നിനക്കായ് : ഭാഗം 52

നിനക്കായ് : ഭാഗം 52

എഴുത്തുകാരി: ഫാത്തിമ അലി

രണ്ട് ദിവസം മുൻപ് മൂന്നാറിൽ പോയ സാം പുലർച്ചെ ആണ് ഫ്ലാറ്റിലേക്ക് തിരിച്ചെത്തിയത്…. ഫ്രഷ് ആയി ഒന്ന് മയങ്ങണം എന്നുണ്ടായിരുന്നെങ്കിലും എന്തോ അത്യാവശ്യമായി ചെയ്ത് തീർക്കാനുള്ള സാം അതിന് നിൽക്കാതെ അവൻ വേഗം കാറുമെടുത്ത് പുറത്തേക്ക് പോയി…. ഡ്രൈവ് ചെയ്ത് പകുതിക്ക് എത്തിയതും കാർ പെട്ടെന്ന് നിന്ന് പോയി…സ്റ്റാർട്ട് ചെയ്യാൻ നോക്കിയെങ്കിലും നടന്നില്ല… “ശ്ശേ….എനി എന്ത് ചെയ്യും….?” ആലോചിച്ച് ഇരുന്നപ്പോഴാണ് അവിടെ അടുത്താണ് റാം താമസിക്കുന്നതെന്ന് അവന് ഓർമ വന്നത്… സാം വേഗം ഫോണെടുത്ത് റാമിനെ വിളിച്ചു…

“ഡാ….കുറച്ച് അർജന്റ് പ്രോഗ്രാം ഉള്ളത് കൊണ്ടാണ്….നിനക്ക് ബദ്ധിമുട്ടാകുവോ…” “ഒന്ന് പോടാ…എനിക്ക് എന്തെങ്കിലുംആവശ്യത്തിന് ഇവിടെ ബൈക്ക് ഇല്ലേ….ഒരു അഞ്ച് മിനിട്ട് ഞാനിപ്പോ എന്റെ കാറുമായി വരാം…” കുറച്ച് നേരത്തിനുള്ളിൽ അവൻ കാറുമായി വന്നതും സാം കീ അവന് കൊടുത്ത് കാർ വർക്ക് ഷോപ്പിൽ കൊടുക്കാനായി പറഞ്ഞു…. “ഈവനിങ് എല്ലാവർക്കും വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്… ലൊക്കേഷൻ നിനക്ക് ഞാൻ അയക്കാം…” “ശരിയെടാ…” സാം റാമിനെ നോക്കി ചിരിച്ച് കൊണ്ട് കാറുമെടുത്ത് പോയി… അവന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞതും സാം വർഗീസിനെ വിളിച്ചു… “ഹലോ…എളേപ്പാ….” “ആഹ്….സാമേ…നിങ്ങൾ എപ്പഴാ ഇങ്ങോട്ട് പുറപ്പെടുന്നത്…?”

ഫോൺ എടുത്തപാടെ വർഗീസ് അവനോട് ചോദിച്ചു…. “ഞാൻ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട് എളേപ്പാ….ബാക്കിയുള്ള സ്റ്റാഫുകളൊക്കെ ഈവനിങ് ആവുമ്പോഴേക്കും അങ്ങ് എത്തും… എനിക്ക് സ്ഥലം കൃത്യമായിട്ട് അറിയില്ല…ആ ലൊക്കേഷൻ ഒന്ന് അയക്കാമോ…” “ആ മോനേ…ഞാനിപ്പോ അയക്കാം….അവിടെ എത്താനാവുമ്പോ നീ വിളിക്ക്….ഞാനും മാധവേട്ടനും അങ്ങോട്ട് വന്നോളാം….” “ഓക്കെ….” സാം ഫോൺ വെച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും വർഗീസ് ലൊക്കേഷൻ അയച്ചിട്ടുണ്ടായിരുന്നു…. അവൻ അത് ഓപ്പൺ ചെയ്തപ്പോഴാണ് ആ നാടിന്റെ പേര് അവൻ ഒന്ന് കൂടി ശ്രദ്ധിച്ചത്… “കൃഷ്ണപുരം…(സാങ്കൽപ്പികം) ഈ പേര് ഞാനെവിടേയോ…കർത്താവേ…ഇത് ദുർഗയുടെ നാടല്ലേ…”

സാം ആലോചനയോടെ താടിയിൽ വിരലോടിച്ചു….പിന്നെ എന്തോ ഓർത്തെന്ന പോലെ വേഗം ഫോണെടുത്ത് അന്നമ്മയെ വിളിച്ചു… “മ്മ്….ഹലോ….” അന്നമ്മ നല്ല ഉറക്കപ്പിച്ചിലാണ് ഫോണെടുത്തതെന്ന് അവളടെ ശബ്ദം കേട്ടാൽ മനസ്സിലാവുമായിരുന്നു…. “ഡീ….അന്നമ്മോ…ദുർഗേടെ നാട് എവിടെയാ…?” സാമിന്റെ ആകാംക്ഷ നിറഞ്ഞുള്ള ചോദ്യം കേൾക്കെ അന്നമ്മ നെറ്റി ചുളിച്ചു…. “ഹാ…അതോ….ഊളംപാറ….” അവനെ ഒന്ന് വട്ടാക്കാൻ വേണ്ടി ചിരിയൊളിപ്പിച്ച് വെച്ച് കൊണ്ട് അന്നമ്മ മറുപടി കൊടുത്തു… “പ്ഫാ….” സാം ഒരു ആട്ട് ആട്ടിയതും അന്നമ്മ ഞെട്ടി കണ്ണുകൾ തുറന്നു…. “എന്തുവാ ഇച്ചേ….രാവിലെ തന്നെ ഉറക്കിൽ നിന്ന് വിളിച്ചുണർത്തി ആട്ടുന്നത്….”

ഒരു കൈ കൊണ്ട് തല ചൊറിഞ്ഞ് അവളുടെ ചോദ്യം കേട്ട് സ് കണ്ണുകളടച്ച് ദീർഘശ്വാസം വിട്ടു… “വാവ ഉറക്കമൊക്കെ മാറ്റി നല്ല കുട്ടിയായി ഇച്ച ചോദിക്കുന്നതിന് ഉത്തരം പറയണേ….” കൊഞ്ചലോടെയുള്ള അവന്റെ സംസാരം കേട്ട് അന്നമ്മ ചെറുചിരിയോടെ കണ്ണുകൾ തിരുമ്മി… “മ്മ്…ചോദിക്ക് ഇച്ചേ….” സൗണ്ട് ഒക്കെ റെഡിയാക്കിക്കൊണ്ടാണ് അന്നമ്മ പറഞ്ഞത്… “ഡാ കുഞ്ഞാ…..ദുർഗയുടെ നാട് എവിടെയാ….?” “എന്താ ഇച്ചേ…ദച്ചൂനെ കാണാഞ്ഞ് ഇരിക്കപ്പൊറുതി ഇല്ലേ…. ഇനിയിപ്പോ അവളുടെ നാട്ടിലേക്ക് പോവണോ….” ആക്കിയ ചിരിയോടെയുള്ള അവളുടെ ചോദ്യം കേട്ട് സാമിനും ചിരി വന്നു… “നീ കളിയാക്കാതെ കാര്യം പറ….” “ഹ്മ്…കൃഷ്ണപുരം….” “ഓക്കെ ടാ കുഞ്ഞാ…

