വാക…🍁🍁 : ഭാഗം 11

വാക…🍁🍁 : ഭാഗം 11

എഴുത്തുകാരി: നിരഞ്ജന R.N

പതിവുപോലെ നാസികത്തുമ്പിലേക്ക് ഇരച്ചെത്തിയ കാപ്പിയുടെ മണം അവനെ ഉറക്കത്തിൽ നിന്നും ഉണർത്തി………. കണ്ണുകൾ കൂട്ടി തിരുമ്മി, അഴിഞ്ഞുപോയ മുണ്ട് നേരെ ഉടുത്ത് കാപ്പിക്കപ്പ് കൈയിൽ എടുക്കുമ്പോൾ ഇന്നലത്തെ രാത്രി അവന്റെ ഓർമകളിലേക്ക് ഓടിവന്നിരുന്നു .. വാകയ്ക്ക് ഇന്നലെ എന്തായിരുന്നു?????? എന്തൊക്കെയോ പറ്റിയപോലെ…. ആവിപറക്കുന്ന കാപ്പികപ്പ് ചുണ്ടോട് ചേർക്കുമ്പോൾ അവൻ ചിന്തിച്ചു……………… ഷെൽഫിൽ നിന്ന് ടവ്വലുമായി ബാത്‌റൂമിൽ കയറുമ്പോഴും തണുത്ത വെള്ളത്തുള്ളികളാൽ മുടിഇഴകളെ താലോലിക്കുമ്പോഴും അവന്റെ മനസ്സിൽ ആ ചിന്തയായിരുന്നു………….

റൂമിൽ ന്തോ ശബ്ദം കേട്ടുകൊണ്ടാണ് ബാത്രൂം ഡോർ തുറന്നവൻ പുറത്തേക്കുവരുന്നത്……. മുണ്ട് ഉടുത്ത്, ടവൽ പുറമേനിയിൽ കൂടി ഇട്ട്, വെള്ളം ഇറ്റിറ്റ് വീഴുന്ന മുടിഇഴകളുമായി റൂമിലേക്ക് വന്നവൻ കാണുന്നത്, സാരിയുമായി മല്ലിടുന്ന വാകയെ ആണ്…. നാശം….. ഈ സാരിയ്ക്ക് ഇത്രയും നീളം ആരാണാവോ കണ്ടുപിടിച്ചേ??? കിലോമീറ്ററോളം നീണ്ടു കിടക്കുന്നതുപോലെ സാരിയുടെ ഒരു തുമ്പ് ഒരു കൈയിലും മറുകൈയിൽ എല്ലാം കൂടി കൂട്ടിപിടിച്ചിരിക്കുകയാണ് അവൾ…… അത് കാൺകെ അവന്റെ ചുണ്ടിൽ ചിരിയൂറി…………. ഇവളിതുവരെ സാരി ഉടുക്കാൻ പഠിച്ചില്ലേ??? ചോദ്യത്തോടൊപ്പം അവന്റെ കാലടികളും അവളിലേക്ക് നീണ്ടു…………….

എങ്ങെനെയോ സാരീ ചുറ്റി വെച്ചിട്ടുണ്ട്, എന്നിട്ട് താഴെ കിടക്കുന്ന ബാക്കി ഭാഗങ്ങളെ നോക്കി നിൽക്കുകയാണ് കക്ഷി …….. ഡീീ……….. പെട്ടെന്ന് കേട്ട ശബ്ദം അവളെ ഒന്ന് ഞെട്ടിച്ചെങ്കിലും തനിക്ക് പരിചിതമായ aa ഗന്ധത്തിലൂടെ അവന്റെ സാമിപ്യം അവളറിഞ്ഞു…….. വയ്യാത്ത പട്ടി കയ്യാല കേറാൻ പോകരുത്……. അവളെ കടന്ന് ഷെൽഫിന്റെ അടുക്കലേക്ക് പോയവൻ പിറുപിറുത്തു…. എന്തോന്ന്…..????? എന്ത്???? എന്താ ഇപ്പോ പറഞ്ഞതെന്ന്????? ഓ അതോ ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതാ………. ടവ്വൽ ഷെൽഫിലേക്ക് വിരിയിച്ചിടുന്നതിനിടയിൽ അവൻ പറഞ്ഞതും അവളുടെ കണ്ണുരുണ്ടു……….. ഹും, കയ്യാല അല്ല ഹിമാലയം വരെ ഈ വാക കേറും,, നിനക്ക് വേണ്ടിയാണെങ്കിൽ,,…….

