സ്മൃതിപദം: ഭാഗം 25

Share with your friends

എഴുത്തുകാരി: Jaani Jaani

ഉച്ചക്ക് ഭക്ഷണവും കഴിച്ചു പണിയൊക്കെ ഒതുക്കി വച്ചു ഐഷു ഹാളിലേക്ക് വന്നപ്പോൾ കാർത്തി അവിടെയിരുന്ന ടിവി കാണുന്നുണ്ട്. അവളും അവന്റെ അരികിലായി ഇരുന്നു. കാർത്തി അപ്പോഴേക്കും അവളുടെ മടിയിൽ തല വച്ചു കിടന്നു കുഞ്ഞുസേ… ഹ്മ്മ് മൂളിയതും കാർത്തി അവളെ ഒന്ന് നോക്കി എന്താണ് എന്റെ ചെക്കന് അവന്റെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ മൂളരുതെന്ന് ചോദിക്കുമ്പോ വാ തുറന്ന് പറയണം അവളെ നോക്കി പറഞ്ഞു പിന്നെ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി. ഐഷു ഒന്ന് വിറച്ചു അവന്റെ മുടിയിൽ പിടിച്ചു.

കാൽ മുതൽ എന്തോ ഒരു തരിപ്പ് പോയത് പോലെ അവൾക്ക് തോന്നി. നെഞ്ച് ഇടിക്കുന്നത് പുറത്ത് കേൾക്കുന്നത് പോലെയും കുഞ്ഞുസേ കാർത്തിയുടെ വിളിയിലാണ് അവള് ഞെട്ടിയത് ആ… എനിക്ക് ഇങ്ങനെ കിടക്കാൻ ഒരുപാട് ഇഷ്ടായിട്ടോ സാരീ കുറച്ചു മാറ്റി അവളുടെ അണിവയറിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു കണ്ണേ…ട്ടാ അവളുടെ വിളിയിലെ വ്യതിയാനം കൊണ്ട് കാർത്തി തല പൊക്കി നോക്കി. കാർത്തിയുടെ മുടിയിൽ പിടിച്ചു ശ്വാസം പോലും വിടാൻ മറന്ന് കണ്ണ് അടച്ചു സോഫയിൽ ചാരിയാണ് ഇരിക്കുന്നത് കുഞ്ഞുസേ ഇങ്ങനെയൊന്നും ഇരിക്കാതെ എനിക്ക് എന്നെ തന്നെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല

അവളുടെ വയറിൽ മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു ഐഷു അതിന് മറുപടിയൊന്നും പറയാതെ കണ്ണ് അടച്ചു തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കാർത്തി അവളുടെ മടിയിൽ മലർന്നു കിടന്ന് അവളുടെ കൈ എടുത്ത് ഒന്ന് മുത്തി പിന്നെ അത് അവന്റെ നെഞ്ചിൽ വച്ചു. അവന്റെ ഹൃദയമിടിപ്പ് അറിഞ്ഞത് പോലെ അവള് പതിയെ കണ്ണ് തുറന്നു. തന്നെതന്നെ നോക്കി ഇരിക്കുന്ന കാർത്തിയെ കണ്ടപ്പോൾ ഐഷു പെട്ടെന്ന് നോട്ടം മാറ്റി കുഞ്ഞുസേ എന്റെ മുഖത്തു നോക്കെടി അവന്റെ മുഖത്തു നോക്കാതെ തന്നെ ഇല്ലാന്ന് തലയാട്ടി ആ ചുവുന്ന തുടുത്ത മുഖം ഒന്ന് ശെരിക്ക് കാണട്ടെ ഒരു കൈ കൊണ്ട് അവന്റെ നേരെ മുഖം തിരിച്ചു പിടിച്ചു നാണം കൊണ്ട് ആളാകെ പൂത്തു ഉലഞ്ഞു നിൽക്കുകയാ,

