വാക…🍁🍁 : ഭാഗം 10

വാക…🍁🍁 : ഭാഗം 10

എഴുത്തുകാരി: നിരഞ്ജന R.N

ഗാർഡൻ ഏരിയയിലെ സ്റ്റോൺ ബെഞ്ചിൽ എന്തൊക്കെയോ ചിന്തയിലാഴ്ന്നിരുന്ന വാക തൊട്ടപ്പുറം ആയുഷിന്റെ അമ്മ വന്നിരുന്നതോ, നെറുകയിൽ തലോടിയതോ അറിഞ്ഞിരുന്നില്ല……. കൈകൾക്കുമേൽ അനുഭവപ്പെട്ട നനുത്ത സ്പർശമാണ് അവളുടെ നോട്ടത്തെ ആ അമ്മയിലേക്ക് കൊണ്ടെത്തിച്ചത്…… അമ്മ എപ്പോൾ വന്നു???? ഈ ചോദ്യം ചോദിക്കാനൊരുങ്ങിയ വാകയുടെ നെറുകയിൽ ആ അമ്മയുടെ വിരലുകൾ ഒഴുകിനടന്നു…. ഇപ്പോ വന്നതേയുള്ളൂ ന്ന് പറയുമ്പോൾ അത്ഭുതമായിരുന്നു വാകയിൽ……. തന്റെ ഉള്ള് താൻ പോലും പറയാതെ അറിഞ്ഞ അമ്മ……. തന്റെ അമ്മയും ഇങ്ങെനെ തന്നെയായിരുന്നു എന്നവൾ ഓർത്തു…..

ഉള്ളൊന്ന് പിടയുമ്പോൾ ആദ്യം ഓടിയെത്തുക അമ്മയായിരുന്നു… അച്ഛന്റെ പൊന്നുമോളായിട്ടും അമ്മയുടെ നെഞ്ചിലെ ചൂടിൽ മയങ്ങിയിരുന്ന രാവുകളായിരിന്നു അവൾക്കേറെയും……… ആ ഓർമകളിലേക്ക് പോകുമ്പോൾ അറിയാതെ ആ മിഴികളിൽ നീർകണങ്ങൾ രൂപീകൃതമായി…… അത് മനസ്സിലാക്കിയെന്നോണം അവളുടെ മുഖത്തെ തന്റെ മാറോടു ചേർത്തു പിടിച്ചു ഇന്ദിരാമ്മ… ആയുഷിന്റെ അമ്മയെന്നതിനേക്കാൾ വാകയ്ക്ക് അവരിപ്പോൾ സ്വന്തം അമ്മയാണ്,…… വാകേ…. മം…… എന്തിനാ എന്റെ മോള് ഇങ്ങെനെ സങ്കടപ്പെടണെ?????? അമ്മേ……. ഞെട്ടലോടെ ആ അമ്മയിൽ നിന്ന് പിടഞ്ഞെണീക്കുമ്പോൾ അവരോട് എന്തുത്തരം നൽകുമെന്ന ആകുലത അവളുടെ കണ്ണുകളിൽ നിറഞ്ഞു……

വേണ്ടാ മോളെ… എന്നിൽ നിന്നുമൊന്നും നീ ഒളിക്കാൻ നോക്കണ്ടാ… എനിക്കറിയാം നിങ്ങൾക്കിടയിൽ ന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്….. വേർപിരിയാൻ പോലും നിങ്ങൾ തീരുമാനിച്ചെന്ന്………. അമ്മേ… ഞാൻ…….. മുറിക്കപ്പെട്ട ആ വാക്കുകൾക്കപ്പുറം ആ മാറിലേക്ക് തന്നെ അവൾ വീണ്ടും ചാഞ്ഞു…. ഒരാശ്രയതിനെന്നപോലെ……. ഉള്ളിലുള്ള വേദനകളെല്ലാം കരഞ്ഞുതീരട്ടെ എന്ന് കരുതിയാവാം, അവളെ തടയാൻ ആ അമ്മയും തയ്യാറായില്ല……. നിമിഷങ്ങൾ നീണ്ട എങ്ങലടികൾക്ക് ശേഷം ആ മുഖത്തെ അമ്മയുടെ കരങ്ങൾ ഉയർത്തി……….. കണ്ണുനീരിനെ വിരലുകളാൽ ഒപ്പി, നെറുകയിൽ അമ്മ മുത്തുമ്പോൾ തന്നിലേക്ക് ഒരു തണുപ്പ് വന്നണയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…..