ഇച്ച നിന്നെ വിളിക്കാമേ….ഇപ്പോ ചെറിയ ജോലി ബാക്കിയുണ്ട്….” വിചാരിച്ചത് പോലെ ആയതും സാം നിറ പുഞ്ചിരിയോടെ അന്നമ്മയോട് പറഞ്ഞ് ഫോൺ കട്ട് ചെയ്തു… “അപ്പോ ഇച്ചായൻ വരുവാ….എന്റെ ദുർഗക്കൊച്ചിന്റെ നാട്ടിലേക്ക്…” കള്ളച്ചിരിയോടെ തല താളത്തിൽ ചലിപ്പിച്ച് സാം കാർ സ്റ്റാർട്ട് ചെയ്തു…. **** “ഈ ഇച്ചക്ക് ഇതെന്നാ പറ്റിയോ ആവോ….പ്രേമം അസ്ഥിക്ക് പിടിച്ച് വട്ടായോ…?” സാം ഫോൺ വെച്ച് കഴിഞ്ഞതും ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്ന് താടിക്കും കൈ കൊടുത്ത് ഗഹനമായ ആലോചനയിലായിരുന്നു അന്നമ്മ…. അവസാനം ആലോചിച്ച് ഒരു അന്തവും കുന്തവും ഇല്ലാതെ ആയതും കൊച്ച് ചിന്തകളൊക്കെ മാറ്റിവെച്ച് പകുതിക്ക് മുറിഞ്ഞ് പോയ ഉറക്കം പൂർത്തിയാക്കാനായി ബെഡിലേക്ക് കിടന്നു…

തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കിയിട്ടും അന്നമ്മയെ നിദ്രാദേവി തിരിഞ്ഞ് നോക്കിയില്ല…. “കർത്താവേ….എന്റെ ഉറക്കം നശിപ്പിച്ച കാലമാടൻ ഇച്ചേ….വെച്ചിട്ടുണ്ട് ഞാൻ….ഇനി ഞാൻ എന്നാ ചെയ്യും… ആഹ്…ഐഡിയ…” പെട്ടെന്ന് തലയിൽ ബൾബ് കത്തിയത് പോലെ ചാടി എഴുന്നേറ്റ് അന്നമ്മ ഫോണെടുത്തു… കോൺടാക്ടിൽ നിന്ന് പേര് സെലക്ട് ചെയ്ത് കോൾ ബട്ടൻ അമർത്തി ചെവിയിലേക്ക് കൊണ്ട് വെച്ച് കാത്തിരുന്നു… ***** സുഖകരമായ നിദ്രയിലായിരുന്ന അലക്സ് ബെഡിൽ അലസമായി ഇട്ടിരിക്കുന്ന ഫോൺ നിർത്താതെ റിങ് ചെയ്തതും കൈകൾ വെച്ച് തപ്പി പിടിച്ച് എടുത്തു…

കണ്ണുകൾ തുറക്കാതെ കോൾ ആൻസർ ചെയ്ത് ചെവിയിലേക്ക് വെച്ചെങ്കിലും മറുതലക്കൽ നിന്ന് ഒരു ശബ്ദവും കേട്ടില്ല… “ഹലോ….” കേൾക്കാഞ്ഞിട്ടാവും എന്ന് കരുതി വീണ്ടും ഒരിക്കൽ കൂടി വിളിച്ച…. അവസാനത്തെ തവണ ഹലോ പറഞ്ഞ അലക്സിന്റെ ഈർശ്യ നിറഞ്ഞ ശബ്ദം കേട്ടതും അന്നമ്മ കുലുങ്ങി ചിരിച്ചു…. ആരോ തന്നെ കളിപ്പിക്കകയാണെന്ന് തോന്നിയ അലക്സ് നല്ല നാല് തെറി പറയാൻ വേണ്ടി വാ തുറന്നതും ഏറെ പരിചിതമായ ആ ചിരിയൊച്ച അവനെ നിശബ്ദനാക്കി…. “എന്താടീ കുട്ടി പിശാശേ…” കുറുമ്പ് നിറഞ്ഞ സ്വരത്തോടെയുള്ള അവന്റെ ചോദ്യം അന്നമ്മയടെ ചിരി ഉച്ചത്തിലാക്കി…

“എന്റെ ചെകുത്താൻ ഉറങ്ങുവായിരുന്നോ…?” കൊഞ്ചിക്കൊണ്ടുള്ള ചോദ്യം അവന്റെ ചുണ്ടിലും പുഞ്ചിരി വിരിയിച്ചെങ്കിലും അതിനെ മറച്ച് പിടിച്ചു… “ഏയ് അല്ല…ഞാൻ ആണവ കരാറിൽ ഒപ്പിടാൻ പോകുവാ…” ദേഷ്യം ഭാവിച്ച് കൊണ്ട് പറഞ്ഞതാണെങ്കിലും അതിനുള്ളിൽ ഒളിഞ്ഞ് കിടക്കുന്ന കുസൃതി അന്നമ്മ കണ്ടുപിടിച്ചു… “ശ്ശോ….ഈ ഇച്ചായന്റെ ഒരു തമാശ..പോ അവിടുന്ന്…” കഴുത്തിലെ നേർത്ത ചെയിനിൽ കൊരുത്ത് കൊണ്ടൺ അന്നമ്മ നാണം വന്നത് പോലെ പറഞ്ഞു… “എന്തുവാ ടീ….രാവിലെ തന്നെ എന്റെ വായിലിരിക്കുന്നത് കേൾക്കാൻ മെനക്കെടുന്നത്….” “എന്നാ ചെയ്യാനാ എന്റിച്ചായാ..നിങ്ങളുടെ വായിലിരിക്കുന്നത് കേട്ടില്ലേൽ എനിക്ക് എന്തോ പോലെയാന്നേ…”

