ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 6

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 6

എഴുത്തുകാരി: റിൻസി പ്രിൻസ്‌

സമയം പോകുന്നു അമ്മു…. നമുക്ക് പോവണ്ടേ….? അയാളെ നോക്കാതെ അമ്മുവിന്റെ കയ്യിൽ ബലമായി പിടിച്ചു…. അയാളെ നോക്കാതെ ശ്രീയേട്ടനെ നോക്കി പോവാണ് എന്ന് മാത്രം പറഞ്ഞു അമ്മുവിനെ വലിച്ചു കൊണ്ട് നടക്കുകയായിരുന്നു…. ഒരു തിരിഞ്ഞു നോട്ടം അയാൾ പ്രതീക്ഷിക്കുന്നുണ്ടാവാം എന്ന് തനിക്ക് അറിയാമായിരുന്നു…. എങ്കിലും ആ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം…. അയാൾ കേതാരത്തെ ആളാണ് എന്നറിഞ്ഞപ്പോൾ സത്യത്തിൽ ഭയം ഇരട്ടിക്കുകയായിരുന്നു…. അവരുടെ റബ്ബർ എസ്‌സ്റ്റേറ്റിൽ ആണ് അച്ഛൻ ജോലിക്ക് പോകുന്നത്… ഇന്നലെ അച്ഛൻ അയാളെ കണ്ടിട്ടില്ല എന്ന് തോന്നുന്നു…..

ഇല്ലെങ്കിൽ അയാളാണ് എന്നെങ്കിലും അച്ഛൻ പറഞ്ഞേനെ…. അച്ഛന് ദൂരക്കാഴ്ച അല്പം കുറവാണ്…. അയാൾ പാലത്തിൽനിന്നും തന്നെ പിടിച്ചിരിക്കുന്നത് മാത്രമേ കണ്ടിരുന്നുള്ളൂ എന്ന് തോന്നിയിരുന്നു…. മുഖം വ്യക്തമല്ലായിരിക്കാം…. ഇല്ലെങ്കിൽ അച്ഛൻ അയാളെ അറിയാതെ പോവുകയില്ല…. വർഷങ്ങളായി അച്ഛന് കേദാരം കുടുംബവുമായി ബന്ധം ഉണ്ട്…. അവിടെ ഒരു ജോലിക്കാരൻ എന്നതിലുപരി ദേവനാരായണൻ സാറിന് അച്ഛൻ പ്രിയപ്പെട്ടവനാണ്…. ഒരു പക്ഷേ അദ്ദേഹത്തിൻറെ ഒരുപാട് രഹസ്യങ്ങൾ അച്ഛന് അറിയാം എന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്…. ഒരു തൊഴിലാളിയായി അല്ല ദേവൻ സർ അച്ഛനെ കണ്ടിട്ടുള്ളത്…. പക്ഷേ അധികം സഹായം ആരിൽനിന്നും അച്ഛൻ വാങ്ങാറില്ല….

ഒരു കടപ്പാടിന് ആർക്കും അവസരം നൽകാത്തത് ആണ് നല്ലത് എന്ന് എപ്പോഴും അച്ഛൻ പറയും…. അതുകൊണ്ട് ദേവൻ സാറിനോടും അത് വാങ്ങാറില്ല…. 🥀🥀🥀 അമ്പലത്തിൽ നിന്നും ശിവൻ മെല്ലെ നടന്നു…. പോക്കറ്റ് റോഡ് കയറി ചെല്ലുന്ന സ്ഥലം അത്രയും അവരുടെ ആണ്…. നീണ്ടുകിടക്കുന്ന പടിപ്പുര പഴമ നിലനിർത്താൻ വേണ്ടി നിർമ്മിച്ചതാണ്….. അത്‌ അവസാനിക്കുന്നത് ഒരു ബഹുനില ഭവനത്തിൽ ആണ്…. നാട്ടിലെ പേരുകേട്ട തറവാട്… സ്വർണ്ണലിപ്പിയിൽ പടിപ്പുരയിൽ “കേദാരം” എന്ന് കൊത്തി വച്ചിട്ടുണ്ട്…. പൂന്തോട്ടത്തിന്റെ ചുറ്റും വിരിച്ച വെള്ളാരം കല്ലുകൾ ആ പൂന്തോട്ടതിന് മാറ്റു കൂട്ടി…. സൂര്യപ്രകാശത്തിൽ അവ വൈഡൂര്യം പോലെ തിളങ്ങും….

