ആദിശൈലം: ഭാഗം 21

ആദിശൈലം:  ഭാഗം 21

എഴുത്തുകാരി: നിരഞ്ജന R.N

കഥാപാത്രങ്ങളിൽ കുറച്ച് കൺഫ്യൂഷൻ ഉണ്ടെന്ന് മനസ്സിലായി…… അത് തീർത്തിട്ട് കഥയിലേക്ക് പോകാന്നുകരുതി ഞാൻ….. ശ്രാവണി എന്ന ശ്രീയുടെ പേര് തന്നെയാണ് വാമികയും ആവണിയും….. അവളുടെ ജീവിതത്തിലെ പലഘട്ടങ്ങളിലായി അവൾക്ക് ചാർത്തപ്പെട്ട പേരുകളാണവ…… ജോയിച്ചന്റെ അല്ലുവും വീട്ടുകാരുടെ കണ്ണനുമാണ് അലോക്…… മാധവ്, അലോകിന്റെ ചേട്ടനും ദേവരാജൻ, സുമിത്ര മാതാപിതാക്കളും…… വിശ്വനാഥൻ, നന്ദിനി, അഭിനന്ദ എന്ന നന്ദ, ആഷി എന്ന ആഷ്‌ലിയുമാണ് ശ്രീയുടെ കുടുംബം….. പിന്നെയുള്ളത് ശ്രീയുടെ കസിൻസായ ജാൻവി, ദേവിക, അഖിൽ, ധ്യാൻ…….

അഖിലിന്റെ വൈഫ് മായ ജോയൽ ജോസഫ് എന്ന ജോ കണ്ണന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് കൂടാതെ മാനവ്, മാനസ കസിൻസുമാണ്.. രണ്ട് കസിൻസും കൂടിയുണ്ട്, അവരെ വൈകാതെ കൊണ്ട് വരാം…. അയോഗ് ശ്രീയുടെ ഫ്രണ്ട് ആണെന്ന് മാത്രമേ ഇപ്പോൾ എനിക്ക് പറയാൻ കഴിയൂ…….. അവളെപോലെ ചിലരുടെ നാശം ആഗ്രഹിക്കുന്നവൻ…… പിന്നേ ഈ രുദ്രൻ ആരാണെന്ന് ചോദിച്ചാൽ….. മനസ്സിൽ പ്രതികാരവുമായി നടക്കുന്ന ഒരു പാവംചെക്കൻ…. എന്താണ് അവനെന്ന് പിന്നാലെ പറയാം….. കൺഫ്യൂഷൻ തീരാനിനിയും എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റ് /മെസ്സേജിലൂടെയോ ചോദിക്കാംട്ടോ…. അപ്പോൾ ഇന്നത്തെ പാർട്ട് തുടങ്ങുവാണെ… 💖💖💖💖

ന്യൂസ് സെന്ററിൽ നിന്നും തന്റെ പെൻക്യാമും ബട്ടൺക്യാമും എടുത്ത് അവൾ ഇറങ്ങി…. കൂടുതൽ ആരോടുമൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല… അതവൾക്ക് പതിവില്ലാത്ത കാര്യമാണ് ……. ശ്രാവണിയെ പോലെ എക്സ്ട്രാഓർഡിനറി ജേർണലിസ്റ്റുകളുടെ സേവനം മീഡിയാസിനാവിശ്യമായതുകൊണ്ട് ശ്രീയോട് കാര്യംതിരാക്കാനോ അവളുടെ മേൽ പ്രഷർ ചെലുത്താനോ ആരും ശ്രമിക്കാറില്ല… അവൾക്ക് അവളുടേതായ സ്വാതന്ത്ര്യം അവിടെയുണ്ടായിരുന്നു.. അതുകൊണ്ടാണ് ഭാരതവിഷനിൽ നിന്ന് ഓഫർ വന്നിട്ടും അത് സ്വീകരിക്കാതെ ഇൻഡ്യടുഡേയിൽ തന്നെ അവൾ തുടരുന്നത് ….. പറയത്തക്ക ബെസ്റ്റ് ഫ്രണ്ട്‌സ്ഒന്നും അവിടെയവൾക്കില്ല…….

