സ്മൃതിപദം: ഭാഗം 27

സ്മൃതിപദം: ഭാഗം 27

എഴുത്തുകാരി: Jaani Jaani

നീ ഇനിയും റെഡിയായില്ലേ മൂന്നു നാല് ഷോപ്പറും കൊണ്ട് സന്ദീപ് റൂമിലേക്ക് വന്നു ഇനിയും ടൈമ് ഉണ്ടല്ലോ നേരത്തെ പോയിട്ട് ഒന്നും ചെയ്യാനൊന്നുമില്ലല്ലോ അല്ല ഇതെന്താ എനിക്കുള്ള ഡ്രെസ്സാണോ അച്ചു ഉത്സാഹത്തോടെ അവന്റെ കൈയിൽ നിന്ന് കവർ വാങ്ങി ഇനിയും ഡ്രെസ്സൊ ആ വാർഡ്രോബ് തികച്ചും നിന്റെ ഡ്രെസ്സാണ് പിന്നെ ഇതാർക്ക അവള് സംശയത്തോടെ ചോദിച്ചു നിന്റെ വീട്ടിലേക്ക് ആദ്യമായി പോകുന്നത് അല്ലെ അവർക്ക് കൊടുക്കാൻ അവിടെ ആകെ രണ്ട് പേരേയുള്ളു ഇത്‌ കുറെ കവർ ഉണ്ടല്ലോ എനിക്കണോ എണ്ണം തെറ്റിയത് അല്ലെങ്കിൽ നിനക്കോ അമ്മയും അനുവും മാത്രമേയുള്ളു അവിടെ ഐഷുവും കാർത്തിയും ഇന്ന് വരും അത് ഓർമ്മയുണ്ടോ അവർക്ക് കൊടുക്കണ്ടേ പിന്നെ കിച്ചുവിനും കൂടെ ഒരു ഷർട്ടും പാന്റും എടുത്തു

എന്തിന് അതിന്റെയൊന്നും ആവശ്യമില്ല നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ലല്ലോ നമ്മള് എന്തിനാ അവർക്ക് വേണ്ടി പണം ചിലവഴിക്കുന്നത് നിങ്ങളുടെ പണം കണ്ടിട്ട് തന്നെയാണ് ആ ഓട്ടോക്കാരൻ അടുത്ത് കൂടിയത് ഡീ നിർത്തിക്കോ നിന്റെ അധികപ്രസംഗം പണം കണ്ട് കൂട്ട് കൂടിയത് ഒക്കെയാരാണെന്ന് എനിക്ക് ഇപ്പൊ മനസ്സിലാവുന്നുണ്ട് കാർത്തിയെയും ഐഷുനെയും നീ ആ കൂട്ടത്തിൽ കൂട്ടേണ്ട പെട്ടെന്ന് റെഡിയായി വാ ഞാൻ താഴെയുണ്ട് ഒരു ഐഷു അവള് ആ ഷോപ്പേഴ്‌സ് നിലത്തിട്ടു കൊണ്ട് ചീറി അവൾക്ക് എന്താ കൊമ്പുണ്ടോ എല്ലാരും ഇങ്ങനെ പൊക്കി കേറ്റി വെക്കാൻ അവള് ഒരാള് കാരണമാണ് സന്ദീപ് വരെ എന്നോട് ഇങ്ങനെ പെരുമാറുന്നത് അവളെ കണ്ട് പടിക്കണമ് പോലും 😏 💙💙

ഐഷു, കാർത്തി ദേഷ്യത്തോടെ പറഞ്ഞതിന്റെ തരിപ്പിൽ അവിടെ തന്നെ നില്കുകയാ കുറച്ചു സമയം കഴിഞ്ഞതിന് ശേഷം കാർത്തി പിന്നിലൂടെ ചെന്ന് അവളെ പുണർന്നു കുഞ്ഞുസേ…. അവൻ വിളിക്കാൻ കാത്തിരുന്നത് പോലെ ഐഷു തിരിഞ്ഞു അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി നീ ഇങ്ങനെ അവൾക്ക് എപ്പോഴും സൈഡ് പറയുന്നത് കൊണ്ടല്ലേ എനിക്ക് ദേഷ്യം വരുന്നേ ഹ്മ്മ് അവളുടെ താടി തുമ്പ് ഉയർത്തി ചോദിച്ചു കണ്ണും നിറച്ചു അവള് നോക്കുന്നത് കണ്ടപ്പോൾ കാർത്തിക്കും വല്ലാതായി ആ അതൊക്കെ വിട് ആ പിശാചിന്റെ പേരും പറഞ്ഞു എന്റെ കുഞ്ഞുസ് വെറുതെ കണ്ണ് നിറക്കേണ്ട അവളുടെ കണ്ണീർ തുടച്ചു കൊണ്ട് കാർത്തി പറഞ്ഞു സോറി ഐഷു ചുണ്ട് പിളർത്തി കൊണ്ട് അവനോട് പറഞ്ഞു

