ഗായത്രി: ഭാഗം 5

ഗായത്രി: ഭാഗം 5

എഴുത്തുകാരി: അശ്വതി കാർത്തിക

ഇഷ്ടമാണ് ഒരുപാട് എപ്പോഴോ എന്റെ മനസ്സിലും കേറിയിരുന്നു ഈ കണ്ണുകളും മുഖവും എല്ലാം…. എന്റെ നേർക്കു ഓടിയെത്തുന്ന കണ്ണുകൾ ഞാൻ കാണാറുണ്ട്… അങ്ങനെ എപ്പോഴും ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു… ഇങ്ങനെ ജീവിതകാലം മുഴുവൻ ഒരുമിച്ചു നിൽക്കാൻ ഒന്നാവാൻ…. 🌹❣🌹❣🌹❣🌹❣ അവിടെ നിന്നും ഒഴുകുക ആയിരുന്നു ഞങ്ങളുടെ പ്രണയം ഒരു നദി പോലെ…. ആള് പുതിയ സ്കൂളിൽ ജോയിൻ ചെയ്തു… എല്ലാ ദിവസവും കുറച്ചു നേരം വിളിച്ചു സംസാരിക്കും… വീട്ടിലെ കാര്യവും സ്കൂളിലെ അങ്ങനെ എല്ലാം പറയും… അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ് ശരത്… ഒരു മകൾ കൂടെ ഉണ്ടായിരുന്നു ചെറുപ്പത്തിലേ മരിച്ചു പോയി….

അച്ഛൻ രവീന്ദ്രൻ ഒരു സ്കൂൾ മാഷ് ആയിരുന്നു… ഇപ്പൊ നാട്ടിൽ തന്നെ ഒരു ബുക്ക്‌ സ്റ്റാൾ നടത്തുന്നു…. അമ്മ ഓമന …അത്യാവശ്യം കൃഷിയും വീട്ടുകാര്യങ്ങളും ഒക്കെ ആയി നടക്കുന്നു… വലിയ തറവാട്ടുകരോ കാശ് കരോ അല്ലങ്കിലും അത്യാവശ്യം നല്ല വീട്ടുകാർ തന്നെ….. ❣🌹❣🌹❣ ദിവസങ്ങൾ ആഴ്ചകൾക്കും ആഴചകൾ മാസങ്ങൾക്കും വഴി മാറി…. ഞാൻ ബാങ്കിൽ ജോലിക്ക് കേറി…. വല്യ കുഴപ്പം ഇല്ലാതെ കാര്യങ്ങൾ പോയ്‌കൊണ്ടിരുന്നു… രണ്ടാഴ്ച കൂടുമ്പോൾ എങ്ങനെ എങ്കിലും എവിടേലും വച്ചു തമ്മിൽ കാണും അധികം സമയം ഒന്നും ഇല്ല അഞ്ചോ പത്തോ മിനിറ്റ്…. ❣❣❣

ഇന്ന് ശരത് ന്റെ പിറന്നാൾ ആണ്.. ആളെ രാവിലെ വിളിച്ചു ബര്ത്ഡേ വിഷ് ചെയ്തു… വൈകിട്ട് കാണാം എന്ന് പറഞ്ഞു… രാവിലെ അമ്പലത്തിൽ പോയി…. ആളുടെ പേരിൽ വഴിപാട് കഴിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും,അമ്പലത്തിലെ ആൾക്കാരെയോക്കെ നേരിട്ട് പരിചയം ഉള്ളതുകൊണ്ട് അങ്ങനെ ഒരു സാഹസത്തിനു മുതിർന്നില്ല…. ഭഗവാന് തൃക്കൈവെണ്ണ കഴിപ്പിച്ചു… നടയ്ക്ക് മുന്നിൽ നിന്ന് ആൾക്ക് വേണ്ടി പ്രാർത്ഥിച്ചു… കണ്ണാ….ഇവിടെ വച്ചാണ് ആദ്യമായി കാണുന്നത്… പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞതും ഇവിടുത്തെ നടയിൽ വച്ചാണ്…. എന്നും കൂടെ ഉണ്ടാവാൻ അനുഗ്രഹിക്കണേ…

