വാക…🍁🍁 : ഭാഗം 12

വാക…🍁🍁 : ഭാഗം 12

എഴുത്തുകാരി: നിരഞ്ജന R.N

കാർ പാർക്ക്‌ ചെയ്ത് ആയുഷ് ഓഫീസിലേക്ക് കയറിയതും കണ്ടു, പരിഭവങ്ങൾ പറഞ്ഞ് പരസ്പരം പുണരുന്ന വാകയേയും കീർത്തിയെയും…………. ഓഫീസിൽ വന്ന നാൾമുതൽ നല്ല സുഹൃത്തുക്കളായി മാറിയവരാണ് അവർ…… എത്ര നാളായെടാ നിന്നെ ഒന്ന് കണ്ടിട്ട്… വിളിക്കുമ്പോൾ ഫോൺ എടുക്കില്ല….. ആയുഷ് സാറിനോട് ചോദിച്ചാൽ സാറും ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും…… എന്താ പറ്റിയെ നിനക്ക്???? കവിളിൽ കൈചേർത്തുകൊണ്ട് കീർത്തി ചോദിച്ചതിന് ഒരു ചെറു പുഞ്ചിരി മറുപടിയേകി എന്തോ പറയാൻ ഒരുങ്ങിയതും വാക കണ്ടു, പാർക്കിംഗ് ഏരിയയിൽ നിന്ന് നടന്നുവരുന്ന ആയുഷിനെ…………… നല്ല സുഖമില്ലായിരുന്നെടാ……….

ഒരൊറ്റവാക്കിൽ ഉത്തരമൊത്തുകുമ്പോൾ പറയാനെന്തോ ബാക്കിയുള്ളതുപോലെ തോന്നി അവൾക്ക്………. ഗുഡ്മോർണിംഗ് സർ…. തന്നെ കടന്നുപോയ ആയുഷിനെ കീർത്തി വിഷ് ചെയ്തു…. തിരികേ ഒരു ഗുഡ്മോർണിംഗ് പറഞ്ഞ് വാകയെ ഒന്നിരുത്തി നോക്കികൊണ്ട് അവൻ നടന്നുനീങ്ങി, അവളാകട്ടെ മുഖം നിറയെ പുച്ഛം നിറച്ചു നില്കുവായിരുന്നു… എന്താടി ഭാര്യയും ഭർത്താവും പിണക്കത്തിലാണോ?????? അല്പം കളിയും അതിലേറെ കാര്യവുമായി കീർത്തി ചോദിച്ചതും അങ്ങെനെ ഒന്നുമില്ല എന്നർത്ഥത്തിൽ അവൾ കണ്ണ് കാണിച്ചു…. എന്തായാലും നീ ഇപ്പോൾ വന്നത് നന്നായി.. ഇല്ലെങ്കിൽ ആ അഞ്ജലി നിങ്ങൾ രണ്ടാളുടെയും ഡിവോഴ്സ് പേപ്പർ വരെ അച്ചടിച്ചേനെ…….

ഡിവോഴ്സ് എന്നവാക്കിൽ ഒരുനിമിഷം അവൾ തറഞ്ഞുനിന്ന് പോയി…. കീർത്തി നീ എന്താ ഈ പറയുന്നേ?????? സംശയത്തോടെയുള്ള വാകയുടെ ചോദ്യത്തിന് അവളുടെ കൈ പിടിച്ചുകൊണ്ട് കീർത്തി സീറ്റിലേക്ക് നടന്നു…. തൊട്ടടുത്ത സീറ്റുകളായിരിന്നു രണ്ടാൾക്കും.. ബാഗ് രണ്ടും മേശമേലിട്ട് ചെയർ അടുത്തേക്ക് വലിച്ചിട്ട് വാകയും കീർത്തിയും ഇരുന്നു…. ഡീ…. നീ എന്തുവാ ഈ കാണിക്കുന്നേ,?? ഒരുമാതിരി കള്ളന്മാർ ഒളിക്കുന്നതുപോലെ…. കീർത്തിയുടെ ചേഷ്ടകൾ കണ്ടപ്പോൾ അങ്ങെനെ പറയാനാണ് വാകയ്ക്ക് തോന്നിയത്…. ഹാ ബെസ്റ്റ്, നിന്നോട് ചിലത് പറയാമെന്നു വെച്ചപ്പോൾ ഞാൻ കള്ളി ആയോ??