എന്റെ കുഞ്ഞുസേ നിന്നോട് ഞാൻ പറഞ്ഞത് അല്ലെ നമ്മള് തമ്മില് ആ ഫോര്മാലിറ്റിസ് ഒന്നും വേണ്ടായെന്ന് കാർത്തി ഐഷുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു പതിയെ ഐഷുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പോകാം ഹ്മ്മ് ഡ്രെസ്സ് മാറുന്നില്ലെ ഇത്‌ പോരെ വേണ്ട വേറെ ഒരു ഡാർക്ക്‌ പച്ച കളറിലുള്ള സാരീയുണ്ട് അത് ഉടുത്തോ അതും പറഞ്ഞു അവളുടെ കവിളിൽ മെല്ലെ തട്ടി കൊണ്ട് കാർത്തി പോയി 💙💙💙💙💙💙💙💙💙💙💙💙💙💙💙 പോകുന്ന വഴിക്ക് ടെക്സ്റ്റൈൽസിൽ കേറി എല്ലാവർക്കും ഡ്രെസ്സും പിന്നെ കുറച്ചു ബേക്കറി ഐറ്റംസൊക്കെ വാങ്ങിയിട്ടാണ് കാർത്തിയും ഐഷുവും അവളുടെ വീട്ടിൽ എത്തിയത്. കുഞ്ഞേച്ചി….

ഐഷു ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അനു ഓടി വന്നു അവളെ കെട്ടിപിടിച്ചു ഐഷുവിന്റെ കൈയിലുണ്ടായിരുന്ന കവർ കാർത്തി വാങ്ങിയതിന് ശേഷം അവളും അവനെ പുണർന്നു. ഐഷുവിനും അനുവിനും ഒരു പോലെ സങ്കടം വരുന്നുണ്ടായിരുന്നു. ആഹാ നിനക്ക് കുഞ്ഞേച്ചിയെ മാത്രം മതിയല്ലേ ഞാനുമുണ്ട് ഇവിടെ കാർത്തി പറയുന്നത് കേട്ടാണ് അനു അവളിൽ നിന്ന് അകന്നു മാറിയത് കുഞ്ഞളിയനെയും ഞാൻ കണ്ടിരുന്നു പക്ഷെ കുഞ്ഞേച്ചിയെ കിട്ടിയപ്പോൾ ഞാൻ എല്ലാരേയും മറന്നു പോയി ഓഹോ കാർത്തി അവന്റെ തലയിൽ മെല്ലെ തട്ടി. കുറച്ചു കവർ അവനും ബാക്കി ഐഷുവിനും കൊടുത്തു. അപ്പോഴേക്കും സുമ പുറത്തേക്ക് വന്നിരുന്നു.

കാർത്തിയെയും ഐഷുവിനെയും നോക്കി ഒന്ന് ചിരിച്ചു രണ്ട് പേരെയും അകത്തേക്ക് ക്ഷണിച്ചു അമ്മ തിരക്കിട്ട പണിയിലാണെന്ന് തോന്നുന്നല്ലോ സുമയോട് ഒരു കുശലാന്വേഷണം എന്ന പോലെ ചോദിച്ചു എന്തോ കാർത്തിയുടെ ചോദ്യം സുമയിൽ അത്ഭുതം വിടർത്തി ഇതിവരെയായിട്ട് അവൻ ഇത്രയും സ്നേഹത്തോടെ വിളിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ല ഹാ നിറഞ്ഞ മനസ്സോടെ അവര് തലയാട്ടി ഐഷുവിനും ഒരുപോലെ സന്തോഷമേകി. കാർത്തി വേഗം അവന്റെ കൈയിൽ ഉണ്ടായിരുന്നത് അമ്മക്ക് കൊടുത്തു സുമ സംശയത്തോടെ നോക്കി കുറച് ബേക്കറിയാണ് അമ്മേ എന്തിനാ മോനെ ഇത്രയും അധികമൊക്കെ വാങ്ങിയത് അത് അത്രയേയുള്ളൂ അമ്മേ കാർത്തി ചിരിയോടെ അതും പറഞ്ഞു അകത്തേക്ക് കയറി വാ മോളെ ഐഷുവിനെയും അവര് സ്നേഹത്തോടെ വിളിച്ചു ഐഷു കണ്ണും നിറച്ച സുമയെ നോക്കി ആദ്യമായിട്ടാണ് അവര് മോളെയെന്ന് വിളിക്കുന്നത്.