മുറ്റത്തിന്റെ ഇരുവശങ്ങളും സിമന്റ് പാത ആണ് അത് അവസാനിക്കുന്നത് കേദാരം എന്ന സൗധത്തിലേക്ക് ആണ്… അമ്പലത്തിൽ നിന്നും അകത്തേക്ക് കയറി വരുന്ന ശിവയെ കണ്ടപ്പോഴേക്കും വിഷ്ണു പത്രത്തിൽ നിന്നും കണ്ണെടുത്ത് അവനെ നോക്കിയിരുന്നു…. സബ് ഇൻസ്‌പെക്ടർ ആണ് വിഷ്ണു…. നീ എവിടെ പോയടാ ശിവ…. ഞാൻ അമ്പലത്തിൽ ഒന്നു പോയതാ…. അവന്റെ മുഖത്തേക്ക് നോക്കാതെ ശിവ പറഞ്ഞു…. നിനക്ക് കാർ എടുത്തിട്ട് പോകത്തില്ലേ….. രാവിലത്തെ തണുപ്പിൽ ഈ വയൽവാരത്ത് ഒക്കെ ഒന്ന് നടക്കുന്നത് ഒരു പ്രത്യേക ഉന്മേഷം ആണ്…. അത്‌ കാറിൽ പോയാൽ കിട്ടില്ല…. നിൻറെ ഒരു കാര്യം…. വിഷ്ണു ചിരിയോടെ പറഞ്ഞു… അതിന് മറുപടി കൊടുക്കാതെ അവൻ അകത്തേക്ക് കയറിയപ്പോൾ എവിടേയ്ക്ക് പോകാൻ തയ്യാറായി വരുന്ന ദേവനാരായണനെ ആണ് കാണുന്നത്….

അവിടെ ഇവിടെ കാണുന്ന മുടിയിലെ വെള്ളിരോമങ്ങൾ പോലും ആ മുഖത്ത് പ്രൗഡ്ഡി നൽകുന്നു…. വീതിയുള്ള കസവു മുണ്ടും… അതിന് ചേരുന്ന സ്വർണ്ണ നിറത്തിൽ ഉള്ള ജുബ്ബയും ആണ് അയാളുടെ വേഷം…. ശിവനെ കണ്ടതും അയാൾ ഒന്ന് നോക്കി…. ശിവൻ അയാളെ ഗൗനിക്കാതെ അകത്തേക്ക് കയറി…. അവിടെനിന്ന് നേരെ അടുക്കളയിലേക്ക് ആണ് ശിവ ചെന്നത്….. തന്നെ കണ്ടപ്പോൾ തന്നെ അമ്മയുടെ മുഖം വിടരുന്നത് കണ്ടിരുന്നു….. ഐശ്വര്യം തുടിക്കുന്ന ഒരു സ്ത്രീ ആയിരുന്നു അവർ…. സെറ്റും മുണ്ടും ആണ് വേഷം… തലയിൽ എപ്പോഴും മായാതെ ഉള്ള തുളസികതിരും പിച്ചിയും… നീ എവിടെ പോയതായിരുന്നു ശിവ…. ഞാൻ കാലത്ത് മുതലേ നിന്നെ തിരക്കുവാ….

നിനക്കിഷ്ടപ്പെട്ട ചക്കപ്പുഴുക്ക് അമ്മ ഉണ്ടാക്കിയിട്ടുണ്ട്…. അവൻറെ മുഖത്തേക്ക് നോക്കി വാത്സല്യത്തോടെ സുഭദ്ര അത് പറയുമ്പോൾ അവരുടെ മുഖത്ത് നിറയെ സന്തോഷമായിരുന്നു…. എനിക്കിപ്പോ അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ലെന്ന് അമ്മയ്ക്ക് അറിയാമല്ലോ… നാവിലെ രുചി ഒക്കെ എവിടെയോ പോയി മറഞ്ഞിട്ട് കാലങ്ങൾ ആയി….. അത് പറയുമ്പോൾ ആ കണ്ണുകളിൽ വേദന നിറയുന്നത് കണ്ടിരുന്നു….. എങ്കിലും അമ്മ ഉണ്ടാക്കിയതല്ലേ അതിൻറെ രുചി ഒന്ന് വേറേ തന്നെയായിരിക്കും…. ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞ് പുറത്തേക്ക് പോകുമ്പോൾ കണ്ടിരുന്നു അകത്തേക്ക് കയറി വരുന്ന നീലിമ ചേച്ചിയെ…. ശിവനെ കണ്ടപ്പോൾ തന്നെ അവളുടെ ചുണ്ടിലെ കോണിൽ ഒരു പുച്ഛം തെളിഞ്ഞിരുന്നു….