മോൾക്ക് അറിയുവോ??? നിന്നെപ്പോലെ ആയിരുന്നില്ല ഞാൻ …. ആയുഷിന്റെ അച്ഛന്റെ മുന്നിൽപോലും നില്കാൻ അർഹത ഇല്ലായിരുന്നു എനിക്ക്………….. സഖാവ് ആനന്ദിന് വീട്ടിലെ വേലക്കാരിപെണ്ണിന്റെ മോളോട് തോന്നിയ പ്രണയം തുറന്നുപറയുമ്പോൾ ആ മുഖത്തേക്കൊന്ന് നോക്കാൻ പോലും ഞാൻ പേടിച്ചു… കേട്ടതും കണ്ടതുമായ കഥകളിൽ നിറഞ്ഞ വല്യവീട്ടിലെ പയ്യന്മാർക്ക് വേലക്കാരിപെണ്ണുങ്ങളോടുള്ള അവിഹിതത്തിന്റെ കൂട്ടത്തിലേക്കാണോ എന്നെയും ഉൾപ്പെടുത്തിയത് എന്ന ഭയം ആയിരുന്നു എന്നിലാദ്യമെങ്കിൽ പിന്നീട് മനസിലായി, ആ ഹൃദയത്തിൽ എനിക്കുള്ള സ്ഥാനം…. എങ്കിലും ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ പേടി ആയിരുന്നു എനിക്ക്………………..

ഒരിക്കൽ പഠിക്കാൻ പോയ എന്നെ അവിടെവന്ന് വിളിച്ചിറക്കി പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോയി കഴുത്തിൽ ഒരു രക്ത ഹാരം അണിഞ്ഞ് നെറുകയിൽ സിന്ദൂരം ചാർത്തുമ്പോൾ സഖാവ് പറഞ്ഞൊരു വാക്കുണ്ട്….. വലം കൈയിൽ ഒരു പെണ്ണിനെ ദാ ഇങ്ങെനെ പിടിച്ച് നെഞ്ചോട് ചേർത്തിട്ടുണ്ടെങ്കിൽ ചെങ്കൊടി പുതപ്പിച്ച് കിടക്കുംവരെ ആ കൈകളിൽ അവളുടെ കരവും നെഞ്ചിൽ അവളുടെ മുഖവും മാത്രമായിരിക്കും സഖാവിൽ…………. അന്ന് എന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഇന്നും മായാതെ സൂക്ഷിക്കാൻ എന്നേക്കാൾ തിടുക്കം ആ മനുഷ്യനായിരുന്നു……. നാട്ടിലെ ലഹളയ്ക്കും കേസിനും ഇടയിൽ എന്റെ കൈ പിടിച്ചുതന്നെ അദ്ദേഹം നടന്നു… എന്നെ പഠിപ്പിച്ചു……റെയിൽവേയിൽ ജോലികിട്ടിയപ്പോൾ എന്നേയും കൊണ്ട് അവിടുന്ന് മാറി…………..

തെല്ല് പുഞ്ചിരിയോടെ ആ അമ്മ സ്വന്തം കഥ പറഞ്ഞുനിർത്തി,,, ആകാംഷയോടെ തന്നെ തന്നെ നോക്കിനിൽക്കുന്ന വാകയിലേക്കായി പിന്നീടവരുടെ ശ്രദ്ധ….. ആ അച്ഛൻ വളർത്തിയ മകനാണ് ആയുഷ്……….. ജീവിതത്തിൽ ഒരേഒരു പെണ്ണിനെ മാത്രം ഇടനെഞ്ചിലേറ്റാനെ അവന് കഴിയൂ…. അത് നീയാ….. അഗ്നിയെ സാക്ഷി നിർത്തി അവൻ താലി കെട്ടിയ നീ മാത്രം….. അമ്മേ…….. ഞങ്ങൾ….. എന്തോ പറയാനായി തുടങ്ങിയവളെ അവർ വീണ്ടും തടഞ്ഞു…. മോൾക്ക് പറയാനുള്ളതെല്ലാം എനിക്കറിയാം…… നിങ്ങളുടെ കല്യാണം കഴിഞ്ഞ സാഹചര്യം ഒഴിച്ചാൽ ഈ കുടുംബത്തിലേക്ക് തന്നെ വന്ന് കയറേണ്ടവൾ ആണ് നീ… അങ്ങെനെയെ ഞാൻ വിചാരിച്ചിട്ടുള്ളൂ………………