ഹാ കള്ളി എങ്കിൽ കള്ളി, അത്പോട്ടെ… നീ ഇങ്ങ് വന്നേ… വാകയുടെ കൈയിൽ വലിച്ച് തന്നോട് ചേർത്തിരുത്തി അവൾ…. നിനക്കറിയുവോ വാകെ… നീ കുറച്ച് നാൾ വരാതായപ്പോൾ ഇവിടെ എന്തൊക്കെ കഥകളാ പരന്നതെന്ന്?????? വാകയുടെ പുരികക്കൊടി ഉയർന്നതും കീർത്തി തുടർന്നു…. അവളില്ലെ, ആ അഞ്ജലി….. അവളായിരുന്നു എഴുത്തുകാരി… നീയും സാറും തമ്മിൽ എന്തോ വല്യ പ്രശ്‌നം ഉണ്ടെന്നും നിനക്ക് വേറെ ആരുമായിട്ടോ ബന്ധം ഉണ്ടെന്നും അതുകൊണ്ട് സാർ നിന്നെ ഡിവോഴ്സ് ചെയ്യാൻ പോകുന്നുവെന്നൊക്കെയായിരുന്നു അവൾ പറഞ്ഞോണ്ട് നടന്നത്….. തക്കം കിട്ടിയാൽ ആയുഷ് സാറിന്റെ ക്യാബിനിലേക്ക് കേറിപോകും…

സാർ മാക്സിമം ഒഴിവാക്കാൻ ശ്രമിച്ചാലും ഉടുമ്പ് പിടിച്ചതുപോലെ അവൾ സാറിന്റെ പിന്നാലെ ഉണ്ടാകും………… കീർത്തിയുടെ വാക്കുകൾ കേട്ട് വാകയുടെ നെറ്റി ചുളിഞ്ഞു……. അഞ്ജലി…………. !🤨🤨🤨🤨 നാവ് അതുച്ചരിച്ചതും കീർത്തിയുടെ വക കണ്ണുകൊണ്ടുള്ള ആംഗ്യം വാകയെ തേടിവന്നു….. അങ്ങോട്ട് നോക്കിക്കേ എന്നുള്ള ആ ആംഗ്യർത്തത്തിന് വാകയുടെ മുഖം മറുപടിയേകി……….. കീർത്തിയുടെ മിഴിയ്ക്ക് പിന്നാലെ ചെന്നതും കണ്ടു, ശരീരവടിവ് എടുത്തുകാണിക്കുന്ന സാരിയും ഉടുത്ത് ബോബ് ചെയ്ത മുടിയുമായി ആയുഷിന്റെ ക്യാബിനിലേക്ക് കയറിപോകുന്ന അഞ്ജലിയെ…… !!!! നീ വന്നത് അറിഞ്ഞില്ലെന്നു തോന്നുന്നു.. അതാ ഇത്ര സന്തോഷം…… കീർത്തി പറഞ്ഞു….

അവളെ ഞാൻ അറിയിച്ചുകൊടുത്തോളാം, നീ ആ ഫയൽ ഇങ്ങേടുക്ക്…… കീർത്തിയുടെ ടേബിളിൽ കിടന്നിരുന്ന ബ്ലൂ ഫയൽ ചൂണ്ടി വാക പറഞ്ഞതും അവൾ അതെടുത്ത് അവൾക്ക് നേരെ നീട്ടി…. ഡീ വാകെ.. പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ, പുതിയ സിഇഒ ആണ്,കട്ടകലിപ്പൻ !!പോരാത്തതിന് ആ മാനേജറുമായിട്ടും നീ കൊമ്പ് കോർത്തിരിക്കുവാ.. അതുകൊണ്ട് സൂക്ഷിക്കണം….. സീറ്റിൽ നിന്ന് എണീറ്റ വാകയുടെ കൈ പിടിച്ച് കീർത്തിപറഞ്ഞതും ഒന്നുമില്ലെന്റെ കീറൂസ് നീ ജോലി ചെയ്തോ എന്ന് മൂക്കിൽ പിടിച്ച് വലിച്ചുകൊണ്ട് കുറുമ്പോടെ അവൾ പറഞ്ഞു… ശേഷം കണ്ണ് രണ്ടിറുക്കി ചിരിച്ചുകൊണ്ട് അവൾ ക്യാബിന്റെ അരികിലേക്ക് നീങ്ങി……….. കൃഷ്ണാ കത്തോണേ…….

നെടുവീർപ്പോടെ കീർത്തി തന്റെ ജോലികളിൽ മുഴുകി………………. വാട്ട്‌ നോൺസെൻസ്…..തന്നോട് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ അഞ്ജലി ദാ ഇതുപോലെ എന്നോട് പെരുമാറരുതെന്ന്………………… മനഃപൂർവം അവന്റെ മേലേക്ക് ചാഞ്ഞവളെ പിടിച്ച് നേരെ നിർത്തി നല്ല നാല് പറയുകയായിരുന്നു ആയുഷ്…. അത് സർ സ്ലിപ് ആയതാ…. വിക്കിവിക്കി അഞ്ജലി ഓരോന്ന് പറയാൻ ശ്രമിക്കുമ്പോയിരുന്നു ഡോർ തുറന്ന് വാകയുടെ എൻട്രി….. ഒരുനിമിഷം അവളൊന്ന് പകച്ചു…….. വാക………… ഒരേപോലെ അഞ്ജലിയുടെയും ആയുഷ്യന്റെയും നാവുച്ചരിച്ചത് ആ പേരായിരുന്നു…. അത് കേൾക്കവേ ചുണ്ടിലൂറിയ പുഞ്ചിരിയുമായി അവൾ ക്യാബിനുള്ളിലേക്ക് കയറി……. തനിക്കൊരു മാന്യത ഇല്ലെടോ..?? ഒരു ക്യാബിന്റെ ഡോർ തുറന്ന് വരുന്നത് ഇങ്ങേനെയാണോ?