അത്‌ ഗൗനിക്കാതെ അവൻ നടന്നു… തന്നെ ഇവിടെ കണ്ടതു കൊണ്ടായിരിക്കാം അടുക്കളയിലേക്ക് വന്ന് ശ്രമം ഉപേക്ഷിച്ച് അപ്പോൾതന്നെ പുള്ളിക്കാരി അകത്തേക്ക് കയറിയിരുന്നു…. വിഷ്ണു ചേട്ടൻറെ ഭാര്യയാണ് നീലിമ… ആൾക്ക് ശിവയെ ഒട്ടും ഇഷ്ടമല്ല…. ഇന്നത്തെ ദിവസം പോയി…. രാവിലെ കണി കണ്ടത് അവനയല്ലേ…. ആരുടെ കാര്യം ആണ് നീ ഇത്ര കാര്യമായിട്ട് പറയുന്നത്… പോലീസ് യൂണിഫോം ഇടുന്നതിന്റെ ഇടയിൽ വിഷ്ണു ചോദിച്ചു… മറ്റാരുടെയും കാര്യമല്ല…. നിങ്ങളുടെ പുന്നാര അനിയൻറെ കാര്യമാ പറഞ്ഞത്…. ഞാൻ ഇന്ന് കണികണ്ടത് അവനെ ആണ്….. പല പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവനെ ഒരുമാതിരി താഴ്ത്തിക്കെട്ടുന്ന രീതിയിൽ സംസാരിക്കരുതെന്ന്….. എനിക്കത് ഇഷ്ടമല്ല….. നിൻറെ അനിയൻ ആണ്….

അവനെ നിനക്ക് സ്നേഹിച്ചു കൂടെ….. അവനെ ഞാൻ സ്നേഹിച്ചേനെ…. എൻറെ സ്വന്തം അനിയനെ പോലെ തന്നെ…. അത് ഞാൻ എന്താ ചെയ്യാത്തത് എന്ന് എനിക്കും അറിയാം.., നിങ്ങൾക്കും അറിയാം…, പിന്നെ സ്നേഹിക്കാൻ പറ്റുന്ന മഹാ കാര്യങ്ങളൊക്കെ തന്നെയാണല്ലോ അവൻ ചെയ്തു വെച്ചിരിക്കുന്നത്…. അവളുടെ ആ മറുപടിക്ക് മുൻപിൽ ഒന്നും പറയാതെ നിൽക്കാൻ മാത്രമേ ആ നിമിഷം വിഷ്ണുവിന് കഴിഞ്ഞിരുന്നുള്ളൂ….. മോനേ…. അപ്പോഴേക്കും സുഭദ്ര വന്നു വിഷ്ണുവിനെ വിളിച്ചു… രാജീവ്‌ വന്നു കുറേ നേരം ആയി…. വരുന്നു അമ്മേ…. നീലിമയോട് ഒന്നും പറയാതെ അവൻ പുറത്തേക്ക് ഇറങ്ങി…. രാജീവ്‌ വിഷ്ണുവിന്റെ സഹപ്രവർത്തകൻ ആണ് ഒപ്പം പ്രിയപ്പെട്ട ഒരു സുഹൃത്തും….

ഭാര്യ രഞ്ജിനിയും മകൻ രാഹുലും അടങ്ങുന്ന ഒരു ലോകം ആണ് അയാളുടെ…. എന്തുപറ്റി സാറെ…. മുഖം തെളിഞ്ഞില്ലല്ലോ… രാജീവ്‌ ചോദിച്ചു…. ഹേയ് ഒന്നുമില്ലടോ…. ചിരിയോടെ വിഷ്ണു പറഞ്ഞു…. ഇന്ന് മേഡം എന്തിയെ… അവൾക്ക് ചെറിയ തലവേദന… അതാകും സാറിന് മൂഡ് ഓഫ്‌… രഞ്ജു എപ്പോഴും പറയും സർ മേഡത്തെ സ്നേഹിക്കുന്നത് കണ്ടു പഠിക്കാൻ… രാജീവ്‌ ചിരിയോടെ പറഞ്ഞു… ഒരുപാട് സ്നേഹം കൂടിയാലും കുഴപ്പം ആണ് രാജീവേ…. അതും പറഞ്ഞു വിഷ്ണു ജീപ്പിലേക്ക് കയറി…. പിന്നീട് ഒന്നും ചോദിക്കാൻ രാജീവിന് തോന്നിയില്ല…. 🥀🥀🥀 അപർണ്ണ വീട്ടിൽ ചെന്നപ്പോഴും അന്നത്തെ ചിന്ത മുഴുവൻ അയാളെ കുറിച്ച് തന്നെയായിരുന്നു…. എന്തിനാണ് താൻ പരിധിവിട്ട് അയാളെപ്പറ്റി ചിന്തിക്കുന്നത് എന്ന് പല പ്രാവശ്യം മനസ്സിൽ ആലോചിച്ചു. നോക്കി…..