ആ കവിളിൽ കാർത്തി മെല്ലെ ഒന്ന് കുത്തി ഐഷു പാതിയടഞ്ഞ കണ്ണുകൾ മെല്ലെ തുറന്നു അവനെ നോക്കി. കാർത്തി പെട്ടെന്ന് തന്നെ ഒരു കൈ കൊണ്ട് അവളുടെ തല മെല്ലെ കുനിച്ചു അവളുടെ ചുണ്ടിൽ മെല്ലെ ഒന്ന് ചുംബിച്ചു. ഐഷു കണ്ണുകൾ വിടർത്തി അവനെ നോക്കി കുഞ്ഞുസേ….. എന്തോ ഒട്ടൊരു നിമിഷത്തിന് ശേഷം ചിരിയോടെ അവന്റെ വിളി കേട്ടു ഞാൻ ഇപ്പൊ എത്ര സന്തോഷവാനാണെന്ന് നിനക്ക് അറിയോ എന്റെ ജീവിതത്തിൽ ഇങ്ങനെയൊരു നിമിഷം ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല ദേ ഇങ്ങനെ ചേർന്ന് ഇരിക്കാൻ,

ഈ തലോടൽ ഏറ്റു വാങ്ങാൻ എന്റെ സന്തോഷവും സങ്കടവും തുറന്നു പറയാൻ എനിക്ക് എനിക്ക് എന്താ ഇപ്പൊ തോന്നുന്നതെന്ന് എനിക്ക് തന്നെ അറിയില്ല ഐ ഫീൽ സൊ ഹാപ്പി കുഞ്ഞുസേ എന്നും എന്റെ കൂടെ ഉണ്ടായാൽ മതി അവന്റെ നെഞ്ചിലുള്ള അവളുടെ കൈ എടുത്ത് അവന്റെ മുഖത്തു വച്ചു പറയുകയാണ് പിന്നെ മെല്ലെ അവളുടെ ഓരോ വിരലും അവന്റെ ചുണ്ടിന്റെ ചൂട് അറിയാൻ തുടങ്ങിയിരുന്നു കിച്ചു അവനെ ഒരിക്കലും ഞാൻ എന്റെ വിഷമങ്ങൾ ഒന്നും അറിയിച്ചിട്ടില്ല എങ്കിലും എല്ലാം കണ്ട് മനസിലാക്കികോളും. അച്ഛൻ ഫുൾ ടൈമ് വെള്ളമടിയായിരുന്നു ,

പിന്നെ ഞങ്ങളെ ഉപദ്രവിക്കുക ഒന്നുമില്ല സ്നേഹമൊക്കെയുണ്ടായിരുന്നു വൈകുന്നേരം വരുമ്പോൾ ഒരു പലഹാര പൊതി കയ്യിൽ ഉണ്ടാവും അതും തന്ന ഒരു പോക്കാന്ന് പിന്നെ രാത്രി നോക്കിയാൽ മതി മൂക്കറ്റം കുടിച്ചിട്ട് വരൂ. അമ്മ പോയതിന് ശേഷമായിരുന്നു ഇങ്ങനെ അമ്മയെ ഒരുപാട് ഇഷ്ടമാണ് അച്ഛന് സാധാ കൂലി പണിയായിരുന്നു അത് തന്നെ ദിവസവും പോവുകയൊന്നുമില്ല എങ്കിലും ഞങ്ങളുടെ കാര്യത്തിന് ഒരു മുടക്കവും ഇതുവരെ വരുത്തിയിട്ടില്ല.

ഞാൻ ഡിഗ്രി കഴിഞ്ഞതിന് ശേഷം രണ്ട് വര്ഷം വെറുതെ ഇരുന്നു പറ്റാവുന്ന ചെറിയ ചെറിയ പണിക്കൊക്കെ പോകുമായിരുന്നു പിന്നെ പിന്നെ നല്ലൊരു ജോലി തേടി നടപ്പായി ഒരു വര്ഷം കുറെ അലഞ്ഞിട്ടും ജോലി ഒന്നും കിട്ടീല അല്ലെങ്കിലും ഡിഗ്രി മാത്രം പോരല്ലോ എക്സ്പെരിയൻസ് വേണ്ടേ പിന്നെ ജോലി തെണ്ടലും നിർത്തി ഇതിനിടയിൽ കിച്ചൂന്റെ കാര്യങ്ങളും നോക്കണം അവൻ ചെറുതല്ലെ. അതിനിടയിൽ പെയിന്റിംഗ് പണിക്കും കല്ല് കടത്താനുമൊക്കെ പോയി അത്യാവശ്യം എന്റെ കാര്യങ്ങൾക്കും കിച്ചൂന്റെ കാര്യങ്ങൾക്കും അത് തന്നെ ധാരാളം പിന്നെ അവന്റെ സ്കൂൾ ഫീസൊക്കെ അച്ഛൻ തന്നെയാണ് അടക്കുന്നത് .

