ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 7

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 7

എഴുത്തുകാരി: റിൻസി പ്രിൻസ്‌

അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട ഞെട്ടലിൽ ആയിരുന്നു അപ്പോഴും….. ” ഞാൻ പറഞ്ഞത് നീ കേട്ടല്ലോ…. അയാളോട് വലിയ മൈൻഡ് ഒന്നും പോവണ്ട….. ഞാൻ കുറച്ചു കഴിഞ്ഞ് അങ്ങോട്ട് വരാം….. വിശദീകരിച്ചു പറയാം…. ഇതറിഞ്ഞപ്പോൾ തന്നെ നിന്നോട് പറയണം എന്നു തോന്നി…. ” ശരി….. എങ്ങനെയൊക്കെയോ അവളോട് പറഞ്ഞു ഫോൺ കട്ട് ചെയ്ത് അച്ഛൻറെ കയ്യിൽ കൊടുത്തു….. എന്തൊക്കെയാണ് താൻ ഈ കേൾക്കുന്നത്….. അയാൾ ഒരു പീഡനകേസിലെ പ്രതി ആണെന്നോ…… തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല….. അയാളെ കണ്ടാൽ അങ്ങനെ ഒന്നും പറയില്ല….. അല്ലെങ്കിലും മനുഷ്യന്മാരുടെ സ്വഭാവം മുഖത്തുനിന്ന് അറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ ലോകം എത്ര നന്നായേനെ…..

ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യത്തെക്കാൾ അയാളോടുള്ള വെറുപ്പ് ഇരട്ടിക്കുന്നത് താൻ അറിഞ്ഞിരുന്നു….. ഒപ്പം ഒരു ഭയവും….. അതിനോടൊപ്പം തന്നെ അയാളുടെ കൈകൾ പിടിച്ച തന്റെ ശരീരത്തോട് പോലും തനിക്ക് അറപ്പ് തോന്നിയിരുന്നു….. പ്രായപൂർത്തി ആകുന്നതിനു മുൻപ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജയിലിൽ പോയ ഒരു വൃത്തികെട്ടവൻ ആണ് അയാൾ….. ഒരുനിമിഷം അവൾക്ക് ഭയം തോന്നി… അയാൾ തൻറെ പിന്നാലെ കൂടിയിരിക്കുകയാണ്…. അച്ഛനോട് പറഞ്ഞാലോ…. അച്ഛൻ ചിലപ്പോൾ കേദാരത്തു ചെന്ന് സംസാരിക്കുമ്പോൾ അയാളുടെ ശല്യം തീർന്നേക്കാം….. വേണ്ട ചിലപ്പോൾ അയാൾക്ക് വാശി കൂടിയാലോ…. വെറുതെ അയാളെ വാശി കേറ്റണ്ട….

ആൺകുട്ടികളെ വാശി കയറ്റുന്നത് നല്ലത് അല്ല എന്ന് അമ്മ പറഞ്ഞത് ഓർമ്മ വന്നു…. ഇത് എവിടം വരെ പോകുന്നു എന്ന് നോക്കാം…. അതിനുശേഷം അച്ഛനോട് സംസാരിക്കാം….. അങ്ങനെ ഒരു തീരുമാനമെടുത്തു…. അപ്പോഴും മനസ്സിൽ എവിടെയോ അയാളോട് ഒരു പ്രേതെകത മായാതെ നില്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….. കുറച്ചു സമയങ്ങൾക്കു ശേഷം പറഞ്ഞതുപോലെ ശാലു അവിടേക്ക് എത്തിയിരുന്നു….. ഓടി തന്നെ അരികിലേക്ക് ആണ് വന്നത്….. അയാൾ കേദാരത്തെ ആണെന്ന് പറഞ്ഞപ്പോൾ ഞാൻ വെറുതെ ഒന്ന് അന്വേഷിച്ചതാഡി…. അപ്പൊൾ ആണ് ഇതൊക്കെ അറിയുന്നത്….. വേറെ വീണ്ടും എന്തൊക്കെയോ l ലഹരികളുടെ അടിമയാണെന്ന് പറയുന്നത്….. മദ്യപാനവും സിഗററ്റ് വലിയും കഞ്ചാവ് വരെ ഉണ്ടെന്നാണ് കേൾക്കുന്നത്….. നിന്നോട് ഇതൊക്കെ ആരു പറഞ്ഞു….. അമ്മ പറഞ്ഞു…..

അപ്പൊൾ നീ അമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞൊ…. എല്ലാ കാര്യങ്ങളും ഒന്നും പറഞ്ഞില്ല…. കേദരത്ത് രണ്ട് ആൺമക്കൾ ഉണ്ടോ എന്ന് മാത്രമേ ചോദിച്ചുള്ളൂ…. എൻറെ ഒരു കൂട്ടുകാരിയുടെ പുറകെ ഒരു ആൾ ഉണ്ടെന്നു പറഞ്ഞു….. നീയാണെന്ന് ഒന്നും പറഞ്ഞില്ല….. അപ്പഴാ അമ്മ അയാളെ പറ്റി പറഞ്ഞത്….. കേട്ടപ്പോൾ ഞാൻ ഭയന്ന് പോയി….. ഇനി മാക്സിമം അയാളുടെ മുൻപിൽ ചെന്ന് പെടാതിരിക്കാൻ നോക്കണം….. പേടി വരുന്നു ശാലു എനിക്ക്….. നീ പേടിക്കണ്ട…. ആളെ കൊണ്ട് ഇപ്പോഴും ശല്യം ഒന്നും ഇല്ലല്ലോ….. ഇനി വരുവാണെങ്കിൽ നിനക്ക് ഇഷ്ടമല്ല എന്ന് തീർത്തു അങ്ങ് പറഞ്ഞിരിക്കണം….. ഞാനെത്ര പ്രാവശ്യം പറഞ്ഞു…. നീ പേടിക്കേണ്ട….. ഉം…. അലക്ഷ്യമായി മൂളി…. പക്ഷെ മനസ്സിൽ ഭയത്തിന്റെ ചീളുകൾ നിറഞ്ഞു… 🥀🥀🥀