അതും ഒരു ഹെഡിന്റെ ക്യാബിൻ…. ഇവിടെ എന്ത്മാത്രം സീരിയസ് കാര്യങ്ങൾ ഡിസ്‌കഷൻ നടക്കുന്നുണ്ടാകും??? അപ്പോഴാണോ ശല്യമായി ഇങ്ങെനെ വരുന്നത്…. അന്ധാളിപ്പ് മാറിയതും ആയുഷിന് മുന്നേ വാകയ്ക്ക് നേർക്ക് അഞ്ജലിയുടെ ഉറഞ്ഞുതുള്ളൽ തുടങ്ങി……………. ഇതെല്ലാം കേട്ട് നിന്ന ആയുഷിൽ രോഷത്തിന്റെ തിരിനാളം ആളികത്തി തുടങ്ങിയെങ്കിലും വാകയുടെ മുഖത്തെ നിസ്സംഗത ഒരുനിമിഷം അവനെ കുഴപ്പിച്ചു…. സാധാരണ ഇങ്ങെനെയൊരു സിറ്റുവേഷൻ ഉണ്ടായാൽ തനിക്ക് മുന്നേ പ്രതികരിക്കുന്നവളാണ് ഇന്ന് മിണ്ടാതെ നില്കുന്നതോർത്തപ്പോൾ അവനെന്തോ ഒരു പുതുമ തോന്നി…………….

എന്നാൽ ആ പുതുമയ്ക്ക് നീർകുമിളയുടെ ആയുസ്സ് പോലുമില്ലെന്ന് പാവം അറിയുന്നത് തൊട്ടടുത്ത നിമിഷമായിരുന്നു….. എന്തൊക്കെയോ പുലമ്പുന്ന അഞ്ജലിയെ മൈൻഡ് പോലും ചെയ്യാതെ കയ്യിലിരുന്ന ഫയൽ അവൾ ആയുഷിന്റെ മേശമേൽ വെച്ചു…………. ശേഷം, ആയുഷിന്റെ ചെയറിനരികിലായി നടന്നുച്ചെന്നു…,,, എന്താ കണ്ണേട്ടാ ഇത്, ഫയൽ ന്റെ കൈ തന്നിട്ട് വാങ്ങാതെ അങ്ങ് പോയോ??? ശോ, എന്തിനും എപ്പോഴും ഞാൻ വേണമെന്ന് പറഞ്ഞാൽ കുറച്ച് കഷ്ടട്ടോ…. വീട്ടിലെ കാര്യം പോട്ടെ, ഇവിടെയെങ്കിലും ഈ ശീലം ഒന്ന് മാറ്റിക്കൂടെ……… നാണം ആവോളം വാരിവിതറി, പ്രണയം തുളുമ്പുന്ന മിഴികളുമായി അവൾ ആയുഷിന് നേരെ നിന്നു… സീറ്റിൽ നിന്ന് എണീറ്റ അവനെ തോളിൽ പിടിച്ച് ശക്തിയിൽ സീറ്റിലേക്കിരുത്തി, അവനോട് ഒട്ടിച്ചേർന്നു നിന്നു…………

ദേ, കണ്ണേട്ടാ.. വിടെന്നെ….. ആൾക്കാരൊക്കെ നില്കുന്നെ കണ്ടില്ലേ… ഇത് നമ്മുടെ റൂം ഒന്നുമല്ല……….. അവന്റെ കൈ ബലമായി തന്റെ ഇടുപ്പിൽ ചേർത്ത് പിടിച്ച് തകർത്തഭിനയിക്കുകയായിരുന്നു വാക… ഇവളിത് എന്തോന്ന് കാണിക്കുന്നെ എന്നഭാവത്തിൽ നിൽക്കുന്ന ആയുഷിനേക്കാൾ വാകയുടെ ശ്രദ്ധ തൊലിയുരിയപ്പെട്ട അഞ്‌ജലിയിലായിരുന്നു… അവളുടെ ചമ്മിയ മുഖം കാണ്കേ വാകയുടെ ആവേശം പതിൻമടങ്ങ് വർധിച്ചു…… കണ്ണേട്ടാ, പിന്നെ….. ഇവിടെ ആരോടും പറഞ്ഞില്ല അല്ലെ എനിക്ക് വയ്യാത്തോണ്ടാ വരാഞ്ഞതെന്ന്……… കേട്ടോ അഞ്ജലി, കുറച്ച് ദിവസം മുന്നേ ഞാൻ ചെറുതായി ഒന്ന് വീണ്.. വല്യ പ്രശ്നമൊന്നും ഉണ്ടായില്ല.. പക്ഷെ, കണ്ണേട്ടന് ഭയങ്കര പേടിആയിരുന്നു………. എടുത്തോണ്ടാ നടന്നതെന്നെ……………..