ഐഷുവിന്റെ കൈ അവന്റെ നെഞ്ചിലായിരുന്നു അതിലുടെ തന്നെ അവന്റെ മനസിലെ സങ്കര്ഷം അവൾക്ക് മനസ്സിലാവുന്നുണ്ട് മതി കണ്ണേട്ടാ ഇനി അതൊന്നും ഓർക്കേണ്ട അതൊക്കെ കഴിഞ്ഞതല്ലേ വന്ന വഴി മറക്കരുതല്ലോ എന്തോ നിന്നോട് എല്ലാം പറയാൻ തോനുന്നു. വാടകക്ക് ഓട്ടോ എടുത്താണ് ആദ്യം തുടങ്ങിയത് ഒരു വർഷത്തിന് ശേഷം സ്വന്തമായി ഒന്ന് വാങ്ങി അതു മുഴുവൻ എന്റെ സമ്പാദ്യം കൊണ്ട് ഒന്നുമല്ലട്ടോ അച്ഛനാണ് പകുതിയിലേറെ പൈസയും തന്നത്. ഞാൻ പറഞ്ഞില്ലേ ഞങ്ങള് എന്നാൽ ജീവനാണ് പക്ഷെ അധികം ആയുസുണ്ടായില്ല ഞങ്ങളെ തനിച്ചാക്കി അച്ഛനും പോയി.

കാർത്തി ഒരു നിമിഷം കണ്ണ് അടച്ചു പിടിച്ചു ആ ഓർമയിൽ അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു ഐഷുവിനും എല്ലാം കേട്ടപ്പോൾ വല്ലാതായി അവൾക്കും അറിയാലോ ഒറ്റപ്പെടലിന്റെ അവസ്ഥ. ഐഷു കണ്ണ് തുടച്ചു അവന്റെ നെറ്റിയിൽ അരുമയായി ചുംബിച്ചു. കാർത്തി കണ്ണ് തുറന്ന് ഒരു വാടിയ പുഞ്ചിരി അവൾക്കായി നൽകി കുറച്ചു സമയം കൂടെ കാർത്തി അങ്ങനെ കിടന്നു. നേരത്തെ സന്ദീപ് ഏട്ടൻ വിളിച്ചിട്ട് എന്ത് പറഞ്ഞു അവന്റെ മൂഡ് മാറ്റാൻ എന്നോണം ഐഷു ചോദിച്ചു നാളെ വീട്ടിൽ പോകുന്നുണ്ടെന്ന് പറയാൻ വിളിച്ചതാ നമ്മളും നാളെ തന്നെ വരാമെന്ന് പറഞ്ഞു ചേച്ചിക്ക് ഇഷ്ടപ്പെടില്ല

അവളുടെ ഇഷ്ടവും ഇഷ്ടക്കേടും നമ്മള് നോക്കേണ്ട കാര്യമില്ല സന്ദീപ് ഒരു പാവമാണ് നിന്നെയും എന്നെയും അവന് ഇപ്പൊ നല്ല കാര്യമാണ് ഹ്മ്മ്മ് എന്റെ കുഞ്ഞുസേ അവളുടെ പേര് പറഞ്ഞു വെറുതെ നമ്മുടെ നല്ല നിമിഷങ്ങൾ കളയല്ലേ ഇല്ലേ അവന്റെ രണ്ട് കവിളിലും പിച്ചി കൊണ്ട് അവള് പറഞ്ഞു കുഞ്ഞുസേ… അവളുടെ കൈ വിരലിൽ ഞൊട്ടിട്ടുകൊണ്ട് അവൻ വിളിച്ചു എന്തോ നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ എനിക്ക് അങ്ങനെ പ്രതേകിച്ചു ആഗ്രഹങ്ങളൊന്നുമില്ല എന്റെ കണ്ണേട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിച്ചാൽ മതി അയ്യേ നീ ഒരുമാതിരി കാമുകിമാരെ പോലെ പറയരുത്