പിറ്റേന്ന് മുതൽ അമ്പലത്തിൽ ഉത്സവം തുടങ്ങുകയായിരുന്നു…. ആ സമയത്ത് അച്ഛൻ എല്ലാവർക്കും പുതിയ തുണി വാങ്ങിത്തരുന്ന ഒരു പതിവുണ്ട്….. ഞങ്ങൾ എല്ലാവരെയും കൂട്ടി കവലയിലുള്ള തുണിക്കടയിൽ നിന്നാണ് തുണി വാങ്ങാൻ പോകുന്നത്….. അന്നും പതിവുപോലെ സ്കൂളിൽനിന്ന് പിള്ളേര് വന്നതിനുശേഷം എല്ലാവരും ഉത്സാഹത്തോടെ ഇരിക്കുകയായിരുന്നു.., അച്ഛൻ വർഷത്തിൽ ഓണത്തിന് ശേഷം തരുന്ന ഒരു സമ്മാനമായിരുന്നു അത്…, കുടുംബമായി പോയാണ് ഞങ്ങൾ വാങ്ങാറ്.., ഞങ്ങൾ എല്ലാവരും കാത്തിരുന്നു…, അച്ഛൻ നേരത്തെ തന്നെ കട പൂട്ടി വന്നിരുന്നു…. ഞങ്ങൾ എല്ലാവരും ഒരുങ്ങി അച്ഛനോടൊപ്പം കടയിലേക്ക് പോയി….. കവലയിൽ ഉള്ള കടയിൽ നിന്ന് തന്നെ ആണ്…. എല്ലാവരും ഓരോന്ന് എടുക്കുന്ന തിരക്കിലാണ്…..

താൻ ചുരിദാർ തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കടയുടെ ഉള്ളിലേക്ക് കയറി വന്ന അയാളെ കണ്ടത്….. ഒരേ സമയം മനസ്സിൽ അറപ്പും ദേഷ്യവും ആണ് തോന്നിയത്…. അയാൾ പലപ്രാവശ്യം നോക്കിയെങ്കിലും ഒരുവട്ടം പോലും തൻറെ നോട്ടം അയാൾക്ക് നേരെ ചെന്നിരുന്നില്ല….. അയാളെ കണ്ടിട്ടാവണം അച്ഛൻ പെട്ടെന്ന് അയാളുടെ അരികിലേക്ക് ചെന്നു….. ” മോനെന്താ ഇവിടെ…. “അശോകേട്ടനെ കണ്ടുകൊണ്ട് കയറിയതാണ്….. എത്ര വിനയത്തോടെ അയാൾ സംസാരിക്കുന്നത്…. പുച്ഛമാണ് തോന്നിയത് ആ വാക്കുകൾ കേട്ടപ്പോൾ…. അച്ഛൻ പക്ഷേ വളരെ മാന്യമായി അയാളോട് സംസാരിക്കുന്നത്…. ഇങ്ങനെയുള്ളവന്മാരൊടോക്കെ അച്ഛന് സംസാരിക്കാതെ ഇരുന്നുകൂടെ എന്ന് മനസ്സിൽ ചിന്തിച്ചിരുന്നു…..

നിനക്ക് മനസ്സിലായില്ലേ…. കേദാരാത്തെ ശിവയാണ്…. അച്ഛൻ അത് പറഞ്ഞു അയാളെ പരിചയപെടുത്തുമ്പോൾ അമ്മയുടെ മുഖത്തെ തെളിച്ചം മങ്ങുന്നത് കണ്ടിരുന്നു…. അപ്പോൾ അമ്മയ്ക്ക് ഈ കാര്യങ്ങളൊക്കെ അറിയാം…. അത് മനസ്സിലാക്കിയിട്ട് ആവണം അച്ഛനോട് എന്തൊക്കെയോ പറഞ്ഞതിനുശേഷം തന്നെ ഒന്നു നോക്കിയിട്ട് അയാൾ പുറത്തേക്കിറങ്ങി പോകുന്നത് കണ്ടിരുന്നു….. പിറ്റേദിവസം വൈകുന്നേരം ശാലു വരുമെന്നു പറഞ്ഞിരുന്നു….. പെട്ടെന്ന് തന്നെ ഒരുങ്ങി അമ്പലത്തിലേക്ക് പോകാൻ റെഡിയായിരുന്നു….. അക്കവും അമ്മുവും ഒറ്റ സെറ്റ് ആണ് അവർ ഒരുമിച്ച് പോവുകയുള്ളൂ….. ഒരു നിവൃത്തിയില്ലെങ്കിൽ മാത്രമേ അവർ തന്നെ കൂടെ കൂട്ടുകൊള്ളു…..