ഒരാപത്തും വരുത്താതെ എപ്പോഴും കൂടെയുണ്ടാവണെ.. തൊഴുത് പുറത്ത് പ്രദക്ഷിണവും വച്ച് തിരിച്ചു പോകുമ്പോഴാണ് നന്ദേട്ടൻ പുറകിൽ നിന്നും വിളിച്ചത്… നന്ദേട്ടാ….. കുറേ ദിവസമായല്ലോ കണ്ടിട്ട്…. #നന്ദൻ ::: മം.. ഭയങ്കര ഗൗരവം ആണല്ലോ എന്തുപറ്റി… #നന്ദൻ ::: ഗായത്രി നിനക്ക് അറിയാമല്ലോ നിന്നെ ഞാൻ എന്റെ അനിയത്തിയുടെ സ്ഥാനത്താണ് കണ്ടിട്ടുള്ളത്… അത്രയും പ്രിയപ്പെട്ടതാണ് നീയെനിക്ക്… അതുപോലെ തന്നെയാണ് ശരത്തും… ഞാനും അവനും തമ്മിൽ വെറുമൊരു സൗഹൃദം അല്ല… അതിനും അപ്പുറത്താണ് ഞങ്ങൾ തമ്മിലുള്ള ബന്ധം… ഞാൻ പറയാൻ വരുന്നത് എന്താണെന്ന് നിനക്ക് മനസ്സിലായല്ലോ… അവൻ എല്ലാ കാര്യങ്ങളും എന്റെ അടുത്ത് പറഞ്ഞു…. സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നിന്റെ ഭാഗത്തുനിന്നും അങ്ങനെയൊന്നു ഞാൻ പ്രതീക്ഷിച്ചിട്ടില്ല..

നിന്നെ കുറ്റം പറഞ്ഞതല്ല ഓരോരുത്തരുടെയും മനസ്സാണ്…..ഇഷ്ടങ്ങൾ ഒക്കെ പെട്ടെന്ന് വരുന്നതാണ്… #ഗായത്രി ::: നന്ദേട്ടാ ഞാൻ…. #നന്ദൻ ::: ഞാൻ പറഞ്ഞില്ലേ നിന്നെ കുറ്റം പറഞ്ഞതല്ല… എല്ലാം ആലോചിച്ചിട്ട് ആണോ നീ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്… അതോ വെറും നേരമ്പോക്കോ…. നിന്റെ വീട്ടുകാരുടെ അത്രയും പണമോ പ്രശസ്തിയോ ഒന്നും അവർക്കില്ല അവർ ഒരു സാധാരണ കുടുംബം ആണ്… പിന്നെ ജാതിയിലും വ്യത്യാസമുണ്ട്… ഇന്നത്തെ കാലത്ത് അതൊന്നും പ്രശ്നമല്ല…. പക്ഷേ നിന്റെ വീട്ടുകാർ ഇത് അംഗീകരിക്കുമോ എനിക്ക് തോന്നുന്നില്ല….. ഒരു സാധാരണ അദ്ധ്യാപകൻ റെ മകനെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കാൻ നിന്റെ അച്ഛനോ വീട്ടുകാരോ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല…. #ഗായത്രി ::: സമ്മതിക്കും നന്ദേട്ടാ…

ഞങ്ങളുടെ ഇഷ്ടങ്ങൾ ക്കൊന്നും അച്ഛനോ അമ്മയോ എതിര് നിൽക്കില്ല… അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ എന്റെ മകളുടെ ഇഷ്ടങ്ങൾ കാണ് പ്രാധാന്യം നൽകുക എന്ന്… പിന്നെ നന്ദേട്ടൻ ചോദിച്ചില്ല ഇത് വെറും നേരമ്പോക്ക് ആണോ എന്ന്…. ജീവിതത്തെ വെറും തമാശയായി കാണുന്ന ഒരു പെൺകുട്ടി ഒന്നുമല്ല നന്ദേട്ടാ ഞാൻ…. ഇഷ്ടം ആയതു കൊണ്ട് തന്നെയാണ്… എന്റെ ഉള്ളിലെ അവസാനശ്വാസം വരെയും ഒരുമിച്ച് കൂടെയുണ്ടാവും…അതിനൊരു മാറ്റം വന്നാൽ പിന്നെ ഗായത്രി ഉണ്ടാവില്ല…. എന്നെ വിശ്വസിക്കാം….. പോട്ടെ നന്ദേട്ടാ ജോലിക്ക് പോണം…പിന്നെ വൈകുന്നേരം കാണാം എന്ന് പറഞ്ഞിട്ടുണ്ട് ഇന്ന് പിറന്നാൾ അല്ലേ… #നന്ദൻ ::: മം….എല്ലാം നല്ലതിനാവട്ടെ രണ്ടാൾക്കും…. ❣🌹❣