എല്ലാരും അവൾക്ക് ഒരുപോലെ തന്നെ…… ക്യാമറകൾ എല്ലാം ഭദ്രമായി ഡ്രെസ്സിൽ സെറ്റ് ചെയ്ത് അവൾ ആക്ടിവയിൽ കയറി…… അതിന് മുൻപ് അയോഗിന് മെസ്സജ് അയക്കാൻ മറന്നില്ല .. അയാം ഗോയിംഗ്……… ബി കെയർ ഫുൾ…………….. അവളുടെ മെസ്സേജ് കാത്തിരുന്നതുപോലെ അടുത്ത നിമിഷം അവന്റെ മറുപടിവന്നു…. അത് വായിച്ച് ഒരു പുച്ഛചിരിയോടെ അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു……………….. വിശ്വേട്ടാ… എനിക്കെന്തോ ഒരു പേടി……… നെഞ്ച് വല്ലാതെ ഇടിക്കുന്നുണ്ട്….. കുട്യോൾക്കാർക്കെങ്കിലും എന്തെങ്കിലും ആപത്ത് വരാൻ പോകുന്നു എന്ന് ഒരു തോന്നൽ….. നന്ദയും ആഷിയും ഇറങ്ങിയതും നന്ദിനി വിശ്വനോട് പറഞ്ഞു……….. ന്റെ പൊന്ന് നന്ദിനി.. താൻ ഇങ്ങെനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയാനും ഇതുപോലെ ഓരോന്നും പറയാനും നിൽക്കല്ലേ… ഒന്നുമില്ലെങ്കിലും താനൊരു ടീച്ചറല്ലേ…..

അവരെ കളിയാക്കികൊണ്ട് വിശ്വൻ പറഞ്ഞതുകേട്ട് ഉറഞ്ഞുതുള്ളി നന്ദിനി അകത്തേക്ക് പോയി…………. വിശ്വനോട് യാത്രപറഞ്ഞ് പിള്ളേർക്ക് പിന്നാലെ നന്ദിനിയും സ്കൂളിലെക്കിറങ്ങി……. ഇതേ സമയം നല്ല ഉറക്കത്തിലായിരുന്നു കണ്ണൻ. .. അവനിലെ കുംഭകർണ്ണനെ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് എണീക്കുമ്പോൾ എണീക്കട്ടെ എന്നവർ കരുതി…. സുമിത്രയ്ക്ക് ഒരു കേസിന്റെ ഹിയറിങ്ങും ദേവന് ഒരു ബിസിനസ്‌ മീറ്റിങ്ങും ഉള്ളതിനാൽ അവനുള്ള നോട്ട് ഫ്രിഡ്ജിന്റെ മേൽ ഒട്ടിച്ച് അവരിറങ്ങി, മാധു ഒരു അർജന്റ് കേസ് ഉണ്ടെന്ന് പറഞ്ഞ് രാവിലെപോയതാണ്…… ഉറക്കമെണീറ്റ കണ്ണൻ ആരെയും കാണാതായപ്പോൾ നേരെ ഫ്രിഡ്ജിനരികിലേക്ക് പോയി…. അവിടെ ഒട്ടിച്ച നോട്ട്സ് വായിച്ചു…

ശേഷം ഫ്രഷ് ആയി വന്ന് എടുത്ത് വെച്ചിരിക്കുന്ന ഫുഡ് കഴിച്ച് ടീവി ഓൺ ചെയ്തു…………………….. ചാനൽ മാറ്റി മാറ്റി കളിക്കുന്നതിനിടയ്ക്ക് അവിചാരിതമായി വന്ന ന്യൂസ്ചാനലിൽ ഒരു ബ്രേക്കിംഗ് ന്യൂസ് സ്ക്രോൾ ചെയ്ത് പോകുന്നത് അവൻ ശ്രദ്ധിച്ചു……. എം എൽ എ യും ഭാവി മന്ത്രിയുമായ മാധവമേനോന്റെ വീട്ടിൽ റെയ്ഡ്………… സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്നാരോപിച്ചാണ് റെയ്ഡ്…. കുറച്ച് മുൻപേ ബന്ധപ്പെട്ടവരുടെ മെയിലിലേക്ക് വന്ന സന്ദേശവും അതിനോട് അറ്റാച്ച് ചെയ്തിരുന്ന വിവരങ്ങളുമാണ് ഇങ്ങനെ ഒരു റെയ്ഡിന് കാരണമാക്കിയത്……. ആ ന്യൂസ് റീഡർ വായിക്കുന്നത് കേട്ട് അവനിൽ ഒരു പുച്ഛചിരി വിരിഞ്ഞു……… ഇതേ സമയം മാധവമേനോന്റെ ബംഗ്ലാവിന്റെ ഗേറ്റ് കടന്നിരുന്നു ശ്രീ……