ഇല്ലെങ്കിൽ താനും അമ്മയും ആണ് പോകുന്നത്….. ജോലികളെല്ലാം തീർത്ത്.., അതിനുശേഷം വന്നുകൊള്ളാം എന്നു അമ്മ പറഞ്ഞു…. അമ്മയ്ക്ക് കൂട്ടായി നിന്നു അച്ചുവും…. അച്ചു അല്ലേലും അമ്മ കുട്ടി ആണ്…. ഇടയിൽ ആരോ കൂട്ടുകാർ വന്നപ്പോൾ അക്കു അവരോടൊപ്പം പോയി…. അമ്മു ഞങ്ങളെ നോക്കി നിന്നു…. ശാലു എത്തിയതോടെ ഞാനും അവർക്കൊപ്പം കൂടി….. സന്ധ്യ ആയപ്പോഴാണ് തങ്ങൾ അമ്പലത്തിലേക്ക് ചെന്നത്….. അവിടെ കണ്ട വള കടകളും, മൈലാഞ്ചി കടകളും, ഐസ്ക്രീം വണ്ടികളും എല്ലാം കണ്ടപ്പോൾ കുട്ടിക്കാലത്തെ ഒരു ഉത്സവകാലം ആയിരുന്നു മനസ്സിൽ ഓർമ്മ വന്നിരുന്നത്….. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഉത്സവം തുടങ്ങുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു…..

എവിടെ നിന്നെങ്കിലുമൊക്കെ വിഷുവിനു മറ്റോ കൈനീട്ടം കിട്ടിയ കാശും ഒക്കെ കൂട്ടി വെച്ച് ഉത്സവ പറമ്പിലേക്ക് വരും….. ഇഷ്ടപ്പെട്ട വളകളും മാലയും ഒക്കെ വാങ്ങിയാണ് തിരികെ പോകുന്നത്…. ചിരട്ട മോതിരത്തിൽ സ്വന്തം പേരെഴുതി കൈയ്യിൽ നിറയെ മൈലാഞ്ചി അണിഞ്ഞു…, ആദ്യത്തെ ദിവസം തന്നെ കയ്യിലുള്ള സമ്പാദ്യമെല്ലാം തീരും പിന്നീട് ഐസ്ക്രീം വാങ്ങിക്കാനും മറ്റുമായി ശ്രീയേട്ടന്റെ പിന്നാലെ കൂടും…. എവിടെനിന്നെങ്കിലും ഒക്കെ കാശ് ഒപ്പിച്ചു കൊണ്ടുവന്ന് എല്ലാദിവസവും ഐസ്ക്രീം വാങ്ങി തരും….. പിന്നീട് കഥകളി കാണലും തൊഴലും ഒക്കെയായി ഒരു രസമാണ്…. പത്ത് ദിവസത്തെ ഉത്സവമാണ്….. കൊടിയേറിയാൽ അന്നുമുതൽ താൻ ഇവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കാറുണ്ട്…. എല്ലാവരും ഓരോ ദിക്കിലേക്ക് മാറിയപ്പോൾ താനോന്ന് തൊഴുതിട്ട് വരാമെന്ന് പറഞ്ഞ് അവിടേക്ക് മാറി….

തിരികെ മടങ്ങുമ്പോഴാണ് മുൻപിൽ അയാളെ കാണുന്നത്…. ഉള്ളിൽ വീണ്ടും ദേഷ്യംനുര പൊങ്ങിയിരുന്നു…. ” താൻ അശോകേട്ടൻറെ മകൾ ആയിരുന്നു അല്ലേ…. ചോദ്യം കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്…. ” ഇനി എൻറെ പിന്നാലെ നടന്നാൽ ഞാൻ അച്ഛനോട് പറയും…. മറുപടിക്ക് കാത്തു നിൽക്കാതെ അയാളോട് അത്രയും പറഞ്ഞിട്ടാണ് തിരികെ നടന്നത്…. തിരികെ നടന്നു വരുമ്പോൾ മുൻപിൽ ഹർഷേട്ടനെ കണ്ടു…. ഹാർഷേട്ടൻ എന്താ ഇവിടെ…. സന്തോഷത്തോടെ തിരക്കി….. ഈ നാട്ടിലെ ഉത്സവം വലിയ പേരുകേട്ടത് ആണെന്ന് കേട്ടു…. അപ്പോൾ ഒന്ന് വന്നിട്ട് പോകാം എന്ന് കരുതി….. അപ്പോഴേക്കും എവിടുന്നോ ശാലു ഓടി തൻറെ അരികിലേക്ക് എത്തിയിട്ടുണ്ടായിരുന്നു…..

അല്ലെങ്കിലും അവൾ അങ്ങനെയാണ് ഹാർഷേട്ടനെ എവിടെ കണ്ടാലും എങ്ങനെയെങ്കിലും ചക്കരയിൽ ഈച്ച പൊതിയും പോലെ അവിടേക്ക് വന്നു നിൽക്കും….. എക്സാം കഴിഞ്ഞ് വെറുതെ നിൽക്കല്ലേ അപർണ…. ചോദ്യം തന്നെ നോക്കി ആയിരുന്നു…. അതെ… ഇപ്പോൾ ഞാൻ പഠിപ്പിക്കുന്ന ട്യൂഷൻ സെൻററിൽ ഒരു മാത്‍സ് ടീച്ചർ വേക്കൻസി ഉണ്ട്…. താൻ മാത്‍സ് ആയിരുന്നല്ലോ… വേനലവധിക്ക് വേണ്ടിയുള്ള ക്ലാസിലാണ്….. പത്താം ക്ലാസുകാർക്ക് മറ്റും…. താൻ വെറുതെ ഒന്ന് ഇൻറർവ്യൂ വന്നു നോക്ക്….. ചിലപ്പോൾ കിട്ടിയാലോ….. വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ….. അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു തോന്നിയിരുന്നത് ഒരു ജോലി എന്നത് താൻ ഒരുപാട് ആഗ്രഹിക്കുന്നു…. എന്നാണ്….. എനിക്ക് താൽപ്പര്യമുണ്ട് ഹർഷേട്ടാ….