ബാങ്കിൽ നിന്നും നേരത്തെ ഇറങ്ങി… അടുത്തുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ പോയി പുതിയൊരു ഷർട്ടും വാങ്ങിയിട്ടാണ് കാണാൻ പോയത്…. ബീച്ചിൽ വെച്ച് കാണാം എന്നാണ് പറഞ്ഞിരിക്കുന്നത്… ദൂരെ നിന്ന് ഞാൻ കണ്ടു അവടേ ഒരു ബെഞ്ചിൽ ഇരിക്കുന്ന ശരത്തിനെ… തിരക്കൊക്കെ ആയി വരുന്നതേയുള്ളൂ.. അത് വലിയൊരു ആശ്വാസമായി അല്ലെങ്കിൽ ഭയങ്കര ആൾക്കാരൊക്കെ ആയി കഴിഞ്ഞാൽ ഒരു ബുദ്ധിമുട്ടാണ്…. മിണ്ടാതെ പതുക്കെ പുറകെ പോയി കണ്ണുപൊത്തി പിടിച്ചു… HAPPY BIRTHDAY MY DEAR… ചെവിയിൽ പറഞ്ഞു…. #ശരത് ::: ഇത് ഞാൻ പ്രതീക്ഷിച്ചു തന്നെ ഇരിക്കുകയായിരുന്നു… മിക്കവാറും നീ ഇങ്ങനെ കണ്ണുപൊത്തി പിടിച്ച് ചെവിയിൽ ബർത്ത് ഡേ വിഷ് ചെയ്യുമെന്ന് എനിക്കറിയായിരുന്നു…

#ഗായത്രി :::: ഓ ആണോ ഞാൻ വിശ്വസിച്ചു കേട്ടോ….. #ശരത് ::: സത്യം കൊച്ചേ…. #ഗായത്രി ::: ആയികൊട്ടെ… ബാഗിൽ നിന്ന് ഷർട്ട്‌ എടുത്തു കൊടുത്തു…. എന്റെ ബർത്ത്ഡേ ഗിഫ്റ്റ്… ഇഷ്ടം ആയോ ന്ന് നോക്യേ….. നീ എടുത്തത് അല്ലെ കാണാതെ തന്നെ എനിക്ക് ഇഷ്ടം ആവും…. #ഗായത്രി ::: ന്നാ ഒരു കൂട്ടം കൂടെ കാണിക്കട്ടെ… ചീത്ത പറയരുതേ… #ശരത് ::: നോക്കട്ടെ എന്താണ് ന്ന്…. ഗായത്രി ബാഗിൽ നിന്ന് ചെറിയ ഒരു ചെപ്പ് എടുത്തു…. അതിൽ നിന്നുംസ്വർണത്തിന്റെ ചെറിയ ഒരു ലോക്കറ്റ്… #ശരത് ::: കൊള്ളാല്ലോ… നന്നായിട്ടുണ്ട് ഇതിന് ഞാൻ എന്തിനാണ് നിന്നെ ചീത്ത പറയുന്നത്….. #ഗായത്രി ::: അതു ഒന്ന് തുറന്നു നോക്ക്…. ശരത്ത് ഗായത്രി ഒന്ന് കൂർപ്പിച്ച് നോക്കിയിട്ട് ലോക്കറ്റ് തുറന്നു നോക്കി അതിന്റെ ഒരു സൈഡിൽ ശരത്തിന്റെ ഫോട്ടോയും മറ്റേ വശത്ത് ഗായത്രിയുടെ ഫോട്ടോയും…. #ശരത് :::