തിരിഞ്ഞുനിന്ന അവനെ നോക്കികൊണ്ട് ആ അധരം ഉരുവിട്ടതും പെട്ടെന്ന് അവൻ തിരിഞ്ഞുനോക്കി…. മം????? പുരികമുയർത്തി ന്താണെന്ന് ചോദിച്ചതും ചുമലുകൂച്ചി പെട്ടന്ന് ഒന്നുമില്ലെന്ന് പറഞ്ഞു അവൾ സാരിയിലേക്ക് തന്നെ ശ്രദ്ധ വെച്ചു.. . ഓഹ്…….. വീണ്ടും വീണ്ടും ശ്രമിച്ചിട്ടും പരാജയപ്പെട്ടപ്പോൾ ദേഷ്യത്തോടെ എല്ലാം കൂടി ചുരുട്ടിക്കൂട്ടി നിലത്തേക്ക് തന്നെ ഇട്ട് അതിലേക്ക് നോക്കി നിൽക്കുന്ന വാകയെ മുടി ചീകുന്നതിനിടയിൽ നോക്കിനിൽക്കുകയാണ് ആയുഷ്…….. എന്റെ പെണ്ണെ എത്ര തവണ ഞാൻ പഠിപ്പിച്ചു തന്നതാ നിനക്ക്?? എന്നിട്ടും നീ പഠിച്ചില്ലല്ലോ…….. ഊറിവന്ന ചിരി അടക്കികൊണ്ട് അവൻ ആലോചിച്ചു……. എന്തൊരു കഷ്ടമാ ഇത്…..

വീണ്ടുമൊരിക്കൽ കൂടി ശ്രമിച്ച് പരാജയപ്പെട്ടതും അവളുടെ മുഖം നിരാശയിലാഴിയിൽ ആഴ്ന്നു… അത് കണ്ടതും ഉള്ളിലെവിടെയോ പടർന്ന നോവ് പടർന്നതറിഞ്ഞുകൊണ്ട് അവനവളുടെ അടുക്കലേക്ക് നടന്നു…….. പിൻകഴുത്തിൽ അവന്റെ ചുടു ശ്വാസത്തോടൊപ്പം മീശരോമങ്ങളുടെ സ്പർശനവും അവളിൽ ഒരുതരം വിറയലിനെ കടത്തിവിട്ടു……… ഒന്നിച്ചു ജീവിച്ചു തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞേങ്കിലും ഇന്നുമവനെന്ന പ്രണയത്തിന് തന്റെ സമീപ്യത്തിലൂടെ അവളിലെ പെണ്ണിനെ ഉണർത്താൻ കഴിഞ്ഞിരുന്നു……………… ഒരുവേള അടഞ്ഞ കണ്ണുകൾ തുറന്നത് അവന്റെ സ്പർശനത്തിലൂടെയായിരുന്നു………. നോക്കിയപ്പോൾ കണ്ടു, പിറകിൽ നിന്ന് സാരീ എടുത്ത് ഒന്ന് ചുറ്റി തോളിൽ ബ്ലൗസിൽ ചേർത്ത് പിന്നുകുത്തുന്നത്………

പ്രതിമപോലെ നിന്നുകൊടുത്തു അവനുമുന്നിൽ, ഉള്ളിലൊരു തണുപ്പോടെ………… മുന്നിലേക്ക് വന്ന്, നിലത്തുകിടക്കുന്ന ബാക്കി ഭാഗങ്ങൾ കൈയിലെടുത്ത് നന്നായി പ്ലീറ്റ് എടുക്കുന്നത് കണ്ടപ്പോൾ അസൂയ തോന്നിപോയി……. പിന്ന് പല്ലുകളാൽ കടിച്ചുപിടിച്ച് വിരലുകളാൽ പ്ലീറ്റ്സ് എടുത്ത് അവൾക്ക് നേരെ നീട്ടിയപ്പോൾ അത് വാങ്ങി പിടിക്കാൻ കൈകൾ അനിയന്ത്രിതമായി തന്നെ ഉയർന്നു…….. മുട്ട് കുത്തി നിന്ന് പ്ലീറ്റ്സ് എല്ലാം നേരെയാക്കി താഴേക്ക് വലിച്ചു പിടിച്ചു കടിച്ചുപിടിച്ച പിന്ന് സാരിയിലേക്ക് കുത്തിയിറക്കി അവൻ………. അപ്പോഴേല്ലാം അവന്റെ നനഞ്ഞ മുടിഇഴകൾ അവളുടെ നഗ്നവയറിലേക്ക് വെള്ളത്തുള്ളികളാൽ ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു………..