അവിടുത്തെ ആൾക്കൂട്ടവും പോലീസ്വാഹനങ്ങളുടെ വ്യൂഹവും അവളെ ആനന്ദിപ്പിച്ചു….. അതിന് മാറ്റ് കൂട്ടാനെന്നോണം വിഷമിക്കുന്ന അയാളുടെ ആ മുഖം കൂടി അവൾക്ക് മുൻപിൽ വ്യക്തമായി….. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു കൂടിക്കാഴ്ച……… അവളുടെ മുഖം വരിഞ്ഞുമുറുകി…… കൈ തോളിൽ ഇട്ടിരിക്കുന്ന ബാഗിൽ ഞെരിഞ്ഞമർന്നു …. അയാളുടെ വിഷാദം നിറഞ്ഞ മുഖം അവളിൽ ഒരു പ്രത്യേക തരം ലഹരിയുണർത്തി……………… വിവരമറിഞ്ഞ് അയാളുടെ അണികളും മീഡിയാസും എത്തിക്കൊണ്ടിരുന്നു….. ചതിയും വഞ്ചനയും കള്ളവും കൊലയുമായി മാധവമേനോൻ പടുത്തുയർത്തിയ അയാളുടെ സാമ്രാജ്യത്തിന്റെ അടിത്തറഇളകാൻ തുടങ്ങിയതിന്റെ സന്തോഷം അവളിൽ അലയടിക്കുമ്പോഴും ആ ഭാവം അവളുടെ മുഖത്ത് പ്രകാശിച്ചില്ല……….

എങ്കിലും ഇടയ്ക്കിടയ്ക്ക് അയാളെ കാണുന്ന നിമിഷം അവളിൽ ഒരു ഗൂഢമന്ദസ്മിതം വിരിഞ്ഞു……. കുറച്ച് നേരം കഴിഞ്ഞ് അയാളുടെ കൈയും പിടിച്ച് സന്തോഷത്തോടെ ഇറങ്ങിവരുന്ന കമ്മീഷണറെ കണ്ടപ്പോൾ അവളൊന്ന് ഞെട്ടി………. പുറത്തേക്കുവന്ന കമ്മീഷണറെ മീഡിയവളഞ്ഞു… അവർക്ക് അറിയേണ്ടിയിരുന്ന കാര്യങ്ങൾ അയാളുടെ വായിൽ നിന്ന് കേൾക്കാനായി മൈക്കുകൾ കാതോർത്തു………. സോറി ഫോർ ദി ട്രബിൾ സർ, മാധവമേനോന്റെ കൈകളിൽ പിടിച്ച് അങ്ങെനെ പറഞ്ഞ് കമ്മിഷണർ മീഡിയാസിന് നേരെ തിരിഞ്ഞു……. സാറിന്റെ കൈവശം നിന്ന് ആ മെസ്സേജസിൽ പറഞ്ഞതുപോലെ ഒരു കള്ളപണവും കണ്ട്കിട്ടിയിട്ടില്ല…..ദാറ്റ്‌ ഈസ്‌ എ ഫേക്ക് മെസ്സേജ്…………