“കൊഞ്ചാതെ വെച്ചിട്ട് പോടീ….” അലക്സ് അൽപം ഉച്ചത്തിൽ പറഞ്ഞ് കൊണ്ട് ഫോൺ കട്ട് ചെയ്യാനൊരങ്ങി…. “ഹാ…വെക്കല്ലേ…വെക്കല്ലേ…ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്….” “മ്മ്….?” അന്നമ്മ പറഞ്ഞത് കേട്ട് അത് എന്താണെന്നറിയാനായി അവൻ സംശയത്തോടെ ചോദിച്ചു…. “ഐ ലവ് യൂ ഡാ ചെകുത്താനേ…..ummmaaa…” അവൾ കുസൃതിയോടെ പറഞ്ഞതിനോടൊപ്പമുള്ള അമർത്തിയുള്ള ചുംബനം അവന്റെ കാതുകളെ കടന്ന് ഹൃദയത്തിലായിരുന്നു വന്ന് പതിച്ചത്…അത്രയും ശക്തി അതിനുണ്ടായിരുന്നു…. ഒരു ഉമ്മ കിട്ടിയപ്പോഴേക്കും ചെക്കന്റെ ഉറക്കം മൊത്തം കടല് കടന്നു… അന്നമ്മയാണെങ്കിൽ അവന്റെ ഉറക്കിൽ നിന്ന് എഴുന്നേൽപ്പിച്ചതിന്റെ സന്തോഷത്തിൽ സുഖമായി കിടന്ന് ഉറങ്ങാനും തുടങ്ങി… *****

സാം ലൊക്കേഷനിൽ അയച്ച സ്ഥലത്ത് എത്തിയതും കാർ ഒരു ഓരത്തേക്ക് ഒതുക്കിയിട്ടു… ഫോണെടുത്ത് വേഗം വർഗീസിന്റെ നമ്പർ ഡയൽ ചെയ്ത് കോൾ കണക്ട് ആവുന്നത് വരെ അവൻ കാത്തിരുന്നു… “ഹലോ…എളേപ്പാ…ഞാനിപ്പോ ഇവിടെയുള്ള ക്ഷേത്രത്തിന് കുറച്ച് മാറിയാണ് കാർ നിർത്തിയിട്ടിരിക്കുന്നത്….” അയാൾ ഒരു അഞ്ച് മിനിട്ടിനുള്ളിൽ അവിടെ എത്തുമെന്ന് പറഞ്ഞ് ഫോൺ വെച്ചതും സാം സീറ്റിലേക്ക് ചാരിയിരുന്ന് പുറത്തേ കാഴ്ചകൾ നോക്കി… റോഡിന്റെ ഇരു വശത്തമായി പരന്ന് കിടക്കുന്ന നെൽ പാടങ്ങളിലേക്ക് അവൻ കണ്ണുകളയച്ചു…. പെട്ടെന്ന് പ്രിയപ്പെട്ടതെന്തോ കണ്ടെത്തിയത് പോലെ അവന്റെ കണ്ണുകൾ തിളങ്ങി…

പാടവരമ്പത്ത് കൂടി കുസൃതി കാണിച്ച് നടന്ന് വരുന്ന തന്റെ പ്രണയത്തെ അവൻ കണ്ണ് നിറയെ നോക്കിക്കണ്ടു… പെട്ടെന്ന് സീറ്റിൽ വെച്ചിരുന്ന ഫോൺവൈബ്രേറ്റ് ചെയ്തതും സാം ഞെട്ടി കണ്ണുകൾ മാറ്റിക്കൊണ്ട് വേഗം ഫോണെടുത്തു… വർഗീസും മാധവനും അവിടെ എത്താറായെന്ന് പറഞ്ഞതും സാം സീറ്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നിന്നു… അപ്പോഴും അവന്റെ കണ്ണുകൾ ശ്രീയിലേക്കായിരുന്നു പോയത്… കാറിന്റെ സൈഡിലേക്കായി മറഞ്ഞ് നിൽക്കുന്നത് കൊണ്ട് ശ്രീക്ക് അവനെ കാണാൻ പറ്റില്ലായിരുന്നു… പാടം കടന്ന് റോഡിലേക്ക് കയറിയ അവൾ പാവാടത്തുമ്പ് പൊക്കി പിടിച്ച് പടികൾ ചവിട്ടി കയറുന്നത് ചിരിയോടെ അവൻ നോക്കി നിന്നു…

അവൾക്ക് അരികിലേക്ക് പോവണമെന്ന് ഉണ്ടായിരുന്നെങ്കിലും വർഗീസ് വരാറായത് കൊണ്ട് അവൻ മനസ്സിനെ നിയന്ത്രിച്ച് അവിടെ തന്നെ നിന്നു… “രണ്ട് മൂന്ന് ദിവസം ഇച്ചായൻ ഇവിടെ തന്നെ കാണും….അപ്പോ വിശദമായി കണ്ടോളാം എന്റെ കൊച്ചിനെ…” അവൾ പോയ വഴിയെ നോക്കി താടിയിൽ തടവിക്കൊണ്ട് സാം മനസ്സിൽ പറഞ്ഞു…. നിമിഷങ്ങൾ കഴിഞ്ഞതും വർഗീസും കൂടെ മറ്റൊരാളും അവന്റെ അടുത്തേക്ക് നടന്ന് ചെന്നു… സാമിനെ കണ്ടതും വർഗീസ് ചെന്ന് സ്നേഹത്തോടെ പുണർന്നു… മാധവന് അവനെ പരിചയപ്പെടുത്തി കൊടുത്തതും അയാളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞ് നിൽക്കുന്നത് സാം ശ്രദ്ധിച്ചിരുന്നു… “എന്താ ഇങ്ങനെ നോക്കുന്നത്…?”

“അല്ല…ഹോസ്പിറ്റലിന്റെ എം.ഡി എന്നൊക്കെ പറഞ്ഞപ്പോ ഞാൻ കുറച്ച് കൂടെ പ്രയം ഉള്ള ആളാണെന്നാണ് കരുതിയത്….” മാധവൻ തന്റെ മനസ്സിൽ തോന്നിയത് മറച്ച് വെച്ചില്ല…അത് കേട്ടതും സാം അയാളെ നോക്കി നിറഞ്ഞ് പുഞ്ചിച്ചു… “നമുക്ക് വീട്ടിൽ ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാവാം ബാക്കി സംസാരം…” ചെറിയ കുശലാന്വേഷണങ്ങൾക്ക് ശേഷം മാധവൻ ഇരുവരെയും നോക്കിക്കൊണ്ട് പറഞ്ഞതും സാം സമ്മതമെന്ന രീതിയിൽ തല ചലിപ്പിച്ചു… മൂന്ന് പേരും കാറിലാണ് മാധവന്റെ വീട്ടിലേക്ക് പോയത്… വീടിന് മുന്നിൽ കാർ നിർത്തി ഇറങ്ങിയ സാം വിടർന്ന കണ്ണുകളോടെ ആ തറവാടിനെ നോക്കി…. പ്രൗഢിയോടെ നിലകൊള്ളുന്ന ആ നാല് കെട്ടിന് ഒരു പ്രത്യേക ഭംഗി തോന്നിയിരുന്നു… “സർ വരൂ…”