എങ്കിൽ അടുത്ത ആഴ്ച ഏതെങ്കിലുമൊരു ദിവസം താൻ വന്ന പ്രിൻസിപ്പാളിനെ ഒന്ന് കാണു…. ശരി ഹാർഷേട്ടാ… അത് പറയുമ്പോൾ ശാലുവിന്റെ മുഖത്ത് സന്തോഷം ആയിരുന്നു….. എങ്ങനെയേലും ജോലി കിട്ടിയാൽ മതിയായിരുന്നു….. പിന്നീട് എനിക്ക് നിന്നെ കാണാൻ എന്ന് പറഞ്ഞെങ്കിലും അങ്ങോട്ടേക്ക് വരാം…. നിനക്ക് ആളോട് കാര്യം തുറന്നു പറഞ്ഞു കൂടെ….. അങ്ങനെ പറയാൻ പറ്റില്ല…. ഒരു പക്ഷേ ആൾ ഇഷ്ട്ടം അല്ല എന്നാണ് പറയുന്നതെങ്കിൽ എനിക്ക് കേൾക്കാൻ പോലുള്ള മനസ്സില്ല….. എത്രയോ വർഷങ്ങളായി മനസ്സിൽ വെച്ച് ആരാധിക്കുന്നതാണ് എന്നറിയോ….. ചിലപ്പോ എസ് ആണ് പറയുന്നതെങ്കിലോ….. അങ്ങനെയാണെങ്കിൽ ഈ കാത്തിരിപ്പ് അന്ന് തീരില്ലേ…. പക്ഷേ ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ടടി……

അത് പറയാതെ മനസ്സിലാക്കുന്നത് വരെ ആ കാത്തിരിപ്പ് അങ്ങനെതന്നെ പോട്ടെ….. ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവസാനം അങ്ങേരു വേറെ ആരെങ്കിലും കെട്ടി പോകരുത്…. അങ്ങനെ ഒന്നും പോകില്ല….. നമുക്ക് ഉള്ളതാണെങ്കിൽ നമ്മുടെ കയ്യിൽ തന്നെ വരും….. അപ്പോഴും കണ്ടിരുന്നു ആൾക്കൂട്ടത്തിനിടയിൽ നിന്ന് തന്നെ നോക്കുന്ന ആ കണ്ണുകൾ….. അത് കണ്ടതോടെ ശാലുവിനെ പിടിച്ചുവലിച്ച് അവിടെ നിന്നും പോയിരുന്നു….. ഉത്സവപ്പറമ്പിൽ ഒക്കെ പലപ്രാവശ്യമായി ചുറ്റിതിരിയുമ്പോൾ ഒക്കെ കണ്ടിരുന്നു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്ന് തനിക്ക് വേണ്ടി മാത്രം വരുന്ന ആ കണ്ണുകളും ആ മുഖത്തെ കുസൃതി ചിരിയുമൊക്കെ….. അത്‌ മാത്രം മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു….. അപ്പോഴെല്ലാം മനസ്സിൽ അയാളോടുള്ള ദേഷ്യം ഇരച്ചു കയറുക ആയിരുന്നു….

തിരികെ വീട്ടിലെത്തിയപ്പോൾ അയാളെക്കുറിച്ച് തന്നെയായിരുന്നു മനസ്സിലെ ഓർമ്മകൾ….. ഇനി അയാളെ ഇങ്ങനെ പിന്നാലെ നടത്താൻ പാടില്ല….. എന്താണെങ്കിലും ഇന്നത്തെ തന്റെ മറുപടി അയാളെ ഒന്ന് തളർത്തിയിട്ടുണ്ട് എന്നുള്ളത് ഉറപ്പാണ്…. ഇനി തന്റെ പിന്നാലെ വരാൻ ഇത്തിരി പേടിക്കും എന്നുള്ള കാര്യവും ഉറപ്പാണ്… ആ വിശ്വാസത്തിലാണ് ഉറങ്ങാൻ കിടന്നത്….. 🥀🥀🥀🥀 വൈകുന്നേരം രാത്രിയിൽ ഉറക്കമില്ലാതെ മട്ടുപ്പാവിൽ നിന്ന് നക്ഷത്രങ്ങളെ നോക്കി നിൽക്കുമ്പോൾ അതിൽ ഒരു നക്ഷത്രത്തിന് വല്ലാത്ത സൗന്ദര്യം തോന്നിയിരുന്നു ശിവയ്ക്ക്….. ആ നക്ഷത്രത്തിന് മാത്രം ഒരു പ്രത്യേക സൗന്ദര്യം…. ഏട്ടൻ സ്വപ്നം കാണുകയാണോ….. പിന്നിൽ സൗപർണ്ണികയുടെ സ്വരം കേട്ടപ്പോഴാണ് ഓർമ്മകളിൽനിന്നും ഉണർന്നത്….. ഞാൻ വെറുതെ….