കൊള്ളാം കൊള്ളാം അടിപൊളി… പ്ലസ് ടു പിള്ളേര് പ്രേമിച്ചു നടക്കുമ്പോൾ കാണിക്കുന്ന പോലെയുണ്ട് നല്ല രസം ആയിട്ടുണ്ട് കേട്ടോ… #ഗായത്രി ::: പിന്നെ…. ഇനി അങ്ങനെ പറഞ്ഞോ……എത്ര അന്വേഷിച്ച് നടന്നിട്ട് ആണെന്ന് അറിയാവോ ഇത് ചെയ്യുന്ന സ്ഥലം ഞാൻ കണ്ടു പിടിച്ചത്… എന്റെ എത്ര ദിവസത്തെ അലച്ചിൽ ആണെന്ന് അറിയാമോ… സാർ വലിയ ഡയലോഗ് ഒന്നും അടിക്കാതെ മാലയിലേക്ക് ഇതൊന്ന് ഇടു. ആ നെഞ്ചിൽ ഇത് ഇങ്ങനെ കിടക്കണം… കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചിട്ട് ഞങ്ങൾ അടുത്തുള്ള ഒരു കോഫീ ഷോപ്പിലേക്ക് പോയി….. പിന്നെ ഇന്ന് നന്ദേട്ടനെ അമ്പലത്തിൽ വച്ച് കണ്ടിരുന്നു… അമ്പലത്തിൽ വച്ച് നന്ദനും ആയി സംസാരിച്ച കാര്യങ്ങൾ ഒക്കെ ഗായത്രി ശരത്തിനോടും പറഞ്ഞു…. #ശരത് ::: നിന്റെ വീട്ടിൽ സമ്മതിക്കുമെന്ന് നിനക്ക് അത്രയ്ക്ക് ഉറപ്പാണോ…. #ഗായത്രി ::: ആണെന്ന്…..

എന്റെ അച്ഛൻ സമ്മതിക്കും എന്നോട് പറഞ്ഞിട്ടുണ്ട്… #ശരത് ::: ആവോ എനിക്കറിയില്ല കാര്യത്തോടടുക്കുമ്പോൾ അറിയാം…. #ഗായത്രി ::: ഗായത്രിയുടെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ഈ നിൽക്കുന്ന ശരത് ആയിരിക്കും.. എന്റെ താലി യുടെ അവകാശം ശരത്തിനു മാത്രം ആയിരിക്കും സിന്ദൂരത്താൽ എന്റെ നെറ്റി ചുവക്കുന്നു ഉണ്ടെങ്കിൽ അത് ഈ കൈകൾ കൊണ്ടായിരിക്കും…. ഈ ജന്മം മാത്രമല്ല ഇനിയും ജന്മങ്ങൾ ഉണ്ടെങ്കിൽ അത് അങ്ങനെ തന്നെ ആവണം എന്നാണ് എന്റെ പ്രാർത്ഥന… വീട്ടിൽ ആലോചനകൾ ഒക്കെ തുടങ്ങാൻ ഉള്ള സാധ്യത കാണുന്നുണ്ട്… അതുകൊണ്ട് അധികംവൈകാതെ ശരത് അച്ഛനെ അമ്മയെ കൂട്ടി വീട്ടിലേക്ക് വരണം….. #ശരത് ::::

വീട്ടിലെ നിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട് അവർക്ക് എതിർപ്പൊന്നുമില്ല… ഉടനെതന്നെ അച്ഛനെയും കൂട്ടി വീട്ടിലേക്ക് വരാം…. നന്ദനോടും കൂടെ ഒന്ന് സംസാരിക്കട്ടെ അവൻ നാട്ടിലുള്ളപ്പോൾ വരാം… കുറച്ചുനേരം കൂടി ഒരുമിച്ചിരുന്ന് സംസാരിച്ചിട്ട് പിരിഞ്ഞു… 🌹❣🌹❣🌹❣ പിന്നെയും പതിവുപോലെ ഫോൺവിളികൾ ഒക്കെയായി ദിവസങ്ങൾ മുൻപോട്ടു പോയി…. വീട്ടിൽ ഒന്ന് രണ്ട് ആലോചനകൾ ഒക്കെ വന്നു തുടങ്ങി…. ശരത്തിനോട് വിളിച്ചുപറഞ്ഞപ്പോൾ ഈ ഞായറാഴ്ച വീട്ടിലേക്ക് വരാം എന്ന് പറഞ്ഞു…. അച്ഛൻ സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ട് യാതൊരുവിധ പേടിയും ഉണ്ടായില്ല…. വീട്ടിൽ അച്ഛന്റെ അടുത്ത ഈ കാര്യം പറഞ്ഞപ്പോൾ ആദ്യം അവര് വന്നു കണ്ടിട്ട് പോകട്ടെ എന്നാണ് അച്ഛൻ പറഞ്ഞത്…. ❣❣❣❣❣ ഞായറാഴ്ച…..