മോളെ, സ്നേഹം ഉള്ളിടത്തെ പരിഭവം ഉണ്ടാകുള്ളൂ…. പക്ഷെ ആ പരിഭവത്തിന് അധികം ആയുസ്സ് കൊടുത്താൽ അത് വലിയൊരു ദുരന്തം ആയിമാറും…….. അങ്ങെനെയൊരു ദുരന്തത്തിലേക്ക് നയിക്കരുത് നീ ഈ കുടുംബത്തെ…….. അമ്മയുടെ ശബ്ദം ഇടറിതുടങ്ങി………. അമ്മ എന്താ ഈ പറയുന്നത്??? ഞാൻ… ഞാൻ എന്ത് ചെയ്തിട്ടാ.???? നീ ഒന്നും ചെയ്യുന്നില്ല അതാണ് പ്രശ്നം….. അവർ പറയുന്നതൊന്നും മനസ്സിലാകാതെ തറഞ്ഞുനിന്നുപ്പോയ വാകയെ അവർ ചേർത്തിരുത്തി…….. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ മറ്റൊരാൾ ഇടപെടേണ്ടതിന്റെ ആവിശ്യകതയില്ല… എന്നാലും ന്റെ മക്കൾക്ക് വേണ്ടി ഈ അമ്മ പറയുവാ…… എന്താണെന്നർത്ഥത്തിൽ അവൾ അമ്മയെ നോക്കി……..

എടി മോളെ…… ഈ ഭാര്യ എന്ന് പറഞ്ഞാൽ കെട്ടിയോന്മാർ പറയുന്നത് കേട്ട് അവർ ഇറക്കിവിടുമ്പോൾ ഇറങ്ങിപോകുന്നവരല്ല… അതൊക്കെ അങ്ങ് പണ്ട്… ഇപ്പോഴത്തെ ഭാര്യമാർ ഡീ എന്ന് വിളിച്ചാൽ ടാ എന്ന് വിളിക്കുന്നവരാ……. അതുപോലെ ആയാലേ ജീവിക്കാൻ പറ്റുള്ളൂ… കുസൃതി നിറഞ്ഞ ഭാവത്തോടെയുള്ളയമ്മയുടെ സംസാരം അവളെ ആശ്ചര്യപ്പെടുത്തി….. അമ്മ എന്താ ഈ പറഞ്ഞുവരുന്നത്???? അവളുടെ ഭാവത്തിൽ അജ്ഞത നിറഞ്ഞതും അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു…….. അമ്മ പറഞ്ഞു വരുന്നത് മോൾക്ക് മനസ്സിലായില്ലേ????? ഇല്ല എന്നർത്ഥത്തിൽ അവൾ ചുമലുകൂചിയതും അമ്മ വിശദമാക്കാൻ തുടങ്ങി….. അതായത്, എനിക്ക് എന്റെ വാകമോളെ തിരികെ വേണം……. വാക ആയുഷ് മേനോൻ എന്ന ഈ വീട്ടിലെ മരുമോളെയല്ല…..

സഖാവ് ശ്രീദേവിന്റെയും ആനിന്റെയും മകൾ വാകശ്രീദേവായിട്ട്……… ആ വാകയ്ക്ക് ഒരിക്കലും ദാ ഇതുപോലെ കരഞ്ഞ് ജീവിക്കാനാകില്ല…… ആരുടേയും തീരുമാനത്തിന് പുറത്ത് സ്വന്തം ജീവിതം ഇല്ലാതാക്കാനും അവൾക്കാകില്ല…. സ്വന്തം പ്രണയത്തെ… പുരുഷനെ എന്തിന്റെ പേരിലായാലും വേർപെടാൻ അവൾ സമ്മതിക്കില്ല….. ആ വാകയെ ആണ് എനിക്ക് വേണ്ടത്….. എന്നെ അമ്മേ എന്നാദ്യമായി വിളിച്ച വാകയെ……. എന്റെ മടിയിൽ തലവെച്ച് എന്റെ മകന്റെ കഥകൾ കേട്ട് കിടന്ന വാകയെ….. മറ്റെന്തിനേക്കാളും സ്വന്തം കുടുംബത്തെ സ്നേഹിച്ചവൾ….. അമ്മേ…… ഒരു നിമിഷം അവളുടെ കണ്ണുകൾ ആ അമ്മയിൽ തറഞ്ഞു പോയി….. അതേ മോളെ…. ഇങ്ങെനെ കരഞ്ഞ് തളർന്നു എത്ര നാൾ നീ ജീവിക്കും?????? പറ്റില്ല കുഞ്ഞേ… നിന്നെ ഇങ്ങെനെ കാണുന്ന ഓരോ നിമിഷവും നെഞ്ച് നീറുവാ നിക്ക്…….