എനിക്ക് മനസ്സിലായി…. അപർണ്ണയെ കുറിച്ച് അല്ലേ ചിന്തിച്ചത്….. ഏട്ടൻ ഇന്നലെ അമ്പലത്തിൽ പോയി….. ഇന്ന് പോയി….. ഇതൊക്കെ അതിനു വേണ്ടിയല്ലേ… സത്യം പറഞ്ഞോ…. കോളേജ് കഴിഞ്ഞപ്പോൾ ഇനി അവളെ കാണാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം ഉണ്ടായിരുന്നു….. അതിനു വേണ്ടി അമ്പലത്തിൽ പോയത്….. അവളെ കാണാൻ വേണ്ടി ഒന്നുമായിരുന്നില്ല അതിനൊരു പരിഹാരം തരണമെന്ന് ഈശ്വരന്മാരുടെ പ്രാർത്ഥിക്കാൻ വേണ്ടി….. പരിഹാരം കിട്ടി….. എന്നിട്ട് ഏട്ടന് അവളോട്‌ കാര്യം പറഞ്ഞോ….. കാര്യമൊക്കെ അവൾക്ക് മനസ്സിലായിട്ടുണ്ട്….. പക്ഷേ പിടി തരുന്നില്ല എന്ന് മാത്രം….. ഞാൻ കണ്ടിട്ടുണ്ട് നല്ല സുന്ദരിക്കുട്ടി….. ഏട്ടനും നല്ലത് പോലെ ചേരും…… തുളസിക്കതിർ പോലെ പരിശുദ്ധമായ ഒരു പെണ്ണ്….. ഞാനോ….?

ചെളിപുരണ്ട ഒരു ജീവിതം അല്ലാതെ മറ്റെന്താണ് എനിക്ക് അവകാശപ്പെടാനുള്ളത്….. എപ്പോഴോ മനസ്സിൽ ഒരു ഇഷ്ടം തോന്നി പോയി….. അതിന് അർഹതയില്ല എന്നറിഞ്ഞിട്ട് കൂടി…… ഒരുപക്ഷേ ആരെങ്കിലുമൊക്കെ പറഞ്ഞു പൂർവ്വചരിത്രം ഇപ്പോ അവളും അറിഞ്ഞിട്ടുണ്ടാവും…. ഇതുവരെ നോക്കിയപോൾ ഒക്കെ ചെറിയ ഒരു സ്നേഹം തോന്നിയിരുന്നു….. പക്ഷെ ഇന്നത്തെ നോട്ടം ആ കണ്ണുകളിൽ കണ്ടത് വെറുപ്പ് മാത്രമായിരുന്നു….. അത് പറയുമ്പോൾ ശിവൻറെ കണ്ണുകളിൽ നേരിയ ചുവപ്പു പടരുന്നത് സൗപർണിക കണ്ടിരുന്നു….. അങ്ങനെ ഒന്നും ചിന്തിക്കാതെ…. ഒക്കെ അറിഞ്ഞിട്ട് ഉണ്ടെങ്കിൽ തന്നെ എന്താ…, അതൊക്കെ കഴിഞ്ഞ് കാര്യങ്ങളല്ലേ…., എല്ലാം ഒരിക്കൽ അറിയണ്ട തന്നെ അല്ലേ…. ഞാൻ ചെയ്തത് ഒരു കൊലപാതകം ആണെങ്കിൽ പോലും കഴിഞ്ഞ കാര്യം ആണെന്ന് പറഞ്ഞു തിരുത്താമായിരുന്നു…..

പക്ഷെ ഇത് കുടുംബത്തിൽ പിറന്ന ഏതെങ്കിലും പെൺപിള്ളാര് ഇത് സഹിക്കുമോ….? അത് പറഞ്ഞപ്പോൾ സൗപർണികയുടെ മുഖം മാറുന്നത് ശിവക്ക് മനസ്സിലായിരുന്നു…. ഈ നക്ഷത്രങ്ങളെ കണ്ടില്ലേ…. നക്ഷത്രങ്ങൾക്ക് മുഴുവൻ ചന്ദ്രനോട് പ്രണയമാണ്….. പക്ഷേ ചന്ദ്രൻ അവയൊന്നും സ്നേഹിക്കുന്നില്ല…. ചന്ദ്രൻറെ പ്രണയം ഒരു നക്ഷത്രത്തിനോട് മാത്രമാണ്…. അതുപോലെ തന്നെയാണ് ഞാനും….. അവളെ സ്നേഹിക്കുന്ന ഒരു നൂറ് പേരിൽ ഏതോ ഒരുവൻ മാത്രമാണ് ഞാനും….. അവളുടെ പ്രണയം ഒരിക്കലും എന്നോട് ആവില്ലെന്ന് ഉള്ളത് എനിക്ക് ഉറപ്പാ…. അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ ഉണ്ട്…. അയാളെ ഞാൻ ഇന്ന് കണ്ടു…. ഇന്ന് മാത്രമല്ല ഒന്ന് രണ്ടു പ്രാവശ്യം ഞാൻ അയാളെ കണ്ടു…, ഒരു പ്രാവശ്യം കവലയിൽ വെച്ച്.., പിന്നെ അമ്പലത്തിൽ വച്ച്…,

അവളോട് സംസാരിക്കുമ്പോഴും അടുത്ത് നിൽക്കുമ്പോൾ ഒക്കെ അയാളുടെ കണ്ണുകളിൽ അവളോടുള്ള പ്രണയം ആണ്…, മിക്കവാറും അയാൾ അത്‌ ഉടനെ തുറന്നു പറയും…. അവര് തമ്മിൽ സെറ്റ് ആവുകയും ചെയ്യും…. അതാരാ ഏട്ടാ…. ആരാണെന്ന് എനിക്കറിയില്ല…. അയാളവിടെ ആ ട്യൂഷൻ സെൻററിൽ സാറാ…. ശിവയുടെ ആ സംസാരത്തിൽ വല്ലാത്ത നഷ്ടബോധം ഉണ്ട് എന്ന് സൗപർണികക്ക് മനസ്സിലായിരുന്നു….. പക്ഷേ എന്തു പറഞ്ഞാണ് താൻ ആശ്വസിപ്പിക്കുന്നത് എന്ന് മാത്രം അവൾക്കറിയില്ലായിരുന്നു…. ഒരുപാട് സമയം ആയി…. നീ പോയി കിടന്നുറങ്ങാൻ നോക്ക്…. അവളോട് അത്രയും പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു….. മുറിയിലേക്ക് കയറി കിടക്കുന്നതിനു മുൻപ് അവൻ ചിന്തിച്ചു…. ” നിന്നെ സ്നേഹിക്കാൻ ഉള്ള ഒരു അർഹതയും എനിക്കില്ല….. പക്ഷെ എപ്പോഴോ നീ എൻറെ ഹൃദയത്തിൻറെ താളം ആയി മാറി കഴിഞ്ഞിരിക്കുന്നു….. 🥀🥀🥀🥀