ഓഫീസിൽ വരണ്ടാ എന്ന് പറഞ്ഞതും കണ്ണേട്ടനാ….. കവിളിൽ തട്ടി, കള്ളച്ചിരിയോടെ ഓരോന്ന് പറയുന്ന വാകയെ കണ്ണും തള്ളി നോക്കിയിരുന്നുപോയി ആയുഷ്…….. അഞ്ജലിയുടെയാണെങ്കിൽ മുഖം ചുവന്നുതുടുത്തിട്ടുണ്ട്…,, വാകയുടെ വാക്കുകളിൽ നിറഞ്ഞ അവരുടെ സ്നേഹം അവളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു…… സർ, ഞാൻ പോണു………… ആയുഷിനോട് അനുവാദം ചോദിച്ച് ചവിട്ടിതുള്ളി അവിടെനിന്നും പോകും മുന്നേ വാകയെ നോക്കി കണ്ണുരുട്ടാൻ അഞ്ജലി മറന്നില്ല…. അവൾ ക്യാബിൻ വിട്ട് പോയതും ആയുഷിൽ നിന്നും വാക അടർന്നുമാറി….. കുറച്ച് നേരമെങ്കിലും അവളോട് ചേർന്നുനിന്ന നിമിഷങ്ങളിൽ എന്തെന്നില്ലാത്ത ആശ്വാസം കണ്ടെത്തുകയായിരുന്നു അവൻ…

പെട്ടെന്ന് അവ നഷ്ടമായതിന്റെ നിരാശ ആ മുഖത്ത് പടർന്നു, എന്നിരുന്നാലും അവൾക്ക് മുന്നിൽ അതവൻ മറച്ചുവെച്ചു……. ലഞ്ച് ബോക്സ് ബാഗിൽ നിന്ന് മാറ്റിവെക്കണം, ചിലപ്പോൾ കറികളുടെ എണ്ണമയം വ്യാപിക്കാൻ ഇടയുണ്ട്… ഹാ പിന്നെ, പെൻഡ്രൈവ് ബാഗിന്റെ മറ്റേ സൈഡിൽ ഇരിക്കുവാ, ഇന്നലെ കൊണ്ട് വന്നപാടെ ബാഗ് എടുത്ത് വെച്ചപ്പോൾ തെറിച്ചുപോയതാ ഞാനെടുത്തു ആ സൈഡിലാ വെച്ചത്……. ആയുഷിന് ഒപോസിറ്റ് ആയി നിന്നുകൊണ്ട് അത്രയും പറഞ്ഞുകൊണ്ടവൾ അവിടെനിന്നും ഇറങ്ങി, അവനെന്തെങ്കിലും പറയും മുന്നേ…… അതേയ് ഒന്നുനിന്നെ….. ക്യാബിനിൽ നിന്നും തിരികെ സീറ്റിലേക്ക് മടങ്ങും വഴി അഞ്ജലിയുടെ വിളികേട്ടതും വാക ഒന്ന് നിന്നു……

നിന്നെ കുറച്ചുനാൾ കാണാതായപ്പോൾ ശല്യം തീർന്നെന്നാ കരുതിയെ,, നാശം വീണ്ടും വരുമെന്ന് കരുതിയില്ല………. വെറുപ്പ് പടർന്ന ഭാവത്തോടെ വാകയെ നോക്കികൊണ്ടവൾ തുടർന്നു…. നിന്നെയൊക്കെ എന്ത് കണ്ടിട്ടാ ആയുഷ് സാർ കെട്ടിയതെന്നാ ഞാൻ ചിന്തിക്കുന്നത്???? ഹും, അവളെ ആകമാനം ഒന്നുഴിഞുനോക്കികൊണ്ട് അഞ്ജലി പറഞ്ഞു……. അത് ദോ അകത്തുള്ള നിന്റെ ആയുഷ് സാറിനോട് ചെന്ന് ചോദിക്ക്… എന്റെ അല്ല അങ്ങേരുടെ താല്പര്യത്തിനാ ഞങ്ങളുടെ കല്യാണം കഴിഞ്ഞത്…. ക്ഷമയുടെ നെല്ലിപലകയിൽ എത്തിയിരുന്നു വാക…. ഹോ സാറിനെ നീ കറക്കി വീഴ്ത്തിയതല്ലെടി?????? വീണ്ടും ചൊറിഞ്ഞുകൊണ്ടുള്ള അഞ്ജലിയുടെ സംസാരം അവളെ കൂടുതൽ ചൊടിപ്പിച്ചു…..