ഇനിയും ഇതൊന്നും സഹിക്കാൻ ആകില്ല എനിക്ക്… നിന്നെഎന്നപോലെ എന്റെ മോനും നെഞ്ച് നീറി കഴിയുവാ ഇവിടെ…. ഇതിനൊക്കെ ഒരു അവസാനം ഉണ്ടായെ പറ്റൂ… അതിന് ഞാനോ കോടതിയോ അച്ചൂട്ടനോ ഒന്നുമല്ല, നിങ്ങൾ തന്നെ തീരുമാനിക്കണം… തമ്മിൽ അത്രമേൽ ഇഷ്ടപ്പെട്ടിട്ടും തമ്മിൽ വേർപെട്ട് നരകത്തുല്യമായ ജീവിതം നിങ്ങൾ ജീവിക്കുന്നത് കാണാൻ വയ്യ മോളെ………… നെടുവീർപ്പൊടെ പറഞ്ഞ ഓരോവാക്കിലും അവളിലേക്ക് ഒരൂർജ്ജം കൈമാറുന്നുണ്ടായിരുന്നു…….. ഇന്ദിരാമ്മയെ നോക്കിയപ്പോൾ എന്തോ ഒരു പ്രത്യേകശക്തി അവളിലേക്ക് ഊർന്നിറങ്ങിയതുപോലെ…………… ചുറ്റും അച്ഛനമ്മാരുടെ സാമീപ്യം അറിഞ്ഞതും ആ കണ്ണുകൾ താനേ അടഞ്ഞു…………..

സ്വന്തം തെറ്റല്ല എന്ന് പൂർണ്ണബോധ്യമുണ്ടെങ്കിൽ ഒരിക്കലും ഒന്നിന്റെ പേരിലും എന്റെ മോളുടെ കണ്ണ് നിറയരുത്… തളർത്താൻ നോക്കുന്നതിൽ നിന്നും ആവേശത്തോടെ പറന്നുയരണം എന്റെ മോള്……….. അച്ഛന്റെ വാക്കുകൾ കാതിലൂടെ മനസ്സിലേക്ക് ഒഴുകിയിറങ്ങി…………. നിന്റെ അച്ഛൻ എപ്പോഴും പറയുമായിരിന്നു, വാക എന്നത് ഒരു പ്രതിഭാസമാണ്….. ചുട്ടുപൊള്ളുന്ന വേനലിൽ പോലും ആ ചൂടിനെ അവഗണിച്ച് പൂത്തുതളിർത്തവൾ…….. പാതയിൽ ചെഞ്ജുവപ്പ് വിരിയിച്ച് ഒരോ കാലടികൾക്കും പാതയൊരുക്കിയവൾ………..ചുറ്റുപോള്ളുമ്പോഴും വിടരുന്ന ആ പൂവിനെപോലെ ആകേണം എന്റെ മോളും……. വാടികൊഴിയരുതൊരിക്കലും,,, അങ്ങനെ ഒന്നുണ്ടായാൽ അവിടെ തോൽക്കുക നിന്റെ അച്ഛനാകും…….

കലോത്സവത്തിന് പങ്കെടുക്കാൻ കഴിയില്ല എന്നൊരവസ്ഥയിൽ വിഷമിച്ചപ്പോൾ തന്നെ ചേർത്ത് നിർത്തി അമ്മ പറഞ്ഞ വാക്കുകൾ…. ആ വാക്ക് നൽകിയ ശക്തിയിൽ പങ്കെടുത്തതിന് എല്ലാം ഒന്നാം സമ്മാനം നേടി ആ അമ്മയുടെ കൈകളിലെൽപിച്ച വാകയെ അവൾ മനസ്സിൽ കണ്ടു…. എന്താണ് തനിക്ക് പറ്റിയത്???……. ആ ചോദ്യം സ്വന്തം മനസാക്ഷി തന്നെ തന്നോട് ചോദിക്കാൻ തുടങ്ങിയ നിമിഷം കണ്ണുകൾ അവൾ വലിച്ചു തുറന്നു…. തന്നിലേക്ക് തീപ്പൊരി വിതറി പുഞ്ചിരിയോടെ നിൽക്കുന്ന ഇന്ദിരാമ്മയെ കണ്ടതും നാളുകൾക്ക് ശേഷം അവളുടെ ചുണ്ടിൽ മനം നിറഞ്ഞ പുഞ്ചിരി വിടർന്നു…….. ആ കൈകൾ കരങ്ങൾക്കുള്ളിലൊതുക്കി നിറക്കണ്ണുകളോടെ അവൾ അവരെ നോക്കി……

