ഗായത്രി: ഭാഗം 8

ഗായത്രി: ഭാഗം 8

എഴുത്തുകാരി: അശ്വതി കാർത്തിക

എന്നെങ്കിലും എന്റെ പ്രണയം എന്നെ തേടി തിരിച്ചെത്തും….. അതിനുള്ള കാത്തിരിപ്പിലാണ് ഞാൻ…. ❤❤❤❤❤❤ ഞാനും പ്രാർഥിക്കുന്നു ചേച്ചി….. ശരത് ചേട്ടൻ തിരിച്ചു വരാൻ ആയി…. എല്ലാ തടസ്സങ്ങളും അതിജീവിച്ചു നിങ്ങൾ ഒരുമിച്ചു ജീവിക്കുന്നത് കാണാൻ ആയി…… അനിയത്തിയുടെ ഭർത്താവ് എന്ന സ്ഥാനത്ത് അല്ല സ്വന്തം സഹോദരനായി തന്നെ ചേച്ചിക്ക് എന്നെ കാണാം….. എന്ത് സഹായത്തിനും ഞാൻ കൂടെയുണ്ടാവും….സ്വന്തം അനിയൻ ആയി തന്നെ…… #ഗായത്രി ::: ഒരുപാട് സന്തോഷമുണ്ട് നിഖിൽ…. സ്വന്തം കൂടപ്പിറപ്പിന്റെ നാവിൽ നിന്നുപോലും കേൾക്കാത്ത വാക്കുകളാണ് ഞാനിപ്പോ നിന്റെ വായിൽ നിന്നും കേട്ടത്…..

ഇവിടേയ്ക്ക് വരുമ്പോ എനിക്ക് നിന്നെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു അതൊക്കെ മാറി…. ഒരുപാട് സന്തോഷമുണ്ട് നിന്നെപ്പോലെ ഒരു അനിയനെ എനിക്ക് കിട്ടിയതിൽ ….. #നിഖിൽ ::: ചേച്ചി ഒരു കാര്യം ചെയ്യണം…… ചേട്ടന്റെ ഫോട്ടോ…..ശരത്ത് ചേട്ടൻ പഠിച്ച കോളേജ്….. നാട്ടിലെ അഡ്രസ്സ്….. ജോലി ചെയ്ത സ്ഥലം… പിന്നെ കൂട്ടുകാരെ വല്ലതും അറിയാമെങ്കിൽ അതും എനിക്കൊന്ന് പറഞ്ഞതാ ഞാൻ എന്റെ വഴിക്ക് ഒന്ന് അന്വേഷിച്ചു നോക്കട്ടെ…. അല്ല നന്ദൻ ആ ചേട്ടൻ പിന്നെ ഒന്നും പറഞ്ഞില്ല ചേച്ചിയോട്….. #ഗായത്രി ::: ഡിസ്ചാർജ് ആയി കുറച്ചു ദിവസം കഴിഞ്ഞു ഞാൻ കണ്ടിരുന്നു…. എന്നോട് ഒന്നും മിണ്ടാൻ പോലും കൂട്ടാക്കിയില്ല….

എന്നെ കണ്ടപ്പോൾ ദേഷ്യത്തോടെ പോയി…. വീട്ടിൽ ചെന്നപ്പോൾ വഴക്ക് പറഞ്ഞു ഇറക്കി വിട്ടു…… ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നെ ആണെന്ന് പറഞ്ഞു….. കുറച്ചുദിവസം കഴിഞ്ഞ് ചെറിയമ്മ പറഞ്ഞു ആള് വേറെവിടെ ദൂരെ സ്ഥലത്തേക്ക് ജോലി കിട്ടി പോയെന്ന്…. കുറച്ചുനാൾ കഴിഞ്ഞ് ഇവിടെ നിന്നും അച്ഛനെ അമ്മയും ഒക്കെ കൊണ്ടുപോയി…. ഒന്ന് രണ്ട് തവണ ഞാൻ പിന്നെ വിളിച്ചു നോക്കി….. ആദ്യം എടുക്കാറില്ല ആയിരുന്നു…. പിന്നെ എന്നെ ബ്ലോക്ക് ചെയ്തു….. ചെറിയച്ഛൻ നാട്ടിൽ വരുമ്പോഴൊക്കെ ഇടയ്ക്ക് അന്വേഷിക്കും പക്ഷേ ഒരു വിവരവും കിട്ടിയിട്ടില്ല….. #നിഖിൽ ::: ചേച്ചി വിഷമിക്കാതെ… നമുക്ക് കണ്ടുപിടിക്കാമെന്നേ….. ❣❣❣❣❣