എന്റെ കണ്ണേട്ടാ അതൊക്കെ നിങ്ങൾക്ക് തോന്നും പക്ഷെ എത്ര വലിയ സ്വപ്‌നങ്ങൾ ഉണ്ടായാലും എല്ലാ പെൺകുട്ടികൾക്കുമുള്ള ആഗ്രഹമാണ് നമ്മളെ സ്നേഹിക്കുന്നവരുടെ കൂടെ അവസാനശ്വാസം വരെ ജീവിക്കുക എന്നത് ആയിക്കോട്ടെ ഞാൻ അതല്ല ചോദിച്ചത് നിന്റെ സ്വപ്നമെന്താണ് ഡിഗ്രി പൂർത്തിയായതിന് ശേഷം എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ഒന്നും തീരുമാനിച്ചില്ല കണ്ണേട്ടാ അല്ല നീ പണ്ട് ട്യൂഷൻ എടുക്കാറില്ല പിന്നെ എന്താ നിർത്തിയത് ചേച്ചി ലെക്ചർ ആയതോട് കൂടി എന്നോട് എടുക്കരുതെന്ന് പറഞ്ഞു അതോണ്ട് അതും നിർത്തി ഇവിടെ കുറച്ചു കുട്ടികൾ ഉണ്ടാവും നീ എടുക്കുമോ കണ്ണേട്ടന് താല്പര്യമാണോ ഞാൻ അല്ലല്ലോ പെണ്ണെ പഠിപ്പിക്കുന്നത് നീയല്ലേ

അതല്ല ഏതല്ല എന്റെ പെണ്ണെ നിനക്ക് പഠിപ്പിക്കാൻ ഇഷ്ടമാണോ ഒരുപാട് എനിക്ക് ചെറുപ്പത്തിലേ ടീച്ചർ ആവാനായിരുന്നു ആഗ്രഹം ഇപ്പൊ എന്താ ആഗ്രഹം മാറിയോ എനിക്ക് ആഗ്രഹിക്കാൻ പോലുമുള്ള യോഗ്യത ഇല്ലാന്ന് തോന്നി ഐഷു അത്രയും പറഞ്ഞതും കാർത്തി അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റു അവൾക്ക് അഭിമുഖമായി ഇരുന്നു ആ പരട്ട എന്തേലും പറഞ്ഞെന്ന് വെച്ച് നീ എന്തിനാ നിന്റെ ആഗ്രഹങ്ങളൊക്കെ വേണ്ടെന്ന് വെക്കുന്നെ അത് അവളുടെ വിജയവും നിന്റെ തോൽവിയുമാണ് കുഞ്ഞുസേ ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആർക്കും വേണ്ടിയും ഉപേക്ഷിക്കരുത്

അങ്ങനെ വന്നാൽ നീ നിന്നെ തന്നെ തോല്പിക്കുന്നതിന് തുല്യമാണ് മനസ്സിലായോ എന്റെ പെണ്ണിന് ഹ്മ്മ് ഐഷുവിന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊടുത്തു അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു അയ്യോ കണ്ണേട്ടാ മൂന്നു മണിയായി കുറച്ചു സമയത്തിന് ശേഷം ക്ലോക്കിൽ നോക്കി കൊണ്ട് പറഞ്ഞു അതിനെന്താ വൈകുന്നേരം എന്തേലും ഉണ്ടാക്കണമെന്ന് കിച്ചു പോകുമ്പോഴേ പറഞ്ഞതാ അതും പറഞ്ഞു അവള് അടുക്കളയിലേക്ക് നടന്നു കാർത്തി കുറച്ചു സമയം അവിടെ ഇരുന്ന് ഫോണിൽ കുത്തി കളിച്ചു പിന്നെ അവിടെ ഇരിപ്പുറക്കാതെ ആയപ്പോൾ നേരെ അടുക്കളയിലേക്ക് പോയി എന്താണ് സ്പെഷ്യൽ അവളെ പിന്നിലൂടെ ചുറ്റിപിടിച്ചു കൊണ്ട് അവൻ ചോദിച്ചു