അനുവിന് അത് മനസിലായത് പോലെ അവൻ ഐഷിവിന്റെ കൈയിൽ മുറുകെ പിടിച്ചു എന്റെ കുഞ്ഞേച്ചി എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് വേഗം വാ ഫോണിൽ കൂടെ പറയേണ്ട എന്ന് വെച്ച് പറയാതിരുന്നതാ എന്താ ആദ്യം അകത്തേക്ക് വാ അനു അവളുടെ കൈയും പിടിച്ചു നേരെ ഹാളിൽ സോഫയിൽ ഇരിക്കുന്ന കാർത്തിയുടെ അടുത്ത് ഇരുത്തി സുമ അടുക്കളയിലേക്ക് പോകുന്നത് കണ്ട് ഐഷുവും എഴുന്നേറ്റു പോകാൻ പോയി ഏയ്യ് കുഞ്ഞേച്ചി ഇവിടെയിരിക്ക് പോകല്ലേ ഞാനും ഒന്ന് അടുക്കളയിലോട്ട് ചെല്ലട്ടെ അമ്മ ഒറ്റക്കല്ലേ ആ അമ്മ ഒറ്റക്കായത് നന്നായി ഇപ്പൊ കുറച്ചൊക്കെ ഒരു മാറ്റമുണ്ട് മുന്നേ അച്ചു ആയിരുന്നല്ലോ എല്ലാം ഇപ്പൊ ചേച്ചിയുടെ സ്വഭാവം കുറച്ചൊക്കെ മനസ്സിലായിട്ടുണ്ട്

ഇന്നലെ ചേച്ചിയെ പറ്റിയൊക്കെ കുറെ സമയം സംസാരിച്ചു നേരാണോ നീ ഈ പറയുന്നത് ആ ചേച്ചി സത്യായിട്ടും കുറച്ചു കുറ്റബോധമൊക്കെ വന്നിട്ടുണ്ട് എന്നിട്ട് ഫോൺ ചെയ്തപ്പോഴൊന്നും സംസാരിക്കാൻ താല്പര്യം പ്രകടിപ്പിച്ചില്ലല്ലോ അത് പിന്നെ ഫോണിൽ സംസാരിക്കാൻ അമ്മക്കൊരു ചമ്മൽ അതായിരിക്കും ഞാൻ പോയി അമ്മയെ കാണട്ടെ അതും പറഞ്ഞു കൈയിലുള്ള കവർ ഒക്കെ അവിടെ വെച്ച് അടുക്കളയിലേക്ക് ഓടി അമ്മേ പഴം പൊരിച്ചു എടുക്കുകയായിരുന്ന സുമയുടെ അരികിൽ പോയി അവള് വിളിച്ചു മോളെ സുമ തിരിഞ്ഞു നിന്ന് അവളെ നോക്കി എന്ത് പറയണമെന്ന് രണ്ട് പേർക്കും കിട്ടുന്നുണ്ടായിരുന്നില്ല. അല്പസമയത്തിന് ശേഷം ഐഷു സുമയെ കെട്ടിപിടിച്ചു.

നിറഞ്ഞ മനസ്സോടെ സുമയും അവളെ ചേര്ത്ത പിടിച്ചു സുഖമാണോ അവിടെ അവളിൽ നിന്ന് അകന്ന് മാറി കൊണ്ട് ചോദിച്ചു ഹാ നിറഞ്ഞ കണ്ണുകളോടെ തന്നെ അവള് തലയാട്ടി നിന്റെ മുഖത്തെ പ്രസാദം കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് അവിടെ സന്തുഷ്ടയാണെന്ന് പക്ഷെ ഒരു ഒറ്റപ്പെടൽ തോന്നുന്നുണ്ടോ വേറെ ആരുമില്ലല്ലോ അവിടെ എയ് ഏട്ടനും അനിയനും കൂടെ അങ്ങനെയൊരു തോന്നൽ എനിക്ക് ഉണ്ടാക്കില്ല കാർത്തി മോളെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അത് മോൾടെ നന്മ ഒന്ന് കൊണ്ട് തന്നെയാണ് ഐഷുവിന്റെ മുടിയിൽ തലോടെ പറഞ്ഞു ഞാൻ ഞാനാണ് ഒന്നും മനസിലാക്കാത്ത പൊട്ടി അന്നേരത്തെ പൊട്ട ബുദ്ധിയിൽ വേണ്ടാത്ത ചിന്തകൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു ഇനി അതൊന്നും പറയേണ്ട