#നിഖിൽ ::: നീ എവിടെയാ….. #ഗ്രീഷ്മ ::::: ഞാൻ ദേ ഫാമിലി റൂമിൽ ഉണ്ട്…… (നിഖിൽ പറഞ്ഞിട്ട് അവനെ കാണാൻ വന്നത് ആണ് ഗ്രീഷ്മ ) നീ വന്നിട്ട് കുറേ നേരമായോ…. എനിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്ന് രണ്ട് തിരക്ക് കൂടെ വന്നു അതുകൊണ്ടാ വൈകിയത്…. കുടിക്കാൻ എന്തേലും പറഞ്ഞോ…. #ഗ്രീഷ്മ :: പറഞ്ഞില്ല….. വന്നിട്ട് ആവാം ന്ന് വിചാരിച്ചു….. ഞാൻ വന്നിട്ട് കുറച്ചു നേരം ആയി….പെട്ടന്ന് എന്താണ് വരാൻ പറഞ്ഞത്…… #നിഖിൽ ::: രണ്ടു ജ്യൂസ് ഓർഡർ ചെയ്തു…. ഇന്നലെ ഞാനും നിന്റെ ചേച്ചിയും തമ്മിൽ കണ്ടിരുന്നു…. #ഗ്രീഷ്മ ::: എന്തിന് എന്ത് കാര്യത്തിന് ചേച്ചി എന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…… #നിഖിൽ ::: നീ അതിന് വീട്ടിൽ ചേച്ചിയോടു മിണ്ടാറുണ്ടോ…. ചേച്ചി ഇത്രയും നാളും കല്യാണം കഴിക്കാതെ നിന്നത് എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ നല്ല ആലോചനകൾ ഒന്നും വരാത്തത് കൊണ്ടാണ് എന്നല്ലേ നീ പറഞ്ഞത്….

എന്തിനായിരുന്നു അങ്ങനെയൊരു നുണ പറഞ്ഞത്….. ചേച്ചി ഇന്നലെ എന്നോട് എല്ലാം പറഞ്ഞു….. ചേച്ചി പറയുന്നതൊക്കെ കേട്ടപ്പോൾ എനിക്ക് അവരോട് ബഹുമാനമാണ് തോന്നിയത്… നിന്റെ വീട്ടുകാരോട് ദേഷ്യവും…. #ഗ്രീഷ്മ ::: എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ഇടപെടുന്നത്……ചേച്ചിയുടെ കാര്യം ചേച്ചി നോക്കിക്കോളും……നമ്മൾ എന്തിനാ അതൊക്കെ നോക്കുന്നത്….. #നിഖിൽ ::: ഗ്രീഷ്മേ…. സ്വാർത്ഥത ഒക്കെ ആകാം… കുറച്ച്….. അതിൽ കൂടുതൽ ആയാൽ മുന്നോട്ടുള്ള ജീവിതം ദുസ്സഹമാകും…. അത് നിന്റെ സ്വന്തം ചോരയല്ലേ…. നിനക്ക് യാതൊരുവിധ സങ്കടവുമില്ലേ നിന്റെ ചേച്ചി ഇന്ന് അനുഭവിക്കുന്നതിന്… #ഗ്രീഷ്മ ::: ഇത് പറയുന്നത് കേട്ടാൽ ഞാൻ എന്തോ ചെയ്തു വച്ചതു പോലെ ആണല്ലോ….. ചേച്ചി സ്വയം വരുത്തി വച്ചതല്ലേ ഞാനെന്തു ചെയ്യാനാ…

