മഹാദേവൻ: ഭാഗം 18

മഹാദേവൻ: ഭാഗം 18

എഴുത്തുകാരി: നിഹാരിക

തകർന്ന് നടക്കുന്ന ഏട്ടനെ കണ്ട് സഹിക്കണില്ലാ…. ഞാൻ … ഞാൻ പോണേൻ്റെ ദുഖാ ന്നാ കരുതിയേ… പക്ഷെ അതല്ല.., അതിലും ഉപരിയായി എന്തോ ആ മനസിൽ കിട്ടീട്ട്ണ്ട്….. ആ ഉള്ളുലക്കാൻ പോന്നത്… എന്താന്ന് അറിയില്ല എനിക്ക് ….. ന്നാലും അത് നിന്നെ സംബന്ധിക്കുന്നതാവും…. അല്ലാണ്ട് ആ മനസ് ഇങ്ങനെ…….” പിടയുന്ന മിഴികളോടെ മീരയെ കേട്ടു ദ്യുതി…. “നീയാ …..നിൻ്റെ യാ…. മഹാദേവൻ””””….. അങ്ങനെ…. അങ്ങനെ അല്ലേ ദ്യുതിമോളെ??” ഒന്നും പറയാനാവാതെ മിഴി പെയ്ത് നിൽക്കുന്നവളെ നെഞ്ചോട് ചേർത്തു മീര …. തെറ്റിത്തുടങ്ങിയ ഒരു ഹൃദയതാളം ഉത്തരമില്ലാതെ ദ്യുതിയുടെ ഉള്ളിൽ മുഴങ്ങിക്കേട്ടു ….. ” അങ്ങനെ വിശ്വസിച്ചോടെ ഞാൻ…. ൻ്റെ ഏട്ടൻ്റെയായി എപ്പഴും ഈ തൊട്ടാവാടിക്കുട്ടി ഈ ദേശമംഗലത്ത് കാണും ന്ന് ” “ഉം ” എന്നു മൂളുമ്പോൾ മുന്നിൽ മുഴുവൻ ശൂന്യതയായി തോന്നി ദ്യുതിക്ക് ……. ❤❤❤

വിവാഹ ദിവസം രാവിലെ അമ്പലത്തിൽ പോകാൻ നേരം ദ്യുതിയുടെ കൈ മുറുക്കിപ്പിടിച്ചിരുന്നു മീര… ദേവീടെ മുന്നിലങ്ങനെ നിൽക്കുമ്പോൾ സ്വയം നിയന്ത്രിക്കാനാവാതെ മിഴി പെയ്തിരുന്നു ദ്യുതിയുടെ … ജീവിതം കെട്ടുപൊട്ടിയ ഓടംപോലെ… പല വഴിയേ പോയി പലയിടത്ത് തങ്ങി…. ഇനിയെന്താ എന്ന് അറിയില്ല …. എന്താ എനിക്ക് മാത്രം ഇങ്ങനെ? തോളിൽ മീരയുടെ കൈയ്യമർന്നപ്പഴാണ് സ്വബോധത്തിലേക്ക് തിരിച്ച് വന്നത്….. ❤❤❤

തിരികെ വീട്ടിലെത്തിയപ്പഴക്കും ആളുകൾ വന്ന് തുടങ്ങിയിരുന്നു: … എങ്ങും നിൽക്കാതെ എല്ലായിടത്തും കൈയ്യെത്തി മേൽനോട്ടം വഹിക്കുന്ന മഹിയുടെ മേലെ കണ്ണുടക്കി.. പേരറിയാത്തൊരു നോവ് ഉള്ളിൽ പടരുന്നത് അറിഞ്ഞു ….. “ടാ മഹി നിന്റെ പെണ്ണെവിടെ?? ആരും അറിയാണ്ട് ഒരു കൊച്ചിനേം താലികെട്ടി കൊണ്ടന്ന്ട്ട് ഒരു ഇലയിട്ടൊരു സദ്യ തരാൻ തോന്നിയോടാ നിനക്ക്??” “പിശുക്കീതാ ചെക്കൻ വല്യമ്മേ ” ” പെണ്ണ് എവിടേ ടാ’…. കുഞ്ഞിലേ കണ്ടതാ അതിനേലും ഒന്ന് പരിചയപ്പെടുത്തിത്താ ” ഇങ്ങനെ പോയിരുന്നു പുറത്തെ സംസാരം, എല്ലാം കേട്ട് ദ്യുതി അപ്പുറത്തുണ്ടായിരുന്നു …