അമ്മേ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ അതൊന്നും ഓർത്തു വിഷമിക്കേണ്ട എന്നാലും ഞാൻ എന്തൊരു പാപിയാണല്ലേ സാരീ തലപ്പ് കൊണ്ട് മുഖം മറച് കരഞ്ഞു കൊണ്ട് സുമ പറഞ്ഞു എന്റെ അമ്മേ ഇങ്ങനെ കരയല്ലേ അത് കാണുമ്പോഴാണ് അധികം സങ്കടം വരുന്നത് അമ്മയെ ചേര്ത്ത നിറ്ത്തി കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു ഇല്ലാ.. എനിക്ക് അറിയാം മോൾക്ക് ഒരിക്കലും അമ്മയെ വെറുക്കനോ ശപിക്കാനോ ആവില്ലെന്ന് അത്രത്തോളം നീ ഞങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നുണ്ടെന്ന് മതി എന്റെ അമ്മ കുട്ടി നിന്ന് കരഞ്ഞത് ദേ പഴംപൊരി കരിഞ്ഞു പോയി അയ്യോ ആ കാര്യം മറന്നു പോയ്‌ അതും പറഞ്ഞു രണ്ടുപേരും കൂടെ ഒരുമിച്ച് ഓരോന്നും ചെയ്യാൻ തുടങ്ങി തന്റെ മനസ്സിലെ വലിയൊരു കാർമേഘം ഒഴിഞ്ഞു പോയത് പോലെ ഐഷുവിന് തോന്നി

ദേ വല്യേച്ചിയും സന്ദീപ് ഏട്ടനും വന്നു അനു വന്നു പറഞ്ഞപ്പോൾ ഐഷുവും സുമയും എല്ലാം ഒന്ന് ഒതുക്കി വച്ചു പുറത്തേക്ക് പോയി വാ മോനെ മോളെ സുമ അച്ചുവിന്റെയും സന്ദീപിന്റെയും അരികിൽ പോയി വിളിച്ചു സന്ദീപ് ചിരിയോടെ അകത്തേക്ക് കയറി അച്ചു സുമയെയും ഐഷുവിനെയും ഒന്ന് ദഹിപ്പിച്ചു നോക്കി അവളുടെ റൂമിലേക്ക് കയറി പോയി സുമക്ക് അതൊരു വല്ലാത്ത നീറ്റലുണ്ടാക്കി അത് മനസിലാക്കിയെന്നോണം ഐഷു അമ്മയുടെ കൈയിൽ പിടിച്ചു ഒന്നുമില്ലെന്ന് തലയാട്ടി അച്ചുവിന്റെ അരികിലേക്ക് പോയി ചേച്ചിയെന്താ ഇവിടെ വന്നിരിക്കുന്നത്

എന്റെ റൂമിലിരിക്കാൻ ഞാൻ നിന്റെ സമ്മതം വാങ്ങണോ അതല്ല ചേച്ചി ചേച്ചി വന്നിട്ട് അമ്മയോട് ഒന്ന് മിണ്ടുക കൂടെ ചെയ്തില്ലല്ലോ നിനക്ക് ഇത്‌ എന്തിന്റെ സൂക്കേടാ എനിക്ക് അറിയാം എന്ത് ചെയ്യണമെന്ന് എന്നെ പഠിപ്പിക്കാൻ വരേണ്ട അല്ലെങ്കിൽ തന്നെ നീ ആരാടി എന്നെ ഉപദേശിക്കാൻ പറയുന്നത് കേട്ടാൽ തോന്നും നിന്റെ അമ്മയാണെന്ന് എവിടുന്നോ വലിഞ്ഞു കേറി വന്നവളൊന്നും എന്നോട് പറയാൻ നിൽക്കേണ്ട ഇറങ്ങി പൊടി എന്റെ മുറിയിൽ നിന്ന്….തുടരും….

സ്മൃതിപദം: ഭാഗം 26

Share this story