ഇന്നാണ് ശരത് അച്ഛനെയും കൂട്ടി വരുന്നത്…. അച്ഛച്ഛനും അച്ഛമ്മയും വല്യച്ഛനും വല്യമ്മയും ചെറിയമ്മയും ഒക്കെ വീട്ടിൽ എത്തിയിട്ടുണ്ട്… ഏകദേശം ഒരു 11 മണിയോടുകൂടി അവർ എത്തി…. നന്ദേട്ടനും ഒപ്പമുണ്ടായിരുന്നു…. ചിരിച്ചുകൊണ്ട് സ്വീകരിച്ചിരുത്തി യ അച്ഛന്റെ മുഖം മാറിയത് പെട്ടെന്നായിരുന്നു…. ജാതിയുടെയും പണത്തിനും തറവാട്ടുമഹിമ യുടെയും പേരിൽ അച്ഛനെയും ശരത്തിനെയും അവർ പരമാവധി നാണംകെടുത്തി.. വളരെ നീചമായ വാക്കുകൾ കൊണ്ട് അവർ കുത്തിനോവിച്ചു. ഇന്നുവരെ ഞാൻ കണ്ട അച്ഛൻ അല്ലായിരുന്നു അപ്പോൾ…. അച്ഛാ….. എന്തൊക്കെയാണ് ഈ പറയുന്നത്… ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിര് നിൽക്കില്ല എന്ന് അച്ഛനല്ലേ പറഞ്ഞിട്ടുള്ളത്…. #അച്ഛൻ ::: ഞാൻ അങ്ങനെ പറഞ്ഞു എന്ന് വിചാരിച്ച് യാതൊരുവിധ പാരമ്പര്യമോ തറവാട്ടു മഹിമയോ ഇല്ലാത്ത ഒരു സ്കൂൾ മാഷായ ഒരുത്തന്റെ മകനെക്കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കുമെന്ന് വിചാരിച്ചോ നീ…

നിങ്ങൾക്ക് എണീറ്റ് പോകാം… വീട്ടിൽ വന്നവരോട് ഇറങ്ങിപ്പോകാൻ പറഞ്ഞ ശീലം ഇല്ല അതുകൊണ്ട് പറയുകയാണ്… ഇനി ഇവിടെ നിൽക്കേണ്ട ആവശ്യമില്ല… ഒരു കാരണവശാലും എന്റെ മകളെ നിന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…. നിസ്സഹായതയുടെ ഇറങ്ങിപ്പോകുന്ന ശരത്തിനെയും അച്ഛന്റെയും പുറകെ ഓടി ചെല്ലാൻ എന്റെ കാലുകൾ തുടങ്ങിയെങ്കിലും വല്യച്ഛൻ റെ കൈ കരുത്തിന് മുന്നിൽ ഞാൻ തോറ്റു പോയി….. എല്ലാവരെയും തള്ളിമാറ്റി ഞാൻ ചെന്നപ്പോഴേക്കും അവർ പോയി കഴിഞ്ഞിരുന്നു…. പിന്നെ ആ വീട്ടിൽ അരങ്ങേറിയത് ക്രൂരമായ മർദ്ദനമാണ്… ഗായത്രിയുടെ ശരീരത്തിൽ മുറിവ് ഏൽക്കാൻ ഇനി ഒരു ഭാഗവും ഉണ്ടായില്ല…

