ആദിശൈലം: ഭാഗം 22

ആദിശൈലം:  ഭാഗം 22

എഴുത്തുകാരി: നിരഞ്ജന R.N

അയോഗിനെ അവൾക്ക് അയാൾ പരിയപ്പെടുത്തികൊടുത്തു………….. അവനൊരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് അവൾ അവിടെനിന്നുമിറങ്ങി……… ആക്ടിവ സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ ഇനി എങ്ങോട്ട് പോകണമെന്ന കാര്യവുമവൾ ഉറപ്പിച്ചിരുന്നു…………….. അവളിലെ യാഥാർഥ്യം തിരിച്ചറിഞ്ഞ അവിടേക്ക് തന്നെ അവൾ പോകാൻ തീരുമാനിച്ചു മനസ്സിനൊരുസമാധാനത്തിനായി…….. ആക്ടിവ പാർക്ക്‌ ചെയ്ത് അവിടേക്ക് നടക്കുമ്പോൾ മുഴുവൻ അയാളുടെ, ആ മാധവന്റെ ചിരിക്കുന്ന മുഖമാണ് അവളുടെ മനസ്സിൽ നിറഞ്ഞത്.. എന്തോ ആ ചിരി അവളെ പരിഹസിക്കുന്നതുപോലെ അവൾക്ക് തോന്നി…………. തോറ്റുപോയല്ലോ അച്ഛാ…… അച്ഛന്റെ ഈ ആവണി മോള്…..

അയാൾ, അയാൾ വീണ്ടും ജയിച്ചു….. കഴുത്തിൽ അച്ഛനണിയിച്ച ദുർഗാദേവിയുടെ ലോകെറ്റിൽ പിടിച്ചുകൊണ്ട് അവൾ പറയുമ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നു…. ഒരു തുള്ളി കണ്ണുനീർ അവളുടെപോലും അനുവാദം ചോദിക്കാതെ കണ്ണിൽനിന്നും ഉതിർന്ന് ആ ലോകെറ്റിൽ പതിച്ചതും പിന്നിൽനിന്ന് ഒരു വിളികേട്ടു….. ആവണി…………………….. ആ വിളി കേട്ടതും ഈറനണിഞ്ഞ കണ്ണുകൾ വിടർന്നു………. അച്ഛൻ കഴിഞ്ഞാൽ അവളെ ആ പേര് വിളിക്കുന്ന ഒരേ ഒരാളെ ഉള്ളൂ അതവനാണ് അയോഗ്…….. തന്റെ ആജന്മശത്രുവിന്റെ മകൻ അയോഗ് മേനോൻ… !!! ഒന്ന് തിരിഞ്ഞുപോലും നോക്കാതെ തന്റെ പിന്നിലുള്ള സാന്നിധ്യത്തെ അവൾ തിരിച്ചറിഞ്ഞു……. അയോഗ്, നീ ഇവിടെ…….. നിന്ന നില്പിൽ തന്നെതുടർന്ന് കൊണ്ടവൾ ചോദിച്ചതും അവന്റെചുണ്ടിൽ പതിവ് ചിരി വിടർന്നു…………….

എന്ത് സന്തോഷം വന്നാലും വിഷമം വന്നാലും നീ ഓടിയെത്തുന്ന ഈ സ്ഥലം എനിക്ക് അന്യമൊന്നുമല്ലല്ലോ ആവണി.. അവളുടെ അരികിലേക്ക് ചേർന്ന് നിന്ന് അവൻ മറുപടി നൽകി…. നീ പറഞ്ഞത് ശെരിയാണ് അയോഗ്…. ഇവിടം എനിക്കെന്നും പ്രത്യകത നിറഞ്ഞ ഇടം തന്നെയാണ്.. എന്നെ ഞാനാക്കിയതും എനിക്കെല്ലാം നഷ്ടപ്പെട്ടതും ഇവിടെനിന്ന് തന്നെയല്ലേ…………………. ഈ ലോകത്ത് വാമികയെ ഏറ്റവും കൂടുതൽ അറിഞ്ഞ ഇടം….. എന്നിട്ടും ഒരിക്കൽ എനിക്കിവിടത്തോട് ഒരു അപരിചിതത്വം കാണിക്കേണ്ടിവന്നു……… അവളിലെ നോട്ടം കൈകളിലെ മോതിരത്തേക്ക് പതിഞ്ഞതും അവന് കാര്യം മനസ്സിലായി…………. അലോകിന്റെ കൂടെ ഇവിടെ വന്നപ്പോൾ അല്ലെ………