രണ്ട് ദിവസങ്ങൾക്കുശേഷം ഒരു ബാങ്ക് ടെസ്റ്റ് ഉണ്ടായിരുന്നതുകൊണ്ട് അതിന് പരീക്ഷയെഴുതാൻ പോകാനായി അച്ഛൻറെ അനുവാദം വാങ്ങാൻ വന്നതായിരുന്നു അപർണ….. തന്നെ പോവണ്ട…. ശ്രീയെ കൂടി കൂട്ടി പോയാൽ മതി…. അച്ഛൻറെ ആ വാക്കുകൾ കേട്ടപ്പോൾ അമ്മുവിൻറെ മുഖമൊന്നു തിളങ്ങുന്നത് കണ്ടിരുന്നു….. തന്നെ കൂട്ടാനായി ശ്രീയേട്ടൻ ഇവിടെ വരും അപ്പോൾ കാണാം എന്നാണ് അതിന് അർത്ഥം എന്ന് തോന്നിയിരുന്നു….. കൂർപ്പിച്ച അവളെ ഒന്ന് നോക്കി…. അതിനുശേഷം അച്ഛൻ തന്നെ ശ്രീ ഏട്ടനെ വിളിച്ച് കാര്യം പറഞ്ഞു…. രാവിലെ എക്സാം ഹാളിൽ കൊണ്ട് വിട്ടതിനുശേഷം വൈകുന്നേരം തിരികെ കൊണ്ടുവന്ന് വിടാമെന്ന് ശ്രീയേട്ടൻ ഉറപ്പ് പറഞ്ഞു….

പിറ്റേന്ന് രാവിലെ തന്നെ കുളിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷം ശ്രീയേട്ടന് ഒപ്പം ബൈക്കിൽ കയറുമ്പോൾ ശ്രീയേട്ടൻ അമ്മുവിനോട് മൗനമായി യാത്ര പറയുന്നത് കണ്ടിരുന്നു…. ഇന്നിപ്പോൾ താനും ശ്രീയേട്ടനും ഒറ്റയ്ക്ക് ഉള്ളൂ…. ഇതാണ് ശ്രീയേട്ടനോട് അമ്മുവിനെ പറ്റി സംസാരിക്കാൻ ഉള്ള നല്ല സമയം എന്ന് മനസ്സിൽ ഓർത്തു… എക്സാം എല്ലാം നന്നായി എഴുതിയതിനു ശേഷം പുറത്ത് കാത്തുനിൽക്കുന്ന ശ്രീയേട്ടന്റെ അരികിലേക്ക് വന്നു…. ” നമുക്ക് ഒരു ചായ കുടിക്കാം അപ്പു…. സമയം ഒരുപാട് ആയില്ലേ… ഇനി വീട്ടിൽ ചെല്ലുമ്പോൾ എല്ലാവരും ഉത്സവത്തിന് പോയിട്ടുണ്ടാകും…. നിനക്ക് പെട്ടെന്ന് കുളിച്ചിട്ടു അമ്പലത്തിലേക്ക് വരാമല്ലോ…. ശ്രീയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എതിർത്തില്ല….. ബേക്കറിയിൽ നിന്ന് ചായ കുടിക്കുമ്പോൾ ആണ് സംസാരത്തിനു തുടക്കമിട്ടത്…. ശ്രീയേട്ടാ….

ഞാനൊരു കാര്യം പറഞ്ഞാൽ ശ്രീയേട്ടൻ എന്നോട് സത്യം പറയണം…. ചോദിക്കാൻ പോകുന്ന കാര്യം എന്താണെന്ന് എനിക്കറിയാം…. അമ്മുവിനെ കുറിച്ച് അല്ലേ…. അതെ….. അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് അപ്പു…. നിന്നെയും അച്ചുവിനെയും ഒക്കെ ഞാൻ എൻറെ സഹോദരിമാരുടെ സ്ഥാനത്ത് മാത്രേ കണ്ടിട്ടുള്ളൂ….. പക്ഷെ എപ്പോഴാ അമ്മുവിനെ എനിക്ക് ഇഷ്ടമായി പോയി…. ഇപ്പൊ കുറെ കാലമായി…. അമ്മാവൻ സമ്മതിക്കുമെന്ന് തന്നെയാണ് വിശ്വാസം…. സമ്മതിക്കാതിരിക്കാൻ ഉള്ള കുഴപ്പം ഒന്നും കാണുന്നില്ലല്ലോ…. എനിക്കിപ്പോൾ നല്ലൊരു ജോലിയുണ്ട്….. പിന്നെ അമ്മാവനോട് ഞാനിപ്പോൾ സംസാരിക്കാത്തത് ഞാൻ വിവാഹ കാര്യത്തെപ്പറ്റി ഒക്കെ പറഞ്ഞു എല്ലാം അങ്ങ് എല്ലാവരും സമ്മതിച്ചു തന്നാൽ അമ്മു പഠിക്കാൻ ഒക്കെ ഒരുപാട് ഉഴപ്പി പോകും…..