മെയിൽ ചെയ്ത ഐഡി ഫേക്ക് ആണെന്ന് ഇതിനോടകം നമുക്ക് മനസ്സിലായിട്ടുണ്ട്….. അതുപോലെതന്നെ ആ ഡീറ്റെയിൽസും മാനിപുലേറ്റ് ആണ്….. സർ അപ്പോൾ എം എൽ എ നിരപരാധിയാണോ…….. ഒരു റിപോർട്ടറുടെ ചോദ്യം കേട്ട് കമ്മീഷണർക്കരികിൽ നിന്ന മാധവമേനോൻ ചിരിച്ചു…… എന്താ അനിയാ നിങ്ങൾക്ക് എന്നെ ഇനി പ്രതിയാക്കണോ.??? അത് സർ……. അയാൾ തലചൊറിഞ്ഞു……….. മതിയായില്ലേ എല്ലാർക്കും…. മാധവമേനോൻ കള്ളപ്പണം പൂഴ്ത്തിവെച്ചേക്കുന്നു പോലും……… എന്റെ പൊന്ന് സഹോദരങ്ങളെ….. ജനങളുടെ ഒരൊറ്റ പൈസപോലും വേണ്ട ഈ മാധവന്….. എന്റെ നാട്ടുകാർ അവരെന്റെ കൂടെപ്പിറപ്പുകളാണ്………..

ഇന്നുവരെ ഒരു അഴിമതിയും കാണിക്കാത്ത എന്നെ ഇനിയും നിങ്ങൾക്ക് സംശയമാണോ??? നിഷ്‌കളങ്കന്റെയും അതിനേക്കാൾ ഉപരിഒരു നല്ല ജനപ്രതിനിധിയുടെയും മേലങ്കി അണിഞ്ഞ് അയാൾ മീഡിയയെയും ഒരുനിമിഷമെങ്കിലും അയാളെ അവിശ്വസിച്ച അണികളെയും കൈയിലെടുത്തു…. സർ പക്ഷെ, ഇതൊക്ക ചെയ്തത്‌ ആരായിരിക്കും???? സാറിനെ തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ???? മറ്റൊരാളുടെ ചോദ്യത്തിന് ഒന്നുമറിയില്ല.. കുറച്ച് വിശ്രമം ആവശ്യമുണ്ടെന്ന് പറഞ്ഞയാൾ അകത്തേക്ക് പോയി…… ഹാ, മതി മതി… സാറിന് വയ്യ… വിശ്രമം ആവിശ്യമുണ്ട്.. തത്കാലം മീഡിയാസ് എല്ലാം പോയെ…….

മാധവമേനോന്റെ സെക്രട്ടറിയും സർവ്വോപരി അയാളുടെ എല്ലാംചെറ്റതരത്തിന്റെയും രഹസ്യങ്ങളുടെയും കാവൽക്കാരനായ സക്കറിയ കൂടിനിന്നവരെല്ലാം പിരിഞ്ഞുപോകാൻ പറഞ്ഞിട്ട് കമ്മീഷണറെ യാത്രയാക്കി …. ഇതെല്ലാംകണ്ട് ഒരു തൂണിന് മറവിൽ നിൽക്കുകയായിരുന്നു അവൾ…………. അയാളുടെ തകർച്ച നേരിൽ കാണാൻ വന്ന അവൾക്ക് ഈ സംഭവം ഒരു ആഘാതമായി….. എന്നാലും ഇതെങ്ങെനെ??? തനിക്ക് കിട്ടിയ വിവരങ്ങൾ ഒരിക്കലും തെറ്റില്ല….. അതനുസരിച്ചാണ് മെയിൽ ചെയ്തത് ഒരു ഫേക്ക് ഐഡിയിൽ…. ആ കാര്യത്തിൽ അവൾക്ക് 100% ഉറപ്പാണ്..