സൂര്യന്റെ അതിതീക്ഷ്ണ രശ്മികൾ മുഖത്ത് ഏറ്റുവാങ്ങി ആ കുന്നിന്റെമുകളിൽ നിൽകുമ്പോൾ അയോഗിന്റെചോദ്യം അവളിൽ ഭാവഭേദം സൃഷ്ട്ടിച്ചു……… മ്മ് മ്മ്…….. എന്നെ ഇവിടേക്ക് കൊണ്ടുവന്നപ്പോൾ പാവം അറിഞ്ഞില്ല ഇവിടം എന്റെ സ്വർഗ്ഗമായിരുന്നുവെന്ന്………എന്റെ കഥ പാതി പറഞ്ഞ് തീർത്തപ്പോഴും ആ പാവം അറിഞ്ഞില്ല ഈ കുന്നിൻചരുവിൽ ഓടികളിച്ചുവളർന്ന ഈ വാമികയെപ്പറ്റി………… ഇലകൾക്കിടയിലൂടെ വെയിൽ അവളുടെ മുഖത്തേക്ക് അരിച്ചിറങ്ങി…….. പറയാമായിരുന്നില്ലേ ആവണി എല്ലാം അയാളോട്……. എന്നാണെങ്കിലും എല്ലാം എല്ലാരും അറിയേണ്ടതല്ലേ……….. അതേ അയോഗ് എല്ലാം എല്ലാരും അറിയേണ്ടതാണ്….. പക്ഷെ അതിപ്പോഴല്ല…….

എന്റെ വിജയം പൂർണ്ണമായിട്ട് മതി മറ്റുള്ളവർ എല്ലാമറിയാൻ……….. അവളുടെ ശബ്ദം മൂർച്ഛയേറിയതായിരുന്നു…. അല്ല, താൻ വീട്ടിൽ പറഞ്ഞിട്ടാണോ ഇത്ര ദൂരം വന്നത്? അവൻ വിഷയം മാറ്റി… ഇല്ല അയോഗ്, ഒന്നുമാരെയും അറിയിച്ചിട്ടില്ല.. അല്ലെങ്കിൽ തന്നെ ഈ സ്ഥലത്തിന്റെ പേര് കേട്ടാലേ രണ്ടാളുടെയും നെഞ്ചിടിപ്പ് കൂടും….. തനിക്ക് രണ്ടാംജന്മം നൽകിയ ആ അച്ഛനമ്മമാരോടുള്ള അവളുടെ സ്നേഹം ആ വാക്കുകളിൽ ലയിച്ചിരുന്നു… അല്ല, താൻ എങ്ങെനെ ഇവിടെയെത്തി? തന്റെ അച്ഛനൊന്നും ചോദിച്ചില്ലേ…. അവളുടെ ചോദ്യം അയോഗിന് നേരെയെത്തിയതും ഒന്നുചിരിച്ചുകൊണ്ട് അവൻ തിരിഞ്ഞു….. അത്യാവശ്യം തിരക്കുള്ള ഡോക്ടർ ആയതുകൊണ്ട് ഒരു ഗുണം ഉണ്ടായി…

താൻ അവിടെ നിന്നിറങ്ങിയപ്പോഴേ എനിക്ക് തോന്നി ഇങ്ങോട്ടാകുമെന്ന്, അതുകൊണ്ട് ഒരു മേജർ മീറ്റിംഗ് ഉണ്ടെന്ന്പറഞ്ഞ് ഞാനും വീട്ടിൽ നിന്നപ്പോഴേയിറങ്ങി……. അതുംപറഞ്ഞ് അവൻ അവളെ കണ്ണിറുക്കി കാണിച്ചു………. എന്നാലും എല്ലാം വേസ്റ്റ് ആയിപോയല്ലോ അയോഗ്……………….. അയാൾ ചോരയുടെ ബലത്തിൽ പടുത്തുയർത്തിയ ആ സാമ്രാജ്യത്തിന്റെ അടിത്തറയിളക്കാമെന്ന്കരുതിയ ഞാൻ വീണ്ടും തോറ്റുപോയല്ലോ…… ആ ചിന്ത അവളിൽ വീണ്ടും നിറഞ്ഞതും ആ കരങ്ങൾ അവൾക്ക് താങ്ങായ്‌….. ആ നെഞ്ചിലേക്ക് അവളുടെ തലചായുമ്പോൾ കൈകൾ അവളുടെ തലമുടിയിഴകളിലൂടെ തലോടുകയായിരുന്നു….. ആര് പറഞ്ഞേടോ താൻ തോറ്റെന്ന്???