പത്തിരിയാക്കാം പത്തിരിക്കുള്ള മാവ് കുഴച്ചു കൊണ്ട് അവള് പറഞ്ഞു ആഹാ കിച്ചുവിന്റെ ഫേവറിറ്റ് ആണ് അവളുടെ അടുത്ത് സ്ലാബിൽ കേറി ഇരുന്നു കൊണ്ട് പറഞ്ഞു എനിക്ക് അറിയാം എങ്ങനെ അവിടെ ചിരവി വച്ചിരുന്ന തേങ്ങ കുറച്ചെടുത്ത വായിലിട്ട് കൊണ്ട് അവൻ ചോദിച്ചു ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട് വീണ്ടും തേങ്ങയിലേക്ക് കൈ പോയപ്പോൾ അവള് ചെറുതായി ഒരു അടി കൊടുത്തു എന്താ കറിയാക്കുക ഫ്രിഡ്ജിൽ കുറച്ചു ചിക്കനുണ്ട് ഉച്ചക്ക് കിച്ചു ഇല്ലാത്തത് കൊണ്ടാണ് അപ്പോൾ ആക്കാതിരുന്നേ അതോണ്ട് ചിക്കൻ വരട്ടി വെക്കാം അത് എടുത്ത് പുറത്തു വച്ചിരുന്നോ അവൻ സ്ലാബിൽ നിന്ന് ഇറങ്ങി കൊണ്ട് ചോദിച്ചു ഹ്മ്മ് നേരത്തെ എടുത്ത് വച്ചിരുന്നു

എങ്കിൽ കറി ഞാൻ തയ്യാറാക്കാം വേണ്ട കണ്ണേട്ടാ ഞാൻ ആക്കിക്കോളാം എന്റെ പെണ്ണ് ഇപ്പൊ അതിൽ മാത്രം ശ്രദ്ധ തിരിച്ചാൽ മതി ഉടുത്തിരുന്ന കാവി മുണ്ട് മടക്കി കുത്തി അവളെ നോക്കി ചുണ്ട് കടിച്ചു പിടിച്ചു മീശ പിരിച്ചു ഒരു കണ്ണിറുക്കി കാണിച്ചു. അവന്റെ ആ ഒരു ഭാവം കാണുമ്പോഴേ ഐഷു ആകെ പൂത്തുലയും ഒന്ന് പരുങ്ങി കൊണ്ട് ഐഷു വീണ്ടും അവളുടെ ജോലി തുടങ്ങി അവളുടെ ഭാവമാറ്റം നോക്കി കൊണ്ട് കാർത്തി ചെറുചിരിയോടെ തക്കാളിയും ഉള്ളിയുമൊക്കെ ഫ്രിഡ്ജിൽ നിന്ന് എടുത്തു അത് കഴുകി മുറിക്കാൻ തുടങ്ങി. എന്റേത് കഴിഞ്ഞു ഐഷു അവസാന പത്തിരിയും ചുട്ട് എടുത്ത് കൊണ്ട് പറഞ്ഞു