ഞാൻ കാരണം അവളുടെ ഭാവി പോകേണ്ട എന്ന് വിചാരിച്ചിട്ടാണ്…. നിനക്ക് എൻറെ കാര്യത്തിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഞാൻ ഇന്ന് തന്നെ അമ്മുവിന്റെ കാര്യം അമ്മാവനോട് സംസാരിക്കാം….. ഒരു എതിർപ്പും ഉണ്ടാവില്ല എനിക്ക് ഉറപ്പാ…. ശ്രീയേട്ടന്റെ ആ മറുപടി കേട്ടപ്പോൾ തന്നെ മനസ് നിറഞ്ഞിരുന്നു…… അമ്മു ആ കൈകളിൽ സുരക്ഷിത ആണെന്ന് അപ്പോൾ തന്നെ തോന്നിയിരുന്നു…. പിന്നീട് ശ്രീയേട്ടനോട് ചോദിക്കാൻ ഒരു ചോദ്യം മനസ്സിൽ തികട്ടി വന്നിരുന്നു…. പക്ഷേ എങ്ങനെ തുടങ്ങുമെന്ന് അറിയില്ലായിരുന്നു…. രണ്ടും കൽപ്പിച്ച് അങ്ങോട്ടുള്ള യാത്രയിൽ ശ്രീയേട്ടനോട് ചോദിച്ചു…. അമ്പലത്തിൽ വച്ച് ഒരാളെ കണ്ടില്ലേ….. കേദരത്തെ ആണ് എന്ന് പറഞ്ഞില്ലേ…. അയാൾ ശ്രീയേട്ടന്റെ സുഹൃത്താണോ….. ഞാൻ പറഞ്ഞില്ലേ….. എന്നോടൊപ്പം അവൻ പഠിച്ചതാണ്….

അടുത്ത സുഹൃത്താണ്…. അയാളെപ്പറ്റി മോശമായ കഥകൾ ആണല്ലോ ശ്രീയേട്ടാ കേൾക്കുന്നത്…. ഒരു നിമിഷം ശ്രീയേട്ടൻ ഒന്നും സംസാരിച്ചില്ല…. അതൊക്കെ സത്യമാണോ…. ശ്രീയേട്ടന്റെ മൗനം കണ്ട് ഒരിക്കൽ കൂടി ചോദ്യം ചോദിച്ചു…. എനിക്ക് പരിചയമുള്ള ശിവയെ പറ്റി അങ്ങനെ ഒരു വാർത്ത കേൾക്കും എന്ന് എനിക്ക് തോന്നുന്നില്ല…. കാരണം പെൺകുട്ടികളുമായി ഒരു അടുപ്പം പോലുമില്ലാത്ത കൂട്ടത്തിൽ ആയിരുന്നു അവന്…. പിന്നെ എങ്ങനെ അങ്ങനെ ഒരു കേസിൽ പെട്ടു എന്ന് എനിക്ക് അറിയില്ല…. കൂടുതലൊന്നും ഞാൻ അന്വേഷിച്ചിട്ടില്ല…. ആ വർത്തമാനത്തിൽ നിന്നുതന്നെ അതിനെപ്പറ്റി കൂടുതൽ ഒന്നും പറയാൻ ശ്രീയേട്ടൻ ആഗ്രഹിക്കുന്നില്ല തോന്നിയിരുന്നു…. അമ്പലത്തിൽ നിന്നും ഉയരുന്ന ഗാനങ്ങൾ കേൾക്കാമായിരുന്നു….. നല്ല ശബ്ദത്തിൽ തന്നെ ആയിരുന്നു…..

വീടിനു മുൻപിൽ കൊണ്ടു ഇറക്കിയതിനുശേഷം ശ്രീയേട്ടൻ ചോദിച്ചു…. ഞാൻ നിൽക്കണോഡി…. അമ്പലത്തിൽ ആക്കാൻ…. വേണ്ട…. ഞാൻ ഇനി കുളിച്ചു വരുമ്പോൾ ഒരുപാട് സമയമെടുക്കും…. പൊയ്ക്കോ… എല്ലാവരും അമ്പലത്തിൽ പോയിട്ടുണ്ടാവും…. ഞാൻ കുളി കഴിഞ്ഞിട്ട് വീട് പൂട്ടി ഇറങ്ങി കോളാം… അമ്മ ഒളിപ്പിച്ചു വെക്കുന്ന ചെടിയുടെ മറവിൽ നിന്നും താക്കോലെടുത്ത് വീട് തുറന്ന് കുളിക്കാനായി പോയി….. പെട്ടെന്ന് തന്നെ കുളിച്ചുവന്ന് വേഷം മാറി…. പെട്ടെന്ന് ആണ് അപ്പുറത്തെ ആരോ വിളിക്കുന്നത് കേട്ടത്… പെട്ടെന്ന് ഉമ്മറത്തേക്ക് ചെന്നു… അപ്പോൾ മുൻപിൽ അയാളെ കണ്ട് ഒന്ന് ഞെട്ടി….. ആ നിമിഷം ശാലു പറഞ്ഞ ഓർമ്മകൾ ആയിരുന്നു മനസ്സിൽ…. ” നീ അയാളെ മൈൻഡ് ചെയ്യേണ്ട അയാൾക്ക് എപ്പോൾ എന്താണ് ചെയ്യാൻ പറ്റുന്നത് എന്ന് പറയാൻ പറ്റില്ല…..