എന്റെ അച്ഛനെന്ന് പറയുന്ന ആ മനുഷ്യനെ അളക്കുന്നതിൽ നമുക്ക് വന്ന ഒരു പിഴവ്… അത് മാത്രമാ ഇന്ന് സംഭവിച്ചത്…ഡീറ്റെയിൽസ് എല്ലാം കറക്ട് ആയിട്ടും അയാൾ ഇന്ന് അഴിക്കുള്ളിലാക്കാഞ്ഞത് അതുകൊണ്ട് മാത്രമാ… അതിൽ തന്റെ ഭാഗത്ത് ഒരു തെറ്റുമില്ല…………….. അവളെ ആശ്വസിപ്പിക്കുന്ന അവനോട് ചേർന്ന് അവിടെയിരിക്കുമ്പോൾ ദിവസങ്ങൾക്ക് മുൻപ് അലോകിന്റെ കൂടെ ഇവിടെ വന്നതാണ് അവൾക്കോർമ്മ വന്നത്…………………….. അവനെയോർത്തതും പെട്ടെന്ന് അവൾ അയോഗിൽ നിന്ന് കുറച്ച് മാറിയിരുന്നു….. അലോകിനെ ഓർത്തു അല്ലെ…. അവളിലെ മാറ്റത്തെ അവൻ ശ്രദ്ധിച്ചിരുന്നു… അതിനൊരു മൂളൽ മാത്രം മറുപടി നൽകി അവൾ വിദൂരതയിലേക്ക് നോക്കിയിരുന്നു…….. ആവണി……

മ്മ് അവന്റെ വിളി അവൾ ഒരു മൂളലിലൂടെ കേട്ടു….. ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. എന്ത്….???? അവനെ നോക്കാതെ തന്നെ അവൾ സംസാരിച്ചുകൊണ്ടിരുന്നു…… തനിക്ക് എങ്ങേനെയാടോ എന്നെ വിശ്വസിക്കാൻ കഴിഞ്ഞത്??? തന്റെ ജീവിതവും, തന്നെയും നശിപ്പിച്ച തന്റെ ആജന്മശത്രുവിന്റെ മകൻ അല്ലെ ഞാൻ???? ഒന്നുമില്ലെങ്കിലും ആ ചോരയുടെ ഗുണം ഞാൻ കാണിക്കുമെന്ന് താൻ കരുതാഞ്ഞത് എന്തേ????? തന്നെ ഞാൻ ചതിക്കില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കാരണമെന്താ????? അവന്റെ ചോദ്യം കേട്ടതും ഞെട്ടിത്തിരിഞ്ഞ് അവൾ അവനെ നോക്കി… എന്നിട്ട് ഇരുന്നിടത്ത് നിന്നെഴുന്നേറ്റു….. മുൻപോട്ട് നടക്കാൻതുനിഞ്ഞ അവളെ അവൻ തടഞ്ഞു….. ഡീ, നീ എങ്ങോട്ടാ പോണേ, എവിടേലും തട്ടി വീഴും…….

കരുതലോടെ അവളുടെ കൈകളിൽ പിടിച്ച് അവൻ പറഞ്ഞ വാക്കുകൾ കേട്ട് അവളിലൊരു മന്ദഹാസം വിരിഞ്ഞു……. ആ കണ്ണുകളിലേക്ക് കണ്ണുകൾ കോർത്ത് അവന് നേർക്ക് നിൽകുമ്പോൾ അവന്റെ ചോദ്യത്തിനുള്ള ഉത്തരം ഏറ്റവും നല്ല രീതിയിൽ തന്നെ അവൾ നൽകിയിരുന്നു….. അതെങ്ങെനെയെന്നല്ലേ? പറഞ്ഞുതരാം….. അയോഗ്, ദാ ഈ നിമിഷം പോലും നീ എന്നോട് കാട്ടുന്ന ഈ കരുതൽ ഇല്ലേ… അതുമതി ഈ ഡോക്ടറെ വിശ്വസിക്കാൻ…. പിന്നെ ചതിയുടെ കാര്യം…. ചതിക്കാനായിരുന്നുവെങ്കിൽ നിനക്കത് പണ്ടേആകാമായിരുന്നു… ഞാനാരാണെന്ന സത്യം തിരിച്ചറിഞ്ഞ ആ നിമിഷം തന്നെ നിനക്കെന്നെ ചതിക്കാമായിരുന്നു…. കൊല്ലാമായിരുന്നു… പക്ഷെ നീ അത് ചെയ്തില്ല……