പിന്നീട് മനപ്പൂർവ്വം അയാളെ മനസ്സിൽ നിന്നും മറക്കാൻ ഉള്ള ഒരു ശ്രമം നടത്തി…. പല ജോലികളിൽ വ്യാപൃതയായി…. വൈകുന്നേരം ചായ കുടിക്കും നേരം എല്ലാവർക്കും ചായ എടുത്തു വെച്ചതിനുശേഷം പുഴുങ്ങിയ ഏത്തപ്പഴം ഒരു പ്ലേറ്റിൽ ആക്കി അമ്മ ഞങ്ങളെ എല്ലാവരെയും വിളിച്ചു…. അപ്പോഴാണ് അവിടേയ്ക്ക് ചെന്നത്…. അതുവരെ തൊടിയിലും മറ്റും ഓരോ ജോലികൾ ചെയ്ത് സമയം പോക്കി ഇരുന്നു….. വന്നപ്പോൾ മുതൽ അമ്മു പിണക്കത്തിലാണ്….. ശ്രീയേട്ടന്റെ അടുത്തു നിന്നും പിടിച്ചു വലിച്ചു കൊണ്ടു വന്നതാണ് എന്ന് തനിക്ക് അറിയാം….. എങ്കിലും അവളോട് അതിനെപ്പറ്റി തിരക്കിയില്ല….

വെറുതെ ആ കാര്യത്തിൽ താനവളെ പ്രോത്സാഹിപ്പിക്കേണ്ട എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു…. ശ്രീയേട്ടന്റെ മനസ്സ് അറിഞ്ഞതിനുശേഷം മതി എന്ന് വിചാരിച്ചതായിരുന്നു…. വൈകുന്നേരം അച്ചുവിനുള്ള അസൈമെൻറ് എഴുതി കൊണ്ടിരിക്കുമ്പോഴാണ് പ്രതീക്ഷിക്കാതെ ശാലുവിനെ വരവ്…. അവളെ കണ്ടതും ഓടി അടുത്തേക്ക് ചെന്നു…. നിനക്ക് എങ്ങനെയുണ്ട് കുഴപ്പമൊന്നുമില്ലല്ലോ…… ആദ്യം അവൾ ചോദിച്ചത് അത്‌ ആയിരുന്നു…. അത് അറിയാൻ വേണ്ടിയാണ് വീട്ടിൽ നിന്നും വന്ന ഉടനെ ഇങ്ങോട്ട് വരാം എന്ന് കരുതിയത്…. കുഴപ്പമൊന്നുമില്ലഡി…. പിന്നീട് അതിനെ ചുറ്റി നടന്ന കോലാഹലങ്ങളും അച്ഛൻറെ വഴക്കും ഇന്ന് അമ്പലത്തിൽ വച്ച് ആളെ കണ്ടതും ശ്രീയേട്ടൻ പറഞ്ഞ കാര്യങ്ങളും അവളോട് പറഞ്ഞു….

അയാൾ കേദാരാത്തെ ആണോ….? അവിടുത്തെ ഇളയ ആൾ ആണെന്ന് ശ്രീയേട്ടൻ പറഞ്ഞത്…. ആഹാ ലോട്ടറി അടിച്ചല്ലോ മോളെ…. കേദാരാതെ ആള് നിന്നെ കെട്ടിയാൽ പിന്നെ നീ ആരാ…. പിന്നെ ഞാനയാളെ കെട്ടാൻ പോവല്ലേ….. നീ കെട്ടണ്ട…. അയാൾ കെട്ടിക്കോളും…. ആ ഉദ്ദേശത്തിൽ തന്നെയാണ് അയാൾ പിന്നാലെ കൂടിയിരിക്കുന്നത്…. പിന്നെ…. നടന്നത് തന്നെ…. പിന്നെയും കുറച്ചു നേരം ശാലുവിനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു…. ആ ദിവസവും അങ്ങനെ പറഞ്ഞു വിട്ടു….. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ശാലുവിന്റെ മിസ്ഡ് കാൾ കിടക്കുന്നത്…. തിരിച്ചു വിളിക്കാൻ ഫോണിൽ ബാലൻസ് ഇല്ല…. അമ്മയുടെ ഫോൺ ആണ്… കീപാഡ് ഫോൺ ആണ്…