അണിവയറിലേക്ക് സാരി തിരുകിയ നിമിഷം ആ കാപ്പിക്കണ്ണുകൾ അവളുടെ കരിമിഴിയുമായി ഇടഞ്ഞു………… അവളിലെ പിടച്ചിൽ,,, ഹൃദയത്തിന്റെ ധ്രുതഗതിയിലെ സ്പന്ദനം…. ശ്വാസോച്ചാസത്തിൽ വന്ന മാറ്റം….. ഇതെല്ലാം ആ മിഴികൾ ഒപ്പിയെടുത്തു…………… നാളുകൾക്ക് ശേഷം വീണ്ടുമൊരിക്കൽ കൂടി ആ ചുമരുകൾ സാക്ഷിയാവുകയായിരുന്നു വാകയുടെ പ്രണയനിമിഷങ്ങൾക്ക്…….. അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ പരസ്പരം വെമ്പൽ പൂണ്ടപ്പോഴും വിരലുകൾ സഞ്ചാരദിശ തെറ്റി ശരീരത്തിലേക്ക് പായാൻ ധൃതി കൂട്ടുമ്പോഴും ആ വികാരങ്ങൾക്കെല്ലാം കടിഞ്ഞാൺ ഇട്ടുകൊണ്ട് അവൻ അവളിൽ നിന്നടർന്നു മാറി…..

സ്വയം മറന്ന നിമിഷങ്ങളെ പുഞ്ചിരിയോടെ ഓർത്തെടുക്കാൻ ശ്രമിച്ചവളിൽ നിന്നും കപടദേഷ്യം നടിച്ച് അകന്നു പോയപ്പോൾ നെഞ്ചിലെവിടെയോ അവനും കൊതിച്ചിരുന്നു അവളിലെ പ്രണയത്തെ ആവോളം നുകരുവാൻ……ചുവപ്പുരാശി പടർന്ന ആ കവിളിണകളിൽ അധരങ്ങൾ ചാർത്തുവാൻ…. തന്റെതായ പെണ്ണിനെ ഒരിക്കൽ കൂടി തന്നിലേക്ക് ചേർത്ത് അണയ്ക്കാൻ…………. കണ്ണാടിയ്ക്ക് മുൻപിൽ ചെന്ന് നിൽകുമ്പോൾ ആ കരിമിഴി കണ്ണുകൾ വിടർന്നിരുന്നു….നന്നായി ഉടുപ്പിച്ചിരിക്കുന്ന സാരിയിലേക്ക് വീണ്ടും വീണ്ടും എത്ര തവണ നോക്കിയെന്ന് അവൾക്ക് പോലും ഒരു കൃത്യതയില്ലാതായിരിക്കുന്നു….. എനിക്കറിയാം സഖാവെ നിന്നെ എങ്ങെനെ എന്നിലേക്ക് എത്തിക്കണമെന്ന്………..

അതിനായി തന്നെയാ നിന്റെ മുന്നിൽ ഇന്നിങ്ങെനെ ഒരു നാടകം ഞാൻ ആടിയത്……….. നിന്നെ വിഡ്ഢിആക്കാനല്ല, വിട്ടുകൊടുക്കാതിരിക്കാൻ….. ഇനിയും പരിശ്രമിക്കും ഞാൻ ഓരോ അടവുകളുമായി എന്നിലേക്ക് തന്നെ നിന്നെ ചേർക്കാൻ………. നീളൻമുടി ചീകിയൊതുക്കി, രണ്ട് വശത്തേക്കും സ്ലൈഡ് കൊണ്ട് ഒതുക്കിവെച്ച് കാതിൽ കുഞ്ഞൊരു സ്റ്റണ്ടും കൈകളിലൊന്നിൽ വാച്ചും മറ്റൊന്നിൽ ഒരു സ്വർണ്ണവളയും എടുത്തിട്ട് വൈറ്റ് സ്റ്റോൺ പൊട്ടും ചാർത്തി കണ്ണുകളിൽ ഒരിക്കൽ കൂടി കരിമഷി ചാലിച്ച് അവൾ ഒരുങ്ങി…………. നാളുകൾക്ക് മുന്നേ ഭ്രാന്തെടുത്ത് ഷെൽഫിൽ നിന്ന് വലിച്ചെറിഞ്ഞ ഹാൻഡ്ബാഗിനെ ഇന്നലെ രാത്രി തന്നെ തപ്പിയെടുത്തു വച്ചിരുന്നു……