കാർത്തി കറി ഇളക്കികൊണ്ട് നിൽക്കുകയാ ഇതൊക്കെ എവിടുന്നാടോ പഠിച്ചത് അപ്പുറത്തെ സൈബുത്ത പറഞ്ഞു തന്നതാ അവര് ആക്കിയാൽ ഇടക്ക് ഞങ്ങൾക്കും തരും അനുവിന് ഇത്‌ ഭയങ്കര ഇഷ്ടമാണ് പിന്നെ സൈബുത്ത പഠിപ്പിച്ചു തന്നു ഓഹോ നീ ആള് കൊള്ളാലോ പെണ്ണെ അവളുടെ കഴുത്തിൽ രണ്ട് കൈയും ചുറ്റികൊണ്ട് പറഞ്ഞു ഇനി ഞാൻ ആക്കാം ഏട്ടൻ മാറിക്കെ ഇത്രയും ആക്കാൻ കഴിയുമെങ്കിൽ ബാക്കിയും എനിക്ക് ചെയ്യാൻ പറ്റുന്നതേയുള്ളു എന്നാ എന്റെ ഏട്ടൻ ഇതൊക്കെ ചെയ്യ് ഞാൻ പോയി ഈ പത്രമൊക്കെ കഴുകട്ടെ ഹാ അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ വീണ്ടും ജോലി തുടങ്ങി കുഞ്ഞുസേ ഇവിടെ വാ എന്താ കണ്ണേട്ടാ എങ്ങനെയുണ്ട്

സ്പൂണിൽ കുറച്ചു എടുത്ത് അത് ചൂട് ആറിയതിന് ശേഷം അവളുടെ ഉള്ളം കൈയിൽ ഒഴിച്ച് കൊടുത്തു കുറച്ചു കൂടെ ഉപ്പ് വേണം അത് പോലെ എരിവും കുറവാണ് അവള് കൈയിലൊഴിച്ചത് രുചിച്ചു നോക്കി കൊണ്ട് പറഞ്ഞു ആണോ എന്നാ പിന്നെ ഇപ്പൊ ശെരിയാക്കി തരാം അവൻ കുറച്ചു ഉപ്പും കുരുമുളക് പൊടിയും വിതറി കൊടുത്തു വീണ്ടും അവൻ അവൾക്ക് ടേസ്റ്റ് ചെയ്യാൻ കൊടുത്തു കൊണ്ട് ചോദിച്ചു ഇപ്പൊ എല്ലാം പെർഫെക്ട് ആയി ആണോ എന്നാ ഞാൻ കൂടെ നോക്കട്ടെ അതും പറഞ്ഞു

അവളുടെ കൈയിൽ ബാക്കി ഉണ്ടായിരുന്നത് അവൻ നാവ് കൊണ്ട് അവളുടെ കൈയിലുള്ളത് കഴിച്ചു ഐഷു ആകെ ഞെട്ടി തരിച്ചു നിൽക്കുകയാണ് അങ്ങനെ ഒരു നീക്കം അവളും പ്രതീക്ഷിച്ചില്ലായിരുന്നു മ്മ് ഇപ്പൊ എല്ലാം കണക്കായി അല്ലെ അവളെ നോക്കി കള്ള ചിരിയോടെ പറഞ്ഞു ഐഷു ഒന്നും പറയാതെ നിൽക്കുകയ എന്താ ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു ഏട്ടത്തിയമ്മേ…… പെട്ടെന്നാണ് കിച്ചുവിന്റെ വിളി കേട്ടത് അവള് വേഗം അവിടുന്ന് ഹാളിലേക്ക് പോയി കൂടെ കാർത്തിയും നീ ഇന്ന് നേരത്തെ എത്തിയോ അവൻ വരുന്ന സമയം അല്ലാത്തത് കൊണ്ട് കാർത്തി ചോദിച്ചു

പിന്നെ ഇന്ന് എനിക്ക് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നായിരുന്നു കാരണം ഇനി വീട്ടിലേക്ക് വരുമ്പോൾ കാത്തിരിക്കാൻ ഏട്ടത്തിയമ്മ ഉണ്ടല്ലോ കിച്ചു ചിരിയോടെ ബാഗ് സോഫയിലേക്ക് ചാടി ഐഷുന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു സത്യം പറഞ്ഞാൽ ഈ വീട്ടിൽ ഒറ്റക്ക് കേറി വരാൻ തന്നെ മടുപ്പാണ് ഇപ്പൊ അങ്ങനെയല്ലല്ലോ ഇവിടെ കേറി വരുമ്പോ തന്നെ എനിക്ക് ഇങ്ങനെ ഏട്ടത്തിയമ്മേന്ന് നീട്ടി വിളിക്കലോ പകുതി ഐഷുവിന്റെ മുഖത്തു നോക്കിയും പിന്നെ അവളുടെ തോളിലൂടെ കൈയിട്ടു കാർത്തിയെ നോക്കി പറഞ്ഞു കാർത്തി കൈയും കെട്ടി ചിരിയോടെ എല്ലാം കേട്ട് നിന്നു.