പിന്നെ എങ്ങെനെ?????? ആ ചോദ്യം അവൾക്ക് തലവേദന സമ്മാനിച്ചെങ്കിലും സക്കറിയയുടെ കമ്മീഷണറിന്റെ അടുത്തുള്ള സംസാരം അവൾക്ക് ഏതാണ്ടൊക്കെ മനസ്സിലാക്കികൊടുത്തു….. യൂണിഫോം അണിഞ്ഞ് ചെറ്റത്തരം കാണിച്ചത് അപ്പോൾ ഇയാളാണ്…… അയാളുടെ പണം എണ്ണിവാങ്ങി അയാൾക്കായി കുരയ്ക്കുന്ന നായ….. തുഫ്ഫ്…….. അവൾ കാർക്കിച്ചു തുപ്പി…. മനസ്സിൽ അവൾ അത് അയാളുടെ മുഖത്തിന് തന്നെ സമർപ്പിച്ചു……….. പ്രതീക്ഷിച്ചത് നടക്കാതിരുന്നതിന്റെ വിഷമം അവളെ സാരമായി ബാധിച്ചു……അറിയാതെ ആ തലകുനിഞ്ഞു….. ആരാ…. എന്ത് വേണം???? പെട്ടെന്നൊരു ചോദ്യംകേട്ട് അവൾ തലയുയർത്തിനോക്കി………………. സർ, ഞാൻ ശ്രാവണി… ഇന്ത്യടുഡേയിൽ നിന്നാ….മാധവസാറിന്റെ ഒരു ഇന്റർവ്യൂവിന് വേണ്ടി….

അപ്പോയിന്മെന്റ് ഇന്നായിരുന്നു…… ആദ്യമൊന്ന് വിക്കിയായിരുന്നുവെങ്കിലും സമാധാനത്തോടെ അവൾ പറഞ്ഞുനിർത്തി…… നിങ്ങളോടല്ലേ ഞാൻ പറഞ്ഞത്… ആർക്കും ഇപ്പോൾ സാറിനെ കാണാൻ പറ്റില്ല… അദ്ദേഹത്തിനിപ്പോൾ വിശ്രമം ആവിശ്യമാണ് …. സക്കറിയ തന്റെ നിലപാട് കടുപ്പിച്ചു………. വന്ന ഉദ്ദേശ്യം ഒന്നും നടക്കാതെ വന്നല്ലോ എന്ന് വിഷമിച്ച് അവൾ അവിടെനിന്നും ഇറങ്ങിയതും പെട്ടെന്ന് പിന്നിൽനിന്നൊരു വിളിവന്നു……. താനൊന്ന് നിന്നേ…. എന്താ സർ?????……. സാർ തന്നോട് അകത്തേക്ക് വരാൻ പറഞ്ഞു … ഫോൺ പോക്കറ്റിലേക്ക് വെച്ചുകൊണ്ടയാൾ പറഞ്ഞതും അവൾക്ക് സന്തോഷമായി.. സക്കറിയ്ക്ക് പിന്നാലെ ആ മാളികയുടെ പടി അവൾ ചവിട്ടി…. വിശാലമായ ഹാളിലേക്ക് അവളെ അയാൾ കൊണ്ടുപോയി…….

ഇവിടെ ഇരുന്നോളൂ…. സാറിപ്പോൾ വരും…… അവിടെ ഒരു സെറ്റിയിലേക്ക് കൈചൂണ്ടി അയാൾ പറഞ്ഞതും അവൾ അവിടിരുന്നു…. ഇതേ സമയം എസ്പി ഓഫീസിൽ ഓഫീസേഴ്‌സിന്റെ ഒരു അടിയന്തിരമീറ്റിംഗ് നടക്കുകയായിരുന്നു…….. ജില്ലയുടെ ക്രമസമാധാനപരിപാലനവുമായി ബന്ധപ്പട്ടുള്ള പല തീരുമാനങ്ങൾ എടുക്കാനും കൂടിവരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകൾ വിശകലനം ചെയ്യാനുമായി കൂടിയ ആ മീറ്റിംഗിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ അവൻ കയറിവന്നു…. മേ ഐ കമിങ് സർ???? യെസ്…….. മറ്റ് ഓഫീസേഴ്സിന്റെ ഇടയിൽകൂടി നടന്നവൻ എസ്പി രാജഗോപാലിനിരകിലെത്തി… സർ…… കൈയിലിരുന്ന കവർപാഡ് അദ്ദേഹത്തിന് കൈമാറുമ്പോൾ അവന്റെ തോളിലെ നക്ഷത്രങ്ങൾക്ക് മാറ്റൊന്ന് കൂടി…….