ഡീ അഞ്ജലി മോളെ… മിണ്ടാതിരിക്കുന്നെന്ന് കരുതി നീ എന്റെ മേലേക്ക് കുതിര കേറാൻ വന്നാലുണ്ടല്ലോ…..അറിയാലോ എന്നെ,,, കവിളത്ത് പതിഞ്ഞ അഞ്ചു വിരൽപാട് ഓർമയിൽ നിന്ന് മാഞ്ഞിട്ട് പോരെ അടുത്ത അടി ഏറ്റുവാങ്ങാൻ………….പിന്നെ ണിന്റെ ഈ ചാട്ടം എന്തിനാണെന്നും എങ്ങോട്ടാണെന്നും എനിക്ക് അറിയാം…. നിന്നോട് ഞാൻ നൂറാവർത്തി പറഞ്ഞിട്ടുണ്ട്, അകത്ത് ഇരിക്കുന്ന ആ മനുഷ്യൻ ആയുഷ് മേനോൻ, ഈ വാകയുടെതാണെന്ന്…. അയാളുടെ ജീവനും ജീവിതത്തിനും ശരീരത്തിനും താലിയ്ക്കും എല്ലാം ഈ ജന്മമെന്നല്ല വരും ജന്മമത്രയും ഈ വാക ശ്രീദേവ് മാത്രമാകും അവകാശി… !!!അതിന് നീ എന്നല്ല ആ ദൈവത്തിന് പോലും ഒരു തിരുത്ത് കൽപിക്കാൻ കഴിയില്ല….

ഇനി മേലാൽ എന്റെ ഭർത്താവിന്റെ അരികിൽ കൊഞ്ചലുമായി നീ വന്നാൽ, പരിസരം ഞാൻ മറക്കും… അറിയാലോ ഈ ജോലി ഇല്ലെങ്കിലും ജീവിക്കാനുള്ള വക ഞങ്ങൾക്കുണ്ട്,…. വിരൽചൂണ്ടി അവൾക്കുള്ള അവസാന മുന്നറിയിപ്പും നൽകി മുന്നോട്ട് പോകുന്ന വാകയെ നോക്കി പല്ലിറുമ്മുയായിരുന്നു അഞ്ജലി….. അതേസമയം കേട്ട വാക്കുകൾ ഏകിയ ശീതളതയിൽ മനം നിറഞ്ഞ് ഒരുചുവരിനപ്പുറം അവനുണ്ടായിരുന്നു അവളുടെ സീമന്രേഖയിൽ സിന്ദൂരം ചുവപ്പ് ചാലിച്ചവൻ…. !!! തിരക്കിട്ട ജോലിയ്ക്കിടയിലായിരുന്നു വാക വരുന്നത് കീർത്തി കണ്ടത്… ടാ എന്തായി??? അവളെ കണ്ടപാടെ ആവലാതിയോടെ കീർത്തി ചോദിച്ചു……. എന്താവാൻ??? കൊടുക്കേണ്ടത് കൊടുത്തപ്പോൾ ചിലർക്കൊക്കെ സന്തോഷം….. !!!

വളരെ കൂൾ ആയി നിൽക്കുന്ന വകയെകണ്ടപ്പോൾ തന്നെ പാതി ആശ്വാസം ആയ കീറുവിന് ഈ മറുപടി കൂടിയായപ്പോൾ സന്തോഷമായി…. ദിവസങ്ങൾ കുറച്ചായിട്ടേ ഉള്ളെങ്കിലും മാറിനിന്ന അത്രയും ദിവസം കൊണ്ട് അവിടെ ആകെ അവൾക്കൊരു അന്യതാബോധം തോന്നി………… ഇടയ്ക്കിടയ്ക്കുള്ള അഞ്ജലിയുടെ കൂർത്ത നോട്ടവും, കഴിഞ്ഞുപോയ നാളുകളിൽ ഓഫീസിലെ ഇടനാഴികളിൽ ആരും കാണാതെ കൈമാറിയ പ്രണയത്തിന്റെ ഓർമകളും അവളെ വല്ലാതെ അസ്വസ്ഥത പെടുത്തിയിരുന്നു… അതിനൊപ്പം മൂന്നാല് ദിവസമായി തുടരുന്ന ക്ഷീണവും തലവേദനയും അവളെ വല്ലാതെ തളർത്തി……… വാക മാം, മാമിനെ മാനേജർ സർ വിളിക്കുന്നു…..