അമ്മേന്ന് വിളിച്ചാണ് നമ്മള് അധിക പേരും വീട്ടിൽ കേറുന്നത് അപ്പോൾ അമ്മയെ കാണുമ്പോൾ ഉള്ള ഒരു സന്തോഷമുണ്ട്, ആവശ്യമൊന്നുമില്ലെങ്കിലും അമ്മയെ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല. തനിക്കായി കാത്തിരിക്കാൻ ഇനി മുതൽ തന്റെ പെണ്ണും കിച്ചുവിനായി അവന്റെ ഏട്ടത്തിയമ്മയും ഉണ്ടെന്ന് ആലോചിച്ചപ്പോൾ ഒരു പുഞ്ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു 💙💙💙💙💙💙💙💙💙💙💙💙💙💙💙💙 കാർത്തിയും ഐഷുവും നാളെ വരും ഞാൻ ഇപ്പൊ വിളിച്ചിരുന്നു നിങ്ങള് എന്തിനാ അവരെ വിളിക്കാൻ പോയത് നമ്മുടെ സ്റ്റാറ്റസിന് പറ്റിയ ആൾക്കാരല്ലാ അവര് അപ്പൊ നീയോ അങ്ങനെ സ്റ്റാറ്റസ് നോക്കിയാണെങ്കിൽ ഇന്ന് ഇവിടെ നീ കാണില്ലായിരുന്നു.

സന്ദീപ് എന്തെ ഞാൻ പറഞ്ഞത് സത്യമല്ലേ നീ എന്ത് കണ്ടിട്ടാണ് ഇപ്പൊ അഹങ്കരിക്കുന്നത് ആദ്യം എവിടുന്നാ വന്നത് എന്ന ചിന്ത ഉണ്ടാവുന്നത് നല്ലതാണ് നീ എന്തൊക്കെയാ പറയുന്നത് അച്ചു സങ്കടത്തോടെ അവനോട് ചോദിച്ചു ഞാൻ പറയുന്നത് അല്ല നീ എന്നെ കൊണ്ട് പറയിക്കുന്നതാണ് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നിന്റെ അഹങ്കാരം കാണിക്കൽ ഇനി ഇവിടെ നടക്കില്ല നാളെ നിന്റെ വീട്ടിൽ പോയാൽ നീ അവിടെ നിന്നാൽ മതി എന്നിട്ട് കുറച്ചു നല്ല ശീലങ്ങളൊക്കെ പഠിക്ക് എന്നിട്ട് ഞാൻ കൂട്ടാൻ വരാം ഇനി പഠിച്ചില്ല എങ്കിൽ ജീവിതകാലം മുഴുവൻ അവിടെതന്നെനിന്നോ

എന്താ ഭീഷണിയാണോ അല്ല ഞാൻ ചെയ്യാൻ പോകുന്ന കാര്യം പറഞ്ഞതാ ഒന്ന് കൂടെ നിനക്ക് ഇട്ട് പൊട്ടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല വേണ്ട വേണ്ട എന്ന് വെക്കുന്നതാ പക്ഷെ നീയോ ഞാൻ എത്ര താഴ്ന്ന തരുന്നോ അതിന് അനുസരിച്ചു നീ എന്റെ തലയിൽ കേറി നിരങ്ങുകയാ എന്റെ തീരുമാനം തെറ്റായി പോയി എന്ന് എനിക്ക് തന്നെ തോന്നുകയാ അല്ല നീ തന്നെ തെളിയിച്ചു കൊണ്ട് ഇരിക്കുകയാ…..തുടരും….

സ്മൃതിപദം: ഭാഗം 24

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!