അമ്മ പറഞ്ഞതുപോലെ ഇനി കരയില്ല ഞാൻ… വിട്ട് കൊടുക്കുകയുമില്ല എനിക്കവകാശപ്പെട്ടതൊന്നും…..വാക ശ്രീദേവ് ആയി…………… ആത്മവിശ്വാസത്തോടെ നിൽക്കുന്നവൾക്ക് എല്ലാം അനുഗ്രശംസകളും നൽകി അവിടുന്ന് എണീക്കുമ്പോൾ ആ അമ്മയുടെ മനസ്സിലും നല്ലദിനങ്ങൾക്കായിട്ടുള്ള കാത്തിരിപ്പായിരുന്നു….. മെയിൽ വായിച്ചതിനു ശേഷം വളരെ അസ്വസ്ഥനായിരുന്നു ആയുഷ്………………തലയ്ക്കു കുറുകെ കൈവെച്ച് കട്ടിലിൽ കിടക്കുമ്പോഴും മനസിലൂടെ തിരശ്ചീലയെന്നപോലെ ഓരോന്നും കടന്നുപോയി…… ദേ മനുഷ്യാ നിങ്ങൾക്കൊന്നും കഴിക്കണ്ടേ?????? പെട്ടെന്ന് കേട്ട ശബ്ദമോ ആ ചോദ്യമോ എന്തോ ഒന്ന് അവനെ ഞെട്ടിച്ചു…. കണ്ണ് തുറന്ന് നോക്കുമ്പോൾ കാണുന്നത് സാരീ തുമ്പ് ഇടുപ്പിൽ ചേർത്ത് ചുണ്ട് കൂർപ്പിച്ചു തന്നെ തന്നെ നോക്കിനിൽക്കുന്ന വാകയെയാണ്…. ഒരുവേള കണ്മുന്നിൽ കാണുന്നത് സ്വപ്നമാണോ എന്നുപോലും അവൻ സംശയിച്ചു….

ദിവസങ്ങൾ ആയിരിക്കുന്നു അവൾ തന്നോട് സംസാരിച്ചിട്ട്….ഇന്നിതാ സംസാരിച്ചെന്ന് മാത്രമല്ല…. ആ കണ്ണുകളിൽ തന്റെ കുറുമ്പിയായ പഴയ വാകയെ അവൻകണ്ടു……. ആവിശ്വാസനീയതയോടെ കണ്ണും മിഴിച്ചു എണീറ്റ ആയുഷ് അവളിൽ ചിരി പടർത്തിയെങ്കിലും അവനിൽ നിന്നത് മറച്ചുവെച്ചുകൊണ്ട് അവൾ പുരികം ഉയർത്തി…. ദേ ആയുഷേട്ടാ…. വന്ന് കഴിക്കാൻ നോക്ക്.. എനിക്കും അമ്മയ്ക്കും എല്ലാം ഒതുക്കിവെക്കാൻ ഉള്ളതാ……….. എനിക്കൊന്നും വേണ്ടാ…… അങ്ങെനെ പറഞ്ഞാൽ പറ്റില്ലല്ലോ… താഴേക്ക് വാ….. എനിക്ക് വേണ്ടെന്നല്ലേ പറഞ്ഞെ…. അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു….. ഉറപ്പാണോ??? ഒരിക്കൽ കൂടി അവൾ ചോദിച്ചതിനൊരു മറുപടി കിട്ടാതയതും പെട്ടെന്ന് ……. അയ്യോ അമ്മേ….. ഓടിവായോ…. ഈ ആയുഷ് ഏട്ടൻ എന്നെ തല്ലുന്നേ…….