കവർ പാഡ് പൊട്ടിച്ച് വായിച്ച രാജഗോപാൽ അവനെയൊന്ന് തലയുയർത്തി നോക്കി……………. ശേഷം അവന്റെ തോളിൽ കൂടി കൈ ഇട്ടുകൊണ്ട് മറ്റ് ഓഫീസെഴ്സിന് മുന്നിലായി തിരിച്ചു നിർത്തി….. ഓഫീസെഴ്സ്…… മീറ്റ് ഔർ ന്യൂ സിറ്റിപോലീസ് കമ്മീഷണർ രുദ്രപ്രതാപ് IPS…… !!!!!!!!! മുന്നിൽ നിൽക്കുന്നവർക്ക് സല്യൂട്ട് നൽകി അവനായി ഒഴിച്ചിട്ട സീറ്റിൽ ഇരിക്കുമ്പോൾ ആ കണ്ണിൽ നിറഞ്ഞ ഭാവത്തിന് കൂട്ടായി അവന്റെ പുഞ്ചിരിയുമുണ്ടായിരുന്നു…….. വശ്യത നിറഞ്ഞ പുഞ്ചിരി….. !!! സക്കറിയ പോയി കുറെ നേരമായി ആരെയും കാണാതായപ്പോൾ ശ്രീ പതിയെ അവിടെനിന്നും എണീറ്റു…. ശത്രുപാളയത്തിൽ ഒറ്റയ്ക്ക് അകപ്പെട്ട മാൻകിടാവ് പോലെ, ആ മണിമാളികയിൽ അവളൊറ്റപ്പെട്ടുപോയി……

പക്ഷെ, ഭീതി ആ കണ്ണുകളെയോ മിഴികളെയോ ഭരിച്ചില്ല….ധൈര്യത്തിന്റെ നീരുറവ അവളുടെ നെഞ്ചിൽ ആവോളം നിറഞ്ഞുനിന്നു….. ഗുഡ്മോർണിംഗ്….. പെട്ടെന്ന് കേട്ട ശബ്ദം അവളെയൊന്ന് ഞെട്ടിച്ചു……. ഞെട്ടിതിരിഞ്ഞുനോക്കുമ്പോൾ കണ്ടു, തന്റെ പിന്നിൽനിൽക്കുന്ന ദി ഗ്രേറ്റ്‌ ബിസിനസ്മാഗ്നെറ് ആൻഡ് ദി പവർഫുൾ പൊളിറ്റീഷ്യൻ മാധവമേനോനെ…….. പ്രായം ആ മുഖത്ത് ചുളിവുകൾ വരുത്തിയെന്നൊഴിച്ചാൽ പന്ത്രണ്ട് വർഷങ്ങൾക്ക്മുൻപ് തന്നിൽ ആഴ്ന്നിറങ്ങിയ അതേ രൂപം……… അവളിലെ പെണ്ണിനെ കാമത്തോടെ പ്രാപിച്ചവൻ………. പുഞ്ചിരിയോടെ നമസ്തേ തിരികെപറഞ്ഞ് അയാളുടെ ആതിഥ്യം സ്വീകരിക്കുമ്പോൾ അവളുടെ നെഞ്ച് നീറികൊണ്ടിരുന്നു………….

ആ നെഞ്ചിൽ കത്തികുത്തിക്കേറ്റി അയാളുടെ അവസാനശ്വാസവും അയാളിൽ നിന്ന് വിട്ടകലുന്നത് കാണാൻ മനസ്സ് വെമ്പൽകൂട്ടി………… മോർണിംഗ് സർ …. ചുണ്ടിൽ പുഞ്ചിരിയും കണ്ണുകളിൽ പകയുമായി ഞാൻ മറുപടി നൽകി………. സർ, അയാം ശ്രാവണി വിശ്വനാഥൻ….. ഇന്ത്യടുഡേയിൽ നിന്നാണ്…. അവൾ സ്വയം പരിചയപ്പെടുത്തി……… ശ്രാവണി??? ഓഹ് അപ്പോൾ താനാണല്ലേ ആ കക്ഷി??? ഒരുപാട് കേട്ടിട്ടുണ്ട് ദി മോസ്റ്റ്‌ ചാർമിങ് ക്രൈംജേർണലിസ്റ്റ് ശ്രാവണിയെകുറിച്ച്…………… അയാളുടെ പുകഴ്ത്തലിനോരു ചിരി അവൾ പകരം നൽകി……… താൻ ഇന്റർവ്യൂവും എടുത്ത് തുടങ്ങിയോ? എന്താടോ ഇനി നമുക്കെതിരെ വല്ല കൊട്ടേഷനും കൊണ്ടാണോ???? അയ്യോ അല്ല സാർ…..