“എന്നെ സർ എന്നൊന്നും വിളിക്കല്ലേ അങ്കിൾ….സാം… അങ്ങനെ വിളിച്ചാൽ മതി….അങ്കിൾ കാണാൻ ഇപ്പോഴും യങ് ആൻഡ് ഹാൻസം ആണെങ്കിലും പ്രായം വെച്ച് നോക്കുകയാണെങ്കിൽ എന്റെ പപ്പയുടെ സ്ഥാനത്തുള്ള ആളല്ലേ….” കുസൃതിയോടെയുള്ള അവന്റെ സംസാരം കേട്ട് മാധവൻ ഉറക്കെ ചിരിച്ചു… കാറിന്റെ സൗണ്ട് കേട്ടൂ അകത്ത് നിന്നും വന്ന് നോക്കിയ വസുന്ധര ചിരിയോടെ നിൽക്കുന്ന മാധവനെയും കൂടെയുള്ള വർഗീസിനെയും സാമിനെയും കണ്ടു… “വസൂ..ഞാൻ മെഡിക്കൽ ക്യാമ്പ് നടത്തുന്ന കാര്യം പറഞ്ഞില്ലായിരുന്നോ…ദേ ഇതാണ് ഹോസ്പിറ്റലിന്റെ എം.ഡി… സാം…ഇത് എന്റെ പ്രിയ പത്നി വസുന്ധര…..”

മാധവൻ അവരുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചതും വസു അയാളെ കൂർപ്പിച്ച് ഒന്ന് നോക്കിക്കൊണ്ട് സാമിനെ നോക്കി ചിരിച്ചു…. “വരൂ…അകത്തേക്ക് ഇരിക്കാം…” അവരുടെ ക്ഷണം സ്വീകരിച്ച് അകത്തേക്ക് കയറിയ സാം വീടിന്റെ അകം മൊത്തം കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു… “ഇരിക്ക്….” സെറ്റിയിലേക്ക് ചൂണ്ടി കാണിച്ച് മാധവൻ പറഞ്ഞതും സാം അയാളെ നോക്കി ചിരിച്ച് കൊണ്ട് അവിടെ ഇരുന്നു… അപ്പോഴേക്കും വസുന്ധര തയ്യാറാക്കി വെച്ചിരുന്ന ചായയുമായി വന്നിരുന്നു… സാം അത് വാങ്ങി സിപ്പ് ചെയ്ത് കൊണ്ട് വെറുതേ ഹാളിലൂടെ കണ്ണോടിച്ചു…. വർഗീസിനെ ആരോ ഫോണിൽ വിളിച്ചതും അയാൾ പിന്നെ വരാമെന്ന് പറഞ്ഞ് തിരികെ പോയി…

“മോനെന്താ ചായ കുടിക്കാത്തത്…?” സാം കൈയിലിരുന്ന ചായ കപ്പിലൂടെ വിരലുകൾ ഓടിച്ച് എങ്ങോട്ടോ നോക്കുന്നത് കണ്ടാണ് വസുന്ധര ചോദിച്ചത്… “ഞാൻ ഇത്പോലുള്ള തറാവാട്ടിലൊക്കെ ഫസ്റ്റ് ടൈം ആണ്…അപ്പോ ആ ഒരു എക്സൈറ്റ്മെന്റിൽ…. ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാനൊന്ന് ചുറ്റി കണ്ടോട്ടേ….” സാം മാധവനെയും വസുന്ധരയെയും മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു… “അതിനെന്താ…” മാധവന്റെ സമ്മതം കിട്ടിയതും സാം സെറ്റിയിൽ നിന്ന് എഴുന്നേറ്റ് അതിലൂടെ നടന്നു… ഹാളിൽ നിന്ന് കടന്നാൽ കാണുന്ന നടുമുറ്റവും ഒത്ത നടുക്കായ് തളികയിൽ വെച്ചിരിക്കുന്ന നീല ആമ്പലുകളും അവന് ഒരുപാട് ഇഷ്ടമായി…

നടക്കുന്നതിനിടയിൽ നടുമുറ്റത്തിന് ഒരുസൈഡിലായി വെച്ചിരിക്കുന്ന തടിമേശക്ക് മുകളിൽ ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന ഫോട്ടോകൾ കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞ് വന്നു…. കൈകൾ രണ്ടും ഇടുപ്പിൽ കുത്തി കുറുമ്പോടെ മുഖം വീർപ്പിച്ച് നിൽക്കുന്ന ശ്രീയുടെ ഫോട്ടോ ആയിരുന്നു ആദ്യത്തേത്ത്… മറ്റൊന്നിൽ വസുന്ധരക്കും മാധവനും ഇടയിൽ നിന്ന് രണ്ടാളുടെയും തോളിൽ കൈയിട്ട് നിറഞ്ഞ് ചിരിക്കുന്ന ശ്രീയും… പെട്ടെന്ന് കുടിച്ച് കൊണ്ടിരുന്ന ചായ തരിപ്പിൽ പോയി അവൻ ചുമക്കാൻ തുടങ്ങി… “അയ്യോ….എന്ത് പറ്റി….” അവൻ ചുമക്കുന്നത് കേട്ട് വന്ന വസുന്ധര ആകുലതയോടെ ചോദിച്ചു…. “ഏയ്…ഒന്നുമില്ല…പെട്ടെന്ന് നെറുകിൽ കയറി…” “ഷർട്ടിൽ മുഴുവൻ കറ ആയല്ലോ….”

കപ്പ് അവന്റെ കൈയിൽ നിന്ന് വാങ്ങിയപ്പോഴാണ് ഷർട്ടിൽ ചായ തൂവിയത് വസുന്ധര കണ്ടത്…. “സാരമില്ലന്നേ…കഴുകി കളഞ്ഞാൽ പൊയ്ക്കോളും…” “വസൂ….നീ സാമിന് വാവേടെ റൂം കാണിച്ച് കൊടുക്ക്….” മാധവൻ പറഞ്ഞത് കേട്ട് അവർ അവനെയും വിളിച്ച് മുന്നോട്ട് നീങ്ങി…. വസുന്ധരയോടൊപ്പം നടക്കുന്നുണ്ടെങ്കിലും സാമിന്റെ ചിന്തകളത്രയും നേരത്തെ കണ്ട ഫോട്ടോയിലായിരുന്നു… ശ്രീയുടെ വീട്ടിലാണ് താൻ വന്നതെന്ന് അറിഞ്ഞതും സാമിന് സന്തോഷം കൊണ്ട് എന്ത് പ്രവർത്തിക്കണം എന്നറിയാത്ത അവസ്ഥയായിരുന്നു… അവനെ ശ്രീയുടെ റൂമിലാക്കി വസുന്ധര തിരികെ പോയതും സാം വേഗം വാതിലടച്ചു…. എളിയിൽ കൈ കൊടുത്ത് സാം റൂം മൊത്തത്തിലൊന്ന് വീക്ഷിച്ചു…