#നിഖിൽ ::: ഒരു സംശയം ചോദിക്കട്ടെ….. അവരുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിലോ….. എന്നെ ഉപേക്ഷിച്ച് വേറൊരാളെ കെട്ടുമായിരുന്നോ നീ…. നമ്മൾ ഒരേ ജാതിയും അത്യാവശ്യം തരക്കേടില്ലാത്ത കുടുംബവും ആയതുകൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിലോ….. മരണംവരെ മറക്കില്ല എന്ന് പറഞ്ഞ നീ നാളെ വേറൊരാളെ കിട്ടുമായിരുന്നോ വീട്ടുകാരുടെ നിർബന്ധം മൂലം….. #ഗ്രീഷ്മ ::: എന്തൊക്കെയാ ഈ പറയുന്നേ….. എനിക്ക് അങ്ങനെ മറക്കാൻ പറ്റുമോ…. #നിഖിൽ ::: ഞാൻ ചോദിച്ചു എന്നേയുള്ളൂ…. നീ ഒന്ന് ആലോചിച്ചു നോക്ക് ചേച്ചിയുടെ അവസ്ഥ… ആ ചേട്ടൻ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ല…. എന്നിട്ടും കാത്ത് ഇരിക്കുന്നില്ലേ….ന്നിട്ടും നിങ്ങക്ക് മനസ്സിലാവുന്നില്ലേ അവരുടെ ഇഷ്ടം എത്ര മാത്രം സത്യം ആണെന്ന്….. ഒപ്പമുള്ളവരുടെ മനസ്സു കൂടെ അറിഞ്ഞാലേ നമ്മൾ നല്ല മനുഷ്യനാവു…

പൊന്നുമോളെ സ്വന്തം കാര്യം മാത്രം നോക്കു എന്നുള്ള നിലപാടും വച്ചാണ് ന്റെ വീട്ടിലേക്ക് കയറി വരാൻ പോകുന്നത് എങ്കിൽ നീ വിവരമറിയും…… ഞാൻ പറഞ്ഞില്ല എന്ന് വേണ്ട….. (നിഖിൽ പറയുന്നത് ഒക്കെ കേട്ട് മുഖം വീർപ്പിച്ചു ഇരിയ്ക്കുക ആണ് ഗ്രീഷ്മ ) നീ മുഖം വീർപ്പിച്ച് ഇരിക്കുക ഒന്നും വേണ്ട ഞാൻ കാര്യമാണ് പറഞ്ഞത്…. എന്റെ ഒപ്പമുള്ളവരെ ചേർത്തി ആണ് എനിക്ക് ശീലം എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും…. ജാതിയുടെയും മതത്തിന്റെ യും പണത്തിന്റെ യും പേരിൽ ഞങ്ങൾ ആരെയും വേർതിരിച്ച് കണ്ടിട്ടില്ല…. അങ്ങനെയൊരു സ്വഭാവം വച്ചാണെങ്കിൽ മോള് വീട്ടിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്….. ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ… #ഗ്രീഷ്മ ::: (കരഞ്ഞുകൊണ്ട്)… മനസ്സിലായി….. നീ കരയാൻ വേണ്ടി പറഞ്ഞതല്ല ഒരു നിമിഷം അവർ അനുഭവിക്കുന്ന വേദന നമുക്കാണ് വന്നതെങ്കിലും എന്ന് ചിന്തിച്ചു നോക്കണം അപ്പൊ അറിയാം ബുദ്ധിമുട്ട്…..

നീ ചേച്ചിയെ ഒറ്റപ്പെടുത്താതെ അവരുടെ കൂടെ നിൽക്കണം…. നിന്റെ സ്വന്തം ചേച്ചി അല്ലേ…… #ഗ്രീഷ്മ ::: എനിക്കതിന് ചേച്ചിയോട് കുറവൊന്നുമില്ല…. പിന്നെ അച്ഛനും വല്യച്ഛൻ ഒക്കെ പറഞ്ഞത് കേട്ട് നിന്നില്ലെങ്കിൽ എന്റെ കാര്യം വരുമ്പോഴും പ്രശ്നം ആവുമോ എന്ന് പേടിച്ച് ആണ്…. #നിഖിൽ :: ന്റെ ഗ്രീഷ്മേ നിന്നെ ഞാൻ തോഴുതു…. സീരിയലിൽ കാണുന്ന പെണ്ണുങ്ങളെ കാട്ടിലും കഷ്ടമായിപ്പോയി നീ…. ഈ സംഭവം ഒക്കെ മാറ്റി നല്ല ഒരു മനുഷ്യനായി ജീവിക്കാൻ പഠിക്ക് ആദ്യം….. ❣🌹❣🌹❣ റൂമിലിരുന്ന് ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് വാതിൽക്കൽ ഒരു അനക്കം കണ്ടത്…. നോക്കുമ്പോൾ ഗ്രീഷ്മ…… ആദ്യം മൈൻഡ് ചെയ്യാൻ പോയില്ല…. പിന്നയും നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ അവളെ നോക്കി…. നീയെന്താ അവളെ നിക്കുന്നത്…..എന്നോട് എന്തെങ്കിലും പറയാനുണ്ടോ….. ഗ്രീഷ്മ റൂമിൽ കയറി ഗായത്രി ക്ക് ഒപ്പം കട്ടിലിൽ ഇരുന്നു…. ചേച്ചിക്ക് എന്നോട് ദേഷ്യം ആയിരിക്കും അല്ലേ…..