സാറിനെപോലെയുള്ള ഒരാൾക്ക് എതിരെ എന്ത് അന്വേഷിക്കാനാണ് സർ? സാറിന്റെ ഇന്റർവ്യൂ ആവിശ്യമുണ്ടായതുകൊണ്ട് ഞാൻ ഏറ്റെടുത്തുവെന്നേയുള്ളൂ,സാറിനെ ഒന്ന് പരിചയപെടാലോയെന്ന് കരുതി…….. തമാശരൂപേണയുള്ള അയാളുടെ ചോദ്യത്തിന് തികട്ടിവന്ന അരിശം അവൾ ഉള്ളിലൊതുക്കി…… ഓ, അങ്ങെനെ…. എങ്കിൽ ചോദിച്ചോ കേൾക്കട്ടെ തനിക്ക് ചോദിക്കാനുള്ളതൊക്കെ…. കാലിന്മേൽ കാലും കയറ്റി അയാൾ ചോദ്യങ്ങൾക്കായി തയ്യാറായിഇരുന്നപ്പോഴും ആ കണ്ണുകൾ അവളെ കൊത്തിപ്പറിക്കുകയായിരുന്നു…. പ്രായം കൂടിയെങ്കിലും അയാളിലെ ക്രൂരൻ ഇതുവരെയും അടങ്ങിയിട്ടില്ലെന്ന് അവൾക്ക് മനസിലായി…… എല്ലാം ഉള്ളിലൊതുക്കി ഇന്റർവ്യൂവിലേക്ക് അവൾ കടന്നു……

സർ, ഇന്നത്തെ കാര്യം തന്നെ ആദ്യം ചോദിച്ചുകൊള്ളട്ടെ…… സാറിനെപോലെ ഇത്രയും ജെനുവിനായ ഒരാളോട് ഇങ്ങനെ ചെയ്യണമെങ്കിൽ അതെന്തായാലും സാറിനോടുള്ള ശത്രുത കൊണ്ടാക്കാനല്ലേ സാധ്യത??? അവളുടെ ചോദ്യത്തിന് അയാളുടെവക ഒരു പുച്ഛചിരിയായിരുന്നു മറുപടി…… അതിനെപ്പറ്റി എനിക്കറിയില്ല കുട്ടി… എന്നോടാർക്കാനിത്രയ്ക്കും പക??? അങ്ങെനെയെന്തെങ്കിലും ഉണ്ടോ എന്നെനിക്കറിയില്ല…. പിന്നേ ഇലെക്ഷൻ വരികയല്ലേ, എന്നെ മനഃപൂർവം കരിവാരിതേക്കാൻ എതിർപാർട്ടിക്കാർ ചെയ്ത പണിയാകും……….. അല്ലാതെ സാറിന് ശത്രുക്കൾ ആരുമില്ലേ…..?? എനിക്കോ… ശത്രുക്കളോ….. മോളെ, എന്നെ സംബന്ധിച്ച് ഒരു ഉറുമ്പിനെപോലും നോവിക്കാത്തവനാണ് ഞാൻ… എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ എനിക്കറിയൂ….