അത്യാവശ്യം വലിയൊരു മുറി ആയിരുന്നു അവളുടെത്…. ഒത്ത നടുക്ക് വലിയൊരു കട്ടിലുണ്ട്…. സൈഡിലായി ഷെൽഫും മേശയും ചെയറും ഇട്ടിട്ടുണ്ട്… കുറച്ച് പുസ്തകങ്ങൾ മേശമേൽ അടുക്കി വെച്ചത് കണ്ട് സാം അവിടേക്ക് നടന്നു… ഒന്ന് രണ്ട് കവിതകളും നോവലുകളും ആയിരുന്നു അത്…. വെറുതേ ഒന്ന് മറിച്ച് നോക്കവേയാണ് മേശമേൽ ചില്ല് പാത്രങ്ങളിൽ ഇട്ട് വെച്ച വെള്ളാരം കല്ലുകളും വളപ്പൊട്ടുകളും അവൻ കാണുന്നത്…. അതിനടുത്ത് തന്നെ മൂന്നാല് ഫോട്ടോകൾ സ്റ്റാൻഡ് ചെയ്ത് വെച്ചിട്ടുണ്ട്…. ശ്രീയുടെ ഒറ്റക്കുള്ളതും അച്ഛന്റയും അമ്മയുടെയും കൂടെയുള്ളതും അല്ലാതെ അവളുടെ കുഞ്ഞിലെയുള്ള ഫോട്ടോയും ഉണ്ടായിരുന്നു…. അവൻ ആ ഫോഠ്ഠോ കൈയിലെടുത്ത് കുഞ്ഞ് ശ്രീയുടെ തുടുത്ത കവിളുകളിലൂടെ പ്രണയത്തോടെ വിരലോടിച്ചു….

മറ്റൊരു ചിത്രത്തിൽ ശ്രീയും അവളെക്കാൾ കുറച്ച് കൂടി പ്രായമുള്ള ഒരു ആൺകുട്ടിയും തോളിൽ കൈയിട്ട് നിൽക്കുന്നതായിരുന്നു ഉള്ളത്…. “എന്റെ ദുർഗക്കൊച്ചിന്റെ കണ്ണേട്ടൻ ആണല്ലേ….ഏട്ടന്റെ അനിയത്തിക്കുട്ടി എന്റെ ജീവനാണ്…..പക്ഷേ എന്ത് ചെയ്യാനാ….എന്റെ കുറുമ്പി അമ്പിനും വില്ലിനും അടുക്കുന്നില്ല…ഇപ്പോ കുറച്ച് വാശി കാണിച്ചാലും അവസാനം എനിക്കങ്ങ് തന്നേക്കണം അവളെ…മരണം വരെ ആ കണ്ണ് നിറയാതെ നോക്കിക്കോളാം….” കണ്ണന്റെ ഫോട്ടോയിൽ നോക്കിക്കൊണ്ട് പതിയെ അവൻ പറഞ്ഞതും തുറന്നിട്ട ജനാലയിലൂടെ ഒരു കുളിർ തെന്നൽ അവനെ തലോടി കടന്ന് പോയി…. ഒരു ചെറു ചിരിയോടെ അരികിലായുള്ള തൂവെള്ള കർട്ടൻ അവൻ പതിയെ നീക്കി…..

കണ്ണുകളടച്ച് ഇത്തിരി നേരം അവനാ കുളിർ ആസ്വദിച്ചു…. സാം റൂമിലുള്ള അറ്റാച്ച്ഡ് ബാത്ത്റൂമിലേക്ക് കയറി ഷർട്ടിലെ കറ കഴുകി കളഞ്ഞ് ഉണങ്ങാനായി ചെയറിൽ കൊണ്ട് വിരിച്ചിട്ട് ഫാൻ സ്പീഡിലിട്ടു… നേരെ ബെഡിലേക്ക് ചെന്ന് കിടന്ന് കാച്ചെണ്ണയുടെ മണമുള്ള ശ്രീയുടെ തലയണയിലേക്ക് മുഖം അമർത്തി… അധിക നേരം അവിടെ കിടക്കാതെ നനവൽപ്പം മാറിയ ഷർട്ടെടുത്ത് ഇട്ട് സാം വേഗം ഡോർ തുറക്കാനൊരുങ്ങി… അപ്പോഴേക്കും വാതിൽ തള്ളി തുറന്ന് കയറിവരുന്ന ആളെ കണ്ട് സാമിന്റെ മുഖത്തൊരു കള്ള ചിരി വിരിഞ്ഞു…. ****** നേരത്തെ വരാമെന്ന് പറഞ്ഞ് പോയ ശ്രീ കുറേ സമയം വൈകിയാണ് വീട്ടിലെത്തിയത്… ഉമ്മറത്ത് പരിചയമില്ലാത്ത കാറും ഷൂവും കണ്ട് സംശയിച്ച് അകത്തേക്ക് കയറിയ ശ്രീ അവിടെയെങ്ങും ആരെയും കണ്ടില്ല…

അടുക്കളയിൽ നിന്ന് മാധവന്റയും വസുന്ധരയുടെയും ശബ്ദം അവൾ കേൾക്കുന്നുണ്ടായിരുന്നു…. വസുന്ധര കണ്ടാൽ വഴക്ക് കേൾക്കും എന്ന് അറിയാവുന്ന ശ്രീ പമ്മി പമ്മി റൂമിന്റെ അടുത്തേക്ക് നടന്നു…. അടച്ചിട്ട ഡോർ തള്ളി തുറന്ന് അകത്തേക്ക് കയറിയപ്പോഴാണ് അവളെ നോക്കി മാറിൽ കൈ പിണച്ച് കുസൃതി ചിരിയോടെ നിൽക്കുന്ന സാമിനെ കണ്ടത്… പെട്ടെന്ന് അവനെ അവിടെ കണ്ടപ്പോൾ സ്വപ്നമാണെന്നാണ് അവൾ കരുതിയത്… സ്വയം ഒന്ന് നുള്ളി നോക്കി അല്ലെന്ന് ഉറപ്പ് വരുത്തിയതും ശ്രീ ഉറക്കെ ഒച്ചയെടുക്കാനായി നോക്കി…

അത് മുൻകൂട്ടികണ്ടെന്ന പോലെ സാം ഓടി ചെന്ന് അവളുടെ വാ ഒരു കൈയാൽ പൊത്തിപിടിച്ച് മറുകൈയാൽ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞ് ശ്രീയെ പൊക്കി എടുത്ത് ഡോറിന്സൈഡിലെ ചുമരിലേക്ക് ചേർത്ത് നിർത്തി… “എന്റെ ദുർഗക്കൊച്ചേ…ഒച്ച എടുക്കല്ലേ….” സാം പതിയെ അവളുടെ കാതിനരികിലായി വന്ന് പറഞ്ഞതും അവന്റെ നിശ്വാസത്തിന്റെ ചൂടേറ്റോ അതോ അവൻ പറഞ്ഞത് കേട്ടിട്ടോ ശ്രീ കുതറുന്നത് നിർത്തി അവനെ നോക്കി…. അവളെന്തോ പറയുന്നത് പോലെ തോന്നിയതും സാം വാ പൊത്തി വെച്ച കൈ എടുത്ത് മാറ്റി…. “താനെന്തിനാ ഡോ ഇവിടെ വന്നത്….?” പതിയെ ആണ് ചോദ്യമെങ്കിലും അതിലെ ദേഷ്യം അവൻ അറിഞ്ഞിരുന്നു…