ഒരു സഹോദരനെപോലെ എന്റെ കൂടെനിന്നു സ്വന്തം അച്ഛനെതിരായിട്ട്…… തിരിച്ച് ഞാനൊന്ന് ചോദിക്കട്ടെ? ഒരിക്കൽ പോലും തോന്നിയിട്ടില്ലേ സ്വന്തം അച്ഛനെതിരെ പ്രവൃത്തിക്കുന്ന കൊല്ലാൻപോലും മടിയില്ലാത്ത എന്നെ ഇല്ലാതാക്കണമെന്ന്? അല്ലെങ്കിൽ സ്വന്തം അച്ഛനെ സംരക്ഷിക്കണമെന്ന്?????? തനിക്ക് നേരെ മുഖമുയർത്തികൊണ്ട് അവൾ പറഞ്ഞ ഉത്തരം അവനിൽ ശീതത്വം പടർത്തിയെങ്കിലും അവളുടെ ചോദ്യം അതവനെ മറക്കാൻ ശ്രമിക്കുന്ന പലതും ഓർമിപ്പിച്ചു………………. പതിയെ അവന്റെ മനസ്സ് രോഗശയ്യയിൽ മരണത്തോട് മല്ലിട്ട് കിടന്നിരുന്ന അമ്മയുടെ അവസാനവാക്കുകളിലെത്തി……

വിറയ്ക്കുന്ന അധരത്താൽ അമ്മ പറഞ്ഞഓരോ വാക്കും ആ മകനെ ചുട്ടുപൊള്ളിക്കുന്നതായിരുന്നു…. മാധവമേനോൻ…. മൃഗങ്ങൾ പോലും ചെയ്യാൻ അറയ്ക്കുന്നതൊക്കെ ചെയ്യുന്ന ആട്ടിൻതോലിട്ട ചെന്നായ…………….. അറപ്പുരയ്ക്കൽ രാധികയെ വിവാഹം ചെയ്തത്‌ അവരുടെ സൗന്ദര്യംകണ്ട് മതിമറന്ന് മാത്രമായിരുന്നില്ല…. അവരുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടിട്ട് കൂടിയായിരുന്നു……………… അയാളുടെ ജീവിതത്തിൽ അങ്ങോളമിങ്ങോളം ഒരുപാട് സ്ത്രീകൾ കടന്നുപോയിട്ടുണ്ടെങ്കിലും അയാൾ നിയമപരമായി വിവാഹം ചെയ്തിട്ടുള്ള ഒരൊറ്റ സ്ത്രീയെയുണ്ടയിരുന്നുള്ളൂ അതാണ് എന്റെ അമ്മ രാധിക…………. സ്നേഹസമ്പന്നയായിരുന്നു അമ്മ….

അച്ഛന്റെ കുത്തഴിഞ്ഞ ജീവിതം കണ്ടിട്ടും ഒന്ന് ഉറക്കെ കരയാൻപോലും കഴിയാതെ ആ വലിയ വീട്ടിൽ ഒറ്റപ്പെട്ടുപോയവൾ……………… കുട്ടികളായ ഞങ്ങളുടെ മുന്നിൽവെച്ച്പോലും അയാൾ തന്റെ കാമകേളികൾ തുടർന്നപ്പോൾ അമ്മയ്ക്ക് പ്രതികരിക്കേണ്ടിവന്നു…. അതിനുള്ള പ്രതിഫലമായിരുന്നു പിന്നീടുള്ള എന്റെ അമ്മയുടെ അനാരോഗ്യപരമായ ജീവിതം… അയാളുടെ ഉപദ്രവം അമ്മയുടെ സ്വത്ത് ചൊല്ലിയായപ്പോൾ നഷ്ടപ്പെട്ടത് എനിക്കെന്റെ ബാല്യം കൂടിയായിരുന്നു……. മൂത്തമകനെ അയാൾ അയാളുടെ കൂടെ കൊണ്ട്നടന്ന് ലാളിച്ചു, കാരണം അമ്മയുടെ സ്വത്തുക്കൾ മുത്തച്ഛൻ മൂത്തമകന്റെ പേരിലാക്കുമോ എന്നൊരു ഭയം അയാളിൽ പണ്ട് മുതലേഉണ്ടായിരുന്നു…….

