അമ്മുക്കുട്ടി: ഭാഗം 8

അമ്മുക്കുട്ടി: ഭാഗം 8

എഴുത്തുകാരി: റിയ ഡാനിയേൽ പാലക്കുന്നിൽ

“വിഷമിക്കേണ്ട മോളെ….. ഒരു വിഷയം അല്ലെ പോയുള്ളു…. നീയിങ്ങനെ സങ്കടപ്പെടാതെ ” അമ്മുവിന്റെ മുഖത്തെ സങ്കടം കണ്ടുകൊണ്ട് മുത്തശ്ശി പറഞ്ഞു. ” എനിക്ക് ഈ വിഷയം തീരെ അറിയില്ല മുത്തശ്ശി….. ഇനി എങ്ങനെ പഠിക്കും എന്നും ഒരു ഐഡിയയും ഇല്ല…. ” അവൾ വിഷമത്തോടെ പറഞ്ഞു. ” നീ സങ്കടപ്പെടാതെ മോളെ…. ലോകത്ത് എല്ലാരും അങ്ങ് ജയിച്ചു വന്നതാണോ.. ഇതൊരു സാധാരണ പരീക്ഷ അല്ലെ… അതിൽ തോറ്റതിന് നീയിങ്ങനെ വിഷമിച്ചാൽ ജീവിതത്തിൽ ഓരോരോ പ്രശ്നങ്ങൾ വരുമ്പോൾ നീ ആകെ തളർന്നു പോകുമല്ലോ… ” മുത്തശ്ശി അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ” ക്ലാസ്സിൽ എല്ലാരും അറിഞ്ഞില്ലേ… ആ വീണയും മറ്റും എന്നെ കളിയാക്കുന്ന രീതിയിൽ നോക്കി ചിരിക്കുക കൂടി ചെയ്തപ്പോ ഞാൻ നാണം കെട്ടുപോയി… അവരൊക്കെ നല്ല മാർക്കോടെ ആണ് പാസ്സ് ആയത്…. ഞാൻ മാത്രം… ” അവൾ തല കുനിച്ചു ഇരുന്നു.

“സാരമില്ല അമ്മൂട്ടിയെ…. നീ ഒന്നുടെ എഴുതി എടുത്താൽ മതി ആ വിഷയം…. ഇപ്പൊ മോളു വന്നു ഈ ആഹാരം കഴിക്ക്…” മുത്തശ്ശി അവളെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി. പരീക്ഷയിൽ തോറ്റത്തിന്റെ സങ്കടത്തിൽ ഒന്നും കഴിക്കാൻ പോലും കൂട്ടാക്കാതെ ഇരിക്കുകയായിരുന്നു കക്ഷി. ” രണ്ടു ദിവസം അവധി ആയതു ഭാഗ്യം.. അല്ലെങ്കിൽ നാളെ കോളേജിൽ പോകുന്ന കാര്യം ആലോചിക്കാനേ വയ്യ…. ” അമ്മു മനസിലോർത്തു. വൈകിട്ട് രേഷ്മയും മാളുവും വിളിച്ചിരുന്നു. അവർക്കും ഓരോ സബ്ജെക്ട് വെച്ച് സപ്പ്ളി കിട്ടിയിട്ടുണ്ട്.. ക്ലാസ്സിൽ ഒരുമാതിരി എല്ലാവർക്കും ഉണ്ട് ഒന്നോ രണ്ടോ വിഷയങ്ങളിൽ സപ്പ്ളി. എന്നാലും ചെകുത്താന്റെ വിഷയത്തിന് ഫെയിൽ ആയല്ലോ എന്നതായിരുന്നു അമ്മുവിനെ തളർത്തിക്കളഞ്ഞത്. ” എന്താ അമ്മൂട്ടി പ്രശ്നം…. നീ വന്നത് മുതൽ മൂഡ് ഓഫ്‌ ആണെന്ന് മുത്തശ്ശി പറഞ്ഞല്ലോ…. ” മുറിയിൽ കിടക്കുകയായിരുന്ന അമ്മുവിന്റെ തലയിലൂടെ കയ്യോടിച്ചുകൊണ്ട് കൃഷ്ണൻ ചോദിച്ചു.