എപ്പഴും തന്നെ അധികാരത്തോടെ വിളിച്ചിരുന്നയാൾ ഇന്ന് തൻ്റെ പേര് പോലും വിളിക്കാൻ മടിച്ച് നിൽക്കുന്നത് ദ്യുതി വേദനയോടെ ഓർത്തു ….. എന്തോ മനസ്സിന് വല്ലാത്ത ഭാരം…. എന്തൊക്കെയോ തന്നിൽ നിന്നും വേർപിരിഞ്ഞ് പോകുന്ന പോലെ ഒരു തോന്നൽ…. അത് തന്റെ പ്രണയമാണെന്ന് അപ്പഴവൾ അറിയാൻ തുടങ്ങിയിരുന്നു .. വെറുതെ തന്റെ പേര് അധികാരത്തോടെ വിളിക്കും എന്നവൾ ആശിച്ചു…… ചേർത്ത് നിർത്തി ഇതാണെൻ്റെ ഭാര്യ എന്ന് പറയും എന്നും വെറുതേ ആശിച്ചു ….. പക്ഷെ ഒന്നും ഉണ്ടായില്ല….. അവളായിട്ട് തന്നെ പോയി അവരുടെ മുന്നിൽ നിന്നു… വാശിയോടെ… ഇടംകണ്ണിട്ട് ദേഷിച്ച് മഹിയെ നോക്കി ത്തന്നെ ….. ”

ഇതല്ലേ ദ്യുതിമോള് ??7ഇതല്ലേടാ നിൻ്റെ ഭാര്യ ???ദേവീടെ കുട്ടി…. ” എല്ലാത്തിനും കൂടി നിറമില്ലാത്ത ഒരു മൂളലായിരുന്നു ഹിയുടെ ഭാഗത്ത് നിന്ന് കേട്ടത്… എന്തോ അത് കേട്ട് വല്ലാത്ത നിരാശ തോന്നി ദ്യുതിക്ക് സുന്ദരിയാട്ടോ ….!” എന്ന് പറഞ്ഞ് കവിളിൽ നുള്ളിയപ്പോഴും നാണിച്ച് ആ പെണ്ണ് മഹിയെ നോക്കിയിരുന്നു ….. ദൂരേക്ക് മിഴിനട്ട് വിവാഹ പന്തലിലുള്ളവരോട് തലയാട്ടി പരിചയം കാട്ടുകയായിരുന്നവനെ കണ്ട് വീണ്ടും നെഞ്ച് വിങ്ങിയിരുന്നു ….. അവഗണനക്ക് വല്ലാത്ത മൂർച്ഛയാണെന്ന് തിരിച്ചറിഞ്ഞിരുന്നു…. ❤❤❤❤❤❤❤❤❤❤❤❤❤❤❤ അമ്പലത്തിൽ പോയി വന്നപ്പോൾ ചുറ്റിയ മുണ്ടും നേര്യതും. മാറ്റി ചുവന്ന കല്യാണ സാരി ചുറ്റിയിരുന്നു മീര ….

നിറെ ആഭരണമണിഞ്ഞ് നീണ്ട മുടിയിൽ മുല്ലപ്പൂ ചൂടി… കല്യാണപ്പെണ്ണായി നിന്നിരുന്നു അവൾ… അങ്ങോട്ട് ചെന്നദ്യുതി അവളെ മിഴി നിറച്ച് കണ്ടു….. അവൾക്കായി സ്നേഹത്തിൻ്റെ ഒരു പുഞ്ചിരി ആ ചുണ്ടിൽ മൊട്ടിട്ടു…. ” മീരച്ചേച്ചി സുന്ദരിയായിട്ടുണ്ട് ട്ടോ ” എന്നൊരു കുഞ്ഞിൻ്റെ കൗതുകത്തോടെ പറയുന്നവളെ ചേർത്ത് നിർത്തി മീരയും …. ആ കവിളിൽ ഏറെ സ്നേഹത്തോടെ ചുണ്ടു പതിപ്പിച്ചു…. പെട്ടെന്നാണ് മഹി എത്തിയത്… “ഹാ മീര മോളെ ഇവിടെ നിക്കാണോ? ദേ ആ ക്യാമറക്കാര് അവിടെ അന്വേഷിക്കണു…. ദക്ഷിണ കൊടുക്കടെ…. വാ…” ഇല്ലാത്ത ധൃതി കാട്ടുന്നവനെ ദ്യുതി പരിഭവത്തോടെ നോക്കി…. ഉള്ളിൽ ഒരു കൊളുത്തിട്ട് വലിക്കുംവിധം വല്ലാതെ അത് തന്നെ വേദനിപ്പിക്കുന്നതറിഞ്ഞു …. ക്യാമറക്കണ്ണുകൾ തെളിമയോടെ മീരയുടെ ഫോട്ടോ ഒപ്പിയെടുത്തു … ”