അതിലേക്ക് ആവിശ്യമുള്ളതൊക്കെ എടുത്തു വെച്ച്, ഒരിക്കൽ കൂടി കണ്ണാടിയ്ക്ക് മുന്നിൽ ചെന്ന് എല്ലാം ഓക്കേ ആണെന്ന് ഉറപ്പു വരുത്തി റൂം വീട്ടിറങ്ങി…. താഴെ അച്ചൂട്ടനും അച്ഛനും തമ്മിൽ കളി പറയുന്നത് കേൾകാം….. അമ്മ ആയുഷിന് കഴിക്കാനായി ചൂട് ഇഡലി യും ചട്നിയും പാത്രത്തിലേക്ക് എടുത്തുവെച്ചിരിക്കുന്നു… ഒരു ഫോൺ കാൾ വന്നപ്പോൾ അത് അറ്റന്റ് ചെയ്യാൻ പുറത്തേക്ക് പോയതാണവൻ….. ഏട്ടത്തി……. അച്ചൂട്ടന്റെ നീട്ടിയുള്ള വിളിയ്ക്ക് നല്ലൊരു പുഞ്ചിരി നൽകി, സോഫയിലേക്ക് ബാഗ് വെച്ച് അടുക്കളയിലേക്ക് നടന്നു………. മോള് ദേ അങ്ങട് പോയിരുന്നെ…അമ്മ കഴിക്കാൻ എടുക്കാം….. അടുക്കളയിൽ അവളെ കണ്ടതും ഇന്ദിരാമ്മ പറഞ്ഞു….

അതൊന്നും വേണ്ടാ അമ്മേ എന്ന് പറയാൻ ഒരുങ്ങും മുൻപേ അമ്മയുടെ കൈകൾ തന്നെ ഡയണിങ് ടേബിളിലേക്ക് വലിച്ചു കൊണ്ടുപോയിരുന്നു…… അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞുവന്ന ആയുഷ് ഒന്ന് ഞെട്ടി……….. ഒരുങ്ങിയിരിക്കുന്ന അവളെയും സോഫയിൽ കിടന്ന ബാഗിലേക്ക് ചോറ്പാത്രവും എടുത്തുവെക്കുന്ന അമ്മയെയും മാറി മാറി അവൻ നോക്കി….. മോളെ, ജീരകവെള്ളമാ……. ഒരു കുപ്പിയിൽഎടുത്ത വെള്ളം അവളെ പൊക്കികാണിച്ച് കൊണ്ട് അമ്മ പറയുന്നത് അതിശയത്തോടെയാണ് അവൻ കേട്ടത്…… ആരോടൊക്കെയോ എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്.. പക്ഷെ, എല്ലാർക്കും മുന്നിൽ നിർമിച്ചുവെച്ചിരിക്കുന്ന ഗൗരവം അയഞ്ഞുപോകുമല്ലോ എന്നോർത്തപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല…

അവൾക്ക് എതിരെ വന്നിരുന്ന് അമ്മ എടുത്തുവെച്ച ആഹാരം കഴിക്കാനിരിന്നു….. പാറിവീഴുന്ന അവളുടെ നോട്ടത്തെ അവനാണ് ഇത്രയും നാൾ അവഗണിച്ചിരുന്നതെങ്കിൽ ഇത്തവണ അവളായിരിന്നു അത് ചെയ്തത്…….. അവളിലേക്ക് വീഴുന്ന ഓരോ നോട്ടത്തെയും പാടെ അവഗണിച്ചുകൊണ്ടവൾ കഴിച്ചു കൊണ്ടിരിന്നു…….. കഴിച്ചു കഴിഞ്ഞ് റൂമിൽ പോയി ഫയലുകളും കാറിന്റെ കീയും എടുത്തുകൊണ്ടു പുറത്തേക്ക് വന്നതും കണ്ടു കാറിന്റെ അരികിൽ നിൽക്കുന്ന വാകയെ….. ഇവളിത് എവിടെ പോകുന്നു????? മനസ്സിൽ ചോദിച്ച ചോദ്യം ആണെങ്കിലും സ്വരം അല്പം ഉയർന്നത് അവനുതന്നെ വിനയായി ന്ന് എല്ലാവരുടെയും നോട്ടം കണ്ടപ്പോഴാ അവന് ബോധ്യമായത്….