“നീ ഇന്നലെ ഞാൻ വിളിച്ചപ്പോ ഫോൺ എടുക്കാതിരുന്നത് കൊണ്ട്…” കുറുമ്പോടെ അവൻ പറഞ്ഞത് കേട്ട് ശ്രീ ഏതാണ്ട് വിശ്വസിച്ചപോലെ തോന്നി… ബാൽക്കണി ചാടി കടന്ന ചെക്കനായത് കൊണ്ട് ചിലപ്പോ ഇങ്ങനൊരു സാഹസം ചെയ്യാനും മടിക്കില്ല എന്ന് ശ്രീക്ക് തോന്നിയിട്ടുണ്ടാവും….. “ഇനി എപ്പോ വിളിച്ചാലും ഞാൻ ഫോണെടുത്തോളാം….പ്ലീസ്.. താനൊന്ന് പോ….ദൈവമേ….അച്ഛയും അമ്മയും കണ്ടാൽ…” ചുണ്ട് പിളർത്തി സങ്കടത്തോടെ പറയുന്ന ശ്രീയുടെ മുഖത്തേക്ക് അവൻ കൊതി തീരാത്ത പോലെ നോക്കി നിന്നു… മാമ്പഴ മഞ്ഞയും ആകാശ നീലയും കൂടിയ ദാവണിയിൽ അവളുടെ അഴക് ഒന്ന് കൂടി വർദ്ധിച്ചത് പോലെ അവന് തോന്നി…

നെറ്റിയിലെ വിയർപ്പിൽ നനഞ്ഞ് കിടക്കുന്ന ചന്ദനവും കണ്ണുകളിൽ പടർന്ന കൺമഷിയും അവളിൽ വല്ലാത്തൊരു വശ്യത നൽകിയിരുന്നു… നോക്കി നിൽക്കെ അവളെ വാരി പണർന്ന് ചുംബനം കൊണ്ട് മൂടാൻ അവൻ അതിയായി ആഗ്രഹിച്ചു…. അതിന്റെ ഫലമെന്നോണം ഇടുപ്പിൽ വെച്ചിരുന്ന കൈ ഒന്ന് കൂടി മുറുകി…. “ഉഫ്….എന്നാ ഒരു സ്മെൽ ആ പെണ്ണേ നിനക്ക്….എന്നെ മത്ത് പിടിപ്പിക്കുന്ന ഒരു തരം ഗന്ധം….” സാം പതിയെ മനസ്സിൽ പറഞ്ഞ് കൊണ്ട് ഒന്ന് കൂടെ അവളോട് ചേർന്ന് നിന്ന് അവളിൽ നിന്ന് ഉയരുന്ന ഗന്ധത്തെ അവൻ ആവാഹിച്ചെടുത്തു…. “ഡോ…കൈയെടുക്കെടോ…” ശ്രീ കത്തുന്ന നോട്ടത്താലെ പറഞ്ഞെങ്കിലും സാം കൂസലില്ലാതെ അവളെ നോക്കി….

“ആദ്യം ഇച്ചായന്റെ കൊച്ച് എന്റെ കഴുത്തിൽ ചുറ്റിയ കൈ എടുക്ക്….എന്നിട്ട് ആലോചിക്കാം…” കുറുമ്പോടെ അവൻ പറഞ്ഞത് കേട്ടപ്പോഴാണ് ശ്രീ ആ കാര്യം ശ്രദ്ധിക്കുന്നത്…നേരത്തേ സാം അവിടെ പിടിച്ച് പൊക്കിയപ്പോൾ പേടിച്ച് അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റിപിടിച്ചതാണ്…. ചമ്മലോടെ അവൾ കൈകളെ പിൻവലിച്ചതും സാമും ഇടുപ്പിൽ വെച്ചിരുന്ന കൈ എടുത്ത് മാറ്റി.. പെട്ടെന്ന് ശ്രീ വിരലിട്ട് ചുരുട്ടിക്കൊണ്ടിരുന്ന ധാവണിത്തുമ്പ് പിടിച്ചെടുത്ത് സാം അവളുടെ മുഖത്തായി മറച്ച് പിടിച്ചു… മറച്ച് പിടിച്ച ഷാളിന് മുകളിലൂടെ അവളുടെ നെറ്റി തടത്തിൽ അവൻ അമർത്തി ചുംബനം നൽകി… “ഒത്തിരി സുന്ദരി ആയിട്ടുണ്ട് എന്റെ കൊച്ച്….നിന്റെ മുഖം മുഴുവൻ ചുംബിച്ച് മൂടാനുള്ള കൊതിയുണ്ടെടീ….

പക്ഷേ നിന്റെ സമ്മതമില്ലാതെ അതിന് മുതിരില്ല ഞാൻ….. എന്നാ ഇപ്പോ ഒട്ടും അടക്കാൻ പറ്റാതെ വന്നപ്പോ ചെയ്ത് പോയതാണ്….സോറീ….” ആർദ്രമായി അവളുടെ കാതിനരികിൽ വന്ന് പറഞ്ഞ് സാം പുറത്തേക്ക് പോയി…. ശ്രീ ആണെങ്കിൽ എന്താ നടന്നതെന്ന് മനസ്സിലാവാതെ കിളിപോയ പോലെ നിൽക്കകയായിരുന്നു…. “അയ്യേ….അയാളെന്നെ ഉമ്മവെച്ചു..ഛീ…. വൃത്തികെട്ടവൻ….” ബോധം വന്നപ്പോ സാമിനെ ചീത്ത വിളിക്കുകയാണ് അവൾ…. “എന്നിട്ട് നീ ഒന്നും ചെയ്യാതെ നിൽക്കുന്നോ ശ്രീ…..എവിടെ ആ കാലൻ…ദൈവമേ…ഇതെങ്ങോട്ട് പോയി…” ടെൻഷനോടെ ചുറ്റിലും നോക്കിയപ്പോഴാണ് പുറത്ത് നിന്ന് എന്തൊക്കെയോ സൗണ്ട് കേട്ടത്….