ഫാമിലി ഫോട്ടൊ എടുക്കാട്ടോ ഇനി ” മീരയുടെ ഒരു സൈഡിൽ അച്ചമ്മയും അമ്മയും നിന്നു, മറു സൈഡിൽ മഹിയും … ദ്യുതി ഒരു അന്യയെ പോലെ മാറി നിന്നത് ശ്രദ്ധിച്ചാണ് മീര അവളെ വിളിച്ചത്… “ദ്യുതിമോളെ…. ” വിളി കേട്ട് നോക്കിയപ്പോൾ മീര മാടി വിളിച്ചു… മിഴികൾ നിർവികാരതയോടെ നിൽക്കുന്ന മഹിയിലേക്കോടിയെത്തി… മെല്ലെ അടുത്തേക്ക് നീങ്ങി നിന്നപ്പോൾ കേട്ടു ചേർത്ത് പിടിക്കാനുള്ള ക്യാമറമാൻ്റെ ആജ്ഞ ….. പുറകിലൂടെ തന്നെ വലയം ചെയ്ത് ചേർന്ന് പിടിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി …. ഹൃദയതാളം ഉയരുന്ന പോലെ… മനസ് ആനന്ദത്താൽ തുടികൊട്ടുന്നതാവാം.. ആ ഒരു ചേർത്ത് പിടിക്കൽ പോലും തനിക്കിപ്പോൾ അത്രമേൽ പ്രിയപ്പെട്ടതാണ് എന്ന് അറിയുകയായിരുന്നു ദ്യുതി…. ഒരിക്കൽ കൂടി തൻ്റെ പ്രണയത്തെയും …. ❤❤❤

ദക്ഷിണ സ്വീകരിക്കുമ്പോൾ മീരയെ നെഞ്ചോടു ചേർത്തിരുന്നു മഹി…. ഒരച്ഛനെ പോലെ…… മീരയുടെയും നിയന്ത്രണം നഷ്ടമായി അവൾ തേങ്ങി ….. പെട്ടെന്ന് ഗൗരവക്കാരനായ ഏട്ടനായി….. മറ്റുള്ളവരുടെ ആശീർവാദം വാങ്ങാൻ നിർദേശം നൽകി….. മഹിയുടെ എല്ലാ ഭാവങ്ങളും നോക്കിക്കാണുകയായിരുന്നു ദ്യുതി…. ഹൃദയം ആർദ്രമാവുന്നത് അവൾ അറിഞ്ഞു… “എട്ടത്തിയമ്മയുടെ അനുഗ്രഹം വാങ്ങൂ ” എന്ന് പറയുന്നത് കേട്ടപ്പോൾ നിസംഗതയോടെ മഹി ദ്യുതിയെ നോക്കി…. പ്രായത്തിൽ ഇളയതെങ്കിലും സ്ഥാനം കൊണ്ട് എട്ടത്തിയല്ലേ? എന്ന് ന്യായീകരിച്ച് പറഞ്ഞു എല്ലാവരും…..

നിലത്ത് മിഴികളൂന്നി ദ്യുതിയെ ഒന്നു നോക്കുക കൂടി ചെയ്യാതെ ദക്ഷിണ നൽകാനായുള്ള വെറ്റില മീരയുടെ കയ്യിലേക്ക് വച്ചു കൊടുത്തു…. നീറിപ്പിടഞ്ഞവൾ എറ്റുവാങ്ങി…. കാലിൽ വീഴാൻ സമ്മതിക്കാതെ മീരയെ പൂണ്ടടക്കം പിടിച്ചപ്പോൾ .. പൊട്ടിപ്പോയിരുന്നു ആ പെണ്ണ്…. അതൊരു ഏങ്ങലടിയായി ഉയർന്നു ….. ഞെട്ടി ദ്യുതിയെ നോക്കിയ മഹിയെ ദയനീയതയോടെ മീര നോക്കി…. അതിനേക്കാൾ വിങ്ങുന്ന ഒരു മനസാണ് അവിടെ എന്നറിയാതെ…….. (തുടരും)

മഹാദേവൻ: ഭാഗം 17

Share this story