അതുകൊണ്ട് തന്നെ അവനയാളുടെ സൂപ്പർസൺ ആയി….. എന്നെ ആ മനുഷ്യന് ചതുർഥിയായിരുന്നു.. എങ്കിലും എന്റെ ജന്മത്തോട് കൂടിയാണ് അയാളുടെ സാമ്രാജ്യത്തിന് അഭിവൃദ്ദി ഉണ്ടായതെന്ന് മറ്റെന്തിനേക്കാളും ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന അയാൾ കരുതി.. അതുകൊണ്ട് തന്നെ എന്നെ കൊന്നില്ല…. പക്ഷെ അയാളുടെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിയത് മുത്തശ്ശന്റെ മരണത്തോട് കൂടിയായിരുന്നു… വിൽപത്രത്തിൽ രണ്ട് കൊച്ചുമക്കൾക്കും തുല്യപ്രാധാന്യമായിരുന്നു…. അവരിലൊരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ സ്വത്ത് മുഴുവനായും ട്രസ്റ്റിന് ചെന്നു ചേരും എന്നായിരുന്നു ക്ലോസ്…. അതായത്, രക്തബന്ധത്തേക്കാൾ പണത്തിന് മൂല്യം നൽകുന്ന അച്ഛനും സഹോദരനും കൂടി എന്നെ കൊല്ലാതിരിക്കാനുള്ള മുത്തശ്ശന്റെ ബുദ്ധി………..

ഇതെല്ലാം ഞാനറിഞ്ഞത് മരണക്കിടക്കയിൽനിന്ന് അമ്മയുടെ വായിൽ നിന്നായിരുന്നു… കൂടെ ഒരു പേരും വാമിക…….. വർഷങ്ങൾക്ക് മുൻപ് എന്റെ അച്ഛൻ ഇല്ലാതാക്കിയ ഒരു കുടുംബത്തിൽ അവശേഷിക്കുന്ന അവസാന കണിക…തന്റെ ജീവിതം നശിപ്പിച്ചവരെയും തന്നെ നശിപ്പിച്ചവരെയും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച നിന്നെകുറിച്ച് അന്നാദ്യമായി അമ്മയിൽനിന്ന് ഞാനറിഞ്ഞു…. അന്ന് അല്പശ്വാസമെങ്കിലും നിന്നിൽ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത് എന്റെ അമ്മയായിരുന്നു… സ്വന്തം ഭർത്താവിന്റെ ചെയ്തികളുടെ ഫലം മക്കളും അനുഭവിക്കേണ്ടിവരുമെന്നോർത്തുള്ള ആ അമ്മയുടെ പ്രായശ്ചിത്തമായിരുന്നു വിശ്വനാഥൻ എന്ന അന്നത്തെ അവിടുത്തെ പോലീസ് ഓഫീസറിലൂടെ എന്റെ അമ്മ ചെയ്തത്‌…….

നിന്റെ ജീവനും ജീവിതത്തിനുമായി അന്നുമുതൽ അമ്മ പ്രാർത്ഥിക്കുകയായിരുന്നു…. ഒടുവിൽ എന്റെ ക്ലാസ്സ്‌മേറ്റ് അഭിനന്ദയുടെ അനുജത്തിയായി നിന്നെ പരിചയപ്പെട്ട നിമിഷം ആ കണ്ണുകളിൽ നിന്നോട് അടങ്ങാത്തഇഷ്ട്ടം നിറഞ്ഞിരുന്നു…….. അവസാനശ്വാസം നിലയ്ക്കുംമുൻപേ അമ്മ പറഞ്ഞ വാക്കുമതായിരുന്നു എന്നും എന്തിനും നിന്നോടൊപ്പം നിൽക്കണമെന്ന്……….. അത് ദാ ഈ നിമിഷം വരെ ഞാൻ പാലിച്ചു…. ഇനി അങ്ങോട്ടും അതുണ്ടാകും…… എന്റെ അമ്മയ്ക്ക് വേണ്ടി….. അവരുൾപ്പെടെ എനിക്ക് ജന്മം നൽകിയ മനുഷ്യൻ കാരണം ജീവിതമില്ലാതായ എല്ലാർക്കും വേണ്ടി ഈ അയോഗ് നിന്നോടോപ്പമുണ്ടാകും വാമിക……….. ഒരു സഹോദരനായി…………..