നീ എന്തുവാടാ ഇങ്ങെനെ യൊക്കെ ചോദിക്കുന്നെ? മോള് ജോലിയ്ക്ക് പോകുവാ…. അച്ഛൻ പറഞ്ഞതുകേട്ട് ആവിശ്വസനീയതയോടെ അവനവളെ നോക്കി……. കണ്ണേട്ടാ ദേ ഇപ്പോഴേ താമസിച്ചു.. രണ്ടാളും ഇറങ്ങിക്കെ…. അച്ചൂട്ടന്റെ ശബ്ദം കൂടി ആയതും ആയുഷിന്റെ കലിപ്പൻ നോട്ടം അവന് നേരെ തിരിഞ്ഞു……… ……ആരോടും ഒന്നും പറയാതെ കാറിലേക്ക് കയറിയ ആയുഷിനെക്കാൾ മുന്നേ ഡോർ തുറന്ന് വാക ഉള്ളിൽ കയറി പറ്റിയിരുന്നു…… എല്ലാർക്കും ടാറ്റാക്കാണിച്ച് ഗേറ്റ് കടന്നതും അവന്റെ മുഖം വലിഞ്ഞുമുറുകി….. എന്താ നിന്റെ ഉദ്ദേശ്യം??????? പൊട്ടിത്തെറിക്കുകയായിരുന്നു അവൻ….. നിങ്ങൾക്ക് ഇത് എന്തോന്നാ വല്ല എമ്പോസിഷൻ വല്ലതുമുണ്ടോ?????? ഇന്നലെ മുതൽ ഇതേയുള്ളല്ലോ വായിൽ….

എടുത്തടിച്ചതുപോലെയുള്ള അവളുടെ ഉത്തരം കേട്ട് അവനൊന്ന് പകച്ചു… നീ എങ്ങോട്ടാ????? ജോലിയ്ക്ക്….. ഹേ??? എന്താ??? നീ അങ്ങോട്ടോ….. എന്താ ഞാൻ അങ്ങട് വന്നാൽ ശെരിആകില്ലേ???????? നാളെ കെട്ടിയവൻ ഉപേക്ഷിച്ചാലും മാനം വിൽക്കാതെ ജീവിക്കണ്ടേ???? ആ വാക്കിന്റെ മൂർച്ചയ്ക്ക് അവന്റെ ഇടനെഞ്ച് കുത്തികീറാനുള്ള ശക്തി ഉണ്ടായിരുന്നു……….. ഒരുനിമിഷം ആ വേദന മിഴികളിലെ നനവായി മാറി…………. പക്ഷെ അവിടെ….. നീ….. എനിക്കെന്താ??? ആദ്യമായിട്ട് അല്ലല്ലോ ഞാൻ ജോലിയ്ക്ക് പോകുന്നത്…. ലുക്ക്‌ മിസ്റ്റർ ആയുഷ്, നിങ്ങൾ ഹെഡ് ആയിരിക്കുന്ന ത്രിവേണി ഗ്രൂപ്പ്സിന്റെ മാർക്കറ്റ് സെക്ഷനിലെ എംപ്ലോയീ ആണ് ഞാൻ…………

കുറച്ച് നാളായി ലീവ് ആയിരുന്നു… ഇന്ന് ആ ലീവ് ക്യാൻസൽ ചെയ്ത് ഞാൻ ജോലിയ്ക്ക് കയറുന്നു.. മെയിൽ എംഡി യ്ക്ക് ഇന്നലെ തന്നെ അയച്ചു…… അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞ ആ വാക്കുകളിൽ ധ്വനിച്ചിരുന്ന അർത്ഥഭേദം മനസ്സിലാകാതെ തറഞ്ഞുനിന്നുപോയ ആയുഷിനെ നോക്കി കാർ എടുക്കാൻ പറയുമ്പോൾ അവളിലൂറിയ പുഞ്ചിരി അവൾ മനഃപൂർവം ഒളിപ്പിച്ചു…….. വാകയെ കൂടാതെ ജീവിക്കാനാകുമോ സഖാവെ നിനക്ക്??? നിനക്ക് കഴിഞ്ഞാലും എനിക്കതിനാകില്ല…. അനുനിമിഷവും നിന്റെ കാപ്പിക്കണ്ണുകളിൽ സ്വയം ബന്ധിത ആകേണം എനിക്ക്…..എനിക്കുവേണം എന്റെ സഖാവിനെ,,

അവനായി പൊരുതാൻ വീണ്ടും അതേ കളത്തിലിറങ്ങാൻ ഈ വാകയും ഒരുങ്ങുകയാണ്….. ഇനി നമുക്ക് അങ്ങ് ഓഫീസിൽ കാണാം സഖാവെ….. മനസ്സിൽ കണക്കുകൂട്ടലുകൾ വീണ്ടും വീണ്ടും ആലോചിച്ചുഉറപ്പു വരുത്തുമ്പോൾ ആ മിഴികൾ താനേ അവനിലേക്ക് പാളിവീണു…. ഒപ്പം ആ നാവുച്ചരിച്ചു…… “”എന്റെ സഖാവ്…………………. “”…. തുടരും

വാക…🍁🍁 : ഭാഗം 10

Share this story