” റിസൾട്ട്‌ വന്നു………. അക്കൗണ്ടൻസിയ്ക്ക് ഞാൻ തോറ്റു…. ” അവൾ മുഖം താഴ്ത്തി പറഞ്ഞു. ” ഏത്…. അഭി പഠിപ്പിക്കുന്ന സബ്ജെക്ടിനോ…. ” അയാൾ അശ്ചര്യത്തോടെ ചോദിച്ചു. അവൾ അതെ എന്ന് തലയാട്ടി. ” അതിനാണോ എന്റെ മോൾ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്…. ” ” എനിക്ക് ആ വിഷയം പഠിക്കാൻ പാടാ അച്ഛാ…. എന്നെകൊണ്ട് പറ്റുന്നില്ല.. ” അവൾ ചിണുങ്ങലോടെ പറഞ്ഞു. ” ഇതിപ്പോ ഫസ്റ്റ് year അല്ലെ ആയുള്ളൂ അമ്മു… നീയിങ്ങനെ ഇപ്പോഴേ പറ്റില്ലന്ന് പറയാതെ… നമുക്ക് അതൊക്കെ ശെരി ആക്കി എടുക്കാം…. ” കൃഷ്ണൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു താഴേക്ക് കൂട്ടിക്കൊണ്ട് വന്നു. അവർ താഴേക്ക് ഇറങ്ങി വന്നപ്പോഴാണ് ധമോധരനും രേണുകയും വാതിലിൽ നില്കുന്നത് കണ്ടത്. ” ആ വാടോ.. എന്താ അകത്തേക്ക് കയറാതെ നില്കുന്നത്… ” കൃഷ്ണൻ പറഞ്ഞു. ” ങ്ഹാ… ഇവിടെ ഉണ്ടായിരുന്നോ…. വാതിൽ തുറന്ന് കിടപ്പുണ്ട്… നോക്കിയിട്ട് ആരേം കാണുന്നുമില്ല… അതാ ഞങ്ങൾ കയറാൻ മടിച്ചത്.. ”

അയാൾ ചിരിയോടെ പറഞ്ഞു. ” എന്താ മോളെ വല്ലാതെ ഇരിക്കുന്നത് ” അമ്മുവിന്റെ മുഖം കണ്ടുകൊണ്ട് രേണുക ചോദിച്ചു. ” ഏയ്‌… ഒന്നുല്ല… ” അവൾ പറഞ്ഞു. ” അതല്ല…. എപ്പഴും പ്ലസന്റ് ആയിരിക്കുന്ന കുട്ടി ഇന്ന് ആകെ മൂഡി ആണല്ലോ ” രേണുക അവളുടെ അടുത്തെത്തി അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു. ” അവളുടെ റിസൾട്ട്‌ വന്നു… ഒരു സബ്ജെക്ട് കിട്ടിയില്ല… അതിന്റെ സങ്കടം ആണ്. ” കൃഷ്ണൻ പറഞ്ഞു. ” അതാണോ കാര്യം…. കോളേജ് ലൈഫിൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാ മോളെ… ഒന്നോ രണ്ടോ സബ്ജെക്ട് പോയെന്ന് കരുതി ഇങ്ങനെ മുഖം വാടിയാൽ എങ്ങനെയാ… ” രേണുക അവളുടെ താടിതുമ്പിൽ പിടിച്ചു മുഖം ഉയർത്തി. ” അതൊന്നും കുഴപ്പമില്ല… മോൾ ഒന്നുടെ എഴുതി എടുത്താൽ മതി. ” ദാമോധരനും പറഞ്ഞു. ” അഭി പഠിപ്പിക്കുന്ന സബ്ജെക്ട് ആണത്രേ പോയത്… അതാ അവൾക്ക് ഇത്ര സങ്കടം…. ” മുത്തശ്ശിയും അങ്ങോട്ടേക്കെത്തി പറഞ്ഞു.