പെട്ടെന്ന് ഒരു കുട്ടി വന്ന് പറഞ്ഞത് കേട്ടപ്പോൾ ദേഷ്യമാണ് അവൾക്ക് തോന്നിയത്…….. വിജയാനന്ദ്, കമ്പനി മാനേജർ…,,,……..ഇവിടെ താൻ ജോയിൻ ചെയ്യപ്പെട്ട നാൾ മുതൽ തുടങ്ങിയതാണ് അയാൾക്ക് തന്നോടുള്ള അപലക്ഷണം കെട്ട നോട്ടം……. താൻ ആയുഷിന്റെ ഭാര്യആണെന്നറിഞ്ഞിട്ടും അതിനൊരു മാറ്റമില്ലാതെ വന്നപ്പോൾ ഒരിക്കൽ ആയുഷ് തന്നെ അയാളോട് സംസാരിച്ചു………….. മാനേജർ ആയതുകൊണ്ട് കൈവെക്കരുത് എന്ന് താൻ സത്യം ചെയ്ത് വാങ്ങിച്ചതിന്റെ പുറത്ത് അന്നവൻ അയാളെ ഒന്നും ചെയ്തില്ല……. അതിന് ശേഷം കുറച്ചുനാൾ ശല്യം കുറവുണ്ടായിരുന്നു.. വീണ്ടും തുടങ്ങിയപ്പോഴായിരിന്നു തനിക്ക് ലീവെടുക്കേണ്ടി വന്നത്…………. നാശം….

കെകുഴിനുപോയതോക്കെ ഓർത്തുകൊണ്ട് അവൾ കീറുവിനെ നോക്കി…. ആ മുഖവും നിസ്സഹായതയാൽ ആഴ്ന്നിരുന്നു……. സാരിയുടെ തുമ്പിൽ കൈ ചുരുട്ടിപിടിച്ച് ക്യാബിനരികിലേക്ക് ചെന്നപ്പോൾ കണ്ടു അവിടെനിന്നും ഇറാങ്ങിപോകുന്ന അഞ്ജലിയെ… !! ഓഹോ… ഇത് മിക്കവാറും ഇവളുടെ പണി ആകും…. ബി കെയർഫുൾ വാക…. അഞ്ജലി ആണ് ആള്,, നേരത്തെ പറഞ്ഞതിനൊക്കെ അവൾ പ്രതികാരം ചെയ്യുമെന്ന് ഉറപ്പാണ്….. ആത്മഗതത്തോടൊപ്പം ശ്വാസം നേരെയൊന്ന് വിട്ട് അവൾ ക്യാബിൻ ഡോർ തുറന്നു…. മേ ഐ കമിൻ സർ???? മര്യാദകൾ പാലിച്ചുകൊണ്ട് തന്നെ അവൾ അകത്തേക്ക് കടക്കാനുള്ള അനുമതി നേടി…. ഓരോ അടിയും മുന്നോട്ട് വെക്കുമ്പോൾ വളരെ ശ്രദ്ധാലുവായിരുന്നു അവൾ…

അയാളുടെ നിറഞ്ഞ ചിരിയിലുള്ള കുടിലത എന്തോ അവൾക്ക് അപകടസൂചനകൾഏകി……….. ഹായ് വാക………… ഗുഡ്മോർണിംഗ് സർ…. താൻ അങ്ങ് കുറച്ചുകൂടി സുന്ദരി ആയല്ലോ ഡോ……….. അവളെ ആകെ ഉഴിഞ്ഞുനോക്കി കൊണ്ട് അയാൾ പറഞ്ഞതുകേട്ട് അവൾക്ക് അറപ്പ് തോന്നി… സർ എന്നെ വിളിപ്പിച്ചു ന്ന് പറഞ്ഞു… അയാളുടെ മുഖത്തേക്ക് നോക്കാതെയാണ് അവൾ അത് പറഞ്ഞത്…. ഹാ ഹാ വിളിപ്പിച്ചു… താൻ വന്നു എന്ന് അറിഞ്ഞപോ കാണാൻ തോന്നി…. അവളിലേക്ക് കുറച്ച് കൂടി ചേർന്ന് നില്കാൻ തുടങ്ങിയ അയാളിൽ നിന്നും അവൾ പിന്നിലേക്ക് മാറി… വിഷയം ഒന്നുമില്ലെങ്കിൽ ഞാൻ പോട്ടെ സർ, ജോലി ഒരുപാട് പെന്റിങ് ഉണ്ട്……