ഈ ആവണിയോടൊപ്പം എന്നും…………. നിറഞ്ഞൊഴുകിയ കണ്ണുകളും ഇടറിയ സ്വരവും ആ മനസ്സിൽ എത്രത്തോളം ആ അമ്മ നിറഞ്ഞുനിൽക്കുന്നു എന്നവൾക്ക് മനസ്സിലാക്കി……. അവനോട് ചേർന്നുനിന്ന് ആ മാറിൽ തലചായ്ക്കുമ്പോൾ അറിയുകയായിരുന്നു അവൾ ഒരു സഹോദരന്റെ കരുതൽ………. കൂടെ അവനെ ആദ്യമായി കണ്ട നിമിഷവും അവൾക്ക് മുന്നിലേക്കോടിയെത്തി….. വാമികയിൽ നിന്ന് ഒരുപാട് കൗൺസിലിംഗിലിലൂടെ ശ്രാവണിയിലേക്ക് ഒരു പറിച്ചുനടീൽ നടന്ന സമയം……….. മനസ്സിലെ താളപിഴകൾ എനിക്ക് നിയന്ത്രിക്കാനാകും എന്നവസ്ഥയിൽ വീണ്ടും ഞാനെന്റെ പഠനം തുടർന്നു…….. അന്ന് നന്ദചേച്ചി അമ്മയുടെ വീട്ടിൽനിന്നായിരുന്നു പഠിച്ചത്……

കുഞ്ഞായിരുന്ന ആഷിയെയും എന്നെയും ചേച്ചിയെയും ഒരുപോലെ ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥരായ അമ്മയ്ക്കുമച്ചനും കഴിയാതായപ്പോൾ ചേച്ചിയെ അങ്ങോട്ടേക്ക് പറിച്ചുനട്ടു…… വെക്കേഷനുകളിൽ ഞാനും അങ്ങോട്ട് പോയി…. അങ്ങേനെയാണ് ആദ്യമായ് അയോഗിനെ പരിചയപ്പെടുന്നത്…. ചേച്ചിയുടെ കൂട്ടുകാരൻ….. ഒരു വലിയ കോടീശ്വരന്റെ മകൻ എന്നതിലുപരി ആർക്കും അയോഗിനെപ്പറ്റി കൂടുതൽ അറിയില്ലായിരുന്നു ……. തന്റെ കുടുംബത്തിന്റെ സമ്പന്നത ഒരിക്കലും അവന്റെ സ്വഭാവത്തിലോ സൗഹൃദത്തിലോ ബാധിച്ചിരുന്നില്ല….. എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനായിരുന്നു… അനുജത്തിയില്ലാത്ത അവന് ഞാൻ സ്വന്തം അനുജത്തിയുമായി…….

ചേട്ടാ ന്ന് വിളിക്കേണ്ട പേര് വിളിച്ചാൽ മതിയെന്നുള്ളത് അവന്റെ നിർബന്ധമായിരുന്നു…. +2വിൽ തുടങ്ങിയ അവരുടെ സൗഹൃദം അത് കഴിഞ്ഞ് എൻട്രൻസ് കോച്ചിങ് സെന്ററിലും തുടർന്ന് മെഡിസിനും തുടർന്നു……. മെഡിസിൻ ലാസ്റ്റ് ഇയർ കോളേജ് ഫങ്ക്ഷന് ചേച്ചിയുടെ കൂടെ പോയ അന്നാണ് ആദ്യമായ്‌ ഞാൻ അവന്റെ അമ്മയെ കാണുന്നത്… അങ്ങേനെയാണ് അമ്മയെ അവൻ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്….. എവിടെയോ കണ്ട് മറന്ന ആ മുഖം എന്നിൽ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി…. ശ്രാവണിയിൽ നിന്ന് വാമികയിലേക്കൊരു മാറ്റത്തിന് അവിടെതുടക്കമിടുകയായിരുന്നു…… പതിയെ പതിയെ എന്നിൽ രണ്ട് മനസ്സ് രൂപപ്പെട്ടു…. അതിനുള്ള കാരണം ഞാൻ അറിയാതെ തന്നെ എന്റെ വളർച്ച അറിഞ്ഞിരുന്ന ആ അമ്മയായിരുന്നു…….