” ആഹാ… അത് ശെരി…. അവൻ വഴക്ക് പറയുമെന്ന് കരുതിയിട്ടാണോ മോളെ….. ” ദാമോധരൻ അവളെ നോക്കി. അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി. ” അവൻ ഒന്നും പറയില്ല…. അതോർത്തു മോൾ പേടിക്കണ്ട” അയാൾ പറഞ്ഞു. ” മ്മ്…. ” അവളൊന്നു മൂളി. ” എടൊ…. എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യാം… അമ്മുവിന് സംശയം ഉള്ള ഭാഗങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു കൊടുക്കാൻ ഞാൻ അഭിയോട് പറയാം…. ” ദാമോധരൻ കൃഷ്ണനോട് പറഞ്ഞു. ” ഞാനും അതോർത്തതാഡോ… മോൾക്ക് ചില പോർഷൻസ് ഒക്കെ ഇത്തിരി പാടാണെന്ന് പറഞ്ഞു പഠിക്കാൻ….എന്തായാലും അഭി ഇവിടെ ഉള്ള സ്ഥിതിക്ക് അവനോട് ഇക്കാര്യം ഒന്ന് പറയണമെന്ന് ഞാനും മനസിലോർത്തതാ…. ” അയാൾ മറുപടി നൽകി. ” എങ്കിൽ പിന്നെന്താ… മോളെ നീ നാളെ മുതൽ വീട്ടിലേക്ക് വാ..

നിനക്ക് സംശയം ഉള്ള പാഠഭാഗങ്ങൾ ഒക്കെ അവൻ റിവൈസ് ചെയ്തു തരും… ” ദാമോധരൻ അമ്മുവിനെ നോക്കി പറഞ്ഞു. ” അത് വേണ്ട…. ” അവൾ ഞൊടിയിടയിൽ പറഞ്ഞു. ” അതെന്താ…. ” ” അല്ല…. അത്….. അത്… ഞാൻ തനിയെ പഠിച്ചോളാം.. ” അവൾ വിക്കി വിക്കി പറഞ്ഞു. ” അവൻ നിന്നെ ഹെല്പ് ചെയ്യും മോളെ… ക്ലാസ്സിൽ പത്തു നൂറു പിള്ളേരെ ഒരുമിച്ചു പഠിപ്പിക്കുന്നത് പോലെ അല്ലല്ലോ… അപ്പോൾ എല്ലാരേം ശ്രദ്ധിക്കാൻ പറ്റിയെന്നും വരില്ല… ഇതിപ്പോ മോൾ മാത്രം ആകുമ്പോ അവനു നന്നായി പറഞ്ഞു തരാൻ പറ്റും. ” രേണുക പറഞ്ഞു. ” അത്…. അഭി സാറിനു ഒരു ബുദ്ധിമുട്ട് ആകും… ” അമ്മു നിലത്തു നോക്കി പറഞ്ഞു. ” അവനു ഒരു ബുദ്ധിമുട്ടും ഇല്ല.. മോൾ അതൊന്നും ഓർത്തു വിഷമിക്കേണ്ട… ” ദാമോധരൻ പറഞ്ഞു. ” എന്നാലും… ഞാൻ…. അത് ശെരി ആകില്ല…. ” അവൾ പറഞ്ഞു.

” ഹ… ഇതൊന്നും ഒരു കുഴപ്പവും ഇല്ലന്നെ…. ” അമ്മു ആവിശ്യം ഇല്ലാത്തത് ഒന്നും ആലോചിക്കേണ്ട… ” എങ്കിൽ പിന്നെ നാളെ മുതൽ അങ്ങ് വായോ… അഭിയോട് ഞങ്ങൾ പറഞ്ഞേക്കാം ” രേണുക ചെറു ചിരിയോടെ അവളെ നോക്കി. ഇനിയൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലന്നും ഇവർ എല്ലാരും കൂടി ഇത് തീരുമാനിച്ചെന്നും അമ്മുവിന് മനസിലായി. ” ശേ… വേണ്ടിയിരുന്നില്ല…. ” അവരെല്ലാം പോയ ശേഷം അമ്മു മുറിയിലെത്തി സ്വന്തം തലയിൽ ഇടിച്ചു കൊണ്ട് പറഞ്ഞു ” എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന് പറഞ്ഞ പോലായല്ലോ എന്റെ അവസ്ഥ.. ” അവൾ ചുണ്ടുകൾ കൂർപ്പിച്ചു. ” ആ കാലമാടന്റെ വീട്ടിലേക്ക് ചെന്നിട്ട് വേണം അയാൾ ഇനി വേറെ വല്ലതും ചെയ്യാൻ…… എന്ത് ഗതിയാണ് എന്റെ കൃഷ്ണാ ഇത്…. ” അവൾ പരിഭവിച്ചു. രാത്രി തന്നെ മാളുവിനെയും രേഷ്മയെയും വിളിച്ചു അമ്മു hot news പങ്കുവെച്ചു. ചെകുത്താന്റെ വീട്ടിലേക്ക് പോകുന്ന മാലാഖകുട്ടിയ്ക്ക് അവരും ആശംസകൾ നേർന്നു. ”