അവൾ നെഞ്ചത്ത് കൈ വെച്ച് മെല്ലെ തലയിട്ട് നോക്കി ആരെയും കാണാഞ്ഞ് മുന്നോട്ട് നടന്നപ്ഓഴാണ് ഹാളിൽ ഇരുന്ന് ബ്രേക് ഫാസ്റ്റ് കഴിക്കുന്ന മാധവനെയും സാമിനെയും ഭക്ഷണം വിളമ്പി കൊടുക്കുന്ന വസുന്ധരയെയും കണ്ടത്.. “ആ….മോള് വന്നോ….സാം…ഇതാണ് ഞങ്ങളുടെ മകൾ ശ്രീദുർഗ…” “വാവേ….ഇത് സാം…അച്ഛ ഒരു മെഡിക്കൽക്യാമ്പ് നടത്തുന്ന കാര്യം പറഞ്ഞില്ലായിരുന്നോ….ആ ഹോസ്പിറ്റലിന്റെ എം.ഡി ആണ്..” അവിടെ നടക്കുന്ന കാഴ്ച കണ്ട് വാ പൊളിച്ച് നിന്ന ശ്രീയെ കണ്ട മാധവൻ അവളെ അടുത്തേക്ക് വിളിച്ചു… ശ്രീ അയാളെ നോക്കി ചിരിച്ച് സാമിനെ നോക്കാതെ മറ്റെവിടേക്കോ നോട്ടമെറിഞ്ഞ് നിന്നു…

“എനിക്ക് അറിയാം അങ്കിൾ…ദുർഗയെ…” സാം ചെറുചിരിയോടെ പറഞ്ഞത് കേട്ട് വസുന്ധരയും മാധവനും പരസ്പരം നോക്കി… “ദുർഗ എന്റെ അനിയത്തിയുടെ കൂടെ ആണ് പഠിക്കുന്നത്… ആൻമരിയ…അന്നമ്മയെ കുറിച്ച് ദുർഗ പറഞ്ഞിട്ടില്ലേ…?” “ഈശ്വരാ..അന്നക്കുട്ടിയെ അറിയാതെയോ…എന്നും ഇവളെ വിളിക്കുമ്പോ മോള് ഞങ്ങളോടും കൂടെ സംസാരിച്ചേ ഫോൺ വെക്കാറുള്ളൂ….മോനെ പറ്റിയും പിന്നെ അലക്സ്മോനെ പറ്റിയും ഒക്കെ ഇവൾ പറഞ്ഞിട്ടുണ്ട്…പക്ഷേ മോന്റെ ഫോട്ടോ കണ്ടിട്ടില്ല…അതാണ് മനസ്സിലാവാഞ്ഞത്…” വസുന്ധര സന്തോഷത്തോടെ പറഞ്ഞത് കേട്ട് സാം അവരെ നോക്കി പുഞ്ചിരിച്ചു….

മാധവന്റെ മുഖത്തും അതേ സന്തോഷം ഉണ്ടായിരുന്നു… അവിടെ നിന്ന് പോവാനൊരുങ്ങിയ ശ്രീയെ മാധവൻ ഭക്ഷണം കഴിക്കാനായി ഇരുത്തി… നുള്ളിപെറുക്കി കഴിക്കുന്നതിനിടയിൽ സമിനെ കൂർപ്പിച്ച് നോക്കാനും അവൾ മറന്നില്ല…പക്ഷേ സാം അവളെ നോക്കി സൈറ്റടിച്ച് കാണിച്ചപ്പോൾ ശ്രീ നല്ല കുട്ടിയായി ഭക്ഷണം കഴിച്ചു… “മോനും കൂടെയുള്ളവർക്കും ഔട്ട് ഹൗസിലാണ് താമസം ശരിയാക്കിയത്…എന്തെങ്കിലും പോരായ്ക ഉണ്ടെങ്കിൽ പറയണം….” ഭക്ഷണം കഴിച്ച് കഴിഞ്ഞ് സാമിനെയും കൂട്ടി ഔട്ട് ഹൗസിലേക്ക് പോവാനിറങ്ങിയ മാധവന്റെ ഫോണിലേക്ക് ആരോ വിളിച്ചു… “പാർട്ടി ഓഫീസിൽ നിനനായിരുന്നു…മറ്റന്നാൾ ക്യാമ്പ് തുടങ്ങണ്ടതല്ദേ…

അപ്പോ അതിന്റെ ഒന്ന് രണ്ട് കാര്യം ബാക്കി ഉണ്ട്….ഞാനതൊന്ന് തീർത്തിട്ട് വരാം…ശ്രീക്കുട്ടീ…മോൾ സാമിനെ ഔട്ട് ഹൗസിലേക്ക് കൂട്ടി റൂം കാണിച്ച് കൊടുക്ക്…” മാധവൻ പറഞ്ഞത് കേട്ട് മനസ്സില്ലാ മനസ്സോടെയാണ് ശ്രീ സാമിനെയും കൂട്ടി നടന്നത്… “ഇതാണ് റൂം…” ഔട്ട് ഹൗസിന്റെ സൈഡിലായുള്ള മുറി തുറന്ന് കൊടുത്ത് താൽപര്യമില്ലാത്ത പോലെ പറഞ്ഞ് കൊണ്ട് ശ്രീ പോവാനൊരുങ്ങി…. “ഹാ…ഇച്ചായന്റെ കൊച്ച് അങ്ങനെയങ്ങ് പോയാലോ… ഒന്നൂല്ലേലും നിന്റെ ഗസ്റ്റ് അല്ല്യോ ടീ ഞാൻ….” ശ്രീയെ നോക്കി സൈറ്റടിച്ച് കൊണ്ട് സാം പറഞ്ഞു… “ഓ…ഒരു ഗസ്റ്റ് വന്നിരിക്കുന്നു..” “എന്താ എന്റെ ദുർഗക്കൊച്ചിനൊരു പുച്ഛം…” ശ്രീയുടെ പുച്ഛ ഭാവം കണ്ട് സാം അടിവെച്ച് അവളുടെ അടുത്തേക്ക് നീങ്ങി….

“ദേ…അടുത്തേക്ക് വരണ്ട….” സാമിന്റെ വരവ് കണ്ടതും ശ്രീ ചൂണ്ടുവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു…. “വന്നാൽ…..?” “വന്നാ ഞാൻ…ഞാൻ എറിയും…” മേശമേലിരിക്കുന്ന സ്റ്റീൽ ഗ്ലാസ് എടുത്താണ് പെണ്ണ് പറഞ്ഞത്…. “ആഹാ….എന്നാ അതൊന്ന് അറിയണമല്ലോ….” എന്നിട്ടും കാര്യമാക്കാതെ സാം അവളുടെ അടുത്തേക്ക് പോയതും ശ്രീ അവളെ ഉമ്മ വെച്ചതൊക്കെ ഓർത്ത് അവന് നേരെ അതെടുത്ത് എറിഞ്ഞു … “ആഹൂ….ഡീ….” ഒഴിഞ്ഞ് മാറാൻ നോക്കിയെങ്കിലു കൃത്യമായി അവന്റെ നെറ്റിയിൽ തന്നെ വന്ന് കൊണ്ടിരുന്നു…. അവൻ നെറ്റിയിൽ കൈ വെച്ച് ഉഴിഞ്ഞ സമയം കൊണ്ട് സാമിനെ തള്ളി മാറ്റി അവൾ പുറത്തേക്ക് ഓടി. “പോടാ കാലമാടാ….” പോവുന്ന പോക്കിൽ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു…