അച്ചാ…………… ഓടിവായോ… അച്ചൂട്ടാ……. അയ്യോ…….. വാകയുടെ നിലവിളി ഉയർന്നു….. എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ച് നിന്നവൻ അടുത്തനിമിഷം അവളുടെ ഇടുപ്പിലൂടെ കൈചെർത്ത് തന്നോട് ചേർത്ത് പിടിച്ചു ഒപ്പം വലം കൈയാൽ ആ വാ പൊത്തിപിടിക്കുകയും ചെയ്തു… മിണ്ടാതിരിയെടി കുരുപ്പേ…….. ഹ്മ്മ് ഹ്മ്മ്……. നിന്നോട് അടങ്ങിയിരിക്കാനാ പറഞ്ഞെ……… ഒരുനിമിഷം അവനാ പഴയ ആയുഷാവുകയായിരിന്നു…… അനുസരണയില്ലാത്തവളുടെ കഴുത്തിടയിലേക്ക് മുഖം പൂഴ്ത്തി അവളെ അടക്കാനുള്ള അവന്റെ അവസാനത്തെ അടവ്…….. അവിടെ തോറ്റുപോയി വാക……….. തെല്ലുനിമിഷത്തിന് ശേഷം സ്വബോധത്തോടെ അവളിൽ നിന്നടർന്നുമാറുമ്പോൾ ആ മുഖത്തേക്ക് നോക്കാനാകാതെ തലതാഴ്ത്തി അവൻ മുറിയ്ക്ക് പുറത്തേക്കിറങ്ങി….. എനിക്കെന്താപറ്റിയെ????

പെട്ടന്ന് അങ്ങെനെയൊക്കെ… വാക…… കുറച്ച് മുൻപേ വരെയുള്ള വാകയല്ല ഇത്…. പഴയ അതേ കുറുമ്പാണ് ഇപ്പോൾ ആ കണ്ണുകളിൽ…….. ആലോചനകളിൽ മുഴുകിയാണ് അവൻ താഴത്തേക്ക് ചെന്നത്…. ചുണ്ടിൽ ചിരിയൂറി ഡയണിങ്ടേബിളിൽ ഇരിക്കുന്നവരോടൊപ്പം ഇരിക്കുമ്പോഴും ആ ചിന്തകൾ അവനിൽ ഭ്രാന്തമായി ആഴ്ന്നിറങ്ങി…… എന്താ മോളെ ഒരു ബഹളം കേട്ടത്???? അച്ഛന്റെ ശബ്ദം കേട്ടപ്പോഴാണ് തനിക്കരികിൽ വന്നിരുന്ന വാകയെ അവൻ ശ്രദ്ധിക്കുന്നത്…. അത് അച്ഛാ….. നാണത്തോടെ പാത്രത്തിൽ വിരലുകൾ കൊണ്ട് കളം വരച്ചുകൊണ്ടിരിക്കുന്നവളെ കണ്ടതും കണ്ണ് രണ്ട് പുറത്തേക്ക് തള്ളി…. നിങ്ങളിത് എന്തുവാ മനുഷ്യാ ചോദിക്കുന്നെ.. പിള്ളേരല്ലേ…. അമ്മ കൂടി അവൾക്ക് സപ്പോർട് ആയപ്പോൾ ശെരിക്കും തൊലിയുരിഞ്ഞത് ആയുഷിനായിരുന്നു ……

ടേബിളിൽ വെച്ചിരുന്ന ഓരോ വിഭവങ്ങൾ പരസ്പരം കൈമാറുമ്പോഴു വിളമ്പുമ്പോഴും അവളുടെ ശരീരം അവനെ ഉരസികൊണ്ടിരിന്നു……… നോക്കുമ്പോൾ സൈറ്റ് അടിച്ചു കാണിച്ചും ചുണ്ട് കൂർപ്പിച്ച് ഉമ്മ നൽകുന്ന ആംഗ്യം കാണിച്ചും അവളവന്റെ വാ അടപ്പിച്ചു…. ഇതിനെല്ലാം മൗനസാക്ഷികളായി ആ കുടുംബവും….. ഇവൾക്കിത് പെട്ടെന്ന് എന്ത് പറ്റി എന്ന ആലോചനയിൽ റൂമിൽ അങ്ങടും ഇങ്ങടും നടക്കുകയായിരിന്നു ആയുഷ്……… പെട്ടെന്നാണ് കതകും തല്ലിപൊളിച്ചുകൊണ്ട് അവൾ റൂമിലേക്ക് വരുന്നത്…… ഹൌഡെയർ യൂ… റൂമിലേക്ക് വരുമ്പോൾ ചില മര്യാദകൾ ഉണ്ട്….. ദേഷ്യത്തോടെ അവൻ പറഞ്ഞതൊന്നും കേട്ട ഭാവം നടിക്കാതെ, കൊണ്ടുവന്ന ജഗ്ഗ്‌ മേശപ്പുറത്ത് വെച്ച് ബാത്‌റൂമിലേക്ക് കേറി അവൾ….. ഒന്ന് ഫ്രഷ് ആയി, ഇറങ്ങിയപ്പോൾ കണ്ടു, വെരുക് പോലും തോൽക്കും വിധം എക്സ്പ്രശൻ ഇടുന്ന ആയുഷിനെ….