എങ്ങനെയെങ്കിലും ഒന്നോ രണ്ടോ ഡൌട്ട്സ് ചോദിച്ചിട്ട് എല്ലാം മനസിലായെന്ന് പറഞ്ഞു ഇങ്ങു തിരിച്ചു പോരാം..അല്ലെങ്കിൽ പിന്നെ ദിവസവും അവിടെക്ക് പോകേണ്ടി വരും ” അമ്മു മനസ്സിൽ കണക്ക് കൂട്ടി. പിറ്റേന്ന് അവധി ആയതുകൊണ്ട് തന്നെ അമ്മു വൈകിയാണ് എഴുന്നേറ്റത്. എഴുന്നേറ്റ പാടെ താഴെ വന്നു ടീവിയും കണ്ടുകൊണ്ട് അവൾ സോഫയിൽ കിടന്നു. ” നല്ല ഒരു സിനിമ പോലുമില്ല ഒരു ചാനലിലും… ” അവൾ ഓരോ ചാനൽ ആയി മാറ്റിക്കൊണ്ട് പറഞ്ഞു. ” അമ്മൂ…. ” അകത്തു നിന്ന് അച്ഛൻ വിളിച്ചതും അവൾ സോഫയിൽ നിന്ന് എഴുന്നേറ്റു. ” എന്താ അച്ഛാ… ” അവൾ തല ഉയർത്തി ചോദിച്ചു. ” മോളെ… ദാമോദരൻ ആണ് വിളിച്ചത്…. അഭി ഇപ്പൊ free ആണ്.. മോളോട് അങ്ങോട്ട് ചെല്ലാമൊന്ന് ചോദിച്ചു. ” ” ഇപ്പോഴോ…. ” അവൾ അത്ഭുതത്തോടെ ചോദിച്ചു ” അതെ…. മോൾ വേഗം റെഡി ആയി അങ്ങോട്ടേക്ക് ചെല്ല്.. ” ” അച്ഛാ…. ഇപ്പോ….. ഞാൻ വൈകിട്ട് പോകാം…. ” അവൾ മടിയോടെ പറഞ്ഞു. ”

മടി കാണിക്കാതെ ചെല്ല് കുട്ടാ… നമുക്ക് ഈ സപ്പ്ളി clear ചെയ്യണ്ടേ… ” അച്ഛൻ കുറുമ്പോടെ അവളുടെ മൂക്കിൽ നുള്ളിക്കൊണ്ട് പറഞ്ഞു. ” മ്മ്…. പോയിട്ട് വരാം…. ” അവൾ മനസിലാമനസോടെ മുറിയിലേക്ക് ഫ്രഷ് ആകാൻ പോയി. വേഗം തന്നെ കുളിച്ചൊരുങ്ങി ഒരു ചുമന്ന ചുരിദാറും ധരിച്ചു മുടി കുളിപ്പിന്നൽ കെട്ടിയിട്ട് ഇത്തിരി പൌഡറും ഇട്ടുകൊണ്ട് കയ്യിൽ ഒന്ന് രണ്ടു ബുക്കുകളും ആയി അവൾ താഴേക്ക് ഇറങ്ങി ചെന്നു. വേഗത്തിൽ തന്നെ ഭക്ഷണവും കഴിച്ചു കഴിഞ്ഞു അഭിജിത്തിന്റെ വീട് ലക്ഷ്യമാക്കി അവൾ നടന്നു. വീടിനു മുറ്റത്ത്‌ എത്തിയപ്പോഴേ കണ്ടു രേണുകയെ. അവർ മുറ്റത്തെ ചെടികൾക്ക് വെള്ളം ഒഴിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ” കേറി വാ മോളെ… ” അവർ വിളിച്ചു. ഗേറ്റ് പതിയെ ചാരി അവളും അകത്തേക്ക് കയറി ചെന്നു. ” ആ… അമ്മു കുട്ടി എത്തിയോ…. ” ദാമോധരനും സിറ്റ്ഔട്ടിലേക്ക് വന്നു ചോദിച്ചു. അവൾ നേർമയായി പുഞ്ചിരി തൂകി നിന്നു. ”