അയാളുടെ വാക്കുകളിലെ മാധുര്യം പക്ഷെ ആ കണ്ണുകളിൽ ഉണ്ടായിരുന്നില്ല….. അയാളുടെ ഓരോ വാക്കും അവളെ ചുട്ടെരിച്ചുകൊണ്ടിരുന്നു…. പിന്നെയും എന്തൊക്കെയോ അവൾ ചോദിച്ചു അതിനെല്ലാം നിഷ്കളങ്കത ചാർത്തിയ മറുപടികൾ അയാൾ സമ്മാനിച്ചു…. ഒടുവിൽ അവസാനചോദ്യവും അവൾ അവതരിപ്പിച്ചു…. സാർ വർഷങ്ങൾക്ക് മുൻപ് ഒരു ബിസിനസ്‌കാരനായിരുന്നു എന്ന് കേട്ടിട്ടുണ്ട്…. ബിസിനസെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള കാരണം എന്താ???? ചോദിക്കുമ്പോൾ ആ മനസ്സിൽ കത്തിയെരിഞ്ഞ ഒരു കുടിലും ജീവന് വേണ്ടി കേണപേക്ഷിച്ച ഒരു കുടുംബവും കടന്നുവന്നു….. പാരമ്പര്യമായി ഞങ്ങൾ ബിസിനസ്‌കാരാണ്…… എന്റെ അച്ഛന്റെ പാത ഞാൻ പിന്തുടർന്നു…………… വിശ്രമിക്കാറായി എന്ന് തോന്നിയപ്പോൾ അതെന്റെ മൂത്തമകന് കൈമാറി……….

എന്നെക്കാൾ നന്നായി അവനത് കൊണ്ടുപോകുന്നു, അപ്പോൾ പിന്നേ ഞാൻ വീട്ടിൽഇരിക്കാമെന്ന് കരുതി, പിന്നേ ചിന്തിച്ചു എന്റെ ജനങ്ങൾക്ക് വേണ്ടിയെന്തെങ്കിലും ചെയ്യണമെന്ന് അതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി……… അയാളുടെ ഉത്തരം അവളെയൊന്ന് ഇരുത്തി ചിന്തിപ്പിച്ചു… ശെരിയാണ്……. അച്ഛന്റെ അതേ സ്വഭാവം തന്നെയുള്ള മൂത്തമകൻ…. !!തന്റെ അന്വേഷണങ്ങളിൽ നിന്ന് അവൾക്കത് മനസ്സിലായിരുന്നു… അച്ഛൻ രാക്ഷസനെങ്കിൽ മകൻ രക്തം ഊറ്റികുടിക്കുന്ന ഡ്രാക്കുളയാണ്…… സർ ഒരു ചോദ്യം കൂടി…….. മക്കളെകുറിച്ച് മെൻഷൻ ചെയ്തതുകൊണ്ട് ചോദിക്കുവാ….. സാറിന്റെ മക്കളെ അധികം എവിടെയും കണ്ടിട്ടില്ലല്ലോ…..

ഫാമിലിയെപ്പറ്റി സാർ പറഞ്ഞിട്ടുമില്ല……അവരെക്കുറിച്ചൊന്ന് പറയാമോ????? അവളുടെ ചോദ്യം കേട്ടതും അയാളുടെ മുഖമൊന്ന് മാറി…… അതവൾ ശ്രദ്ധിക്കാതിരുന്നില്ല….. എന്റെ വൈഫ് അവൾ ഞങ്ങളെ വിട്ടുപോയിട്ട് ഇപ്പോൾ ഇരുപത് വർഷമാകുന്നു….. എനിക്ക് ആകെ രണ്ട് ആണ്മക്കളാണുള്ളത്….. മൂത്തത് ആരോമൽ മേനോൻ ഹി ഈസ്‌ മൈ സൂപ്പർ സൺ……. രണ്ടാമത്തവൻ അയോഗ് മേനോൻ !!! ഡോക്ടറാണ് അവൻ…… മൂത്തവന്റെ പേര് പറഞ്ഞപ്പോഴുള്ള അഭിമാനവും ഇളയവന്റെ പേര് പറഞ്ഞപ്പോഴുള്ള നിരാശയും അയാളിൽ കലർന്നു……… പറഞ്ഞ്‌ തീർന്നില്ല ഇതാ വരുന്നു മോൻ…. ശ്രാവണി, മീറ്റ് മൈ സൺ അയോഗ് മേനോൻ………….. പോകാനായിഇറങ്ങിയ ശ്രാവണിയുടെ മുൻപിലേക്ക് അവൻ വന്നുനിന്നു……… ആ നിമിഷം അവളിൽ നിറഞ്ഞത് ആ വിളിയായിരുന്നു….. ആവണി എന്ന വിളി………. തുടരും

ആദിശൈലം: ഭാഗം 20

Share this story