ഇല്ലാത്ത ധൃതി കാണിച്ചുകൊണ്ട് അവൾ പോകാൻ തിരിഞ്ഞതും, സാരി തുമ്പിൽ പിടിച്ച് അയാൾ അവളെ തന്നോട് ചേർത്തതും ഒരുമിച്ചായിരിന്നു….. ഓഒഹ്ഹ്…… വിട്………… അയാളിൽ നിന്നും കുതറിമാറാൻ നോക്കിയതും അവൾക് മേൽ വിജയനന്ദിന്റെ ബലം കൂടി വന്നു……… പെട്ടെന്ന്, അപ്രതീക്ഷിതമായി, ആ ക്യാബിൻ ഡോർ തുറക്കപ്പെട്ടു………….. ഞെട്ടലോടെ അയാളിൽ നിന്ന് പിടഞ്ഞ് മാറുമ്പോൾ അവൾ കണ്ടിരുന്നു, ഡോർ തുറന്ന് അകത്തേക്ക് വന്ന മൂന്ന് മുഖങ്ങളെ……… കണ്ണിൽ നിറയെ ക്രോധവുമായി തന്നെ നോക്കുന്ന ആയുഷിനെ കാണ്കേ അവളിൽ ഒരു നോവ് പടർന്നു, എന്നാൽ അവന് പിന്നിൽ കൗശലത്തോടെ നിൽക്കുന്ന അഞ്‌ജലിയിലേക്ക് മിഴി എത്തവേ വാക വിറയൽ പൂണ്ടു……

മൂന്നാമൻ അവൾക്ക് അപരിചിതനാണ് എന്നിരുന്നാലും ആ മുഖത്തും നിറഞ്ഞിട്ടുണ്ട് ദേഷ്യവും വെറുപ്പും………… വിഹാൻ സർ…. പെട്ടെന്ന് വിജയാനന്ദ് വിളിച്ചത് കേട്ടപ്പോഴാണ് തന്റെ മുന്നിൽ നില്കുന്നത് പുതിയ സിഇഒ വിഹാൻ മാധവ് ആണെന്നവൾ അറിയുന്നത്…. വാട്ട്‌ ഈസ്‌ ദിസ്‌….??..??? അവന്റെ ശബ്ദം ആ ചുമരുകളിൽ മുഴുങ്ങികേട്ടു…………….. അത് സർ ഈ കുട്ടി എന്നോട്‌ ……. പെട്ടെന്ന് നിഷ്കളങ്കതയോടെ വിജയാനന്ദ് വിഹാന് മുന്നിൽ ചെന്ന് നിന്നു….. അത് കാണ്കേ വാകയുടെ നെഞ്ചം പൊള്ളി…അതിനേക്കാലിരട്ടി പൊള്ളിയടരുകയായിരുന്നു അവന്റെയും ഉള്ളം…. വിജയ്, എനിക്കറിയാം ഈ കമ്പിനിയിൽ എത്ര വർഷത്തെ സർവീസ് ഉള്ളയാളാ താൻ.. ഇതുവരെ ഒരു ബാഡ് ഇമേജും ഉണ്ടായിട്ടില്ലല്ലോ…. സോ ഇറ്റ് ഈസ്‌ നോട് യൂവർ മിസ്റ്റെക്……..

അത്രയും പറഞ്ഞുകൊണ്ടവൻ അവളെ നോക്കി…… ആ മുഖം വല്ലാത്തൊരു ഭാവമാണ് അവനെകിയത്…. താനൊക്കെ എന്താടോ കരുതിയെ??? എന്തും നടത്താവുന്ന ഇടം ആണ് ഈ ഓഫീസെന്നോ????? ഞാൻ ഇവിടെ ഉള്ളപ്പോൾ അത് നടക്കില്ല…….. ഗെറ്റ് ലോസ്റ്റ്‌….. അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവിടെനിന്നും ഇറങ്ങാൻ പിന്തിരിഞ്ഞ വിഹാനെയും മറ്റുള്ളവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു ആയുഷിന്റെ പ്രതികരണം….. വിഹാന്റെ മുന്നിൽവെച്ച് വിജയുടെ കരണത്ത് അവൻ ആഞ്ഞടിച്ചു……… അന്ധാളിപ്പോടെ നിൽക്കുന്ന വിഹാനെ കാഴ്ചകാരനാക്കി ഒരിക്കൽ കൂടി അവൻ അയാളെ കൈവെച്ചു, ശേഷം വാകയുടെ മുന്നിലേക്കിട്ട് കൊടുത്തു…. കണ്ണുകൊണ്ട് എന്തിനോ യുള്ള അനുവാദവും നൽകി…