അയോഗിന്റെ അമ്മയായി എന്നെ കാണാൻ വന്ന ആ സ്ത്രീ പറഞ്ഞവാക്കുകളാണ് എന്നിൽ വീണ്ടും ഒരു പകയുടെ ഭ്രാന്തിനെ ഉണർത്തിയത്…….. സ്വന്തം ഭാര്യയോടും മകനോട്പോലും ആത്മാർത്ഥതയില്ലാത്ത ആ മൃഗത്തിന്റെ നാശം അന്നുമുതൽ ഞാൻ മനസ്സിൽ കണ്ട്തുടങ്ങി…. അത് ആദ്യം പറഞ്ഞതും ആ അമ്മയോടാണ്………. കരഞ്ഞുകൊണ്ട് അവർ എനിക്ക് അനുവാദവും അനുഗ്രഹവും നൽകി…… പക്ഷെ സത്യം അറിഞ്ഞ അന്നുമുതൽ അയോഗിൽ നിന്നും ഞാനകന്നു…..ആ നായയുടെ ചോരയല്ലേ അവനും എന്ന ചിന്തയായിരുന്നു കാരണം…. എന്നാൽ എന്റെ ചിന്തകൾ തെറ്റായിരുന്നുവെന്ന് മനസ്സിലായത് രണ്ട് വർഷങ്ങൾക്ക് മുൻപ് എന്നെ വീണ്ടും അവൻ കാണാൻ വന്നപ്പോഴായിരുന്നു….

അമ്മയിലൂടെഎല്ലാമറിഞ്ഞ് സ്വന്തം അച്ഛനെതിരേ എന്നോടൊപ്പം നിൽക്കാൻ….. എനിക്ക് താങ്ങാകാൻ….അന്നുമുതൽ ഇന്ന് വരെ എന്റെ കൂടെപ്പിറപ്പിന്റെ സ്ഥാനത്തും ബെസ്റ്റ്ഫ്രണ്ടിന്റെ സ്ഥാനത്തും അവനായിരുന്നു അയോഗ്….. !!! ഡോ….. തലയിൽ അവന്റെ കിഴുക്ക് കിട്ടിയപ്പോഴാണ് ചിന്തയിൽ നിന്നും മുക്തിനേടിയത്….. ദേ പെണ്ണെ…. ഇങ്ങനെ നിന്നാൽ മതിയോ പോണ്ടേ….. ഇപ്പോൾ പുറപ്പെട്ടാലേ രാത്രിയെങ്കിലും നീ അങ്ങേത്തൂ… അല്ലെങ്കിൽ വേണ്ട ഞാൻ കൊണ്ടാക്കാം……… നിന്നെ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വിടാൻ പറ്റില്ല… ഒന്നാമത് ശത്രുക്കൾ കൂടിവരുന്ന ഈ സാഹചര്യത്തിൽ….. അവന്റെ ഗൗരവപൂർവമായ സംസാരം കേട്ട് അവൾക്ക് ചിരിയാണ് വന്നത്….. എന്താടി…..