കഞ്ചാവ് അടിക്കുന്ന ആളുകളല്ലേ എപ്പോഴാണ് മനസ്സ് മാറുന്നതെന്ന് പറയാൻ പറ്റില്ല….” അമ്പലത്തിലെ ഗാനം കേൾക്കാം ഈ അടുത്തുള്ള വീട്ടുകാരെല്ലാവരും അമ്പലത്തിലാണ്… ഉച്ചത്തിൽ ഗാനവും വെച്ചിട്ടുണ്ട്…. താൻ ഒന്ന് അലറി വിളിച്ചാൽ പോലും അറിയാൻ ഇവിടെ ഒരു മനുഷ്യജീവി പോലുമില്ല…. എന്താണ്….? അല്പം ഗൗരവത്തിലാണ് അയാളോട് ചോദിച്ചത്…. അശോകേട്ടൻ ഇല്ലേ…. ഇല്ല….. ഓ അമ്പലത്തിൽ പോയിട്ടുണ്ടാവും അല്ലേ….. താൻ പോയില്ലേ….? ആരും വീട്ടിൽ ഇല്ല എന്ന് അർത്ഥപൂർവ്വം ആയി അയാൾ പറഞ്ഞത് പോലെ തോന്നി ആ സംസാരം കേട്ടപ്പോൾ…. ഇവിടെ ആരുമില്ല അല്ലേ… അതുകൊണ്ടാ ചോദിച്ചത് താൻ പോയില്ല എന്ന്…. ചിരിയോടെയാണ് അയ്യാളുടെ സംസാരം…

ശരീരത്തിലേക്ക് ഒരു വിറയൽ കയറുന്നുണ്ടായിരുന്നു….. അമ്പലത്തിലെ പാട്ടുകൾ കുറച്ചുകൂടി ഉച്ചത്തിൽ ആയപ്പോൾ തനിക്ക് ഒന്ന് പൊട്ടിക്കരയാൻ ആണ് തോന്നിയത്….. വിളിച്ചാൽ പോലും ആരും കേൾക്കാനില്ല അതായിരുന്നു മനസ്സിലേക്ക് ആദ്യം വന്ന ചിന്ത…. ആരെങ്കിലും ഒന്ന് ഫോൺ വിളിച്ച് അറിയിക്കാൻ മൊബൈൽ പോലും തൻറെ കയ്യിൽ ഇല്ല…. നിങ്ങൾ എന്തിനാ വന്നത്…. ഞാൻ പറഞ്ഞില്ലേ…. അശോകേട്ടനെ കാണാനാണ്…. അച്ഛൻ ഇവിടെ ഇല്ല…. അമ്പലത്തിലാണ്…. അവിടേക്ക് പൊയ്ക്കോളൂ… ഏതായാലും തന്നെ ഇവിടെ കണ്ടത് നന്നായി…. ഇനി ഇങ്ങനെ ഒറ്റക്ക് കാണാൻ ഒരു അവസരം വന്നില്ലങ്കിലോ….? എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു….

അയാൾ മുറ്റത്തു നിന്ന് ഉമ്മറത്തു കയറാൻ ഭാവിച്ചു…. വേണ്ട…. അകത്തേക്ക് കയറേണ്ട… എനിക്ക് നിങ്ങളുടെ ഒരു കാര്യവും കേൾക്കണ്ട…. അങ്ങനെ പറയാതെ എനിക്ക് പറയാനുള്ളത് എന്താണെന്ന് ഒന്ന് കേൾക്ക്…. ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്….. അപേക്ഷയാണ്….. അയാളുടെ കാലിൽ വീണു കരഞ്ഞു പറഞ്ഞു…. അയാൾ ഒരു അടി പിന്നോട്ട് വലിഞ്ഞു…. ഉപദ്രവിക്കരുതെന്നോ….? താൻ എന്താ ഉദ്ദേശിച്ചത്….? നിങ്ങളെപ്പറ്റി എല്ലാ എനിക്കറിയാം…. ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കാണുമ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുന്നത് എന്ന് എനിക്ക് ഊഹിക്കാൻ പറ്റും…. താൻ……. താൻ…… എന്താടോ ഈ പറഞ്ഞു വരുന്നത്….. ആ ശബ്ദം ഇടറിയിരുന്നു…. ആ മുഖത്ത് അപ്പോൾ കണ്ടഭാവം തനിക്ക് വിവേചിച്ചറിയാൻ കഴിയാത്തതായിരുന്നു…..

സങ്കടം ആണോ ദേഷ്യം ആണോ എന്ന് പോലും തനിക്ക് മനസ്സിലായിരുന്നില്ല…. അശോകേട്ടൻറെ ഈ മാസത്തെ ശമ്പളം ആണ്…. മറക്കാതെ ഇപ്പോൾ തന്നെ ഇവിടെ കൊണ്ടു എത്തിക്കണം എന്ന് അമ്മ പറഞ്ഞിരുന്നു…. അത് തരാൻ വേണ്ടി വന്നതാണ്…. അത്‌ അവിടെ വെച്ചതിനു ശേഷം തിരിച്ചു പോകും മുൻപ് അയാൾ തന്നെ ഒരിക്കൽ കൂടി നോക്കി…. ഇനി ഒരിക്കലും തന്നെ ശല്യപ്പെടുത്താൻ ഞാൻ വരില്ല…. അത്രയും പറഞ്ഞ് മുണ്ടിന്റെ ഒരറ്റം ഇടം കൈയാൽ പിടിച്ച് കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു…. ഷർട്ടിന്റെ തോൾ ഭാഗത്തേക്ക് കണ്ണുകൾ ഒന്ന് അമർത്തി തുടച്ച് ആണ് അയാൾ നടന്നു നീങ്ങിയത്…. എന്തുകൊണ്ടോ ആ കാഴ്ച തന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിക്കുന്നതായി തോന്നിയിരുന്നു…….ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 6

Share this story