അവളുടെ ഫോൺ തല്ലിയുടച്ചു…. മുറിയിൽ പൂട്ടിയിട്ടു… പിന്നെ ഭക്ഷണം കൊടുക്കാൻ വേണ്ടി മാത്രമായി ആ മുറി തുറക്കൽ… ദിവസങ്ങൾ ഓടി പോയി… ശരത്തിനെ കുറിച്ച് ഒരു വിവരവും ഇല്ലാതെ ഗായത്രി ആ മുറിയിൽ നീറി നീറി ജീവിച്ചു…. ഒരു ദിവസം ജനൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഗായത്രി തുടർന്നത് നോക്കിയപ്പോൾ ചെറിയമ്മ… #ചെറിയമ്മ ::: എല്ലാരും തറവാട്ടിൽ ഉണ്ട്… ആരും കാണാതെ ഓടി വന്നതാണ് ഞാൻ… ഗായത്രിക്ക് നേരെ മൊബൈൽഫോൺ നീട്ടി….. പെട്ടെന്ന് ശരത്തിനെ വിളിക്കുക… ആരെങ്കിലും വരുന്നതിനു മുന്നേ എന്തെങ്കിലും സംസാരിച്ച് തീരുമാനമെടുക്കാൻ ഉണ്ടെങ്കിൽ എടുക്കു… ചെറിയമ്മ പുറത്തു നിൽപ്പുണ്ടാവും…. #ഗായത്രി ::: ചെറിയമ്മ കാണാതെ അവിടുന്ന് ആരെങ്കിലും അന്വേഷിച്ചു വന്നാലോ… #ചെറിയമ്മ ::: നിന്റെ അമ്മ അവിടെയുണ്ട്.. അങ്ങനെ ആരെങ്കിലും വന്നാൽ അപ്പോൾ വിളിച്ചോളും…. ഗായത്രി പെട്ടെന്നുതന്നെ ശരത്തിന്റെ നമ്പർ ഡയൽ ചെയ്തു….

പക്ഷേ സ്വിച്ച് ഓഫ് എന്നാണ് മറുപടി കിട്ടിയത്…. അതിലേക്ക് ഒരു മെസ്സേജ് അയച്ചിട്ടു…. ഫോൺ ഓൺ ചെയ്യുമ്പോൾ കാണാൻ പാകത്തിന്…. സ്വിച്ച് ഓഫ് എന്നാണ് ചെറിയമ്മ പറഞ്ഞത് ഞാൻ അതിലേക്ക് ഒരു മെസ്സേജ് അയച്ചിട്ടുണ്ട് എപ്പോഴെങ്കിലും വിളിച്ചാൽ ചെറിയമ്മ എന്റെ അവസ്ഥ പറയണം…. #ചെറിയമ്മ ::: അതൊക്കെ ഞാൻ ചെയ്തോളാം നീ ജനൽ അടച്ചു അകത്തിരുന്നോ…. എന്തൊക്കെയോ ആലോചിച്ചു അവിടെ തന്നെ ഇരുന്നു ഉറങ്ങിപ്പോയി… വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എണീറ്റത്… അച്ഛൻ ആണ്…. നാളെ നിന്നെ പെണ്ണുകാണാൻ ഒരുകൂട്ടർ വരും… പയ്യൻ ബാങ്ക് മാനേജർ ആണ് നല്ല കുടുംബം ഒക്കെ ആണ്… പെണ്ണ് കണ്ട് പോയി കഴിഞ്ഞാൽ ഉടനെ തന്നെ നിശ്ചയവും കല്യാണവും ഉണ്ടാകും…. #ഗായത്രി :::: അങ്ങനെ ആരെങ്കിലും വന്നാൽ എന്റെ ജീവനില്ലാത്ത ശരീരം മാത്രമേ അവർക്ക് കാണാൻ കഴിയൂ….. #അച്ഛൻ ::: അത്രയ്ക്ക് അഹങ്കാരം ഒന്നും വേണ്ട…

ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ നിന്റെ അച്ഛനുമമ്മയും നിന്റെ മുന്നിൽ വച്ച് തന്നെ വിഷം കഴിച്ച് മരിക്കും അത് ഓർത്തോ ….. അങ്ങനെയാണ് എന്റെ മകളുടെ ആഗ്രഹം എങ്കിൽ നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ അതും പറഞ്ഞ് അവർ റൂമിൽ നിന്നും ഇറങ്ങി…. നിങ്ങൾ എന്തിനാണ് മരിക്കുന്നത് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അല്ലേ നാളെ പെണ്ണുകാണൽ നടക്കുകയുള്ളൂ…. തിരിഞ്ഞ് നോക്കിയ അവർ കണ്ടത് കൈയിൽ ചോരയു മായി നിൽക്കുന്ന ഗായത്രിയേ ആണ്…. അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ ഗായത്രി വാതിൽ അകത്തുനിന്നും കുറ്റിയിട്ടു……. തുടരും………

ഗായത്രി: ഭാഗം 4

Share this story