തലയിൽ കൈ വെച്ചുള്ള ചിരി കണ്ട് അവൻ ചോദിച്ചതും ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ കണ്ണിറുക്കി കാണിച്ചു….. അതേ…. ചേട്ടോ…. വന്നത് ഈ ഞാൻ ഒറ്റയ്ക്കാണെങ്കിൽ പോകാനും എനിക്കറിയാട്ടോ…എന്നെ ആരും ഒന്നും ചെയ്യില്ല… പിന്നെ ചേട്ടന് വരണമെങ്കിൽ വന്നോ, അമ്മയും കുറെയായി തിരക്കുന്നുണ്ട് ഈ മോനെ…. നിശ്ചയത്തിന് പോലും വന്നില്ലല്ലോ… അവന്റെ മൂക്കിൽ പിടിച്ച് വലിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് ചിരിയോടെ അവൻ ആ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു…… അങ്ങേനെയാണോ എങ്കിൽ നീ വാ… നമുക്ക് ആ പരാതി അങ്ങ് തീർത്തേക്കാം…. കൂടെ ആന്റിയുടെ സ്പെഷ്യൽ ഐറ്റം കടുമാങ്ങഅച്ചാറും മാങ്ങയിട്ട മീൻകറിയും കൂട്ടി ഒരു പിടി പിടിച്ചിട്ട് നാളെ കഴിഞ്ഞേ ഞാൻ മടങ്ങുന്നുള്ളൂ….. സത്യം???? അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി… സത്യാടി പെണ്ണെ…..

ഇവിടെ എന്റെ അച്ഛന്റെ മുഖം കണ്ടുകൊണ്ട് എത്രയെന്ന് വെച്ചാ ഇരിക്കുന്നെ?????? ഹഹ.. അങ്ങേരെ നമുക്ക് പെട്ടെന്ന് അങ്ങ് തട്ടിയേക്കാം….. അവന്റെ ചെവിയിൽ കളിപറഞ്ഞ് അവൾ താഴേക്കോടി…… നിന്റെ ഉള്ളിലെ പകയിൽ നിന്നും ഉയർന്ന ഈ കളിതമാശ ഫലിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഞാനും ആവണി…………. കൂയ്… വരുന്നില്ലേ…….. താഴെനിന്നും അവൾ വിളിച്ചുകൂവുന്നത് കേട്ട് അവൻ ചിരിയോടെ താഴേക്കിറങ്ങി…….കാർ എടുക്കാൻ ഒരു ഫ്രണ്ടിനോട് വിളിച്ചുപറഞ്ഞിട്ട് അവളുടെ ആക്ടിവയിൽ രണ്ടാളും കൂടി ആദിശൈലത്തേക്ക് പുറപ്പെട്ടു….. ഇതേസമയം പൊട്ടിച്ച മദ്യകുപ്പിയിൽ നിന്ന് മദ്യം സേവിച്ചുകൊണ്ട് തങ്ങളുടെ ഒളിച്ചിരിക്കുന്ന ശത്രുവിനെകുറിച്ച് ചർച്ചചെയ്യുകയാണ് മാധവനും മകൻ ആരോമലും കൂടെ അവരുടെ വാലായ സക്കറിയയും……..

ആരോഒരാൾ ഉണ്ട് അച്ഛാ… നമ്മുടെ ശത്രുവായി….. ആ ഓഫീസർ പറഞ്ഞത് പോലെ അത്രയ്ക്ക് ഡീപ് ആൻഡ് കറക്ട് ആയി ഇൻഫർമേഷൻ കളക്റ്റ് ചെയ്യണമെങ്കിൽ ഉറപ്പായും അയാൾ നമ്മുടെ പിന്നാലെ കൂടിയിട്ട് കുറച്ചുനാലായികാണും…….. കൈയിലെ ഇടിവള മേലോട്ട് ആക്കി മറുകൈകൊണ്ട് ഗ്ലാസിലെ മദ്യം വായിലേക്കോഴിച്ച് അച്ഛന്റെ തനിപ്പകർപ്പായ അയാളുടെ സൂപ്പർ സൺ ആരോമൽ പറഞ്ഞതുകേട്ട് കൈയിൽ ഗ്ലാസ്സുമായി അയാൾ ചാരു കസേരയിലേക്ക് ചാഞ്ഞു….. എന്തോ ആലോചിച്ചുകൊണ്ട് കണ്ണടച്ച അയാളുടെ കണ്മുൻപിലേക്ക് ഇരച്ചുകയറിയത് കാലത്ത് കണ്ട ന്യൂസ്റിപ്പോർട്ടർ ശ്രാവണിയുടെ ലാവണ്യംനിറഞ്ഞ മുഖമായിരുന്നു………….. ശ്രാവണി…….. അയാളിലെ കാമമൃഗം ആ പേര് ഉരുവിട്ടുകൊണ്ടിരുന്നു……… തുടരും

ആദിശൈലം: ഭാഗം 21

Share this story