ചിരിയൂറിയെങ്കിലും അതൊളിപ്പിച്ചുകൊണ്ട് അവൾ കട്ടിലിന്റെ അടുക്കലേക്ക് നടന്നു……. എന്നാൽ, അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് സ്വന്തം നെഞ്ചിലേക്ക് അവനവളെ പിടിച്ചിട്ടു……….. ഒരു നിമിഷം പകച്ചുപോയവൾ ആ മുഖത്തേക്ക് പിടച്ചിലോടെ നോക്കി….. എന്താ നിന്റെ ഉദ്ദേശ്യം????? കുസൃതി നിറഞ്ഞ മുഖഭാവം പൊടുന്നനെ മാറിയത് നോക്കി നിന്നവളോട് ചോദിച്ച ചോദ്യം പോലും അവൾ കെട്ടിരുന്നില്ല….. വാകെ..നിന്നോടാ ചോദിച്ചത്… എന്താ ഈ പ്രഹസനങ്ങളുടെ അർത്ഥമെന്ന്??????? വാട്ട്‌ ടു യൂ മീൻ????? … വാകയുടെ ചോദ്യം അവനെ ഒന്ന് കുഴപ്പിച്ചു…. ആ സമയത്തിനുള്ളിൽ അവനിൽ നിന്നവൾ അടർന്നു മാറിയിരുന്നു……. നീ ഈ കാണിച്ചുകൂട്ടുന്ന പേകൂത്തുകൾ എന്തിനാണെന്ന്????? ദേഷ്യമോ നിസ്സഹായതയോ എന്തൊക്കെയോ ഭാവങ്ങളാൽ ആ ചോദ്യം സമ്മിശ്രമായി…….

ഇത് എന്റെ ഭർത്താവിന്റെ വീടാണ്… ഞാൻ എന്റെ ഭർത്താവിനെ സ്നേഹത്തോടെ പരിചരിക്കുന്നു…. അതിനിപ്പോൾ എന്താ??? ഒന്നുമില്ലാത്തതുപോലെയുള്ള അവളുടെ മറുപടി അവനെ കൂടുതൽ ദേഷ്യത്തിലാഴ്ത്തിയെങ്കിലും അവളുടെ മറുപടിയിലെ ലാഘവത്വം അവനെ അതിശയിപ്പിച്ചു…. ലുക്ക്‌ വാക.. നമ്മൾ ഡിവോഴ്സ് ആകാൻ നിൽക്കുന്നവർ ആണ്….. സൊ ഇത്തരം പ്രവൃത്തികൾ ഒന്നും ഇവിടെ വേണ്ടാ…. ഡിവോഴ്സ് പെറ്റീഷൻ അല്ലെ കൊടുത്തിട്ടുള്ളൂ? അല്ലാതെ ഡിവോഴ്സ് ആയിട്ടില്ലല്ലോ…. ആവട്ടെ,..അതുവരെ വാക എങ്ങെനെയായിരുന്നോ ഇവിടെ ജീവിച്ചത്, അതുപോലെ ഇനിയും ജീവിക്കും….. ആയുഷ് മേനോന്റെ ഭാര്യയായി ഈ വീട്ടിലെ മൂത്തമരുമോളായി തന്നെ………..