ആയിരിക്കും എന്നല്ല ആണ് അത് അങ്ങനെ വരുള്ളൂ ചേച്ചിയുടെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അങ്ങനെ തന്നെയാകും…. ഒരു കൂടപ്പിറപ്പിന്റെ സ്ഥാനത്തുനിന്ന് ഞാനൊരിക്കലും ചേച്ചിയുടെ വേദന കണ്ടിട്ടില്ല….. എല്ലാവർക്കും ഒപ്പം നിന്ന് കുത്തിനോവിക്കാൻ ശ്രമിച്ചിട്ടുള്ളൂ….. സ്വന്തം ചേച്ചിയുടെ അവസ്ഥ മനസ്സിലാക്കാൻ കല്യാണം കഴിക്കാൻ പോകുന്ന ആള് പറഞ്ഞു തരേണ്ടി വന്നു…… വല്ലാത്തൊരു ജന്മം തന്നെ അല്ലേ ഞാൻ….. നിഖിൽ പറഞ്ഞത് ശരിയാണ്……മറ്റുള്ളവരുടെ വേദന നമ്മൾ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ മനസ്സിലാവുകയുള്ളൂ…. ഒരു നിമിഷം നമുക്ക് ആണ് അവസ്ഥ വന്നതെങ്കിൽ എന്ന് ചിന്തിച്ചാൽ…… പിന്നെ അവരെ തള്ളിപ്പറയാനോ കുറ്റം പറയാനും നമുക്ക് തോന്നില്ല…..

ശരിക്കും മനസാക്ഷിയില്ലാത്ത ഒരു ജന്മം തന്നെ അല്ലേ ചേച്ചി ഞാൻ….. #ഗായത്രി ::: നിനക്ക് അങ്ങനെ തോന്നുന്നു എങ്കിൽ തിരുത്താൻ ഞാൻ ആളല്ല…. സ്വയം തോന്നിയത് അല്ലെ…. ചിലപ്പോൾ സത്യം ആവും…. പിന്നെ ആരോടും ദേഷ്യം ഇല്ല എന്നൊന്നും പറഞ്ഞു ഒരു മഹാമനസ്ക ആവാൻ ഒന്നും എനിക്ക് താല്പര്യം ഇല്ല…..എനിക്ക് എല്ലാരോടും നല്ല ദേഷ്യം തന്നെ ആണ്…… ഞാൻ ഇന്ന് ഇങ്ങനെ ഇരിക്കാൻ നിങ്ങൾ എല്ലാവരും കാരണം ആണ്…. ഞാൻ അതൊന്നും മറക്കില്ല….. ത്യാഗി ആയ കണ്ണീർ പരമ്പര നായിക ഒന്നും അല്ല ഞാൻ….. സാധാരണ ഒരു പെണ്ണ് അണ്….. ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്…. നിഖിൽ പറഞ്ഞിട്ട് ആണെങ്കിലും നിനക്ക് എന്നെ ഒന്ന് മനസ്സിലാക്കാൻ പറ്റിയല്ലോ….. നിന്റെ പുണ്യം ആണ് കൊച്ചേ അവൻ…. നല്ല ഒരു ജീവിതം നിനക്ക് മുൻപിൽ ഉണ്ട്…. ആവശ്യം ഇല്ലാത്ത വാശിയും ദേഷ്യം വും ഒന്നും കാണിക്കാതെ മുന്നോട്ടു പോയാൽ നിനക്ക് കൊള്ളാം…… തുടരും………

ഗായത്രി: ഭാഗം 7

Share this story