വാ.. അകത്തേക്ക് കയറു.. ” ഇരുവരും അവളെയും കൂട്ടി അകത്തേക്ക് നടന്നു. ” അഭീ….. ദേ അമ്മു മോൾ എത്തിയിട്ടുണ്ട്…. ” രേണുക മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു. ” അഹ്.. ഞാൻ ഇവിടെ ഉണ്ട് അമ്മേ…. അമേയയോട് ഇങ്ങു മുകളിലേക്ക് കയറി വരാൻ പറ… ” അവൻ മുറിയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ” മോൾ അങ്ങോട്ടേക്ക് ചെല്ല്…അവനെന്തോ പേപ്പർ കറക്‌ഷൻ ഉണ്ടെന്ന് പറഞ്ഞു രാവിലെ ഇരുപ്പ് തുടങ്ങിയതാ.. ” രേണുക അമ്മുവിനെ മുകളിലേക്ക് കൂട്ടിക്കൊണ്ട് നടന്നു. ” ദേ… ഇവിടുന്ന് നേരെ ചെന്നാൽ മതി. ആദ്യത്തെ റൂം ആണ്… ” അവർ അവളെ മുറി കാണിച്ചു കൊടുത്തു. അമ്മു മെല്ലെ പടികൾ ഓരോന്നായി കയറിക്കൊണ്ട് മുകളിലേക്കെത്തി. ഡോർ അല്പം ചാരിയിട്ടുണ്ട്. വാതിൽ തുറന്ന് കയറണോ അതോ അവന്റെ അനുവാദം വാങ്ങണോ എന്നവൾ ആലോചിച്ചു. ” അനുവാദം വാങ്ങി അകത്തു കയറാം… ഇല്ലെങ്കിൽ പിന്നെ അത് മതി… ” അവൾ മനസിലോർത്തു. ”

സാർ… ഞാൻ അകത്തേക്ക് വരട്ടെ… ” ഡോറിൽ ഒന്ന് തട്ടിക്കൊണ്ടു അവൾ ചോദിച്ചു. ” കയറി വാ ” അവന്റെ അനുവാദം കിട്ടിയതും അവൾ മെല്ലെ ഉള്ളിലേക്ക് കയറി. നെഞ്ചിടിപ്പോടെ അകത്തേക്ക് നോക്കി. അകത്തു ഒരു ചെറിയ ടേബിളിന് അടുത്തായി ഇരിക്കുകയാണ് കക്ഷി. ” വാ… ഇവിടെ ഇരിക്ക് ” ഒരു കസേര ചൂണ്ടികൊണ്ട് അവൻ പറഞ്ഞു. അവൾ അവിടെ ഇരുന്നു. കയ്യിലുള്ള ബുക്സ് ഒക്കെ മേശമേൽ വെച്ചു. മുറിയിലാകെ കണ്ണോടിച്ചു. ” കൊള്ളാലോ സെറ്റ് അപ്പ്‌… നല്ല അടിപൊളി റൂം… ” അവൾ മുറിയിലൂടെ നോക്കികൊണ്ട് ഓർത്തു. അഭിജിത്ത് അവളെ അടിമുടി ഒന്ന് നോക്കി. ” ഇങ്ങേർ എന്താ ഇങ്ങനെ നോക്കുന്നെ…. ഡ്രെസ്സിനു എന്തേലും കുഴപ്പം ഉണ്ടോ… ” അമ്മു നെറ്റി ചുളിച്ചു അവനെ നോക്കി. പെട്ടന്നാണ് വാതിൽ തുറന്നത്. ” ഡാ… അഭി…. നിന്റെ ലാപ്ടോപ് എവിടെ….. ” ഒരു ചുള്ളൻ ചെക്കൻ അകത്തേക്ക് കയറി വന്നുകൊണ്ട് ചോദിച്ചു. “ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ ” അമ്മു പുരികം ഉയർത്തി അവനെ നോക്കി…. തുടരും…

അമ്മുക്കുട്ടി: ഭാഗം 7

Share this story