വേണമെങ്കിൽ സഹിക്കാം.., ഇല്ലെങ്കിൽ ഇവിടുന്ന് പോകാം….. പിന്നെ, ഭർത്താവ് ഉപേക്ഷിക്കാൻ പോകുന്നു എന്ന്കരുതി നെഞ്ചത്തടിച്ച് കരഞ്ഞ് നിലവിളിക്കാൻ ഞാൻ സീരിയലുകളിലെ കണ്ണീർനായികയൊന്നുമല്ല… കുറച്ച് ദിവസം വിഷമം ഉണ്ടായിരുന്നു… പിന്നെ എന്നെ വേണ്ടാത്തവരെ ഞാനെന്തിനാ മൈൻഡ് ചെയ്യുന്നതെന്ന് ഓർത്തപ്പോൾ അതൊക്കെ അങ്ങ് മാറി……… ഇനി എനിക്ക് എന്റെ വഴി.. നിങ്ങൾക്ക് ഞാൻ തീരുമാനിക്കുന്ന വഴി……. 😒😒😒😒😒 ആ വാക്കുകളിലെ മൂർച്ചയിൽ അവൻ കണ്ടത് വാകശ്രീദേവിനെയായിരുന്നു…… കഴുത്തിൽ താലികെട്ടിയ ആ രാത്രിയിൽ എന്റെ ശരീരത്തിൽ തൊട്ടുപോകരുത് എന്ന് വെറുപ്പോടെ പറഞ്ഞ വാകയെ……. കട്ടിലിന്റെ ഒരു വശത്തേക്ക് ചരിഞ്ഞുകിടക്കുമ്പോൾ അവളുടെ മനസ്സിൽ ശാന്തതയായിരുന്നു………………

കണ്ണാടിയിൽ കൂടി ഷെൽഫിൽ നിന്ന് എന്തൊക്കെയോ ബാഗിലെക്ക് വെക്കുന്ന ആയുഷിന്റെ ഉദ്ദേശ്യം മനസ്സിലായതും അവൾ അവന് നേരെ തിരിഞ്ഞു കിടന്നു………. കേട്ടോ അച്ഛാ….. അച്ചനല്ലേ പറഞ്ഞത്, അച്ഛന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മകനാണ്… അച്ഛന് മോനെ പോലെയാണ്… സർവ്വോപരി സഖാവാണ് നിന്നെ കെട്ടിയവൻ എന്ന്…. ഹാ.., അങ്ങെനെ ഉള്ളവർ പറഞ്ഞ വാക്കിന് വില ഇല്ലാത്തവരാകുമോ?????? ഡിവോഴ്സ് കിട്ടുന്നവരെ മറ്റുള്ളവരെ ബോധിപ്പിക്കാൻ ഈ മുറിയിൽ കഴിയാമെന്ന് വാക്ക് തന്നവരൊക്കെ ധാ ഇപ്പോ കെട്ടും കെട്ടി എങ്ങോട്ടോ പോണു….. മുകളിലേക്ക് നോക്കി പ്രത്യകടോണിൽ പറഞ്ഞ ആ വാക്കുകൾ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു എന്നവൾക്ക് മനസ്സിലായത് എടുത്ത ബാഗ് അതുപോലെ നിലത്തേക്ക് വീണപ്പോഴാ…

അവളെ ചിറഞ്ഞൊന്ന് നോക്കി, ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിന്റെ മറുപാതിയിൽ വന്ന് കിടന്നവനെ വാത്സല്യത്തോടെ അവൾ നോക്കി….. വേദനിപ്പിക്കുകയാണെന്ന് അറിയാം….പക്ഷെ നാളത്തെ സന്തോഷങ്ങൾക്കായി ഇന്ന് വേദനിച്ചേ പറ്റൂ എനിക്കെന്റെ സഖാവിനെ………….. ഏത് സ്പർശനമാണോ വാകയെ പൂത്ത്തളിർക്കാൻ കാരണമാകുന്നത്, ആ സാമീപ്യത്തെ എന്നിൽ നിന്നകലാൻ സമ്മതിക്കില്ല ഞാൻ….. ജീവിക്കേണം എനിക്ക്, കാലം കാത്തുവെച്ച എല്ലാം സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് വിധി തീർത്ത അവസാനം വരെ……….. കോഴിഞുവീഴുമ്പോഴും എന്നെ താങ്ങാൻ നിന്റെ ഈ കൈകൾ ഉണ്ടാകേണം സഖാവെ…. നിന്റെ ഇടനെഞ്ചിൻറെ ശബ്‍ദമാകേണം എന്റെ കാതിലെ അവസാനസ്വരങ്ങൾ…….. അതിനായി ഇനി വാക വാകയുടെ ജീവിതം ഒന്ന് മാറ്റുകയാണ്…….. കരഞ്ഞുതളരാൻ അല്ല,, പൊരുതി ജീവിക്കാൻ……………. തുടരും

വാക…🍁🍁 : ഭാഗം 9

Share this story