കോളേജിൽ പോയി തുടങ്ങിയപ്പോൾ മുതൽ തനാണ് ഉപയോഗിക്കുന്നത്…. കുറച്ച് കഴിഞ്ഞു അച്ഛൻ അച്ഛന്റെ ഫോൺ കൊണ്ട് തന്നിട്ട് ശാലു ആണെന്ന് പറഞ്ഞത്….. സ്വന്തമായി തനിക്ക് ഒരു ഫോൺ പോലും ഇല്ല….. അച്ഛൻ ഇഷ്ടമല്ല ഫോൺ ഉപയോഗിക്കുന്നത്…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അമ്മയുടെ ഫോണിൽ കൂട്ടുകാർ പോലും വിളിക്കുന്നത്….. കോളേജിൽ പോകുമ്പോൾ സ്പെഷ്യൽ ക്ലാസ്സ്‌ വരാൻ തുടങ്ങിയപ്പോൾ ആണ് ഫോൺ തന്നു വിടാൻ തുടങ്ങിയത്….. വീട്ടിൽ ഒരു ലാൻഡ് ഫോണും ഉണ്ട്…. പെട്ടന്ന് അച്ഛൻറെ ഫോണിലേക്ക് ശാലു വിളിച്ചു എന്ന് പറഞ്ഞപ്പോൾ ആദ്യം നോട്ടം എത്തിയത് ലാൻഡ് ഫോണിൽ ആണ്…. ഊഹം തെറ്റിയില്ല അമ്മ അതിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്…..

മിക്കവാറും അമ്മയുടെ സഹോദരനോട് ആയിരിക്കും…. അതുകൊണ്ടാണ് ശാലു ഈ നമ്പറിലേക്ക് വിളിച്ചത്…. പെട്ടെന്ന് ഫോൺ വാങ്ങി അച്ഛനിൽ നിന്നും അല്പം മാറിനിന്നു… എന്താ ശാലു…. നീയെന്താ രാവിലെ…. ഞാൻ നിന്നോട് ഒരു അത്യാവശ്യ കാര്യം പറയാൻ വേണ്ടി വിളിച്ചതാ…. ഇപ്പോൾതന്നെ നിന്നോട് പറയണം എന്നു തോന്നി…. അതാ രാവിലെതന്നെ വിളിച്ചത്…. അതെന്താടി അത്രയ്ക്ക് വലിയ അത്യാവശ്യ കാര്യം…. എടാ അത് മറ്റൊന്നുമല്ല….. അയാൾ ഇല്ലേ…. ശിവ… നിൻറെ പിന്നാലെ നടക്കുന്ന അയാള്….. അയാളുടെ പേര് കേട്ടപ്പോൾ തന്നെ ഉടൽ വിറച്ച് തുടങ്ങിയിരുന്നു….

എന്താണെന്ന് വെച്ചാൽ നീ പെട്ടെന്ന് പറ…… പിറകിൽ അച്ഛന്റെ സാന്നിധ്യം അറിഞ്ഞപ്പോൾ പറഞ്ഞു….. എടാ അയാൾ ഇനി പിന്നാലെ വന്നാൽ നീ മൈൻഡ് ചെയ്യാൻ പോകേണ്ട കേട്ടോ…. അയാൾ ആരാണെന്ന് നിനക്കറിയോ…. ആരാണ്… ക്രിമിനൽ ആണ്…. അയാള് പ്രായപൂർത്തി ആകുന്നതിനു മുൻപ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്…. അതിന്റെ പേരിൽ ജയിലിൽ പോയതാ…. ജയിലിലായിരുന്നു രണ്ടുമൂന്ന് വർഷമായുള്ള തിരിച്ചു ഇറങ്ങിയിട്ട്……. ഒരു ഞെട്ടലോടെയാണ് അവൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടത്……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 5

Share this story