് വിളിച്ച് നോക്കിയാലോ എന്ന് കരുതി അവളുടെ നമ്പർ ഡയൽ എടുത്തപ്പോഴേക്കുമാണ് അവന്റെ ഫോൺ റിങ് ചെയ്തത്… ഡിസ്പ്ലേയിൽ തെളിയുന്ന നമ്പറിലേക്ക് നോക്കി നെറ്റി ചുളിച്ച് സാം കോൾ എടുത്തു………തുടരും

നിനക്കായ് : ഭാഗം 49

Share this story