തന്റെ പാതിയുടെ ഈ ഒരു സിഗ്നൽ മാത്രം മതി ആയിരുന്നു അവൾക്ക്… തന്റെതായ പങ്കും കൂടി അയാൾക്കിട്ട് കൊടുത്തിട്ട് അവൾ നേരെ വിഹാന്റെ മുന്നിലെത്തി… വാകയ്ക്ക് ജീവിക്കാൻ മാനം വിൽക്കേണ്ട ആവിശ്യമില്ല സർ…. അന്തസ്സായി എന്നെ നോക്കുന്ന ഒരു ഭർത്താവ് ഉണ്ടെനിക്ക്….. പിന്നെ ഇവരെയൊക്കെ കണ്ണടച്ച് വിശ്വസിക്കും മുൻപ് ആ സിസിടീവീ വിഷ്വൽസ് ഒന്ന് നോക്കിയാൽ നന്നായിഇരിക്കും…. ഗർവ്വോടെ അത്രയും പറഞ്ഞുകൊണ്ട് അവൾ പിന്തിരിഞ്ഞു,,, പുഞ്ചിരിയോടെ ആയുഷ്നെയും ദേഷ്യത്തോടെയും അഞ്ജലിയെയും നോക്കികൊണ്ടവൾ അവിടെനിന്നും ഇറങ്ങി….. ഒന്നും മനസ്സിലാകാതെ പകച്ചുപോയെങ്കിലും അവളിലെ ആ തന്റേടം അവന് നന്നേ ബോധിച്ചിരുന്നു…

അതിന്റെ പുറത്തായിരുന്നു വിഷ്വൽസ് പരിശോധിക്കാൻ തീരുമാനിച്ചതും വിജയുടേ ചതി മനസ്സിലാക്കിയതും…. പിന്നെ ഒരു നിമിഷം വൈകിയില്ല,,, അയാളെ അവൻ തന്നെ ചവിട്ടിപുറത്താക്കി… ഡോ, ആദ്യം പെണ്ണിനെ ബഹുമാനിക്കാൻ പഠിക്കണം എന്നിട്ടേ അവളുടെ ശരീരം മോഹിക്കാൻ പാടുള്ളൂ……….. സ്വന്തം മകളെ പോലും ശരീരമായി കാണുന്ന താനോന്നും ഇനി ഇവിടെ വേണ്ടാ…. കാലുപിടിച്ച് മാപ്പ് പറഞ്ഞിട്ടും വീണ്ടുമൊരു ചാൻസ് കൊടുക്കാതെ ഇറക്കിവിടുമ്പോൾ അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു ഇത്….. ക്യാബിനിൽ തലയ്ക്കു മേൽ കൈവെച്ച് ചെയറിൽ ചാരി ഇരിക്കുകയാണ് ആയുഷ്……

കുറച്ച് മുന്നേ അവൾക്ക് നേരിടേണ്ടി വന്നതൊക്കെ ഓർത്തപ്പോൾ ചോര തിളയ്ക്കുകയായിരുന്നു അവന്റെ… വിജയ്, എന്റെ പെണ്ണിനെ തൊട്ടതിനുള്ള ശിക്ഷ നിനക്ക് ഞാൻ തരുന്നുണ്ട്….. അത് താങ്ങാൻ നീ കാത്തിരുന്നോ………. മുഷ്ടി ചുരുട്ടി മേശമേലാഞ്ഞടിച്ചുകൊണ്ട് അവൻ പറഞ്ഞ വാക്കുകളായിരുന്നു ഇവ….. എന്നാൽ ഇതേ സമയം ക്ഷീണത്താൽ വയ്യാതായ വാകയുമായി കീറു കാന്റീനിലേക്ക് പോകുകയായിരുന്നു… വാ നമുക്ക് ഓരോ കോഫി കുടിക്കാം…. ഏയ് വേണ്ടാ.. എനിക്ക് കോഫീ അലർജിയാ… ടീ കുടിക്കയുമില്ല….

ഓഹ്, അത് ഞാൻ മറന്നു എങ്കിൽ ഒരു കാര്യം ചെയ്യാം ജ്യൂസ്‌ പറയാം… മം…… വാക മൂളിയതും കീറു വെയിറ്ററെ വിളിച്ചു… ചേട്ടാ ഫ്രഷ് ജ്യൂസ്‌ ഏതായുള്ളത്??? പൈനാപ്പിൾ, ഗ്രേപ്പ്, orenge….. എങ്കിൽ രണ്ട് പൈനാപ്പിൾ ജ്യൂസ്‌……. അയാൾക്ക് ഓർഡർ കൊടുത്ത് കൊണ്ട് അവൾ ഫോണിൽ വന്ന മെസേജ് ചെക്ക് ചെയ്തു…. നിമിഷനേരങ്ങൾക്ക് ശേഷം മുന്നിൽ വന്ന പൈനാപ്പിൾ ജ്യൂസിലേക്ക് ചുണ്ട് ചേർക്കവേ വാക ശ്രദ്ധിച്ചിരുന്നില്ല മാസങ്ങളിൽ വിരുന്നെത്തുന്ന വേദനയേറിയ ആ ചുവന്ന അക്കങ്ങളുടെ ക്രമം തെറ്റിയത്………… !!!!……. തുടരും

വാക…🍁🍁 : ഭാഗം 11

Share this story