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ കുറുമ്പീ….” അവൾ ഓടിയ വഴിയെ നോക്കി നെറ്റിയിൽ തടവിക്കൊണ്ട് സാം പുഞ്ചിരിയോടെ പറഞ്ഞു…. *** വൈകുന്നേരത്തോടെ ബാക്കിയുള്ള സ്റ്റാഫുകളും മറ്റു കാര്യങ്ങളും എല്ലാം എത്തിയിരുന്നു….. രാത്രി ശ്രീയുടെ വീട്ടിൽ നിന്ന് നല്ല നാടൻ ബക്ഷണവും കഴിച്ച് എല്ലാവരും ഔട്ട്ഹൗസിൽ അവരവർക്ക് റെഡി ആക്കിയ റൂമിലേക്ക് പോയി…. സമയം ഒരുപാടായിട്ടും ഉറക്കം വരാതെ ബെഡിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കളിക്കുകയാണ് സാം…. അവസാനം ഉറക്കം വരില്ലെന്ന് ഉറപ്പായതും സാം പതിയെ എഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി… രാത്രി നല്ല നിലാവുണ്ടായിരുന്നു…നീളൻ ഇടനാഴിയിലൂടെ വെറുതേ നടന്ന് ചാരുപടിയിലേക്ക് ചെന്നിരുന്നു…

അവിടെ നിന്ന് നോക്കിയാൽ ശ്രീയുടെ റൂം കാണാം…അവളെ ഒന്ന് കാണണമെന്ന് അതിയായി ആഗ്രഹിച്ചെങ്കിലും വെറുതേ ബുദ്ധിമുട്ടിക്കേണ്ടെന്ന് വെച്ച് അവനാ ആഗ്രഹത്തെ അടക്കി നിർത്തി… ചെറുതായി വീശുന്ന തണുത്ത കാറ്റിനോടൊപ്പം മറ്റെന്തോ ഒരു ഗന്ധം കൂടെ അവനെ പൊതിയുന്നത് പോലെ സാമിന് തോന്നി…. തന്റെ പെണ്ണിൽ നിന്ന് വമിക്കുന്ന അതേ സുഗന്ധം എവിടെ നിന്നാണ് വരുനാനതെന്നറിയാൻ അവൻ കൗതുകത്തോടെ ചുറ്റിലും കണ്ണോടിച്ചു…. മെല്ലെ മുറ്റത്തേക്കിറങ്ങി നോക്കിയപ്പോൾ ഔട്ട് ഹൗസിനോട് ചേർന്നുള്ള ഒരു മരത്തിലേക്ക് അവന്റെ കണ്ണുകൾ പോയത്…. വരാന്തയിൽ ഒരു ലൈറ്റ് ഓൺ ചെയ്ത് വെച്ചത് കൊണ്ട് അവനത് വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നു…

തിങ്ങി നിറഞ്ഞ ഇലകളോട് കൂടെയുള്ള ആ മരത്തിന്റെ ചുവട്ടിലായി വീണ് കിടക്കുന്ന പൂക്കളെ അവൻ വാരിയെടുത്തു… ഇളം മഞ്ഞയും വെളുപ്പും നിറത്തിലുള്ള അത് ഇലഞ്ഞിപ്പൂക്കളാണെന്ന് മനസ്സിലായ സാം പതിയെ തന്റെ നാസികത്തുമ്പിലേക്ക് അടുപ്പിച്ചു…. “അതേ….ഇലഞ്ഞിപ്പൂവിന്റെ മണമാണ് തന്റെ പെണ്ണിന്….” അടച്ച് പിടിച്ച കണ്ണുകൾ തുറന്ന് കൊണ്ടവൻ പ്രണയത്തോടെ ആ പൂക്കളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….. ***** രണ്ട് ദിവസത്തിനകം തന്നെ ക്യാമ്പ് തുടങ്ങി….നല്ല ജന പങ്കാളിത്തത്തോടെ നടന്ന പരിപാടി വാർത്തയിൽ ഇടം പിടിക്കാനും വൈകിയിരുന്നില്ല…. ഇന്നലെ അവസാനിച്ച ക്യാമ്പിന് ശേഷം ഇന്നാണ് എല്ലാവരും തിരിച്ച് പോവുന്നത്…

സ്റ്റാഫുകളെയെല്ലാം പറഞ്ഞയച്ച് ഏറ്റവും ഒടുവിലായി സാമും എല്ലാവരോടും യാത്ര പറഞ്ഞ് ബാഗും മറ്റും എടുക്കാനായി തറവാട്ടിലേക്ക് പോയി….. സാം ഇപ്പോ തറവാട്ടിൽ ഉള്ളത് കൊണ്ട് മിക്കപ്പോഴും അവൾ അവനെ കാണാനുള്ള ചാൻസ് കുറക്കാൻ എങ്ങോട്ടെങ്കിലും മുങ്ങാറുണ്ട്…. ഇത്തവണയും കല്ലുവിന്റെ അടുത്തേക്കെന്ന് പറഞ്ഞ് മുങ്ങിയതാണ്… “വസൂമ്മാ…അച്ഛാ….നിങ്ങളോട് രണ്ട് പേരോടും എനിക്കൊരു കാര്യം പറയാനുണ്ട്….” തറവാട്ടിന് മുറ്റത്ത് നിർത്തിയിട്ട കാറിലേക്ക് ബാഗുകൾ എടുത്ത് വെച്ച സാം അവനെ നോക്കി നിൽക്കുന്ന മാധവന്റെയും വസുന്ധരയുടെയും അടുത്തേക്ക് ചെന്നു…

ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സാമിനെ അവർക്ക് രണ്ടാൾക്കും ഒരുപാട് ഇഷ്ടമായിരുന്നു…. “എന്താ മോനേ…?” മാധവൻ സംശയത്തോടെ സാമിന് നേരെ നോക്കി…. അവൻ വസന്ധരയുടെയും മാധവന്റെയും കൈകൾ അവന്റെ കൈകൾക്കുള്ളിൽ കൂട്ടിപ്പിടിച്ചു…. “അച്ഛാ….വസൂമ്മാ….നിങ്ങളുടെ ശ്രീക്കുട്ടിയെ എനിക്ക് ഇഷ്ടമാണ്….എന്റെ ജീവനേക്കാൾ….നിങ്ങളുടെ എല്ലാവരുടെയും സമ്മതത്തോടെ ഒരു മിന്ന് കെട്ടി അവളെ ജീവിതകാലം മുഴുവൻ എന്റെ കൂടെ കൂട്ടണമെന്നുണ്ട്… എനിക്ക് തന്നേക്കാമോ അവളെ…?”….തുടരും

നിനക്കായ് : ഭാഗം 51

Share this story